തൃശൂർ: കലാനിലയം നാടകവേദിയുടെ “കടമറ്റത്ത് കത്തനാർ’ എന്ന മാന്ത്രിക നാടകത്തിനു തൃശൂരിൽ വീണ്ടും വേദിയൊരുങ്ങുന്നു. ശക്തൻ നഗറിൽ ബസ് സ്റ്റാൻഡിനോടു ചേർന്ന ഗ്രൗണ്ടിലാണ് അരങ്ങൊരുക്കുന്നത്. സ്റ്റേജ് അടങ്ങുന്ന തിയേറ്ററിന്റെ നിർമാണം ഇന്ന് ആരംഭിക്കും. ആധുനിക ത്രിമാന സംവിധാനങ്ങളും ശബ്ദ, വെളിച്ച സങ്കേതങ്ങളും സമന്വയിപ്പിച്ചാണു സ്റ്റേജ് സജ്ജമാക്കുന്നത്. പതിനയ്യായിരത്തോളം ചതുരശ്രയടി വിസ്തീർണമുള്ള തീയേറ്റർ കോംപ്ലക്സിൽ പ്രവേശിച്ചാൽ മൾട്ടിപ്ലക്സ് മാളിൽ പ്രവേശിക്കുന്ന അനുഭവമാകും. ശീതീകരിച്ച തിയേറ്ററിൽ ആയിരം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. ഭക്ഷണശാലയും പാർക്കിംഗ് സൗകര്യവും ഉണ്ടാകും. അന്‍പത്തിനാലു വർഷം മുന്‍പ് 1965 ലാണ് ആദ്യമായി കലാനിലയം “കടമറ്റത്ത് കത്തനാരെ’ കലാസ്വാദകർക്കു മുന്നിൽ എത്തിച്ചത്. അന്നും തൃശൂരിലായിരുന്നു അരങ്ങേറ്റം. ഇപ്പോൾ പുത്തൻ വിദ്യകളോടെയാണ് കത്തനാരുടെ വരവ്. മധ്യവേനൽ അവധിക്കാലത്തു വിസ്മയകരമായ നാടകാനുഭവമായിരിക്കും. പുതിയ വിദ്യകൾ സമന്വയിപ്പിച്ചു നാടകത്തെ പുതുതലമുറയെ നാടകത്തിലേക്ക് ആകർഷിക്കുന്നതിനുള്ള ശ്രമമാണിതെന്നു സംവിധായകൻ കലാനിലയം അനന്തപത്മനാഭൻ പറഞ്ഞു. തിയേറ്ററിന്റെ…
Read MoreCategory: Thrissur
സിപിഎം ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ കച്ചവട സംഘമായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ
തൃശൂർ: ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലെ സിപിഎം കച്ചവട സംഘമായി അധഃപതിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സഹസ്ര കോടീശ്വരൻമാരുമായാണ് സിപിഎമ്മിന്റെ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ബന്ധമെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ രാമനിലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. കഴിഞ്ഞതവണ അരഡസനിലേറെ സ്ഥാനാർഥികൾ നവ സമ്പന്നൻമാരായിരുന്നു. പാട്ടപ്പിരിവിന് പേരുകേട്ട സിപിഎം ഇപ്പോൾ ബക്കറ്റ് പിരിവിലേക്കാണ് മാറിയിരിക്കുന്നത്. മണിക്കൂറുകൾ കൊണ്ട് കോടികളാണ് പിരിച്ചെടുക്കുന്നത്. ഇതിന്റെ രഹസ്യം എന്താണെന്ന് കോടിയേരി വ്യക്തമാക്കണമെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു. കോണ്‍ഗ്രസിന്റേത് മഹാനിധി സ്വരൂപണ യാത്രയെന്ന് കോടിയേരി പറഞ്ഞത് തരംതാണ രാഷ്ട്രീയ പ്രസ്താവനയാണ്. കോണ്‍ഗ്രസ് പാർട്ടി സാമ്പത്തികമായി തകർന്ന നിലയിലാണ്. എല്ലാകാലത്തും പാർട്ടി പിരിവ് നടത്താറുണ്ട്. സുതാര്യമായി 12,000 രൂപ വീതമാണ് പിരിക്കുന്നത്. ഇതിൽ ഒരു വിഹിതം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികൾക്കും കീഴ്ഘടകങ്ങൾക്കും നൽകും. കുറച്ചു ഭാഗം മാത്രമാണ് കെപിസിസിക്ക് ലഭിക്കുന്നതെന്നും…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണ സ്ഥാനാർഥി ഇല്ല, വിജയസാധ്യത പ്രധാനം; പട്ടിക ഈ മാസാവസാനമെന്ന് മുല്ലപ്പള്ളി
