ഒറ്റപ്പാലം: ഭാരതപ്പുഴയ്ക്കു കുറുകേ പാലക്കാട്-തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കൂപാലത്തിന്റെ പ്രാരംഭനടപടികൾ ഉടനേ തുടങ്ങും. പാലപ്പുറം എറക്കോട്ടിരിയേയും തൃശൂർ ജില്ലയിലെ തിരുവില്വാമല കുത്താന്പുള്ളിയേയും ബന്ധിപ്പിച്ചാണ് തൂക്കുപാലം നിർമിക്കുന്നത്. പദ്ധതിക്ക് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. മണ്ണുപരിശോധനയ്ക്കും സ്ട്രക്ചറൽ ഡിസൈൻ തയാറാക്കുന്നതിനുമായി ഏഴുലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ടെണ്ടർ നടപടികൾ പൂർത്തിയാകുന്നമുറയ്ക്ക് മണ്ണുപരോധന തുടങ്ങും. പിഡബ്ല്യുഡി റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിനാണ് ഇതിന്റെ നിർമാണചുമതല. സിൽക്ക്, കെൽ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാകും തുടർനടപടികൾ. കുത്താന്പുള്ളി നെയ്ത്തുഗ്രാമത്തിലെ നൂറുക്കണക്കിനു നെയ്ത്തു തൊഴിലാളികൾ വ്യാവസായികാവശ്യങ്ങൾക്ക് തമിഴ്നാട്ടിലേക്കും മറ്റും പോകുന്നതിനു സ്ഥിരമായി ആശ്രയിക്കുന്നത് പാലപ്പുറം റെയിൽവേ സ്റ്റേഷനെയാണ്. വേനൽക്കാലങ്ങളിൽ പുഴയിറങ്ങിക്കയറി വരാമെങ്കിലും ഒഴുക്കു വർധിച്ചാൽ യാത്ര ബുദ്ധിമുട്ടിലാകും. കുത്താന്പുള്ളിയിൽനിന്നു നോക്കിയാൽകാണുന്ന പാലപ്പുറത്തെത്താൻ പുഴനിറഞ്ഞാൽ തിരുവില്വാമല ലക്കിടിവഴി കിലോമീറ്ററുകൾ താണം. പാലപ്പുറം, എറക്കോട്ടിരി പ്രദേശങ്ങളിലുള്ളവർക്ക് മറുകരയിൽ എത്തുന്നതിനു തൂക്കുപാലം ഏറെ ഗുണകരമാകും. അതേസമയം പാലപ്പുറം റെയിൽവേ…
Read MoreCategory: Thrissur
മലയോര ഹൈവേ റൂട്ട് മാറ്റില്ലെന്ന് സർക്കാർ; കേസ് വീണ്ടും കോടതിയിലേക്ക്
തൃശൂർ: മലയോര ഹൈവേയുടെ നിർദിഷ്ട റൂട്ട് മാറ്റാൻ സാധിക്കില്ലെന്നു സർക്കാർ. ദേശീയപാത ആറുവരിപ്പാതയിലൂടെ കടന്നു പോകുന്നതിനു പകരം മലയോര മേഖലയിലൂടെ റൂട്ട് പുനക്രമീകരിക്കണമെന്ന് ആവശ്യം തള്ളിയ സർക്കാർ നടപടിയെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്നു ഹർജിക്കാർ. വഴുക്കുംപാറ – തോണിക്കൽ, മേലേച്ചിറ, കട്ടച്ചിറക്കുന്ന്, പട്ടിലുംകുഴി വഴി പീച്ചിയിലൂടെ വിലങ്ങന്നൂർ വഴി റൂട്ട് പുനക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത്, പഞ്ചായത്ത് മെന്പർമാരായ കെ.പി. എൽദോസ്, സാരി തങ്കച്ചൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിക്കാരെ കേട്ട് തീരുമാനമെടുക്കാൻ കോടതി പൊതുമരാമത്ത് വകുപ്പിനോട് ഉത്തരവിട്ടിരുന്നു. പരാതിക്കാരെ കേട്ടശേഷമാണ് റൂട്ടുമാറ്റാനാവില്ലെന്ന് അറിയിച്ചത്.
