ചാലക്കുടി: നിരോധിത പുകയില ഉപയോഗം വർധിക്കുന്നു. വായിൽ കാൻസർ രോഗം പടരുന്നു. മാർക്കറ്റിലും പരിസരങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങൾ സുലഭമാണ്. തമിഴ്നാട്ടിൽ നിന്നും കൊണ്ടു വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ മാർക്കറ്റിലും പരിസരങ്ങളിലും വില്പന നടത്തി കൊണ്ടിരിക്കുകയാണ്. മൊത്തമായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവരുന്ന പുകയില ഉത്പന്നങ്ങൾക്ക് ചില്ലറയായി വില്പന നടത്തുന്നവർ നിരവധിയാണ്. ഇതര സംസ്ഥാന തൊഴിലാളികളാണ് നിരോധിത പുകയില ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത്. നാട്ടുകാരും നിരവധി പേർ ഇത് ഉപയോഗിക്കുന്നുണ്ട്. വായിൽ ഇത് വച്ചുകൊണ്ടാണ് തൊഴിലാളികൾ ജോലി ചെയ്യുന്നത്. നിരോധിത പുകയില ഉത്പന്നങ്ങളുടെ അമിത ഉപയോഗം മൂലം വായിൽ കാൻസർ ബാധിച്ചവർ നിരവധിയാണ്. കാൻസർ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചാലും ഇത് വകവെക്കാതെയാണ് പലരും പുകയില ഉത്പന്നങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഹാൻസ് ഇവിടെ വില്പന നടത്തി വൻ ലാഭം കൊയ്യുകയാണ്.
Read MoreCategory: Thrissur
പകൽ സമയത്തെ ആനയെഴുന്നള്ളിപ്പ്; തൃശൂർ പൂരത്തിന് തടസമാകില്ലെന്ന പ്രതീക്ഷയിൽ ദേവസ്വങ്ങൾ
തൃശൂർ: പകൽ സമയങ്ങളിലെ ആന എഴുന്നളളിപ്പുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറത്തിറക്കിയ ഉത്തരവ് തൃശൂർ പൂരത്തിന് തടസമാകില്ലെന്ന പ്രതീക്ഷയിൽ ദേവസ്വങ്ങൾ. എങ്കിലും ഉത്തരവ് കർശനമായി പാലിക്കാൻ അധികൃതർ നിർബന്ധിതരായാൽ പകൽ സമയത്തെ പൂരം എഴുന്നള്ളിപ്പുകൾ തടസമില്ലാതെ നടത്താൻ ദേവസ്വങ്ങൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശൂർ പൂരം എഴുന്നള്ളിപ്പുകൾക്ക് തടസം ഉണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണ് തിരുവന്പാടിപാറമേക്കാവ് ദേവസ്വങ്ങൾ. മന്ത്രിമാരടക്കമുള്ളവർ പൂരം തടസമില്ലാതെ നടത്താൻ അവസരമൊരുക്കുമെന്ന് വാക്കുപറഞ്ഞിട്ടുള്ളതും ദേവസ്വങ്ങൾക്ക് ആശ്വാസമേകുന്നു. വേനൽചൂടിൽ ആനകളെ പകൽ 10നും വൈകീട്ട് നാലിനുമിടയിൽ എഴുന്നള്ളിക്കുന്നത് വിലക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് വന്നത്. ഈ സമയം ഒഴിവാക്കി എഴുന്നളളിപ്പ് പുന: ക്രമീകരിക്കണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ആനയെഴുന്നളളിപ്പുകളിൽ നല്ലൊരു പങ്കും ഈ സമയത്തിനിടയിലാണ്. ഇത് പുന: ക്രമീകരിക്കുക അസാധ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തിരുവന്പാടിയുടെ…
