തൃശൂർ: നടൻ ദിലീപിനെ ജയിലിലിടുന്നതിനുവേണ്ടി മാത്രമാണ് പോലീസ് അന്വേഷണം അനന്തമായി നീട്ടുന്നതെന്ന പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ആലുവ റൂറൽ എസ്പി മൂന്നാഴ്ചയ്ക്കകം വിശദീകരണം സമർപ്പിക്കണമെന്നു കമ്മീഷൻ അംഗം കെ. മോഹൻകുമാർ നിർദേശിച്ചു. ചലച്ചിത്ര പ്രവർത്തകനായ സലിം ഇന്ത്യ സമർപ്പിച്ച പരാതിയെതുടർന്നാണ് നടപടി. ദിലീപിന്റെ ജാമ്യഹർജി എതിർക്കുന്നതു കൃത്രിമ തെളിവുണ്ടാക്കാനാണെന്നും ദിലീപിനെ നശിപ്പിക്കണം എന്നാഗ്രഹിക്കുന്ന വൻശക്തികൾ അന്വേഷണസംഘത്തെ സ്വാധീനിക്കുന്നുണ്ടെന്നും പരാതിയിൽ പറയുന്നു. വിവിധ സർക്കാർ വകുപ്പുകളുടെ പേരിൽ അന്വേഷണം നടത്തി മാനസികമായി പീഡിപ്പിക്കുകയാണ്. ദിലീപിന്റെ മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്.
Read MoreCategory: Thrissur
കാണേണ്ടവർ കണ്ടു..! ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം; റോഡിന്റെ ദുരവസ്ഥ എടുത്തകാട്ടി കഴിഞ്ഞ ദിവസം രാഷ്ട്രദീപികയിൽ വന്ന വാർത്തയെ തുടർന്നാണ് നടപടി
പുതുക്കാട്: ദേശീയപാതയിലെ ഡ്രൈനേജുകളുടെ അപര്യാപ്തത പരിഹരിച്ചു വെള്ളക്കെട്ടിനു പരിഹാരം കാണാൻ ദേശീയപാത അഥോറിറ്റിക്കും ടോൾ കന്പനിക്കും മുഖ്യമന്ത്രിയുടെ നിർദേശം. ദേശീയപാതയിലെ പ്രധാന സെന്ററുകൾ വെള്ളക്കെട്ടിലാണെന്നു കഴിഞ്ഞവെ ള്ളിയാഴ്ച രാഷ്ട്രദീപി ക യിൽ വന്ന വാർത്തയെ തുടർന്നു പുതുക്കാട് വികസന സമിതി പ്രവർത്തകൻ തോമസ് ഐനിക്കൽ മുഖ്യമന്ത്രിക്കു നൽകിയ പരാതിയിലാണു നിർദേശം. പ്രശ്നത്തിൽ അടിയന്തരമായി നടപടിയെടുത്ത് പരാതിക്കാരനു മറുപടി നൽകാൻ മുഖ്യമന്ത്രി ജില്ലാകളക്ടർക്കു നിർദേശം നൽകി.
Read Moreഞങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കിൽ പദ്ധതി അനുവദിക്കില്ല..! എം.എം.മണിയല്ല, കാറൽ മാർക്സ് വിചാരിച്ചാലും അതിരപ്പിള്ളി പദ്ധതി വരില്ലെന്ന് ടി.എൻ. പ്രതാപൻ
മന്ത്രി എം.എം.മണിയല്ല സാക്ഷാൽ കാറൽമാർക്സ് വിചാരിച്ചാൽ പോലും അതിരപ്പിള്ളി പദ്ധതി വരില്ലെന്ന് തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ. അതിരപ്പിള്ളി പദ്ധതിക്കായി ട്രാൻസ്ഫോർമർ സ്ഥാപിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു പ്രതാപൻ. എംഎം മണിയുടെ പ്രഖ്യാപനം എല്ലാവരേയും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതാപൻ പറഞ്ഞു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ഇല്ലാത്ത സ്ഥലത്ത് എന്തു നിർമാണ പ്രവർത്തനമാണ് നടക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. മന്ത്രി നിയമസഭയെയും ജനങ്ങളേയും തെറ്റിദ്ധരിപ്പിച്ചു. യുഡിഎഫിലെ എല്ലാ കക്ഷികളും പദ്ധതി വേണ്ടെന്ന നിലപാടിലാണ്. പദ്ധതിക്കുവേണ്ടി വാദിച്ച മന്ത്രി ആര്യാടന്റെ അഭിപ്രായത്തോട് ഞങ്ങൾ പണ്ടേ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഈ സർക്കാരിന് അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടുപോകാൻ കഴിയില്ല. ഞങ്ങളുടെ കൊക്കിന് ജീവനുണ്ടെങ്കിൽ പദ്ധതി അനുവദിക്കില്ല. പദ്ധതിക്കെതിരായുള്ള പോരാട്ടം തുടരും
Read Moreഎന്നോട് പറഞ്ഞാൽ ഞാൻ വെടിവയ്ക്കും..! കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ മയക്കുവെടി വെച്ച് തളയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ ആനചികിത്സകനും മയക്കുവെടി വയ്പ്പുകാരനുമായ ബി ഗിരിദാസ്
സ്വന്തം ലേഖകൻ തൃശൂർ: കാടിറങ്ങിയ കാട്ടാനക്കൂട്ടത്തെ മയക്കുവെടി വെച്ച് തളയ്ക്കാൻ സാധിക്കുമെന്ന് പ്രമുഖ ആനചികിത്സകനും മയക്കുവെടി വയ്ക്കുന്നതിൽ വിദഗ്ധനുമായ ഡോ.പി.ബി.ഗിരിദാസ്. മൂന്നാനകളുള്ളതുകൊണ്ട് മയക്കുവെടി വയ്ക്കുന്നത് എളുപ്പമല്ലെന്ന വാദം തെറ്റാണെന്നും വനംവകുപ്പും പോലീസും മറ്റു ബന്ധപ്പെട്ടവരും ആവശ്യപ്പെടുന്ന പക്ഷം മയക്കുവെടി വയ്ക്കാൻ സാധിക്കുമെന്നും ഗിരിദാസ് പറഞ്ഞു. മയക്കുവെടിവച്ച് നിയന്ത്രണത്തിലാക്കിയ ശേഷം കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി കാട്ടിൽ കൊണ്ടുവിടുകയാണ് വേണ്ടത്. എന്നാൽ നാടിറങ്ങിയ കാട്ടാനകൾ കാട്ടിൽ കൊണ്ടുചെന്നുവിട്ടാലും തിരികെ നാട്ടിലേക്ക് വരാനുള്ള സാധ്യതകളേറെയാണെന്നും ഗിരിദാസ് പറഞ്ഞു. ഒരിക്കൽ നാടിഷ്ടപ്പെട്ടാൽ പിന്നീട് കാട്ടാനകൾക്ക് കാടിറങ്ങി നാട്ടിലേക്ക് വരാനുള്ള താത്പര്യം വർധിക്കും. വെള്ളവും ഭക്ഷണവും നാട്ടിൽ സുലഭമാണെന്ന് മനസിലാക്കുന്നതോടെ ഇവ കൂടുതലായി നാട്ടിലേക്ക് വരും. കാട്ടിലെ ആനക്കൊന്പു വേട്ടക്കാരിൽ നിന്നും സുരക്ഷിത താവളമെന്ന നിലയ്ക്ക് കാടിറങ്ങുന്ന ആനകളും ഉണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നാട്ടാനകളെ മയക്കുവെടി വയ്ക്കാനുപയോഗിക്കുന്ന മരുന്ന് അതേ അളവിൽ…
