ചാലക്കുടിക്കുവേണം ആശ്വാസം ; ക്യാമ്പിൽ നിന്ന് തിരികെയെത്തിയവർ കണ്ടത് കരളലിയിക്കുന്ന കാഴ്ച;   പ്രളയം ബാക്കിവച്ചത് കോടികളുടെ നഷ്ടം

ചാ​ല​ക്കു​ടി: ചാ​ല​ക്കു​ടി​യി​ലെ​ങ്ങും വി​ലാ​പം മാ​ത്രം. വെ​ള്ളം വീ​ട്ടി​ലേ​ക്ക് ക​യ​റി​യ​പ്പോ​ൾ ഉ​ടു​തു​ണി​യാ​ലെ ര​ക്ഷ​പ്പെ​ട്ട​വ​ർ വെ​ള്ളം ഇ​റ​ങ്ങി​യ​ത​റി​ഞ്ഞ് തി​രി​ച്ചു​വ​ന്ന​പ്പോ​ൾ ഹൃ​ദ​യം നു​റു​ങ്ങു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ടൗ​ണി​ൽ മ​നം ഉ​രു​ക്കു​ന്ന കാ​ഴ്ച​യാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം വെ​ള്ളം ക​യ​റി ന​ശി​ച്ചു. ഇ​ന്ന​ലെ ക​ട​ക​ൾ തു​റ​ന്ന വ്യാ​പാ​രി​ക​ൾ ക​ട​യു​ടെ ഉ​ള്ളി​ൽ വെ​ള്ളം​ക​യ​റി ന​ശി​ച്ച സാ​ധ​ന​ങ്ങ​ൾ പു​റ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഓ​രോ ക​ട​ക​ളു​ടെ മു​ന്നി​ലും മ​ല്ലി​യും മു​ള​കും തു​ട​ങ്ങി​യ പ​ല​വ​ഞ്ജ​ന​ങ്ങ​ളും സ്റ്റേ​ഷ​ന​റി സാ​ധ​ന​ങ്ങ​ളും തു​ണി​ക​ളും മ​റ്റും വ​ലി​ച്ചു​വാ​രി​യി​ട്ടി​രി​ക്ക​യാ​ണ്. ടി​വി, ഫ്രി​ഡ്ജ് ക​ട​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു​രൂ​പ​യു​ടെ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ട​ക​ളി​ൽ​നി​ന്നും മാ​റ്റി. തു​ണി​ക്ക​ട ക​ളി​ലെ വി​ല​പി​ടി​പ്പു​ള്ള സാ​രി ക​ളും മ​റ്റു​വ​സ്ത്ര​ങ്ങ​ളും ന​ശി​ച്ചു പോ​യി​ട്ടു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന ങ്ങ​ളി​ൽ മാ​ത്രം 300 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. വീ​ടും ഞ​ങ്ങ​ളു​ടെ എ​ല്ലാ​മാ​യ സ​ന്പാ​ദ്യ​ങ്ങ​ളെ​ല്ലാം ത​ക​ർ​ന്ന് കി​ട​ക്കു​ന്ന കാ​ഴ്ച​ക​ണ്ട് പ​ല​രും അ​ല​മു​റ​യി​ട്ട് ക​ര​ഞ്ഞു. സ്വ​ന്തം വീ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ളി​ലേ​ക്ക് ക​യ​റാ​ൻ​പോ​ലും…

Read More

പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​;  വിഷപാമ്പുകളുടെ ശല്യം രൂക്ഷം;  പാമ്പിൻ വി​ഷ​ത്തി​നെ​തി​രെ​യു​ള്ള ചി​കി​ത്സ  ല​ഭ്യ​മാ​ക്കി​ ജില്ലയിലെ  ആശുപത്രികൾ