സ്വന്തം ലേഖകൻ തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ പരീക്ഷണത്തിനു തയാറല്ല, വിജയസാധ്യതയുള്ള സ്ഥാനാർഥിയെയാണ് മൽസരിപ്പിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. യുവജനങ്ങൾക്കും സ്ത്രീകൾക്കും അവസരം നൽകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണു മറുപടി. ഓരോ മണ്ഡലത്തിനും യോജ്യരായ സ്ഥാനാർഥിയെക്കുറിച്ച് എഐസിസി മൂന്നു തവണ സർവേ നടത്തിക്കഴിഞ്ഞു. യോജ്യരായ സ്ഥാനാർഥികളുടെ പട്ടിക സമർപ്പിക്കാൻ കെപിസിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജനമഹായാത്ര അവസാനിച്ച് 25 നുശേഷം ഈ മാസം അവസാനത്തോടെ പട്ടിക സമർപ്പിക്കും. വരത്തന്മാർ വേണ്ടെന്ന് തൃശൂരിൽ പോസ്റ്റർ ഒട്ടിച്ചതു കോണ്‍ഗ്രസുകാരാണെങ്കിൽ അച്ചടക്ക നടപടിയെടുക്കും. ബാലിശമായ വാദമാണത്. ദേശീയ പാർട്ടിയായ കോണ്‍ഗ്രസിന്റെ യോജ്യരായ സ്ഥാനാർഥിയെ പാർട്ടിയാണു തീരുമാനിക്കുക. ലോക്സഭാ തെരഞ്ഞെടുപ്പിൽ താൻ മൽസരിക്കില്ല. വി.എം. സുധീരനും മൽസരിക്കില്ലെന്ന് അറിയിച്ചെങ്കിലും മൽസരിക്കുകയാണെങ്കിൽ കൂടുതൽ നല്ലതാണ്. മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കൂടുതൽ സീറ്റു ചോദിച്ചിട്ടുണ്ടെങ്കിലും സീറ്റു വിഭജന ചർച്ച ആരംഭിച്ചിട്ടില്ല. ചർച്ചയിൽ പ്രയാസമുണ്ടാകില്ല. ശബരിമല വിഷയത്തിലെ കോണ്‍ഗ്രസിന്റെ നിലപാട്…
Read Moreരാമവർമപുരം പോലീസ് അക്കാദമിയിലുള്ളവർക്ക് ജലജന്യരോഗങ്ങൾ തുടരും; ആരോഗ്യവകുപ്പിന്റെ കണ്ടെത്തലുകൾ ഇങ്ങനെ…
തൃശൂർ: വെള്ളത്തിൽ ക്വാളിഫോം ബാക്ടീരിയ കലർന്നതിനെ തുടർന്ന് രാമവർമപുരം കേരള പോലീസ് അക്കാദമിയിലുണ്ടായ ജലജന്യരോഗങ്ങൾ പെട്ടന്ന് നിയന്ത്രിക്കാനാവില്ല. ഭക്ഷ്യവിഷബാധ പോലുള്ള ശാരീരിക അസ്വസ്ഥതകൾ തുടരുമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. ഇനിയും ഇത്തരം കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടാനുള്ള സാഹചര്യമാണ് ഇപ്പോൾ പോലീസ് അക്കാമിയിലുള്ളതത്രെ. ജലസ്രോതസുകൾക്ക് വെറും പതിനഞ്ചു മീറ്റർ ചുറ്റളവിലാണ് സെപ്റ്റിക് ടാങ്കുകൾ ഉള്ളത്. ഇതിൽ നിന്നും മനുഷ്യവിസർജ്യം വെള്ളത്തിൽ കലർന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണം. സെപ്റ്റിക് ടാങ്കുകളുടെ സ്ഥിതിയും അതീവ ശോചനീയമാണ്. ടാങ്കുകളുടെ കുഴലുകളും പൈപ്പുകളും ജലസ്രോതസുകൾക്കരികിൽ നിന്നും മാറ്റി ദൂരെയെവിടേക്കെങ്കിലും തിരിച്ചുവിടണമെന്ന് ആരോഗ്യവകുപ്പ് പോലീസ് അക്കാദമി അധികൃതർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പണ്ടു നിർമിച്ച ടാങ്കുകളുടെ സ്കെച്ചോ ഡ്രോയിംഗുകളോ ലഭ്യമല്ലാത്തതുകൊണ്ട് സെപ്റ്റിക് ടാങ്കുകളുടേയും പൈപ്പുകളുടേയും ഘടനയും അവ എങ്ങിനെയാണ് കിടക്കുന്നതെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ ഇവ നന്നാക്കുകയെന്നത് മാസങ്ങളെടുക്കുന്ന പ്രക്രിയയാകുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറച്ചുകാലത്തേക്ക് പോലീസ് അക്കാദമി അടച്ചിട്ട്…
