എല്ലാം ശരിയാക്കിത്തരാം..! ഗീതാ ഗോപിയുടെ മകളുടെ ആ​ഡം​ബ​ര വി​വാ​ഹവും പിന്നെ ജയദേവന്‍റെ പരിപ്പുവട പരാമർശവും; സിപിഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് 15ന്

തൃ​ശൂ​ർ: ഗീ​ത​ ഗോ​പി എം​എ​ൽ​എ​യു​ടെ മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹം സം​ബ​ന്ധി​ച്ച വി​ശ​ദീ​ക​ര​ണം ച​ർ​ച്ച ചെ​യ്യാ​ൻ സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് 15ന് ​ചേ​രും. പ​രി​പ്പു​വ​ട​ക്കാ​ലം ക​ഴി​ഞ്ഞെ​ന്ന സി.​എ​ൻ.​ജ​യ​ദേ​വ​ൻ എം​പി​യു​ടെ പ​രാ​മ​ർ​ശ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ഗീ​ത​ഗോ​പി​യെ ത​ള്ളി​പ്പ​റ​യാ​തെ പ​രോ​ക്ഷ​മാ​യി അ​വ​രെ പി​ന്തു​ണ​ക്കു​ന്ന പ​രാ​മ​ർ​ശ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​യ​ദേ​വ​ൻ ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണ​മു​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​വും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ച​ർ​ച്ച ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​ത്. സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വി​ലു​ള്ള ജ​യ​ദേ​വ​നും കെ.​പി.​രാ​ജേ​ന്ദ്ര​നും മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റും കെ.​രാ​ജ​ൻ എം​എ​ൽ​എ​യും ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന​റി​യു​ന്നു. ആ​കെ 75 പ​വ​ൻ സ്വ​ർ​ണ​മാ​ണ് മ​ക​ൾ​ക്ക് ന​ൽ​കി​യ​തെ​ന്നും ഇ​തി​ൽ 25 പ​വ​ൻ ബ​ന്ധു​ക്ക​ൾ  ന​ൽ​കി​യ​താ​ണെ​ന്നും ഗീ​ത​ ഗോ​പി എം​എ​ൽ​എ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സി.​എ​ൻ.​ജ​യ​ദേ​വ​ൻ പ​രി​പ്പു​വ​ട പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ എ​ല്ലാ​കാ​ല​വും പ​രി​പ്പു​വ​ട​യും ക​ട്ട​ൻ​ചാ​യ​യും ക​ഴി​ച്ചു പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം ന​ട​ത്ത​ണ​മെ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ലെ​ന്നാ​യി​രു​ന്നു ജ​യ​ദേ​വ​ന്‍റെ പ​രാ​മ​ർ​ശം.

Read More

നീതിക്കായ് ഡൽഹിക്ക്..! ജി​ഷ്ണു കേ​സി​ൽ സംസ്ഥാന സർക്കാരിന് മൗനം; സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ജി​ഷ്ണു​വി​ന്‍റെ കു​ടും​ബം കേന്ദ്രത്തിലേക്ക്

തൃ​ശൂ​ർ: ജി​ഷ്ണു കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം കേ​ന്ദ്ര ​സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കും. സംസ്ഥാന സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല നീ​ക്ക​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നീ​തി​ക്കാ​യി കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് ജി​ഷ്ണു​വി​ന്‍റെ അ​ച്ഛ​ൻ അ​ശോ​ക​ൻ സ്വ​കാ​ര്യ ചാ​ന​ലി​നോ​ട് പ​റ​ഞ്ഞു.

