ച​ന്ദ്ര​ബോ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഉ​ദ​യ​ഭാ​നു​വി​നെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി ചു​മ​ത​ല​പ്പെ​ടു​ത്ത​ണമെന്ന് ആവശ്യപ്പെട്ട് ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു

വാ​ടാ​ന​പ്പി​ള്ളി: സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ ച​ന്ദ്ര​ബോ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി അ​ഡ്വ.​സി.​പി.​ഉ​ദ​യ​ഭാ​നു​വി​നെ നി​യ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ അ​മ​ൽ​ദേ​വ് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു ന​ൽ​കി. മൂ​ന്നാം ത​വ​ണ​യാ​ണ് ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച് ച​ന്ദ്ര​ബോ​സി​ന്‍റെ മ​ക​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കു​ന്ന​ത്. എ​ന്നാ​ൽ ഇ​തു​വ​രെ​യും ത​നി​ക്ക് യാ​തൊ​രു മ​റു​പ​ടി​യും ല​ഭി​ച്ചി​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി എ​ന്ന​തി​നു പു​റ​മെ സ​ഖാ​വ് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നു കൂ​ടി അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ടാ​ണ് ക​ത്ത് തു​ട​ങ്ങു​ന്ന​ത്.ക​ണ്ണൂ​ർ ജ​യി​ൽ ക​ഴി​യു​ന്ന നി​സാം പ​ണ​വും സ്വാ​ധീ​ന​വും ഉ​പ​യോ​ഗി​ച്ച് മ​റ്റു കു​റ്റ​വാ​ളി​ക​ളേ​ക്കാ​ൾ സു​ഖ​സൗ​ക​ര്യ​ത്തി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വു നേ​ടി പു​റ​ത്തു​വ​രാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. അ​ങ്ങ് പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ വീ​ട്ടി​ൽ വ​ന്ന് ഞ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ച​തും എ​ന്തു സ​ഹാ​യ​ത്തി​നും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ​തും ക​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചി​ട്ടു​ണ്ട്. ഉ​ദ​യ​ഭാ​നു​വി​നെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി കി​ട്ടാ​ൻ എ​ന്‍റെ അ​മ്മ​യും വീ​ട്ടു​കാ​രും അ​ങ്ങ​യു​ടെ ഓ​ഫീ​സി​ൽ വ​ന്ന് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്ന​താ​യും എ​ന്നാ​ൽ ഇ​ത്ര​നാ​ൾ…

Read More

പരീക്ഷണം പാളി..! ദേ​ശീ​യ​പാ​ത​യി​ൽ പ​രീ​ക്ഷ​ണ ടാ​റിം​ഗ് നടത്തിയ ആ​ന്പ​ല്ലൂ​ർ മു​ത​ൽ ന​ന്തി​ക്ക​രവരെ ര​ണ്ടുമ​ണി​ക്കൂ​റി​നി​ടെ അ​പ​ക​ട​ത്തി​ൽപ്പെട്ട​ത് പത്ത് വാ​ഹ​ന​ങ്ങ​ൾ

