തൃശൂർ: പൂരലഹരിയിൽ തൃശൂർ നഗരം ഇളകിമറിയുന്പോൾ പൂരവിളംബരം കുറിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ പേരാമംഗലത്ത് ശാന്തനായി നിൽക്കുന്നു. പൂരം ദിവസം രാമൻ എന്തു ചെയ്യുന്നുവെന്നറിയാൻ തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ കണ്ടത് ഇന്നലെ പൂരനഗരിയിൽ കണ്ട രാമനെയല്ല. പട്ട തിന്ന് തലയാട്ടി തലയെടുപ്പിന്റെ മസ്തകം അധികം ഉയർത്താതെ രാമൻ പൂരമറിയാതെ..പൂരത്തിരക്കറിയാതെ അങ്ങിനെ നിൽക്കുകയായിരുന്നു രാമൻ.. ഒരു പൂരവിളംബരത്തിന്റെ നല്ലോർമകളുമായി… തെക്കോട്ടിറക്കത്തിന്റെയും പൂരത്തിരക്കിന്റെയും സാന്പിളായിരുന്നു പൂരവിളംബരത്തിന് തൃശൂർ നഗരത്തിൽ കണ്ടത്. രാമൻ ഇഫക്ട് മാത്രമായിരുന്നു ആ ജനസഞ്ചയത്തിന് കാരണം.തനിക്കു മുന്നിലെത്തിയ ആൾക്കൂട്ടത്തിന്റെ മനസു വായിച്ചറിഞ്ഞ് പലകുറി തുന്പിക്കൈ ഉയർത്തി അവരെ അഭിവാദ്യം ചെയ്ത് അവരുടെ ആർപ്പുവിളികളും കയ്യടികളും ഹൃത്തടത്തിലേറ്റു വാങ്ങുന്പോൾ രാമനും സന്തോഷിച്ചിരിക്കണം. ഇന്നലെ പൂരവിളംബരം കഴിഞ്ഞ് പേരാമംഗലം തെച്ചിക്കോട്ടുകാവിലെത്തിയപ്പോൾ രാമനെ തിരികെ സ്വീകരിക്കാനും ആൾക്കൂട്ടമുണ്ടായിരുന്നു. ഒരു കുഴപ്പവുമുണ്ടാക്കാതെ ശാന്തഗംഭീരനായി നെയ്തലക്കാവിലമ്മയെ ശിരസിലേറ്റി തെക്കേഗോപുരനട തുറന്ന് പൂരവിളംബരം നടത്തി മടങ്ങിയെത്തിയ രാമനെ ആർപ്പുവിളികളോടെയാണ് തട്ടകക്കാർ…
Read MoreCategory: Thrissur
തൃശൂർപൂരം ശ്രീലങ്കൻ സ്ഫോടനഭീതിയിൽ സുരക്ഷാപൂരം; ക്ഷേത്രത്തിലേക്ക് പ്രവേശനം മെറ്റൽ ഡിറ്റക്ടർ വഴി; സുരക്ഷയ്ക്കായി 3500 പോലീസും തണ്ടർബോൾട്ടും എൻഡിആർഎഫും; പൂരനിരീക്ഷണം തീരദേശമേഖലയിൽ ഉപയോഗിക്കുന്ന ബൈനോക്കുലറിൽ
സ്വന്തം ലേഖകൻ തൃശൂർ: പൂരത്തിനെത്തുന്നവർക്ക് ഇക്കുറി ചില്ലറ ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഉണ്ടായേക്കാം. പതിവുപോലെ തന്നെ പൂരം കാണാൻ അവസരമുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സുരക്ഷ ക്രമീകരണങ്ങൾ പലമടങ്ങ് ശക്തമാണ്. കൊളംബോ സ്ഫോടനത്തിന്റെയും ഭീകരാക്രമണത്തിന്റെയും കേരള കണക്ഷനുകളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഇത്തവണ തൃശൂർ പൂരം നടക്കുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ പൂരനഗരി പൊലീസ് നിയന്ത്രണത്തിലായി. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര, എസിപി വി.