നോക്കുകൂലിക്കു പുതിയ രൂപം; കാപ്പിക്കാശ്, കെട്ട്കാശ്…; അനധികൃത പിരിവുകൾ നിർത്തലാക്കണമെന്ന് വ്യാപാരികൾ

തൃ​ശൂ​ർ: നോ​ക്കു​കൂ​ലി നി​രോ​ധി​ച്ചെ​ങ്കി​ലും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ മാ​ർ​ക്ക​റ്റു​ക​ളി​ൽ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ചെ​യ്യാ​ത്ത ജോ​ലി​ക്കു കൂ​ലി​യും കാ​പ്പി​ക്കാ​ശും വാ​ങ്ങു​ന്ന​തു നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് തൃ​ശൂ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്. നി​യ​മാ​നു​സൃ​ത​മാ​യ കൂ​ലി​ക്കു പു​റ​മേ വി​ചി​ത്ര​മാ​യ കൂ​ലി​ക​ൾ​കൂ​ടി തൃ​ശൂ​രി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ വാ​ങ്ങു​ന്നു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഒ​രു ലോ​റി​യി​ലെ നാ​നൂ​റു ചാ​ക്കു​ള്ള ലോ​ഡി​ൽ​നി​ന്ന് നൂ​റു ചാ​ക്ക് അ​രി​യോ പ​ഞ്ച​സാ​ര​യോ ഇ​റ​ക്കി​യാ​ലും നാ​നൂ​റു ചാ​ക്ക് ഇ​റ​ക്കി​യ​തി​ന്‍റെ കൂ​ലി​യും മ​റി​ക്കൂ​ലി​യു​മാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ ഈ​ടാ​ക്കു​ന്ന​ത്. ഇ​റ​ക്കു​കൂ​ലി​ക്കും മ​റി​ക്കൂ​ലി​ക്കും പു​റ​മേ കാ​പ്പി​ക്കാ​ശ് എ​ന്ന പേ​രി​ലും നി​ർ​ബ​ന്ധി​ത പി​രി​വു ന​ട​ത്തു​ന്നു​ണ്ട്. ഓ​രോ ചാ​ക്കി​നും ഒ​രു രൂ​പ നി​ര​ക്കു വീ​ത​മാ​ണ് അ​ട്ടി​മ​റി തൊ​ഴി​ലാ​ളി​ക​ളും ക​യ​റ്റി​റ​ക്കു തൊ​ഴി​ലാ​ളി​ക​ളും കാ​പ്പി​ക്കാ​ശ് ഈ​ടാ​ക്കു​ന്ന​ത്. ഓ​രോ ചാ​ക്കി​നും ഇ​രു​കൂ​ട്ട​ർ​ക്കും ഇ​ങ്ങ​നെ ര​ണ്ടു രൂ​പ​വീ​ത​മാ​ണു ന​ൽ​കേ​ണ്ടി​വ​രു​ന്ന​ത്. പ​ത്തു കി​ലോ തൂ​ക്ക​മു​ള്ള ഓ​യി​ൽ പെ​ട്ടി​ക​ൾ ഇ​റ​ക്കാ​ൻ അ​ന്പ​തു പൈ​സ വീ​ത​മെ​ന്ന നി​ര​ക്കി​ൽ ഒ​രു രൂ​പ കാ​പ്പി​ക്കാ​ശാ​യി ന​ൽ​ക​ണം. ലോ​റി ഡ്രൈ​വ​ർ​മാ​രി​ൽ​നി​ന്നാ​ണ് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ കാ​പ്പി​ക്കാ​ശ്…

Read More

കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ  അ​ഭി​മാ​നി​ക്കു​ന്നു;  ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാണെന്ന് ന​ട​ൻ സ​ലീം​കു​മാ​ർ