Read Moreപതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം വിരാമം; പുലക്കാട്ടുകര പാലം നിർമാണം ആരംഭിച്ചു
പുതുക്കാട്; പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം മണലിപ്പുഴയ്ക്കു കുറുകെ നെന്മണിക്കര,തൃക്കൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുലക്കാട്ടുകര പാലത്തിന്റെ നിർമാണം ആരംഭിച്ചു. പാലത്തിന്റെ അസ്ഥിവാരം നിർമിക്കുന്ന ജോലികളാണ് ഇന്നലെ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് പ്രവൃത്തികൾ നടക്കുന്നത്. നബാർഡിന്റെ മൂന്നു കോടിയും സംസ്ഥാന സർക്കാരിന്റെ 75 ലക്ഷവും ഉൾപ്പെടെ 3.75 കോടി രൂപയ്ക്ക് മരത്താക്കരയിലെ ജഐംജെ അസോസിയേറ്റ്സാണ് കരാർ എടുത്തിരിക്കുന്നത്.12 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.കേരളത്തിൽ ഒരു പുഴയ്ക്കുകുറുകെ തൂണുകളില്ലാതെ പൊതുമരാമത്ത് വകുപ്പ് നിർമിക്കുന്ന ഏറ്റവും നീളം കൂടിയ ബോക്സ് ഗർഡർ പാലം എന്ന പ്രത്യേകത പുലക്കാട്ടുകരയിൽ പണിയുന്ന പാലത്തിനുണ്ട്. മണലിപ്പുഴയ്ക്കുകുറുകെ 46 മീറ്റർ നീളത്തിൽ പുഴയിൽ തൂണുകളില്ലാതെയാണ് നിർദിഷ്ട പാലം നിർമിക്കുന്നത്.പാലത്തിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ 7.5 മീറ്റർ വീതിയുണ്ടാകും.പാലത്തിൽ ഫുട്പാത്ത് ഒരുക്കിയിട്ടില്ല.പകരം ഇറിഗേഷൻ റഗുലേറ്ററിലെ പഴയ നടപാലം കാൽനടയാത്രക്കാർ ഉപയോഗിക്കണം. ഏറെനാളത്തെ കാത്തിരിപ്പുനുശേഷം പാലം പണി തുടങ്ങിയതിന്റെ ആഹ്ലാദത്തിലാണ് കല്ലൂർ,…
Read Moreഇടുക്കിയിൽ നിന്നെത്തി ചാലക്കുടിയുടെ വികസനത്തിൽ കൈയൊപ്പിട്ട റോസമ്മ ചാക്കോ
സ്വന്തം ലേഖകൻ ചാലക്കുടി: ചാലക്കുടിയുടെ പല വികസന സ്വപ്നങ്ങളും യാഥാർഥ്യമാക്കി ജനമനസിൽ ഇടം നേടിയ നേതാവായിരുന്നു അന്തരിച്ച മുൻ എംഎൽഎ റോസമ്മ ചാക്കോ. 1991ലാണ് റോസമ്മ ചാക്കോ ചാലക്കുടിയിൽനിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പി.പി.ജോർജിനുശേഷം കോണ്ഗ്രസിനു കൈവിട്ടുപോയ മണ്ഡലം റോസമ്മ ചാക്കോയിലൂടെയാണ് തിരിച്ചുപിടിച്ചത് ചാലക്കുടിക്കാർക്ക് അപരിചിതയായ റോസമ്മ ചാക്കോ ആയിരുന്നു. ഇടുക്കിയിൽനിന്നാണ് ചാലക്കുടിയിൽ സ്ഥാനാർഥിയായി എത്തിയത്.