Read More

എല്ലാം ശരിയാക്കാൻ പുത്തൻ തന്ത്രം..! ല​ഹ​രി കേ​സു​ക​ളിൽ കേരളത്തെ ഒന്നാമതെത്തിക്കു ന്നതിനു പിന്നിലെ രഹസ്യം; ബാർ തുറക്കുന്ന തെന്തിനെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ

തൃ​ശൂ​ർ: ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ന്‍റെ കേ​സു​ക​ൾ പെ​രു​പ്പി​ച്ചു കാ​ട്ടി ബാ​ർ തു​റ​ക്കു​ന്ന​തി​നു തെ​ളി​വു​ണ്ടാ​ക്കാ​ൻ എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ ര​ഹ​സ്യ നീ​ക്കം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ​ങ്ങ​ൾ​ക്കു മു​ന്പു​ത​ന്നെ ചെ​റി​യ സം​ഭ​വ​ങ്ങ​ളി​ൽ പോ​ലും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നു നി​ർ​ദേ​ശം ന​ല്കി. ബാ​റു​ക​ൾ പൂ​ട്ടി​യ​തോ​ടെ ക​ഞ്ചാ​വ് അ​ട​ക്ക​മു​ള്ള ല​ഹ​രി​യു​ടെ ഉ​പ​യോ​ഗം അ​മി​ത​മാ​യി വ​ർ​ധി​ച്ചു​വെ​ന്നു കാ​ണി​ക്കാ​നാ​ണ് ഇ​ത്ത​രം നി​ർ​ദേ​ശം ന​ല്കി​യ​തെ​ന്നു പ​റ​യു​ന്നു. ബാ​റു​ക​ൾ തു​റ​ക്കു​ന്ന​തി​നു​ള്ള കാ​ര​ണം കോ​ട​തി ചോ​ദി​ച്ചാ​ൽ തെ​ളി​വു​ക​ൾ സ​ഹി​തം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​രു​ന്നു ഈ ​നീ​ക്ക​മ​ത്രെ. നി​ർ​ദേ​ശ​ത്തെ​തു​ട​ർ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് എ​ങ്ങ​നെ​യെ​ങ്കി​ലും കേ​സു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​ണ്. പൊ​തു​സ്ഥ​ല​ത്തു ബീ​ഡി​യും സി​ഗ​ര​റ്റും വ​ലി​ച്ചു​പി​ടി​ച്ചാ​ൽ പോ​ലും ക​ഞ്ചാ​വ് വ​ലി​ച്ചു​വെ​ന്നു വ​രു​ത്തി​ത്തീ​ർ​ത്ത് കേ​സാ​ക്ക​ണ​മെ​ന്നും ര​ഹ​സ്യ നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ‍​യു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഋ​ഷി​രാ​ജ് സിം​ഗ് കേ​ര​ളം ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ൽ ര​ണ്ടാ​മ​തെ​ത്തി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വ​ർ​ഷ​ത്തി​ൽ മു​പ്പ​തി​നാ​യി​ര​ത്തോ​ളം കേ​സു​ക​ളാ​ണ് ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നാ​ണ് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗം പോ​യാ​ൽ കേ​സു​ക​ളു​ടെ…

Read More

നടത്തിയത് സാധാരണ കല്യാണം..! തെ​റ്റൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ച് ഗീ​ത​ ഗോ​പി എം​എ​ൽ​എ വി​ശ​ദീ​ക​ര​ണം; ഗീതയ്ക്കെ തിരേ തരംതാഴ്ത്തൽ ന​ട​പ​ടി​യു​ണ്ടാ​യേക്കും

