പോൾ മാത്യു തൃശൂർ: മുൻകൂറായി പണം നല്‍കിയിട്ടും ജില്ലയിലെ ഒട്ടുമിക്ക പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ആശുപത്രികളിലും കിട്ടാനുള്ളത് രണ്ടുകോടി രൂപയുടെ മരുന്ന്. ദിനംപ്രതി എത്തുന്ന പാവപ്പെട്ടവരായ ആയിരക്കണക്കിനു രോഗികൾക്ക് ഇൻസുലിൻ അടക്കമുള്ള അവശ്യ മരുന്നുകളാണ് ഇതുവരെയായിട്ടും നല്‍കാത്തത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2017-18 വർഷത്തെ പദ്ധതി വഴി കാരുണ്യ ഫാർമസിയിൽനിന്നു മരുന്നു ലഭിക്കുന്നതിനാണ് കേരള മെഡിക്കൽ സർവീസ് കോർപറേഷന്(കെഎം സിഎൽ) ഡിഡി എടുത്ത് പണം മുൻകൂർ കൈമാറിയത്. അത്യാവശ്യ മരുന്നുകൾക്കു ക്ഷാമം ഇല്ലാതിരിക്കാനാണ് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും വഴി പണം നൽകിയത്. മരുന്നുകൾക്കു ക്ഷാമം നേരിടുന്ന വിഷയം കെഎംസിഎലിനെ അറിയിക്കുന്നുണ്ടെങ്കിലും യാതൊരു പ്രതികരണവും ഇല്ലാത്ത സാഹചര്യമാണ്. ആരോഗ്യ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജില്ലയിലെ ഒട്ടുമിക്ക ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും അവശ്യമരുന്നില്ലെന്ന വിവരമൊക്കെ അറിയാമെങ്കിലും യാതൊരു നടപടികളും എടുക്കുന്നില്ലെന്നതാണ് വാസ്തവം. എല്ലാ ആശുപത്രികളിലും ആവശ്യത്തിനു മരുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയെ വരെ…
Read MoreCategory: Thrissur
ഉദ്യോഗസ്ഥർ രാഷ്ട്രീയനേതാക്കളുടെ പാദസേവകരായി ജനങ്ങളെ ഉപദ്രവിക്കുന്നു; ദേശീയപാത ബൈപ്പാസിനെതിരെ പെമ്പിളൈ ഒരുമ നേതാവ് ഗോമതി
വലപ്പാട്: ദേശീയപാത ബൈപ്പാസിന് വേണ്ടി ഇല്ലാതാകുന്ന ആനവിഴുങ്ങി കോളനിയിലെ വീടുകളിൽ കയറിയിറങ്ങി പെന്പിളൈ ഒരുമ നേതാവ് ഗോമതി വീട്ടുകാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.കുടിയിറക്കിനെതിരെ ആന വിഴുങ്ങി സെന്ററിൽ നടത്തുന്ന രാപ്പകൽ സത്യാഗ്രഹ സമരം 100 ദിവസം പിന്നിട്ടതിന്റെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അവർ. ആന വിഴുങ്ങി കോളനിയിൽ പൂർണമായും ഭാഗികമായും 29 വീടുകളാണ് നഷ്ടപ്പെടുന്നതെന്ന് ഗോമതി ചൂണ്ടിക്കാട്ടി. സർക്കാരിന്റെ ചെലവിൽ പഠിച്ച് എല്ലാ ആനുകൂല്യങ്ങളും നേടിയ കളക്ടറും പോലീസും ഉദ്യോഗസ്ഥരും ഭരണസ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളുടെ പാദസേവകരാണെന്നും ഇവർ ജനങ്ങളെ ദ്രോഹിക്കുന്നവരാണെന്ന് ആനവിഴുങ്ങി സെന്ററിലെ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഗോമതി ആരോപിച്ചു. കണ്‍വീനർ കെ.എച്ച്.മിഷോ അധ്യക്ഷനായിരുന്നു .പ്രീത താമി, സി. കെ.ശിവദാസൻ എന്നിിവർ പ്രസംഗിച്ചു.