എംഎൽഎ ആയശേഷം ചാലക്കുടിയിൽതന്നെ താമസമാക്കിയാണ് മണ്ഡലത്തിനുവേണ്ടി പ്രവർത്തിച്ചത്. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചുനിന്ന ചാലക്കുടിയിൽ റോസമ്മ ചാക്കോ നിരവധി പദ്ധതികൾക്കു തുടക്കം കുറിച്ചു.ചാലക്കുടിപ്പുഴയിൽ നിർമിച്ച ഞർളക്കടവ് പാലം റോസമ്മ ചാക്കോയുടെ കാലഘട്ടത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളിൽ പ്രധാനപ്പെട്ടതാണ്. കൂടാതെ ചാലക്കുടി ശുദ്ധജല വിതരണ പദ്ധതിയുടെ രണ്ടാംഘട്ടം ഉയർന്ന പ്രദേശങ്ങളിലേക്കു വെള്ളം എത്തിക്കുന്ന താണിപ്പാറ പദ്ധതിയും കൂടപ്പുഴ തടയണയ്ക്കു നാന്ദി കുറിച്ചതും റോസമ്മ ചാക്കോയായിരുന്നു. ചാലക്കുടിയിലെ തകർന്നുകിടന്ന റോഡുകളെല്ലാം ഗതാഗതയോഗ്യമാക്കിയത് നാട്ടുകാർ ഇന്നും ഓർക്കുന്നു. ചാലക്കുടിയിൽ…
Read Moreഷിഹാബ് വധം: ഏഴ് ബിജെപി-ആർഎസ്എസ് പ്രവർത്തകർക്ക് ട്രിപ്പിൾ ജീവപര്യന്തം ; പ്രതികൾക്കുവേണ്ടി ഹാജരായത് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള
തൃശൂർ: തിരുനെല്ലൂർ പെരിങ്ങാട് സിപിഎം പ്രവർത്തകനായ ഷിഹാബിനെ രാഷ്ട്രീയവിരോധംമൂലം വെട്ടിക്കൊന്ന കേസിൽ ബിജെപി, ആർഎസ്എസ് പ്രവർത്തകരായ ഏഴു പ്രതികൾക്കു ട്രിപ്പിൾ ജീവപര്യന്തം. നാൽപതിനായിരം രൂപ വീതം പിഴയും അടയ്ക്കണം. പൂവ്വത്തുർ ദേശത്ത് പാട്ടാളി വീട്ടിൽനവീൻ (26), തൃത്തല്ലൂർ മണപ്പാട് പണിക്കൻവീട്ടിൽ പ്രമോദ് (34), വെണ്മേനാട് ചുക്കു ബസാർ കോന്തച്ചൻവീട്ടിൽ രാഹുൽ (28), മുക്കോലവീട്ടിൽ വൈശാഖ് (32), തിരുനെല്ലൂർ തെക്കെപ്പാട്ട് വീട്ടൽ സുബിൻ എന്ന കണ്ണൻ(31), വെണ്മേനാട് കോന്തച്ചൻ വീട്ടിൽ ബിജു(38), പൂവത്തൂർ കളപ്പുരയ്ക്കൽ വിജയ്ശങ്കർ (23)എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ.ആർ. മധുകുമാറാണ് ശിക്ഷ വിധിച്ചത്. കേസിലെ പ്രധാന പ്രതികൾക്ക് സാന്പത്തിക സഹായവും, താമസസൗകര്യവും നൽകിയെന്നും ആരോപിച്ച് പ്രതികളാക്കിയ എട്ടു മുതൽ 11 വരെ പ്രതികളെ കുറ്റക്കാരല്ലെന്നുകണ്ട് വെറുതെ വിട്ടിരുന്നു. 2015 മാർച്ച് ഒന്നിനു രാത്രി ഏഴിനാണ് സംഭവം നടന്നത്.…
Read Moreതൃശൂരിൽ എൻഡിഎ പച്ചതൊടുമോ ?… വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ ബിജെപിക്ക് പ്രതിഷേധം