പു​തു​ക്കാ​ട് : ദേ​ശീ​യ​പാ​ത​യി​ൽ പ​രീ​ക്ഷ​ണ ടാ​റിം​ഗ് നടത്തിയ ആ​ന്പ​ല്ലൂ​ർ മു​ത​ൽ ന​ന്തി​ക്ക​ര വ​രെയുള്ള സ്ഥലത്ത്  ര​ണ്ടുമ​ണി​ക്കൂ​റി​നിടെ  പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽപെ​ട്ടു. രാ​വി​ലെ എട്ടു മ​ണി​യോ​ടെ ന​ന്തി​ക്ക​ര പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം മ​ല​പ്പു​റ​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മി​നി ടെന്പോ ബ്രേ​ക്ക് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് മ​റി​ഞ്ഞു. അ​ര മ​ണു​ക്കൂ​റി​നു​ശേ​ഷം ഇ​തേ സ്ഥ​ല​ത്ത് പാ​ല​ക്കാ​ട്ടുനി​ന്നും പെ​രു​ന്പാ​വൂ​രി​ലേ​ക്ക് ക​ള്ളുകൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ മറിഞ്ഞു. ബ്രേ​ക്ക് ചെ​യ്തപ്പോൾ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് ഡി​വൈ​ഡ​റി​ൽ ക​യ​റി മ​റി​യുകയായിരുന്നു. ഈ അ​പ​ക​ടം ക​ണ്ട് ബ്രേ​ക്ക് ചെ​യ്ത ഇ​രു​ച​ക്ര​വാ​ഹ​നവും തെ​ന്നി മ​റി​ഞ്ഞു. രാ​വി​ലെ 8.15ന് ​ആ​ന്പ​ല്ലൂ​ർ സി​ഗ്ന​ലി​ൽ നാ​ലുകാ​റുകളും ഒ​രു മി​നി ടെന്പോയും അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട കാ​റി​ൽ മ​റ്റൊ​രു കാ​ർ വ​ന്നി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ നി​സ്സാ​ര പ​രി​ക്കേ​റ്റ സ്ത്രീ​യെ പു​തു​ക്കാട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​ന്പ​ല്ലൂ​ർ കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ന്‍റി​ന് സ​മീ​പം വ​ട​ക്കാ​ഞ്ചേ​രി​യി​ൽനി​ന്ന് എ​റ​ണാ​കു​ളത്തേക്കു…

Read More

ചില്ലറ തട്ടിയിട്ട് നടക്കാൻ മേലാ..! പ​ത്തു രൂ​പ കോ​യി​ൻകൊണ്ടാണേ ഇ​ങ്ങോ​ട്ടു വ​രേ​ണ്ടെ​ന്ന് ബാ​ങ്കു​ക​ൾ; ന​ട്ടം​തി​രി​ഞ്ഞ് വ്യാ​പാ​രി​ക​ളും ജീ​വ​ന​ക്കാ​രും

തൃ​ശൂ​ർ: പ​ത്തു​രൂ​പ കോ​യി​നാ​ണോ, ഇ​ങ്ങോ​ട്ടു ത​ൽ​ക്കാ​ലം കൊ​ണ്ടു​വ​രേ​ണ്ടെ​ന്ന് ബാ​ങ്കു​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​പ​ദേ​ശം. ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ അ​വ​ർ​ക്ക് കൊ​ടു​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ത്തു​രു​പ കോ​യി​നു​ക​ൾ ര​ണ്ടാ​യി​ര​വും അ​തി​ല​ധി​ക​വു​മൊ​ക്കെ കി​ട്ടു​ന്ന വ്യാ​പാ​രി​ക​ളും മ​റ്റു സ്ഥാ​പ​ന​ക്കാ​രു​മാ​ണ് കി​ട്ടി​യ പ​ണം ബാ​ങ്കി​ല​ട​യ്ക്കാ​ൻ ചെ​ല്ലു​ന്പോ​ൾ ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ ഉ​പ​ദേ​ശം. ത​ൽ​ക്കാ​ലം ഇ​തെ​വി​ടെ​ങ്കി​ലും കൊ​ണ്ടു​പോ​യി കൊ​ടു​ത്തോ, ഇ​വി​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ പ​ത്തു​രൂ​പ കോ​യി​നു​ക​ളാ​ണ് കെ​ട്ടി​കി​ട​ക്കു​ന്ന​തെ​ന്നാ​ണ് ബാ​ങ്കു​കാ​രു​ടെ സ​ങ്ക​ടം. എ​ന്താ​യാ​ലും പ​ത്തു​രൂ​പ കോ​യി​നു​ക​ൾ ത​ല​വേ​ദ​ന​യാ​യി മാ​റി​യി​രി​ക്ക​യാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ക്ഷേ ചി​ല്ല​റ ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്നും പ​റ​യു​ന്നു. ബാ​ങ്കു​ക​ളി​ൽ ചെ​ന്നാ​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​ത്തു രൂ​പ​യു​ടെ കോ​യി​നു​ക​ൾ കി​ട്ടും. പ​ക്ഷേ ആ​ർ​ക്കും വേ​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബാ​ങ്കി​ൽ പ​ണ​മെ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്ക് പ​ത്തു രൂ​പ​യു​ടെ കോ​യി​നു​ക​ൾ കൊ​ടു​ത്താ​ൽ വേ​ണ്ടെ​ന്നു പ​റ​യും. പി​ന്നെ എ​വി​ടെ ഇ​തു കൊ​ണ്ടു​പോ​യി കൊ​ടു​ക്കു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ് ബാ​ങ്കു​ദ്യോ​ഗ​സ്ഥ​ർ. ഇ​തി​നി​ടെ വ്യാ​പാ​രം ന​ട​ത്തി​യും മ​റ്റും കി​ട്ടു​ന്ന കോ​യി​നു​ക​ൾ കൂ​ടി കൊ​ണ്ടു​വ​രു​ന്പോ​ൾ സ്വാ​ഭാ​വി​ക​മാ​യും എ​ടു​ക്കി​ല്ലെ​ന്ന് പ​റ​യാ​നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ക്കു​ക​യെ​ന്ന് ബാ​ങ്ക​ധി​കാ​രി​ക​ൾ…

