തൃശൂർ: പാചകവാതകത്തിന് വില കുറയ്ക്കുമെന്ന വിവരം മുൻ കൂ്ട്ടി അറിഞ്ഞതിനെ തുടർന്ന് ഗ്യാസ് ഏജൻസികൾ തിരക്കിട്ട് ഇന്നലെ വിതരണം പൂർത്തിയാക്കി. സബ്സിഡിയുള്ള പാചകവാതകത്തിന് 6.52 രൂപയാണ് കുറച്ചത്. ഇത് മനസിലാക്കിയാണ് നേരത്തെ ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും തിരക്കിട്ട് രാത്രി വൈകി വരെ പാചകവാതകം വീടുകളിൽ എത്തിച്ചതത്രേ. ഒരു സിലിണ്ടറിന് 969 രൂപയാണ് ബുക്കിംഗ് ചെയ്യുന്പോൾ ചാർജ് കാണിക്കുന്നത്. എന്നാൽ വീടുകളിൽ എത്തിക്കുന്പോൾ 990 രൂപയും ആയിരം രൂപയും വരെ ഏജൻസികൾ വാങ്ങിക്കും. സർവീസ് ചാർജായാണ് കൂടുതൽ തുക് വാങ്ങിക്കുന്നതെന്നാണ് വിശദീകരണം. ബിൽ തരുന്പോൾ 969 രൂപയുടെ ബിൽ മാത്രമേ നൽകൂ. കൂടുതൽ വാങ്ങുന്നത് ചോദ്യം ചെയ്താൽ പിന്നെ സിലിണ്ടർ കൊണ്ടുവരുന്നത് പരമാവധി വൈകിക്കും. അല്ലെങ്കിൽ വീടുകളിൽ ആളില്ലെന്ന പേരിൽ മടക്കി കൊണ്ടുപോയി വിതരണം വൈകിക്കും. ബുക്ക് ചെയ്തയുടൻ തന്നെ ഇന്നലെ പലർക്കും സിലിണ്ടർ എത്തിച്ചിട്ടുണ്ടത്രേ. ബുക്ക് ചെയ്തയുടൻ…
Read MoreCategory: Thrissur
സംസ്ഥാനത്ത് 521 നാട്ടാനകൾ; ഏറ്റവും കൂടുതൽ ആനകൾ തൃശൂരിൽ ; കാസർഗോഡ് ഒന്നുപോലുമില്ല
തൃശൂർ: വനം വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ഏകദിന നാട്ടാന സെൻസസ് പ്രകാരം സംസ്ഥാനത്തുള്ളത് 521 നാട്ടാനകൾ. ഇതിൽ 401 കൊന്പനാനകളും 98 പിടിയാനകളുമാണ്. 22 മോഴ ആനകളുമുണ്ട്. കോട്ടൂർ ആന വളർത്തൽ കേന്ദ്രത്തിലെ ഒന്പതുമാസം മാത്രം പ്രായമുള്ള കണ്ണനാണ് ഏറ്റവും പ്രായംകുറഞ്ഞ ആന. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള തിരുവനന്തപുരംചെങ്കള്ളൂർ ക്ഷേത്രത്തിലെ ദാക്ഷായണിയാണ് പ്രായത്തിൽ മുന്പിൽ. 87 വയസാണ് ദാക്ഷായണിക്ക്. ആനകളുടേയും ഉടമസ്ഥരുടേയും പാപ്പാന്മാരുടേയും പേരുവിവരങ്ങൾ, ആനകളെ തിരിച്ചറിയാനുള്ള മൈക്രോചിപ്പ് വിവരങ്ങൾ എന്നിവയ്ക്കു പുറമേ ആനകളുടെ ഡിഎൻഎ പ്രൊഫൈൽ സഹിതമുള്ള വിശദാംശങ്ങളാണ് ശേഖരിച്ചത്. ആനയുടെ ഉയരം, നീളം, തുന്പിക്കൈ, കൊന്പ്, വാൽ എന്നിവയുടെ അളവ,് ചിത്രങ്ങൾ എന്നിവയെല്ലാം വിവരശേഖരണത്തിൽ ഉൾപ്പെടും. ഏറ്റവും കൂടുതൽ ആനകളുള്ള ജില്ല തൃശൂരും, കുറഞ്ഞത് കണ്ണൂരുമാണ്. 145 ആനകളുടെ വിവരങ്ങൾ തൃശൂരിൽനിന്നു ലഭിച്ചപ്പോൾ മൂന്ന് ആനകളുടെ വിശദാംശങ്ങളാണ് കണ്ണൂരിൽനിന്നു ലഭ്യമായത്. നാട്ടാനകളില്ലാത്ത ഏക…
Read Moreജന്മിത്വത്തിന്റെ കൽപ്പനകൾക്കെതിരെയുള്ള സമര ചരിത്രങ്ങൾ മറക്കരുതെന്ന് ഓർമിപ്പിച്ച് കാനം
