തൃശൂർ: വടക്കേ ബസ് സ്റ്റാൻഡിനടുത്തുവച്ച് യുവാവിനെ ആക്രമിച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലെ പ്രതിയെ ഷാഡോ പോലിസും ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റു ചെയ്തു. തൃശൂർ നെല്ലങ്കര സ്വദേശി ചക്കാലക്കൽ വീട്ടിൽ പൊരി അനീഷ് എന്നറിയപ്പെടുന്ന അനീഷ്(28) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം മരോട്ടിച്ചാൽ സ്വദേശിയായ വലിയപറന്പിൽ ജിബി ജോയ് എന്നയാളെ മുൻ വൈരാഗ്യംവെച്ച് കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ബാറിൽ കൊണ്ടുപോയി മദ്യം വാങ്ങിക്കൊടുത്തിട്ടാണ് വയറ്റിൽ രണ്ടുതവണ കുത്തിയതെന്നു പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. സുഹൃത്തുക്കളായ കുഞ്ഞുണ്ണി എന്ന മഹേഷിനേയും പ്രതി ആക്രമിക്കുകയും പരിക്കേല്പിക്കുകയും ചെയ്തു. സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ അനീഷിനെ ഏതാനും മണിക്കൂറുകൾക്കകംതന്നെ പോലീസ് പിടികൂടി. പ്രതിയെ ചോദ്യം ചെയ്തതിൽ യുവാവിനെ കുത്താൻ ഉപയോഗിച്ച കത്തി യുവാവിന്റെ വയറ്റിൽതന്നെ വച്ചിട്ടുണ്ടെന്നു മൊഴിനല്‍കി. കത്തി യുവാവിന്റെ വയറ്റിൽനിന്നും ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്തത്. അറസ്റ്റിലായ അനീഷ് കഞ്ചാവുകേസുകളടക്കം നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിക്കെതിരേ…
Read MoreCategory: Thrissur
ഹയർ സെക്കൻഡറിയിൽ “തലമാറ്റം’ തകർക്കുന്നു; പരിഹാസ്യരായി അധ്യാപകർ
പാലക്കാട്: ഹയർസെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഡയറക്ടർമാരെ അടിക്കടി മാറ്റുന്നതുമൂലം ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകരുടെ സ്ഥാനക്കയറ്റം അനിശ്ചിതത്വത്തിലായതായി പരാതി. വിവിധ വിഷയങ്ങളിലായി 429 അധ്യാപകരുടെ സ്ഥാനക്കയറ്റ ഉത്തരവാണ് സ്ഥിരം ഡയറക്ടറില്ലാത്തതിനാൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ പ്രസിദ്ധീകരിക്കാനാവാതെ കെട്ടിക്കിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 14 ന് വകുപ്പുതല സ്ഥാനക്കയറ്റ സമിതി അംഗീകരിച്ച് മാർച്ച് അഞ്ചിനുള്ള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായിട്ടുമുണ്ട്. മറ്റു വകുപ്പുകളിൽനിന്നും വ്യത്യസ്തമായി പത്തും പതിനഞ്ചും വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് മിക്ക വിഷയങ്ങളിലെയും ഹയർ സെക്കൻഡറി ജൂണിയർ അധ്യാപകർ സീനിയറായി സ്ഥാനക്കയറ്റം നേടുന്നത്. ഉത്തരവ് വൈകിയാൽ സീനിയറായി സ്ഥാനക്കയറ്റം നേടുന്ന അധ്യാപകർക്കു ജോലി ഏറ്റെടുക്കാൻ അടുത്ത അധ്യയന വർഷം വരെ കാത്തിരിക്കേണ്ടിവരും. അധ്യാപകർക്ക് അർഹമായ സ്ഥാനക്കയറ്റം അനാവശ്യമായി വൈകിപ്പിക്കുന്ന വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിച്ച് അടിയന്തരമായി ഉത്തരവ് പുറത്തിറക്കണമെന്നു ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(എച്ച്എസ്എസ്ടിഎ) സംസ്ഥാന കമ്മറ്റി…
