തൃശൂർ: പ്രളയത്തെതുടർന്ന് ജില്ലയിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങളിലെ വീടു നഷ്ടപ്പെട്ടവർക്കു പുതിയ വീടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ആ മേഖലയിലെ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ ഇനി അനുമതി നല്കുകയുള്ളുവെന്നു ജില്ലാ കളക്ടർ ടി.വി. അനുപമ. ഇത് അവരെ ബോധ്യപ്പെടുത്തും. മറ്റ് വാസയോഗ്യമായ സ്ഥലങ്ങൾ കണ്ടെത്തി അവരെ അവിടേക്കു മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും കളക്ടർ ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന പഞ്ചായത്ത് സെക്രട്ടറിമാർ, എക്സിക്യൂട്ടീവ് എൻജിനീയർമാർ എന്നിവരുടെ അവലോകനയോഗത്തിൽ വ്യക്തമാക്കി. ഉരുൾപൊട്ടലിൽ 19 പേർ മരിക്കാനിടയായ കുറാഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സാഹചര്യം വിലയിരുത്തിയ പശ്ചാത്തലത്തിൽ വീടു നഷ്ടപ്പെട്ടവർക്കു റവന്യൂ ഭൂമി നൽകുന്നതോടൊപ്പം പഞ്ചായത്തുഭൂമിയും അനുവദിച്ചുനൽകുമെന്നും കളക്ടർ അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മേഖലയിലെ മണ്ണ് നീക്കാൻ ജിയോളജി വകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. മണ്ണു നീക്കാൻ പഞ്ചായത്തുകൾക്കു വരുന്ന അപേക്ഷകൾ നിരസിക്കരുത്. അതു ജിയോളജി വകുപ്പിനു…
Read MoreCategory: Thrissur
ആറുവരിപ്പാത നിർമാണം നിർത്തിയത് ചോദിക്കാൻ ആരുമില്ല ; കുഴിയടയ്ക്കാൻ മാത്രം മന്ത്രിയുടെ ഇടപെടൽ
തൃശൂർ: മണ്ണുത്തി-വടക്കഞ്ചേരി ആറുവരിപ്പാതയുടെ നിർമാണം പൂർത്തിയാക്കാതെ അപകടങ്ങൾക്ക് വഴിതുറന്നിട്ട് നിർമാണ കന്പനി സ്ഥലം വിട്ടിട്ടും നടപടിയെടുക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകാതെ സംസ്ഥാന സർക്കാർ. കുതിരാനിലടക്കം റോഡ് തകർന്നതിനെ തുടർന്ന് ഭരണകക്ഷിയും പ്രതിപക്ഷവുമൊക്കെ സമരത്തിനിറങ്ങിയപ്പോൾ ഒരു മാസത്തിനുശേഷം പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ തൃശൂരിലെത്തി യോഗം വിളിക്കുകയും കുഴിയടയ്ക്കാൻ അന്ത്യശാസനം നൽകുകയും ചെയ്തു. പല സ്ഥലങ്ങളിലും ടാറിംഗ് നടത്താതെ കുഴികൾ പേരിന് അടച്ചെങ്കിലും ദേശീയപാത അഥോറിറ്റിയും കരാർ കന്പനിയും അന്ന് നൽകിയ വാഗ്ദാനം ഇനിയും പൂർത്തിയാക്കിയിട്ടില്ല. മുളയം റോഡിൽ ടാറിംഗ് നടത്താമെന്ന് പറഞ്ഞിട്ടും ഇതുവരെ നടപ്പായില്ല. റോഡുകളിൽ വൻ കുഴികളാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞ ദിവസം പട്ടിക്കാടിനടുത്ത് ആറുവരിപ്പാതയിലെ വൻ കുഴിയിൽ വീണ് മൂന്നു ദിവസം കഴിഞ്ഞാണ് ആളെ കണ്ടെത്താനായത്. മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെ ആകെയുള്ള മുപ്പത് കിലോമീറ്റർ റോഡിൽ 25 കിലോമീറ്റർ റോഡിലെ പണികൾ മുക്കാൽ…
Read Moreറോഡ് വികസനം പദ്ധതി അട്ടിമറിച്ചെന്ന്; പഞ്ചായത്തംഗം ഉപവാസ സമരം നടത്തി
വെള്ളിക്കുളങ്ങര: കോടശേരി പഞ്ചായത്തിൽ തകർന്നു കിടക്കുന്ന വെള്ളിക്കുളങ്ങര കോർമല രണ്ടുകൈ റോഡ് അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തംഗം ലിജോജോണ്‍ 24 മണിക്കൂർ ഉപവാസ സമരം നടത്തി. കേന്ദ്രസർക്കാരിന്റെ പിഎംജിഎസ്വൈ ആദർശ് ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി റോഡിന് ഒരുകോടി 48 ലക്ഷം രൂപ അനുവദിച്ചെങ്കിലുംപഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണി പദ്ധതി അട്ടിമറിക്കുകയും മറ്റൊരു റോഡിനുവേണ്ടി വകയിരുത്തുകയും ചെയ്തുവെന്ന് ഉപവാസമനുഷ്ഠിച്ച ലിജോ ജോണ്‍ ആരോപിച്ചു. ജില്ല പഞ്ചായത്തിനു കീഴിലുള്ള ഈ റോഡ് അടിയന്തിരമായി റീടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് പഞ്ചായത്തംഗം ലിജോ ജോണ്‍ ആവശ്യപ്പെട്ടു.
