തൃശൂർ: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 30 ദിവസത്തേക്ക് അടിയന്തര മെഡിക്കൽ പ്രവർത്തനങ്ങൾക്ക് മൈക്രോപ്ലാൻ തയ്യാറാക്കിയതായി മന്ത്രി കെ.കെ. ശൈലജ. ജില്ലാകളക്ടറുടെ ചേംബറിൽ നടന്ന ആരോഗ്യവിഭാഗം പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാതലത്തിൽ 24 മണിക്കൂറും കണ്ട്രോൾ റൂമുകൾ പ്രവർത്തിപ്പിച്ച് ക്യാന്പുകളിലെ ആരോഗ്യ സാഹചര്യം വിലയിരുത്തും. സ്റ്റേറ്റ് കണ്ട്രോൾ റൂമിലേക്ക് ദൈനംദിന റിപ്പോർട്ടുകൾ നൽകണം. ക്യാന്പുകളിൽ ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തി മെച്ചപ്പെട്ട ചികിത്സാ സൗകര്യം നൽകണമെന്നും മന്ത്രി നിർദേശിച്ചു. പ്രളയബാധിത പഞ്ചായത്തുകളിൽ നിലവിലെ ഒപിയ്ക്കൊപ്പം പ്രത്യേക ഒപി കൂടി പ്രവർത്തിപ്പിക്കും. ഓരോ ക്യാന്പിലും എൻഎച്ച്എം പിആർഒയെ ചുമതലപ്പെടുത്തണം. മരുന്നിന്റെ കുറവ് സ്റ്റേറ്റ് കണ്ട്രോൾ റൂമിൽ അറിയിക്കണം. ആരോഗ്യപ്രവർത്തകർ പകർച്ചാവ്യാധികൾ തടയാനുള്ള ലഘുലേഖകൾ ജില്ലകൾ തോറും വിതരണം ചെയ്യും. ക്ലോറിന്റെ അഭാവം അറിയിക്കണം. ഇൻസുലിൻ, ടിടി എന്നിവ വേണ്ടവർക്ക് ലഭ്യമാക്കണം. താലൂക്ക് ആശുപത്രികളിൽ ആന്റിവെനം ഉറപ്പാക്കണമെന്നും ആരോഗ്യപ്രവർത്തനങ്ങളുടെ വിവരം…
Read MoreCategory: Thrissur
വിശ്രമമില്ല, ദുരിതബാധിതർക്കു മരുന്നുമായി മെഡിക്കൽ കോളജിലെ ഡോക്ടർമാർ
സ്വന്തം ലേഖകൻ തൃശൂർ: പ്രളയക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ രാപകൽ ഭേദമില്ലാതെ പരിചരണവുമായി ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന മെഡിക്കൽ സംഘം. തൃശൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ ടീമാണ് പ്രളയദുരിതം തുടങ്ങിയ 16 മുതൽ കർമനിരതരായിരിക്കുന്നത്. പ്രളയജലം ഇറങ്ങിപ്പോകുകയും ദുരിതാശ്വാസ കേന്ദ്രങ്ങളിലുള്ളവർ വീടുകളിലേക്കു മടങ്ങാനും തുടങ്ങിയെങ്കിലും ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ആരോഗ്യ സംരക്ഷകരുടെ ദൗത്യം കുറയുകയല്ല, വർധിക്കുകയാണ്. ഓണവും ആഘോഷവുമെല്ലാം മാറ്റിവച്ച് ദുരിതബാധിതകരെ ശുശ്രൂഷിക്കുകയാണ് ഇവർ. തൃശൂർ മെഡിക്കൽ കോളജിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരും നഴ്സുമാരും ഫാർമസിസ്റ്റും അടങ്ങുന്ന നാലു സംഘങ്ങളാണ് ജില്ലയിലെ 752 ദുരിതാശ്വാസ ക്യാന്പുകളിൽ പരിശോധനയും മരുന്നുവിതരണവുമായി എത്തുന്നത്. ഓരോ മെഡിക്കൽ സംഘത്തിലും പത്തു മുതൽ പതിനഞ്ചുവരെ വിദഗ്ധ ഡോക്ടർമാരുണ്ട്. മാറ്റിവയ്ക്കാവുന്ന ശസ്ത്രക്രിയകൾ മാറ്റിവച്ചുകൊണ്ടാണ് മെഡിക്കൽ സംഘം ക്യാന്പുകളിൽ ശുശ്രൂഷ നടത്തുന്നത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസ്, സൂപ്രണ്ട് ഡോ. ബിജു കൃഷ്ണൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.വി.…
Read Moreബസ് തടഞ്ഞുനിർത്തി കെഎസ്ആർടിസി ഡ്രൈവറെ മർദിച്ചു; മൂന്നുപേർക്കെതിരെ കേസ്; സാരമായി പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ
പേരാമംഗലം:മദ്യലഹരിയിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തി ഡ്രൈവറെ മർദിക്കുകയും ബസ് തല്ലിതകർക്കുകയും ചെയ്ത മൂന്ന് പേർക്കെതിരെ പേരാമംഗലം പോലീസ് കേസെടുത്തു.കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കേച്ചേരിയിൽ കെഎസ്ആർടിസി ബസ് ബൈക്കിൽ തട്ടിയതായി ആരോപിച്ച് രണ്ട് പേർ പിൻതുടർന്നെത്തി പേരാമംഗലത്ത് ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും മൂന്ന് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.പ്രതികൾ സഞ്ചരിച്ചിരുന്ന രണ്ട് ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ ഡ്രൈവർ തൃശൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Moreകുന്നംകുളത്തെ ക്യാമ്പ് അവസാനിച്ചു; ദുരിതമഴയിൽ നീറിയ മനസുമായി അവർ വീട്ടിലേക്ക് യാത്രയായി
കുന്നംകുളം: പ്രളയക്കെടുതിമൂലം പ്രവർത്തിച്ചിരുന്ന കുന്നംകുളത്തെ പ്രധാന ക്യാന്പായ ബഥനി സെന്റ് ജോൺസ് സ്കൂളിലെ ക്യാന്പ് ഇന്ന് രാവിലെ അവസാനിപ്പിച്ചു. പറവൂരിൽ നിന്നും ദുരിതപേറിയെത്തിയ 54 പേരാണ് ഇവിടെ താമസിച്ചിരുന്നത്. കുട്ടികൾ ഉൾപ്പടെ വീടുകളിൽ നിന്ന് ഇറങ്ങിപോയവർക്ക് കുന്നംകുളം നഗരസഭയാണ് ഇവിടെ താമസസൗകര്യമൊരുക്കിയത്. ഇന്നുരാവിലെ വീട്ടിലേക്കുള്ള ഭക്ഷണവസ്തുക്കളും, സാമഗ്രഹികളുമുൾപ്പടെ കിറ്റ് നൽകിയാണ് ഇവരെ യാത്രയാക്കിയത്. പറവൂരിലേക്കുള്ള വാഹനസൗകര്യവും ഏർപ്പാടാക്കിയിരുന്നു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, കുന്നംകുളം സിഐ കെ.ജി. സുരേഷ്, തഹസിൽദാർ ബ്രീജ കുമാരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യാത്രയയപ്പ്. കുന്നംകുളം നഗരസഭ പ്രദേശത്ത് പ്രവർത്തിക്കുന്ന വടുതല സ്കൂളിലെയും തഫാ കോംപ്ലക്സിലെയും ദുരിതാശ്വാസ ക്യാന്പ് നാളെ അവസാനിക്കും.