കെ.രാജു എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ. പോലീസിന് പുറമെ തണ്ടർബോൾട്ട് കമാന്റോകളും,എൻഡിആർഎഫും സുരക്ഷ ഡ്യുട്ടിക്കായി എത്തിയിട്ടുണ്ട്. 3500 ഓളം പോലീസാണ് ഇത്തവണ പൂരം സുരക്ഷാ ഡ്യൂട്ടിക്കായി എത്തിയിരിക്കുന്നത്. ഇതിന് പുറമേ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തുന്നുണ്ട്. ഘടക ക്ഷേത്രങ്ങളിലേതുൾപ്പെടെ എല്ലാ പൂരങ്ങളുടെയും എഴുന്നെള്ളിപ്പിൽ പങ്കെടുക്കുന്ന ഗജവീരൻമാർക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. എഴുന്നെള്ളിപ്പിൽ പങ്കെടുക്കുന്ന ആനകൾക്കൊപ്പം എസ്ഐ ഉൾപ്പടെ എട്ട്…
Read Moreമേളം ലഹരിയാണ്, ലോകമറിഞ്ഞത് തൃശൂർ പൂരത്തിലൂടെ! തിരുവന്പാടി- പാറമേക്കാവ് മേള പ്രമാണിമാർ മനസുതുറന്നു
തൃശൂർ: നാലു പതിറ്റാണ്ടായി മേളത്തിലലിഞ്ഞാണു ജീവിതമെങ്കിലും തങ്ങളെ ലോകത്തിന്റെ നെറുകയിലെത്തിച്ചതു തൃശൂർ പൂരം തന്നെയാണെന്നു തിരുവന്പാടി- പാറമേക്കാവ് മേള പ്രമാണിമാർ പറഞ്ഞു. തൃശൂർ പ്രസ്ക്ലബിൽ മേള പ്രമാണിമാരായ തിരുവന്പാടിയുടെ കിഴക്കൂട്ട് അനിയൻമാരാർ, കോങ്ങാട് മധു (പഞ്ചവാദ്യം), പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേള പ്രമാണി പെരുവനം കുട്ടൻമാരാർ, പരയ്ക്കാട് തങ്കപ്പൻ (പഞ്ചവാദ്യം) എന്നിവരുടെ സംഗമത്തിലാണു മേളത്തിന്റെ പിന്നിലെ ബുദ്ധിമുട്ടുകളും ആവേശവുമൊക്കെ പങ്കുവച്ചത്. പെരുവനം കുട്ടൻമാരാർ എല്ലാ പൂരങ്ങളിലും കൊട്ടുന്നതു പോലെയാണു തൃശൂർ പൂരത്തിലും കൊട്ടുന്നത്. പക്ഷേ എല്ലായിടത്തുനിന്നും വ്യത്യസ്തമായ അനുഭവമാണു തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണ്യം വഹിക്കുന്പോൾ ഉണ്ടാകുന്നതെന്നു പെരുവനം കുട്ടൻമാരാർ പറഞ്ഞു. ഇത്തവണ 21-ാമത്തെ പ്രാവശ്യമാണ് ഇലഞ്ഞിത്തറ മേളത്തിനു പ്രാമാണ്യം വഹിക്കുന്നത്. പാറമേക്കാവിന്റെ എഴുന്നള്ളിപ്പിൽ ഉച്ചയ്ക്ക് 12.30 മുതൽ ഒന്നു വരെ പാണ്ടി കൊട്ടി ചെന്പടമേളം. പിന്നെ ഒന്നു മുതൽ പാണ്ടിമേളം. പിന്നെ കൂട്ടിപ്പെരുക്കൽ. രണ്ട് കലാശം…
Read Moreകല്ലട ബസിലെ മർദനം! പെർമിറ്റ് റദ്ദാക്കാൻ ശിപാർശ ചെയ്തു ഗതാഗതവകുപ്പിന്റെ റിപ്പോർട്ട്
