പാ​ല​പ്പി​ള്ളി​ തോട്ടത്തിൽ കാ​ട്ടാ​ന ആ​ക്ര​മ​ണം;‍  മുന്നിൽപ്പെട്ട സ്ത്രീയെ തുമ്പിക്കൈക്ക് അടിച്ചു വീഴ്ത്തി; ചിന്നംവിളിച്ചെത്തുന്ന ആനയെകണ്ട്  ചിതറിയോടി തൊ​ഴി​ലാ​ളി​കൾ

സ്വന്തം ലേഖകൻ പാ​ല​പ്പി​ള്ളി : കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ സ്ത്രീ​ക്ക് പ​രി​ക്കേ​റ്റു. പാ​ല​പ്പി​ള്ളി ക​ണ്ണം​മ്പി​ള്ളി സു​ബി​യു​ടെ ഭാ​ര്യ ര​ജ​നി​ക്കാ​ണ് (36) പ​രി​ക്കേ​റ്റ​ത്. ഇ​ന്നു രാ​വി​ലെ ആ​റ​ര​യോ​ടെ പി​ള്ള​ത്തോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തു​ള്ള ജ്യും​ഗ​ടോ​ളി റ​ബ​ര്‍ എ​സ്റ്റേ​റ്റി​ലാ​ണ് സം​ഭ​വം. കൈ​ക്കും ഷോ​ള്‍​ഡ​റി​നും പ​രി​ക്കേ​റ്റ ര​ജ​നി​യെ വ​ന​പാ​ല​ക​രും ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം എം.​ബി. ജ​ലാ​ലും ചേ​ര്‍​ന്ന് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ര​ജ​നി​യും സു​ഹൃ​ത്താ​യ സു​മ​യും സ​മീ​പ​ത്തു​ള്ള ബ്ലോ​ക്കി​ലേ​ക്ക് ടാ​പ്പിം​ഗി​നാ​യി ന​ട​ന്നു​പോ​കു​മ്പോ​ഴാ​യി​രു​ന്നു കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. കൂ​ട്ടം തെ​റ്റി​യെ​ത്തി​യ കൊ​മ്പ​നാ​ണ് ര​ജ​നി​യെ ആ​ക്ര​മി​ച്ച​ത്. തോ​ട്ട​ത്തി​ലെ റോ​ഡി​ലൂ​ടെ പാ​ഞ്ഞു​വ​ന്ന ആ​ന​യെ ക​ണ്ട് ഓ​ടി​മാ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ന തു​മ്പി​കൈ കൊ​ണ്ട് ര​ജ​നി​യെ അ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. പ​ത്ത​ടി​യോ​ളം മാ​റി​യാ​ണ് ര​ജ​നി വീ​ണ​ത്. അ​ഞ്ച് ആ​ന​ക​ളി​ല്‍ ഒ​രെ​ണ്ണ​മാ​ണ് കൂ​ട്ടം​തെ​റ്റി തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്ത​ത്. ചി​ന്നം വി​ളി​ച്ച് കു​തി​ച്ചു​വ​ന്ന ആ​ന​യെ ക​ണ്ട് തോ​ട്ട​ത്തി​ല്‍ ടാ​പ്പിം​ഗ് ചെ​യ്തി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം ചി​ത​റി​യോ​ടി. ഇ​തി​നി​ട​യി​ലാ​ണ്…

Read More

ഡ്രൈവർക്ക് തലചുറ്റൽ; വിദ്യാർഥികളുമായി പോയ കോ​ള​ജ് ബ​സ് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചുക​യ​റി ഹോട്ടൽ ജീവനക്കാരിക്കു ഗുരുതര പരിക്ക്

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി: വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ കോ​ള​ജ് ബ​സ് ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രി​യാ​യ മ​ങ്ങാ​ട് സ്വ​ദേ​ശി​നി അ​ണ്ടേ​ങ്കു​ന്ന​ത്ത് വീ​ട്ടി​ൽ സ​ര​ള​യ്ക്കാ​ണ് (50) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. എ​രു​മ​പ്പെ​ട്ടി കു​ണ്ട​ന്നൂ​രി​ൽ ചു​ങ്കം സെ​ന്‍റ​റി​ൽ ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​നാ​ണ് അ​പ​ക​ടം. മ​ല​ബാ​ർ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​യ കോ​ള​ജ് ബ​സാ​ണ് റോ​ഡ​രി​കി​ലു​ണ്ടാ​യി​രു​ന്ന പു​ഷ്പ ഹോ​ട്ട​ലി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്. ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കു ത​ല ചു​റ്റി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രി​ൽ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല. ഇ​ടി​യു​ടെ അ​ഘാ​ത​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ഹോ​ട്ട​ലി​ന്‍റെ ഒ​രു​ഭാ​ഗ​വും ത​ക​ർ​ന്നു. ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും, ഓ​ട്ടോ ഡ്രൈ​വേ​ഴ്സും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സം​ഭ​വ​മ​റി​ഞ്ഞ് വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളി​ൽ കു​റ​ച്ചു​പേ​രെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ…