Read Moreലഹരിക്കായി സെഡേഷൻ ഗുളികകൾ വാങ്ങാൻ മെഡിക്കൽ സീൽ മോഷ്ടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ; മാരക രോഗങ്ങ ൾക്ക് കഴിക്കുന്ന ഗുളികൾ ഇവർ സ്വയം എഴുതി സീൽ വച്ച് വാങ്ങിക്കുകയായിരുന്നു
തൃശൂർ: അനധികൃതമായി സെഡേഷൻ ഗുളികകൾ വാങ്ങി ലഹരിക്കായി ഉപയോഗിച്ചിരുന്ന മൂന്നംഗ സംഘത്തെ ഈസ്റ്റ് പോലീസ് പിടികൂടി.ജില്ലാ കോ-ഓപ്പറേറ്റീവ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ രണ്ട് സീലുകളും ലെറ്റർ പാഡുകളും മോഷണം നടത്തി അതുപയോഗിച്ചാണ് ഇവർ മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്നുകൾ വാങ്ങിയിരുന്നത്. എരവിമംഗലം ചിങ്ങൻ വീട്ടിൽ സിജോ (തവളക്കണ്ണൻ 25), പുത്തൂർ നന്പ്യാർ റോഡിൽ വടക്കൻ വീട്ടിൽ ബാബു(38), അഞ്ചേരി, പാലക്കുഴിയിൽ താഴത്ത് വീട്ടിൽ അഖിൽ എന്നിവരാണ് അറസ്റ്റിലായത്. കാച്ചേരിയിലെ പാടത്തുനിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഈസ്റ്റ് സിഐ കെ.സി. സേതുവിന്റെ നിർദ്ദേശപ്രകാരം എഎസ്ഐ സിദ്ദിഖ് അബ്ദുൽഖാദർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പീറ്റർ, ശശികുമാർ, പ്രദീപ്, സിവിൽ പോലീസ് അരവിന്ദ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Read Moreതേങ്ങയിൽ വിരിയുന്ന കുരങ്ങുകൾ ..! പൊതിക്കാത്ത തേങ്ങയിൽ ജീവസുറ്റ രൂപങ്ങൾ മെനഞ്ച് കുട്ടപ്പൻ; തേങ്ങയിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന അപൂർവ്വം കലാകാരന്മാരിലൊരാൾ
കൊടകര: പൊതിക്കാത്ത തേങ്ങയിൽ ജീവസുറ്റ മൃഗരൂപങ്ങളെ മെനഞ്ഞെടുക്കുകയാണ് ചെന്പുച്ചിറ സ്വദേശി പൊനത്തി കുട്ടപ്പൻ. ശിൽപ്പനിർമാണത്തിൽ ജന്മസിദ്ധമായുള്ള സർഗശേഷിയുടെ കരുത്തിലാണ് ഈ ഗ്രാമീണകലാകാരൻ തിളങ്ങുന്നത്. തേങ്ങയിൽ ശിൽപ്പങ്ങൾ ഉണ്ടാക്കുന്ന അപൂർവ്വം കലാകാരന്മാരിലൊരാളാണ് കുട്ടപ്പൻ. കേരളീയത തുളുന്പുന്ന ശിൽപ്പങ്ങളിലധികവും കുരങ്ങുകളുടേതാണ്. കുഞ്ഞുങ്ങളോടൊപ്പം കുട ചൂടി ഇരിക്കുന്ന തള്ളകുരങ്ങുകളും ഒറ്റക്കിരിക്കുന്ന കുരങ്ങുകളും കുട്ടപ്പന്റെ ശിൽപ്പശേഖരത്തിലുണ്ട്. ഇവക്കു പുറമേ ആന, ആമ, അണ്ണാറക്കണ്ണൻ, ഗണപതിഭഗവാൻ എന്നിവയും കുട്ടപ്പൻ തന്റെ കരവിരുതിലൂടെ രൂപപ്പെടുത്തുന്നു. വീട്ടിൽ സ്വന്തമായി തെങ്ങില്ലാത്തതിനാൽ വില കൊടുത്ത് തേങ്ങ വിലകൊടുത്തുവാങ്ങിയാണ് കുട്ടപ്പൻ ശിൽപ്പങ്ങൽ മെനയുന്നത്. ഉളിയും കത്തിയും ഉപയോഗിച്ചാണ് തേങ്ങയെ ജീവസുറ്റ രൂപങ്ങളാക്കി മാറ്റിയെടുക്കുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് കളിമണ്ണിൽ ശിൽപ്പങ്ങളുണ്ടാക്കിയാണ് തുടക്കം. ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെയാണ് അന്ന് ആദ്യമായി കുട്ടപ്പൻ കളിമണ്ണിൽ രൂപപ്പെടുത്തിയത്. പിന്നീട് കുട്ടപ്പൻ വിവാഹശേഷമാണ് വീണ്ടും ശിൽപ്പനിർമാണത്തിലേക്ക് തിരിയുന്നത്. തേങ്ങയിലെന്ന പോലെ മരങ്ങളുടെ വേരുകളിലും ഇദ്ദേഹം ശിൽപ്പങ്ങൾ നിർമിക്കാറുണ്ട്.…
Read Moreഡി സിനിമാസ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് പൊതു പ്രവർത്തകന്റെ അനിശ്ചിതകാല നിരാഹാരം തുടങ്ങി; നഗരസഭ ആനുകൂല്യങ്ങളെല്ലാം പറ്റിയശേഷം ഇപ്പോൾ ദിലീപിനെ ദ്രോഹിക്കുകയാണെന്ന് സലീം ഇന്ത്യ
ചാലക്കുടി: ഡി സിനിമാസ് അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് പൊതുപ്രവർത്തകനും എഴുത്തുകാരനുമായ സലീം ഇന്ത്യ നഗരസഭ ഓഫീസിനുമുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. രാവിലെ നഗരസഭ ഓഫീസിനുമുന്നിൽ ശയനപ്രദക്ഷിണം നടത്തിയതിനുശേഷമാണ് നിരാഹാരം ആരംഭിച്ചത്. ജനതാദൾ യു ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി നിരാഹര സമരം ഉദ്ഘാടനം ചെയതു. ദിലീപിന്റെ സിനിമ തിയേറ്റർ അടച്ചുപൂട്ടിയത് നഗരസഭയുടെ കാടൻ നിയമമാണെന്നും, ഇത്രയും കാലം എന്തുകൊണ്ടുനടപടി സ്വീകരിച്ചില്ലെന്നും ദിലീപിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിയ അധികൃതർ ദിലീപ് ജയിലിലായപ്പോൾ അദ്ദേഹത്തെ ദ്രോഹിക്കുകയാണെന്നും സലീം ഇന്ത്യ പറഞ്ഞു.
Read Moreഅനുജനെപ്പോലെ കണ്ടവൻ..! വീട്ടമ്മയെ പീഡിപ്പിച്ച് ഒളിവിൽപോയ ബന്ധു അറസ്റ്റിൽ; ഭർത്താവ് പുറത്ത് പോയ സമയത്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു; നഗ്നചിത്രങ്ങൾ കാട്ടി വീണ്ടും പിഡിപ്പിച്ചു
തൃശൂർ: വീട്ടമ്മയെ മാനഭംഗം ചെയ്ത് നാടുവിട്ടുപോയ ബന്ധുവായ തമിഴ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.തൃശൂർ ശങ്കരംകുളങ്ങര അന്പലത്തിനു സമീപം താമസിച്ചിരുന്ന തമിഴ്നാട് ഡിണ്ടിഗൽ ഒട്ടംഛത്രം തങ്കവേലിന്റെ മകൻ ശരത്കുമാറി(26) നെയാണു തൃശൂർ വെസ്റ്റ് പോലീസ് പിടികൂടിയത്. ബിസിനസ് കാര്യങ്ങളിൽ സഹായിക്കാനാണു ബന്ധുവായ ശരത്കുമാറിനെ തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നത്. ഭർത്താവ് പുറത്തുപോയ അവസരത്തിൽ പ്രതി മാനഭംംഗം ചെയ്യുകയും മൊബൈൽ ഫോണ് ഉപയോഗിച്ച് നഗ്നചിത്രങ്ങളെടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും പണം തട്ടിയെടുത്തെന്നുമാണു കേസ്. പിന്നീട് പ്രതി ഒളിവിൽ പോയി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
