തൃശൂർ: ദളിതർക്കെതിരെ ആർഎസ്എസും സംഘപരിവാറും നടത്തിവരുന്ന കടന്നാക്രമങ്ങൾക്കെതിരെ നരേന്ദ്ര മോദി കണ്ണടയ്ക്കുകയാണെന്ന് ജെഎൻയു യൂണിയൻ മുൻ പ്രസിഡന്റ് കനയ്യകുമാർ പറഞ്ഞു. സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ്, എഐഎസ്എഫ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ലോംഗ് മാർച്ചിന് തെക്കേഗോപുര നടയിൽ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു കനയ്യകുമാർ. ദളിതർക്കെതിരെയുള്ള ആക്രമണങ്ങൾ പ്രതിരോധിക്കാതെ ദളിതനായ രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിസ്ഥാനാർഥിയാക്കിയതു മോദിയുടെ രാഷ്ട്രീയ ഇരട്ടത്താപ്പാണ്. ലോകമെങ്ങും ചുറ്റിനടന്ന് സെൽഫിയെടുക്കുന്ന മോദി, ബീഫിന്റെ പേരിൽ വർഗീയവാദികൾ കൊലപ്പെടുത്തിയ ജുനൈദിനെ പ്പോലുള്ള മുസ്ലിം സഹോദരങ്ങളെക്കുറിച്ച് മനപ്പൂർവം മറക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ദേശസ്നേഹത്തിന്റെയും ഹിന്ദു ധർമങ്ങളുടെയും പേരു പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് മോദി സർക്കാർ പിൻതുടരുന്നത്. ഗോഡ്സെയെ ആരാധിക്കുന്ന ആർഎസ്എസിനുള്ള മറുപടിയായാണ് ഗോപാൽ കൃഷ്ണ ഗാന്ധിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുന്നതെന്നും കനയ്യ വ്യക്തമാക്കി. ഇന്ത്യയുടെ മഹത്തായ മതേതര പൈതൃകം…
Read MoreCategory: Thrissur
ക്രൈംബ്രാഞ്ച് അന്വേഷിക്കണം..! പോലീ സിന്റെ ക്രൂര മർദനത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം; കടുത്ത മാനസിക സമ്മർദ്ദമാണ് യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ടി.എൻ. പ്രതാപൻ
തൃശൂർ: ദളിത് യുവാവിനെ പാവറട്ടി പോലീസ് ലോക്കപ്പിലിട്ടു മർദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ ആവശ്യപ്പെട്ടു.മർദ്ദനത്ത തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദമാണ് യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. നാടെങ്ങും മോഷണം നടക്കുന്പോൾ കള്ളൻമാരെ പിടിക്കാൻ കഴിയാത്ത പോലീസ് റോഡിലൂടെ പോകുന്നവരെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് മർദ്ദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പ്രതാപൻ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് പാവറട്ടി, എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിൽ ഇന്നു കോണ്ഗ്രസ് ഹർത്താൽ നടത്തുമെന്നു ഡിസിസി പ്രസിഡന്റ് അറിയിച്ചു.