Read More

ഭാര്യയെ പുറകേ നടന്ന് ശല്യം ചെയ്യൽ; തർക്കത്തിനിടെ യുവാവിനെ സ്ക്രൂഡ്രൈവറിന് കുത്തിക്കൊന്ന് ഭർത്താവ്

തൃശൂര്‍: ഭാര്യയെ ശല്ല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ ഭര്‍ത്താവ് സ്ക്രൂഡ്രൈവര്‍ കൊണ്ട് കുത്തികൊന്നു. മുരിങ്ങൂര്‍ സ്വദേശി താമരശേരി വീട്ടില്‍ മിഥുന്‍ ആണ് തൃശൂര്‍ മാള വലിയപറമ്പ് ജംഗ്ഷനില്‍വെച്ച് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കഴുത്തിലും നെഞ്ചിലും മൂന്നോളം കുത്തുകള്‍ ഏറ്റിട്ടുണ്ട്. സംഭവത്തില്‍ കാക്കുളിശേരി സ്വദേശിയായ ബിനോയിയെ മാള പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഥുനെ മാളയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ നഷ്ടപ്പെട്ടു. പ്രതി മാള സ്റ്റേഷനിലെത്തി സ്വയം കീഴടങ്ങുകയായിരുന്നു.

Read More

അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​യു​ക്ത സം​രംഭം! ​ വേ​ൾ​ഡ് ക​പ്പ് സ്പെ​ഷ​ൽ ചെ​രി​പ്പു​ക​ളു​മാ​യി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഇം​പ്രി​ന്‍റ്സ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്കാ​യി ലോ​ക​ക​പ്പ് സ്പെ​ഷ​ൽ ചെ​രി​പ്പു​ക​ൾ രം​ഗ​ത്തി​റ​ക്കി ക്രൈ​സ്റ്റ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​കി​ട ചെ​രു​പ്പു നി​ർ​മാ​ണ യൂ​ണി​റ്റാ​യ ഇം​പ്രി​ന്‍റ്സ്. അ​ർ​ജ​ന്‍റീ​ന, ബ്ര​സീ​ൽ, പോ​ർ​ച്ചു​ഗ​ൽ തു​ട​ങ്ങി​യ മു​ൻ​നി​ര ടീ​മു​ക​ൾ​ക്കാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ചെ​രു​പ്പു​ക​ൾ​ക്ക് ആ​ണ് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യു​ള്ള​ത്. വി​ദ്യാ​ർ​ഥി​ക​ളി​ൽ സം​രം​ഭ​ക​ത്വ ആ​ഭി​മു​ഖ്യം വ​ള​ർ​ത്താ​നു​ള്ള പ്രാ​യോ​ഗി​ക മാ​ർ​ഗം എ​ന്ന നി​ല​യി​ലാ​ണ് കോ​ള​ജി​നു​ള്ളി​ൽ ഒ​രു ചെ​റു​കി​ട വ്യ​വ​സാ​യം എ​ന്ന ആ​ശ​യം ന​ട​പ്പാ​ക്കി​യ​ത്. അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് യൂ​ണി​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ള​ജി​ൽ നി​ന്ന് നേ​രി​ട്ടും തൃ​ശൂ​ർ ജി​ല്ല​യി​ലെ വി​വി​ധ ഫൂ​ട് വെയ​ർ ഒൗ​ട്ട് ലെറ്റു​ക​ളി​ൽ നി​ന്നും ഇം​പ്രി​ന്‍റ്സി​ൽ നി​ർ​മി​ക്കു​ന്ന ചെ​രി​പ്പു​ക​ൾ വാ​ങ്ങാ​വു​ന്ന​താ​ണ്.