സ്വന്തം ലേഖകൻ തൃശൂർ: തൃശൂരിൽ എൻഡിഎ പച്ച തൊടില്ലെന്ന വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയിൽ തൃശൂരിലെ ബിജെപി നേതൃത്വത്തിന് കടുത്ത പ്രതിഷേധം. ബിജെപിയും ബിഡിജെഎസും തമ്മിൽ തൃശൂർ, ചാലക്കുടി സീറ്റുകളെ സംബന്ധിച്ച് സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ പ്രവചനം വന്നത്. തൃശൂരിൽ ബിജെപിയുടെ കെ.സുരേന്ദ്രനോ ബിഡിജെഎസിന്റെ തുഷാർ വെള്ളാപ്പള്ളിയോ മത്സരിക്കുമെന്ന ധാരണയിൽ മുന്നോട്ടുപോകുന്നതിനിടെയാണ് വെള്ളാപ്പള്ളിയുടെ ഡയലോഗ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന കാര്യമാക്കുന്നില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. വിജയം സാധ്യമാക്കാവുന്ന സീറ്റെന്ന നിലയിൽ തൃശൂരിൽ ബിജെപി സുരേന്ദ്രനെ മത്സരിപ്പിക്കാൻ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു. കഴിഞ്ഞദിവസം ചേർന്ന ബിജെപി കോർകമ്മിറ്റി യോഗത്തിൽ തൃശൂർ സീറ്റ് ബിജെപിക്ക് തന്നെവേണമെന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചിരുന്നത്. അതേസമയം തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി ബിഡിജെഎസ് ലക്ഷ്യമിട്ടിരിക്കുന്നത് തൃശൂർ മണ്ഡലമാണ്. എന്നാൽ ബിജെപി സംസ്ഥാന നേതൃത്വം വിജയസാധ്യതയുള്ള പട്ടികയിൽ എ വണ് കാറ്റഗറിയിൽപ്പെടുത്തിയിരിക്കുന്ന സീറ്റ് ബിഡിജെഎസിന് വിട്ട്…
Read Moreകൈവിടില്ലെന്നു ജോസഫിനോടു കോണ്ഗ്രസ് നേതാക്കൾ; ചർച്ച അർധരാത്രിയോളം
പ്രത്യേക ലേഖകൻ തൃശൂർ: കേരള കോണ്ഗ്രസ് വിഷയത്തിൽ ഇന്നലെ അർധരാത്രിവരെ തൃശൂരിൽ ചർച്ച. പി.ജെ. ജോസഫിനെ യുഡിഎഫിൽ നിലനിർത്തുമെന്നു കോണ്ഗ്രസ് നേതാക്കളുടെ വാഗ്ദാനം. പ്രശ്ന പരിഹാരം തേടി പി.ജെ. ജോസഫും മോൻസും ഇന്നലെ തൃശൂരിലെത്തി കോണ്ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് ചർച്ച നടത്തിയത്. രാമനിലയത്തിലുണ്ടായിരുന്ന രാഹുൽഗാന്ധിയെ കാണാൻ ജോസഫ് ശ്രമിച്ചെങ്കിലും രാഹുൽ വിശ്രമത്തിലായതിനാൽ അവസരമുണ്ടായില്ല. രാമനിലയത്തിൽ ഉണ്ടായിരുന്ന കോണ്ഗ്രസ് നേതാക്കൾ തൃശൂരിലെ ഒരു യുവനേതാവിന്റെ വസതിയിൽ എത്തിയാണു കൂടിക്കാഴ്ച നടത്തിയത്. രാത്രി പത്തോടെ നേതാക്കൾ ആരംഭിച്ച ചർച്ച അർധരാത്രിയോളം നീണ്ടു. ലോക്സഭാ സീറ്റിന്റെ പേരിൽ കെ.എം. മാണിയുമായി പിണങ്ങിപ്പിരിയുകയാണെന്ന് ജോസഫ് ആവർത്തിച്ചെന്നാണു വിവരം. യുഡിഎഫിൽ പ്രത്യേക ഘടകകക്ഷിയായി നിലനിർത്തണമെന്ന് കോണ്ഗ്രസ് നേതാക്കളോട് വീണ്ടും ആവശ്യപ്പെട്ടു. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നും…
