ക​ണ്ടാ​ൽ തു​ന്ന​ൽ​ക്ക​ട…​ എ​ന്നാ​ലി​തൊ​രു കാ​പ്പി​ക്ക​ട;  കോ​ഫി​ബെ​ഞ്ച് കാപ്പികടയിലെ കാപ്പിക്കുമുണ്ടൊരു പ്രത്യേകത; എന്തെന്നാൽ..

തൃ​ശൂ​ർ: ക​ണ്ടാ​ലി​തൊ​രു തു​ന്ന​ൽ​ക്ക​ട, എ​ന്നാ​ലി​തൊ​രു കാ​പ്പി​ക്ക​ട​യാ​ണ്. തൃ​ശൂ​ർ പൂ​ത്തോ​ളി​ലു​ള്ള കോ​ഫി​ബെ​ഞ്ച് എ​ന്ന ചെ​റി​യ കാ​പ്പി​ക്ല​ബ് തു​ന്ന​ൽ​ക്ക​ട​യു​ടെ ലു​ക്കി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​പ്പി​കു​ടി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് തു​ന്ന​ൽ​മെ​ഷി​ൻ കാ​ണു​ന്പോ​ൾ ആ​കെ സം​ശ​യ​മാ​കും. പ​തി​വ് മേ​ശ​യ്ക്കു പ​ക​രം തു​ന്ന​ൽ​മെ​ഷി​ന്‍റെ രൂ​പ​ത്തി​ലു​ള്ള മേ​ശ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്. അ​ടു​ത്ത് കോ​ഫി ബെ​ഞ്ചും. കാ​പ്പി ഓ​ർ​ഡ​ർ ചെ​യ്ത് എ​ത്തും വ​രെ നേ​രം കൊ​ല്ലാ​ൻ തു​ന്ന​ൽ മെ​ഷി​നി​ൽ ച​വി​ട്ടി​ക്കൊ​ണ്ടി​രി​ക്കാം. ഒ​രു ടൈം​പാ​സ്…കാ​ലി​നൊ​രു വ്യാ​യാ​മം കൂ​ടി​യാ​ണെ​ന്ന് കാ​പ്പി​കു​ടി​ക്കാ​നെ​ത്തു​ന്ന ചി​ല​ർ പ​റ​യു​ന്നു. മേ​ശ​പ്പു​റ​ത്ത് കു​ടി​വെ​ള്ളം നി​റ​ച്ചു​വെ​ച്ചി​ട്ടു​ള്ള​ത് പ്ലാ​സ്റ്റി​ക് ജ​ഗ്ഗി​ലോ സ്റ്റീ​ൽ ജ​ഗ്ഗി​ലോ അ​ല്ല…​ന​ല്ല ഒ​ന്നാ​ന്ത​രം മു​ള​ന്ത​ണ്ടി​ൽ. വെ​ള്ളം ചേ​ർ​ക്കാ​ത്ത പാ​ലി​ലാ​ണ് ഇ​വി​ടെ കാ​പ്പി​യു​ണ്ടാ​ക്കു​ന്ന​തെ​ന്നും ഒ​രു തു​ള്ളി വെ​ള്ളം പോ​ലും ചേ​ർ​ക്കി​ല്ലെ​ന്നും തോ​ട്ട​ത്തി​ൽ നി​ന്ന് എ​ത്തി​ച്ച പൊ​ടി​ക്കാ​ത്ത കാ​പ്പി​ക്കു​രു ഇ​ട്ട് തി​ള​പ്പി​ച്ച കാ​പ്പി ആ​വ​ശ്യ​ക്കാ​ർ​ക്ക് ന​ൽ​കു​മെ​ന്നും കോ​ഫി​ബെ​ഞ്ചി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

Read More

സ​ർ​ക്കാ​ർ ചെല​വി​ൽ മ​ണ്ട​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​തെ​ന്ന് പി.​എ​ച്ച്.​കു​ര്യ​നോ​ട് കൃ​ഷി​മ​ന്ത്രി  വി.​എ​സ്.​സു​നി​ൽ​കു​മാ​ർ.