Read Moreകൈനീട്ടി വാങ്ങാം, റേഷൻകടയുടെ സേവനങ്ങൾ; ആദിവാസി വീടുകളിലേക്ക് റേഷൻ സാധനങ്ങളുമായെത്തുന്ന സഞ്ചരിക്കുന്ന റേഷൻകടയ്ക്ക് തുടക്കം
സ്വന്തം ലേഖകൻ തൃശൂർ: വനങ്ങളിൽ ആദിവാസികളുടെ വീടുകളിലേക്ക് റേഷൻ സാധനങ്ങളുമായെത്തുന്ന സഞ്ചരിക്കുന്ന റേഷൻകടയിൽ തുടങ്ങി,കാർഡുണ്ടെങ്കിൽ സംസ്ഥാനത്ത് എവിടെയും റേഷൻ സാധനങ്ങൾ വാങ്ങാനാവുന്ന പോർട്ടബിലിറ്റി സംവിധാനം വരെ സംവിധാനങ്ങളൊരുക്കി റേഷൻ കടയുടെ പുതിയ സേവന പദ്ധതികൾ മാതൃകയാകുന്നു. ജില്ലാ സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ് ഹാളില്‍ ഭക്ഷ്യഭദ്രതാനിയമവും ഇ- പോസ് മെഷീനും എന്ന വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണു ഭക്ഷ്യപൊതുവിതരണ വിഭാഗത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങൾ വിശദീകരിച്ചത്. കേരളത്തില്‍ സഞ്ചരിക്കുന്ന റേഷന്കടയുള്ള ഏക ജില്ലയാണ് തൃശൂരിനുള്ളത്. പാണഞ്ചേരി പഞ്ചായത്തില്‍ പീച്ചി വനാന്തരമേഖലയിലെ മൂന്ന് ഊരുകളിലും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി – വാഴച്ചാല്‍ വനമേഖലയിലുമാണ് കാർഡ് ഉടമകളെതേടി റേഷൻ കട സഞ്ചരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾ ആനുകൂല്യമല്ല അവകാശമാണ് എന്ന പ്രഖ്യാപനവുമായ ഭക്ഷ്യഭദ്രതാനിയമം നിലവിൽവന്നു രണ്ടരവർഷമാകുന്പോൾ കേരളം ഇക്കാര്യത്തിൽ ഏറെദൂരം മുന്നേറിക്കഴിഞ്ഞതായി ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. ദുര്‍ഗന്ധപൂരിതമായ ചുറ്റുപാടുകളില്‍നിന്ന് വൃത്തിയുള്ള ചുമരുകളിലേക്കുള്ള റേഷന്‍കടകളുടെ മാറ്റവും…
Read Moreവരന്തരപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ മോഷണം; പതിനായിരം രൂപയോളം കവർന്നു ; മോഷണത്തിന് ഉപയോഗിച്ച പാര സമീപത്ത് ഉപേക്ഷിച്ച നിലയിൽ
വരന്തരപ്പിള്ളി (തൃശൂർ): ഐക്കരക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരവും ഓഫീസിലെ അലമാരയും കുത്തി തുറന്ന് പണം കവർന്നു. അന്പലത്തിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന 10,000 രൂപയും, ഭണ്ഡാരത്തിലെ തുകയും മോഷണം പോയി. ഇന്നു പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അയൽവാസികൾ ശബ്ദംകേട്ട് എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ഓഫീസിനുള്ളിലെ അലമാര കുത്തി തുറന്നാണ് പണം കവർന്നത്. നടയിലെ ഭണ്ഡാരവും കുത്തി തുറന്ന നിലയിലാണ്. മോഷണത്തിന് ഉപയോഗിച്ച രണ്ട് കന്പി പാര ക്ഷേത്രത്തിന് സമീപത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രത്തിനുള്ളിലെ തിടപ്പിള്ളിയുടെ വാതിലും കുത്തി തുറന്നിട്ടുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വരന്തരപ്പിള്ളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Read Moreചൂടുകൂടുന്നു… നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുകൾ അവഗണിക്കരുതെന്ന് മെഡിക്കൽ ഓഫീസർ