ഒ​ല്ലൂ​ർ:  കോ​ണ്‍​ഗ്ര​സു​കാ​ര​നാ​യ ക​ലാ​കാ​ര​നാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ദേ​ശീ​യ ച​ല​ചി​ത്ര പു​ര​സ്ക്കാ​ര​ജേ​താ​വ് സ​ലിം​കു​മാ​ർ പ​റ​ഞ്ഞു. പ്ര​മു​ഖ തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്ന പി.​ആ​ർ. ഫ്ര​ൻ​സി​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം എ​ർ​പ്പെ​ടു​ത്തി​യ 16 -ാമ​ത് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ന്‍റെ അ​ച്ഛ​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ത്ത​ക​നാ​യി​രു​ന്നു. ക​ലാ​ക​ര​ന്മാ​ർ ഇ​ട​ത്പ​ക്ഷ​ക്കാ​രാ​ക​ണം എ​ന്ന ധാ​ര​ണ തെ​റ്റാ​ണ്. താ​ൻ കോ​ണ്‍​ഗ്ര​സു​കാ​ര​നാ​ണ് എ​ന്ന് എ​ല്ലാ വേ​ദി​ക​ളി​ലും പ​റ​യാ​റു​ണ്ട്. കോ​ണ്‍​ഗ്ര​സു​കാ​രി​ൽ നി​ന്നും ആ​ദ്യ​മാ​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന​ത് എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ മ​ന്ത്രി സി.​എ​ൻ ബാ​ല​കൃഷ്ണ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ സെ​ക്ര​ട്ട​റി പി.​വി.​കൃ​ഷ്ണ​കു​മാ​ർ അ​വാ​ർ​ഡ് ജേ​താ​വി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. മു​ൻ മ​ന്ത്രി. കെ.​പി.​വി​ശ്വ​നാ​ഥ​ൻ,മു​ൻ എം​എ​ൽ​എ മാ​രാ​യ എം.​പി. വി​ൻ​സ​ന്‍റ്, ടി.​വി. ച​ന്ദ്ര​മോ​ഹ​ൻ, എ​എ​ൻ​ടി​യു​സി ജി​ല്ലാ​പ്ര​സി​ഡ​ണ്ട് സു​ന്ദ​ര​ൻ കു​ന്ന​ത്തു​ള്ളി, ജോ​സ് വ​ള്ളു​ർ, പി​ജി. ബാ​ല​ൻ, ജെ​യ്ജു സെ​ബാ​സ്റ്റ്യ​ൻ, സ​നോ​ജ് കാ​ട്ടു​ക്കാ​ര​ൻ, പ​യ​സ് മാ​ത്യു, പി.​പി.​ഡാ​ന്‍റ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

മുളയം ജംഗ്ഷനിൽ അ​ടി​പ്പാ​ത​യ്ക്കു പ​ക​രം റോ​ഡ് പ​ണി​യാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞു​വെച്ച് സമരസമതിക്കാർ

മ​ണ്ണു​ത്തി: ആ​റു​വ​രി​പാ​ത​യി​ൽ മു​ള​യം റോ​ഡ് ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത നി​ർ​മി​ക്കാ​തെ റോ​ഡ് പ​ണി​യാ​നെ​ത്തി​യ​വ​രെ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. വ​ൻ സ​ന്നാ​ഹ​ത്താ​ടെ​യാ​ണ് കെഎം​സി ക​ന്പ​നി റോ​ഡ് പ​ണി​യാ​നെ​ത്തി​യ​തെ​ങ്കി​ലും ദേ​ശീ​യ​പാ​ത അ​ഥോറി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം സ​മ​ര സ​മി​തി പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​ഞ്ഞു വ​ച്ചു. തു​ട​ർ​ന്ന് വ​ൻ പോ​ലീ​സ് സം​ഘ​മെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് സം​ഘാ​ർ​ഷാ​വ​സ്ഥ നി​ല​നി​ന്നെ​ങ്കി​ലും കെ.​രാ​ജ​ൻ എം​എ​ൽ​എ എ​ത്തി പ്ര​ശ്ന​ത്തി​ന് ത​ൽ​ക്കാ​രം പ​രി​ഹാ​രം കാ​ണു​ക​യാ​യി​രു​ന്നു. അ​ടു​ത്ത 12 വ​രെ എ​ല്ലാ പ​ണി​ക​ളും നി​ർ​ത്തി​വ​യ്ക്കാ​ൻ ധാ​ര​ണ​യാ​യി. സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി​യെ വി​ളി​ച്ച് എം​എ​ൽ​എ കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹം കേ​ന്ദ്ര ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി നി​ഥി​ൻ ഗ​ഡ്ഗ​രി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​മെ​ന്നും അ​റി​യി​ച്ചു. എം​പി നി​ർ​ദ്ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക​ള​ക്ട​ർ ക​ഐം​സി അ​ധി​കൃ​ത​രോ​ട് പ​ണി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. നി​ര​വ​ധി​യാ​ളു​ക​ൾ ദി​വ​സ​വും റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന ഇ​വി​ടെ അ​ടി​പ്പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​നി​ശ്ചി​ത​കാ​ല സ​ത്യ​ഗ്ര​ഹം ന​ട​ത്തി​വ​രി​ക​യാ​ണ്.…