Read More

പ​ണ​വും ചെ​ക്കും എടിഎം ​കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ടു​മടങ്ങു​ന്ന പ​ഴ്സ്! അവർ വരുവോളം കാത്തുനിന്നു; പ​ഴ്സ് ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ച് മിടുക്കികൾ

അ​ന്തി​ക്കാ​ട്: പ​ണ​വും ചെ​ക്കും എടിഎം ​കാ​ർ​ഡും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ടു​മടങ്ങു​ന്ന പ​ഴ്സ് റോ​ഡി​ൽ കി​ട​ക്കു​ന്ന​തുക​ണ്ട് അ​തെ​ടു​ക്കാ​ൻ പേ​ടി​ച്ച് ഉ​ട​മ തി​രി​ച്ചുവ​രു​ന്ന​തു​വ​രെ റോ​ഡി​ൽ കാ​ത്തുനി​ന്ന് പ​ഴ്സ് ഉ​ട​മ​യെ ഏ​ൽ​പ്പി​ച്ച് സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങു​ക​യാ​ണ് സ​ഹോ​ദ​രി​ക​ളാ​യ മി​ടു​ക്കി​ക​ൾ.​ അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി നി​സാ​ർ ബു​സ്ന ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ഐ​ഷ​ ത​യ്ബ (9), നൂ​റുൽ ഐ​ൻ (6) എ​ന്നി​വ​രാ​ണ് ഈ ​മി​ടു​ക്കി​ക​ൾ. അ​ന്തി​ക്കാ​ട് സ്വ​ദേ​ശി​യും ഭാ​ര​തീ​യ മെ​ഡി​ക്ക​ൽ ആ​ൻഡ് റെ​പ്പ​ർ​സെൻ​​റ്റീ​വ്സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മ​നോ​ജ് കു​റ്റി​പ്പ​റ​ന്പി​ലി​ന്‍റെ പ​ഴ്സാ​ണ് റോ​ഡി​ൽ വീ​ണു പോ​യ​ത്. മ​നോ​ജി​ന്‍റെ ഒ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ ബാ​ല​യെ സ്കൂ​ളി​ൽ വി​ടാ​ൻ ബൈ​ക്കി​ൽ പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് പ​ഴ്സ് വീ​ണ​ത്. ഈ ​സ​മ​യം ഇ​തുവ​ഴി സ്കൂ​ളി​ലേ​ക്കു ന​ട​ന്നുവ​രി​ക​യാ​യി​രു​ന്ന സ​ഹോ​ദ​രി​ക​ൾ പ​ഴ്സ് വീ​ഴു​ന്ന​ത് ക​ണ്ടെങ്കി​ലും അ​തെ​ടു​ക്കാ​ൻ ഇ​രു​വ​രും പേ​ടി മൂ​ലം ത​യാ​റാ​യി​ല്ല. മ​നോ​ജ് മ​ക​ളെ സ്കൂ​ളി​ൽ വി​ട്ടു തി​രി​കെ വ​രു​ന്ന​തുവ​രെ​യും ഐ​ഷ ത​യ്ബ​യും…

Read More

അടങ്ങു മോനെ ദാമോദര്‍ദാസേ..! ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ ‘ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പ​ൻ’ വീ​ണ്ടും ഇ​ട​ഞ്ഞു

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ലെ “ഫോ​ട്ടോ​ഷൂ​ട്ട് കൊ​മ്പൻ’ വീണ്ടും ഇ​ട​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞോ​റേ ന​ട​യി​ൽ വച്ചാണ് ദാ​മോ​ദ​ർ ദാ​സ് എന്ന കൊ​മ്പ​ൻ ഇ‌​ട​ഞ്ഞ​ത്. അ​ക്ര​മ സ്വ​ഭാ​വം പു​റ​ത്തെ​ടു​ത്ത ആ​ന​യെ ക്ഷേ​ത്ര​ത്തി​ന്‍റെ തൂ​ണി​ൽ ച​ങ്ങ​ല ഉ​പ​യോ​ഗി​ച്ച് ബ​ന്ധി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​ന​യു​ടെ മു​ക​ളി​ൽ ഇ​രി​ക്കു​ന്ന പാ​പ്പാ​ന്  താ​ഴേ​ക്ക് ഇ​റ​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ന​വം​ബ​റി​ൽ ന​വ​ദ​മ്പ​തി​ക​ളു​ടെ ഫോ​ട്ടോ​ഷൂ​ട്ടി​നി​ടെ ഈ ​ആ​ന ഇ​ട​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു. പാ​പ്പാ​നെ കൊ​മ്പി​ൽ കോ​ർ​ത്തെ​ടു​ത്ത് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച ആ​ന ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ഇ​ട​ഞ്ഞ​ത് ഏ​വ​രെ​യും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

Read More

തൃശൂരിൽ സ്വ​കാ​ര്യ ബ​സ് പത്തടിത്താഴ്ചയിലേക്ക് മ​റി​ഞ്ഞു;രണ്ടുപേരുടെ നില ഗുരുതരം; ഇടറോഡിൽ മറ്റൊരു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെയാണ് അപകടം