Read Moreതരൂർ പങ്കുവച്ച ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ട്; “ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തെ പിന്തുണച്ച് വി.ഡി.സതീശൻ
തൃശൂർ: കോൺഗ്രസ് എംപി ശശി തരൂരിന്റെ “ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിന് പിന്തുണയുമായി വി.ഡി.സതീശൻ എംഎൽഎ. തരൂർ പങ്കുവച്ച ഉത്കണ്ഠയ്ക്ക് അടിസ്ഥാനമുണ്ടെന്നും ഇന്ത്യയെ ഹിന്ദു മാതാധിഷ്ഠിത രാഷ്ട്രമാക്കാനാണ് സംഘപരിവാർ ശ്രമമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഏതു തരം തീവ്ര വാദത്തെയും എതിർക്കുക എന്ന കോൺഗ്രസ് നയം ഉറക്കെ പറയാൻ ധീരത കാട്ടിയ ശശി തരൂരിനു അഭിവാദ്യങ്ങൾ എന്നും സൂചിപ്പിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ച് അധികാരത്തിലെത്തിയാൽ ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനാക്കി മാറ്റുമെന്നായിരുന്നു തരൂരിന്റെ പരാമർശം.
Read Moreപരാതി പ്രളയവുമായി കൗണ്‍സിലർമാർ; യോഗം പ്രഹസനമെന്നു പ്രതിപക്ഷം; തൃശൂർ കോർപ്പറേഷനിൽ നടന്ന സംഭവങ്ങളിങ്ങനെയൊക്കെ…
തൃശൂർ: കൗണ്‍സിലർമാരുടെ പരാതി പ്രളയത്തിൽ മുങ്ങി പ്രത്യേക കോർപറേഷൻ കൗണ്‍സിൽ യോഗം. ഡിവിഷനുകളിലെ പ്രശ്നങ്ങൾ എല്ലാവരും ഉന്നയിച്ചതോടെ സാധാരണ സംഭവിക്കുന്നതു പോലെ പ്രശ്നങ്ങൾ കേട്ട് യോഗം അവസാനിപ്പിച്ചു. ഇതിനിടെ യോഗത്തിൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി യോഗം പ്രഹസനമാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. പ്രത്യേക കൗണ്‍സിൽയോഗം വിളിക്കാൻ ആവശ്യപ്പെട്ടു കത്തു നൽകിയശേഷം അതിൽ ആവശ്യപ്പെട്ട അജൻഡ മാറ്റിവച്ച് മറ്റു വിഷയങ്ങൾ ഉൾക്കൊള്ളിച്ചത് തെറ്റാണെന്ന് കോണ്ഗ്രസിലിലെ എ. പ്രസാദ് വാദിച്ചു. ചട്ടവിരുദ്ധമായാണ് കൗണ്‍സിൽ യോഗം വിളിച്ചതെന്നും കുറ്റപ്പെടുത്തി. കൗണ്‍സിലർമാർ മുൻകൂട്ടി ചോദ്യങ്ങൾ എഴുതി നൽകണമെന്ന നിലപാടിനെയും പ്രസാദ് വിമർശിച്ചു. മേയറുടെയും സെക്രട്ടറിയുടെയും നടപടിക്ക് എതിരേ നിയമനടപടിക്കിറങ്ങുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിനകത്തെ ഭിന്നത കൗണ്‍സിലിൽ കൊണ്ടുവരികയാണോ എന്നായിരുന്നു ഭരണപക്ഷത്തിന്റെ മറുപടി. ഇതിനിടെ ഭരണപക്ഷത്തെ സിപിഎം ഇതര കക്ഷികൾ വിട്ടുനിന്നതും ചർച്ചയായി. പ്രത്യേക യോഗം ആവശ്യപ്പെട്ട് നൽകിയ കത്തിൽ പ്രതിപക്ഷനേതാവ് ഒപ്പിടാതിരുന്നതു വിഷയമാക്കാൻ ഭരണപക്ഷവും മത്സരിച്ചു. പ്രതിപക്ഷനേതാവ്…
Read Moreഅജണ്ട ചർച്ചചെയ്യാൻ പ്രതിപക്ഷം എത്തിയപ്പോഴേക്കും അജണ്ടയിൽ പകുതിയും നടപ്പാക്കിയവ; മേയറുടെ നടപടയിൽ വായ്മൂടിക്കെട്ടി പ്രതിപക്ഷം
സ്വന്തം ലേഖകൻ തൃശൂർ: കോർപറേഷൻ കൗണ്‍സിലിൽ ചർച്ച ചെയ്തു പാസാക്കാനുള്ള അജണ്ടയിൽ പകുതിയും മേയർ മുൻകൂർ അനുമതി നൽകി നടപ്പാക്കിയവ. പ്രതിപക്ഷാംഗങ്ങൾ കറുത്ത തുണികൊണ്ടു വായ്മൂടിക്കെട്ട് പ്രതിഷേധിച്ചു. ബിജെപി അംഗങ്ങൾ ഒരു പടികൂടി കടന്ന് വായമൂടിക്കെട്ടി കൗണ്‍സിൽ ഹാളിന്റെ നടുത്തളത്തിലിറങ്ങി കുത്തിയിരിപ്പു നടത്തി. കൗണ്‍സിലിൽ ചർച്ച ചെയ്ത് അംഗീകരിക്കാനുള്ള 90 അജണ്ടകളിൽ 39 എണ്ണവും മേയർ മുൻകൂർ അനുമതി നൽകിയതാണ്. ഇതിൽ മിക്കവയും പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പണികൾ. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയെ മറികടന്ന് മേയർ മുൻകൂർ അനുമതി നൽകിയ ഫയലുകളാണ് കൗണ്‍സിലിന്റെ അംഗീകാരത്തിന് അജണ്ടയിൽ ഉൾപെടുത്തിയതെന്നാണ് ആരോപണം. അടിയന്തര ഘട്ടത്തിൽ മാത്രമാണ് മേയർ മുൻകൂർ അനുമതി നൽകേണ്ടത്. എന്നാൽ കോർപറേഷൻ കൗണ്സിലിന്റെതന്നെ അധികാരം കവർന്നെടുത്ത് എല്ലാ ഭരണകാര്യങ്ങളും മേയർ മുൻകൂർ അനുമതിയെന്ന പേരിൽ നടപ്പാക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ്…
Read Moreക്രൊയേഷ്യ ജയിച്ചാൽ തായ് ലന്റിൽ ഗുഹയിൽ നിന്ന് രക്ഷപ്പെട്ടവർക്കും പരിശീലകനും അരപവൻ വീതം; ടോയാംസ് പരസ്യ ഏജൻസിയാണ് ഓഫറുമായെത്തിയിരിക്കുന്നത്
തൃശൂർ: ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ ക്രൊയേഷ്യ ജയിക്കുകയാണെങ്കിൽ തായ്ലന്റിലെ ഗുഹയിൽ നിന്നും രക്ഷപ്പെട്ട പന്ത്രണ്ട് കുട്ടികൾക്കും അവരുടെ പരിശീലകനും അരപവൻ വീതം സമ്മാനം നൽകും!. ഈ ഓഫർ തൃശൂരിലെ ടോയാംസ് പരസ്യ ഏജൻസി മാനേജിംഗ് ഡയറക്ടർ തോമസ് പാവറട്ടിയാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ക്രൊയേഷ്യ ജയിച്ചാൽ തായ്ലന്റിലെത്തി തോമസ് പാവറട്ടി പന്ത്രണ്ട് കുട്ടികൾക്കും അരപവൻ സ്വർണനാണയങ്ങൾ നേരിട്ടു നൽകും. കഴിഞ്ഞ ലോകകപ്പിൽ ജർമ്മനി ജയിച്ചപ്പോൾ ടോംയാസിലെ എല്ലാ ജീവനക്കാർക്കും ക്യാഷ് അവാർഡ് നൽകിയിരുന്നു.