Read Moreസുനിൽ പി. ഇളയിടത്തിന്റെ ഓഫീസ് ആക്രമിച്ച സംഭവം; മൂന്നു പേരെ ചോദ്യം ചെയ്തു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം അധ്യാപകനും, വാഗ്മിയും, എഴുത്തുക്കാരനുമായ ഡോ. സുനിൽ പി. ഇളയിടത്തിന്റെ ഓഫീസ് അക്രമിച്ച പരാതിയിൽ മൂന്നു പേരെ കാലടി പോലീസ് ചോദ്യം ചെയ്തു. സർവകലാശാലയിലെ വിദ്യാർഥികളെയാണ് പോലീസ് ചോദ്യം ചെയ്തത്. ഇവരിൽ നിന്നും വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. ചോദ്യം ചെയ്തതിനുശേഷം മൂന്നു പേരെയും വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്ന് കാലടി സിഐ സജി മാർക്കോസ് പറഞ്ഞു. കൂടാതെ സർവകലാശാലയിലെ സീസീടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. എംഫിൽ പരീക്ഷ നടക്കുന്നതിനാൽ സർവകലാശാലയിൽ ക്ലാസ് ഇല്ലാതിരുന്നതിനാൽ വിദ്യാർഥികളും ഉണ്ടായിരുന്നില്ല. പുറത്തു നിന്നുള്ള ആരെങ്കിലും സർവകലാശാലയിൽ എത്തിയോയെന്ന് പരിശോധിക്കുന്നുണ്ട്. വിവാദമായ പരാമർശത്തെ തുടർന്ന് വിവിധ ഹൈന്ദവ സംഘടനകളുടെ ഭീഷണിക്കു പിന്നാലെ ഇന്നലെ ഡോ. സുനിൽ.പി.ഇളയിടത്തിന്റെ ഓഫീസിന്റെ വാതിലിൽ മൂന്ന് ക്രോസ് ചിഹ്നങ്ങൾ വരച്ചിരുന്നു. കൂടാതെ മറ്റു അധ്യാപകരുടെ…
Read Moreക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ലഹരി ഒഴുകുമെന്ന് സൂചന; എക്സൈസ് അതീവ ജാഗ്രതയിൽ
സ്വന്തം ലേഖകൻ തൃശൂർ: ഡിസംബറിലെ ആഘോഷരാവുകൾക്ക് കൊഴുപ്പുപകരാൻ ലഹരി ഒഴുകുമെന്ന സൂചനകളെ തുടർന്ന് എക്സൈസ് അതീവ ജാഗ്രതയിൽ. ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാനത്തേക്ക് മദ്യത്തിനു പുറമെ സിന്തറ്റിക് ഡ്രഗ് ഉൾപ്പടെയുള്ള മയക്കുമരുന്നുകൾ യഥേഷ്ടമെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടേയും നിഗമനങ്ങളുടേയും അടിസ്ഥാനത്തിലാണ് എക്സൈസ് കേരളമെങ്ങും ജാഗ്രത പുലർത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള ഡിജെ പാർട്ടികൾ എക്സൈസിന്റെ കർശന നിരീക്ഷണത്തിലാകും. എറണാകുളത്തിന്റെ തൊട്ടടുത്ത ജില്ലയായ തൃശൂരിൽ നിന്നും നിരവധി പേർ എറണാകുളത്തെ ഡിജെ പാർട്ടികളിലും മറ്റും സജീവമായി പങ്കെടുക്കുന്നുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. സ്കൂൾ തലം മുതൽ കോളജ് തലം വരെയുള്ളവർ പുതിയ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. യുവതലമുറയിൽ മദ്യപാന ശീലത്തേക്കാൾ മയക്കുമരുന്നുപയോഗം കൂടി വരുന്നതായാണ് എക്സൈസ് അധികൃതർ വിലയിരുത്തുന്നത്. ബാറുകളേക്കൾ സുഖം വീട്ടിലെ അടച്ചിട്ട മുറി ബാറുകളിലും മറ്റുമെത്തുന്ന യുവാക്കളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ടെന്നും മയക്കുമരുന്നുപയോഗിക്കുന്നവർ വീടുകളിലെയും ഫ്ളാറ്റുകളിലേയും മുറികളിൽ അടച്ചിരിപ്പാണെന്നും പല…
Read Moreബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണമെന്ന് രമേശ് ചെന്നിത്തല
തൃശൂര്‍: ബന്ധുനിയമന വിവാദത്തില്‍ കെ.ടി. ജലീലിന്റെ പങ്കു തെളിഞ്ഞെന്നും ജലീല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി മൗനം വെടിയണം. കെ.ടി. ജലീലിനെതിരെ ഇപ്പോള്‍ പുറത്തുവരുന്ന രേഖകള്‍ ആധികാരികമാണെന്നും അഴിമതിക്കാര്‍ക്കു കൂട്ടുനില്‍ക്കുന്നതാണോ സിപിഎമ്മിന്റെ അജൻഡയെന്നും ചെന്നിത്തല ചോദിച്ചു. ശബരിമലയില്‍ ആര്‍എസ്എസും ബിജെപിയും നടത്തുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ശബരിമല വിഷയത്തില്‍ നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ യുഡിഎഫ് പങ്കെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
Read Moreഡിവൈഎഫ്ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാൻ ശ്രമം; ചെന്നിത്തലയ്ക്ക് അമ്മ നിവേദനം നൽകി
തൃശൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതിയെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ അമ്മ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു നിവേദനം നല്കി. തൃശൂര്‍ റീജണല്‍ തിയറ്ററില്‍ നടന്ന കരുണാസാഗരം ഡോക്യുമെന്ററി പ്രകാശനവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇരിങ്ങാലക്കുട സ്വദേശിനിയായ യുവതിയുടെ അമ്മ ചെന്നിത്തലയ്ക്കു നിവേദനം നല്‍കിയത്. ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ തിരുവനന്തപുരത്തെ ഹോസ്റ്റല്‍ മുറിയില്‍ വച്ചാണ് ഡിവൈഎഫ്ഐ നേതാവ് ജീവന്‍ലാല്‍ യുവതിയോടു മോശമായി പെരുമാറിയത്. വിഷയം ഗൗരവമായിക്കണ്ട് നടപടി എടുക്കണമെന്ന പരാതിയുമായി കഴിഞ്ഞദിവസം യുവതിയുടെ അമ്മ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാനുള്ള അവസരം ലഭിച്ചില്ല. തുടര്‍ന്നാണ് പ്രതിപക്ഷനേതാവിന് നിവേദനം നല്കാന് തീരുമാനിച്ചത്.
