തൃശൂർ: സ്വകാര്യ ബസുകളുടെ നിറം നീലയാക്കിയതോടെ ബസ് സ്റ്റോപ്പുകളിൽ ബസ് കാത്തു നിൽക്കുന്നവർക്ക് ബസ് തിരിച്ചറിയാൻ പ്രയാസം. ഓരോ പ്രദേശത്തേക്കുമുള്ള ബസുകളെ തിരിച്ചറിയാൻ ബസുകൾക്കു നന്പർ സംവിധാനം ഏർപ്പെടുത്തേണ്ടിവരും. സ്വന്തം നാട്ടിലേക്കുള്ള ബസിന്റെ നിറം നോക്കിയാണ് പ്രായമായവർ ഉൾപ്പെടെ എല്ലാ യാത്രക്കാരും ബസിൽ കയറാറുള്ളത്. എല്ലാ ബസും ഒരുപോലെയായതോടെ ദൂരെനിന്നു വരുന്ന ബസ് എങ്ങോട്ടാണെന്നു തിരിച്ചറിയാതായി. ബസ് തൊട്ടരികിൽ നിർത്തി ബോർഡു വായിക്കാനായെങ്കിൽ മാത്രമേ ഓരോ ബസും എങ്ങോട്ടുള്ളതാണെന്നു തിരിച്ചറിയാനാകു. പ്രായമായവരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയത്. ഓരോ പ്രദേശത്തേക്കും പോകുന്ന ബസുകൾക്ക് നന്പർ നൽകിയാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാനാകും. ബസിനു മുന്നിലും വശങ്ങളിലും പിറകിലും വലിയ അക്ഷരത്തിൽ നന്പർ എഴുതിവച്ചാൽ യാത്രക്കാർക്കു സൗകര്യമാകും.
Read MoreCategory: Thrissur
എടിഎം കവർച്ച തടയാൻ “ഓപറേഷൻ അലാം’ പദ്ധതിയുമായി പോലീസും ബാങ്കുകളും
തൃശൂർ: വർധിച്ച എടിഎം കവർച്ച തടയാൻ ജില്ലയിലെ ബാങ്കുകളും പോലീസും ചേർന്ന് സുരക്ഷാ പദ്ധതി ഓപ്പറേഷൻ അലാം നടപ്പിലാക്കും. ബാങ്കിലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജനമൈത്രി കൂട്ടായ്മകളും പോലീസും ഒരുമിച്ചാണ് വിവരങ്ങൾ കൈമാറി കവർച്ചക്കാരെ തടയുക. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് ഓഫീസിൽ നടന്ന ജില്ലയിലെ 42 ബാങ്കു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ എല്ലാ എടിഎമ്മുകളുടെയും സുരക്ഷാ പരിശോധനയും സിസിടിവി ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിലയിരുത്തും. സുരക്ഷാ ജീവനക്കാരില്ലാത്ത അഞ്ഞൂറിലധികം എടിഎം മെഷീനുകൾക്ക് സ്വയംസുരക്ഷാ അലാം നടപ്പാക്കുന്നതോടെ എടിഎം മെഷീൻ തകർക്കാനോ, സിസിടിവി കാമറ മറയ്ക്കാനോ തകർക്കാനോ ശ്രമിച്ചാൽ ഉടനേ അലാം പ്രവർത്തിക്കുന്ന രീതിയിൽ ബാങ്കുകൾ സജ്ജീകരണം മാറ്റണമെന്ന് കമ്മീഷണർ നിർദേശിച്ചു. രണ്ടാംഘട്ടത്തിൽ എടിഎം കേന്ദ്രങ്ങളെ ലൈവ് കാമറ വഴി ബന്ധിപ്പിച്ച് ജില്ലാ പോലീസ് കണ്ട്രോൾ റൂമിലും വിവരം ലഭ്യമാക്കുന്ന തരത്തിലേക്കു പദ്ധതി വിപുലമാക്കും.…
Read Moreപ്രതിഷേധത്തിനിടെ ദേശീയപാത മതിലകം ബൈപാസ് അളവെടുപ്പും കല്ലിടലും; ഭൂവുടമകളെ പോലീസ് അറസ്റ്റു ചെയ്തു നീക്കി