Read Moreലോക റെക്കോർഡിടാൻ ഗുരുവായൂരിൽ 12 മണിക്കൂർ സോപാന സംഗീതയജ്ഞം; ശനിയാഴ്ച രാവിലെ 7 മുതൽ രാത്രി 7 വരെ
ഗുരുവായൂർ:കണ്ണന്റെ തിരുമുറ്റത്ത് 12 മണിക്കൂർ സോപാന സംഗീതയജ്ഞം നടത്തി ലോക റെക്കോർഡിടാൻ ജ്യോതിദാസ് ഗുരുവായൂർ.ശനിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ ക്ഷേത്രനടയിലെ വൈജയന്തി ഹാളിലാണ് യജ്ഞമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരേ സമയം ഇടയ്ക്ക കൊട്ടിയും പാടിയുമുള്ള സംഗീതയജ്ഞം ഇതുവരേയും ലോകറെക്കോർഡിലിടം പിടിച്ചിട്ടില്ലെന്ന് സംഘാടകർ അവകാശപ്പെട്ടു. ഗുരുവായൂർ ദേവസ്വം വാദ്യവിദ്യാലയം അധ്യാപകനായതിനാൽ ദേവസ്വത്തിന്റെ പിന്തുണയും പരിപാടിക്കുണ്ട്. സോപാന സംഗീതഗുരുകാരണവർ ജനാർദ്ദനൻ നെടുങ്ങാടിയുടെ ശിഷ്യനാണ് ജ്യോതിദാസ്. ശനിയാഴ്ച രാവിലെ ആറരയ്ക്ക് ഭദ്രദീപം തെളിയിച്ചശേഷം ഗുരുദക്ഷിണ സമർപ്പിച്ച് യജ്ഞം ആരംഭിക്കും.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്റെ പ്രതിനിധികളും നിരീക്ഷകരായി സോപാന സംഗീത ഗുരുക്കൻമാരായ അന്പലപ്പുഴ വിജയകുമാർ,രാകേഷ് കമ്മത്ത് എന്നിവരും ഉണ്ടാകും. പത്രസമ്മേളനത്തിൽ ശശി വാറണാട്ട്,മുരളി പൈക്കാട്ട്, ഇ.രാജു,ബാലൻ വാറണാട്ട്,വേണുഗോപാൽ പാഴൂർ,ടി.യു.വിബീഷ് എന്നിവർ പങ്കെടുത്തു.
Read Moreകെട്ടിടം കുലുങ്ങിയാലും നഗരസഭ കുലുങ്ങില്ല; ദുരന്ത ഭീഷണിയിൽ നഗരമധ്യത്തിലെ കെട്ടിടങ്ങൾ
ഇരിങ്ങാലക്കുട: ദുരന്തം മുന്നിൽ കാണുന്പോഴും നഗരത്തിലെ പഴയ കെട്ടിടങ്ങൾ അപകടഭീഷണിയിൽ.കഴിഞ്ഞദിവസം ബസ് സ്റ്റാൻഡിനു സമീപമുള്ള കെട്ടിടത്തിലെ മുകൾ നിലയിലെ കെട്ടിടഭാഗങ്ങൾ ഇളകി വീണിരുന്നു. ബസ് സ്റ്റാൻഡിനു സമീപത്തായി ടൗണ്‍ഹാളിലേക്കു പോകുന്ന വഴിയിലുള്ള പഴയ കെട്ടിടത്തിന്റെ ഒരു ഭാഗമാണു ഇടിഞ്ഞുവീണത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടം അപകട ഭീഷണി ഭീഷണിയായാണു നിലനിൽക്കുന്നത്. ഈ കെട്ടിടത്തിൽ ഇപ്പോഴും കച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എത്ര മുന്നറിയിപ്പു നൽകിയാലും ദുരന്തങ്ങൾ തലയ്ക്കു മീതെ വന്നാലേ നഗരസഭ ഉണരൂ എന്നുള്ളതാണു വാസ്തവം. അതുവരെ എന്തെങ്കിലുമൊക്കെ ചെയ്യും. കെട്ടിടങ്ങൾ തകർന്നു വീഴുന്പോൾ ഉടൻ അധികൃതർ ഉണരും. നോട്ടീസ് നൽകി എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നു ഉത്തരവിറക്കും. എന്നാൽ പിന്നീട് അതൊക്കെ മറക്കും. ഇനി ഉണരണമെങ്കിൽ അടുത്ത കെട്ടിടം തകർന്നു വീഴണം എന്നതായിരിക്കും സ്ഥിതി. ഓരോ അപകടങ്ങൾക്കുശേഷവും കാലാഹരണപ്പെട്ട കെട്ടിടങ്ങൾക്കു നോട്ടീസ് നൽകാൻ അധികൃതർ ശുഷ്കാന്തി കാട്ടും. ഏതു…
Read Moreആനയൂട്ടും മഹാഗണപതി ഹോമവും 17ന്; തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടിനെത്തുന്ന ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ സദ്യയും, ആസ്വാദനത്തിന് ഇരട്ട തായമ്പകയും