 തൃ​ശൂ​ർ: പ്ര​ള​യ​ജ​ലം ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞ ഇ​ട​ങ്ങ​ളി​ലെ​ല്ലാം പാ​ന്പു​ക​ളു​ടെ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ഉ​ഗ്ര​വി​ഷ​മു​ള്ള പാ​ന്പു​ക​ളെ​യും പ​ല​യി​ട​ത്തും ക​ണ്ടെ​ത്തി. പാ​ന്പി​ൻ വി​ഷ​ത്തി​നെ​തി​രെ​യു​ള്ള ചി​കി​ത്സ സം​സ്ഥാ​ന​ത്തെ എ​ല്ലാ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. തൃ​ശൂ​ർ ജി​ല്ല​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി, ജി​ല്ല ആ​ശു​പ​ത്രി വ​ട​ക്കാ​ഞ്ചേ​രി, തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി, കൊ​ടു​ങ്ങ​ല്ലൂ​ർ,ചാ​ല​ക്കു​ടി, പു​തു​ക്കാ​ട്, കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​സ്ഥാ​ന ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​കി​ത്സ ല​ഭ്യ​മാ​ണ്.

Read More

ഇ​ല്ലി​ക്ക​ൽ ബ​ണ്ട് പ​ണി പൂ​ർ​ത്തി​യാ​കു​ന്നു; ജി​ല്ല​യി​ലെ പ്ര​ള​യ​ത്തി​ന് അ​റു​തി​യാ​കും;  ഇ​രു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ​ണി ന​ട​ത്തു​ന്ന​ത്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ പു​ഴ​യു​ടെ ത​ക​ർ​ന്ന ഇ​ല്ലി​ക്ക​ൽ ബ​ണ്ടി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കും. ആ​റാ​ട്ടു​പു​ഴ മ​ന്ദാ​രം​ക​ട​വി​ന​ടു​ത്തു പൊ​ട്ടി​യ ബ​ണ്ട് താ​ത്കാ​ലി​ക​മാ​യി പു​ന​ർ​നി​ർ​മി​ച്ചു. ഇ​രു ബ​ണ്ടു​ക​ളും പൊ​ട്ടി​യു​ണ്ടാ​യ പ്ര​ള​യം നി​യ​ന്ത്രി​ക്കാ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലാ​ണു താ​ത്കാ​ലി​ക ബ​ദ​ൽ ബ​ണ്ടു​ക​ൾ നി​ർ​മി​ക്കു​ത്. കു​ട്ട​നാ​ട്ടു​നി​ന്നു​ള്ള വി​ദ​ഗ്ധ​രും എ​ക്സൈ​സ സേ​നാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ഉ​ൾ​പ്പെ​ടെ ഇ​രു​ന്നൂ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണു പ​ണി ന​ട​ത്തു​ന്ന​ത്. മു​തി​ർ​ന്ന എ​ൻ​ജി​നി​യി​ർ​മാ​ർ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്നു​ണ്ട്. പീ​ച്ചി, ചി​മ്മി​നി ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച് ഇ​രു പു​ഴ​ക​ളി​ലേ​യും നീ​രൊ​ഴു​ക്കു നി​യ​ന്ത്രി​ച്ചാ​ണ് പ​ണി ന​ട​ത്തു​ന്ന​ത്. ആ​റാ​ട്ടു​പു​ഴ ബ​ണ്ടി​ന്‍റെ പ​ണി​ക​ൾ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും ക്ര​മാ​തീ​ത​മാ​യ നീ​രൊ​ഴു​ക്കു​ണ്ട്. ക​രു​വ​ന്നൂ​ർ പു​ഴ​യു​ടെ ത​ക​ർ​ന്നു​പോ​യ ഇ​ല്ലി​ക്ക​ൽ ബ​ണ്ടു പു​ന​സ്ഥാ​പി​ച്ച് വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കു​കൂ​ടി നി​യ​ന്ത്രി​ച്ചാ​ലേ തൃ​ശൂ​ർ ന​ഗ​ര​ത്തി​ല​ട​ക്കം ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലു​ള്ള പ്ര​ള​യ​ജ​ലം ഒ​ഴി​ഞ്ഞു​പോ​കൂ. ഇ​ന്ന​ലെ രാ​ത്രി ജ​ന​റേ​റ്റ​ർ വി​ള​ക്കു​ക​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​രു​വ​ന്നൂ​ർ പു​ഴ​യി​ലെ ഇ​ല്ലി​ക്ക​ലി​ൽ ബ​ണ്ടു നി​ർ​മി​ക്കു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ച​താ​ണ്.…