Read More

മോ​ഷ്ടാ​വ് അമ്പലം മു​ര​ളി വീണ്ടും പിടിയിൽ; എൺപതോ​ളം ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യായ ഇയാൾ ജയിൽ മോചിതനായിട്ട് മൂന്നുമാസമേയായുള്ളു

തൃ​ശൂ​ർ: നി​ര​വ​ധി അ​ന്പ​ല മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വി​നെ ഷാ​ഡോ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൂ​ർ​ക്ക​ഞ്ചേ​രി സ്വ​ദേ​ശി അ​ന്പ​ലം മു​ര​ളി എ​ന്ന​റി​യ​പ്പെ​ടു​ന്ന ചെ​ട്ടി​പ​റ​ന്പി​ൽ മു​ര​ളി(47)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ‍​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ശേ​ഷം റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ആ​ഴ്ച ചി​റ്റി​ല​പ്പി​ള്ളി പ​ഴ​ന്പ​ലം മ​ഹാ​വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലെ മൂ​ന്നു ഭ​ണ്ഡാ​ര​ങ്ങ​ളു​ടെ പൂ​ട്ടു​പൊ​ളി​ച്ച് പ​ണ​വും മ​റ്റും ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് അ​ന്പ​ലം മു​ര​ളി അ​റ​സ്റ്റി​ലാ​വു​ന്ന​ത്. സ്ഥി​രം അ​ന്പ​ല മോ​ഷ്ടാ​വാ​യ ഇ​യാ​ൾ മ​റ്റൊ​രു കേ​സി​ൽ ശി​ക്ഷ​യ​നു​ഭ​വി​ച്ച​തി​നു​ശേ​ഷം മൂ​ന്നു മാ​സം മു​ന്പാ​ണ് ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ത്. ചി​റ്റി​ല​പ്പി​ള്ളി പ​ഴ​ന്പ​ലം ക്ഷേ​ത്ര​ത്തി​ൽ ഓ​ടു​പൊ​ളി​ച്ച് ക​ട​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച. ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം ക​ട​ലാ​ശേ​രി പി​ഷാ​രി​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ​താ​യും പ്ര​തി സ​മ്മ​തി​ച്ചി​ട്ടു​ണ്ട ്. ചു​റ്റ​ന്പ​ല​ത്തി​ന്‍റെ ചു​റ്റു​വി​ള​ക്കി​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന കോ​ണി ഉ​പ​യോ​ഗി​ച്ച് അ​ക​ത്തു ക​ട​ന്നാ​യി​രു​ന്നു ക​വ​ർ​ച്ച. ചു​റ്റ​ന്പ​ല​ത്തി​നു​ള്ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​ത്തു​റ​ന്നാ​ണ് പ​ണം ക​വ​ർ​ന്ന​ത്. എ​ണ്‍​പ​തോ​ളം ക്ഷേ​ത്ര മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യാ​ണ് മു​ര​ളി. പ​ട​വ​രാ​ട്…

Read More

മേലിൽ ഇങ്ങനെ ആവർത്തിക്കരുത്..! ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കെ യു അ​രു​ണ​ൻ എം​എ​ൽ​എ​യ്ക്ക് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റിന്‍റെ പ​ര​സ്യ ശാ​സ​ന