Read Moreസോളാർ എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല; വാടാനപ്പള്ളി സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് വിളക്ക് കത്തിച്ച് പോകേണ്ട അവസ്ഥ
തൃത്തല്ലൂർ: തീരദേശ ദേശീയപാതയോട് ചേർന്ന്മഹാത്മ ഗാന്ധിയുടെ പേരിലുള്ള വാടാനപ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തെ മാസങ്ങളായി ഇരുട്ടിലാക്കി സോളാർ എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ്. ജില്ലയിലെ മികച്ച സാമൂഹികാരോഗ്യ കേന്ദ്രമെന്ന് അവകാശപ്പെട്ട് ആശുപത്രി വികസനത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുന്പോഴും ആശുപത്രി മുറ്റത്തെ ഹൈമാസ്റ്റ് തെളിയിക്കാൻ പോലും സാധിക്കുന്നില്ലെന്ന് രോഗികൾ പരാതിപ്പെട്ടു. തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് ഈ സാമൂഹികാരോഗ്യകേന്ദ്രം. വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ മത്സ്യ ഗ്രാമം പദ്ധതി പ്രകാരം 2016 ഡിസംബർ 13ന് മുരളി പെരുനെല്ലി എംഎൽഎയാണ് ഹൈമാസ്റ്റ് ലൈറ്റ് സ്വിച്ചോണ്‍ ചെയ്തത്.2015-16 വർഷത്തെ കേരള തീരദേശ വികസന കോർപ്പറേഷന്റെ ലക്ഷക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ച് സിഡ്കോ വഴിയാണ് സോളാർ എൽ ഇ ഡി ഹൈമാസ്റ്റ് സ്ഥാപിച്ചത്. നാലു മാസത്തിലേറെയായി ഹൈമാസ്റ്റ് കണ്ണടച്ചിട്ട്.ഇത് വരെയും അറ്റകുറ്റപ്പണി നടത്തി ഹൈമാസ്റ്റ് ലൈറ്റുകൾ പ്രകാശിപ്പിക്കുന്നില്ല. കരാറുകാർ അറ്റകുറ്റപ്പണി നടത്തുമെന്ന് അധികൃതർ പറയുന്നതല്ലാതെ അറ്റകുറ്റപ്പണി…
Read Moreകോൾ പാടത്ത് നിന്ന് കിട്ടിയ നോട്ടുകെട്ട് കർഷകന് തിരിച്ച് നൽകി തൊഴിലാളിയുടെ സത്യസന്ധത
അന്തിക്കാട്: അന്തിക്കാട് കോൾ പാടത്തുനിന്ന് കിട്ടിയ ഒരു കെട്ട് നോട്ട് അന്തിക്കാട് പൊലിസിന് കൈമാറി കർഷക തൊഴിലാളി മാതൃകയായി. അന്തിക്കാട് പുത്തൻകോവിലകം കടവാരം സ്വദേശി അറക്കവീട്ടിൽ മുഹമ്മദിനാണ് കുറ്റി പുര പരിസരത്തെ പാടശേഖരത്തിൽ നിന്ന് അന്പ തിന്റെ ഒരു കെട്ട് നോട്ട് കിട്ടിയത്. പടിയം സ്വദേശി പള്ളിയിൽ സുരേഷ് കർഷക തൊഴിലാളികൾക്ക് കൂലിനൽകുന്നതിന് വേണ്ടി ബാങ്കിൽ നിന്നെടുത്ത് കൊണ്ടുവന്ന 5000 രൂപയാണ് നഷ്ടമായത്.ഇന്നലെ വൈകീട്ടാണ് സംഭവം. സിഐടിയു ചുമട്ട് തൊഴിലാളികൂടിയായ മുഹമ്മദ് സി പിഎം അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗം എ. കെ.അഭിലാഷിനെയും കൂട്ടി അന്തിക്കാട് സ്റ്റേഷനിലെത്തി പൈസ ഏൽപ്പിച്ചു. പണം നഷ്ടമായ സുരേഷ് ഇതിനിടയിൽ പരാതിയുമായി സ്റ്റേഷനിലെത്തുകയായിരുന്നു . ഇന്ന് രാവിലെ അന്തിക്കാട് എസ് ഐ എസ് ആർ സനീഷിന്റെ സാനിധ്യത്തിൽ മുഹമ്മദ് പണം സുരേഷിന് കൈമാറി.
Read Moreശബരിമല വിഷയത്തിൽ കേരള സർക്കാർ വിശ്വാസികളെ വഞ്ചിച്ചുവെന്ന് വിഷ്ണുനാഥ്
വടക്കാഞ്ചേരി: ശബരിമല വിഷയത്തിൽ കേരള സർക്കാർ സുപ്രീംകോടതിയിൽ നൽകിയ കള്ള സത്യവാങ്മൂലം വഴി വിശ്വാസികളെ വഞ്ചിച്ചിരിക്കുകയാണെന്നു എഐസിസി ജനറൽ സെക്രട്ടറി പി.സി.വിഷ്ണുനാഥ് പറഞ്ഞു. വിശ്വാസം സംരക്ഷിക്കാൻ വർഗീയതയെ തുരുത്താൻ വിശ്വാസ സംരക്ഷണ യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു വിഷ്ണുനാഥ്. വിശ്വാസം സംരക്ഷിക്കാൻ എന്നും വിശ്വാസികളുടെ ഒപ്പം നിൽക്കുമെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു. കെ.പ.ി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം ഷാനിമോൾ ഉസ്മാൻ നയിക്കുന്ന മേഖലാ ജാഥയ്ക്ക് തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. യോഗത്തിൽ അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, കെപിസിസി ജനറൽ സെക്രട്ടറി പത്മജ വേണുഗോപാൽ, മുൻ എംഎൽഎ പി.എ.മാധവൻ, എം.പി.വിൻസന്റ്, മുൻ മന്ത്രി കെ.പി.വിശ്വനാഥൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി സെക്രട്ടറി എൻ.കെ.സുധീർ, നേതാക്കളായ ഒ.അബ്ദുൽ റഹിമാൻകുട്ടി, ടി.വി.ചന്ദ്രമോഹൻ, ലീലാമ്മ തോമസ്,…
Read Moreഇടുപ്പിലെ ചൂടുകുരുവിന് ഓപ്പറേഷൻ ചെയ്ത യുവതി അബോധാവസ്ഥയിൽ; ഡോക്ടറുടെ പിഴവാണ് അബോധാവസ്ഥയ്ക്ക് കാരണമെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി
മേലൂർ: ചൂടുകുരുവിനു ചികിത്സതേടി സ്വകാര്യ ആശുപത്രിയിലെത്തിയ മേലൂർ സ്വദേശിനിയായ യുവതി അബോധാവസ്ഥയിൽ. ഡോക്ടറുടെ പിഴവാണ് യുവതിയുടെ ഗുരുതരാവസ്ഥയ്ക്കു കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. മേലൂർ തെക്കൻ മാച്ചാന്പിള്ളി റിൻസന്റെ ഭാര്യ അനീഷയാണ് അബോധാവസ്ഥയിൽ കഴിയുന്നത്. യുവതി ഇപ്പോൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. നവംബർ രണ്ടിനാണ് സംഭവം. യുവതിയുടെ ഇടുപ്പിലുണ്ടായ ചൂടുകുരു ഡോക്ടറെ കാണിക്കാനാണ് അമ്മയോടൊപ്പം തൃശൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ചികിത്സയ്ക്കായി ആന്റിബയോട്ടിക്കുകൾ നല്‍കിയെങ്കിലും പഴുപ്പ് രൂപപ്പെട്ടു. തുടർന്ന് ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം ആദ്യ ടെസ്റ്റ് ഡോസ് ഇൻജക്ഷൻ കൊടുത്തപ്പോൾതന്നെ ദേഹത്തു ചീർമത വരുകയും തുടർന്നുള്ള ഡോസുകൾ നല്കിയപ്പോൾ ശരീരം വീർക്കുകയും ചെയ്തുവെന്നു ബന്ധുക്കൾ പറഞ്ഞു. ഇതോടെ യുവതിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. അനീഷയ്ക്കു ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിട്ടും, നീരുണ്ടായിട്ടും അനസ്തേഷ്യ നല്കി ശസ്ത്രക്രിയ നടത്തി. എത്രയും പെട്ടെന്നു ജൂബിലി…