Read Moreമദ്യലഹരിയിൽ ഓട്ടോ ഡ്രൈവർമാർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു
തൃശൂർ: നഗരത്തിൽ മദ്യലഹരിയിലായ ഓട്ടോ ഡ്രൈവർമാർ തമ്മിലുണ്ടായ തർക്കത്തിൽ ഒരാൾക്കു കുത്തേറ്റു. ഓട്ടോ ഡ്രൈവർ മരോട്ടിച്ചാൽ സ്വദേശി ജിബിൻ ജോയ്ക്കാണു വയറിൽ കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ടു സുഹൃത്തും ഓട്ടോ ഡ്രൈവറുമായ നെല്ലിക്കുന്ന് സ്വദേശി അനീഷിനെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു സുഹൃത്ത് നെല്ലങ്കര സ്വദേശി മഹേഷിന്റെ കൈയിൽ പരിക്കേറ്റിട്ടുണ്ട്. വടക്കേസ്റ്റാന്റിനു സമീപത്തെ ജ്വല്ലറിയുടെ മുന്നിലായിരുന്നു സംഭവം. മൂവരും ചേർന്നു മദ്യപിക്കുന്നതിനിടെയുണ്ടായ വാക്ക് തർക്കത്തിനിടെ അനീഷ് അരയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് ജിബിൻ ജോയിയെ കുത്തുകയായിരുന്നുവെന്നു പറയുന്നു. അനീഷിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണു മഹേഷിന് പരിക്കേറ്റത്. ഉടനെ മറ്റ് ഓട്ടോ ഡ്രൈവർമാരെത്തി ഇവരെ പിടിച്ചുമാറ്റി ജിബിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
Read Moreവിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും നാട്ടിൽ പൂവിട്ടുതുടങ്ങി
ഇരിങ്ങാലക്കുട: നാട്ടിൽ വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകളും ചൂടിന്റെ കാഠിന്യം ഓർമപ്പെടുത്തി ഈന്തപ്പനകളും കുലച്ചു. ആസാദ്റോഡിൽ തൊഴുത്തുപറന്പിൽ പ്രിൻസിന്റെ വീടിനു മുന്പിൽ നട്ട ഈന്തപ്പനകളിലൊന്നാണു ആദ്യമായി കുലച്ചത്. 12 ഓളം കുലകളാണു പനയിലുള്ളത്. മൂന്നു വർഷം മുന്‍പാണ് മണ്ണുത്തിയിൽനിന്ന് പ്രിൻസ് പനകൾ വാങ്ങി വീടിനു മുന്പിൽ നട്ടത്. പലയിടത്തും സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ഈന്തപ്പനകൾ വച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവ കുലക്കാറില്ലെന്നു പറയുന്നു. ഗൾഫ് രാജ്യങ്ങളടക്കമുള്ളിടത്ത് കടുത്ത ചൂടിലാണു ഈന്തപ്പനകൾ കുലയ്ക്കുക. കേരളത്തിലും ചൂടിന്റെ കാഠിന്യം അതികഠിനമാകുന്നതിന്റെ സൂചനയായിട്ടാണ് ഈന്തപ്പനകൾ കുലക്കുന്നതെന്നാണു കരുതുന്നത്. ഈന്തപ്പനകൾ കൂടാതെ കണികൊന്നകളും നഗരത്തിലും പരിസരത്തും വ്യാപകമായി പൂത്തിട്ടുണ്ട്. വിഷുവിനു ഇനി ഒരു മാസത്തോളം അവശേഷിക്കെ മിക്കയിടങ്ങളിലെ തൊടിയിലും കൊടുംവേനലിൽ പൂത്തുലഞ്ഞ് നിൽക്കുന്ന കണിക്കൊന്നകൾ നാട്ടിലെയും നഗരങ്ങളിലെയും പുരയിടങ്ങളിലെ വർണക്കാഴ്ചയാണ്. മീന മാസത്തിലെ അവസാന ആഴ്ചകളിൽ തളിർത്ത് പൂവിടാറുള്ള കണിക്കൊന്നകളാണ് മീനമാസം ആരംഭിക്കുന്നതിനു മുന്‍പേ തന്നെ പൂവിട്ടിരിക്കുന്നത്. മേടം…