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പി.​എ​ച്ച്.​കു​ര്യ​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കൃ​ഷി​വ​കു​പ്പു മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ. സ​ർ​ക്കാ​ർ ചെ​ല​വി​ൽ മ​ണ്ട​ൻ കാ​ര്യ​ങ്ങ​ൾ വി​ളി​ച്ചു പ​റ​യ​രു​തെ​ന്ന് സു​നി​ൽ​കു​മാ​ർ കു​ര്യ​നെ ഓ​ർ​മി​പ്പി​ച്ചു. കു​ട്ട​നാ​ട്ടി​ൽ വേ​ണ്ട​ത് കു​ടി​വെ​ള്ള പ്ലാ​ന്‍റാ​ണെ​ന്നും നെ​ൽ​കൃ​ഷി കൂ​ട്ടു​ന്ന​ത് മ​ന്ത്രി​ക്ക് മോ​ക്ഷം കി​ട്ടാ​നാ​ണെ​ന്നു​മു​ള്ള കു​ര്യ​ന്‍റെ പ്ര​സ്താ​വ​ന​ക്കെ​തി​രെ​യാ​ണ് സു​നി​ൽ​കു​മാ​ർ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തു വ​ന്ന​ത്. ഒ​രു സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​ച്ച​ട​ക്ക​ത്തി​ന് ചേ​ർ​ന്ന കാ​ര്യ​ങ്ങ​ള​ല്ല കു​ര്യ​ൻ പ​റ​ഞ്ഞ​ത്. സ​ർ​ക്കാ​ർ ന​യം നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്ക​ലാ​ണ്. അ​തി​നെ​തി​രെ​യാ​ണ് കു​ര്യ​ൻ സം​സാ​രി​ച്ച​ത്. സ​ർ​ക്കാ​ർ ന​യ​ത്തി​ന് വി​രു​ദ്ധ​മാ​യി സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ര്യ​ങ്ങ​ൾ പ​റ​യ​രു​ത്. നെ​ൽ​കൃ​ഷി കൂ​ട്ടു​ന്ന​ത് എ​നി​ക്ക് മോ​ക്ഷം കി​ട്ടാ​നാ​ണെ​ന്ന കു​ര്യ​ന്‍റെ പ​രി​ഹാ​സം എ​നി​ക്ക് അം​ഗീ​കാ​ര​മാ​ണ്. ഓ​രോ​രു​ത്ത​രു​ടെ വാ​സ​ന അ​നു​സ​രി​ച്ച് ഓ​രോ​രു​ത്ത​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണി​തൊ​ക്കെ. കു​ട്ട​നാ​ട് പാ​ക്കേ​ജും മ​റ്റു​മാ​യി കു​ട്ട​നാ​ട്ടി​ൽ നെ​ൽ​കൃ​ഷി വ്യാ​പി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ആ ​സ​ർ​ക്കാ​ർ ന​യം ഏ​തെ​ങ്കി​ലും ഒ​രാ​ൾ വി​ചാ​രി​ച്ചാ​ൽ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധി​ക്കി​ല്ല. താ​ക്കോ​ൽ…

Read More

തൃശൂരിലെ ഫുട്പാത്തുകളിൽ  മരണക്കെണി ! എം​ജി റോ​ഡി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള ഫു​ട്പാ​ത്തു​ക​ളി​ലെ സ്ലാ​ബു​കൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ഇ​ള​കി​യ നിലയിലും