കൊച്ചി: കല്ലട ബസ് ജീവനക്കാർ യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ ശിപാർശ ചെയ്തു ഗതാഗതവകുപ്പിന്റെ റിപ്പോർട്ട്. എറണാകുളം ആർടിഒ ജോജി പി. ജോസാണ് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒയ്ക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. മർദനം നടന്ന ബസ് ഇരിങ്ങാലക്കുട ആർടി ഓഫീസിൽ രജിസ്റ്റർ ചെയ്തതിനാലാണു റിപ്പോർട്ട് അവിടേക്കു നൽകിയത്. കഴിഞ്ഞമാസം 20നു തിരുവനന്തപുരത്തുനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ ഹരിപ്പാടിനും വൈറ്റിലയ്ക്കും ഇടയിലായിരുന്നു ബസിൽ വച്ചു യാത്രക്കാർക്കു മർദനമേറ്റത്. ജീവനക്കാരെ നിയന്ത്രിക്കേണ്ടത് ഉടമയുടെ കടമയാണെന്നും ബസിലെ ആക്രമണത്തിൽ ഉടമയായ സുരേഷ് കല്ലടയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നുമുള്ള നിലപാടിലാണു ഗതാഗത വകുപ്പ്. റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് പെർമിറ്റ് റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഇരിഞ്ഞാലക്കുട ജോയിന്റ് ആർടിഒ വ്യക്തമാക്കി. സംഭവം നടന്നു പിറ്റേദിവസമാണു മർദനം സംബന്ധിച്ച വിവരം ലഭിച്ചതെന്നായിരുന്നു സുരേഷ് കല്ലട ഗതാഗത വകുപ്പ് അധികൃതർക്കു നൽകിയ മൊഴി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ…
Read Moreനൂറിലേറെ ശിഷ്യരുള്ള ഗുരുവിനു പ്രായം 24; ചെന്പുക്കാവിനു മേളപ്രമാണിയായി അഭിഷേകിനിത് രണ്ടാമൂഴം
സ്വന്തം ലേഖകൻ തൃശൂർ: ചെണ്ടവാദനത്തിൽ നൂറിലേറെ ശിഷ്യർ. തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോണ് ബോസ്കോയുടെ പരിശീലകൻ. പത്തുവർഷമായി തൃശൂർ പൂരത്തിൽ പാറമേക്കാവിന്റെ തെക്കോട്ടിറക്കത്തിന്റെ മേളനിരയിൽ…. 23-ാം വയസിൽ ആദ്യമായി തൃശൂർ പൂരത്തിന്റെ ചെറുപൂരങ്ങളിൽ മേളപ്രമാണിയായി കടന്നെത്തിയ അഭിഷേകിനിത് മേളപ്രമാണത്തിന്റെ രണ്ടാമൂഴം. നെല്ലങ്കര കൂവളത്തു വീട്ടിൽ ശിവദാസിന്റെയും ബീനയുടെയും മൂത്ത മകനായ അഭിഷേക് പൂരത്തിന്റെ ന്യൂജെൻ മേളക്കാരുടെ കൂട്ടത്തിൽ പ്രധാനിയാണ്. ചെന്പൂക്കാവ് കാർത്യായിനി ക്ഷേത്രത്തിലെ ചെറുപൂരത്തിന് ഇത് രണ്ടാംതവണയാണ് അഭിഷേക് മേളപ്രമാണം വഹിക്കുന്നത്. പൂരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേളപ്രമാണിമാരിൽ തുടർച്ചയായി രണ്ടുതവണ പ്രമാണം വഹിക്കുകയെന്ന ഖ്യാതി അഭിഷേകിന് സ്വന്തമെന്നതു ചെന്പുക്കാവിന് അഭിമാനമേകുന്നു. അഭിഷേക് ആറാംക്ലാസിൽ പഠിക്കുന്പോഴാണ് പാറമേക്കാവ് കലാക്ഷേത്രത്തിൽ മേളം അഭ്യസിക്കാൻ തുടങ്ങിയത്. കലാമണ്ഡലം ശിവദാസ്, പാറമേക്കാവ് അജീഷ്, പാറമേക്കാവ് അനീഷ് എന്നിവരുടെ ശിക്ഷണത്തിൽ മേളം അഭ്യസിച്ച അഭിഷേക് 2008ൽ…