Read Moreകൈപ്പിള്ളിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാർ നശിപ്പിച്ച നിലയിൽ
അരിന്പൂർ: കൈപ്പിള്ളിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ട് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു .യൂത്ത് കോണ്‍ഗ്രസ് തൃശൂർ പാർലമെന്റ് ജന.സെക്രട്ടറി പുത്തൻചിറ വീട്ടിൽ ബിബീഷ് പോളിന്റെ വീട്ടു മുറ്റത്ത് നിർത്തിയിട്ടിരുന്ന ഇയോണ്‍ കറിന്റെ പുറകിലെയും, ഒരു വശത്തെ ഡോറിന്റെ ചില്ലുകളുമാണ് അടിച്ചു തകർത്തത്. മറ്റു ചില്ലുകളിൽ വരഞ്ഞ് കേടുവരുത്താനും ശ്രമം നടന്നിട്ടുണ്ട്. സമീപത്ത് നിന്ന് മദ്യക്കുപ്പി, മദ്യം വാങ്ങിയതിന്റെ രശീതി, വലിയ വടി എന്നിവ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 12.30നായിരുന്നുകാറുമായി വീട്ടിലെത്തിയതെന്ന് ബിഷ് പറഞ്ഞു. ഇന്ന് വെളുപ്പിനാണ് കാറിന്റെ ചില്ലുകൾ തകർന്ന നിലയിൽ കാണുന്നത്. നേരത്തെ കഞ്ചാവ് വില്പനക്കാരുടെ ശല്യം സംബന്ധിച്ച് ബിബീഷ് പരാതി നൽകിയിരുന്നു. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി.
Read Moreഎഴുപതിലേറെ ആനകളുമായി ആറാട്ടുപുഴ പൂരം നാളെ
സ്വന്തം ലേഖകൻ ചേർപ്പ്: എഴുപതിലേറെ ആനകൾ നിരക്കുന്ന ആറാട്ടുപുഴ പൂരം നാളെ. 24 ദേവീദേവ·ാർ പങ്കെടുക്കുന്ന ഏറ്റവും വലിയ ദേവമേള എന്നാണ് ആറാട്ടുപുഴ പൂരം അറിയപ്പെടുന്നത്. ആറാട്ടുപുഴ പൂരത്തിന്റെ ഭാഗമായുള്ള പീടികപറന്പ് ആനയോട്ടത്തിൽ കോടനൂർ ശാസ്താവിന്റെ തിടന്പ് ഏറ്റിയ ഗൗരിനന്ദൻ ഒന്നാം സ്ഥാനത്തെത്തി. നാളെ തൊട്ടിപ്പാൾ പകൽപൂരത്തിനുശേഷം ആറാട്ടുപുഴ ശാസ്താവ് വൈകുന്നേരം നാലോടെ ക്ഷേത്രത്തിൽ തിരിച്ചെത്തും. നിത്യപൂജകൾക്കും ശ്രീഭൂതബലിക്കുശേഷം ആറിന് സർവാഭരണ വിഭൂഷിതനായി 15 ആനകളുടെ അകന്പടിയോടെ പുറത്തേക്ക് എഴുന്നള്ളും. പഞ്ചാരിമേളത്തിലേക്ക് ജനം ഒഴുകിയെത്തുന്നതോടെ പൂരത്തിനു തുടക്കമായി. രാത്രി വെടിക്കെട്ടിനുശേഷം രാത്രി എഴുകണ്ടംവരെ പോയി മടങ്ങും. രാത്രി 11 ന് തൊട്ടിപ്പാൾ ഭഗവതിയോടൊപ്പം ചാത്തംകുടം ശാസ്താവ് ഏഴാനകളും പഞ്ചാരിമേളവുമായി എഴുന്നള്ളും. നെട്ടിശേരി ശാസ്താവ് അഞ്ചാനകളുടം പാണ്ടിമേളവുമായി എഴുന്നള്ളും. അർധരാത്രിയോടെ അഞ്ചാനകളും പഞ്ചാരിയുമായി എടക്കുന്നി ഭഗവതിയുടെ എഴുന്നള്ളിപ്പ്.പുലർച്ചെ ഒരുമണിയോടെ പുനിലാർക്കാവ്, കടുപ്പശേരി, ചാലക്കുടി പിഷാരിക്കൽ ഭഗവതിമാർ അഞ്ചാനകളുമായി എഴുന്നള്ളും.…
Read Moreജനാധിപത്യത്തിനായി കലാകാരന്മാർ ചോദ്യങ്ങൾ ചോദിക്കണമെന്ന് ഗിരീഷ് കാസറവള്ളി