തിരുവില്വാമല: നവോത്ഥാന നേതാക്കൻമാരും ജനകീയ സമരങ്ങളുമാണ് പട്ടിക്കും പൂച്ചയ്ക്കും വഴി നടക്കാം പക്ഷേ, മനുഷ്യന് വഴി നടന്നുകൂടാ എന്നത് എടുത്തുകളഞ്ഞതെന്നു കാനം രാജേന്ദ്രൻ. വഴി നടക്കാനുള്ള സ്വാതന്ത്ര്യം ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം ഇതിനെല്ലാം ധാരാളം സമരങ്ങളും പോരാട്ടങ്ങളും നടന്ന മണ്ണാണിത്. 21-ാം നൂറ്റാണ്ടിൽ വർധിച്ച സൗകര്യങ്ങൾ അനുഭവിക്കുന്പോൾ ഇതെല്ലാം നമുക്ക് താനേ വന്നുചേർന്നതാണെന്ന തോന്നലുണ്ടാവരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. തിരുവില്വാമലയിൽ വി. അരവിന്ദാക്ഷൻ സ്മാരക മന്ദിരം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു കാനം. അന്ന് മനുഷ്യന്റെ അവയവങ്ങൾക്ക് എല്ലാം കരം ചുമത്തിയിരുന്ന കാലമായിരുന്നു. അന്ന് സ്ത്രീകളെ മാറുമറക്കാൻ അനുവദിച്ചിരുന്നില്ല. പുരുഷന്മാർ മുട്ടിനു താഴെ മറയുന്ന വിധത്തിൽ മുണ്ടുടുക്കാൻ പാടില്ലായിരുന്നു. ഇതെല്ലാം ജന്മിത്വത്തിന്റെ കല്പനകളായിരുന്നു. ശബരിമല വിഷയത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളെ പരാമർശിച്ച് കാനം രാജേന്ദ്രൻ പറഞ്ഞു. കെ.ആർ.സത്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, എം.ആർ.സോമനാരായണൻ,…
Read Moreജ്വല്ലറികൾ കുത്തിതുറന്ന് അഞ്ചരകിലോ വെള്ളി ആഭരണങ്ങൾ മോഷ്ടിച്ചു; മാസങ്ങൾക്കുമുമ്പ് മോഷണം നടന്ന ജ്വല്ലറിയിലാണ് വീണ്ടും മോഷണം നടന്നത്
ഒല്ലൂർ: രണ്ടു ജ്വല്ലറികൾ കുത്തിത്തുറന്ന് അഞ്ചരകിലോ വെള്ളിയാഭരണങ്ങൾ മോഷ്ടിച്ചു. ഒല്ലൂർ സെന്ററിലെ ആത്മിക ജ്വല്ലറിയിൽനിന്ന് നാലരകിലോയും സമീപത്തെ അന്ന ജ്വല്ലറിയിൽനിന്ന് ഒരുകിലോ വെള്ളിയാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിയുടെ സൈഡിലെ ചുമർ തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്ട്രോംഗ് റൂമിലേക്ക് കടക്കാൻ കഴിയാത്തതിനാൽ സ്വർണം നഷ്ടപ്പെട്ടിട്ടില്ല. ഏതാനും മാസങ്ങൾക്കുമുന്പ് സമാനരീതിയിൽ ആത്മിക ജ്വല്ലറിയിൽ നടന്ന മോഷണത്തിൽ ഒരുകോടി രൂപയുടെ സ്വർണം നഷ്ടപ്പെട്ടിരുന്നു. ഇതേ ജ്വല്ലറിയിൽതന്നെ രണ്ടുമൂന്ന് വർഷംമുന്പ് ചുമർ തുരന്ന് സ്വർണം മോഷ്ടിച്ചിരുന്നു. ഒല്ലൂർ പോലീസും വിരലടയാള വിദഗ്ധരുമെത്തി അന്വേഷണം ആരംഭിച്ചു. ചു
Read Moreനന്മയുടെ പ്രതീകങ്ങൾക്കെതിരായ നീക്കങ്ങളെ കൂട്ടായ്മയോടെ ചെറുക്കണമെന്ന് മാർ താഴത്ത്