Read Moreഎല്ലാം ശരിയാക്കി നൽകിയത് ഇടത്..! ഡി സിനിമാസിന്റെ സ്ഥലമെടുപ്പും തീറും നടന്നത് ഇടതുമുന്നണി ഭരിക്കുന്ന കാലഘട്ടത്തിൽ; അന്ന് റവന്യൂ മന്ത്രി. കെ.പി. രാജേന്ദ്രനായിരുന്നെന്ന് ഓർമ്മപ്പെടുത്തി യുഡിഎഫ്
ചാലക്കുടി: ഇടതുമുന്നണി സംസ്ഥാനവും, നഗരസഭയും ഭരിക്കുന്ന കാലഘട്ടത്തിലാണ് ഡി സിനിമാസിന്റെ സ്ഥലമെടുപ്പും തീറും നടത്തിയതെന്ന് യുഡിഎഫ് പാർലിമെന്ററി പാർട്ടി യോഗം ചൂണ്ടിക്കാട്ടി. 2006 ജൂണിലാണ് സ്ഥലമെടുപ്പും തീറും നടന്നത്. അന്ന് കെ.പി. രാജേന്ദ്രനാണ് റവന്യൂ മന്ത്രി. 2007 നഗരസഭ ഇടതുപക്ഷം ഭരിക്കുന്പോഴാണ് പെർമിറ്റ് നൽകി ജില്ലാ പ്ലാനർക്ക് ശുപാർശചെയ്തതെന്നും 2008 ചീഫ് ടൗണ് പ്ലാനർക്ക് അയച്ച് എല്ലാ നടപടികളും പൂർത്തീകരിച്ചത് ഇടതുപക്ഷ ഭരണത്തിലാണെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടി. ഉദ്ഘാടനചടങ്ങിൽ പ്രതിപക്ഷ ഉപനേതാവ് കൊടിയേരി ബാലകൃഷ്ണൻ പങ്കെടുത്തിരുന്നുവെന്നും യോഗം നഗരസഭ ഭരണകക്ഷിയെ ഓർമിപ്പിച്ചു.
Read Moreഞെട്ടലുളവാക്കുന്നെന്ന് കോടതി..! ആറു വയസുകാരിയെ പീഡിപ്പിച്ച അമ്പത്തഞ്ചുകാരന് അഞ്ചുവർഷം കഠിനതടവും പിഴയും; വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ ലൈംഗീകമായി പിഡിപ്പിക്കുകയായിരുന്നു
തൃശൂർ: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് അഞ്ചുവർഷം കഠിനതടവ്. ഒല്ലൂർ സ്വദേശി കാക്കനാട്ട് വീട്ടിൽ രാമചന്ദ്രനെ(55)യാണ് അഞ്ചുവർഷം കഠിനതടവിനും 25,000 പിഴയ്ക്കും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ഇരയ്ക്ക് ആനുപാതികമായ വിക്ടിം കോന്പൻസേഷൻ അനുവദിക്കാൻ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് കോടതി ഉത്തരവിട്ടിട്ടുണ്ട്. 2014 ജൂണ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ ടിവി കണ്ടുകൊണ്ടിരുന്ന കുട്ടിയെ പ്രതി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. മെഡിക്കൽ പരിശോധനയിൽ കുട്ടി ലൈഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിരുന്നു. കുട്ടിയുടെ രഹസ്യമൊഴി അന്നത്തെ ചാലക്കുടി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വിചാരണസമയത്ത് മജിസ്ട്രേറ്റ്, കോടതിയിലെത്തി മൊഴി നൽകുകയും ചെയ്തു. ശാസ്ത്രീയ തെളിവുകളുടെയും മറ്റു സാക്ഷിമൊഴികളുടെയും ബലത്തിൽ പ്രോസിക്യൂഷനു കേസ് സംശയാതീതമായി തെളിയിക്കാൻ കഴിഞ്ഞതായും സംഭവം ഞെട്ടലുളവാക്കുന്നതായും കോടതി…