മതിലകം: ശക്തമായ പ്രതിഷേധത്തിനിടെ ദേശീയപാത മതിലകം ബൈപ്പാസ് അളവെടുപ്പും കല്ലിടലും ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ജില്ലയിലെ ദേശിയപാത ബൈപ്പാസ് അളവെടുപ്പ് പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കളക്ടർ. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മതിലകം ബൈപ്പാസ് അളവെടുപ്പും കല്ലിടലും ഇന്നലെ രാവിലെ ഒൻപതോടെയാണ് ആരംഭിച്ചത്. പ്രതിഷേധം കനത്തതിനെത്തുടർന്ന് ഭൂവുടമകളെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഡെപ്യൂട്ടി കളക്ടർ പാർവതി ദേവിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് മേഖലയിൽ അളവെടുപ്പ് ആരംഭിച്ചത്. ബൈപ്പാസ് ആരംഭിക്കുന്ന പുന്നയ്ക്കബസാറിൽ നിന്നും മതിലകം സെന്ററിന്റെ തെക്കോട്ടും വടക്കോട്ടുമായാണ് അളവെടുപ്പ് നടന്നത്. പുന്നയ്ക്കബസാറിൽ നിന്നാരംഭിച്ച് അഞ്ചാംപരുത്തിയിൽ അവസാനിക്കുന്ന ബൈപ്പാസിന് അഞ്ച് കിലോമീറ്റർ നീളമുണ്ട്. നിരവധി വീടുകൾക്ക് ഇടയിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്. പുന്നയ്ക്കബസാറിൽ നിന്ന് അളവെടുപ്പ് തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭൂവുടമകൾ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ഉയർത്തി. രേഖാമൂലം മുന്നറിയിപ്പ് നൽകാതെയാണ് സർക്കാർ, ഭൂമി ഏറ്റെടുക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക്…
Read Moreഅടിപൊളി ഗെറ്റപ്പിൽ അണിഞ്ഞൊരുങ്ങാൻ പൂവ്വ്വാ മ്മടെ വടക്കേ സ്റ്റാൻഡ്; വടക്കേ ബസ് സ്റ്റാഡ് നവീകരണത്തിന് തുടക്കമായി
സ്വന്തം ലേഖകൻ തൃശൂർ: പുതുമോടിയിൽ അണിഞ്ഞൊരുങ്ങാൻ തൃശൂർ വടക്കേ ബസ് സ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നൂറു കണക്കിന് സ്വകാര്യ ബസുകൾ വന്നുപോകുന്ന വടക്കേ സ്റ്റാൻഡിന്റെ നവീകരണപ്രവർത്തനങ്ങളുടെ തറക്കല്ലിടൽ മന്ത്രി എ.സി.മൊയ്തീനും സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ വി.ജി.മാത്യുവും മേയർ അജിത ജയരാജനും ചേർന്ന് ഇന്നു രാവിലെ നിർവഹിച്ചു. ബസ് സ്റ്റാൻഡ് നവീകരണത്തിന് അഞ്ചരക്കോടി ചിലവഴിക്കുന്നത് സൗത്ത് ഇന്ത്യൻ ബാങ്കാണ്. മന്ത്രി വി.എസ്. സുനിൽകുമാർ സൗത്ത് ഇന്ത്യൻ ബാങ്കിന് നിർമാണ കരാർ കൈമാറ്റം നടത്തി. സി.എൻ.ജയദേവൻ എംപി, കെ.രാജൻ എംഎൽഎ, ഡെപ്യൂട്ടി മേയർ ബീന മുരളി, സിപിഎം ജില്ല സെക്രട്ടറി എം.എം.വർഗീസ്, മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി, കൗണ്സിലർമാരായ എം.എസ്.സന്പൂർണ, കെ.മഹേഷ്, സി.ആർ. വൽസൻ, ആന്േറാ ഫ്രാൻസിസ്, എം.എസ്. പ്രേംകുമാർ തുടങ്ങിയവർ സംബന്ധിച്ചു. തനതു ഫണ്ടുകൾക്കും സർക്കാർ ഫണ്ടുകൾക്കും പുറമെ പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കിലേ…