സ്വ​ന്തം ലേ​ഖ​ക​ൻ കൊ​ണ്ടാ​ഴി (തൃ​ശൂ​ർ): തൃ​ശൂ​ർ – പ​ഴ​യ​ന്നൂ​ർ സം​സ്ഥാ​നപാ​ത കൊ​ണ്ടാ​ഴി​യി​ൽ സ്വ​കാ​ര്യ ബ​സ് താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. തൃ​ശൂ​രി​ൽ നി​ന്ന് തി​രു​വി​ല്വാ​മ​ല​യി​ലേ​ക്ക​വ​രി​ക​യാ​യി​രു​ന്ന സു​മം​ഗ​ലി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽപ്പെ​ട്ട​ത്. ഇ​ന്നു​രാ​വി​ലെ 7.30ന് ​ആ​യി​രു​ന്നു അ​പ​ക​ടം. മ​റ്റൊ​രു ബ​സി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ സു​മം​ഗ​ലി ബ​സ് ഏ​ക​ദേ​ശം പ​ത്ത​ടി താ​ഴ്ച​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ബ​സി​ൽ അ​പ്പോ​ൾ 30 ല​ധി​കം യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. ഉ​ട​നെ ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും, പോ​ലീ​സും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ അ​ടു​ത്തു​ള്ള പ​ഴ​യ​ന്നൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഒ​റ്റ​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. യാ​ത്ര​ക്കാ​ർ​ക്കു നി​സാ​ര പ​രി​ക്കാ​ണെ​ങ്കി​ലും ബ​സി​ന്‍റെ ഡ്രൈ​വ​ർ​ക്കും ‍ഒ​രു യാ​ത്ര​ക്കാ​രി​ക്കും ഗു​രു​ത​രമായി പ​രി​ക്കേറ്റിട്ടുണ്ട്. ഇ​വ​രെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റി. സം​സ്ഥാ​നപാ​ത​യി​ൽ പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ഗ​താ​ഗ​തം ചെ​റി​യ വ​ഴി​യി​ലൂ​ടെ തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തു​വ​ഴി വ​രു​ന്പോ​ൾ മ​റ്റൊ​രു ബ​സി​നു സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് മ​റി​യു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളും യാ​ത്ര​ക്കാ​രും പ​റ​ഞ്ഞു. രാ​വി​ലെയായതിനാൽ…

Read More

തൊട്ടൂ തൊട്ടില്ല… ചിറകുകളില്ലാതെ വിമാനം റോഡിലൂടെ ഒച്ചിഴയും വേഗത്തിൽ;  കൗതുകക്കാഴ്ച കാണാനും ഫോട്ടോ എടുക്കാനും ആളുകളുടെ തിരക്ക്…

ആ​ല​പ്പു​ഴ: ജ​ന​ങ്ങ​ളി​ൽ കൗ​തു​കം ഉ​യ​ർ​ത്തി റോ​ഡി​ലൂ​ടെ വി​മാ​നം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഹൈ​ദ​രാ​ബാ​ദി​ലേ​ക്കു ട്രെ​യി​ല​റി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ നീ​ങ്ങു​ന്ന വി​മാ​നം കൗ​തു​ക​ക്കാഴ്ച​യാ​ണ് ന​ൽ​കു​ന്ന​ത്. പ​ല​ഭാ​ഗ​ത്തു​നി​ന്നും റോ​ഡി​ലൂ​ടെ പോ​കു​ന്ന വി​മാ​നം കാ​ണാ​നും അ​തി​നൊ​പ്പം നി​ന്നു ഫോ​ട്ടോ​യെ​ടു​ക്കാ​നും വ​ലി​യ ജ​ന​ക്കൂ​ട്ട​മാ​ണെ​ത്തു​ന്ന​ത്. തി​ക്കും തി​ര​ക്കു​മു​ള്ള ദേ​ശീ​യ​പാ​ത​യി​ലൂ​ടെ പോ​കു​ന്ന വി​മാ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കാ​ൻ പെ​ടാ​പ്പാ​ട് പെടുകയാണ് അധികൃതർ. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നു ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വി​മാ​ന​ഭാ​ഗ​മാ​ണ് ആ​ല​പ്പു​ഴയി​ലെ​ത്തി​യ​ത്. ച​വ​റ​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​നം ആ​ല​പ്പു​ഴ ബൈ​പാ​സി​ന്‍റെ കൊ​മ്മാ​ടി ടോ​ൾ​പ്ലാ​സ​യി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. വ​ള​രെ സാ​വ​ധാ​ന​മാ​ണ് എ​യ​ർ ഇ​ന്ത്യ​യു​ടെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ എ​യ​ർ​ബ​സ് 320 പോ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്ന് ട്രെ​യി​ല​റി​ലൂ​ടെ യാ​ത്ര തി​രി​ച്ച വി​മാ​ന​ഭാ​ഗം ഹൈ​ദ​രാ​ബാ​ദി​ലെ​ത്താ​ൻ ഒ​രു​മാ​സ​മെ​ടു​ക്കും. രാ​ത്രി മാ​ത്ര​മേ വി​മാ​ന​വു​മാ​യി സ​ഞ്ച​രി​ക്കാ​ന്‍ അ​നു​മ​തി​യു​ള്ളൂ. 30 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് യാ​ത്ര. പ​ക​ല്‍ വി​ശ്ര​മ​മാ​ണ്. 30 വ​ർ​ഷ​ത്തോ​ളം സ​ർ​വീ​സ് ന​ട​ത്തി​യ വി​മാ​ന​മാ​ണി​ത്.ആ​ക്രി​യാ​യി വി​റ്റ വി​മാ​ന​ം 75 ല​ക്ഷം രൂ​പ​യ്‌​ക്ക് ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ ജോ​ഗി​ന്ദ​ർ സിം​ഗ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.…