തൃശൂർ: ജനാധിപത്യം നിലനില്ക്കണമെങ്കിൽ അധികാരികൾക്കു മുന്നിൽ ചോദ്യങ്ങൾ ഉയരണമെന്നു സംവിധായകൻ ഗിരീഷ് കാസറവള്ളി. 14-ാമത് തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും സർക്കാരിനോടു വിധേയത്വം പുലർത്തുന്ന കലാകാരന്മാർ നിശബ്ദരായിക്കൂടാ. തങ്ങളുടെ സൃഷ്ടിയിലൂടെ കലാകാരന്മാർ ചോദ്യങ്ങൾ ചാദിച്ചുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫെസ്റ്റിവൽ ഡയറക്ടർ കൃഷ്ണനുണ്ണി അധ്യക്ഷനായി. ഫെസ്റ്റിവൽ ബുക്ക് സംവിധായകൻ കെ. ഗോപിനാഥ്, കൗണ്‍സിലർ സന്പൂർണയ്ക്ക് നൽകി പ്രകാശനം ചെയ്തു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കാന്തൻ, ദ ലവർ ഓഫ് കളർ സംവിധാനം ചെയ്ത ശരീഫ് ഈസ, മികച്ച ശബ്ദമിശ്രണത്തിന് അവാർഡ് ലഭിച്ച ജയദേവൻ ചക്കാടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഫാ. ബെന്നി ബെനഡിക്ട്, എ. രാധാകൃഷ്ണൻ, ചലച്ചിത്രോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ ഡേവിസ് ചുങ്കത്ത്, ചെറിയാൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.സിനിമാസ്വാദകർക്കുള്ള മികച്ച വിരുന്നാകും ഇന്നു മേളയിൽ പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.…
Read Moreഓണ്‍ലൈനിൽ കൂൾ ഓഫറുകൾ; ചൂടേറിയതോടെ കൂളിംഗ് ഗ്ലാസ് വിൽപ്പന പൊടിപൊടിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: കേരളത്തിൽ വെയിൽ കത്തിക്കാളുന്പോൾ കൂളിംഗ് ഗ്ലാസ് വിപണന മേഖലയിൽ കച്ചവടം പൊടിപൊടിക്കുന്നു. വഴിയോരങ്ങളിലും കടകളിലും ഓണ്ലൈനിലുമൊക്കെയായി ദിവസേന ആയിരക്കണക്കിന് കൂളിംഗ് ഗ്ലാസുകളാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്.വില കുറഞ്ഞ കൂളിംഗ് ഗ്ലാസുകൾ മുതൽ ഉയർന്ന വിലയുള്ള ഗ്ലാസുകൾ വരെ ലഭ്യമാണ്. കണ്ണിന് ദോഷമില്ലാതിരിക്കാൻ ഗുണമേൻമയുള്ള വിലക്കൂടുതലുള്ള ഗ്ലാസുകൾ തന്നെയാണ് മിക്കവരും വാങ്ങുന്നത്. ദേശീയപാതയോരങ്ങളിലും പ്രധാന റോഡുകളിലും വഴിവാണിഭക്കാർ ചെറുതും വലുതുമായ കൂളിംഗ് ഗ്ലാസുകളുമായി വിൽപനക്കിരിക്കുന്നുണ്ട്. ഇരുചക്രവാഹനക്കാർ ഇവരിൽ നിന്നും ഗ്ലാസുകൾ വാങ്ങുന്നുണ്ട്. ഓണ്‍ലൈൻ സൈറ്റുകളെല്ലാം കൂളിംഗ് ഗ്ലാസുകൾക്ക് ആകർഷകങ്ങളായ ഓഫറുകളും ബൈ വണ്‍ ഗെറ്റ് വണ്‍ ഫ്രീ പോലുള്ള ആകർഷകമായ വാഗ്ദാനങ്ങളും നൽകുന്നുണ്ട്. വഴിയോര വിപണിയിൽ നൂറു രൂപ മുതൽ വിലയുള്ള സണ്‍ഗ്ലാസുകൾ ലഭ്യമാണ്. വിലപേശിയാൽ പിന്നെയും പത്തോ ഇരുപതോ കുറയും.കടകളിലും ഓണ്‍ലൈനിലും അയ്യായിരം രൂപയിൽ നിന്നാരംഭിക്കുന്ന സണ്‍ഗ്ലാസുകളും വിൽപനക്കുണ്ട്. ബ്രാന്റഡ് കന്പനികളുടെ കൂളിംഗ് ഗ്ലാസുകൾക്ക്…
Read Moreസ്ഥാനാർഥി പട്ടിക വരും മുമ്പേ പ്രതാപന്റെ പേരിൽ വോട്ടഭ്യർഥിച്ച് ചുമരെഴുത്ത് ; പ്രഖ്യാപനം വരുന്നതിനു മുമ്പുള്ള ചുമരെഴുത്ത് മായിപ്പിച്ച് പ്രതാപനും