Read Moreസ്വന്തമായി കടയെന്ന മോഹം ..! സ്വന്തം കട ഉദ്ഘാടനം ചെയ്യാനിരിക്കെ വ്യാപാരി ബൈക്കിടിച്ച് മരിച്ചു; താഴത്തേതിൽ വീട്ടിൽ മുകുന്ദനാണ് മരിച്ചത്; മരണ വാർത്ത നാടിനെ ദുഖത്തിലാഴ്ത്തി
എരുമപ്പെട്ടി (തൃശൂർ: ഇന്ന് സ്വന്തമായി തുടങ്ങുന്ന പച്ചക്കറി കട ഉദ്ഘാടനം ചെയ്യാനിരിക്കെ കടയുടമ ബൈക്കിടിച്ച് മരിച്ചു. തയ്യൂർ കണ്ടമാട്ടിൽ വേലുക്കുട്ടി നായർ മകൻ ചിങ്ങപുരത്ത് താഴത്തേതിൽ വീട്ടിൽ മുകുന്ദൻ (66) ആണ് ഇന്നലെ രാത്രി മരിച്ചത്. എരുമപ്പെട്ടി സെന്റ്. മേരീസ് ആശുപത്രിക്ക് സമീപം പുതുതായി തുടങ്ങുന്ന കടയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 9.45നാണ് അപകടം ഉണ്ടായത്. പെരിന്തൽമണ്ണ സ്വദേശികളായ നൗഷാദ്, ഉമേഷ് എന്നിവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മുകുന്ദനെ ഇടിക്കുക യായിരുന്നു. എരുമപ്പെട്ടി ആക്സ് പ്രവർത്തകർ മൂവരെയും തൃശൂർ ജൂബിലി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മുകുന്ദൻ അർധരാത്രിയോടെ മരിച്ചു. ഇന്നത്തെ പത്രത്തിന്റെ കൂടെ ഉദ്ഘാടന നോട്ടീസ് വന്നതിന്റെ പിന്നാലെ മുകുന്ദന്റെ മരണ വാർത്തയെത്തിയത് നാട്ടുകാരെ ദുഃഖത്തിലാക്കി. ഒരു വർഷം മുന്പ് ഏക മകൻ ദീപക് ഛത്തീസ്ഗഡിൽ വച്ച് ഹൃദ്രോഗത്തെ…
Read Moreഇപ്പം കുറ്റക്കാരൻ ഞാനോ..! മാവോയിസ്റ്റ് നേതാവുമായി പോയ പോലീസ് വാഹനം വഴിയിൽ കേടായി; എസ്ഐയ്ക്കു സസ്പെൻഷൻ ; വാഹനം കേടായതുമൂലം രൂപേഷുമായി 10 മിനിറ്റോളം റോഡിൽ നിൽക്കേണ്ടി വന്നു
തൃശൂർ: മാവോയിസ്റ്റ് നേതാവ് രൂപേഷിനെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുംവഴി പോലീസ് വാഹനം കേടായ സംഭവത്തിൽ സുരക്ഷാവീഴ്ച വിലയിരുത്തി എആർ ക്യാന്പിലെ എസ്ഐക്ക് സസ്പെൻഷൻ. ക്യാംപിലെ വാഹനങ്ങൾ പരിശോധിച്ചു ഫിറ്റ്നസ് ഉറപ്പുവരുത്താൻ ചുമതലയുള്ള മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസർ സെബാസ്റ്റ്യനെയാണു തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത് കുമാർ സസ്പെൻഡ് ചെയ്തത്. പോലീസിനെ ആക്രമിച്ചു രൂപേഷിനെ കടത്തിക്കൊണ്ടു പോകാൻ മാവോയിസ്റ്റുകൾ ഒരുങ്ങുന്നുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പു നിലനിൽക്കേയാണു വൻസുരക്ഷ വീഴ്ച സംഭവിച്ചത്. രണ്ടുദിവസം മുന്പു വിയ്യൂർ വില്ലടത്തായിരുന്നു സംഭവം. രൂപേഷിനെ കോയന്പത്തൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ കേബിൾ തകരാർ മൂലം പോലീസ് ബന്തവസ് വാഹനം കേടാവുകയാ യിരുന്നു. എആർ ക്യാന്പിലെ സായുധസംഘത്തിന്റെ വാഹനവും പോലീസിന്റെ എസ്കോർട്ടും പൈലറ്റും സഹിതമുള്ള വാഹനവ്യൂഹവും ഇതോടെ വഴിയിൽ കുടുങ്ങി. വാഹനം കേടായതുമൂലം രൂപേഷുമായി പോലീസിനു പത്തു മിനിറ്റോളം റോഡിൽ കുടുങ്ങിക്കിടക്കേണ്ടി വന്നു. ക്യാന്പിൽനിന്നു പകരം അയച്ച…
Read More