തൃ​ശൂ​ർ: ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ  പേ​രി​ൽ സി​പി​എം ഇ​രി​ങ്ങാ​ല​ക്കു​ട എം​എ​ൽ​എ കെ.​യു.​അ​രു​ണ​ന് പ​ര​സ്യ ശാ​സ​ന ന​ൽ​കാ​ൻ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.   ഇ​ന്നു രാ​വി​ലെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ൽ സെ​ക്ര​ട്ട​റി കെ.​രാ​ധാ​കൃ​ഷ്ണ​ന്‍റെ  അ​ധ്യ​ക്ഷ​തയി​ൽ ചേ​ർ​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ ആ​ർ​എ​സ്എ​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത് പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഇ​തു സം​ബ​ന്ധി​ച്ച് എം​എ​ൽ​എ​യോ​ട് വി​ശ​ദീ​ക​ര​ണം ചോ​ദി​ക്കാ​നും വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഏ​രി​യ ക​മ്മി​റ്റി എം​എ​ൽ​എ​യ്ക്കെ​തി​രെ പ​ര​സ്യ ശാ​സ​ന ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എം​എ​ൽ​എ ഭാ​വി​യി​ൽ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും നി​ർ​ദ്ദേ​ശി​ച്ചു. ആ​ർ​എ​സ്എ​സി​ന്‍റെ ബാ​ന​ർ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന പ​രി​പാ​ടി​യി​ലാ​ണ് കെ.​യു.​അ​രു​ണ​ൻ എം​എ​ൽ​എ പ​ങ്കെ​ടു​ത്ത് വി​വാ​ദ​ത്തി​ൽപ്പെ​ട്ട​ത്.

Read More

തൃശൂർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് വന്നാൽ മാ​ലി​ന്യ​മ​ല കാ​ണാം; ഒപ്പം ചെല​വി​ല്ലാ​തെ രോ​ഗവും വാ​ങ്ങാം; മഴകനക്കുന്ന തോടെ മാലിന്യപ്രശ്നം കൂടുതൽ രൂക്ഷമാകും

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മ​ഴ ക​ന​ത്ത് പ​നി പ​ട​രു​ന്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി രോ​ഗ​ങ്ങ​ളു​ടെ ഉ​ത്പാ​ദ​ന​കേ​ന്ദ്ര​മാ​കു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ മാ​റ്റാ​ൻ ഇ​ട​മി​ല്ലാ​ത്ത​തു​കൊ​ണ്ട് അ​സു​ഖം മാ​റാ​നാ​യി വ​രു​ന്ന​വ​ർ കൂ​ടു​ത​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി തി​രി​ച്ചു​പോ​കു​ന്ന സ്ഥി​തി​യാ​ണ്. ആ​ശു​പ​ത്രി കോ​ണി​പ്പ​ടി​ക്കു സ​മി​പം കു​ന്നു​കൂ​ടി കി​ട​ക്കു​ന്ന വ​ൻ മാ​ലി​ന്യ കൂ​ന്പാ​രം അ​ധി​കൃ​ത​രു​ടെ ക​ണ്ണി​ൽ മാ​ത്രം പെ​ടു​ന്നി​ല്ലെ​ന്ന​താ​ണ് ആ​ശ്ച​ര്യ​മു​ണ​ർ​ത്തു​ന്ന കാ​ര്യം. പ്ര​സ​വ വാ​ർ​ഡ്, വി​വി​ധ ഐ​സി​യു എ​ന്നി​വ​യ​ക്ക് അ​ടു​ത്താ​ണ് കി​ലോ ക​ണ​ക്കി​നു വ​രു​ന്ന മാ​ലി​ന്യ കൂ​ന്പാ​രം രോ​ഗ​ഭീ​തി പ​ര​ത്തി നി​ല​കൊ​ള്ളു​ന്ന​ത്. മാ​ലി​ന്യം കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന ഇ​തു​വ​ഴി​യാ​ണ് സാ​ധാ​ര​ണ മാ​ലി​ന്യം ക​ള​യു​വാ​ൻ കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ വാ​ഹ​നം എ​ത്തു​ന്ന സ​ഥ​ല​ത്ത് മാ​ലി​ന്യം നി​റ​ഞ്ഞ​ത് മൂ​ലം അ​ണ്ട​ർ​ഗ്രൗ​ണ്ട് മു​ത​ൽ ഒ​ന്നാം നി​ല​വ​രെ മാ​ലി​ന്യം നി​റ​ഞ്ഞ് എ​ത്തി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.  ഇ​തു മൂ​ലം ആ​ശു​പ​ത്രി​യി​ൽ ദു​ർ​ഗ​ന്ധ​വും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കൂ​ടി ഒ​രു ദി​വ​സം 100 ഓ​ളം വേ​യ്സ്റ്റ്  ബ​ക്ക​റ്റു​ക​ളി​ൽ കൂ​ടി 1500 ഓ​ളം…