Read Moreനെൽച്ചെടികൾ തിന്നൊടുക്കുന്ന പട്ടാളപ്പുഴുവിനെ തുരത്താൽ പടവുകളിൽ മരുന്നുതളിപ്പട്ടാളമിറങ്ങി
ആലപ്പാട്: നെൽച്ചെടികൾ തിന്നൊടുക്കുന്ന പട്ടാളപ്പുഴുവിനെ തുരത്താൽ പടവുകളിൽ മരുന്നുതളിപ്പട്ടാളമിറങ്ങി. ആലപ്പാട്, പുള്ള് പടവുകളിലെ പട്ടാളപ്പുഴുശല്യം തീർക്കാൻ മോട്ടോർ ഘടിപ്പിച്ച 18 കീടനാശിനി സ്പ്രേയിംഗ് പന്പുമായി പത്ത് തൊഴിലാളികളാണ് മരുന്ന് തളിക്കാൻ പടവുകളിലിറങ്ങിയത്.കോറാജൻ മൂന്ന് മില്ലി വീതം ഒരു ലിറ്റർ വെള്ളം എന്ന തോതിലാണ് മരുന്ന് തളിക്കുന്നത്. വിതച്ച് ഒരടി വളർന്ന നെൽച്ചെടികൾ പട്ടാളപ്പുഴു മിക്കയിടങ്ങളിലും തിന്നുനശിപ്പിച്ചു. 300 ഏക്കറിലുള്ള ആലപ്പാട് പടവിൽ 260 ഏക്കറോളം നെൽച്ചെടികളും പട്ടാളപ്പുഴുക്കൾ തിന്നു. ഒരു നെൽച്ചെടിയിൽ മാത്രം 10 മുതൽ 15 വരെ പുഴുക്കളുണ്ട്.ഫാം റോഡിലും കർഷകർക്ക് നടക്കാൻ പോലുമാകാത്തവസ്ഥയിൽ നിറയെ പട്ടാളപ്പുഴുക്കളാണ്. കീടനാശിനി തളിക്കാൻ മോട്ടോർ ഘടിപ്പിച്ച പുതിയ പന്പുകൾ കുറച്ച് ആലപ്പാട് – പുള്ള് സഹകരണ സംഘം വാങ്ങി തൊഴിലാളികൾക്ക് നൽകി. മറ്റുള്ള പന്പുകൾ തൊഴിലാളികളും കൊണ്ടുവന്നു. ആലപ്പാട് പടവിൽ മുക്കാൽ ഭാഗങ്ങളിലും മരുന്ന് തളിച്ചു. പുള്ള് പടവിലും…
Read Moreകോണ്‍ഗ്രസിനെ നശിപ്പിക്കാൻ ശ്രമിച്ചവർ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുവെന്ന് ഉമ്മൻചാണ്ടി
ചാവക്കാട്: കോണ്‍ഗ്രസിനെ നശിപ്പിക്കാൻ ശ്രമിച്ചവർ കോണ്‍ഗ്രസ് തിരിച്ചു വരണമെന്നാണ് ഇപ്പോൾ ആഗ്രഹിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. നാലുവർഷംകൊണ്ട് കോണ്‍ഗ്രസിന്റെ അഭാവം ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.വി. അബൂബക്കർ, കെ. ബീരു എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ അനുസ്മരണ സമ്മേളനം തിരുവത്രയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം.സ്വാതന്ത്ര്യ സമരനേതാക്കളെ പുതിയതലമുറയ്ക്ക് പരിചയപ്പെടുത്തികൊടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എല്ലാം ത്യജിച്ച് അവർ നടത്തിയ പോരാട്ടമാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഷാനവാസ് അധ്യക്ഷനായിരുന്നു. എഐസിസി അംഗം, ഡിസിസി പ്രസിഡന്റ്, നഗരസഭ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച എം.വി. അബൂബക്കറിന്റെ ഓർമക്കായി ഏർപ്പെടുത്തിയ പ്രഥമ കർമശ്രേഷ്ഠ പുരസ്കാരം മുൻ മന്ത്രി ആര്യാടൻ മുഹമ്മദിനും നഗരസഭയുടെ പ്രഥമ ചെയർമാനിയുരന്ന കെ. ബീരുവിന്റെ ഓർമക്കായി…