Read More

തേ​ക്കി​ൻ​കാ​ടി​ത്ത​വ​ണ പൂ​ന്തോ​ട്ട​മാ​കി​ല്ല; പൂ​ക്ക​ച്ച​വ​ടം പേ​രി​നു മാ​ത്രം; ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പൂ​ക്ക​ച്ച​വ​ട​ക്കാ​രും പൂക്കൾ വാങ്ങുന്നില്ല ‌

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വ​ർ​ണ​പ്പൂ​ക്ക​ൾ കൊ​ണ്ട് ഉ​ദ്യാ​നം പോ​ലെ​യാ​കു​ന്ന തേ​ക്കി​ൻ​കാ​ട് മൈ​താ​നം ഇ​ത്ത​വ​ണ​ കാണാനാകില്ല. ഓ​ണ​ത്തി​ന് പൂ​ക്ക​ൾകൊ​ണ്ടു നി​റ​യു​ന്ന പാ​റ​മേ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ഇ​ത്ത​വ​ണ പൂ​ക്ക​ച്ച​വ​ടം പേ​രി​നു മാ​ത്രം. അ​ന്പ​തും അ​റു​പ​തും പൂ​ക്ക​ച്ച​വ​ട സ്റ്റാ​ളു​ക​ൾ നി​റ​യു​ന്ന എ​ക്സി​ബി​ഷ​ൻ ഗ്രൗ​ണ്ടി​ന് സ​മീ​പം ഇ​ത്ത​വ​ണ മൂ​ന്നോ നാ​ലോ സ്റ്റാ​ളു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ യാ​തൊ​രു തി​ര​ക്കും ഇ​വി​ടെ​യി​ല്ല. പൂ​ക്ക​ൾ​ക്കാ​ണെ​ങ്കി​ൽ വി​ല​യും കു​റ​യു​ന്ന സ്ഥി​തി. ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് പൂ​ക്ക​ൾ വ​രു​ന്ന​തും കു​റ​ഞ്ഞു. കു​തി​രാ​ൻ വ​ഴി കു​ണ്ടുംകു​ഴി​യും ഗ​താ​ഗ​ത​ക്കു​രു​ക്കും താ​ണ്ടി പാ​ണ്ടി​പ്പൂ​ക്ക​ൾ ഇ​വി​ടെ എ​ത്തു​ന്പോ​ഴേ​ക്കും കേ​ടു​വ​രാ​ൻ തു​ട​ങ്ങും. പ​ല വ​ണ്ടി​ക്കാ​രും പൂ​ക്ക​ളു​മാ​യി വ​രാ​ൻ ത​യാ​റാ​വു​ന്നി​ല്ല. കൊ​ണ്ടു​വ​ന്നാ​ലും ആ​വ​ശ്യ​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ പൂ​ക്ക​ച്ച​വ​ട​ക്കാ​രും വി​ല​കൊ​ടു​ത്ത് പൂ​ക്ക​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്നി​ല്ല. പ്ര​ള​യ​ത്തി​ൽ വെ​ള്ളംക​യ​റി​യ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കി വ​രു​ന്പോ​ഴേ​ക്കും ഓ​ണം ക​ഴി​യു​ം. വീ​ട്ടു​മു​റ്റ​ത്ത് ചെ​റുപൂ​ക്ക​ളം പോ​ലും തീ​ർ​ക്കാ​ൻ ആ​ളു​ക​ൾ ത​യാറാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും, എ​ല്ലാ​യി​ട​ത്തും ഓ​ണാ​ഘോ​ഷ​ങ്ങ​ളും പൂ​ക്ക​ള​മ​ത്സ​ര​ങ്ങ​ളും വേ​ണ്ടെ​ന്നു വച്ച​തി​നാ​ൽ ഇ​ത്ത​വ​ണ…