Read Moreപ്രളയം തകർത്ത കല്ലൂർ പള്ളം കോളനിവാസികളെ ദുരിതാശ്വാസ ലിസ്റ്റിൽ നിന്ന് പുറത്താക്കി സർക്കാർ
പുതുക്കാട്: പ്രളയം തകർത്തെറിഞ്ഞ കല്ലൂർ പള്ളം പട്ടികജാതി കോളനി നിവാസികളെ സർക്കാർ കൈഴിഞ്ഞതായി പരാതി. രണ്ടാഴ്ചയോളം വെള്ളം കയറി വീടുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടും കുടുംബങ്ങളെ സർക്കാരിന്റെ ദുരിതാശ്വാസ ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആക്ഷേപം. പ്രളയത്തിൽ നാശം വിതച്ച തൃക്കൂർ പഞ്ചായത്തിലെ കല്ലൂർ പള്ളം പട്ടികജാതി കോളനിയിലെ മുപ്പതിലേറെ കുടുംബങ്ങളാണ് സർക്കാരിന്റെ കാരുണ്യത്തിനായി കാത്തുനിൽക്കുന്നത്. ഇരുപതിലേറെ വർഷം പഴക്കമുള്ള കോളനിയിലെ എല്ലാ വീടുകളിലും രണ്ടാഴ്ചയോളം വെള്ളത്തിലായിരുന്നു. മണലിപുഴ കരകവിഞ്ഞ് കോളനിയിലൂടെ ഒഴുകിയതോടെ ഇവരുടെ സ്വത്തെല്ലാം പ്രളയത്തിൽ നശിച്ചു. വസ്ത്രങ്ങളും രേഖകളും ഒലിച്ചുപോയി.കാലപഴക്കംചെന്ന വീടുകളുടെ ചുമരുകൾ വിണ്ടുകീറി. വീടിന്റെ അടിത്തറക്ക് ബലക്ഷയം സംഭവിച്ചു.ആഴ്ചകളോളം കല്ലൂർ പള്ളി ഹാളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിഞ്ഞ കുടുംബങ്ങൾ തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് ദുരന്തം കൂടുതൽ വ്യക്തമായത്. പ്രളയം കഴിഞ്ഞ് ഏഴു മാസമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെയായതോടെ ജീവിതം തള്ളിനീക്കാൻ കഷ്ടപെടുകയാണ് കോളനി നിവാസികൾ. ചില വീട്ടുകാർ അറ്റകുറ്റപണികൾ…
Read Moreരാഹുൽ ഗാന്ധി തൃപ്രയാറിൽ; ആവേശക്കടൽ അലയടിച്ചു; കോണ്ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃപ്രയാറിൽ തുടക്കം
സ്വന്തം ലേഖകന്മാർ തൃപ്രയാർ: ആവേശക്കടലിലെ ആഘോഷത്തിരമാലകൾ അലയടിച്ചുയർന്ന തൃപ്രയാറിലേക്ക് നിറപുഞ്ചിരിയോടെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി എത്തി. രാഹുലിനെ ഒരുനോക്കു കാണാൻ രാവിലെ മുതൽതന്നെ റോഡിന്റെ ഇരുവശവും ആൾക്കൂട്ടം കാത്തുനിന്നിരുന്നു. രാമനിലയത്തിൽനിന്ന് പത്തുമണിയോടെയാണ് രാഹുൽ തൃപ്രയാറിലേക്ക് യാത്രതിരിച്ചത്. അപ്പോഴേക്കും