പഴയന്നൂർ: പ്രസവ വേദനയെതുടർന്ന് ആശുപത്രിയിലെത്തിയ ആദിവാസി യുവതി ചികിത്സ ലഭിക്കാതെ ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കുന്പളക്കോട് മാട്ടിൻമുകൾ മലയൻ കോളനിയിലെ രജീഷിന്റെ ഭാര്യ സുകന്യ(25) ആണ് ഓട്ടോറിക്ഷയിൽ പെണ്കുഞ്ഞിനു ജന്മം നല്കിയത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോയിൽ പഴയന്നൂർ വടക്കേത്തറ ഗവ. ആശുപത്രിയിൽ എത്തിയതാണ്. എന്നാൽ, ഡോക്ടർ ഇല്ലെന്നും മറ്റേതെങ്കിലും ആശുപത്രിയിൽ പോകാനും അധികൃതർ പറഞ്ഞു. ഓട്ടോറിക്ഷയിൽ പെട്രോളിന്റെ കുറവും, സാന്പത്തിക ബുദ്ധിമുട്ടും കാരണം തിരിച്ചു വീട്ടിലേക്ക് പോകാനാണ് സുകന്യ തീരുമാനിച്ചത്. രണ്ടു കിലോമീറ്ററോളം യാത്ര തുടർന്നപ്പോഴാണ് എളനാട് പൊട്ടൻതോട് ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ പ്രസവം നടന്നത്. എന്തു ചെയ്യണമെന്നറിയാതെ വാഹനത്തിലുണ്ടായിരുന്നവർ കുഞ്ഞിനെയും അമ്മയേയും താങ്ങി ഒരുവിധം വീട്ടിലെത്തിച്ചു. തുടർന്ന് പൊക്കിൾകൊടി മുറിച്ച് ഇരുവരെയും വേർപെടുത്താൻ 70ൽ കൂടുതൽ പ്രായം വരുന്ന ജാനകിയെ അന്വേഷിച്ച് മണിക്കൂറുകൾക്കുശേഷമാണ് അവർ എത്തി പൊക്കിൾകൊടി മുറിച്ചുമാറ്റിയത്. രക്ഷപ്പെട്ട അമ്മയും…
Read MoreCategory: Thrissur
പണി പാളിയേനേ..! തൊണ്ടിമുതലിന് തീപിടിച്ചു; ദൃക്സാക്ഷികളായി പോലീസുകാർ; പുതുക്കാട് പോലീസ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിമരുന്നിനാണ് തീപിടിച്ചത്; തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല
തൃശൂർ: പോലീസ് തൊണ്ടിയായി സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന വെടിമരുന്ന് ശേഖരത്ത് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തൃശൂർ ജില്ലയിലെ പുതുക്കാട് പോലീസ് സ്റ്റേഷനിലാണ് സംഭവമുണ്ടായത്. ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി. ഇന്ന് ഉച്ചയോടെയാണ് സംഭവം. അടുത്തിടെ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടുമുതലായിരുന്നു വെടിമരുന്ന്. ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. തീപിടുത്തതിന്റെ കാരണം അറിവായിട്ടില്ല. സംഭവത്തിൽ ആർക്കും പരിക്കില്ല.
Read Moreവെറും ലൗഡ് സ്പീക്കർ..! ലൗ ജിഹാദ് യാഥാർഥ്യമാണെന്ന പ്രസ്താവന നടത്തിയ സെൻകുമാർ ആർഎസ്എസിന്റെ ലൗഡ് സ്പീക്കർ; മുൻ ഡിജിപി സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് യൂത്ത് ലീഗ്
തൃശൂർ: മതസ്പർദ്ധ വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയതിനു മുൻ ഡിജിപി സെൻകുമാറിനെതിരെ ഐപിസി 153-എ പ്രകാരം കേസെടുക്കണമെന്നു മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ഇന്ന് ഡിജിപിക്ക് പരാതി നൽകും. പോലീസ് അന്വേഷിച്ചു സംഘപരിവാർ പ്രചാരണമാണെന്നു കണ്ടെത്തിയ ലൗ ജിഹാദ് യാഥാർഥ്യമാണെന്ന് ഇപ്പോൾ പ്രസ്താവന നടത്തിയ സെൻകുമാർ ആർഎസ്എസിന്റെ ലൗഡ് സ്പീക്കർ ആയി മാറിയിരിക്കുകയാണ്. നൂറുകുട്ടികൾ ജനിക്കുന്പോൾ 42പേർ മുസ്ലീമുകളാണെന്നു പ്രഖ്യാപിച്ച സെൻകുമാർ ഏത് സോഴ്സിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പ്രസ്താവന നടത്തിയതെന്നും കേരളത്തിൽ എവിടെയാണു മുസ്ലീമുകൾ ജിഹാദ് നടത്തി സ്വർഗത്തിൽ പോകണമെന്നു പഠിപ്പിക്കുന്നതെന്നും വ്യക്തമാക്കാൻ തയാറാകണം. വസ്തുതാവിരുദ്ധവും അത്യന്തം മതവിദ്വേഷമുണ്ടാക്കുന്നതുമായ പ്രചാരണങ്ങളാണ് ഉന്നത പോലീസ് പദവിയിലിരുന്ന ഒരാളുടെ ഭാഗത്തു നിന്നുണ്ടായത്. ഇത് അങ്ങേയറ്റം ഗൗരവമുള്ളതാണെന്നും ഫിറോസ് പറഞ്ഞു. വിദേശത്തു മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനു 48 മണിക്കൂർ…
Read More“ഉടുമ്പ് സുരേഷ്! അമ്പതോളം മോഷണക്കേസുകളില് പ്രതി; സ്കൂള് വിദ്യാഭ്യാസ കാലഘട്ടം മുതല് മോഷണമാരംഭിച്ചു; ഉടുമ്പ് സുരേഷ് എന്ന വിളിപ്പേര് വന്നതിനു പിന്നിലെ കാരണം ഇതാണ്…
ഇരിങ്ങാലക്കുട: കാർഷികവിളകൾ മാത്രം മോഷ്ടിക്കുന്ന, അന്പതോളം മോഷണക്കേസുകളിൽ പ്രതിയായ “ഉടുന്പു സുരേഷ്’ പിടിയിൽ. കോടാലി മുരിക്കിങ്ങൽ ആളൂപറന്പിൽ സുരേഷിനെ(48) അവിട്ടത്തൂരിൽനിന്ന് കഴിഞ്ഞദിവസം രാത്രിയാണു പിടികൂടിയത്. കടുപ്പശേരി സ്വദേശിയുടെ ഫാം ഹൗസിൽനിന്ന് 50 കിലോ ജാതിക്കയും മറ്റും മോഷണം നടത്തിയ കേസിൽ ഇരിങ്ങാലക്കുട സിഐ എം.കെ. സുരേഷ്കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം മുതൽ മോഷണമാരംഭിച്ച പ്രതി ഉയരം കൂടിയ മതിലുകളിൽ വലിഞ്ഞുകയറുന്നതിനാലാണു ഉടുന്പ് സുരേഷ് എന്നറിയപ്പെടുന്നത്. ഏതാനും ദിവസം മുന്പാണു മോഷണക്കേസിൽ ജയിൽശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ ജോലിക്കുപോകുന്ന വീടുകൾ കേന്ദ്രീകരിച്ചാണു കൂടുതലും മോഷണം നടത്തിയിട്ടുള്ളത്. ജാതിക്ക, റബർഷീറ്റ്, കുരുമുളക് തുടങ്ങിയ കാർഷികവിളകളാണു മോഷണം നടത്തുന്നത്. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര, വരന്തരപ്പിള്ളി, പുതുക്കാട് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ മോഷണക്കേസുകൾ നിലവിലുണ്ട ്. 12ഓളം മോഷണ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട ്.…
Read Moreഇന്നസെന്റിന് ഇന്നസെന്റില്ലെന്ന്..! ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊള്ളാത്ത ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റും എംപിയുമായി ഇരിക്കുന്നത് ലജ്ജാകരമെന്ന് മഹിളാ കോൺഗ്രസ്
ഇരിങ്ങാലക്കുട: സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്നസെന്റ് എംപിയുടെ വസതിയിലേക്കു മഹിളാ കോണ്ഗ്രസ് മാർച്ച് നടത്തി. ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികൾ കൂടിയായ കലാകാരന്മാർ രംഗത്തിറങ്ങി സ്ത്രീകൾക്കെതിരായി നടത്തുന്ന പരാമർശങ്ങളും പ്രവർത്തനങ്ങളും അതിരുകടക്കുമ്പോഴാണ് ഇവർക്കെതിരെ സ്ത്രീകൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥ വന്നതെന്നു മഹിളാ കോണ്ഗ്രസ് സംസ്ഥാന ഭാരവാഹി ഷാനിമോൾ ഉസ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കുവേണ്ടി നിലകൊള്ളാത്ത അമ്മ സംഘടനയുടെ പ്രസിഡന്റ് കേരളത്തിലെ എംപി കൂടിയായ ഇന്നസെന്റ് ആണെന്നുള്ളതു ലജ്ജാകരമാണെന്നും അതിനുപുറമെ സ്ഥിരമായി സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുന്ന ഇന്നസെന്റ് ഇപ്പോൾ ‘ഇന്നസെന്റ്’ അല്ലാതായി മാറിയിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹം വഹിക്കുന്ന സ്ഥാനങ്ങൾ രാജിവച്ചു പുറത്തു പോകണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയക്കാരൻ ആയതുകൊണ്ടല്ല, പകരം കലാകാരൻ ആയതിനാലാണു ജനങ്ങൾ ഇദ്ദേഹത്തെ എംപിയായി തെരഞ്ഞെടുത്തതെന്നും ഷാനിമോൾ ഓർമപ്പെടുത്തി. മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മടീച്ചർ അധ്യക്ഷത വഹിച്ചു. മഹിളാ കോണ്ഗ്രസ് നിയോജകമണ്ഡലം…
Read Moreമോഷണം തൊഴിലാക്കിയപോത്തൻ വാവ ..! മോഷണം തുടങ്ങിയത് 20 വയസിൽ; സംസ്ഥാ നത്തെ എല്ലാ ജയിലുകളിലും കിടന്നിട്ടുണ്ട്; ഇതുവരെ നൂറോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പ്രതി സജീഷ്
തൃശൂർ: പാലക്കാട്, മലപ്പുറം ജില്ലകളിലെ നൂറോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിവന്നിരുന്ന യുവാവിനെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ടി. നാരായണന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാൾ സ്വദേശി കൊട്ടരപാട്ടിൽ വീട്ടിൽ പോത്തൻ വാവ എന്നറിയപ്പെടുന്ന സജീഷ്(35) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 17ന് രാത്രി തൃശൂർ മുണ്ടൂരിനടുത്തുള്ള മുണ്ടയൂർ മഹാദേവ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്ത് പണവും മറ്റും മോഷണം നടത്തിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് കുപ്രസിദ്ധ അന്പലമോഷ്ടാവ് പോത്തൻ വാവ കുടുങ്ങിയത്. ഇരുപതാമത്തെ വയസിൽ തുടങ്ങിയതാണ് മോഷണം. ഇതുവരെ നൂറിലേറെ മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കടകളിലും മറ്റും ചെറിയ ചെറിയ മോഷണങ്ങൾ നടത്തിയാണ് തുടക്കമിട്ടത്. പിന്നീട് വീടിനടുത്തുള്ള അന്പലങ്ങളുടെ ഭണ്ഡാരങ്ങളും, മറ്റും തകർത്ത് മോഷണങ്ങൾ തുടരുകയായിരുന്നു. 2008 ൽ തൃശൂർ കുന്നംകുളത്തിനടുത്ത് മോഷണം നടത്തുന്നതിനിടയിൽ അന്പലത്തിൽ കിടന്ന്…
Read Moreപണത്തിന് വല്ലാത്ത ബുദ്ധിമുട്ടല്ലേ സാർ..! ബിജെപി നേതാവിന്റെ വീട്ടിൽ നിന്നും കള്ളനോട്ട് പിടിച്ച സംഭവം; കേസിലെ അഞ്ചാം പ്രതിയും അറസ്റ്റിലായി; ചോദ്യം ചെയ്യലിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചെന്ന്
കയ്പമംഗലം: ബിജെ പി നേതാക്കളുടെ വീട്ടിൽനിന്നു കള്ളനോട്ടു പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി അഞ്ചാം പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ ഏരാശേരി രാഗേഷിനെയും രാജീവിന്റെയും പിതാവായ ഹർഷനെ(62)യാണു ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി പി.ടി. ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഹർഷന്റെ പേരിലുള്ള വീട്ടിലാണു കള്ളനോട്ടടി നടത്തിയതെന്നതു കൊണ്ടാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കള്ളനോട്ടു വിഷയത്തിൽ ഹർഷനു നേരിട്ടോ അല്ലാതെ യോ പങ്കുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. ഇന്നലെ രാവിലെ അഞ്ചാംപരത്തിയിലെ വീടിനു സ മീപത്തു നിന്നാണു ഹർഷനെ അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ കോടതിയിൽ ഹാ ജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഒന്നും രണ്ടും പ്രതികളായ രാഗേഷിന്റെയും രാജീവിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. ഇവരെ ചോദ്യം ചെയ്തതിൽ ക്രൈം ബ്രാഞ്ചിന് പുറത്തു വിടാൻ കഴിയാത്ത…
Read Moreമദ്യം വന്നൂ എല്ലാം ശരിയാകും..! ജനകീയ പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊക്ലായിയിൽ വിദേശ മദ്യശാല തുറന്നു; പൊട്ടിത്തെറിച്ച് വീട്ടമ്മമാർ; കുടിയൻമാർ മദ്യശാലയെ വരവേറ്റത് പടക്കം പൊട്ടിച്ചും
കയ്പമംഗലം: മാസങ്ങളായി തുടരുന്ന ജനകീയ പ്രതിഷേധങ്ങൾക്ക് ഫലമുണ്ടായില്ല.പൊക്ലായിയിൽ എതിർപ്പിനെ മറികടന്ന് വൻ പോലീസ് സന്നാഹത്തോടെയാണു വിദേശ മദ്യഷോപ്പ് പ്രവർത്തനം തുടങ്ങിയത്. ശ്രീനാരായണപുരത്തെ ദേശീയ പാതയോരത്തെ ബീവറേജ് കോർപറേഷന്റെ മദ്യവില്പനശാലയാണ് പൊക്ലായി തെക്കു ഭാഗത്തെ കൂനിയാറ രാജന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്കു മാറ്റിയത്. ബീവറേജ് കോർപറേഷന്റെ മദ്യവില്പനശാല വരുന്നതിനെതിരെ പ്രദേശത്ത് മാസങ്ങളായി സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ ജനങ്ങൾ സമരം നടത്തിയിരുന്നു. എന്നാ ൽ ഇതൊന്നും മുഖവിലയിൽ എടുക്കാതെയാണ് ജനങ്ങൾ തിങ്ങിത്താമസിക്കുന്നതും കോളജും സ്കൂളുകളുമടക്കം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിലനിൽക്കുന്നതും ആരാധനാ ലയങ്ങൾ സ്ഥിതി ചെയ്യുന്നതുമായ പ്രദേശത്ത് മദ്യശാല പ്രവർത്തനം തുടങ്ങിയത്. സമരത്തിന് സിപിഐ, സി പിഎം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ പിന്തുണയുമായി രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ വിദേശ മദ്യശാല തുറക്കാനായി മദ്യം കയറ്റിയ ലോറി വരുന്നുവെന്നറിഞ്ഞിട്ടും പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വർണ ജയശങ്കർ, സി പി ഐ ലോക്കൽസെ…
Read Moreപൊട്ടിത്തെറിച്ച് ജിഷ്ണുവിന്റെ അച്ഛൻ..! നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനൊപ്പം ചേർന്നു കെ.സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നു; വ്യാജകത്ത് നിർമിച്ച തിലും സുധാകരന് പങ്കെന്ന് അശോകൻ
തൃശൂർ: പാമ്പാടി നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസിനൊപ്പം ചേർന്നു കോണ്ഗ്രസ് നേതാവ് കെ.സുധാകരൻ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി നെഹ്റു കോളജിൽ ദുരുഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണുപ്രണോയിയുടെ അച്ഛൻ. കൈക്കൂലി വാങ്ങി കേസ് അട്ടിമറിക്കാനാണ് സുധാകരൻ ശ്രമിക്കുന്നുവെന്ന് ജിഷ്ണുവിന്റെ അച്ഛൻ അശോകന് ആരോപിച്ചു. വ്യാജ ആത്മഹത്യക്കുറിപ്പ് തയാറാക്കിയതിൽ സുധാകരന് പങ്കുണ്ട്. കെ.സുധാകരനെതിരെ കേസ് എടുക്കണമെന്നും അശോകന് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം കൃഷ്ണദാസിനെതിരെ നിയമവിദ്യാർഥിയായ ഷെഹീർ ഷൗക്കത്തലി നൽകിയ മർദനക്കേസ് പിൻവലിക്കാൻ കെ.സുധാകരൻ നടത്തിയ ഒത്തുതീർപ്പു ചർച്ച പ്രതിഷേധത്തിന് കാരണമായിരുന്നു. നെഹ്റുഗ്രൂപ്പിന്റെ പ്രതിനിധികളും പരാതിക്കാരന്റെ ബന്ധുക്കളും തമ്മിൽ ചർച്ച നടക്കുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. എന്നാൽ ജിഷ്ണു കേസിലല്ല ചര്ച്ച നടത്തിയതെന്നും ന്യായമായ മറ്റൊരു കേസിലാണ് ഒത്തു തീര്പ്പിനെത്തിയതെന്നും സുധാകരന് വ്യക്തമാക്കുകയായിരുന്നു.
Read Moreദേശീയപാതയിലെ വാഹനാപകടത്തിൽ അമ്മയും കുഞ്ഞും മരിച്ചു ; അപകടത്തിൽപ്പെട്ടത് കുഞ്ഞിന്റെ ചോറൂണിനു പോയിരുന്ന കുടുംബം; മരിച്ചത് തിരുവനന്തപുരം പാലോട് സ്വദേശികൾ
പെരിഞ്ഞനം (തൃശൂർ): ദേശീയപാത 17ൽ പെരിഞ്ഞനം പഞ്ചായത്ത് ഓഫീസിനു സമീപം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം ചിപ്പൻചിറ കരുമാൻകൊട് പാലോട് സ്വദേശി രതീഷ് ഭവനിൽ രതീഷിന്റെ ഭാര്യ ശബാന (26), മകൻ ആറുമാസം പ്രായമുള്ള നിഹാൽ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രതീഷ്, ബന്ധുക്കളായ ആറ്റിങ്ങൽ ആലങ്കോട് വിലയിൽ വീട്ടിൽ നിധിൻ (25), ഭാര്യ ശോഭി, പിക്കപ്പ് വാൻ ഡ്രൈവർ കൊടകര സ്വദേശി പ്രചോദ് എന്നിവരെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കുഞ്ഞിന്റെ ചോറൂണിനായി ഗുരുവായൂരിലേക്ക് പോവുകയായിരുന്ന രതീഷും കുടുംബവും സഞ്ചരിച്ചിരുന്ന കാറും, എറണാകുളത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാർ പൂർണമായും തകർന്നു. അമിതവേഗമാണ് അപകട കാരണമെന്ന് പറയുന്നു. അപകടം നടന്ന ഉടനെ സ്ഥല…
Read More