Read More

ഓണത്തിനുമുന്പേ മാനുഷരെല്ലാരും ഒന്നായി; ദുരിതാശ്വാസ ക്യാന്പുകളിൽ സഹായ പ്രവാഹം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ദു​രി​താ​ശ്വാ​സ​ത്തി​ന് എ​ല്ലാം മ​റ​ന്ന് നാ​ട്ടു​കാ​ർ. ജി​ല്ല​യു​ടെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും ജാ​തി​മ​ത ഭേ​ദ​മി​ല്ലാ​തെ വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ക​ണ്ണി​ക​ളാ​യി. വെ​ള്ളം​ക​യ​റി ദു​രി​ത​ത്തി​ലാ​യ​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കു ര​ക്ഷ​പ്പെ​ടു​ത്തി​യ​തു മു​ത​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ വ​സ്ത്രം, ഭ​ക്ഷ​ണം, പു​ത​പ്പ്, മ​രു​ന്ന് തു​ട​ങ്ങി​യ​വ അ​ന​വ​ധി സ​ന്ന​ദ്ധ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി. ഇ​ന്ന​ലെ തൃ​ശൂ​ർ അ​തി​രൂ​പ​ത​യി​ലെ പ​ള്ളി​ക​ളു​ടേ​യും ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണ​വും മ​റ്റും എ​ത്തി​ച്ചു. വി​വി​ധ പ്ര​സ്ഥാ​ന​ങ്ങ​ൾ ക​ള​ക്ട​റേ​റ്റി​ലെ കേ​ന്ദ്ര​ത്തി​ലേ​ക്ക് ഭ​ക്ഷ​ണം, വ​സ്ത്രം, കു​ടി​വെ​ള്ളം, പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ മ​രു​ന്നു​ക​ൾ, ശു​ചീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ എ​ത്തി​ച്ചു. ക​ള​ക്ട​റേ​റ്റി​ൽ​നി​ന്ന് ഇ​വ ആ​വ​ശ്യാ​നു​സ​ര​ണം വി​വി​ധ ക്യാം​പു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്. ക​ള​ക്ട​റേ​റ്റി​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​യാ​ണ് ഇ​വ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ആ​യി​രം കി​ലോ അ​രി​യും ക​ർ​ണാ​ട​ക​യി​ൽ നി​ന്ന് 900 ലി​റ്റ​ർ പാ​ലും എ​ത്തി. ഇ​വ ചാ​ല​ക്കു​ടി​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ചു.…

Read More

നഷ്ടങ്ങളുടെ വേദനയിൽ കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യിലെ കുടുംബങ്ങൾ

കൊ​ട​ക​ര: മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ന​ഷ്ട​ങ്ങ​ളു​ടെ വേ​ദ​ന​യി​ലാ​ണ് കാ​രി​ക്ക​ട​വ് ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ. മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​രി​ക്ക​ട​വ് വ​ന​ത്തി​നു​ള്ളി​ൽ മു​പ്ലി പു​ഴ​യോ​ര​ത്തു​ള്ള മ​ല​യ​ൻ കോ​ള​നി​യി​ൽ ചൊ​വ്വാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ലാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. വ​ന​ത്തി​നു​ള്ളി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലാ​ണ് പെ​ട്ടെ​ന്നു​ള്ള മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നി​ട​യാ​ക്കി​യ​ത്. പു​ഴ​യോ​ര​ത്തു​ള്ള മ​ല​യ​ൻ വീ​ട്ടി​ൽ ര​തീ​ഷി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി പു​ഴ ക​വ​ർ​ന്നു. സ​മീ​പ​ത്തു​ള്ള വി​നോ​ദി​ന്‍റെ വീ​ടി​നും നാ​ശ​മു​ണ്ടാ​യി. വീ​ടു​ക​ൾ​ക്കു ചു​റ്റും എ​ട്ട​ടി​യോ​ളം ഉ​യ​ര​ത്തി​ലാ​ണു വെ​ള്ളം പൊ​ങ്ങി​യ​ത്. കോ​ള​നി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലു​ള്ള ജ​ല​സം​ഭ​ര​ണി​യു​ടെ മു​ക​ളി​ലും കീ​ഴി​ലു​മാ​യി രാ​ത്രി മു​ഴു​വ​ൻ അ​ഭ​യം തേ​ടി​യ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളെ പി​റ്റേ​ന്നു രാ​വി​ലെ പ​ഞ്ചാ​യ​ത്തം​ഗം ജോ​യ് കാ​വു​ങ്ങ​ലും വെ​ള്ളി​ക്കു​ള​ങ്ങ​ര വി​ല്ല​ജ് ഒാ​ഫീ​സ​ർ പി.​ഡി. ഷാ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. ആ​ന​പ്പാ​ന്തം ആ​ദി​വാ​സി കോ​ള​നി​യി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ തു​റ​ന്ന ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കാ​ണ് ഇ​വ​രെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ക​ല്യാ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റിവച്ച് ​ വ​ധു​വി​ന്‍റെവ​ക 80,000 രൂ​പ ദു​രി​താ​ശ്വാ​സ നി​ധി​യിലേക്ക്