Read Moreനൂറ്റിയഞ്ചിന്റെ നിറവിലും ചിട്ടയോടെ വറുതുണ്ണി വല്യപ്പൻ; പുത്തൻ തലമുറയ്ക്ക് മുന്നിൽ ഈ പ്രായത്തിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി വറുതുണ്ണി
കൊരട്ടി: കണ്ടംകുളത്തി വറുതുണ്ണി വല്യപ്പൻ നൂറ്റിയഞ്ചാം വയസിന്റെ പ്രഭയിൽ.ജീവിതത്തിന്റെ കല്ലും മുളളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചപ്പോഴും താങ്ങായി നിന്നത് അധ്വാനിക്കാനുളള മനസ്സും ഈശ്വരനിലുളള അചഞ്ചലമായ വിശ്വാസവുമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വറുതുണ്ണി വല്യപ്പൻ എല്ലാ ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുന്നേൽക്കും. തിരുമുടിക്കുന്ന് ചെറുപുഷ്പം ദേവാലയത്തിൽ കുർബാനയിലും ആഴ്ചയിൽ പലവട്ടം കൊരട്ടിമുത്തിയുടെ ദേവാലയത്തിലും ചൊവാഴ്ച ദിവസങ്ങളിൽ ലത്തീൻ പളളിയിലും തിരുകർമങ്ങളിൽ സംബന്ധിക്കും. പല ദിവസങ്ങളിലും നടന്നും പരസഹായമില്ലാതെ ബസ് കയറിയുമാണ് ഈ യാത്രകളെല്ലാം. കണ്ണടയില്ലാതെ ഇന്നും ബൈബിളും പത്രവും വായിക്കുന്ന ഇദ്ദേഹം മരുന്നുകളൊന്നും തന്നെ കഴിക്കാറില്ല. മദ്യത്തിനോടും വിമുഖതയാണ്. തിരുമുടിക്കുന്ന് പളളിയിൽ കൈക്കാരനായി സേവനം അനുഷ്ഠിച്ചിട്ടുളള വറുതുണ്ണി വല്യപ്പൻ നാടിന്റെ നന്മകൾക്കു വേണ്ടി ഉദാരമായി സംഭാവനകൾ കൊടുക്കാനും മടിക്കാണിക്കാറില്ല. 12ാം വയസിൽ നാലര ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്റെ കാർഷിക മേഖലയിലെ കഠിനാധ്വാനത്തിന്റെ ഫലമായി ഏക്കറുകണക്കിന് ഭൂമി സ്വന്തമായുണ്ട്. ഇന്നും കൃഷിയിടങ്ങളിൽ…
Read Moreജനത്തിന് ബുദ്ധിമുട്ടുണ്ടാകരുത്..! മദ്യവിൽപ്പന ‘ഉഷാറാക്കാൻ’ തണ്ണീർതടം മണ്ണിട്ട് മൂടി; മദ്യം വാങ്ങാനെത്തുന്നവരുടെ വാഹനം പാർക്ക് ചെയ്യാൻ വേണ്ടിയാണ് തണ്ണീർതടം നികത്തിയത്
കല്ലൂർ: അനധികൃതമായി തണ്ണീർതടം മണ്ണിട്ട് നികത്തി മദ്യവിൽപ്പനശാലക്ക് വാഹന പാർക്കിംഗ് സൗകര്യം ഒരുക്കിയതായി പരാതി. ബീവറേജിലേക്കുള്ള റോഡ് വീതി കൂട്ടുന്നതിനും വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിനും വേണ്ടിയാണ് സ്വകാര്യ വ്യക്തി തണ്ണീർതടം മണ്ണിട്ട് നികത്തുന്നത്. ഇന്നലെ രാവിലെ മുതലാണ് ടിപ്പർ ലോറിയിൽ മണ്ണ് കൊണ്ടുവന്ന് തണ്ണീർതടം നികത്തുന്നത്. മറ്റിടങ്ങളിൽ നിന്നും കൊണ്ടുവരുന്ന കെട്ടിടാവശിഷ്ടങ്ങൾ അടങ്ങിയ മണ്ണാണ് നികത്താൻ ഉപയോഗിക്കുന്നത്.