തൃ​ശൂ​ർ: മ​ക​ളു​ടെ ആ​ഡം​ബ​ര വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല​ക​പ്പെ​ട്ട ഗീ​ത ഗോ​പി എം​എ​ൽ​എ​ക്കെ​തി​രെ പാ​ർ​ട്ടി അ​ച്ച​ട​ക്ക​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സാ​ധ്യ​ത​യേ​റി. പ​ര​സ്യ​ശാ​സ​ന​യോ താ​ക്കീ​തോ ന​ൽ​കി പ്ര​ശ്നം അ​വ​സാ​നി​പ്പി​ക്കാ​നും പാ​ർ​ട്ടി പെ​രു​മാ​റ്റ​ച്ച​ട്ടം പ​ര​സ്യ​മാ​യി ലം​ഘി​ച്ച​തി​ന് മേ​ൽ​ക്ക​മ്മി​റ്റി​ക​ളി​ൽ നി​ന്ന് തൊ​ട്ടു​താ​ഴേ​ക്ക് ത​രം​താ​ഴ്ത്ത​ലോ ആ​യി​രി​ക്കും ന​ട​പ​ടി​യെ​ന്നാ​ണ് സൂ​ച​ന. വി​വാ​ദം സം​ബ​ന്ധി​ച്ച് ഗീ​ത​ഗോ​പി എം​എ​ൽ​എ സി​പി​ഐ ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ.​വ​ത്സ​രാ​ജി​ന് വി​ശ​ദീ​ക​ര​ണം ന​ൽ​കി. തെ​റ്റു ചെ​യ്തി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലു​റ​ച്ചു നി​ന്നാ​ണ് അ​വ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​ശ​ദീ​ക​ര​ണ​ത്തെ​ക്കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​ർ ച​ർ​ച്ച ന​ട​ത്തി തു​ട​ർ​തീ​രു​മാ​നം കൈ​ക്കൊ​ള്ളും. സാ​ധാ​ര​ണ ക​ല്യാ​ണ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന നി​ല​പാ​ട് ത​ന്നെ​യാ​ണ് വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ലും ഗീ​ത​ഗോ​പി എം​എ​ൽ​എ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പാ​ർ​ട്ടി നി​ല​പാ​ടി​നും പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​നും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ച്ച എം​എ​ൽ​എ​ക്ക് വീ​ഴ്ച​പ​റ്റി​യെ​ന്ന വി​ല​യി​രു​ത്ത​ൽ ത​ന്നെ​യാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. പെ​രു​മാ​റ്റ​ച്ച​ട്ടം അ​റി​യാ​ത്ത​വ​ര​ല്ല എം​എ​ൽ​എ എ​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം ത​ന്നെ ഇ​താ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന​ട​ക്ക​മു​ള്ള​വ​രു​ടെ വാ​ക്കു​ക​ളും എം​എ​ൽ​എ​യ്ക്ക് വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്ന​തി​ലേ​ക്കാ​ണ്…

Read More

ഇവേ​സ്റ്റ് മാ​ലി​ന്യ​മ​ല്ല ..! ഇലക്ട്രോണിക് വേസ്റ്റിനെ പരിസ്ഥിതി സൗഹൃദമായി ഉപയോഗിക്കാമെന്ന കണ്ടെത്തലുമായി സ​ഹൃ​ദയ എ​ൻജിനീയ​റിം​ഗ് കോ​ളേ​ജ് വിദ്യാർഥികൾ