Read Moreഎടിഎം കവർച്ച തടയാൻ “ഓപ്പറേഷൻ അലാം’; പദ്ധതിയുമായി പോലീസും ബാങ്കുകളും
തൃശൂർ: വർധിച്ച എടിഎം കവർച്ച തടയാൻ ജില്ലയിലെ ബാങ്കുകളും പോലീസും ചേർന്ന് സുരക്ഷാ പദ്ധതി ഓപ്പറേഷൻ അലാം നടപ്പിലാക്കും. ബാങ്കിലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജനമൈത്രി കൂട്ടായ്മകളും പോലീസും ഒരുമിച്ചാണ് വിവരങ്ങൾ കൈമാറി കവർച്ചക്കാരെ തടയുക. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയുടെ അധ്യക്ഷതയിൽ സിറ്റി പോലീസ് ഓഫീസിൽ നടന്ന ജില്ലയിലെ 42 ബാങ്കു ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ എല്ലാ എടിഎമ്മുകളുടെയും സുരക്ഷാ പരിശോധനയും സിസിടിവി ക്യാമറകളുടെ പ്രവർത്തനക്ഷമതയും വിലയിരുത്തും. സുരക്ഷാ ജീവനക്കാരില്ലാത്ത അഞ്ഞൂറിലധികം എടിഎം മെഷീനുകൾക്ക് സ്വയം സുരക്ഷാ അലാം നടപ്പാക്കുന്നതോടെ എടിഎം മെഷീൻ തകർക്കാനോ, സിസിടിവി കാമറ മറയ്ക്കാനോ തകർക്കാനോ ശ്രമിച്ചാൽ ഉടനേ അലാറം പ്രവർത്തിയ്ക്കുന്ന രീതിയില്ക്ക് ബാങ്കുകൾ സജ്ജീകരണം മാറ്റണമെന്ന് കമ്മീഷണർ നിർദശിച്ചു. രണ്ടാംഘട്ടത്തിൽ എടിഎം കേന്ദ്രങ്ങളെ ലൈവ് കാമറ വഴി ബന്ധിപ്പിച്ച് ജില്ലാ പോലീസ് കണ്ട്രോൾ റൂമിലും വിവരം ലഭ്യമാക്കുന്ന തരത്തിലേയ്ക്ക് പദ്ധതി…
Read Moreതൃക്കൂരിൽ ബാലിക മരിച്ചത് എച്ച്1 എൻ1 പനി ബാധിച്ച്; പ്രതിരോധപ്രവർത്തനം ഊർജിതമാക്കും
തൃക്കൂർ : വാരിത്തൊടിയിൽ ഒറീസ ബാലിക മരിച്ചത് എച്ച്1 എൻ1 പനി ബാധിച്ചെന്ന് സ്ഥിരീകരണം.ഒറീസ തൊഴിലാളികളായ ബാപ്പി, ലക്ഷ്മി ദന്പതികളുടെ മകളായ അഞ്ചുവയസുള്ള ശ്രാവണിയാണ് ചൊവ്വാഴ്ച പനി ബാധിച്ച് മരിച്ചത്. രക്ത സാന്പിളുകളുടെ പരിശോധന ഫലത്തിലാണ് സ്ഥിരീകരണമുണ്ടായത്. ഇവരോടൊപ്പം താമസിച്ചിരുന്നവർക്ക് പ്രതിരോധ മരുന്നുകൾ നൽകുമെന്ന് ഹെൽത്ത് സൂപ്പർവൈസർ സി.ആർ. സുരേഷ് അറിയിച്ചു. മാതാപിതാക്കൾക്കോ കൂടെ ജോലിചെയ്തവർക്കോ ഇതുവരെ എച്ച്1 എൻ1 ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. എന്നിരുന്നാലും മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതമാക്കുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് മാസം മുന്പ് സമീപത്ത് പൊന്നൂക്കരയിൽ എച്ച്1 എൻ1 പനി ബാധിച്ച് ഒരു സ്ത്രീ മരിച്ചിരുന്നു. ഇവരുടെ കുടുംബത്തിലെ ഒരാൾക്കും എച്ച്1 എൻ1 സ്ഥിരീകരിച്ചിരുന്നു.