ഒരാഴ്ച മുൻപാണ് പാടം വഴിയിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ മദ്യവിൽപ്പനശാല പ്രവർത്തനം ആരംഭിച്ചത്. ബീവറേജിലേക്കുള്ള റോഡിൽ ചെളിയും വെള്ളക്കെട്ടും നിറഞ്ഞതിനെ തുടർന്ന് കഴിഞ്ഞ ദിവസം പാറപ്പൊടിയിട്ട് നികത്തിയിരുന്നു. ഇതിനിടെയാണ് മദ്യവിൽപ്പന കേന്ദ്രത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമൊരുക്കുന്നതിന്റെ മറവിൽ തണ്ണീർതടം മണ്ണിട്ട് നികത്തിയത്. വില്ലേജ് രേഖകളിൽ നെൽവയലായി കിടക്കുന്ന ഭൂമി രൂപമാറ്റം നടത്താൻ ശ്രമിച്ചതിനും,തണ്ണീർ തട സംരക്ഷണ നിയമം ലംഘിച്ചതിനെതിരെയും പൊതു പ്രവർത്തകനായ മുകുന്ദൻ വില്ലേജ് ഓഫീസർക്ക് പരാതി നൽകി.…
Read Moreവീടിനു കാവലാകാൻ, ഒളിഞ്ഞിരിക്കുന്ന കഞ്ചാവ് കണ്ടെത്താൻ, സ്ത്രീസുരക്ഷ നൽകാൻ എന്തുമാകട്ടെ; നിങ്ങളുടെ ആവശ്യാനുസരണം മെരുങ്ങാത്ത നായ്ക്കളെ ഇണക്കിനൽകുന്ന ക്രിസ്റ്റോയെക്കുറിച്ചറിയാം
ഇരിങ്ങാലക്കുട: ഏതു മെരുങ്ങാത്ത നായയും ചേനത്തുപറമ്പിൽ ക്രിസ്റ്റോ ബാബുവിനു മുന്നിൽ മെരുങ്ങും. നായ്ക്കളുമായി ചങ്ങാത്തം കൂടി അവയെ പരിശീലിപ്പിക്കുകയാണ് ഈ യുവാവ്. ബ്രിട്ടീഷ് എയർവേയ്സ് ഉദ്യോഗസ്ഥനായിരുന്ന ക്രിസ്റ്റോ ജോലിക്കിടയിൽ പരിചയപ്പെട്ട ജർമൻകാരനായ ബർണാൾഡാണ് നായ പരിശീലനത്തിൽ ഗുരു. അതോടെ ജോലി രാജിവച്ച് ജർമനിയിലെ പോലീസ് നായ്ക്കളെ പരിശീലിപ്പിക്കാനെത്തി. ഇന്ത്യയിലെത്തിയശേഷം ഇരിങ്ങാലക്കുടയിലും മുംബൈയിലും നായ പരിശീലന സ്കൂൾ തുടങ്ങി. ഇരിങ്ങാലക്കുടയ്ക്കടുത്തു ചേലൂരിലാണ് പ്രധാന കേന്ദ്രം. ലക്ഷത്തിലേറെ രൂപ വിലയുള്ള ഇറക്കുമതിചെയ്ത നായ്ക്കളുടെ പരിശീലന കേന്ദ്രമാണിതിപ്പോൾ. രാജ്യത്തെ പല സുരക്ഷാ ഏജൻസികളും ഇപ്പോൾ ക്രിസ്റ്റോയുടെ സഹായം തേടുന്നുണ്ട്. കഞ്ചാവ് മണത്തുപിടിക്കുന്ന നായ്ക്കളെ കേരള പോലീസിനു നല്കുകയാണ് ഇപ്പോഴത്തെ ദൗത്യങ്ങളിലൊന്ന്. വീടിനു കാവലാകാൻ, പോലീസിനു പ്രതികളെ പിടികൂടാൻ, ഒളിഞ്ഞിരിക്കുന്ന കഞ്ചാവ് കണ്ടെത്താൻ, സ്ത്രീസുരക്ഷ നൽകാൻ തുടങ്ങി വിവിധ തരം കാര്യങ്ങൾക്കായാണ് ക്രിസ്റ്റോയുടെ മേൽനോട്ടത്തിൽ നായ്ക്കളെ പരിശീലിപ്പിക്കുന്നത്. ഇതിനകംതന്നെ വിവിധ മേഖലകളിലായി ആയിരത്തോളം…