Read Moreകയ്പമംഗലം മാതൃക മുഴുവൻ സ്കൂളുകളിലേക്കും…ഓരോ പ്ലാസ്റ്റിക് കുപ്പികളും പറയും, സഹോദര സ്നേഹത്തിന്റെ പാഠങ്ങൾ
തൃശൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ 80 സ്കൂളുകളിലെ വിദ്യാർഥികൾ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കിയതുപോലെയുള്ള മാതൃകാപ്രവർത്തനങ്ങൾ സംസ്ഥാനത്തെ എല്ലാ സ് കൂളുകളിലും നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നു. ഇന്നു മുതൽ 23 വരെ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും കയ്പമംഗലം മാതൃകയിൽ കുട്ടികളുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കും. പഠനത്തെ ബാധിക്കാത്ത തരത്തിലായിരിക്കും ശേഖരണം. ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികൾ 24 നു കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷനു നല്കി പണം സ്വീകരിക്കും. കയ്പമംഗലം നിയോജക മണ്ഡലത്തിൽ ഒരു ലക്ഷത്തോളം കുപ്പികളാണ് കുട്ടികൾ പ്രളയത്തെതുടർന്ന് ശേഖരിച്ചുവിറ്റത്. ഇതിൽനിന്നും 45,000 രൂപ ലഭിക്കുകയും ചെയ്തു. ഈ തുക കുട്ടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രളയാക്ഷരങ്ങൾ എന്ന പുസ്തകം വാങ്ങാനുമാണ് മാറ്റിവച്ചത്. കയ്പമംഗലം മാതൃകയിൽ എല്ലാ സ്കൂളുകളിലും ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി…
Read Moreമുഖ്യമന്ത്രിക്കു പഞ്ചായത്തു പ്രസിഡന്റിന്റെ പോലും വകതിരിവില്ലെന്ന് ഷാനിമോൾ ഉസ്മാൻ
കൊടുങ്ങല്ലൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു പഞ്ചായത്ത് പ്രസിഡന്റിന്റെ പോലും വകതിരിവില്ലെന്ന് രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ.കൊടുങ്ങല്ലൂരിൽ കെപി സി സിയുടെ നേതൃത്വത്തിൽ നടന്ന വിശ്വാസ പ്രചരണ ജാഥയ്ക്കു നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു ഷാനിമോൾ ഉസ്മാൻ ’സുപ്രീം കോടതി വിധി നടപിലാക്കുന്നതിന് മുൻപ് സർവകക്ഷി യോഗം വിളിച്ചു തീർക്കേണ്ട ഒരു പ്രശ്നം ഇത്രയും വഷളാക്കിയത് പിണറായി മാത്രമാണെന്ന് അവർ പറഞ്ഞു. പുരോഗമന വാദം തീരെയില്ല. ശബരിമലയിലെ വിശ്വാസത്തിനു ’വിരുദ്ധമായി പ്രവർത്തിച്ച വത്സൻ തില്ല ങ്കരിയെ അറസ്റ്റ് ചെയ്യാൻ പിണറായി ആണത്തം കാട്ടണമെന്ന് ഷാനിമോൾ പറഞ്ഞു ’ മുൻ എം.പി ധനപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎ ടി.യു.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.എം.നാസർ: കെ.ഐ.നജീബ് രാജു സ്വാമി പി.കെ.ഷംസുദ്ദീൻ സി.എസ് രവീന്ദ്രൻ’ വി.എ അബ്ദുൾ കരീം, അഡ്വ വി.എം മൊഹിയുദ്ദീൻ വേണു…
Read Moreകാലഘട്ടം സ്ത്രീശബ്ദത്തിന് കാതോർക്കുന്നു; തങ്ങളുടെ സമത്വവും ഉന്നമനവും സ്ത്രീകൾ തന്നെ ഉറപ്പാക്കണമെന്ന് വി.ആർ. സുനിൽകുമാർ എംഎൽഎ
കുഴൂർ: സ്ത്രീ ശബ്ദം ഉയരേണ്ട കാലഘട്ടമാണിതെന്നും തങ്ങളുടെ സമത്വവും ഉന്നമനവും സ്ത്രീകൾ തന്നെ ഉറപ്പാക്കണമെന്നും വി.ആർ. സുനിൽകുമാർ എംഎൽഎ.സ്ത്രീശബ്ദം ഉയരേണ്ട കാലഘട്ടമാണിതെന്നും എല്ലാവരും സമൂഹത്തിന്റെ മുൻനിരയിലേക്കെത്തണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു. കേരള മഹിളാസംഘം കുഴൂർ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ. പി.കെ.ശ്രീമതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ലളിത ചന്ദ്രശേഖരൻ, കിസാൻസഭ ജില്ലാ പ്രസിഡന്റ് കെ.വി.വസന്ത്കുമാർ, എം.ആർ.അപ്പുക്കുട്ടൻ, സിന്ധു ബിജു, രമ്യ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി രമ്യ ശ്രീജിത്ത്- പ്രസിഡന്റ്, സിന്ധു ബിജു- സെക്രട്ടറി, ശ്രീലത ശശിധരൻ- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Read More