ദേശീയ മത്സ്യത്തൊഴിലാളി പാർലമെന്റ് നടക്കുന്ന തൃപ്രയാർ ടിഎസ്ജിഎ സ്റ്റേഡിയവും പരിസരവും കോണ്ഗ്രസ് പ്രവർത്തകരെക്കൊണ്ടു നിറഞ്ഞുകവിഞ്ഞിരുന്നു. ചരിത്രസ്മൃതികളുറങ്ങുന്ന മണപ്പുറത്തിന്റെ മണ്ണിൽ രാഹുലിന് ആവേശകരമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. വഴിനീളെ കൊടിതോരണങ്ങളും രാഹുലിന് സ്വാഗതമോതിക്കൊണ്ടുള്ള ബാനറുകളും നിറച്ചിരുന്നു. രാമനിലയത്തിൽ നിന്ന് തൃപ്രയാറിലേക്ക് വരുംവഴി തന്നെ കാത്തുനിന്ന പ്രവർത്തകരോടെല്ലാം കൈവീശി അഭിവാദ്യമർപ്പിച്ചാണ് രാഹുൽ സ്റ്റേഡിയത്തിലേക്കെത്തിയത്. രാഹുൽ കൈവീശികാണിച്ചതോടെ ആൾക്കൂട്ടവും ആരവങ്ങൾ ഉയർത്തി. തൃശൂരിൽനിന്ന് പാട്ടുരായ്ക്കൽ പൂങ്കുന്നം മേൽപ്പാലം വഴി പടിഞ്ഞാറേ കോട്ടയിലൂടെ വന്ന് കാഞ്ഞാണി – വാടാനപ്പള്ളി വഴിയാണ് തൃപ്രയാറിലേക്ക് രാഹുൽ ഗാന്ധി കാർ മാർഗമെത്തിയത്. ഈ സമയം ഇതുവഴി ഗതാഗതവും പോലീസ് നിയന്ത്രിച്ചിരുന്നു.…
Read Moreസ്ഥാനാർഥിക്കാര്യം സ്വയം തീരുമാനിക്കൂവെന്ന് രാഹുൽ; കോൺഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വെറും പത്ത്മിനിട് മാത്രം
പ്രത്യേക ലേഖകൻ തൃശൂർ: കോണ്ഗ്രസ് സ്ഥാനാർഥിത്വം സംബന്ധിച്ച് രാഹുൽഗാന്ധി കേരള നേതാക്കളുമായി കാര്യമായ ചർച്ചയൊന്നും നടത്തിയില്ല. കേരളത്തിലെ സ്ഥാനാർഥികളെ കേരള നേതാക്കൾതന്നെ തീരുമാനിക്കൂവെന്ന നിലപാടിലായിരുന്നു രാഹുൽ. കേരളത്തിലെ നേതാക്കൾ തമ്മിൽ ധാരണയായശേഷം നാളെ നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചാൽ മതിയെന്ന നിലപാട് കേരള നേതാക്കളെ അറിയിച്ചു. ഇന്നലെ രാത്രി 8.45 ന് തൃശൂർ രാമനിലയത്തിൽ എത്തിയ രാഹുൽഗാന്ധി ആരുമായും വിശദമായ കൂടിക്കാഴ്ച നടത്തിയില്ല. ക്ഷീണിതനായിരുന്ന അദ്ദേഹം അത്താഴം കഴിച്ച് വിശ്രമിച്ചു. രാവിലെ കേരള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും വിശദമായ സ്ഥാനാർഥി ചർച്ചകൾ ഉണ്ടായില്ല. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, കേരളത്തിലെ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ശൂരനാട് രാജശേഖൻ തുടങ്ങിയവർ രാമനിലയത്തിൽ ഉണ്ടായിരുന്നു. രാവിലെ പത്തുമണിയോടെയാണ് തൃപ്രയാറിലെ പരിപാടിക്കു പുറപ്പെടുന്നതിനു തൊട്ടു മുന്പ് ഈ നേതാക്കളുമായി രാഹുൽഗാന്ധി…
Read More