തൃശൂർ: ഒക്ടോബർ 27, 28 തിയതികളിൽ ഇന്തോനേഷ്യയിൽ നടക്കുന്ന അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ തൃശൂരിലെ ഓട്ടോഡ്രൈവറും അർഹത നേടി. തൃശൂർ സ്വദേശിയായ സനോജ് മണ്ണംപേട്ടയാണ് ഇന്ത്യയ്ക്കു വേണ്ടി ഇന്തോനേഷ്യൻ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ, 200 മീറ്ററിൽ പങ്കെടുക്കുന്നത്. തൃശൂർ ജില്ലയിൽ നിന്ന് മൂന്നുപേരാണ് മീറ്റിൽ പങ്കെടുക്കാൻ അർഹരായിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ രണ്ടു വെള്ളിയും മംഗലാപുരത്ത് നടന്ന ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ ഒരു വെള്ളിയും നേടിയാണ് സനോജ് ഇന്തോനേഷ്യൻ മീറ്റിലേക്ക് യോഗ്യത നേടിയത്. തൃശൂർ ്അത്ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റാണ്. കഴിഞ്ഞ വർഷം നടന്ന മലേഷ്യൻ മീറ്റിൽ 200 മീറ്ററിൽ നാലാം സ്ഥാനം നേടിയ സനോജ് ദേശീയ നീന്തൽതാരം കൂടിയാണ്.
Read MoreCategory: Thrissur
ഗുരുവായൂർ ദേവസ്വം മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി; പ്രഖ്യാപനത്തിന് സ്വാഗതമേകി ഭക്തർ
ഗുരുവായൂർ: ദേവസ്വം ബജറ്റിൽ വർഷങ്ങളായി ഇടംപിടിക്കുകയും, എന്നാൽ യാതൊരു അനക്കവുമില്ലാതിരുന്ന മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയെന്ന പ്രഖ്യാപനത്തിന് സ്വാഗതമേകി ഭക്തരും പൊതുജനങ്ങളും. ദേവസ്വം ആരംഭിച്ച കരനെൽകൃഷി ഉദ്ഘാടന വേദിയിലാണ് ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് തിരുത്തിക്കാട്ട് പറന്പിൽ ദേവസ്വം മൾട്ടി സെപ്ഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്ന് അറിയിച്ചത്. കെ.വി.അബ്ദുൾ ഖാദർ എംഎൽഎയുടെ നിർദ്ദേശം പരിഗണിച്ചാണ് ദേവസ്വം ചെയർമാൻ ഇക്കാര്യം അറിയിച്ചത്. തീർഥാടകർക്കോ ഭക്തർക്കോ എന്തെങ്കിലും ചെറിയ അസുഖങ്ങൾ വന്നാൽപോലും ചികിത്സയ്ക്ക് ഒരിടം ഇല്ലാത്ത അവസ്ഥ എംഎൽഎ ദേവസ്വം ചെയർമാനോട് പറഞ്ഞു. ദേവസ്വം ആശുപത്രിയിൽ ചികിത്സാസൗകര്യങ്ങളുടെ കുറവുള്ളതായും അനൗപചാരിക സംഭാഷണത്തിൽ എംഎൽഎ അറിയിച്ചു.ഭക്തർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമാകുന്ന വിധത്തിൽ എല്ലാ സൗകര്യങ്ങളോടെയുമുള്ള മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ തുടങ്ങാൻ ഭരണസമിതി നടപടി കൈകൊള്ളുമെന്ന് ചെയർമാൻ അറിയിച്ചു. ഇക്കഴിഞ്ഞ ബഡ്ജറ്റിൽ രണ്ടുകോടി രൂപ മൾട്ടി…
Read Moreമരണമൊഴി പോലീസ് തിരുത്തിയെന്ന പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി
തൃശൂർ: പൊള്ളലേറ്റു മരിച്ച യുവതിയുടെ മരണമൊഴി തിരുത്തിയെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. മരിച്ച യുവതിയുടെ അമ്മ നൽകിയ പരാതിയെതുടർന്നാണ് കമ്മീഷൻ കേസെടുത്തത്. സംസ്ഥാന വനിതാ കമ്മീഷൻ സംഭവത്തെക്കുറിച്ച് തൃശൂർ റൂറൽ എസ്പിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി. ഇതോടെ മരണമൊഴി തിരുത്തിയെന്ന പരാതി പോലീസിന് അഴിയാക്കുരുക്കായി. ദേശമംഗലം സ്വദേശി സാജുവിന്റെ ഭാര്യ റിനി(24)യുടെ മരണമൊഴിയാണ് വിവാദമായിരിക്കുന്നത്. ഭർതൃപീഡനം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ചതാണെന്നാണ്് റിനിയുടെ മരണമൊഴിയായി പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഭർതൃമാതാവ് തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന റിനിയുടെ ദൃശ്യങ്ങൾ സഹിതമുള്ള മൊഴി, റിനിയുടെ വീട്ടുകാർ ഹാജരാക്കിയതോടെയാണ് മരണമൊഴിയിൽ പോലീസ് തിരുത്തൽ വരുത്തിയെന്ന പരാതി ഉയർന്നത്. റിനിയുടെ മരണമൊഴി പോലീസ് എഫ്ഐആറിൽ തെറ്റായി രേഖപ്പെടുത്തിയെന്നാണ് ആരോപണം. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ദേശമംഗലം സ്വദേശി സാജുവിന്റെ ഭാര്യ റിനി(24)യെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ തൃശൂർ മെഡിക്കൽ…
Read Moreകേന്ദ്രസർക്കാരിന്റേത് ചിദ്രശക്തികൾക്കു പ്രോത്സാഹനമേകുന്ന സമീപനം: പ്രതാപൻ
ഏങ്ങണ്ടിയൂർ: രാജ്യത്തിന്റെ മതേതരത്വം തകർക്കുന്ന ചിദ്രശക്തികൾക്കു പ്രോത്സാഹനം നൽകുന്ന സമീപനമാണു കേന്ദ്രസർക്കാരിന്റെയും പ്രധാനമന്ത്രിയയുടേയുമെന്ന് ഡിസിസി പ്രസിഡന്റ് ടി.എൻ. പ്രതാപൻ കുറ്റപ്പെടുത്തി. പോലീസിനെ കയറൂരി വിട്ട് കേരളത്തിൽ പോലീസ് രാജ് നടപ്പാക്കാനാണ് പിണറായി സർക്കാർ ശ്രമിക്കന്നത്. അതിന്റെ പ്രതിഫലനമാണ് കേരളത്തിൽ വളർന്നുവരുന്ന പോലീസ് പീഡനങ്ങളും ലോക്കപ്പ് മർദനങ്ങളുമെന്നും ഏങ്ങണ്ടിയൂർ പുളിക്കകടവിൽ കോണ്ഗ്രസ്- ഐ 181-ാം ബൂത്ത് ഓഫീസ് ഉദ്ഘാടനവും പൊതുയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എം.എ. ഗഫൂർ അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട്, ഡിസിസി അംഗങ്ങളായ ഇർഷാദ് കെ. ചേറ്റുവ, മനോജ് തച്ചപ്പുള്ളി, ബ്ലോക്ക് കോണ്ഗ്രസ് ഭാരവാഹികളായ സി.എ. ഗോപാലകൃഷ്ണൻ, എം.കെ. സത്യകാമൻ, എ.സി. സജീവ്, അക്ക്ബർ ചേറ്റുവ, സുനിൽ നെടുമാട്ടുമ്മൽ, യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എ.എൻ. ആഷിക്ക്, പഞ്ചായത്ത് അംഗങ്ങളായ, ബീന സിംഗ് എന്നിവർ പ്രസംഗിച്ചു.
Read Moreആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ മരിച്ചു ; പോലീസ് മർദിച്ചെന്ന് ബന്ധുക്കൾ
തൃശൂർ: റിമാൻഡ് തടവുകാരൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. മണ്ണാർക്കാട് ആനമുറി സ്വദേശി ടിജോ(40) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്നാണ് ടിജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അനധികൃതമായി മദ്യം വിറ്റ കേസിലാണ് ടിജോ പിടിയിലായത്. ഇരുപത് ദിവസം മുൻപാണ് ഇയാളെ അഗളി പോലീസ് അറസ്റ്റ് ചെയ്തത്. ടിജോയെ പോലീസ് മർദ്ദിച്ചതായി ബന്ധുകൾ ആരോപിച്ചു.