Read More

ജീ​തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം പ്രാ​ദേ​ശി​ക​ബ​ന്ധം അ​ന്വേ​ഷി​ക്ക​ണം: ദ​ളി​ത് കോ​ണ്‍​ഗ്ര​സ്

ഇ​രി​ങ്ങാ​ല​ക്കു​ട: പു​തു​ക്കാ​ട് ചെ​ങ്ങാ​ലൂ​രി​ലെ ജീ​തു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം പ്രാ​ദേ​ശി​ക​ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ദ​ളി​ത് കോ​ണ്‍​ഗ്ര​സ് ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന ദ​ളി​ത് പീ​ഡ​ന, കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് സി​പി​എം ഒ​ത്താ​ശ​യോ​ടെ നി​യ​മ​പാ​ല​ക​ർ നി​സം​ഗ​ത പാ​ലി​ക്കു​ന്ന​ത് നീ​തി​വ്യ​വ​സ്ഥ​യെ താ​റു​മാ​റാ​ക്കു​മെ​ന്നും ക​ണ്‍​വൻ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ബി​ബി​ൻ തു​ടി​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സു​നി​ൽ മു​ഗ​ൾ​ക്കു​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Read More

കത്തു​ന്ന വേ​ന​ലി​ൽ പൊ​ള്ളും വി​ല​യു​മാ​യി ഞാ​വ​ൽ​പ​ഴ​ങ്ങ​ളെ​ത്തി; കിലോയ്ക്ക് 400 മുതൽ 600 വരെ

ഷാ​ജ​ൻ ആ​ലു​വ അ​യ്യ​ന്തോ​ൾ: കത്തുന്ന വേ​ന​ലി​ൽ പൊ​ള്ളും വി​ല​യു​മാ​യി വ​ഴി​യോ​ര വി​പ​ണി​യി​ൽഞാ​വ​ൽ​പ​ഴ​ങ്ങ​ളെ​ത്തി. നാ​ട്ടു​പ​ഴ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​യ ഞാ​വ​ൽ​പ​ഴം ഒ​രു​കാ​ല​ത്ത് മ​ല​യാ​ളി​യു​ടെ വീ​ട്ടു​വ​ള​പ്പി​ൽ സു​ല​ഭ​മാ​യി​രു​ന്ന​താ​ണ്. പി​ന്നെ​പ്പി​ന്നെ ഞാ​വ​ൽ​പ​ഴ​ങ്ങ​ളും പ​തി​യെ​പ്പ​തി​യെ നാ​ടൊ​ഴി​ഞ്ഞ സ്ഥി​തി​യാ​യി. ഇ​പ്പോ​ൾ പ​ണം കൊ​ടു​ത്ത് വാ​ങ്ങി​ക്ക​ഴി​ക്കേ​ണ്ട സ്ഥി​തി​യാ​യി. പ​രീ​ക്ഷ​യു​ടെ ആ​വ​ലാ​തി​ക​ളൊ​ഴി​ഞ്ഞ മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ തൊ​ടി​ക​ളി​ൽ ക​യ​റി ഞാ​വ​ൽ​പ​ഴം പ​റി​ച്ചു​ക​ഴി​ച്ച് നാ​വ് വൈ​ല​റ്റു നി​റ​മാ​ക്കി പ​ര​സ്പ​രം നീ​ട്ടി​ക്കാ​ണി​ച്ച് ക​ളി​ച്ചി​രു​ന്ന​തെ​ല്ലാം ഓ​ർ​മ​ക​ൾ മാ​ത്ര​മാ​യി. ഇ​ന്ന് വ​ഴി​യോ​ര വി​പ​ണി​യി​ൽ ഞാ​വ​ൽ​പ​ഴം താ​ര​മാ​ണ്. വി​ല​യ​ൽ​പം കൂ​ടു​ത​ലാ​ണെ​ങ്കി​ലും ആ​ളു​ക​ൾ ഞാ​വ​ൽ​പ​ഴം വാ​ങ്ങു​ന്നു​ണ്ട്. കേ​ട്ടു​പ​രി​ച​യം മാ​ത്ര​മു​ള്ള ഞാ​വ​ൽ​പ​ഴം കു​ട്ടി​ക​ൾ​ക്കാ​യി വാ​ങ്ങു​ന്ന​വ​രേ​റെ​യാ​ണ്. ഒ​രെ​ണ്ണ​ത്തി​ന് പ​ത്തു​രൂ​പ​യും കി​ലോ​യ്ക്ക് 600 രൂ​പ​യു​മാ​ണ് ഞാ​വ​ൽ​പ​ഴ​ത്തി​ന് വ​ഴി​യോ​ര​വി​പ​ണി​യി​ലെ വി​ല. ആ​ർ​ക്കും വേ​ണ്ടാ​തെ തൊ​ടി​ക​ളി​ൽ വീ​ണു​കി​ട​ന്നി​രു​ന്ന ഞാ​വ​ൽ​പ​ഴ​മാ​ണി​പ്പോ​ൾ ഇ​ത്ര​യും വി​ല​യ്ക്ക് വി​പ​ണി​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ബാം​ഗ്ലൂ​രി​ൽ നി​ന്നു​മാ​ണ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ലേ​ക്കും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും ഞാ​വ​ൽ​പ​ഴ​മെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി തൃ​ശൂ​ർ​കാ​ഞ്ഞാ​ണി റോ​ഡി​ൽ ചു​ങ്ക​ത്ത് ഞാ​വ​ൽ​പ്പ​ഴം വി​ൽ​ക്കു​ന്ന പൂ​ത്തോ​ൾ സ്വ​ദേ​ശി…