Read Moreനാടിന്റെ കണ്ണീരൊപ്പാൻ നാടകം കളിച്ച് കുട്ടിക്കൂട്ടം; വിദേശത്തുനിന്നും അവധിക്കെത്തിയതായിരുന്നു ഇവരുടെ കുടുംബം; തന്റെ മക്കൾ കാണിച്ച സൽപ്രവൃത്തിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മാതാപിതാക്കൾ
തൃശൂർ: നാടിനകമാണ് നാടകമെന്ന് പറയാറുണ്ട്. നാടകം കളിച്ച് നാടിന്റെ കണ്ണീരൊപ്പാൻ കുട്ടിക്കൂട്ടം നേടിയ തുകയ്ക്ക് കോടികളുടെ മൂല്യം. ഒറ്റ പ്രസവത്തിൽ പിറന്ന പതിനൊന്നു വയസുകാരായ മൂവർ സംഘമാണ് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കണ്ടെത്താൻ തങ്ങൾ വായിച്ച പുസ്തകത്തെ അധികരിച്ച് നാടകം കുടുംബകൂട്ടായ്മയിൽ അവതരിപ്പിച്ച് പണം സ്വരൂപിച്ചത്. കുരിയച്ചിറ നെഹ്റു നഗറിൽ താമസിക്കുന്ന ആലപ്പാട്ട് പാലത്തിങ്കൽ എൻജിനീയർ ടോണി ജോസഫിന്റെ പേരക്കുട്ടികളാണ് ആന്റണി, എലിസബത്ത്, റീത്ത എന്നീ മൂവർ സംഘം. ദോഹ മോഡേണ് ഇന്ത്യൻ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ ഇവർ അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് മഹാപ്രളയത്തിനും ദുരിതക്കാഴ്ചകൾക്കും സാക്ഷികളായത്. പ്രളയദുരിതാശ്വാസ നിധിയിലേക്ക് എന്തു കൊടുക്കാമെന്ന് ഇവർ ചിന്തിച്ചപ്പോഴാണ് നാടകം കളിച്ച് ഫണ്ട് കണ്ടെത്താമെന്നു തീരുമാനിച്ചത്. തങ്ങൾ വായിച്ച ചാർളി ആൻഡ് ദി ചോക്ലേറ്റ് ഫാക്ടറി എന്ന കഥയാണ് ഇവർ നാടകമായി അവതരിപ്പിച്ചത്. ചെറിയൊരു ചാർജ് ഈടാക്കിയാണ് കുടുംബ കൂട്ടായ്മക്കെത്തിയവരുടെ…
Read Moreഫ്ളാറ്റുകൾക്ക് ബലക്ഷയം; ജവഹർ കോളനി നിവാസികളുടെ പുനരധിവാസം വൈകും
ഇരിങ്ങാലക്കുട: ആസാദ് റോഡിലുള്ള ജവഹർ കോളിനിയിലെ നൂറോളം കുടുംബങ്ങൾക്കു തിരികെ വീടുകളിലേക്കു മടങ്ങുവാൻ ഏറെ സമയമെടുക്കും. കുറഞ്ഞത് പത്തു ദിവസമെങ്കിലും കഴിഞ്ഞേ ഇവർക്ക് മുന്പ് താമസിച്ചിരുന്ന സ്ഥലങ്ങളിൽ തിരികെ താമസിക്കാനാകൂ. കോളനിയിലെ 24 വീടുകൾക്കും രണ്ട് ഫ്ളാറ്റുകൾക്കും പ്രളയദുരന്തത്തിൽ ബലക്ഷയം നേരിടുന്നുണ്ടെന്ന് എൻജിനീയറിംഗ് വിഭാഗത്തിന്റെ പരിശോധനയിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പുനരധിവാസം വൈകുന്നത്. രണ്ട് ഫ്ളാറ്റുകളിലായി 72 കുടുംബങ്ങളും വീടുകളിലായി 24 കുടുംങ്ങളുമാണ് ജവഹർ കോളനിയിൽ കഴിയുന്നത്. വെള്ളപ്പെക്കത്തിൽ കോളനിയിലെ ഫാറ്റിന്റെ ഒന്നാം നിലയിൽ വെള്ളം കയറുകയും വീടുകൾക്കു മുകളിൽ വരെ വെള്ളം ഉയരുകയും ചെയ്തിരുന്നു.