കൊ​ട​ക​ര: ലോ​കം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന വ​ലി​യ പ്ര​ശ്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ല​ക്ട്രോ​ണി​ക് വേ​സ്റ്റി‍ന്‍റെ പരിപാലനം. ​സാങ്കേതികത അ​നു​ദി​നം വി​ക​സി​ക്കു​ന്ന ഇ​ക്കാ​ല​ത്ത് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ രൂ​പ​വും ഭാ​വ​വും മാ​റി​ക്കൊ​ണ്ടിരി​ക്കു​ക​യാ​ണ്.​ദി​നംപ്ര​തി പ​ഴ​യ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റി കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ പു​തി​യ ഉ​പ​ക​ര​ണ​ൾ മാ​ർ​ക്ക​റ്റി​ലെ​ത്തും.​ വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ത​ക​രാ​റി​ലാ​കു​ന്പോ​ൾ ഉ​പേ​ക്ഷി​ക്കപ്പെടുന്നു. ഇ​പ്ര​കാ​രം ഇവേസ്റ്റ് ലോ​ക​ത്ത് കു​ന്നു​കൂ​ടു​ക​യാ​ണ്.പ്ലാ​സ്റ്റി​ക് പോ​ലെ​ത്ത​ന്നെ ഇ ​വേസ്റ്റും സം​സ്ക​രി​ക്കാ​നോ നി​ർ​മാ​ർ​ജനം ചെ​യ്യാ​നോ ഇന്നു മാർഗമില്ല. ഇതിനു പരിഹാരവുമായി എത്തുകയാണ് സഹൃദയയിലെ വിദ്യാർഥി കൂട്ടും. കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ഇ​വേസ്റ്റ് ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് കൊ​ട​ക​ര സ​ഹൃ​ദ​യ കോ​ളേ​ജി​ലെ സി​വി​ൽ വി​ദ്യാ​ർഥി​ക​ൾ ക​ണ്ടെത്തി​യി​രി​ക്കു​ന്ന​ത്.​ വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നു ശേ​ഖ​രി​ച്ച ഇവേസ്റ്റ് ആ​ദ്യം ത​രം തി​രി​ച്ചു.​ തു​ട​ർ​ന്നു പ​രി​സ്ഥി​തി​ക്കും ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ഹാ​നി​ക​ര​മാ​യ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്നു.​ബാ​ക്കി വ​രു​ന്ന ഇ​ല​ക്ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ പൊ​ടി​ച്ച് മെ​റ്റ​ലി​നോ​ടൊ​പ്പം കോ​ണ്‍​ക്രീ​റ്റിം​ഗി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.​ ഇവേസ്റ്റി​ലെ ചി​ല്ല് പ​ദാ​ർ​ത്ഥ​ങ്ങ​ൾ പൊ​ടി​ച്ച് വൈ​റ്റ്…

Read More

എട്ടുനിലയിൽ പണിയുന്ന ജില്ലാ കൃഷി ഓഫീസ് സമുച്ചയത്തിന് കെട്ടി നിർമാണ അനുമതിയില്ല; നിർമ്മാണം നടക്കുന്നതാ യി അറിഞ്ഞത് നാലുനിലപൂർത്തിയായപ്പോൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നാ​ലു​നി​ല​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ചെ​ന്പൂ​ക്കാ​വി​ലെ ജി​ല്ലാ കൃ​ഷി ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​നു കെ​ട്ടി​ട നി​ർ​മാ​ണാ​നു​മ​തി ഇ​ല്ല! ഉ​ദ്ഘാ​ട​നം ന​ട​ത്തി 16 മാ​സം പി​ന്നി​ട്ടശേ​ഷ​മാ​ണ് അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്ന കാ​ര്യം അ​റി​യു​ന്ന​ത്. എ​ട്ടു​നി​ല​ക​ളി​ൽ പ​ണി​യു​ന്ന സ​മു​ച്ച​യ​ത്തി​ന്‍റെ നാ​ലു​നി​ല​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടും കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും ന​ഗ​ര​ത്തി​ലെ “അ​ന​ധി​കൃ​ത നി​ർ​മാ​ണം’ അ​റി​ഞ്ഞി​ല്ല. ലി​ഫ്റ്റ് സ്ഥാ​പി​ച്ച​ശേ​ഷം സ്ഥി​രം വൈ​ദ്യു​തി​ബ​ന്ധ​ത്തി​ന് അ​പേ​ക്ഷി​ച്ച​പ്പോ​ഴാ​ണ് അ​നു​മ​തി​ക്ക് ആ​രും അ​പേ​ക്ഷി​ച്ചി​ല്ലെ​ന്ന​തു വെ​ളി​വാ​യ​ത്. ത​ത്വ​ത്തി​ൽ കെ​ട്ടി​ട​ത്തി​നു ഫ​യ​ർ എ​ൻ​ഒ​സി പോ​ലും ഇ​ല്ല. കേ​ര​ള ലാ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ(​കെഎൽ​ഡി​സി) ആ​ണ് നി​ർ​മാ​ണ ചു​മ​ത​ല​യേ​റ്റ​ത്. അ​നു​മ​തി​ക്ക് അ​പേ​ക്ഷി​ക്കാ​തെ സ​ബ് കോ​ണ്‍​ട്രാ​ക്ട് ന​ല്കു​ക​യാ​ണ് കെഎ​ൽ​ഡി​സി ചെ​യ്ത​ത്. കോ​ണ്‍​ട്രാ​ക്ട് ഏ​റ്റെ​ടു​ത്ത​വ​ർ അ​പേ​ക്ഷി​ക്കാ​ൻ നി​ല്ക്കാ​തെ പ​ണി​യും തു​ട​ങ്ങി. റോ​ഡ് വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന എ​ട്ടു​മീ​റ്റ​റി​ലാ​ണ് നി​ല​വി​ൽ കൃ​ഷി ഓ​ഫീ​സ് സ​മു​ച്ച​യ​ത്തി​ന്‍റെ അ​ണ്ട​ർ​ഗ്രൗ​ണ്ടി​ൽ ടാ​ങ്കു​ക​ളും മ​ഴ​വെ​ള്ള സം​ഭ​ര​ണി​യും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പ​ണി​ത ടാ​ങ്കു​ക​ൾ പൊ​ളി​ച്ചു​മാ​റ്റി​യാ​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ന​ഷ്ടം. അ​ണ്ട​ർ​ഗ്രൗ​ണ്ട് പാ​ർ​ക്കിം​ഗ്…