Read More

ഓപ്പൺ സ്പേസാണ് ഇവിടെ “കംഫർട്ട്’;  ചാലക്കുടി നഗരസഭയിൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും  അടിഞ്ഞുതന്നെ

ചാ​ല​ക്കു​ടി : ന​ഗ​ര​സ​ഭ സൗ​ത്ത് ജം​ഗ്ഷ​നി​ൽ പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​റ​ന്നി​ല്ല. ലേ​ലം ചെ​യ്യാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. ല​ക്ഷ​ങ്ങ​ൾ ഡെ​പ്പോ​സി​റ്റും, വാ​ട​ക​യും ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് കാ​ര​ണം. ര​ണ്ടു​നി​ല​ക​ളി​ലാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യു​ള്ള മു​റി​യു​ടെ പി​ൻ​ഭാ​ഗ​ത്താ​ണ് പ​രി​മി​ത​മാ​യ ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യം ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. മു​റി​ക​ൾ ലേ​ലം ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ ന​ട​ത്താ​ൻ ക​ഴി​യു​ക​യു​ള്ളു. ലേ​ലം ചെ​യ്യാ​ൻ ആ​ളി​ല്ലാ​താ​യ​പ്പോ​ൾ കു​ടും​ബ​ശ്രീ​യെ ഏ​ൽ​പ്പി​ക്കാ​നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ നീ​ക്കം. എ​ന്നാ​ൽ ഇ​തൊ​ന്നും ന​ട​ന്നി​ട്ടി​ല്ല. ഇ​പ്പോ​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ പ​രി​സ​ര​ത്താ​ണ് മ​ല മൂ​ത്ര വി​സ​ർ​ജ്ജ​നം ന​ട​ത്തു​ന്ന​ത്. ഇ​തു​മൂ​ലം ഈ ​പ​രി​സ​രം വൃ​ത്തി​ഹീ​ന​വും ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി​രി​ക്കു​ക​യാ​ണ്. സൗ​ത്ത് ജം​ഗ്ഷ​നി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ യാ​തൊ​രു സൗ​ക​ര്യ​വും ഇ​ല്ല. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബി.​ഡി. ദേ​വ​സി എം​എ​ൽ​എ‍​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും തു​റ​ന്നു​കൊ​ടു​ക്കാ​ൻ ന​ട​പ​ടി​യാ​യി​ട്ടി​ല്ല.