സ്വന്തം ലേഖകൻ തൃശൂർ: സന്യാസവും പൗരോഹിത്യവും അടക്കമുള്ള നന്മയുടെ പ്രതീകങ്ങളെ തകർക്കാനുള്ള ശ്രമങ്ങളെ കൂട്ടായ്മയിലൂടെ അതിജീവിക്കണമെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള അനുമോദന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന മാർ താഴത്തിനും സമ്മേളനത്തിൽ അനുമോദനങ്ങൾ അർപ്പിച്ചു. ദൈവജനത്തിന്റെ കൂട്ടായ്മയിലൂടെയും പങ്കാളിത്തത്തിലൂടേയും ഏതു വെല്ലുവിളികളേയും അതിജീവിക്കാനാകുമെന്ന് മറുപടിപ്രസംഗത്തിൽ മാർ ടോണി നീലങ്കാവിൽ. കേക്ക് മുറിച്ച് ആർച്ച്ബിഷപ് മാർ താഴത്തും മാർ നീലങ്കാവിലും പരസ്പരം മധുരം നൽകി. അനുമോദനവുമായി ജനപ്രതിനിധികളും വൈദികരും സന്യസ്തരും അല്മായ നേതാക്കളും എത്തിയിരുന്നു. മാർ ജേക്കബ് തൂങ്കുഴി അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. മാർ ജോസഫ് പാസ്റ്റർ നീലങ്കാവിൽ, തക്കല ബിഷപ് മാർ ജോർജ് രാജേന്ദ്രൻ, മാർ ഒൗഗിൻ കുര്യാക്കോസ് എപ്പിസ്കോപ്പ, വികാരി ജനറാൾമാരായ മോണ്.…
Read Moreഅപമര്യാദയായി പെരുമാറിയ കോണ്ഗ്രസ് നേതാവിനെതിരെ കെഎസ്യു പ്രവർത്തകയുടെ പരാതി രാഹുൽഗാന്ധിക്ക്; കെപിസിസിയ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തിനെ തുടർന്നാണ് കേന്ദ്രത്തിന് കത്ത് നൽകിയത്
തൃശൂർ: കോണ്ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കെഎസ്യു പ്രവർത്തക എഐസിസിക്കു പരാതി നല്കി. കെപിസിസി, ഡിസിസി നേതൃത്വങ്ങൾ ഒത്തുകളിക്കുന്നുവെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് എഐസിസി പ്രസിഡന്റ് രാഹുൽഗാന്ധിക്കു പെണ്കുട്ടി കത്തയച്ചിരിക്കുന്നത്. നാട്ടിക നിയോജകമണ്ഡലത്തിൽ താമസിക്കുന്ന കെഎസ്യു പ്രവർത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ കോണ്ഗ്രസ് നേതാവിനെതിരെ കെപിസിസിക്കു പരാതി നല്കിയിരുന്നത്. ഒക്ടോബർ 13ന് കെപിസിസി ആസ്ഥാനത്തു പെണ്കുട്ടി നേരിട്ടെത്തി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനു പരാതി നല്കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുുടർന്നു പോലീസിൽ പരാതി നൽകി. ഇതു വാർത്തയായപ്പോൾ കെപിസിസി ജനറൽ സെക്രട്ടറി പദ്മജ വേണുഗോപാൽ, വൈസ് പ്രസിഡന്റ് ലാലി വിൻസെന്റ് എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ചുവെങ്കിലും കോണ്ഗ്രസ് നേതാവിന് അനുകൂലമായാണ് ഇവർ സംസാരിച്ചതത്രെ. പോലീസിനു നല്കിയ പരാതിയിൽ പോക്സോ ചുമത്തി കേസെടുത്തിരുന്നു.