Read Moreമാതാപിതാക്കൾ വിവാഹ ആലോചനകൾ നടത്തുന്നതിനിടെ കാമുകന്റെ കൂടെ മകൾ ഒളിച്ചോടിപ്പോയി; ഇഷ്ടപ്പെട്ടയാളുടെ കൂടെ മകൾ ഇറങ്ങിപ്പോയ ദേഷ്യം മാതാവ് തീർത്ത് ഇങ്ങനെ…
പുന്നയൂർക്കുളം: മകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിനെ തുടർന്ന് മകളുടെ മാതാപിതാക്കൾ യുവതിയെ കൊണ്ടുപോയ യുവാവിന്റെ കാർ കത്തിപ്പിച്ചു. സംഭവത്തിൽ മാതാവും കാര്യസ്തനും അറസ്റ്റിലായി. തടിക്കാട് സ്വപ്ന നിവാസിലെ സ്വപ്ന ശ്രീകുമാർ (43), ഇവരുടെ വീട്ടിലെ കാര്യസ്തനായ തടിക്കാട് കാഞ്ഞങ്ങാട്ട് വീട്ടിൽ പ്രജീഷ് (32) എന്നിവരെയാണ് പെരുന്പടപ്പ് എസ്ഐ വി.വിനോദും സംഘവും അറസ്റ്റുചെയ്തത്. സ്വപ്നയുടെ ഭർത്താവും എറണാകുളം സ്വദേശിയുമായ ശ്രീകുമാറും അറസ്റ്റിലായ പ്രജീഷിന്റെ കൂട്ടുകാരായ സജീഷും പിടികിട്ടാപ്പുള്ളികളാണ്. അറസ്റ്റിലായ പ്രജീഷിന്റെ കൂട്ടുകാരനായ തടിക്കാട് സ്വദേശി കറുത്തേടത്ത് വീട്ടിൽ സജീഷ് (26), പ്രജീഷുമാണ് കാർ പെട്രോളൊഴിച്ച് കത്തിച്ചത്. മൂന്നുമാസങ്ങൾക്കുമുന്പാണ് കാർ കത്തിച്ച സംഭവം നടന്നത്. വെളിയംകോട് ചേക്കുമുക്കിൽ പന്തായിൽ വീട്ടിൽ ഹരിദാസിന്റെ മകൻ കമൽദാസിന്റെ വീട്ടുമുറ്റത്ത് ഇട്ടിരുന്ന കാറാണ് സജീഷും പ്രജീഷും കൂടി കത്തിച്ചത്. വീട്ടിലെ ജോലിക്കായി കമൽദാസിനെക്കൂടി സ്വപ്നവിഹാറിൽ നിർത്തിയിരുന്നു. ഇതുവഴിയാണ് ഇവരുടെ മകൾ കമൽദാസുമായി അടുപ്പത്തിലാവുകയും…
Read Moreമദ്യപാനികളുടെ അഴിഞ്ഞാട്ടം രസിച്ച് പോലീസ്..! നഗരസഭാ ബസ് സ്റ്റാൻഡ് കൈയടക്കി മദ്യപാനികൾ; കുടിച്ച് ലക്കുകെട്ട് ഉടുതുണിപോലുമില്ലാതെയുള്ള ഇവരുടെ കിടപ്പ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു
ഇരിങ്ങാലക്കുട: ബാറുകൾ തുറന്നതോടെ നഗരസഭാ ബസ് സ്റ്റാൻഡ് പരിസരത്ത് മദ്യപാനികളുടെ ശല്യമേറുന്നതായി ആക്ഷേപം. ഇതുമൂലം സ്ത്രീകളടക്കമുള്ള യാത്രക്കാർക്ക് ഏറെ ദുരിതമുളവാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. മദ്യപിച്ച് ബോധമില്ലാത്ത അവസ്ഥയിലായവർ പലപ്പോഴും വന്നു കിടക്കുന്നത് ബസ് സ്റ്റാൻഡിനുള്ളിലെ കെട്ടിടത്തിലാണ്. മലമൂത്ര വിസർജനവും ഛർദ്ദിയും ഈ കെട്ടിടത്തിന്റെ ഗോവണികളിലായിരിക്കും നടത്തുക. ഇവിടെ കിടക്കുന്ന