Read Moreമദ്യപിച്ച് വാഹനമോടിച്ച് ചാലക്കുടിയെ വിറപ്പിച്ച ജോസ് നായാട്ടുകേസിലും പ്രതി; മയക്കുമരുന്നും ഉപയോഗിച്ചതായി സംശയം; ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി
സ്വന്തം ലേഖകൻ ചാലക്കുടി: മദ്യലഹരിയിൽ നഗരമധ്യത്തിലൂടെ വാഹനമോടിച്ച് പതിനൊന്ന് വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച കേസിലെ പ്രതി ചാലക്കുടി കല്ലേലി ജോസ് (55) നായാട്ടു കേസിലും പ്രതി. മദ്യത്തിനു പുറമെ ഇയാൾ ഇന്നലെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നു. ഇത് കണ്ടെത്തുന്നതിനായി ഇയാളുടെ രക്തസാന്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇത് ലാബിലയച്ച് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നറിയാനുള്ള ടെസ്റ്റ് നടത്തും. അടിയന്തിര സ്വഭാവമുള്ള കേസായി പരിഗണിച്ച് ഇന്നലെ രാത്രി തന്നെ ജോസിനെ ചാലക്കുടി ഒന്നാംക്ലാസ് മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി. പതിനാലു ദിവസത്തേക്ക് ഇയാളെ റിമാൻഡു ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് മാറ്റി. ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തേണ്ടതുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. പ്രതിയുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു. വിശദമായ റിപ്പോർട്ട് ഉടൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റിന് കൈമാറും. വെള്ളിയാഴ്ച വൈകീട്ട് 6.45നാണ് ചാലക്കുടിയെ വിറപ്പിച്ച് ജോസ്…
Read Moreകസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടകാര്യമില്ല; എംഎൽഎ ഹോസ്റ്റലിൽവെച്ച് ഡിവൈഎഫ് ഐനേതാവ് പീഡിക്കാൻ ശ്രമിച്ചെന്ന കേസ്; പ്രതി ജീവൻലാലിന് ജാമ്യം
കൊച്ചി: വനിതാ നേതാവിനെ എംഎൽഎ ഹോസ്റ്റലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ജോയിന്റ് സെക്രട്ടറി ജീവൻ ലാലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.പരാതി ദുരുദ്ദേശപരമാണെന്നും സംഭവം നടന്നെന്നു പറയുന്ന തിയതി കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞാണ് യുവതി പരാതി നൽകിയതെന്നും ഹർജിക്കാരൻ വാദിച്ചു. യുവതിയുടെ കൈയിൽ പ്രതി കടന്നുപിടിച്ചെന്നായിരുന്നു ആദ്യ പരാതിയെന്നും പരാതിക്കാരിയും പ്രതിയും സ്വാധീനമുള്ളവരാണെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന ഹർജിക്കാരന്റെ വാദം അംഗീകരിച്ചാണു ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ചത്. ബന്ധുവും ഡിവൈഎഫ്ഐ നേതാവുമായ വനിതയോടു മോശമായി പെരുമാറിയെന്ന കേസിൽ ജീവൻ ലാലിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 13-ന് ഇരിങ്ങാലക്കുട എംഎൽഎയുടെ തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കൽ പ്രവേശനത്തിനു സഹായിക്കാമെന്നു പറഞ്ഞ് യുവതിയുടെ കൂടെപോയ ജീവൻലാൽ സ്ത്രീത്വത്തെ അപമാനിക്കും വിധംപെരുമാറിയെന്നാണു വനിതാ പ്രവർത്തകയുടെ…