Read Moreനിറ്റ ജലാറ്റിൻ : മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗത്തിൽ മലിനീകരണം പരിഹരിക്കാൻ അടിന്തിര നടപടി
തൃശൂർ: നിറ്റ ജലാറ്റിൻ കന്പനിയിൽ നിന്ന് ചാലക്കുടിപ്പുഴയിലേക്ക് കാത്സ്യം ക്ലോറൈഡ് കലർന്ന മലിനജലം ഒഴുക്കുന്നതു മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച യോഗം തീരുമാനിച്ചു. സമാനമായ ഫാക്ടറികൾ ഉപ്പുകലർന്ന വെള്ളംകടലിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതിനാൽ പുഴയുടെ തീരുത്തുകൂടി പൈപ്പ് ലൈൻ സ്ഥാപിച്ച് ജലം ഒഴുക്കാൻ സംവിധാനമുണ്ടാക്കണമെന്ന് യോഗം തീരുമാനിച്ചു. മന്ത്രി എ.സി .മൊയ്തീനും യോഗത്തിൽ പങ്കെടുത്തു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുളള പഠനം നടത്താൻ കെഎസ്ഐഡിസിയെയും നിറ്റ ജലാറ്റിൻ കന്പനിയെയും യോഗം ചുമതലപ്പെടുത്തി. യോഗത്തിൽ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പിഎച്ച് കുര്യൻ, വ്യവസായ സെക്രട്ടറി ഇളങ്കോവൻ തുടങ്ങിയവർ പങ്കെടുത്തു.
Read Moreഎൽഇഡി ബൾബുകൾ നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു; 60 ലക്ഷം രൂപയുടെ നഷ്ട ഉണ്ടായതായി സന്തോഷ്
മാള: എൽഇഡി ബൾബുകൾ നിർമിക്കുന്ന ഫാക്ടറി കത്തിനശിച്ചു. 60 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഴൂർ തുന്പരശേരിയിൽ പ്രവർത്തിക്കുന്ന മൂണ് സ്റ്റാർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനമാണ് ഇന്നലെ രാത്രിയിൽ പൂർണമായും കത്തിനശിച്ചത്. തുന്പരശേരി കളപ്പുരയ്ക്കൽ സന്തോഷിന്റേതാണ് സ്ഥാപനം. 40 ലക്ഷം രൂപയുടെ ബൾബും ബൾബ് നിർമാണത്തിനുള്ള സാധനങ്ങളും ഇവിടെയുണ്ടായിരുന്നു. കൂടാതെ മെഷിനറികൾ, കംപ്യൂട്ടറുകൾ, ഫർണിച്ചറുകൾ ഉൾപ്പെടെയുള്ളവയും കത്തിനശിച്ചു. കനറാ ബാങ്കിൽനിന്നുള്ള ലോണ് ഉപയോഗിച്ച് നാലുവർഷം മുന്പാണ് ഫാക്ടറി പ്രവർത്തനമാരംഭിച്ചത്. മാള പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
Read Moreഉത്പാദനകുറവിന് പുറകെ കമ്പനികളുടെ കൊള്ളയും; അന്തിക്കാട് പാടശേഖരത്തിൽ സ്വകാര്യ കമ്പനി നെല്ല് ശേഖറിച്ചത് 20 ശതമാനം തൂക്കം കുറച്ച്
അന്തിക്കാട്: അന്തിക്കാട് പാടശേഖരത്തിനു കീഴിലെ കോവിലകം പടവിൽ കൃഷിയിറക്കിയ നെൽകർഷകർക്കു ലഭിച്ചത് കഴിഞ്ഞ വർഷം ലഭിച്ചതിന്റെ പകുതി വിളവ്. കർഷകരുടെ നട്ടെല്ലൊടിച്ച് കിലോഗ്രാമിനു രണ്ടു മുതൽ 20 ശതമാനം വരെ തൂക്കം കുറവ് വരുത്തി സിവിൽ സപ്ലെയ്സിനു വേണ്ടി നെല്ലെടുക്കുന്ന സ്വകാര്യ കന്പനികളുടെ കൊള്ളയും. ജില്ലയിലെ പ്രധാന കോൾ പാടശേഖരമായ അന്തിക്കാട് പാടശേഖരത്തിലാണ് ഇത്തവണ പതിനായിരക്കണക്കിനു ടണ് നെല്ല് ഉത്പാദനം കുറവ് രേഖപ്പെടുത്തിയത്. സമീപത്തെ മണലൂർ, അരിന്പൂർ പാടശേഖരങ്ങളിൽ മികച്ച വിളവ് ലഭിച്ചപ്പോഴാണ ു കൃഷിമന്ത്രിയുടെ നാട്ടിൽ കർഷകർക്ക് ഇക്കുറി തിരിച്ചടി നേരിട്ടത്. ഭൂരിപക്ഷം കർഷകർക്കും കഴിഞ്ഞ വർഷം ലഭിച്ചതിന്റെ പകുതി വിളവുപോലും ലഭിച്ചില്ലെന്നാണു കർഷകർ പറയുന്നത്. കഴിഞ്ഞ തവണ 129 ചാക്ക് നെല്ല് ലഭിച്ച ചാഴൂർ കളപുരയ്ക്കൽ ദിവാകരന് ഇക്കുറി ലഭിച്ചത് വെറും 33 ചാക്ക് നെല്ലാണ്. മറ്റു കർഷകരുടെയും അവസ്ഥ മറിച്ചല്ല. അന്തിക്കാട് പാടശേഖരത്തിനു…
Read Moreകാലാവധി കഴിഞ്ഞ പോഷകാഹാരം കുട്ടികൾക്കു വിതരണം ചെയ്ത സംഭവം; രണ്ട് അങ്കണവാടി ജീവനക്കാർക്കു സസ്പെൻഷൻ
കുന്നംകുളം: നഗരസഭയിലെ 97-ാം നന്പർ അങ്കണവാടിയിൽനിന്ന് കാലാവധി കഴിഞ്ഞ പോഷകാഹാരം കുട്ടികൾക്കു വിതരണം ചെയ്ത സംഭവത്തിൽ അങ്കണവാടി ടീച്ചറെയും ഹെൽപ്പറെയും നഗരസഭ സസ്പെൻഡ് ചെയ്തു. കുന്നംകുളം ആനക്കല്ലിലെ അങ്കണവാടിൽ കഴിഞ്ഞദിവസമാണ് സംഭവം നടന്നത്. കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി നല്കേണ്ട അമൃതം ഭക്ഷണ ഉത്പന്നങ്ങൾ കാലാവധി കഴിഞ്ഞത് അനധികൃതമായി സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തതിനെ തുടർന്നാണു സസ്പെൻഷൻ നടപടി. രക്ഷിതാക്കൾ നഗരസഭയിൽ പരാതിപ്പെടുകയായിരുന്നു. തുടർന്നാണ് നഗരസഭ ഇന്നലെ അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. അങ്കണവാടി ടീച്ചർ പ്രമീള, ഹെൽപ്പർ ഷീന എന്നിവർക്കെതിരെയാണ് നടപടിയുണ്ടായത്.
Read Moreഗവൺമെന്റ് എൻജിനീയറിംഗ് കോളജിലെ മഞ്ഞപ്പിത്തം: രണ്ടുപേരുടെ നില ഗുരുതരം; മെഡിക്കൽ സംഘമെത്തി
മുളങ്കുന്നത്തുകാവ്: ഗവ. എൻജിനീയറിംഗ് കോളജിൽ നാനൂ റിലധികംപേർക്ക് മഞ്ഞപ്പിത്തം. വിദ്യാർഥികൾക്ക് പുറമെ 18 ജീവനക്കാർക്കും മഞ്ഞപ്പിത്ത ബാധയുണ്ട്. ഇതിൽ രണ്ടാളുടെ നില ഗുരുതരമാണ്. കഴിഞ്ഞ ഫെബ്രുവരി മുതലാണ് കോളജിൽ മഞ്ഞപ്പിത്ത ബാധ തുടങ്ങിയത്. ആണ് കുട്ടികളുടെയും പെണ്കുട്ടികളുടെയും ഹോസ്റ്റലുകളിൽ താമസക്കാർ ഒഴിഞ്ഞു പോയി. വീട്ടിൽ പോയവരിലും രോഗലക്ഷണങ്ങൾ കണ്ടതിനെ ത്തുടർന്ന് പരിശോധന നടത്തിയപ്പോൾ രോഗം സ്ഥിരീകരിച്ചു. ഗവ. എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ വർധിക്കുന്നതുമൂലം പരിശോധനക്കായി തൃശൂർ മെഡിക്കൽ കോളജിൽനിന്ന് മെഡിക്കൽ സംഘമെത്തി. കമ്യൂ ണിറ്റി മെഡിസിൻ വിഭാഗത്തിലെ പിജി വിദ്യാർഥികളാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്നത്.
Read More