Read More

വനിതാ പഞ്ചായത്തംഗമായ കോൺഗ്രസ് നേതാവിന്‍റെ സ്കൂട്ടർ തീവച്ചു നശിപ്പിച്ചു; വീട്ടുമുറ്റത്തിരുന്ന വാഹനമാണ് സാമൂഹ്യവിരുദ്ധർ തീവച്ചത് നശിപ്പിച്ചത്

മു​റ്റി​ച്ചൂ​ർ: അ​ന്തി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡ് മെ​ന്പ​റും വ​നി​താ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ശാ​ന്ത സോ​ള​മ​ന്‍റെ സ്കൂ​ട്ട​ർ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ  തീ​വ​ച്ച് ന​ശി​പ്പി​ച്ച​നി​ല​യി​ൽ. ഇ​ന്ന​ലെ രാ​ത്രി​യാ​ണ് സം​ഭ​വം. കൂ​ടോ​ത്ത് ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള ശാ​ന്ത സോ​ള​മ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​റാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക​രി​യു​ന്ന  മ​ണം പു​റ​ത്ത് വ​ന്ന​പ്പോ​ഴാ​ണ് വീ​ട്ടു​കാ​ർ വാ​തി​ൽ​തു​റ​ന്ന് നോ​ക്കി​യ​ത്. അ​പ്പോ​ഴേ​ക്കും സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി​യി​ൽ ത​ന്നെ ചേ​ർ​പ്പ് സി​ഐ മ​നോ​ജ്കു​മാ​ർ, അ​ന്തി​ക്കാ​ട് എ​സ്ഐ സു​നീ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘ​വും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. കി​ഷോ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​കെ. മോ​ഹ​ന​ൻ, ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ. ​ര​മേ​ശ​ൻ എ​ന്നി​വ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് കോ​ൺ​ഗ്ര​സ്  മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്തി​ക്കാ​ട് സെ​ന്‍റ​റി​ൽ പ്ര​തി​ഷേ​ധ  പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ഉ​ണ്ടാ​കും.

Read More

തൃശൂർ ജില്ലയിൽ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രി​ല്ലാതെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം യു​വാ​ക്കൾ; വോട്ടർമാരാക്കൻ പ്രത്യേക പ്രചരണ പരിപാടി സംഘടിപ്പിക്കും