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഫു​ട്പാ​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന​വ​ർ ശ്ര​ദ്ധി​ക്കു​ക. ഏ​ത് നി​മി​ഷ​വും മ​ലി​ന ജ​ലം ഒ​ഴു​കു​ന്ന കാ​ന​യ്ക്കു​ള്ളി​ലേ​ക്ക് വീ​ഴാം. എം​ജി റോ​ഡി​ലെ ഇ​രു​വ​ശ​ത്തു​മു​ള്ള ഫു​ട്പാ​ത്തു​ക​ളി​ലെ സ്ലാ​ബു​ക​ളാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ഇ​ള​കി​യും കി​ട​ക്കു​ന്ന​ത്. ഇ​തു​വ​ഴി ന​ട​ന്നു പോ​കു​ന്ന നി​ര​വ​ധി പേ​രാ​ണ് സ്ലാ​ബു​ക​ളി​ൽ ച​വിട്ടി കാ​ന​യി​ലേ​ക്ക് വീ​ഴു​ന്ന​ത്. പ​ല​രും ഭാ​ഗ്യം കൊ​ണ്ട് ര​ക്ഷ​പെ​ടു​ന്നു​വെ​ന്നു മാ​ത്രം. വ​ൻ കെ​ണി വ​ച്ചി​രി​ക്കു​ന്ന​തു പോ​ലെ​യാ​ണ് ഇ​വി​ടു​ത്തെ സ്ലാ​ബു​ക​ൾ ഇ​രി​ക്കു​ന്ന​ത്. അ​റി​യാ​തെ ച​വി​ട്ടു​ന്ന​വ​ർ ഇ​ള​കി​യി​രി​ക്കു​ന്ന സ്ലാ​ബു​ക​ൾ​ക്കി​ട​യി​ലൂ​ടെ കാ​ന​യി​ലേ​ക്ക് വീ​ഴു​ക​യാ​ണ്. ്വ്യാ​പാ​രി​ക​ളും കാ​ൽ​ന​ട​ക്കാ​രു​മൊ​ക്കെ നി​ര​വ​ധി ത​വ​ണ കോ​ർ​പ​റേ​ഷ​ൻ അ​ധി​കാ​രി​ക​ളെ കാ​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മെ​ടു​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്നു. ന​ടു​വി​ലാ​ൽ മു​ത​ൽ എം​ജി റോ​ഡ് മേ​ൽ​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ സ്ലാ​ബു​ക​ൾ ഇ​ള​കി അ​പ​ട​ക്കെ​ണി​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ റോ​ഡി​ൽ ഇ​പ്പോ​ൾ ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​തും കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രി​ക്ക​യാ​ണ്. വാ​ഹ​ന​ങ്ങ​ൾ​ക്ക് മ​റി​ക​ട​ന്നു പോ​കാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലാ​ണ് ബാ​രി​ക്കേ​ഡു​ക​ൾ വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​ൽ ആം​ബു​ല​ൻ​സോ മ​റ്റ് അ​ത്യാ​വ​ശ്യ…

Read More

പാ​ഠ​പു​സ്ത​ക വി​ത​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ; പു​സ്ത​ക​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും കി​ട്ടി​യി​ട്ടു​ണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകി  വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

തൃ​ശൂ​ർ: പ്ര​ള​യ​ക്കെ​ടു​തി മൂ​ലം പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ൾ ന​ശി​ച്ച കു​ട്ടി​ക​ൾ​ക്ക് പ​ക​രം പു​തി​യ പു​സ്ത​ക​ങ്ങ​ൾ 95 ശ​ത​മാ​ന​വും വി​ത​ര​ണം ചെ​യ്ത​താ​യി മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​സ്ത​ക​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും കി​ട്ടി​യി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർദേശം ന​ൽ​കി. യൂ​ണി​ഫോം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് പു​തി​യ യൂ​ണി​ഫോം ല​ഭി​ക്കു​ന്ന​തു​വ​രെ എ​ല്ലാ വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ യൂ​ണി​ഫോം ര​ണ്ടാ​ഴ്ച കൂ​ടി ക​ഴി​ഞ്ഞേ സ്കൂ​ളു​ക​ളി​ൽ എ​ത്തു​ക​യു​ള്ളു. പ​ല സ്കൂ​ളു​ക​ളി​ലെ​യും യൂ​ണി​ഫോം പ​ല​ത​ര​ത്തി​ലാ​യ​തു​കൊ​ണ്ട് അ​തി​ന​നു​സ​രി​ച്ച് ചാ​യ​ക്കൂ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് രൂ​പ​പ്പെ​ടു​ത്താ​ൻ സ​മ​യം വേ​ണ​മെ​ന്ന​തി​നാ​ലാ​ണ് ചെ​റി​യ കാ​ല​താ​മ​സം വേ​ണ്ടി​വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ത​ത് പ്ര​ദേ​ശ​ത്തെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ പ​ങ്കാ​ളി​ക​ളാ​ക്കി യൂ​ണി​ഫോം, പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഇ​വ എ​ത്താ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പ​രി​ശോ​ധി​ച്ച് ഒ​രാ​ഴ്ച​ക്ക​കം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട…