പലർക്കും പലപ്പോഴും ഉടുതുണിപോലും ഉണ്ടാകാറില്ല. ഒന്നാം നിലയിലേക്കും മറ്റും കയറുന്നതിനായി സ്ത്രീകളടക്കമുള്ളവർ ഇവരെ മറികടന്നുവേണം പോകുവാൻ. ബസ് സ്റ്റാൻഡിൽ യാത്രക്കായി ബസ് കാത്തുനിൽക്കുന്ന പെണ്കുട്ടികളോട് ഇക്കൂട്ടർ അസഭ്യവർഷം പോലും ചൊരിയാറുണ്ട്. ഇതിനെ ചോദ്യം ചെയ്താൽ പലപ്പോഴും വാക്കേറ്റവും സംഘട്ടനവും നടക്കുകയാണു പതിവ്. ബസ് സ്റ്റാൻഡിൽ പലപ്പോഴും ഡ്യൂട്ടിക്കായി പോലീസുകാർ ഉണ്ടാകാറുണ്ട െങ്കിലും ഇവർ കാഴ്ചക്കാരായി മാറുകയാണു പതിവ്. ആരെങ്കിലും പോലീസിൽ പരാതിപെട്ടാൽ ഉടനെ പോലീസെത്തി ഇവരെ പറഞ്ഞയക്കുമെങ്കിലും പോലീസ് സ്ഥലം വിട്ടാൽ ഇക്കൂട്ടർ വീണ്ടും പഴയസ്ഥലത്തെത്തി കയറികിടക്കുകയും…
Read Moreഅഴിയെണ്ണിക്കാൻ അവൻ വരുന്നു..! നടിയെ ആക്രമിച്ച കേസിൽ തെളിവുകൾ ശക്തം; എല്ലാം കോർത്തിണക്കിയാൽ മാത്രം മതിയെന്ന് നിയുക്ത പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാഷ്ട്രദീപികയോട്
സ്വന്തം ലേഖകൻ തൃശൂർ: “തെളിവുകൾ ശക്തമാണ്, ഇനി എല്ലാം കോർത്തിണക്കിയാൽ മാത്രം മതി’- നടിയെ ആക്രമിച്ച സംഭവപരന്പരകളുമായി ബന്ധപ്പെട്ട കേസുകൾക്കായി നിയോഗിക്കപ്പെട്ട സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എ. സുരേശൻ രാഷ്ട്രദീപികയോടു പറഞ്ഞു. കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറായി തൃശൂരിലെ പ്രമുഖ അഭിഭാഷകനും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ സുരേശനെ നിയോഗിക്കാൻ ഇന്നലെയാണു സർക്കാർ തീരുമാനിച്ചത്. തുടക്കംമുതലേ കേസിന്റെ സുശക്തമായ മേൽനോട്ടത്തിനാണു തെളിവെടുപ്പു ഘട്ടത്തിൽതന്നെ പ്രോസിക്യൂട്ടറെ നിയമിച്ചത്. നടിയുമായി അടുപ്പമുള്ളവരാണു സുരേശന്റെ പേരു നിർദേശിച്ചത്. സൗമ്യ കേസ് അടക്കം സമാന പ്രാധാന്യമുള്ള ഒരു ഡസനോളം കേസുകളിൽ അഡ്വ. എ. സുരേശൻ സ്പെഷൽ പ്രോസിക്യൂട്ടറായിരുന്നു. സൗമ്യയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിക്കു വധശിക്ഷ വിധിക്കാവുന്ന വിധത്തിൽ കേസിന്റെ മേൽനോട്ടവും വിചാരണയും വാദവും നടത്തിയതു സുരേശനായിരുന്നു. എന്നാൽ സുപ്രീം കോടതി ശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. മേൽക്കോടതികളിൽ സുരേശന്റെ സേവനം പ്രയോജനപ്പെടുത്താതിരുന്നതാണു സുപ്രീം കോടതിയെ കാര്യങ്ങൾ…
Read More