Read Moreഒമ്പതു മാസം മുമ്പ് മുടി വളര്‍ത്തി; കാന്‍സര്‍ രോഗികള്‍ക്കു മുടി മുറിച്ചു നല്കി 19കാരന് മാതൃകയായി
ഇരിങ്ങാലക്കുട: കാൻസർ രോഗികൾക്ക് മുടി മുറിച്ച് നൽകി (19) കാരൻ മാതൃകയായി . കാൻസർ രേഗികൾക്ക് വിഗ് നിർമിക്കുവാൻ മുടി മുറിച്ച് നൽകുകയായിരുന്നു അക്ഷയ് എന്ന് യുവാവ്. കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശി തലക്കാട്ട് അക്ഷയ് എന്ന യുവാവാണ് തന്റെ മുടി കാൻസർ രോഗികളുടെ വിഗ് നിർമാണത്തിനായി ദാനം ചെയ്യുവാൻ ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ് ഹിന്ദി വിഭാഗം മേധാവിയായ സിസ്റ്റർ റോസ് ആന്റോയെ തേടി ഇരിങ്ങാലക്കുടയിലെത്തിയത്. ഒന്‍പതു മാസം മുൻപാണ് അക്ഷയ് മുടി വളർത്തി തുടങ്ങിയത്. 30 സെന്റീമിറ്റർ വളർച്ച വന്നതിനു ശേഷമേ മുടി നൽകാൻ കഴിയുകയുള്ളുവെങ്കിലും എസ്ബിഐ തൃശൂർ ബ്രാഞ്ചിൽ ഫീൽഡ് ഓഫീസർ ആയി ജോലി കിട്ടിയതിനാൽ മുടി നേരത്തെ ദാനം ചെയ്യുകയായിരുന്നു. ജോലിക്കു കയറി കുറച്ചുനാൾ കഴിഞ്ഞാൽ അനുമതി ലഭിച്ച് തന്റെ മുടി ഇനിയും വളർത്തി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കുവാൻ നൽകണമെന്നാണ് ഈ…
Read Moreകാലം കേൾവി അൽപം പതുക്കെയാക്കി ! നൂറാം വയസിലും വർഗീസേട്ടന്റെ കണ്ണുകളിൽ യുവത്വത്തിന്റെ തിളക്കം
ഇരിങ്ങാലക്കുട: കാലം കേൾവി അൽപം പതുക്കെയാക്കി എന്നതൊഴിച്ചാൽ നൂറാം വയസിലും ഗാന്ധിഗ്രാം ആലപ്പാട്ട് വർഗീസ് ആരോഗ്യവാനാണ്. തന്റെ ജീവിതത്തിൽ എത്ര ചെറുപ്രായത്തിൽ സംഭവിച്ച കാര്യങ്ങൾപ്പോലും ഓർമകളിൽ നിന്നെടുത്ത് കൃത്യമായി പറയും. തന്റെ സ്കൂൾ പഠനകാലവും ബോംബെ, കൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ജീവിതവും വർഷങ്ങൾ ഏറെ ജോലി ചെയതിരുന്ന ഇരിങ്ങാലക്കുട കോന്നി, പ്രഭു തിയ്യറ്ററുകളിലെ വിശേഷങ്ങളും നൂറാം വയസിലും ഓർമയിൽ നിന്നെടുത്തു കിറുകൃത്യമായി പറയുന്പോൾ യുവതലമുറക്ക് നെറ്റിചുളിക്കേണ്ടിവരും. 1918 നവംബറിലാണ് ആലപ്പാട്ട് ദേവസി-മറിയം ദന്പതികളുടെ മൂന്നു മക്കളിൽ മൂത്തവനായി ജനനം. 1947 ജൂലൈ 17 നായിരുന്നു ഇരിങ്ങാലക്കുട കരപറന്പിൽ കുടുംബാംഗമായ റോസിയും തമ്മിലുള്ള വിവാഹം. അഞ്ച് മക്കളാണ് ഉള്ളത്. മൂന്ന് ആണും രണ്ട് പെണ്ണും. രണ്ടാമത്തെ മകനായ പോളിയുടെ കൂടെയാണ് ഇപ്പോൾ താമസം. 11 പേരകുട്ടികളും മക്കളും മരുമക്കളുമായുള്ള സൗഹാർദപരമായ നല്ല കുടുംബ ജീവതം മനസിന് ഏറെ സന്തോഷം…
Read More