Read More

അ​ന്താ​രാഷ്‌ട്ര നാ​ട​കോ​ത്സ​വം ; ഇ​ത്ത​വ​ണ ഉ​ണ്ടാ​കാ​നി​ട​യി​ല്ല; പ​ത്തി​ന് മ​ന്ത്രി​യു​മാ​യി ച​ർ​ച്ച

തൃ​ശൂ​ർ:  പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ല്ലാ സ​ർ​ക്കാ​ർ ആ​ഘോ​ഷ​ങ്ങ​ളും വേ​ണ്ടെ​ന്ന് വെ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ തൃ​ശൂ​രി​ൽ ന​ട​ത്താ​റു​ള്ള അ​ന്താ​രാ​ഷ്ട്ര നാ​ട​കോ​ത്സ​വം – ഇ​റ്റ്ഫോ​ക്ക് – ഇ​ത്ത​വ​ണ ന​ട​ക്കാ​നി​ട​യി​ല്ല. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കാ​റു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ തീ​യ​റ്റ​ർ ഫെ​സ്റ്റി​വ​ൽ ഓ​ഫ് കേ​ര​ള അ​ഥ​വാ ഇ​റ്റ്ഫോ​ക്ക് 2008ലാ​ണ് ആ​രം​ഭി​ച്ച​ത്. ഏ​റ്റ​വും പു​തി​യ എ​ഡി​ഷ​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ന്ന​തി​നി​ടെ​യാ​ണ് കേ​ര​ളം പ്ര​ള​യ​ക്കെ​ടു​തി​യി​ല​ക​പ്പെ​ട്ട​തും ആ​ഘോ​ഷ​ങ്ങ​ൾ വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​തും. 2019 ജ​നു​വ​രി​യി​ലാ​ണ് ഇ​റ്റ്ഫോ​ക്ക് ന​ട​ത്തേ​ണ്ട​ത്. ഇ​തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളു​മാ​യി കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി മു​ന്നോ​ട്ടു​പോ​യ്ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഈ ​മാ​സം 15 വ​രെ ര​ജി​സ്ട്രേ​ഷ​ന് സ​മ​യം ന​ൽ​കി​യി​രു​ന്നു. ഏ​ഷ്യ​ൻ തീ​യ​റ്റ​റി​ന് പ്രാ​മു​ഖ്യം ന​ൽ​കി​യാ​ണ് ഇ​റ്റ്ഫോ​ക്കി​ന്‍റെ പ​തി​നൊ​ന്നാം എ​ഡി​ഷ​ൻ ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്ന​ത്. സാം​സ്കാ​രി​ക​വ​കു​പ്പു മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച​പ്പോ​ൾ ഇ​പ്പോ​ഴ​ത്തെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​റ്റ്ഫോ​ക്ക് ന​ട​ത്താ​ൻ നി​ർ​വാ​ഹ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ പ​റ​ഞ്ഞു. ഈ ​മാ​സം പ​ത്തി​ന് വീ​ണ്ടു​മൊ​രു…

Read More

ഒറ്റരാത്രികൊണ്ട് എല്ലാം ഒലിച്ചുപോയില്ലേ സാറേ; പ്രളയത്തിൽ ഉണ്ണികൃഷ്ണന് നഷ്ടമായത് 16 ലക്ഷം രൂപയുടെ വനാമി ചെമ്മീനുകൾ