Read More

ബന്ധുക്കൾ നൽകുന്ന സമ്മാനം തട്ടിമാറ്റാൻ കഴിയില്ല; ആഡംബര വിവാഹത്തെക്കുറിച്ച് പാ​ർ​ട്ടി​ക്ക് ഏ​തുത​രം അ​ന്വേ​ഷ​ണ​വും ന​ട​ത്താ​മെന്ന് ഗീ​ത​ഗോ​പി രാ​ഷ്ട്ര​ദീ​പി​ക​യോ​ട്

മ​ക​ൾ​ക്ക് ബ​ന്ധു​ക്ക​ൾ വി​വാ​ഹ​വേ​ദി​യി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ സ​മ്മാ​നി​ച്ചി​രു​ന്നു​വെ​ന്നും ബ​ന്ധു​ക്ക​ൾ ത​രു​ന്ന സ​മ്മാ​ന​ങ്ങ​ൾ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്നും ഗീ​ത​ഗോ​പി എം​എ​ൽ​എ. മ​ക​ളു​ടെ വി​വാ​ഹം ആ​ഡം​ബ​ര ആ​ഘോ​ഷ വി​വാ​ഹ​മാ​യി​രു​ന്നി​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്ക് ഏ​തു ത​രം അ​ന്വേ​ഷ​ണ​വും ന​ട​ത്താ​മെ​ന്നും ഗീ​ത​ഗോ​പി എം​എ​ൽ​എ രാ​ഷ്ട്ര​ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. വി​വാ​ദം സം​ബ​ന്ധി​ച്ച് ഇ​ന്നു​ച്ച​യ്ക്ക് പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ട​റി​യെ ക​ണ്ട് വി​ശ​ദീ​ക​ര​ണം ന​ൽ​കു​മെ​ന്നും ഗീ​ത​ഗോ​പി പ​റ​ഞ്ഞു. ആ​ഡം​ബ​ര​വി​വാ​ഹം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നും പാ​ർ​ട്ടി​ക്ക് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണ​ത്തി​ൽ ഇ​ക്കാ​ര്യം ത​ന്നെ​യാ​യി​രി​ക്കും വി​ശ​ദീ​ക​രി​ക്കു​ക​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ന്‍റെ പ​ല കാ​ര്യ​ങ്ങ​ളും ഒ​രു​ക്കി​യ​ത് ബ​ന്ധു​ക്ക​ളാ​ണെ​ന്നും സ​ദ്യ ഇ​ല​യൊ​ന്നി​ന് നൂ​റു​രൂ​പ​പോ​ലും ആ​യി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു. 250 പ​വ​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ൾ മ​ക​ൾ​ക്ക് ന​ൽ​കി​യെ​ന്നും ത​ലേ​ദി​വ​സ​ത്തെ പാ​ർ​ട്ടി​ക്ക് ആ​റു​ത​രം മ​ത്സ്യ​വും ആ​റു​ത​രം ഇ​റ​ച്ചി​യു​മാ​യി​രു​ന്നു വി​ഭ​വ​ങ്ങ​ളെ​ന്നും വേ​ദി അ​ല​ങ്ക​രി​ച്ച​ത് ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ മു​ല്ല​പ്പൂ കൊ​ണ്ടാ​ണെ​ന്നു​മൊ​ക്കെ​യു​ള്ള തെ​റ്റാ​യ പ്ര​ച​ര​ണ​ങ്ങ​ളാ​ണ് മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും ന​ട​ക്കു​ന്ന​തെ​ന്നും ഗീ​ത​ഗോ​പി പ​റ​ഞ്ഞു. സ്വ​പ്ന​ത്തി​ൽ പോ​ലും…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​ യുവാക്കൾ അറസ്റ്റിൽ; പെ​ണ്‍​കു​ട്ടി​ക​ൾ ന​ല്കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അറസ്റ്റ്

കൊ​ട​ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്നു യു​വാ​ക്ക​ൾ റി​മാ​ൻ​ഡി​ൽ.കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ പു​ത്ത​ൻ​വീ​ട്ടി​ൽ ര​ജീ​ഷ് (30), ത​ട​ത്തി​ൽ സി​ധി​ൻ (24), കോ​ടാ​ലി മാ​ങ്കു​റ്റി​പ്പാ​ടം സ്വ​ദേ​ശി വ​യ​ലി​ക്ക​ട ര​ഷീ​ഷ് (32) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൊ​ട​ക​ര സി​ഐ കെ.​സു​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ യ്തു ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. പ​തി​ന​ഞ്ചും പ​തി​നേ​ഴും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ പ്ര​തി​ക​ൾ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പീ​ഡി​പ്പി​ച്ചി​ട്ടു​ള്ള​താ​യി പോ​ലി​സ്  പ​റ​ഞ്ഞു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തി​നെ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല ഭാ​ഗ​ത്തു​നി​ന്നു പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ടെ​ത്തി​യ പെ​ണ്‍​കു​ട്ടി​ക​ളെ  അ​വി​ട​ത്തെ നാ​ട്ടു​കാ​രാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത്. പെ​ണ്‍​കു​ട്ടി​ക​ൾ ന​ല്കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നു പ്ര​തി​ക​ളെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

പൊതു സമൂഹത്തിന്‍റെ ചിന്ത പ്രകൃതിയെ ദ്രോഹിക്കുകയെന്നത്; രാ​ഷ്‌ട്രീയ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കേ​ണ്ട​ത് മ​ണ്ണി​ൽ നിന്നും മരത്തിൽ നിന്നുമെന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ട്

തൃ​ശൂ​ർ: രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​നം മ​ണ്ണി​ൽ നി​ന്നും മ​ര​ത്തി​ൽ നി​ന്നു​മാ​ണ് ആ​രം​ഭി​ക്കേ​ണ്ട​തെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. പ്ര​കൃ​തി​യെ ദ്രോ​ഹി​ക്കു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ചി​ന്ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സി​സി അ​യ്യാ​യി​രം മ​ര​ങ്ങ​ൾ ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി​യി​ൽ ന​ട​ന്ന പ​രി​പാ​ടി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​ര​പ്പി​ള്ളി പ​ദ്ധ​തി അ​ട​ഞ്ഞ അ​ധ്യാ​യ​മാ​യി ഈ ​പ​രി​സ്ഥി​തി ദി​ന​ത്തി​ലെ​ങ്കി​ലും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​കൃ​തി​യു​ടെ കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ജാ​ഗ്ര​ത​യോ​ടു​ള്ള സ​മീ​പ​നം സ്വീ​ക​രി​ക്ക​ണം. പാ​രി​സ്ഥി​തി വ​ശ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞാ​ക​ണം പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കാ​നെ​ന്നും സു​ധീ​ര​ൻ പ​റ​ഞ്ഞു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ. പ്ര​താ​പ​ൻ അ​ധ്യ​ക്ഷ​നാ​യി. അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ, മു​ൻ മ​ന്ത്രി​മാ​രാ​യ സി.​എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. വി​ശ്വ​നാ​ഥ​ൻ, മു​ൻ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ,…