Read More

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട യു​വാ​വി​നെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ന് ക്രൂരമർദനം; യുവാവിന്‍റെ ശക്തമായ അടിയേറ്റ്  അണപ്പല്ല് തെറിച്ചുപോയി

അ​ന്തി​ക്കാ​ട്: അ​ർ​ധ​രാ​ത്രി റോ​ഡി​ൽ ബൈ​ക്ക് മ​റി​ഞ്ഞ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വി​നെ ര​ക്ഷി​യ്ക്കാ​ൻ ഓ​ടി​യെ​ത്തി​യ ഗൃ​ഹ​നാ​ഥ​നെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട യു​വാ​വ് ആ​ക്ര​മി​ച്ചു. പു​ത്ത​ൻ​പീ​ടി​ക പ​ള്ളി ഗ്രൗ​ണ്ട് റോ​ഡി​ൽ ആ​ല​പ്പാ​ട്ട് മേ​ച്ചേ​രി​പ്പ​ടി വീ​ട്ടി​ൽ ഡെ​ന്നി(44)​യ്ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ശ​ക്തി​യാ​യി മു​ഖ​ത്ത​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ഡെ​ന്നി​യു​ടെ ഒ​രു പ​ല്ല് കൊ​ഴി​ഞ്ഞു. ഇ​യാ​ൾ പു​ത്ത​ൻ​പീ​ടി​ക​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ബു​ധ​നാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്തി​ക്കാ​ട് പു​ത്ത​ൻ​കോ​വി​ല​കം ക​ട​വ് സ്വ​ദേ​ശി കു​റ്റി​പ​റ​ന്പി​ൽ അ​ക്ഷ​യ്(27)​നെ അ​ന്തി​ക്കാ​ട് പൊ​ലി​സ് പി​ടി​കൂ​ടി. ബു​ധ​നാ​ഴ്ച അ​ർ​ധ രാ​ത്രി​യി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ റോ​ഡി​ൽ വ​ലി​യ ശ​ബ്ദം​കേ​ട്ട് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ ബൈ​ക്കി​ൽ​നി​ന്ന് താ​ഴെ​വീ​ണു​കി​ട​ക്കു​ന്ന യു​വാ​വി​നെ കാ​ണു​ക​യാ​യി​രു​ന്നു. ‌ഇ​യാ​ളെ ര​ക്ഷി​ക്കാ​ൻ ചെ​ന്ന​താ​ണ് ഡെ​ന്നി. ല​ഹ​രി​യി​ലാ​യി​രു​ന്ന യു​വാ​വ് ഡെ​ന്നി​യെ ആ​ക്ര​മി​ച്ചു. അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ക​ച്ച ഡെ​ന്നി ഓ​ടി വീ​ട്ടി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ പ്ര​തി ഗേ​യ്റ്റ് ത​ക​ർ​ത്ത് വീ​ടി​ന്‍റെ കോ​ന്പൗ​ണ്ടി​ലേ​ക്ക് ക​യ​റി പു​റ​ത്തി​രി​ക്കു​ന്ന ട്രോ​ഫി എ​ടു​ത്ത്…

Read More

ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും..! മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

തൃശ്ശൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു. തൃശ്ശൂര്‍ ആളൂര്‍ സ്വദേശി എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ ഹേസല്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മുലപ്പാല്‍ കുടിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെത്തുടര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More