തൃശൂർ: രാമായണ മാസാചരണത്തിന് തുടക്കംകുറിച്ച് 17ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടക്കും. വടക്കുന്നാഥൻ ക്ഷേത്രക്ഷേമ സമിതിയുടെ നേതൃത്വത്തിലാണ് ആനയൂട്ടും അഷ്ടദ്രവ്യമഹാഗണപതി ഹോമവും നടത്തുന്നത്. തുടർച്ചയായി 36-ാം വർഷമാണ് ഇതു രണ്ടും നടത്തുന്നത്. കർക്കിടകം ഒന്നായ 17ന് പുലർച്ചെ അഞ്ചിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ഗണപതി പ്രതിഷ്ഠയുടെ നേരെ സിംഹോദരനു സമീപമുള്ള ഹോമകുണ്ഠത്തിലാണ് മഹാഗണപതി ഹോമം. കർക്കിടകം ഒന്നിനു നടത്തുന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മാത്രമേ ഈ ഹോമകണ്ഠം ഉപയോഗിക്കാറുള്ളു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നന്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന അഷ്ടദ്രവ്യമഹാഗണപതിഹോമത്തിന് അന്‍പതോളം തിരുമേനിമാർ സഹകാർമികത്വം വഹിക്കും. പതിനായിരം നാളികേരം, 1500 കിലോ ശർക്കര, 750 കിലോ നെയ്യ്, 200 കിലോ അവിൽ, 250 കിലോ മലർ, തേൻ, എള്ള്, ഗണപതിനാരങ്ങ എന്നീ ദ്രവ്യങ്ങളാണ് ഉപയോഗിക്കുക. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75ഓളം ആനകൾ ആനയൂട്ടിൽ…
Read Moreമുപ്ലി റോഡിൽ കാട്ടാന ശല്യം; മുരുക്കുങ്ങൽ -മുപ്ലി റോഡരുകിലെ അടിക്കാടുകൾ വെട്ടിനീക്കി വനംവകുപ്പും പഞ്ചായത്തും
കോടാലി: മറ്റത്തൂർ പഞ്ചായത്തിലെ മുരുക്കുങ്ങൽ-മുപ്ലി റോഡിൽ കാട്ടാന ശല്യം വർധിച്ച സാഹചര്യത്തിൽ റോഡരുകിലെ അടിക്കാടുകൾ വെട്ടിവെളുപ്പിക്കുന്ന പണികൾ ആരംഭിച്ചു. മുപ്ലി തേക്കുതോട്ടത്തിലൂടെ കടടന്നുപോകുന്ന റോഡിൻരെ ഇരുവശത്തും അടിക്കാടുകൾ വളർന്നുനിൽക്കുന്നതിനാൽ യാത്രക്കാർക്ക് റോഡരുകിൽ നിൽക്കുന്ന കാട്ടാനയടക്കമുള്ള വന്യജീവികളെ കാണാൻ സാധിക്കാത്തത് അപകടത്തിനു കാരണമാകുന്ന പശ്ചാത്തലത്തിലാണ് വനംവകുപ്പിന്േറയും മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്േറയും നേതൃത്വത്തിൽ അടിക്കാട് വെട്ടുന്ന പണികൾക്ക് തുടക്കം കുറിച്ചത്. മെറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.സുബ്രൻ, സ്ഥിരം സമിതി അധ്യക്ഷ ലൈല ബഷീർ, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞച് ഓഫീസർ ഇൻ ചാർജ് എസ്.സുനിലാൽ, ഡെപ്യൂട്ടി റേഞ്ചർ പി.എസ്.ഷൈലൻ എന്നിവർ മുപ്ലിയിലെത്തി കാട് വെട്ടിതെളിക്കുന്ന പണികൾക്ക് മേൽനോട്ടം വഹിച്ചു. തൊഴിലുറപ്പു തൊഴിലാളികളും മുപ്ലി നിവാസികളും ചേർന്നാണ് റോഡരുകിലെ അടിക്കാട് വെട്ടുന്നത്. കഴിഞ്ഞ ദിവസം മുപ്ലി റോഡിൽ വെച്ച് ബൈക്ക് യാത്രക്കാരനായ പുത്തൻചിറ സ്വദേശി ഫിറോസിനെ കാട്ടാന ആക്രമിച്ചിരുന്നു. യാത്രക്കാരുചെ സുരക്ഷ മുൻ നിർത്തി…
Read More