തൃ​ശൂ​ർ: വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രു ചേ​ർ​ക്കാ​തെ പ​കു​തി​യോ​ളം യു​വാ​ക്ക​ൾ ജി​ല്ല​യി​ലു​ണ്ടെ​ന്നു ക​ള​ക്ട​ർ ഡോ. എ.​കൗ​ശി​ഗ​ൻ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 18,19 പ്രാ​യ​മു​ള്ള 3.66 ല​ക്ഷം യു​വാ​ക്ക​ളു​ള്ള​തി​ൽ 1.16 ല​ക്ഷം പേ​ർ ഇ​പ്പോ​ഴും വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രു​ള്ള​വ​ര​ല്ല. ഇ​വ​രെ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ  ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ജൂ​ലൈ ഒ​ന്നു മു​ത​ൽ 31 വ​രെ ഒ​രു മാ​സം പ്ര​ത്യേ​ക പ്ര​ച​ാര​ണ പ​രി​പാ​ടി ന​ട​ത്തു​മെ​ന്നു ക​ള​ക്ട​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. 18,19 വ​യ​സു​ള്ള​വ​ർ​ക്കു പു​തി​യ​താ​യും, 18-21 പ്രാ​യ​മു​ള്ള​വരിൽ ഇ​നി​യും വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ വി​ട്ടുപോ​യി​ട്ടു​ള്ള​വ​ർ​ക്കും ഈ ​കാ​ല​യ​ള​വി​ൽ പേ​രു ചേ​ർ​ക്കാം. ഓ​ണ്‍​ലൈ​ൻ വ​ഴി​യും അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യും ഇ​തി​നു സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്ക് മു​ന്നോ​ടി​യാ​യി ഈ ​മാ​സം ഏ​ഴി​ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം വി​ളി​ക്കും.  ജൂ​ലൈ എ​ട്ടി​നും 22നും ​പ്ര​ത്യേ​ക കാ​ന്പ​യി​നും സം​ഘ​ടി​പ്പി​ക്കും. ബി​എ​ൽ​ഒ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. 2017 ജ​നു​വ​രി…

Read More

ഇയാൾക്കെന്താ കൊമ്പുണ്ടോ..! ടെ​സ്റ്റി​ന് എ​ത്തു​ന്ന വാ​ഹ​ന ഉ​ട​മ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി; നിയമവിരുദ്ധമായ സാധനങ്ങൾ ഇയാൾ തല്ലിതകർക്കുന്നതായി ഉടമകൾ

ചാ​വ​ക്കാ​ട്: പ​രി​ശോ​ധ​ന​യ്ക്ക് കൊ​ണ്ടു​ചെ​ല്ലു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ളെ​യും ഡ്രൈ​വ​ർ​മാ​രെ​യും ഗു​രു​വാ​യൂ​ർ ആ​ർ​ടി​ഒ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പീ​ഡി​പ്പി​ക്കു​ന്ന​താ​യി പ​രാ​തി.  വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടി​യി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി ഘ​ടി​പ്പി​ച്ച ലൈ​റ്റു​ക​ളും മ​റ്റും ഊ​രി മാ​റ്റു​ന്ന​തി​നു പു​റ​മെ അ​വ ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി പാ​ര​തി. നി​യ​മ​വി​രു​ദ്ധ​മാ​യി വാ​ഹ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ൽ അ​വ​നീ​ക്കം ചെ​യ്ത​ശേ​ഷം  ടെ​സ്റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന് ഉ​ട​മ​ക​ൾ സ​മ്മ​തി​ക്കു​ന്നു. അ​തി​നു​പ​ക​രം ഊ​രി മാ​റ്റി​യ സാ​ധ​ന​ങ്ങ​ൾ ഉ​ട​മ​ക​ളു​ടെ മു​ന്നി​ൽ​വ​ച്ച് ത​ല്ലി​ത​ക​ർ​ത്ത് വ​ലി​ച്ചെ​റി​യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ പ​റ‍​യു​ന്നു. ആ​യി​ര​ക്ക​ണ​ക്കി​നു രൂ​പ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്. നി​രോ​ധി​ച്ച സാ​ധ​ന​ങ്ങ​ൾ വീ​ണ്ടും വാ​ഹ​ന​ത്തി​ൽ ഘ​ടി​പ്പി​ച്ചാ​ൽ പ​രി​ശോ​ധി​ച്ച് പി​ഴ ഈ​ടാ​ക്കാം. ഉ​ദ്യോ​ഗ​സ്ഥ​ർ അ​തി​നു മു​തി​രാ​തെ വി​ല​പി​ടി​ച്ച സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ് . ന​ശി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ത്ര​മാ​ണ് താ​ല്പ​ര്യം. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ നി​രോ​ധി​ത സാ​ധ​ന​ങ്ങ​ൾ ഊ​രി​മാ​റ്റി​യ​ശേ​ഷം വാ​ഹ​ന ടെ​സ്റ്റ് ന​ൽ​കു​ന്നു​ണ്ട്. ന​ശി​പ്പി​ക്ക​ൽ പ​രി​പാ​ടി​ക്കെ​തി​രെ മ​ന്ത്രി​ക്കും ക​മ്മീ​ഷ​ണ​ർ​ക്കും ഡ്രൈ​വ​ർ​മാ​രും ഉ​ട​മ​ക​ളും ചേ​ർ​ന്ന് പ​രാ​തി അ​യ​ച്ചു.