Read Moreവികസനം അതല്ലേ എല്ലാം..! ക്ഷേത്രമതിലും സ്റ്റേജും പൊളിച്ചുമാറ്റി വികസനത്തിന് മാതൃകയായി ഭാരവാഹികൾ
വടക്കാഞ്ചേരി: ക്ഷേത്ര മതിലും, സ്റ്റേജും പൊളിച്ചുമാറ്റി വികസനത്തിന്റെ മാതൃക തീർത്ത് ക്ഷേത്രം ഭാരവാഹികൾ. വടക്കാഞ്ചേരി നഗരസഭയിൽ 19- ാം ഡിവിഷനിൽ എങ്കക്കാട് സുബ്രമണ്യസ്വാമി കോവിലിന്റെ സ്റ്റേജും,മതിലും പൊളിച്ച് മാറ്റി ചെന്പത്ത്ഉണ്ണികൃഷ്ണനും,രവീന്ദ്രനുമാണ്കുടുംബക്ഷേത്രത്തിന്റെ സ്ഥലം വിട്ടു നൽകികെണ്ട് നാടിന്റെ വികസനത്തിൽ പങ്കാളികളാവുന്നത്. ഇരുവശത്തും മൂന്നു മീറ്റർ വീതിയിൽ റോഡുണ്ടെങ്കിലും,ക്ഷേത്രത്തിന് കിഴക്കുവശത്ത് വാഹനങ്ങൾക്ക് പോകാൻ കഴിയാത്ത ഇടുങ്ങിയ നട വഴിമാത്രമാണ് ഉണ്ടായിരുന്നത്. ഈ ഭാഗമാണ് ക്ഷേത്രത്തിന്റെ സ്ഥലം നഗരസഭക്കു വിട്ടുനൽകിവീതി കൂട്ടുന്നത്. ഈ വഴി കോണ്ക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നതിന് വേണ്ടി നഗരസഭ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഒരു മാസം മുൻപ് എങ്കക്കാട് ഷേണായ് മിൽ റോഡ് വികസനത്തിന് വേണ്ടി വിശ്വനാഥഷേണായ് തന്റെ ഉടമസ്ഥതയിലുള്ള 5 സെന്റ് സ്ഥലം നഗരസഭക്ക് വിട്ടുനൽകിയിരുന്നു. ഈ റോസ് വീതികൂട്ടി ടാറിങ്ങ് പൂർത്തിയാക്കി ഗതാഗതത്തിന് തറന്നു കൊടുത്തു. ഡിവിഷൻ കൗണ്സിലർ വി. പി. മധു, ഡോ. നീലകണ്ഠൻ നന്പീശൻ,…
Read Moreസ്ക്രീനിൽ കളക്ഷൻ വാരിക്കൂട്ടിയ ലൂസിഫറും മധുരരാജയും തൃശൂരിൽ പൊട്ടും; പൂരപ്പറമ്പിലെ സൂപ്പർസ്റ്റാറുകളുടെ എട്ടുനില പൊട്ടലിന്റെ രഹസ്യം നാളെ പരസ്യമാകും
തൃശൂർ: സാന്പിൾ വെടിക്കെട്ടിൽ തേക്കിൻകാടിന്റെ ആകാശത്തു ലൂസിഫറും മധുരരാജയും അമിട്ടിൽ വിരിയും. അടുത്തിടെ പുറത്തിറങ്ങിയ രണ്ടു സൂപ്പർഹിറ്റ് സിനിമകളുടെ പേരിൽ ആകാശത്തു വിരിയുന്ന അമിട്ടിന്റെ രഹസ്യം ഇരുകൂട്ടരും പുറത്തുപറയുന്നില്ല. നിറങ്ങളുടെ മാജിക്കായിരിക്കും ഇതിൽ കാണുകയെന്നാണ് സൂചന. പഞ്ചവർണങ്ങൾ ഒളിപ്പിച്ച അമിട്ടും കൂട്ടത്തിലുണ്ടെന്നു പറയുന്നു. ആകാശത്തു പൊട്ടിവിരിഞ്ഞ് പാന്പു പുളയും പോലെ താഴേക്ക് പുളഞ്ഞിറങ്ങുന്ന പാന്പും കോണിയുമാണ് മറ്റൊരു ഇനം. പതിവിൽ കൂടുതൽ ഉയരത്തിൽ പോകുന്ന അമിട്ടിന് ഉയരെ എന്നാണ് വെടിക്കെട്ടുനിർമാതാക്കൾ പേരിട്ടിരിക്കുന്നത്. പതിവ് അമിട്ടുകളും