Read Moreഉപതെരഞ്ഞെടുപ്പ് ; തൃശൂരിൽ എൽഡിഎഫിന് നൂറിൽ നൂറ്; അഞ്ചിടത്തും എൽഡിഎഫ് ; നാലിടത്തും സീറ്റ് നിലനിർത്തി ; പള്ളം സീറ്റ് ബിജെപിയിൽ നിന്നു പിടിച്ചെടുത്തു
സ്വന്തം ലേഖകൻമാർ തൃശൂർ: ജില്ലയിലെ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് തകർപ്പൻ ജയം. അഞ്ചിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അഞ്ചും നേടിയാണ് എൽഡിഎഫ് തൂത്തുവാരിയത്. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ കരുവന്നൂർ ബംഗ്ലാവ് വാർഡ്, പറപ്പൂക്കര പള്ളം വാർഡ്. ചേലക്കര വെങ്ങാനെല്ലൂർ രണ്ടാം വാർഡ്, വള്ളത്തോൾ നഗർ 14-ാം വാർഡ്, കടവല്ലൂർ അഞ്ചാം വാർഡ് എന്നിവിടങ്ങളിലാണ് എൽഡിഎഫ് ചെങ്കൊടി പാറിച്ചത്. നാലിടത്ത് സിറ്റിംഗ് സീറ്റ് നിലനിർത്തിയ എൽഡിഎഫ് പറപ്പൂക്കര പള്ളം സീറ്റ് ബിജെപിയിൽ നിന്നും പിടിച്ചെടുത്തു. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ഇരിങ്ങാലക്കുട നഗരസഭയിലെ കരുവന്നൂർ രണ്ടാം വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എം. കൃഷ്ണകുമാർ വിജയിച്ചു. 85 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. ആകെ പോൾ ചെയ്ത 1268 വോട്ടിൽ എൽഡിഎഫ് സ്ഥാനാർഥി കെ.എം. കൃഷ്ണകുമാർ 583 വോട്ട് കരസ്ഥമാക്കി. യുഡിഎഫ് സ്ഥാനാർഥി ടി.എം. ഫ്ളോറന് 498 വോട്ടും…
Read Moreപ്ലാവിനെ തനിക്കുമീതെ വളർത്തി; ഇപ്പോൾ ചാരപ്പൂവന് തങ്ങാകാൻ ജെയിംസ്
പാലക്കാട്: ചക്കയ്ക്കൊപ്പമെത്തുമോ ചാരപ്പൂവൻ..? കാത്തിരുന്നു കാണാം. ചക്കയുടെ മാഹാത്മ്യം ജനമനസുകളിലെത്തിച്ച കാഞ്ഞിരപ്പുഴ ഇരുന്പകച്ചോല പാലയ്ക്കത്തറപ്പിൽ ജെയിംസ് മറ്റൊരു പ്രയാണത്തിലാണ്. ഇരുപതാണ്ട് ചക്കയുടെ പിന്നാലെയാണ് നടന്നതെങ്കിൽ ഇത്തവണ നടത്തം ചാരപ്പൂവനെന്ന പഴത്തിനു പിന്നാലെയാണ്. ചക്കയുടെ മൂല്യവർധിത ഉത്പന്നങ്ങളുമായി കേരളത്തിൽ അങ്ങോളമിങ്ങോളം ജെയിംസ് എത്തിയതിന്റെ ഫലം നാം കണ്ടതാണ്. സംസ്ഥാനഫലമായി ചക്കയെ പ്രഖ്യാപിക്കുന്പോൾ എല്ലാവരുടെയും മനസിൽ ഓടിയെത്തിയതും ഈ ”ചക്ക ജെയിംസിന്റെ’ പേരാണ്. ചാരപ്പൂവൻ പഴത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങളുമായാണ് ഇപ്പോൾ ജെയിംസിന്റെ കടന്നുവരവ്. അതും മൂന്നുവർഷത്തെ പരീക്ഷണ- ഗവേഷണത്തിന്റെ ഫലവുമായി. പക്ഷെ, ഇത്തവണ ഒരു അടിക്കുറിപ്പുമായാണ് വരവ്. ഇതിന്റെ പിന്നാലെ ഓടാനൊന്നും എന്നെക്കിട്ടില്ല. ഗവേഷണ, പരീക്ഷണ ഫലങ്ങൾ ആർക്കു വേണമെങ്കിലും കൈമാറാൻ തയാർ. ജനങ്ങൾക്ക് ഏറ്റവും ഗുണകരമായേക്കാവുന്ന ഈ സംരംഭത്തിന് ആരു മുൻകൈയെടുത്താലും സഹായിക്കാനും തയാർ – പാലക്കാട് പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയാണ് ജെയിംസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചാരപ്പൂവന്റെ മൂല്യവർധിത…