ഇന്നലെ നഗരസഭാ മന്ദിരത്തിൽ നടന്ന സന്നദ്ധ സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് ജവഹർ കോളനി നിവാസികളെ പ്രതിനിധീകരിച്ചവർ ഫ്ളാറ്റിന്റെയും വീടുകളുടെയും ഉറപ്പ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ് വിഭാഗത്തിലെ ഉദ്യഗസ്ഥരും കോളനി പ്രതിനിധിയും കൂടി…
Read Moreദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും അവർ മടങ്ങുന്നു; അതിജീവിക്കാൻ…
പുതുക്കാട് : കുറുമാലി പുഴയും മണലി പുഴയും കരകവിഞ്ഞ് നാശം വിതച്ച പുതുക്കാട് മണ്ഡലത്തിലെ സ്ഥിതി സാധാരണ നിലയിലേക്ക്. വ്യാപക നാശനഷ്ടം വിതച്ച വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂർ, നെന്മണിക്കര, പറപ്പൂക്കര എന്നി പഞ്ചായത്തുകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീട്ടുകാർ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ഒഴിഞ്ഞു തുടങ്ങി. മണ്ഡലത്തിൽ 84 ദുരിതാശ്വസ ക്യാന്പുകളിലായി അഭയം തേടിയത് 27,719 പേരായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ക്യാന്പുകളിലെത്തിയത് പറപ്പൂക്കര പഞ്ചായത്തിൽ നിന്നാണ്. ഇവിടെ 27 ക്യാന്പുകളിലായി 12,112 ആളുകളെത്തി. പറപ്പൂക്കരയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വെള്ളത്തിൽമുങ്ങി. വരന്തരപ്പിള്ളി പഞ്ചായത്തിലെ 4945 ആളുകൾ 14 ക്യാന്പുകളിലേയക്കെത്തി. വല്ലച്ചിറയിൽ എട്ട് ക്യാന്പുകളിലായി 4321 പേരെത്തി. നെന്മണിക്കര പഞ്ചായത്തിൽ 10 ക്യാന്പുകളിലായി 2071 പേരും അളഗപ്പനഗറിൽ രണ്ട് ക്യാന്പുകളിലായി 620പേരും തൃക്കൂരിൽ നാല് ക്യാന്പുകളിലായി 850 പേരും മറ്റത്തൂരിൽ 14 ക്യാന്പുകളിലായി 1650 പേരും പുതുക്കാട്…
Read Moreപ്രളയത്തിനുശേഷം… തൃശൂരിൽ നശിച്ചത് 48.94 കോടിയുടെ കൃഷി; വാഴയും നെല്ലുകൃഷിക്കുമാണ് കൂടുതൽ നാശമുണ്ടായത്
സ്വന്തം ലേഖകൻ തൃശൂർ: പ്രളയക്കെടുതിയിൽ തൃശൂർ ജില്ലയിൽ നശിച്ചത് 48.94 കോടി രൂപയുടെ കൃഷി. 1,332.73 ഹെക്ടർ സ്ഥലത്തെ കൃഷിയാണു നശിച്ചത്. ഓണത്തിനായി കർഷകർ വളർത്തിയ പച്ചക്കറികളെല്ലാം നശിച്ചു. വാഴ, നെല്ല്, തെങ്ങ്, മരച്ചീനി, ജാതി, കുരുമുളക്, കവുങ്ങ്, റബർ എന്നീ കൃഷികളാണ് പ്രളയത്തിൽ നശിച്ചത്. കൂടുതൽ നാശമുണ്ടായത് വാഴകൃഷിക്കും നെൽകൃഷിക്കുമാണ്. വാഴ കൃഷിയിനത്തിൽ 4.62 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ ജയശ്രീ വെളിപ്പെടുത്തി. 