ഉണ്ടാവും. സ്വന്തം ലേഖകൻ തൃശൂർ: പ്രസിദ്ധമായ തൃശൂർ പൂരം സാന്പിൾ വെടിക്കെട്ട് നാളെ. മഴഭീഷണിയുണ്ടെങ്കിലും സാന്പിൾ വെടിക്കെട്ടിനുള്ള ഒരുക്കങ്ങൾ തേക്കിൻകാട് മൈതാനിയിൽ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ സാന്പിൾ വെടിക്കെട്ട് നടത്തുന്നത്. വെടിക്കെട്ടിന്റെ തടസങ്ങളെല്ലാം നീങ്ങിയതോടെ തിരുവന്പാടി – പാറമേക്കാവ് വിഭാഗങ്ങൾ വെടിക്കെട്ടൊരുക്കങ്ങളുടെ അവസാന ഘട്ടത്തിലാണ്. ഇത്തവണ തിരുവന്പാടി വിഭാഗമാണ്…
Read Moreപൂരങ്ങളുടെ പൂരം ! 36 മണിക്കൂർ പൂരത്തിന് 24 മണിക്കൂർ കൊണ്ടൊരു തീം സോംഗ്
സ്വന്തം ലേഖകൻ തൃശൂർ: 36 മണിക്കൂർ നീളുന്ന വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് 24 മണിക്കൂർ കൊണ്ടൊരു തീം സോംഗ് ഒരുക്കി തൃശൂരിലെ നാലു കൂട്ടുകാർ. പൂരങ്ങളുടെ പൂരം എന്ന ടൈറ്റിലിൽ ഒരുക്കിയ തീം സോംഗ് സോഷ്യൽമീഡിയയുടെ സർവ സാധ്യതകളും ഉപയോഗിച്ചാണ് തയ്യാറാക്കിയത്. ഒരു തവണ പോലും പൂരം കണ്ടിട്ടില്ലാത്തയാളാണ് പൂരങ്ങളുടെ പൂരത്തിന് പാട്ടെഴുതിയത്. സംഗീതം ആദ്യമായി അയച്ചത് വാട്സാപ്പിൽ. വരികളും ഈണവും ഗായകന് ചെന്നൈക്ക് അയച്ചതും വാട്സാപ്പിലൂടെ. പാട്ടുപാടി തിരിച്ചയതും വാട്സാപ്പ് വഴി തന്നെ. പോയകാല പൂരങ്ങളുടെ വിഷ്വലുകൾ കൂടി ചേർത്തതോടെ പൂരങ്ങളുടെ പൂരം എന്ന മ്യൂസിക് വീഡിയോ ആൽബം പൂരത്തിന്റെ തീം സോംഗായി കൂട്ടുകാർ ആസ്വാദകർക്ക് മുന്നിൽ സമർപ്പിക്കുകയായിരുന്നു. അയ്യന്തോൾ സ്വദേശിയും ഗ്രാഫിക് ഡിസൈനറുമായ രാജേഷ് ഡ്രീം ബാങ്കിന്റെ ആശയം സുഹൃത്തുക്കളായ വയലിനിസ്റ്റ് ഡോ. രതീഷ് മേനോൻ, യുവ എൻജിനീയറും ബിൽഡറുമായ ഷാജു ചേലാട്ട്, മാധ്യമപ്രവർത്തകൻ…
Read Moreകെ പരീക്ഷ വല്ലാത്ത പരീക്ഷണമായിപ്പോയി; കെ-ടെറ്റ് കാലപരിധി അവസാനിച്ചു; പാസാകാതെ നിരവധി അധ്യാപകർ
തൃശൂർ: അധ്യാപകരുടെ യോഗ്യതാനിർണയ പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(കെ-ടെറ്റ്) പാസാകാനുള്ള സമയപരിധി അവസാനിച്ചതോടെ യോഗ്യത നേടാനാകാതെ നിരവധി അധ്യാപകർ. അടുത്ത അധ്യയനവർഷത്തിൽ വിദ്യാഭ്യാസരംഗത്തു പുതിയ പ്രതിസന്ധിക്കും ഇതു കാരണമാകും. സംസ്ഥാനത്ത് 2012 മുതൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കു വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന യോഗ്യതാപരീക്ഷ പാസാകാനുള്ള സമയപരിധി മാർച്ച് 31 വരെയായിരുന്നു. കടുപ്പമേറിയ പരീക്ഷ എല്ലാ അധ്യാപകരും എഴുതിയെങ്കിലും പലർക്കും പാസാകാൻ കഴിഞ്ഞില്ല. സമയപരിധി കഴിഞ്ഞതോടെ വീണ്ടും എഴുതാനും കഴിയാതായി. 