സെബി മാളിയേക്കൽ കൊടുങ്ങല്ലൂർ: “ഒ​റ്റ ദി​വ​സം​കൊ​ണ്ട് എ​ല്ലാം ത​ക​ർ​ന്നു​പോ​യി… സാ​റേ, ഒ​രാ​ഴ്ച​കൂ​ടി ക​ഴി​ഞ്ഞി​ട്ട് പി​ടി​ക്ക്യാ​ന്ന് വ​ച്ച​താ. 119 ദി​വ​സം പ്രാ​യ​മാ​യ നാലു ട​ണ്‍ വ​നാ​മി ചെ​മ്മീ​നാ പോ​യ​ത്. ഇ​നി എ​ന്തു​ചെ​യ്യൂ​ന്ന് ഒ​രു എ​ത്തും​പി​ടീം ഇ​ല്ല്യ’. ദു​ര​ന്തം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​ന്ന​ലെ​യു​ണ്ടാ​യ ആ​ഘാ​ത​ത്തി​ലെ​ന്ന​പോ​ലെ ത​ള​ർ​ന്നി​രു​ന്ന് ഉ​ണ്ണി​യേ​ട്ട​ൻ പ​റ​ഞ്ഞു. മ​ഹാ​പ്ര​ള​യം കൊ​ടു​ങ്ങ​ല്ലൂ​ർ നാ​രാ​യ​ണ​മം​ഗ​ലം ന​യ്ക്കു​ളം കാ​ട്ടു​പ​റ​ന്പി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നു സ​മ്മാ​നി​ച്ച​ത് 21 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ്. ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ചെ​മ്മീ​ൻകൃ​ഷി ചെ​യ്തു​വ​ന്നി​രു​ന്ന ഈ ​മ​ത്സ്യ​ക​ർ​ഷ​ക​ൻ ലാ​ഭ​മി​ല്ലാ​താ​യ​പ്പോ​ഴാ​ണ് ഒ​ന്ന​ര​വ​ർ​ഷം മു​ന്പ് കാ​ര​ച്ചെ​മ്മീ​നി​ൽ​നി​ന്നും വ​നാ​മി ചെ​മ്മീ​നി​ലേ​ക്കു മാ​റി​യ​ത്. ആ​ദ്യ ര​ണ്ടു ത​വ​ണ ത​ര​ക്കേ​ടി​ല്ലാ​ത്ത വി​ള​വു​ല​ഭി​ച്ചു. ആ​ദ്യ ത​വ​ണ കി​ലോ​യ്ക്ക് 500 രൂ​പ ല​ഭി​ച്ച​പ്പോ​ൾ പി​റ്റേത്ത​വ​ണ 400 രൂപ വീ​ത​മേ ല​ഭി​ച്ചു​ള്ളൂ. ഇ​ത്ത​വ​ണ കി​ലോ​യ്ക്ക് 400 രൂ​പ​യേ മാ​ർ​ക്ക​റ്റു​ള്ളൂ. ഓ​ണ​ത്തി​നു​മു​ന്പാ​യി വി​ള​വെ​ടു​ക്കാ​മെ​ന്നു ക​രു​തി​യി​രി​ക്കു​ക​യാ​യി​രു​ന്നു. “സാ​ധാ​ര​ണ നാ​ലു​മാ​സാ​ണ് വ​ള​ർ​ച്ചാ കാ​ലാ​വ​ധി. ക​ണ​ക്കു​ംപ്ര​കാ​രം ഒ​രു ദി​വ​സേ ബാ​ക്കി​ണ്ടാ​യ്​ര്ന്നു​ള്ളൂ​​ങ്കി​ലും…

Read More

കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്നാരോപണം; ബസ് കണ്ടക്ടർക്കും, ഡ്രൈവർക്കും മർദനം

പെ​രി​ങ്ങോ​ട്ടു​ക​ര: കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് സ്വ​കാ​ര്യ ബ​സ് ക​ണ്ട​ക്ട​ർ​ക്കും ഡ്രൈ​വ​ർ​ക്കും മ​ർ​ദ​നം. തൃ​ശൂ​ർ – അ​ന്തി​ക്കാ​ട് – തൃ​പ്ര​യാ​ർ റൂ​ട്ടി​ലേ​ടു​ന്ന സ​ഹ് ല ​മോ​ൾ ബ​സ് ക​ണ്ട​ക്ട​ർ രേ​ഷ് കു​മാ​ർ (30), വി​ശ്വ​ൻ(40) എ​ന്നി​വ​ർ അ​ന്തി​ക്കാ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി. പെ​രി​ങ്ങോ​ട്ടു​ക​ര നാ​ലും കൂ​ടി​യ സെ​ന്‍റ​റി​ൽ ഇ​ന്ന് രാ​വി​ലെ 8.30നാ​യി​രു​ന്നു സം​ഭ​വം.​കോ​ളേ​ജ് വി​ദ്യാ​ർ​ഥി​നി​യാ​യ യാ​ത്ര​ക്കാ​രി​യോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് യാ​ത്ര​ക്കാ​രി​യു​ടെ സ​ഹോ​ദ​ര​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഇ​വ​രെ മ​ർ​ദി​ച്ച​ത്. അ​ന്തി​ക്കാ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read More

പ്രളയക്കെടുതിയിൽ വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു ബ​ല​ക്ഷ​യം ? സാങ്കേതിക വിദഗ്ധർ പരിശോധിക്കണമെന്ന് നാട്ടുകാർ