ഗു​രു​വാ​യൂ​ർ:​ താ​ലി​കെ​ട്ട് ക​ഴി​ഞ്ഞ് ക​തി​ർമ​ണ്ഡ​പ​ത്തി​ൽവ​ച്ച് ന​വ​വ​ധു ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 80,000 രൂ​പ ന​ൽ​കി.​ ഹ​രി​പ്പാ​ട് പു​ത്ത​ൻ വീ​ട്ടി​ൽ കി​ഴ​ക്കേ​തി​ൽ കെ.​സി.​എ​സ്.​പി​ള്ള​യു​ടെ മ​കൾ അ​ശ്വ​തി​യാ​ണ് തു​ക സേ​വാ​ഭാ​ര​തി​ക്ക് കൈ​മാ​റി​യ​ത്.​ കോ​ഴി​ക്കോ​ട് ബാ​ലു​ശേരി സ്വ​ദേ​ശി ശ്രീ​ക്കു​ട്ട​നാ​ണ് വ​ര​ൻ.​ ക​ല്യാ​ണ​ത്തി​ന്‍റെ ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം മാ​റ്റി​വച്ച​പ്പോ​ൾ ക​രു​തി​വ​ച്ചി​രു​ന്ന പ​ണ​ത്തി​ൽനി​ന്ന് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ൽ​കു​ക​യാ​യി​രു​ന്നു.

Read More

ക​ള​ക്ട​ർ പി​ടി​ച്ചെ​ടു​ത്ത ബാ​ർ അ​സോസിയേഷൻ  ഓ​ഫീ​സി​ന്‍റെ താ​ഴ് പൊ​ളി​ച്ചു ; അ​ഭി​ഭാ​ഷ​ക​രെ അ​നു​ന​യി​പ്പി​ച്ച് മ​ന്ത്രി ; ഓ​ഫീ​സ് മാ​റ്റി​ക്കാ​നു​ള്ള അ​ട​വെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ

തൃ​ശൂ​ർ: ജി​ല്ലാ ക​ള​ക്ട​ർ പി​ടി​ച്ചെ​ടു​ത്ത ബാ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ താ​ഴ് ഒ​രു വി​ഭാ​ഗം അ​ഭി​ഭാ​ഷ​ക​ർ ചേ​ർ​ന്ന് പൊ​ളി​ച്ചു. ഇ​തേ​സ​മ​യം, ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ​ക്കും ഇ​ട​യി​ലു​ണ്ടാ​യ പ്ര​തി​ഷേ​ധം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ ഇ​ട​പെ​ട്ട് ത​ണു​പ്പി​ച്ചു. മ​ന്ത്രി ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളും ജി​ല്ലാ ക​ള​ക്ട​ർ ടി.​വി. അ​നു​പ​മ​യു​മാ​യി സം​സാ​രി​ച്ചു. ബാ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​ൽ അ​ട്ടി​യി​ട്ട അ​രി​ച്ചാ​ക്കു​ക​ളും മ​റ്റും വാ​ഹ​ന​ങ്ങ​ളി​ലാ​ക്കി കൊ​ണ്ടു​പോ​കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഓ​ഫീ​സ് ത​ത്കാ​ലം അ​ഭി​ഭാ​ഷ​ക​ർ​ക്കു​ത​ന്നെ വി​ട്ടു​കൊ​ടു​ത്തേ​ക്കും. ഓ​ഫീ​സ് മു​റി​യു​ടെ പ്ര​ധാ​ന വാ​തി​ലി​ൽ ച​ങ്ങ​ല സ​ഹി​തം സ്ഥാ​പി​ച്ച താ​ഴ് ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ത​ന്നെ ഉ​ച്ച​യോ​ടെ അ​ഴി​ച്ചെ​ടു​ത്തു കൊ​ണ്ടു​പോ​യി. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തി​യ അ​രി​യും മ​റ്റു ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ക്കാ​ൻ ഇ​ട​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് അ​ടി​യ​ന്ത​ര​മാ​യി ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് മു​റി​ക​ൾ തു​റ​ന്ന​തെ​ന്നു ക​ള​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. ദു​രി​താ​ശ്വാ​സ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ൻ മു​റി​ക​ൾ തു​റ​ന്നു​ത​ന്നി​ല്ലെ​ന്നു അ​ഭി​ഭാ​ഷ​ക​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു​കൊ​ണ്ടു സ​ർ​ക്കാ​ർ പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി​യെ​ന്ന് അ​ഭി​ഭാ​ഷ​ക​ർ പ​രാ​തി​പ്പെ​ട്ടു.…