തൃശൂർ: അന്തരീക്ഷ ഉൗഷ്മാവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.ഉച്ചയ്ക്കു 11 മുതൽ മൂന്നുവരെ നേരിട്ടു വെയിൽ കൊള്ളുന്നതു കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും ഫലങ്ങളും സാലഡും കഴിക്കുകയും വേണം. ക്ഷീണം, തലകറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതാലയവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റവർക്കു കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കിൽ അതു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു വഴിവയ്ക്കും. ഇതു തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ചു മരണത്തിനു പോലും കാരണമാകാറുണ്ട്. സൂര്യാഘാതമായി സംശയം തോന്നിയാൽ തണലത്തോ എസിയിലോ വിശ്രമിക്കണം. അനാവശ്യമായ വസ്ത്രങ്ങൾ നീക്കം ചെയ്ത് ശരീരത്തെ തണുപ്പിക്കുകയും…
Read Moreജനമഹായാത്ര ബോർഡുകൾ കോർപറേഷൻ നീക്കി; പ്രതിഷേധവുമായി കോൺഗ്രസ്; സംഭവത്തെക്കുറിച്ച് കോർപ്പറേഷന്റെ വിശദീകരണം
തൃശൂർ: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നു ജില്ലയിൽ പ്രവേശിക്കാനിരിക്കെ ജാഥയുടെ വരവറിയിച്ച് തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപറേഷൻ എടുത്തുമാറ്റി. ഫ്ളക്സ് ബോർഡുകൾ നിയന്ത്രിച്ച ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കോർപറേഷൻ വിശദീകരണം. എന്നാൽ, രാഷ്ട്രീയലക്ഷ്യം വച്ചുള്ളതും പക്ഷപാതപരവുമാണ് നടപടിയെന്നു കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള എല്ലാ ഫ്ളക്സ് ബോർഡുകളും കോർപറേഷൻ നീക്കിയിട്ടുണ്ട്. എന്നാൽ, പ്രധാനമന്ത്രി പങ്കെടുത്ത യുവമോർച്ച സംസ്ഥാനസമ്മേളനവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ഫ്ളക്സ് ബോർഡുകൾ നഗരത്തിലെന്പാടും സ്ഥാപിച്ചിരുന്നു. അത് എടുത്തുമാറ്റിയിരുന്നില്ലെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കോർപറേഷനിൽ ഭരണം നിലനിർത്താനായി ബിജെപിയോടു കാണിക്കുന്ന മൃദുസമീപനത്തിന്റെ ഭാഗമായാണിതെന്നും ഡിസിസി ജനറൽ സെക്രട്ടറിയും കോർപറേഷൻ ഉപനേതാവുമായ ജോണ്‍ ഡാനിയൽ പറഞ്ഞു.എംജി റോഡ്, പ്രസ് ക്ലബ്, ബിനി ടൂറിസ്റ്റ് ഹോം, ജില്ലാ ആശുപത്രി, കോർപറേഷൻ ഓഫീസ് പരിസരം എന്നിവിടങ്ങളിലും നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള മുഴുവൻ ബോർഡുകളും കമാനങ്ങളും…