ചാ​ല​ക്കു​ടി: വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം വെ​ട്ടു​ക​ട​വ് പാ​ല​ത്തി​നു ബ​ല​ക്ഷ​യമെന്ന് സൂചന. പാ​ല​ത്തി​ന്‍റെ അ​ടി​യി​ലെ മ​ണ്ണ് ഒ​ലി​ച്ചു​പോ​യി സ്പാ​നു​ക​ളു​ടെ ബെ​യ്സ്മെ​ന്‍റ് പു​റ​ത്താ​യ നി​ല​യി​ലാ​ണ്. പാ​ല​ത്തി​ലൂ​ടെ ഭാ​ര​വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ പാ​ല​ത്തി​നു കു​ലു​ക്കം അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ളി​ൽ വ​ൻ​മ​ര​ങ്ങ​ൾ ഒ​ഴു​കി​വ​ന്ന് ഇ​ടി​ച്ചി​രു​ന്നു. പാ​ല​ത്തി​ന്‍റെ അ​ടി​യി​ലു​ണ്ടാ​യി​രു​ന്ന മ​ണ്ണ് ഒ​ലി​ച്ചു​പോ​യാ​ലും സ്പാ​നു​ക​ൾ​ക്ക് ത​ക​രാ​റു​ക​ൾ സം​ഭ​വി​ച്ചാ​ൽ മാ​ത്ര​മെ പ്ര​ശ്ന​മു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും പാ​ലം സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 37 മീ​റ്റ​ർ നീ​ള​മു​ള്ള അ​ഞ്ച് സ്പാ​നു​ക​ളാ​ണ് പാ​ല​ത്തി​നു​ള്ള​ത്. 185 മീ​റ്റ​റാ​ണ് പാ​ല​ത്തി​ന്‍റെ നീ​ളം. 2013ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

Read More

ഇ​തെന്ത് നീ​തി ? ഡീസ​ൽ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ൽ ബ​ലി​യാ​ടാ​കു​ന്ന​ത്  ക​ണ്ട​ക്ട​ർ​മാ​രും ഡ്രൈ​വ​ർ​മാ​രും

തൃ​ശൂ​ർ: ഡീ​സ​ൽ ക്ഷാ​മ​ത്തി​ന്‍റെ പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തോ​ടെ വെ​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും. സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​നാ​ൽ ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി​യും ഇ​ല്ലാ​താ​കു​ക​യാ​ണ്. എ​ന്നാ​ൽ ബ​സ് സ​ർ​വീ​സ് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ന​ഷ്ട​മു​ണ്ടാ​കു​ന്ന​ത് ഡ്രൈ​വ​ർ​മാ​ർ​ക്കും ക​ണ്ട​ക്ട​ർ​മാ​ർ​ക്കും മാ​ത്ര​മാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​രു​ന്ന​ത്. ടാ​ങ്കി​ൽ ഡീ​സ​ലെ​ത്തി​യി​ല്ലെ​ങ്കി​ലും അ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഡ്യൂ​ട്ടി ഇ​ല്ലാ​താ​ക്കു​ന്നി​ല്ല. വ​ർ​ക്ക്ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും ഓ​ഫീ​സ് ജീ​വ​ന​ക്കാ​രു​ടെ​യു​മൊ​ക്കെ ഡ്യൂ​ട്ടി​ക്ക് ഒ​രു ത​ട​സ​വും വ​രു​ത്താ​തെ ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ ബ​സ് സ​ർ​വീ​സ് മു​ട​ങ്ങു​ന്ന​തു മൂ​ലം ഡ്രൈ​വ​ർ​മാ​രെ​യും ക​ണ്ട​ക്ട​ർ​മാ​രെ​യും ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധം പു​ക​ഞ്ഞു തു​ട​ങ്ങി. ഡീ​സ​ൽ സ​മ​യ​ത്ത് കി​ട്ടാ​ത്ത​തി​നാ​ൽ പ​ല സ​ർ​വീ​സു​ക​ളും സ​മ​യം വൈ​കി മാ​ത്ര​മേ തു​ട​ങ്ങാ​നാ​കൂ. എ​ന്നാ​ൽ ഡ്യൂ​ട്ടി​ക്ക് സ​മ​യ​ത്തു ത​ന്നെ ഡ്രൈ​വ​ർ​മാ​രും ക​ണ്ട​ക്ട​ർ​മാ​രും എ​ത്ത​ണം. ഡീ​സ​ൽ കി​ട്ടി​യാ​ൽ ത​ന്നെ സ​ർ​വീ​സ് പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ത് കി​ട്ടാ​റി​ല്ല. ഇ​തോ​ടെ ഡ്യൂ​ട്ടി​യും ഇ​ല്ലാ​താ​കും. തൃ​ശൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ന്ന ബ​സ് തി​രി​ച്ചെ​ത്തി എ​റ​ണാ​കു​ള​ത്തി​നു പോ​യി മ​ട​ങ്ങി തൃ​ശൂ​രി​ലെ​ത്തു​ന്ന…