പ്രത്യേക ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളത്തിലെ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാർഥികളുടെ പട്ടിക ഇന്നു വൈകുന്നേരത്തോടെ ഡൽഹിയിൽ പ്രഖ്യാപിക്കും. ഇരു പാർട്ടികളുടേയും കേരള നേതാക്കൾ ഡൽഹിയിലുണ്ട്. നേതാക്കൾ മാത്രമല്ല, സ്ഥാനാർഥിത്വത്തിനായി മുന്നോട്ടുവന്ന മധ്യനിര നേതാക്കളും പാർട്ടി ആസ്ഥാനത്തു തന്പടിച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരം നാലിന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ അധ്യക്ഷതയിൽ നടക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളുടെ പട്ടികയ്ക്ക് അന്തിമ അംഗീകാരമാകുക.തൃശൂരിൽ തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപനും ചാലക്കുടിയിൽ യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാനും സ്ഥനാർഥികളാകുമെന്നാണു സൂചന. പ്രതാപന് വോട്ടഭ്യർഥിച്ചുകൊണ്ട് നടത്തറയിൽ ഇന്നലെ വൈകുന്നേരം പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത് ഇന്നു രാവിലെ പ്രതാപൻതന്നെ ഇടപെട്ട് മായ്പിച്ചു. സ്ഥാനാർഥി പ്രഖ്യാപനം വരാതെ അത്തരം പ്രചാരണം അരുതെന്നു പ്രതാപൻ നിർദേശം നൽകി. തൃശൂരിൽ ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രനെ മൽസരിപ്പിക്കും. കോണ്‍ഗ്രസിൽനിന്ന് രാജിവച്ച് ബിജെപിയിൽ എത്തിയ ടോം…
Read Moreആനക്കൊന്പ് വില്പന വിവാദം; സത്യസന്ധ അന്വേഷണം വേണമെന്ന് ആന ഉടമകൾ
തൃശൂർ: കൊൽക്കത്തയിൽനിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്ത ആനക്കൊന്പുകൾ കേരളത്തിലെ നാട്ടാനകളുടേതാണെന്ന ആരോപണം സർക്കാർ സത്യസന്ധമായി അന്വേഷിക്കണമെന്നു കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ. ഏതെങ്കിലും ആന ഉടമകൾ കൊന്പ് മുറിച്ചുനല്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നാട്ടാനകളുടെ കൊന്പുകൾ ചീഫ് വൈൽഡ് വാർഡന്റെ അനുമതിയോടെയാണ് മുറിക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണ് മഹസർ തയാറാക്കി ഇവ കൊണ്ടുപോകുന്നത്. ഈ സാഹചര്യത്തിൽ ഏതെങ്കിലും കാട്ടുകൊള്ളക്കാരിൽനിന്നു ആനക്കൊന്പ് പിടിക്കുന്പോൾ അതു നാട്ടാനകളുടെ കൊന്പുകളാണെന്ന സംശയം ജനിപ്പിക്കുന്നതു ശരിയല്ലെന്നും ആന ഉടമ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ശശികുമാർ പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യത്തിൽ ആധുനിക രീതികളിലുള്ള അന്വേഷണം നടത്തി വ്യക്തത വരുത്തണം. ചീഫ് വൈൽഡ് വാർഡൻ നടത്തുന്ന ഏത് അന്വേഷണത്തോടും ആന ഉടമസ്ഥ ഫെഡറേഷൻ പൂർണമായും സഹകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
Read More