Read Moreപീച്ചി ഭൂഗർഭ വൈദ്യുതി ലൈൻ ഹൈക്കോടതി നിർദേശം വൈകിപ്പിച്ച് കെഎസ്ഇബി; ദുരിതത്തിൽ വലഞ്ഞ് നാട്ടുകാരും കർഷകരും
തൃശൂർ: ഹൈക്കോടതി നിർദേശിച്ചിട്ടും പീച്ചി കെഎഫ്ആർഐയുടെ സമീപത്തു ഭൂഗർഭ ഇലക്ട്രിക് ലൈൻ വലിക്കുന്ന കാര്യത്തിൽ കെഎസ്ഇബിക്കു മെല്ലെപ്പോക്കു നയം. വിലങ്ങന്നൂർ, പീച്ചി, പട്ടിലം കുഴി അടക്കമുള്ള പ്രദേശങ്ങളിലെ വീട്ടുകാരും കർഷകരുമാണ് കെഎസ്ഇബിയുടെ അനാസ്ഥയെതുടർന്ന് ദുരിതം അനുഭവിക്കുന്നത്. ഇവിടേക്കുള്ള ലൈനിൽ കെഎഫ്ആർഐയുടെ അവന്യൂ ട്രീ കാനോപ്പി നിൽക്കുന്ന രണ്ടു കിലോമീറ്റർ ദൂരത്തോളം മരക്കൊന്പുകളും മരങ്ങളും വീഴുന്നതുമൂലം പ്രദേശത്തു ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതു പതിവാണ്. ഈ ഭാഗത്തു ഭൂഗർഭ ലൈൻ വേണമെന്ന നാട്ടുകാരുടെ ആവശ്യമാണ് ഹൈക്കോടതി നിർദേശമുണ്ടായിട്ടും കെഎസ്ഇബി കണ്ടില്ലെന്നു നടിക്കുന്നത്. ലൈൻ വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കഴിഞ്ഞ സർക്കാരിന്റെ കാലത്തു വൈദ്യുതി മന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടർന്നും പദ്ധതി നടക്കാതെ വന്നപ്പോഴാണ് ഡിസിസി ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി നിർദേശമനുസരിച്ച് 2019 ജൂണ്‍ മാസത്തിനുള്ളിൽ ലൈൻപണി പൂർത്തിയാക്കാമെന്നു കെഎസ്ഇബി കോടതിയെ ബോധിപ്പിച്ചിരുന്നു. കോടതി ഉത്തരവ്…
Read Moreകേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ രൂപീകരിക്കുമെന്ന് കായികമന്ത്രി
തൃശൂർ: കേരളത്തിൽ ഫുട്ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന പൊതുമേഖലാവ്യവസായ സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ രൂപീകരിക്കുമെന്ന് കായിക മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ പൊതുമേഖല വ്യവസായ സ്ഥാപന മേധാവികൾക്കും ബന്ധപ്പെട്ടവർക്കും ഫുട്ബോൾ ടീമുകൾ രൂപീകരിക്കുന്നത് സംബന്ധിച്ച് നിർദ്ദേശം നൽകിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു. ജില്ല ഫുട്ബോൾ അസോസിയേഷൻ ഓഫീസ്, അക്വാറ്റിക് കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി ജയരാജൻ.കേരളത്തിൽ മുന്‍പ് നിരവധി പൊതു-സ്വകാര്യ വ്യവസായ സ്ഥാപനങ്ങളിൽ ഫുട്ബോൾ ടീമുകൾ ഉണ്ടായിരുന്നുവെന്നും അവർ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നുവെന്നും മന്ത്രി ഓർമിപ്പിച്ചു. ഇന്ന് മിക്കയിടത്തും ഫുട്ബോൾ ടീമുകൾ ഇല്ലാത്ത സ്ഥിതിയാണ്. മുൻപുണ്ടായിരുന്ന പോലെ ടീമുകളെ സജ്ജമാക്കാൻ വ്യവസായ സ്ഥാപന മേധാവികളുമായി ചർച്ച നടത്തിയതിനെ തുടർന്ന് ടീം രൂപീകരണനടപടികൾ ആരംഭിച്ചതായും ജയരാജൻ പറഞ്ഞു.ഫുട്ബോളിനെ പ്രോത്സാഹിപ്പിക്കാൻ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 7 മുതൽ 12 വയസ്സുവരെയുള്ള 25 കുട്ടികളെ വീതം ഫുട്ബോൾ പരിശീലനത്തിനായി തെരഞ്ഞെടുത്ത്…
Read More