Read More

കൊതുകിനെ കുടുക്കും ബാ​ബൂ​സ് പ​വ​ർ ടൂ​ൾ​സ് ..! ചെ​ല​വു കു​റ​ഞ്ഞ​തും മാ​റ്റാ​വു​ന്ന​തു​മാ​യ കൊ​തു​കു​വ​ല സ്റ്റാ​ൻ​ഡു​മാ​യി ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ ആ​ശാ​ൻ ബാ​ബൂ​സ്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: മ​ഴ​ക്കാ​ല​ത്തു കൊ​തു​കു​ക​ളി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ സ്വ​യം നി​ർ​മി​ക്കാ​വു​ന്ന ചെ​ല​വു കു​റ​ഞ്ഞ കൊ​തു​ക​വ​ല സ്റ്റാ​ൻ​ഡ് റെ​ഡി. പി​വി​സി പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​യാ​റാ​ക്കു​ന്ന കൊ​തു​ക​വ​ല സ്റ്റാ​ൻ​ഡ് അ​ഴി​ച്ചെ​ടു​ത്ത് മ​റ്റൊ​രു മു​റി​യി​ലെ ക​ട്ടി​ലി​നാ​യി ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ ആ​ശാ​നാ​യ ബാ​ബൂ​സാ​ണ് ഈ ​കൊ​തു​കു​വ​ല സ്റ്റാ​ൻ​ഡ് രൂ​പ​പ്പെ​ടു​ത്തി​യ​ത്. വ​ലി​യ ക​ട്ടി​ലി​നു 14 മീ​റ്റ​ർ നീ​ള​മു​ള്ള 25 എം​എം പി​വി​സി പൈ​പ്പ്, 25 എം​എം എ​ൽ​ബോ നാ​ലെ​ണ്ണം, നാ​ലു ടി, 50 എംഎം- 25 എം​എം റെ​ഡ്യൂ​സ​ർ നാ​ലെ​ണ്ണം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​തുകുവ​ല സ്റ്റാ​ൻ​ഡ് നി​ർ​മി​ക്കു​ന്ന​ത്. സ്റ്റാ​ൻ​ഡ്  ത​റ​യി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്ന​തി​നാ​ണ് റെ​ഡ്യൂ​സ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ട്ടി​ലി​ന്‍റെ നാലുഭാ​ഗ​ത്തും ത​റ​യി​ൽ വ​ച്ച റെ​ഡ്യൂ​സ​റി​ൽ ആ​വ​ശ്യ​മാ​യ ഉ​യ​ര​ത്തി​ൽ മു​റി​ച്ച 25 എം​എം പൈ​പ്പ് കു​ത്ത​നേ ഫി​റ്റു​ചെ​യ്യു​ക, മു​ക​ൾഭാ​ഗ​ത്തു ടി ​യും എ​ൽ​ബോ​യും ഫി​റ്റു​ചെ​യ്തു ക​ട്ടി​ലി​ന്‍റെ വ​ലു​പ്പം അ​നു​സ​രി​ച്ചു നീ​ള​ത്തി​ലും വീ​തി​യി​ലും പൈ​പ്പ് മു​റി​ച്ച് എ​ൽ​ബോ​ക​ളി​ൽ ഉ​റ​പ്പി​ച്ചാ​ൽ…

Read More