Read Moreശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ പുരോഗമിക്കുന്നതിനാൽ നാളെ മുതൽ ഡിസംബർ ആറു വരെ ട്രെയിൻ നിയന്ത്രണം
‘തിരുവനന്തപുരം: ശാസ്താംകോട്ട യാർഡ് നവീകരണ ജോലികൾ നടക്കുന്ന സാഹചര്യത്തിൽ നാളെ മുതൽ ആറു വരെ ട്രെയിനുകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. രാത്രികാല സർവീസുകൾക്കാണു നിയന്ത്രണം. നാളെ കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), ആലപ്പുഴ വഴിയുള്ള എറണാകുളം- കൊല്ലം മെമു (66309) എന്നിവ കായംകുളത്തിനും കൊല്ലത്തിനുമിടയിൽ സർവീസ് റദ്ദാക്കി. പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) കായംകുളത്തിനും പുനലൂരിനുമിടയിൽ സർവീസ് നടത്തില്ല. രണ്ടിന് കൊല്ലം- കോട്ടയം പാസഞ്ചർ (56394), കൊല്ലം- എറണാകുളം- മെമു (66302) എന്നിവ കൊല്ലത്തിനും കായംകുളം വരെ മാത്രമേയുണ്ടാകൂ. ഗാന്ധിധാം- നാഗർകോവിൽ എക്സ്പ്രസ് (16335) അരമണിക്കൂർ കരുനാഗപ്പള്ളിയിൽ പിടിച്ചിടും. മൂന്നിന് കോട്ടയം വഴിയുള്ള എറണാകുളം- കൊല്ലം പാസഞ്ചർ (56391), എറണാകുളം- കൊല്ലം മെമു (66309), പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നിവ കായംകുളം വരെ മാത്രമേ ഉണ്ടാകൂ. നാലിന് എറണാകുളം- കൊല്ലം പാസഞ്ചർ…
Read Moreപ്രളയത്തിൽ നാശനഷ്ടമുണ്ടായ വീടുകളെ സംബന്ധിച്ച റിപ്പോർട്ടിൽ ഗുരുതരമായ അപാകത
ചാലക്കുടി: പ്രളയത്തിൽ നാശനഷ്ടമുണ്ടായ വീടുകളെ സംബന്ധിച്ച റിപ്പോർട്ടിൽ ഗുരുതരമായ അപാകത. 6000-ലേറെ വീടുകളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചപ്പോൾ ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത് 2000ൽ താഴെ മാത്രം. പ്രളയദുരന്തത്തിൽ പെട്ട് കേടുപാടുകൾ സംഭവിച്ചതും പൂർണമായി തകർന്നു പോയതുമായ വീടുകൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുന്നതിനു വേണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ നൂറു കണക്കിന് കുടുംബങ്ങൾ ഉൾപ്പെട്ടിട്ടില്ല. ഭാഗികമായും പൂർണമായി നാശനഷ്ടമുണ്ടായ വീടുകളെ സംബന്ധിച്ച് പ്രളയശേഷം നഗരസഭ എൻജിനിയിറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ വെച്ച് നടത്തിയ സർവേ പ്രകാരം സർക്കാർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ നിന്നാണ് നിരവധി വീടുകൾ വിട്ടുപോയിട്ടുള്ളത്. മാത്രമല്ല പൂർണമായി തകർന്ന പല വീടുകളും ഭാഗികമായ വിഭാഗത്തിലും ഭാഗികമായി തകർന്ന വീടുകൾ പൂർണമായി തകർന്ന വീടുകളുടെ വിഭാഗത്തിലാണ്. ഭാഗികമായി തകർന്ന വീടുകളുടെ ശതമാനം കണക്കാക്കിയാണ് സർക്കാർ നഷ്ടപരിഹാരത്തുക പ്രഖ്യാപിച്ചിട്ടുള്ളത്. ശതമാന കണക്കിലും വ്യാപകമായ അപാകത…
Read More