Read More

ആ​റാ​ട്ടു​പു​ഴ​യി​ൽ ബ​ണ്ട് പ​ണി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ; സൈ​ന്യ​വും ആ​ല​പ്പു​ഴയിലെ കു​ട്ട​നാ​ട്ടു​നി​ന്നുള്ള വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു നിർമാണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ​പു​ഴ​യു​ടേ​യും ആ​റാ​ട്ടു​പു​ഴ​യു​ടേ​യും ബ​ണ്ടു​ക​ൾ പൊ​ട്ടി​യു​ണ്ടാ​യ പ്ര​ള​യം നി​യ​ന്ത്രി​ക്കാ​ൻ താ​ത്കാ​ലി​ക ബ​ദ​ൽ​ബ​ണ്ടി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി. സൈ​ന്യ​വും ആ​ല​പ്പു​ഴ കു​ട്ട​നാ​ട്ടു​നി​ന്നുള്ള വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ണി. യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ പീ​ച്ചി, ചി​മ്മി​നി ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച് ഇ​രു പു​ഴ​ക​ളി​ലേ​യും കു​ത്തി​യൊ​ഴു​കു​ന്ന നീ​രൊ​ഴു​ക്കു നി​യ​ന്ത്രി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​രു ഡാ​മു​ക​ളു​ടേ​യും ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് അ​ട​ച്ച​ത്. 14 ഇ​ഞ്ചു തു​റ​ന്നി​രു​ന്ന പീ​ച്ചി​യു​ടെ ഷ​ട്ട​റു​ക​ൾ ഇ​പ്പോ​ൾ ര​ണ്ടി​ഞ്ചു മാ​ത്ര​മാ​ണു തു​റ​ന്നി​രി​ക്ക​ന്ന​ത്. ചി​മ്മി​നി​യി​ലും ഇ​തു​ത​ന്നെ​യാ​ണു സ്ഥി​തി. ഇ​രു ഡാ​മു​ക​ളി​ൽ​നി​ന്നും വെ​ള്ളം തു​റ​ന്നു​വി​ടു​ന്ന​തു നി​ർ​ത്തി​വ​ച്ച​തി​നാ​ൽ ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ഇ​രു​പു​ഴ​ക​ളി​ലേ​യും കു​ത്തൊ​ഴു​ക്കു കു​റ​ഞ്ഞു. എ​ന്നാ​ൽ ഇ​രു ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു​ണ്ട്. പീ​ച്ചി​യി​ൽ പ​ര​മാ​വ​ധി ശേ​ഷി 79.25 മീ​റ്റ​റാ​ണ്. ഡാ​മി​ൽ ഇ​പ്പോ​ൾ 78.69 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വെ​ള്ള​മു​ണ്ട്. ചി​മ്മി​നി ഡാ​മി​ൽ ഡാ​മി​ലും പ​ര​മാ​വ​ധി ശേ​ഷി​യാ​യ 79.4 മീ​റ്റ​റി​ന​രി​കി​ലാ​ണു ജ​ല​നി​ര​പ്പ്. ഇ​രു ഡാ​മു​ക​ളി​ലേ​ക്കും മോ​ശ​മ​ല്ലാ​ത്ത…

Read More

പ്രളയത്തിൽ മൂന്നുദിവസമായി മുരിങ്ങൂർ ധ്യാന കേന്ദ്രത്തിൽ കുടങ്ങിക്കിടക്കുന്നവരിൽ രണ്ടു പേർ മരിച്ച നിലയിൽ

തൃശൂർ: വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിലെ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇവിടെ 1,500ലേറെപ്പേർ കുടുങ്ങിക്കിടക്കുകയായിരുന്നു.

Read More