Read More

പ്രളയത്തിനിടയിൽ എട്ടരലക്ഷത്തിന്‍റെ മദ്യം മോഷ്ടിച്ച സംഭവം; ആ​റു പേ​ർ പിടിയിൽ; 20 ലധികം പേർ നിരീക്ഷണത്തിൽ

കൊ​ര​ട്ടി: നാ​ട് പ്ര​ള​യ​ദു​രി​ത​ത്തി​ൽ​പെ​ട്ട ദി​വ​സം വി​ദേ​ശ​മ​ദ്യ വി​ല്പ​ന​ശാ​ല​യി​ലേ​ക്കു കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന മ​ദ്യ​ക്കു​പ്പി​ക​ൾ മോ​ഷ്ടി​ച്ച ആ​റു​പേ​രെ കൊ​ര​ട്ടി പോ​ലീ​സ് പി​ടി​കൂ​ടി. എ​ട്ട​ര ല​ക്ഷ​ത്തോ​ളം വി​ല വ​രു​ന്ന 824 പെ​ട്ടി മ​ദ്യ​മാ​ണ് മോ​ഷ്ടി​ക്ക​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഇ​രു​പ​തോ​ളം പേ​രു​ള്ള​താ​യാ​ണ് സൂ​ച​ന. നെ​ടു​ന്പി​ള്ളി അ​നി​രു​ദ്ധ​ൻ(45), കു​ഴി​പ്പി​ള്ളി സു​ന്ദ​ര​ൻ(42), പൈ​നാ​ട​ത്ത് തോ​മാ​സ്(52), പാ​റ​പ്പു​റ​ത്ത് ഗോ​കു​ൽ​നാ​ഥ്, ക​ല്ലു​ങ്ങ​പ്പു​റം ര​തീ​ഷ് കു​മാ​ര​ൻ, ആ​ശാ​രി​മു​ക്ക് പ​റ​ന്പി​ൽ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള​വ​രെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ സൂ​ച​ന ല​ഭി​ച്ച​താ​യും വ​രും​ദി​വ​സ​ങ്ങ​ളി​ൽ പി​ടി​യി​ലാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ചാ​ല​ക്കു​ടി ബീ​വ​റേ​ജ് വെ​യ​ർ ഹൗ​സി​ലേ​ക്കു കൊ​ണ്ടു​പോ​യ മ​ദ്യം പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് അ​വി​ടെ ഇ​റ​ക്കു​വാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ൾ മു​രി​ങ്ങൂ​ർ പോ​ൾ​സ​ണ്‍ ഡി​സ്റ്റി​ല​റി​യി​ൽ എ​ത്തി​ച്ച് ലോ​റി​ക​ൾ ക​ന്പ​നി​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ക​യാ​യി​രു​ന്നു. വെ​ള്ളം പൊ​ങ്ങി ഡി​സ്റ്റി​ല​റി​യും പ​രി​സ​ര​വും മു​ങ്ങി​യ​പ്പോ​ൾ നീ​ന്തി​ച്ചെ​ന്നാ​ണ് സം​ഘം ര​ണ്ടു ലോ​റി​ക​ളി​ൽ നി​ന്നാ​യി മ​ദ്യം ക​ട​ത്തി കൊ​ണ്ടു​പോ​യ​ത്. ക​ന്പ​നി​യി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്നും മ​റ്റു​മാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ര​ട്ടി സ​ബ്…

Read More