Read More

ചാലക്കുടിക്കാരൻ പയ്യൻസ്..! ബൈ​ക്ക് റേസിംഗ്, സ്റ്റ​ണ്ടിം​ഗ് രംഗത്ത് പുത്തൻ താരോദയമായി ഇരുപത്തിരണ്ടുകാരൻ ചാലക്കുടിക്കാരൻ ശ്രീറാം

ചാ​ല​ക്കു​ടി: ഏ​റെ സാഹസികത നി​റ​ഞ്ഞ ബൈ​ക്ക് റേസിംഗ്, സ്റ്റ​ണ്ടിം​ഗ് രം​ഗ​ത്ത് പു​ത്ത​ൻ താ​രോ​ദ​യ​മാ​യി ചാ​ല​ക്കു​ടി​ക്കാ​ര​ൻ ശ്രീ​റാം വി.അ​യ്യ​ർ. ചേ​ന​ത്തു​നാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​റാം വി.​അ​യ്യ​ർ 22 വ​യ​സി​നു​ള്ളി​ൽ നാ​ഷ​ണ​ൽ ബൈ​ക്ക് റേ​സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ൾ നേ​ടി​യാ​ണ് ഈ ​രം​ഗ​ത്ത് ചു​വ​ടു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സൗ​ത്ത് ലെ​വ​ൽ ബി​ഗി​നേ​ഴ്സ് ചാ​ന്പ്യ​ൻഷിപ്പ്, നാ​ഷ​ണ​ൽ മ​ഡ്റേ​സ് ചാ​ന്പ്യ​ൻഷിപ്പ് തു​ട​ങ്ങി​യ​വ ചു​രു​ങ്ങി​യ വ​യ​സി​നു​ള്ളി​ൽ ശ്രീ​റാം നേടി. ബാ​ല്യം മു​ത​ലെ ബൈ​ക്കു​ക​ളു​ടെ ഉ​റ്റ തോ​ഴ​നാ​യി​രു​ന്നു ശ്രീ​റാം. അ​ച്ഛ​ന്‍റെ ബൈ​ക്കെ​ടു​ത്ത് ചേ​ന​ത്തു​നാ​ട്ടി​ലെ ചെ​റി​യ റോ​ഡു​ക​ളി​ലൂ​ടെ ചു​റ്റി ന​ട​ക്കുന്നത് ശ്രീറാമിന്‍റെ വിനോദമായിരുന്നു. ആ​ദ്യ​മാ​ദ്യം ഏ​റെ പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നെ​ങ്കി​ലും വീ​ട്ടു​കാ​രു​ടെ​യും “ദി ​ടീം 777′ എ​ന്ന ബൈ​ക്ക് റൈ​ഡിം​ഗ് സ്റ്റ​ണ്ടിം​ഗ് ടീ​മി​ന്‍റെ​യും പ്രോ​ത്സാ​ഹ​ന​മാ​ണ് ശ്രീ​റാ​മി​ന് ക​രു​ത്തേ​കി​യ​ത്. ഇ​ന്ത്യ​യു​ടെ പു​ത്ത​ൻ പ്ര​തീ​ക്ഷ​യാ​യ ഈ ​യു​വാ​വി​ന്‍റെ ബൈ​ക്ക് സ്റ്റ​ണ്ടു​ക​ൾ​ക്കും റേ​സിം​ഗി​നും നാ​ട്ടി​ൽ ആ​രാ​ധ​ക​ർ ഏ​റെ​യാ​ണ്. മാ​ള ഹോ​ളി​ഗ്രേ​സ് അ​ക്കാ​ദ​മി​യി​ൽ ഒ​ന്നാം വ​ർ​ഷ എം​ബി​എ വി​ദ്യാ​ർ​ഥി​യാ​യ ശ്രീ​റാ​മി​ന് ചി​ല…

Read More