292.98 ഹെക്ടർ സ്ഥലത്തെ വാഴ കൃഷി നശിച്ചതോടെ 3.96 കോടി രൂപയുടെ നഷ്ടമുണ്ടായി. കുലച്ച വാഴകളാണ് നശിച്ചത്. 24.6 ഹെക്ടർ സ്ഥലത്തെ കുലയ്ക്കാത്ത വാഴകളും നശിച്ചു. ഈയിനത്തിൽ 66.5 ലക്ഷം രൂപയാണു നഷ്ടം. കൊയ്യാറായ നെൽകൃഷി 543.2 ഹെക്ടർ സ്ഥലത്തുണ്ടായിരുന്നു. വെള്ളം കയറി നശിച്ചതോടെ രണ്ടുകോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഓണവിപണിയിലേക്കു വരുമായിരുന്ന പയർ, വെണ്ട, വഴുതന, മത്തൻ, ഇളവൻ,…
Read Moreഇല്ലിക്കലിൽ മണൽച്ചാക്കുകൾ നിറച്ചു; ബണ്ടു പണി ഇന്നു തീരും; മന്ത്രി സുനിൽ കുമാർ സ്ഥലം സന്ദർശിച്ചു
സ്വന്തം ലേഖകൻ തൃശൂർ: കരുവന്നൂർ പുഴയുടെ തകർന്ന ഇല്ലിക്കൽ ബണ്ടിന്റെ പുനർനിർമാണം ഇന്നു വൈകുന്നേരത്തോടെ പൂർത്തിയാക്കും. ആറാട്ടുപുഴ മന്ദാരംകടവിനടുത്തു പൊട്ടിയ ബണ്ട് താത്കാലികമായി പുനർനിർമിച്ചു. ഇരു ബണ്ടുകളും പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണു താത്കാലിക ബദൽ ബണ്ടു നിർമിക്കുന്നത്. കുട്ടനാട്ടുനിന്നുള്ള വിദഗ്ധരാണ് ഒഴുകുന്ന വെള്ളത്തിൽ ബണ്ടുകെട്ടുന്ന പണി സാഹസികമായി പൂർത്തിയാക്കുന്നത്. വലിയ തെങ്ങുകൾ നിരത്തി മുളക്കുറ്റികൾ അടിച്ചു താഴ്ത്തി കവുങ്ങുകൊണ്ട് വാരി കെട്ടിയാണു ബണ്ടു കെട്ടലിന്റെ പ്രാഥമിക പണി. ഇങ്ങനെ കെട്ടിയൊരുക്കിയ തടയിലേക്ക് കരിങ്കല്ലുകളും മണൽചാക്കുകളും നിറച്ചാണ് ബണ്ടുകൾ നിർമിക്കുന്നത്. പണിയുടെ പുരോഗതി വിലയിരുത്താൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും ഉന്നത ഉദ്യോഗസ്ഥരും ഇന്നു രാവിലെ ആറുമണിയോടെ സ്ഥലത്ത് എത്തിയിരുന്നു. എക്സൈസ സേനാംഗങ്ങളും നാട്ടുകാരും ഉൾപ്പെടെ നൂറ്റന്പതോളം പേരടങ്ങുന്ന സംഘമാണു പണി നടത്തുന്നത്. മുതിർന്ന എൻജിനിയിർമാർ മേൽനോട്ടം വഹിക്കുന്നുണ്ട്. പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും…
Read Moreപ്രളയക്കെടുതിയിൽ സംസ്ഥാനം; തൃശൂരിൽ ഇത്തവണ പുലിക്കളിയില്ലെന്ന് പുലിക്കളി സംഘം
തൃശൂർ: ഓണത്തിൻ മാറ്റ് കൂട്ടാൻ എല്ലാ വർഷവും തൃശൂരിൽ നടത്തി വരുന്ന പുലിക്കളി ഇത്തവണയുണ്ടാകില്ല. പുലിക്കളി സംഘങ്ങളാണ് ഇത് സംബന്ധിച്ച വിവരം വ്യക്തമാക്കിയത്. പ്രളയക്കെടുതിയിൽപ്പെട്ട് സംസ്ഥാനം വിറങ്ങലിച്ചു നിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
Read More