Read More

ഉപരാഷ്‌ട്രപതി വെ​ങ്ക​യ്യ നാ​യി​ഡു 21ന് ഗുരുവായൂരിൽ; അ​ഷ്ട​പ​തി ആ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ ഉദ്ഘാടനത്തിനാണ് എത്തുന്നത്

ഗുരുവായൂർ: ഉ​പ​രാ​ഷ്‌​ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു 21ന് ​ഗു​രു​വാ​യൂ​രി​ലെ​ത്തും. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ധ​ർ​മ്മ​ക​ലാ സ​മു​ച്ച​യം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഷ്ട​പ​തി ആ​ട്ട​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യാ​ണ് ഉ​പ​രാ​ഷ്‌​ട്ര​പ​തി ഗു​രു​വാ​യൂ​രി​ലെ​ത്തു​ന്ന​ത്. അ​ന്നേ​ദി​വ​സം വൈ​കി​ട്ട് നാ​ലി​ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ പൂ​ന്താ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ച​ട​ങ്ങ്. ജ​യ​ദേ​വ കൃ​തി​ക​ളു​ടെ അ​ഷ്ട​പ​തി ആ​ട്ടം കാ​ല​ടി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ അ​ധ്യാ​പ​ക​നാ​യ ഡോ. ​വേ​ണു​നാ​യ​രാ​ണ് ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. ക​ലാ​സം​വി​ധാ​നം സി​നി​മ സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​റാ​ണ് ഒ​രു​ക്കു​ന്ന​ത്. ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ത​ന്ത്രി ചേ​ന്നാ​സ് ദി​നേ​ശ​ൻ ന​ന്പൂ​തി​രി​പ്പാ​ട്, മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് ട്ര​സ്റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. കേ​ന്ദ്ര​മ​ന്ത്രി ഡോ. ​മ​ഹേ​ഷ് ശ​ർ​മ്മ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. ഉ​പ​രാ​ഷ്‌​ട്ര​പ​തി ക്ഷേ​ത്ര​ദ​ർ​ശ​ന​വും ന​ട​ത്തും

Read More

ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ  അം​ഗ​പ​രി​മി​ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് സ​ഹാ​യകേ​ന്ദ്രം തുറന്നു

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന അം​ഗ​പ​രി​മ​ത​രാ​യ ഭ​ക്ത​ർ​ക്ക് സു​ഗ​മ​മാ​യി ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ക്ഷേ​ത്ര​ത്തി​ന​ക​ത്ത് സ​ഹാ​യ​കേ​ന്ദ്രം ഏ​ർ​പ്പെ​ടു​ത്തി.​കി​ഴ​ക്കേ ഗോ​പു​ര​ത്തി​ൽ മാ​നേ​ജ​രു​ടെ സീ​റ്റി​ന് സ​മീ​പ​ത്ത് ച​വി​ട്ടു​പ​ടി​ക​ളു​ടെ താ​ഴെ​യാ​യാ​ണ് സ​ഹാ​യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്.​ അം​ഗ​പ​രി​മി​ത​ർ സ​ഹാ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യാ​ൽ ദ​ർ​ശ​ന​ത്തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കും.​ഇ​ന്ന​ലെ ചേ​ർ​ന്ന ദേ​വ​സ്വം ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ച​ത്.​ഏ​താ​നും മാ​സം മു​ൻ​പ് ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ​യും കു​ടും​ബ​ത്തേ​യും ദ​ർ​ശ​നം ന​ട​ത്താ​ൻ അ​നു​വ​ദി​ക്കാ​തെ മ​ട​ക്കി അ​യ​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ സ്വ​ന്തം വീ​ൽ ചെ​യ​ർ ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ അ​ന​വ​ദി​ക്കി​ല്ലെ​ന്നാ​ണ് അ​ന്ന് കാ​ര​ണം പ​റ​ഞ്ഞ​ത്.​ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ല്ലി​ശ്ശേ​രി പ​ര​മേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ട്,എ.​വി.​പ്ര​ശാ​ന്ത്,എം.​വി​ജ​യ​ൻ,ഉ​ഴ​മ​ല​യ്ക്ക​ൽ വേ​ണു​ഗോ​പാ​ൽ,കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ,പി,​ഗോ​പി​നാ​ഥ​ൻ,അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി.​ശ​ശീ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Read More

 ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​വെ​ച്ചു​കൊ​ന്ന സംഭവം ;  പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി

പു​തു​ക്കാ​ട്: കു​ണ്ടു​ക​ട​വി​ൽ ഭാ​ര്യ​യെ ന​ടു​റോ​ഡി​ൽ പെ​ട്രോ​ളൊ​ഴി​ച്ച് തീ​വെ​ച്ചു​കൊ​ന്ന കേ​സി​ലെ പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള​ളി ബി​രാ​ജു​വി​നെ​യാ​ണ് ഭാ​ര്യ മോ​നൊ​ടി ക​ണ്ണോ​ളി ജ​നാ​ർ​ദ​ന​ന്‍റെ മ​ക​ൾ ജീ​തു (29) വി​നെ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ സം​ഭ​വ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ഗീ​തു​വി​ന്‍റെ അ​ച്ച​ൻ ജ​നാ​ർ​ദ്ദ​ന​ൻ എ​ന്നി​വ​ർ പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. കൃ​ത്യം ന​ട​ത്തി​യ​ത് എ​ങ്ങി​നെ​യെ​ന്ന് പോ​ലീ​സി​ന് ബി​രാ​ജു വി​വ​രി​ച്ചു കൊ​ടു​ക്കു​ക​യും, കൃ​ത്യ​ത്തി​നു​ശേ​ഷം സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ക്ഷ​പ്പെ​ട്ട് കു​ണ്ടു​ക​ട​വി​ൽ എ​ത്തു​ക​യും തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും വ​ഞ്ചി​യി​ൽ പു​ഴ​ക്ക് അ​ക്ക​ര എ​ത്തി ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നെ​ന്ന് ബി​രാ​ജു പ​റ​ഞ്ഞു. സം​ഭ​വ ദി​വ​സം ബി​രാ​ജു സ്ഥ​ല​ത്തെ​ത്തി​യ​ത് പെ​ട്രോ​ളും സ്വ​യ​മു​ണ്ടാ​ക്കി​യ പെ​ട്രോ​ൾ​ബോം​ബു​മാ​യാ​ണ്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ നി​റ​ച്ച ലാ​പ് ടോ​പി​ന്‍റെ ബാ​ഗു​മാ​യാ​ണ് ഇ​യാ​ൾ ജീ​തു​വി​നെ…

Read More

ഇ​ര​ട്ട​ച്ച​ങ്ക​നെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ പോ​ലീ​സു​കാ​ർ​ക്ക് വി​ല​യി​ല്ലെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

അ​യ്യ​ന്തോ​ൾ: ഇ​ര​ട്ട​ച്ച​ങ്ക​നെ​ന്ന് പ​റ​യു​ന്ന മു​ഖ്യ​മ​ന്ത്രി​യെ പോ​ലീ​സി​ന് ഒ​ട്ടും വി​ല​യി​ല്ലെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി.​സ​തീ​ശ​ൻ എം​എ​ൽ​എ. മു​ഖ്യ​മ​ന്ത്രി​ക്ക് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ൽ യാ​തൊ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​രാ​പ്പു​ഴ ശ്രീ​ജി​ത്തി​ന്‍റെ ക​സ്റ്റ​ഡി​മ​ര​ണം സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കു​ക, അ​ക്ര​മ​രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യു​ഡി​എ​ഫ് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് പി​ക്ക​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു വി.​ഡി.​സ​തീ​ശ​ൻ. പോ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കി​നും പ​ഴ​യ ചാ​ക്കി​നും ഒ​രേ വി​ല​യാ​ണ്. ഇ​ത്ര​മാ​ത്രം പോ​ലീ​സി​നു മേ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ഒ​രു ആ​ഭ്യ​ന്ത​ര​മ​ന്ത്രി കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ല. നി​ര​വ​ധി ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ണ​റാ​യി വി​ജ​യ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രി​ക്കെ ഉ​ണ്ടാ​യ​ത്ര അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ മ​റ്റൊ​രു കാ​ല​ത്തും കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക സി​പി​എം നേ​തൃ​ത്വ​മാ​ണ് കേ​ര​ള​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ൾ ഭ​രി​ക്കു​ന്ന​ത്. ഇ​വ​ർ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് പോ​ലീ​സു​കാ​ർ കേ​ൾ​ക്കു​ന്ന​തും അ​നു​സ​രി​ക്കു​ന്ന​തും. വ​രാ​പ്പു​ഴ ക​സ്റ്റ​ഡി…

Read More