2009ൽ കേന്ദ്രസർക്കാർ നടപ്പിലാക്കിയ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമം അനുശാസിക്കുന്ന കെ-ടെറ്റ് യോഗ്യതാപരീക്ഷ എൽപി വിഭാഗത്തിനു കാറ്റഗറി ഒന്നും അപ്പർ പ്രൈമറി വിഭാഗത്തിനു കാറ്റഗറി രണ്ടും ഹൈസ്കൂൾ വിഭാഗത്തിനു കാറ്റഗറി മൂന്നും ഭാഷാധ്യാപകർക്കു കാറ്റഗറി നാലും ആണ് വിജയിക്കേണ്ടത്. കെ-ടെറ്റ് പരീക്ഷ സംബന്ധിച്ച് അധ്യാപകർക്കിടയിൽ വ്യാപകമായ പരാതിയാണുണ്ടായിരുന്നത്. മനഃപൂർവം തോല്പിക്കാൻ വേണ്ടിയാണ് പരീക്ഷ നടത്തുന്നതെന്നും ആക്ഷേപം ഉയർന്നിരുന്നു.…
Read Moreആനക്കാര്യം..! തൃശൂർ പൂരം സുഗമമായി നടക്കും; രാമചന്ദ്രന്റെ കാര്യം കോടതിവിധിക്കുശേഷം; മറ്റ് പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്ക് ശേഷമെന്ന് മന്ത്രിമാർ
തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ആനയെ തൃശൂർ പൂരത്തിൽ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിയമോപദേശം തേടും. ഇന്നലെ ആനയുടമകളുടെ പ്രതിനിധികളുമായി മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും വി.എസ്. സുനിൽകുമാറും നടത്തിയ ചർച്ചയിലാണു തീരുമാനം. രാമചന്ദ്രനെ പൂരത്തിൽ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ഇന്നു കോടതി വിധിക്കു ശേഷം തീരുമാനമെടുക്കുമെന്നും, ആനപരിപാലനവുമായി ബന്ധപ്പെട്ടുള്ള മറ്റു പ്രശ്നങ്ങളിൽ മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞു മടങ്ങിവന്ന ശേഷം ചർച്ച ചെയ്യുമെന്നും ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിനു കളക്ടർ വിലക്കേർപ്പെടുത്തിയതിനെത്തുടർന്ന് മറ്റ് ആനകളെയും പൂരത്തിൽ പങ്കെടുപ്പിക്കില്ലെന്ന നിലപാട് ആനയുടമകൾ സ്വീകരിച്ചതോടെയാണ് ഇന്നലെ അവരുമായി സർക്കാർ ചർച്ച നടത്തിയത്. പൂരത്തിനു രാമചന്ദ്രന്റെ വിലക്കു നീക്കിയില്ലെങ്കിൽ തങ്ങളുടെ ആനകളെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിൽനിന്ന് ഇന്നലത്തെ ചർച്ചയ്ക്കു ശേഷം ഉടമകൾ അയഞ്ഞതായാണു വിവരം. ഇന്നത്തെ കോടതി വിധിക്കുശേഷം യോഗം ചേർന്നു ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നു ചർച്ചയ്ക്കു ശേഷം…
Read More