Read Moreകിലയിൽ മന്ത്രി ജലീൽ മാനദണ്ഡങ്ങൾ ലംഘിച്ച് പത്തുപേരെ നിയമിച്ചെന്ന് അനിൽ അക്കര എംഎൽഎ; നിയമിച്ചതിൽ എസ്ഡിപിഐക്കാരുമെന്ന് ആരോപണം
തൃശൂർ: മാനദണ്ഡങ്ങൾ പാലിക്കാതെ കിലയിൽ മന്ത്രി കെ.ടി.ജലീൽ പത്തുപേരെ നിയമിച്ചെന്ന് അനിൽ അക്കര എംഎൽഎ ആരോപിച്ചു. മന്ത്രിയുടെ താത്പര്യപ്രകാരം എസ്.ഡി.പി.ഐ പ്രവർത്തകരേയും കിലയിൽ നിയമിച്ചതായും അനിൽ അക്കര പറഞ്ഞു. അഭിമന്യു കൊലക്കേസിൽ പ്രതിസ്ഥാനത്തുള്ള എസ്ഡിപിഐ അനുഭാവകൾ ഉൾപ്പടെയുള്ളവരെയാണ് കിലയിൽ നിയമിച്ചതെന്നും അനിൽ അക്കര പത്രസമ്മേളനത്തിൽ പറഞ്ഞു. കിലയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് തെറ്റായ മറുപടിയാണ് മന്ത്രി സഭയിൽ നൽകിയതെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചതുമായി ബന്ധപ്പെട്ട് സ്പീക്കർക്ക് അവകാശ ലംഘനത്തിന് പരാതി നൽകിയതായും എംഎൽഎ ്റിയിച്ചു. കിലയിലെ നിയമനങ്ങൾ എല്ലാം പിഎസ് സി വഴി നടത്തണമെന്ന് മന്ത്രി കൂടി അംഗമായ കില നിർവാഹകസമിതി തീരുമാനമെടുത്തിരുന്നുവെന്നും അനിൽ അക്കര ചൂണ്ടിക്കാട്ടി. 90 ദിവസത്തിൽ കൂടുതൽ വരുന്ന നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്ന് സർക്കാർ ഉത്തരവുണ്ടെന്നും എംഎൽഎ ഓർമിപ്പിച്ചു. ഇതെല്ലാം പൂർണമായി ലംഘിച്ചാണ് കിലയിൽ മന്ത്രിയും കില ഡയറക്ടറും…
Read Moreവിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചു;കോടതി വിധിയിൽ തൃപ്തിയുണ്ടെന്നും നികേഷ്കുമാർ
തൃശൂർ: കെ.എം.ഷാജിയെ അയോഗ്യനാക്കി പ്രഖ്യാപിച്ച കോടതി തന്നെ വിജയിയായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി നികേഷ് കുമാർ. എന്നാലും കോടതി വിധിയിൽ തനിക്ക് തൃപ്തിയുണ്ടെന്ന് നികേഷ്കുമാർ പ്രതികരിച്ചു. ഇനി സ്ഥാനാർത്ഥിയാകണോ എന്ന കാര്യം ഇടതുമുന്നണിയാണ് തീരുമാനിക്കേണ്ടത്. എന്തുതന്നെയായാലും കോടതി വിധി രാഷ്ട്രീയവിജയമാണ്. ഞാൻ ഉന്നയിച്ച കാര്യങ്ങൾ കോടതി അംഗീകരിച്ചിരിക്കുന്നു. തുടക്കം മുതൽ യുഡിഎഫ് എനിക്കെതിരെ വർഗീയ പ്രചാരണവും വ്യക്തിഹത്യയുമാണ് നടത്തിയത്. രണ്ടരവർഷത്തെ നിയമപോരാട്ടം ഫലം കണ്ടുവെന്നും നികേഷ് പറഞ്ഞു. വിധിയുടെ വിശദാംശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും നികേഷ് കുമാർ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Read More