അസഭ്യം പറഞ്ഞവർക്കെതിരേ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയ വീട്ടുടമയ്ക്ക് നേ​രെ ആ​ക്ര​മ​ണം: കാ​ർ ത​ല്ലിത്ത​ക​ർ​ത്തു

പു​തു​ക്കാ​ട് : ക​ണ്ണം​പ​ത്തൂ​രി​ൽ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം. വീ​ടി​നു മു​ന്നി​ൽ കി​ട​ന്നി​രു​ന്ന കാ​ർ ത​ല്ലിത്ത​ക​ർ​ത്തു. അ​യ്യ​ഞ്ചി​റ ഷാ​ജു​വി​ന്‍റെ കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ ഓ​ട്ടോ​റി​ക്ഷ​യി​ൽ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ​റ​യു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ ഷാ​ജു​വി​നെ ഒ​രു സം​ഘം എ​ത്തി അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ പു​തു​ക്കാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​രു​തു​ന്നു. പു​തു​ക്കാ​ട് പോ​ലീ​സ് കേ​സെടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts