വരയിലെ വിദ്യയുടെ വിദ്യകൾ കാണാം..! ചി​ത്ര​മെ​ഴു​ത്തി​ൽ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും വി​ദ്യ വ​ര​യ്ക്കു​ന്ന കാർട്ടൂൺ ചിത്രങ്ങൾ കു​രു​ന്നു​ക​ളെയും മുതിർന്ന വരെയും ഒരുപോലെ വിസ്മയിപ്പിക്കുന്നു

കോ​ടാ​ലി:  കു​രു​ന്നു​ക​ളു​ടെ മ​നം കു​ളി​ർ​പ്പി​ക്കു​ന്ന കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ശ്ര​ദ്ധേ​യ​യാ​കു​ക​ക​യാ​ണ്  മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പു​ച്ചി​റ സ്വ​ദേ​ശി​നി  വി​ദ്യ. ചി​ത്ര​മെ​ഴു​ത്തി​ൽ അ​ക്കാ​ദ​മി​ക് യോ​ഗ്യ​ത​ക​ളൊ​ന്നു​മി​ല്ലെ​ങ്കി​ലും ഇ​വ​ർ വ​ര​ക്കു​ന്ന  കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ ജീ​വ​സു​റ്റ​വ​യാ​ണ്. ചെ​ന്പു​ച്ചി​റ കൊ​ച്ചു​പ​റ​ന്പി​ൽ അ​നൂ​പി​ന്‍റെ ഭാ​ര്യ​യാ​ണ്   32 കാ​രി​യാ​യ വി​ദ്യ.  ഒ​രു വിനോദമാ​യാ​ണ് ഇ​വ​ർ ആ​ദ്യം കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു തു​ട​ങ്ങി​യ​ത്.​വീ​ട്ടി​ലെ മു​റി​ക​ളു​ടെ ചു​മ​രു​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യാ​ണ് ഇ​വ​ർ ആ​ദ്യം കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ച​ത്. പി​ന്നീ​ട് ചെ​ട്ടി​ച്ചാ​ലി​ലെ ആംഗ​ൻ​വാ​ടി​യു​ടെ ഭി​ത്തി​യി​ലും കു​ട്ടി​ക​ളു​ടെ  പ്രി​യ​പ്പെ​ട്ട കാ​ർ​ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ വ​ര​ച്ചു. ക​ണ്ട​വ​ർ​ക്കൊ​ക്കെ വി​ദ്യയുടെ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ ഇ​ഷ്ട​മാ​യതോടെ ചിത്രരചനയ്ക്കു പുതിയ ഓഡറുകളെത്തി. ചെ​ന്പു​ച്ചി​റ സ​ർ​ക്കാ​ർ സ്കൂ​ളി​ന്‍റെ ചു​മ​രി​ലും ചെ​ന്പു​ച്ചി​റ​യി​ലെ ആംഗ​ൻ​വാ​ടി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ക്കാ​നു​ള്ള തയാ​റെ​ടു​പ്പി​ലാ​ണ് വി​ദ്യ. വീ​ടു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ മു​റി​ക​ളി​ൽ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​കൊ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ചി​ല​രെ​ത്തു​ന്നു​ണ്ട്.  ആംഗൻ​വാ​ടി​ക​ളി​ലും വി​ദ്യാ​ല​യ​ങ്ങ​ളി​ലും കു​ട്ടി​ക​ളു​ടെ സ​ന്തോ​ഷ​ത്തി​നാ​യി കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ന​ൽ​കു​ന്ന​ത് തി​ക​ച്ചും സൗ​ജ​ന്യ​മാ​യാ​ണ്. മ​റ്റ​ത്തൂ​ർ…

Read More

ഈ സൗകര്യം മെഡിക്കൽ കോളജിൽ മാത്രം..! തൃശൂർ മെഡിക്കൽ കോളജിൽ അവശരായി എത്തുന്നവരെ കൊണ്ടു പോകാൻ വീ​ലി​ല്ലാ വീ​ൽ​ചെ​യ​റും പ്ലാ​സ്റ്റ​റി​ട്ട സ്ട്രെ​ക്ച​റും…

മു​ള​ങ്കു​ന്ന​ത്തു​കാ​വ്:  മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി അ​ത്യ​ഹി​ത വി​ഭാ​ഗ​ത്തി​ൽ കാ​ലും കൈയും  ന​ട്ടെ​ല്ലും ത​ക​ർ​ന്ന് വ​രു​ന്ന രോ​ഗി​ക​ളെ കൊ​ണ്ടു പോ​കു​ന്ന​ത് വീ​ൽ ഇ​ല്ലാ​ത്ത വീ​ൽ ചെ​യ​റു​ക​ളി​ലും  പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ച സ്ട്രെ​ക്ച​റു​ക​ളി​ലും. അത്യ​ഹി​ത വി​ഭാ​ഗ​ത്തി​ലെ വീ​ൽ ചെ​യ​റു​ക​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന രോ​ഗി​ക​ൾ ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ പ​രി​ക്കു​ക​ളി​ല്ലാ​തെ എ​ത്തു​ന്ന​ത്. ഏ​തു​നി​മി​ഷം വേ​ണ​മെ​ങ്കി​ലും ഇ​വ​ർ​ക്ക് ഇ​തി​ൽ നി​ന്ന് താ​ഴെ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കാ​മെ​ന്ന​താ​ണ് അ​വ​സ്ഥ. പൊ​ട്ടി പൊ​ളി​ഞ്ഞ സ്ട്രെ​ക്ച്ച​റു​ക​ളി​ൽ നി​ന്ന് രോ​ഗി​ക​ൾ താ​ഴെ വീ​ണ് വീ​ണ്ടും അ​പ​ക​ടം പ​റ്റാ​തി​രി​ക്കാ​ൻ പ്ലാ​സ്റ്റ​ർ ഒ​ട്ടി​ച്ചാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. വീ​ൽ​ചെ​യ​റു​ക​ൾ​ക്ക് വീ​ലു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രോ​ഗി​ക​ളെ ഇ​തി​ലി​രു​ത്തി പൊ​ന്തി​ച്ച് കൊ​ണ്ടു പോ​ക​ണ്ടേ അ​വ​സ്ഥ​യാ​ണ്.

Read More

കാമറ ചതിക്കുമോ..! നടിയെ ആക്രമിച്ച സംഭവം ; ദിലീപ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് ലൊ​ക്കേ​ഷ​നി​ൽ പോലീസ് തെ​ളി​വെ​ടു​പ്പ് നടത്തി;ദിലീപും സുനിയും കൂടിക്കാഴ്ച നടത്തിയതിവിടെയാണെന്ന വിവരത്തെ തുടർന്നാണ് പരിശോധന

തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ദി​ലീ​പ് സി​നി​മ​യാ​യ “ജോ​ർ​ജേ​ട്ട​ൻ​സ് പൂ​രം’ ഷൂ​ട്ട് ചെ​യ്ത തൃ​ശൂ​രി​ലെ ലൊ​ക്കേ​ഷ​നി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ഴ​യ്ക്ക​ലി​ലെ കി​ണ​റ്റി​ങ്ക​ൽ ടെ​ന്നീ​സ് അ​ക്കാ​ദ​മി​യി​ലാ​യിരു ന്നു പ​രി​ശോ​ധ​ന. ദി​ലീ​പും പ​ൾ​സ​ർ സു​നി​യും ഒ​രു ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യെ​ന്നു സൂ​ച​ന ന​ൽ​കി ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ളും ല​ഭ്യ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ക​ള​മ​ശേ​രി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി പ​ൾ​സ​ർ സു​നി​യും ദി​ലീ​പും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത് ഇ​വി​ടെ​വ​ച്ചാ​ണെ​ന്നാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. ക്ല​ബ്ബിലെ ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു വീ​ണ്ടും വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി. ഇ​തോ​ടൊ​പ്പം ക്ല​ബ്ബി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 2016 ന​വം​ബ​റി​ൽ ഷൂ​ട്ടിം​ഗി​നി​ടെ ദി​ലീ​പി​നെ ചെ​ന്നു​ക​ണ്ടി​രു​ന്നു​വെ​ന്നു പ​ൾ​സ​ർ സു​നി പോ​ലീ​സി​നു മൊ​ഴി​ന​ല്കിയി​രു​ന്നു. പ​ൾ​സ​ർ സു​നി​യെ അ​റി​യി​ല്ലെ​ന്നും ഇ​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ദി​ലീ​പി​ന്‍റെ മൊ​ഴി. പു​റ​ത്തു​വ​ന്ന ചി​ത്ര​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത സം​ബ​ന്ധി​ച്ചു സ്ഥി​രീ​ക​ര​ണ​മി​ല്ല. ഇ​ത് ഉ​റ​പ്പു​വ​രു​ത്ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യു​ടെ…

Read More

വികസനത്തിന് രാഷ്‌ട്രീയം നോക്കില്ല..! കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഭ​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ

കൊ​ടു​ങ്ങ​ല്ലൂ​ർ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി രാ​ഷ്ട്രീ​യം നോ​ക്കാ​തെ ഭ​ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സേ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.  കൊ​ടു​ങ്ങ​ല്ലൂ​രി​ൽ സി​പി​എം നേ​താ​വ് കെ.​യു.​ബി​ജു ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ഡി സ​ർ​ക്കാ​ർ ക​ള്ള​പ്പ​ണം ക​ണ്ടു​കെ​ട്ടു​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും ന​ട​പ്പി​ലാ​യി​ല്ല.എ​ന്നാ​ൽ ബി​ജെ​പി​ക്കാ​ർ ക​ള്ള​നോ​ട്ട​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ക​യാ​ണെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. അ​ന്പാ​ടി വേ​ണു അ​ധ്യ​ക്ഷ​നാ​യി. കെ.​രാാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ.​ബാ​ല​ൻ, പി.​പി.​ദി​വ്യ, പി.​കെ.​ഡേ​വീ​സ്, പി.​കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ, കെ.​ആ​ർ.​ജൈ​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

സ്വപ്നങ്ങൾ ബാക്കിയാക്കി..! കടലിൽ വീണ് പരിക്കേറ്റ മലയാളി അത്‌ലറ്റ് മരിച്ചു; തി​ര​മാ​ല​ക​ളി​ൽ ഡൈ​വ് ചെയ്യുമ്പോള്‍ ത​ല​യി​ടി​ച്ചു ​വീ​ണാണ് അപകടം സംഭവിച്ചത്

കൊ​ടു​ങ്ങ​ല്ലൂ​ർ: ക​ട​ൽ​തീ​ര​ത്ത് കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ദേ​ശീ​യ അ​ത്‌ല​റ്റി​ക് താ​രം പി.​ജെ. ജോ​ഷ്ന ജോ​സ​ഫ് (30) മ​രി​ച്ചു. കോ​ട്ട​പ്പു​റം പാ​ല​പ്പ​റ​ന്പി​ൽ ജോ​സ​ഫി​ന്‍റെ​യും ബേ​ബി​യു​ടെ​യും ഇ​ള​യ മ​ക​നും ബ​ധി​ര​നും മൂ​ക​നു​മാ​യ ജോ​ഷ്ന ഇ​ന്നു ​പുലർച്ചെ ആറോടെയാണ് മരിച്ചത്. ക​ഴി​ഞ്ഞ മാ​സം എ​ട്ടി​ന് തൃ​പ്ര​യാ​ർ സ്നേ​ഹ​ത്തീ​രം ക​ട​പ്പു​റ​ത്ത് കൂ​ട്ടു​കാ​രോ​ടൊ​ത്ത് ക​ട​ലി​ൽ കു​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ തി​ര​മാ​ല​ക​ളി​ൽ ഡൈ​വ് ചെ​യ്യു​ന്പോ​ൾ മ​ണ​ത്തി​ട്ട​യി​ൽ ത​ല​യി​ടി​ച്ചു​വീ​ണ് ക​ഴു​ത്തി​ന്‍റെ എ​ല്ല് ഒ​ടി​ഞ്ഞ് തൃ​ശൂ​ർ വെ​സ്റ്റ് ഫോ​ർ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ജോ​ഷ്ന. മൃ​ത​ദേ​ഹം തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്​മാ​ർ​ട്ട​ത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സം​സ്ഥാ​ന, ദേ​ശീ​യ ​ത​ല​ത്തി​ൽ ഒ​ന്പ​ത് സ്വ​ർ​ണം ഉൾപ്പടെ നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ് ജോഷ്ന. ഭാ​ര്യ സെ​റ്റ്സി​ന. രണ്ടു വയസുകാരി ജുവൽ മകളാണ്.

Read More

ഇനി വാഴയിലയിൽ നൽകില്ല..! ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാക്കി; ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദ​ഊ​ട്ട് സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കി​ത്തുട​ങ്ങി

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ പ്ര​സാ​ദ​ഊ​ട്ട്  സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കി​ത്തുട​ങ്ങി. ഇ​ന്നു​രാ​വി​ലെ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പ്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ. ​കു​ഞ്ഞു​ണ്ണി, എ. ​സു​രേ​ശ​ൻ, സി. ​അ​ശോ​ക​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി.​സി. ശ​ശീ​ധ​ര​ൻ, ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി. ​ശ​ങ്കു​ണ്ണി​രാ​ജ്  തു​ട​ങ്ങി​യ​വ​ർ ഇ​ന്നു​രാ​വി​ലെ അ​ന്ന​ല​ക്ഷ്മി ഹാ​ളി​ൽ പ്ര​സാ​ദ​ഊ​ട്ട് ക​ഴി​ച്ച് ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗു​രു​വാ​യൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നും അ​തു​പോ​ലെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും വാ​ഴ​യി​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത് നി​ർ​ത്ത​ലാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം പ്ര​സാ​ദ ഊ​ട്ട് സ്റ്റീ​ൽ പ്ലേ​റ്റി​ൽ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​പ്പോ​ൾ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 5000ത്തോ​ളം പേ​രും ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ അ​തി​ലേ​റെ പേ​രും പ്ര​സാ​ദ ഊ​ട്ട് ക​ഴി​ക്കാ​റു​ണ്ട്.  ഇ​പ്പോ​ൾ ദേ​വ​സ്വ​ത്തി​ൽ സ്റ്റോ​ക്കു​ള്ള സ്റ്റീ​ൽ പ്ലേ​റ്റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Read More

സർക്കാരിന്‍റെ വികലമായ മദ്യനയം തന്നെ കാരണം..! മദ്യപിച്ച് വാഹനമോടിച്ച ഇടതു കൗൺസിലറുടെ കാർ തട്ടി വി​ദ്യാ​ർ​ഥി​ മരിച്ച സംഭവം: പ്രതിക്കെതിരെ കൊ​ല​ക്കു​റ്റം ചു​മ​ത്തി കേസെടുക്കണമെന്ന്

ചാ​ല​ക്കു​ടി: മ​ദ്യ​പി​ച്ച് വാ​ഹ​നം ഓ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​യ ഇ​ട​തു​പ​ക്ഷ മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റെ അ​റ​സ്റ്റു ചെ​യ്യാ​ത്ത​തി​ൽ കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ വി​ജ​യ് തെ​ക്ക​ൻ, എം.​വി.​ജോ​സ്, ജോ​മോ​ൻ തോ​മ​സ്, ജോ​സി ജോ​യ്, വി​നി​ൽ ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ന​ഗ​ര​സ​ഭ സ്പോ​ണ്‍​സേ​ർ​ഡ് കൊ​ല​പാ​ത​കം: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ കെ​ട്ടി​ട​ത്തി​ൽ കു​റ​ഞ്ഞ വി​ല​യ്ക്കു മ​ദ്യ​ഷാ​പ്പ് ആ​രം​ഭി​ക്കു​വാ​ൻ പ്ര​തി​പ​ക്ഷ എ​തി​ർ​പ്പി​നെ അ​വ​ഗ​ണി​ച്ച് ഭ​ര​ണ​ക​ക്ഷി ത​യാ​റാ​യ​തി​ന്‍റെ ഫ​ല​മാ​യാ​ണ് ഒ​രു യു​വാ​വ് കൊ​ല്ല​പ്പെ​ടു​വാ​ൻ കാ​ര​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷോ​ണ്‍ പെ​ല്ലി​ശേ​രി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ത​ന്നെ മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​ക്കാ​ര​നാ​കു​ന്ന​ത് വി​ക​ല​മാ​യ മ​ദ്യ​ന​യ​ത്തി​ന്‍റെ ഫ​ല​മാ​ണ്. കൊ​ല​പാ​ത​കി​യെ സം​ര​ക്ഷി​ച്ച സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്നും അ​തി​നു കൂ​ട്ടു​നി​ൽ​ക്കു​ന്ന ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ​യും എം​എ​ൽ​എ​യു​ടേ​യും ന​ട​പ​ടി​യി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.ര​ഹി​ൻ ക​ല്ലാ​ട്ടി​ൽ, ജി​ൻ​സ് ചി​റ​യ​ത്ത്, ടെ​സി സി​മേ​തി,…

Read More

തുറന്നത് കടലാസിൽമാത്രം..! പ​ടി​ഞ്ഞാ​റെ​കോ​ട്ട-​പൂ​ങ്കു​ന്നം റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി പൊ​തു​മ​രാ​മ​ത്ത് ; വാഹനവുമായി എത്തി യ നാട്ടുകാർ ഞെട്ടി; ഒടുവിൽ കോൺഗ്രസു കാരെത്തി റോഡിലെ യാത്ര സുഗമമാക്കി

തൃ​ശൂ​ർ: പ​ടി​ഞ്ഞാ​റെ​കോ​ട്ട-​പൂ​ങ്കു​ന്നം റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​റി​യി​ച്ചെ​ങ്കി​ലും വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​തു​വ​ഴി പോ​കാ​നാ​കി​ല്ലെ​ന്നു മാ​ത്രം. ജ​ന​ങ്ങ​ളെ വി​ഡ്ഡി​ക​ളാ​ക്കി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​ര​ത്തി​ന് വ​ന്ന​പ്പോ​ഴാ​ണ് റോ​ഡ് തു​റ​ന്നു കൊ​ടു​ത്ത​താ​യി എ​ൻ​ജി​നി​യ​ർ പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. ഇ​വ​രു​ടെ വാ​ക്കു​കേ​ട്ട് വാ​ഹ​ന​ങ്ങ​ളു​മാ​യി എ​ത്തി​യ​വ​രാ​ണ് വി​ഡ്ഡി​ക​ളാ​യി വീ​ണ്ടും തി​രി​ച്ചു പോ​കേ​ണ്ടി വ​ന്ന​ത്. ഇ​തോ​ടെ റോ​ഡ് തു​റ​പ്പി​ക്കാ​ൻ സ​മ​രം ചെ​യ്ത കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും കൗ​ണ്‍​സി​ല​ർ​മാ​രും ചേ​ർ​ന്ന് ഇ​ന്നു രാ​വി​ലെ ഇ​വി​ടെ​യെ​ത്തി മെ​റ്റ​ലും മ​ണ്ണും നി​ര​ത്തി റോ​ഡ് ത​ൽ​ക്കാ​ലം സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും ബ​സു​ക​ളും മ​റ്റും വ​ലി​യ വാ​ഹ​ന​ങ്ങ​ളും ഇ​നി​യും ഇ​തു​വ​ഴി പോ​കാ​റാ​യി​ട്ടി​ല്ല. ത​ൽ​ക്കാ​ലം മെ​റ്റ​ലി​ലൂ​ടെ ചെ​റു​വാ​ഹ​ന​ങ്ങ​ൾ ത​ൽ​ക്കാ​ലം മെ​റ്റ​ലി​നു മു​ക​ളി​ലൂ​ടെ ക​യ​റ്റി​ക്കൊ​ണ്ടു പോ​കാ​മെ​ന്നു മാ​ത്രം. ക​ലു​ങ്കു നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ മാ​സ​ങ്ങ​ളാ​യി റോ​ഡ് അ​ട​ച്ചി​ടു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്.

Read More

വ്യാജപേരിൽ ഫേസ്ബുക്കിലൂടെ പരിചപ്പെട്ട് പീ​ഡ​നം; തട്ടിപ്പിനിരയായവരിൽ ഏറെയും സാമ്പത്തിക ഭദ്രതയുള്ള വിദ്യാസമ്പന്നരായ സ്ത്രീകൾ; കൂടുതൽ സ്ത്രീകൾ പെട്ടിട്ടുള്ളതായി പോലീസ്

പ​ട്ടാ​ന്പി: ഫേ​സ്ബു​ക്കി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ക്കു​ക​യും പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി ക​ള​ത്തി​ൽ മു​ഹ​മ്മ​ദ് ന​സീ​റി(40)​നെ യാ​ണ് പ​ട്ടാ​ന്പി സി​ഐ പി.​എ​സ്. സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം അറസ്റ്റുചെയ്ത്. ആ​ദ​ർ​ശ്, ബാ​ബു​രാ​ജ് തു​ട​ങ്ങി​യ പേ​രു​ക​ളി​ലാ​ണ് ഇ​യാ​ൾ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​രു​ന്ന​ത്. ഷി​പ്പി​ൽ ക്യാ​പ്റ്റ​ൻ ആ​ണെ​ന്നും കോ​ടീ​ശ്വ​ര​നാ​ണെ​ന്നും, കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ ത​നി​ക്കു വ​ൻ സ്വാ​ധീ​നം ഉ​ണ്ടെ​ന്നും സ്ത്രീ​ക​ളെ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള​ള വീ​ടു​ക​ളി​ലെ വി​ദ്യാ​സ​ന്പ​ന്ന​രാ​യ സ്ത്രീ​ക​ളെ​യാ​ണ് ഇ​യാ​ൾ ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ചി​ല സ്ത്രീ​ക​ളെ വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യും ത​ട്ടി​പ്പി​ന് ഇ​ര​യാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ പേ​ർ ഇ​യാ​ളു​ടെ ത​ട്ടി​പ്പി​നും, പീ​ഡ​ന​ത്തി​നും ഇ​ര​യാ​യി​ട്ടു​ണ്ടോ എ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നു സി​ഐ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി, സ​ത്യ​ൻ, സി​പി​ഒ ബി​ജു, ഉ​ണ്ണി​കൃ​ഷ​ണ​ൻ…

Read More

ഒന്നിനും രണ്ടിനും പോകാനാകാതെ ഒരു കുടുംബം ..! അ​യ​ൽ​വാ​സി​യു​ടെ പ​രാ​തിയിൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ശൗ​ചാ​ല​യം ന​ഗ​ര​സ​ഭ പൊ​ളി​ച്ചു​നീ​ക്കി; പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ചേർന്നാണ് ഇടിച്ചു തകർത്തത്

കൊ​ടു​ങ്ങ​ല്ലൂ​ർ: അ​യ​ൽ​വാ​സി​യു​ടെ പ​രാ​തി​യെത്തുട​ർ​ന്ന് നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ വീ​ട്ടു​വ​ള​പ്പി​ലെ ശൗ​ചാ​ല​യം ന​ഗ​ര​സ​ഭ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി.കൂ​ലി​പ്പണി​ക്കാ​ര​നാ​യ ലോ​ക​മ​ലേ​ശ്വ​രം ചെ​റു​വേ​ലി​ക്ക​ൽ മ​നോ​ജി​ന്‍റെ അ​ഞ്ചു സെ​ന്‍റ് പു​ര​യി​ട​ത്തി​ൽ ബാ​ങ്ക് ലോ​ണെ​ടു​ത്ത് നി​ർ​മി​ച്ച വീ​ട്ടി​ലെ ശൗ​ചാ​ല​യ​മാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​തർ നി​ർ​ദ​യം പൊ​ളി​ച്ചു​നീ​ക്കി​യ​ത്. പോ​ലീ​സും റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘം ജെ​സി​ബി​യു​മാ​യി എ​ത്തി​യ​പ്പോ​ൾ ര​ണ്ടു ദി​വ​സ​ത്തി​ന​കം ശൗ​ചാ​ല​യം പൊ​ളി​ച്ച് മ​റ്റൊ​രു ഭാ​ഗ​ത്തേ​ക്കു മാ​റ്റാ​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​ധി​കൃ​ത​ർ അ​തു ചെ​വി​ക്കൊ​ണ്ടി​ല്ലെന്ന്  മനോജ് പറയുന്നു.

Read More