ഇരിങ്ങാലക്കുട: കുടുംബകോടതിയിൽ രണ്ടുപേർ തമ്മിൽതല്ലി, ഇരുവർക്കുമെതിരേ പോലീസ് കേസെടുത്തു. പിച്ചി മയിലാടുംപാറ ദേശത്തു കുനിൽവീട്ടിൽ സജീവൻ, ഭാര്യാ സഹോദരൻ വരന്തരപ്പിള്ളി പാലപ്പിള്ളി ദേശത്ത് അന്തിക്കാടൻ സുനോജ് എന്നിവർക്കെതിരേയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ കുടുംബകോടതിയിൽ കേസ് നടക്കുന്നതിനിടെയായിരുന്നു സംഭവം. സജീവനും ഭാര്യയും കുറെ കാലമായി അകന്നുകഴിയുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അതുമായി ബന്ധപ്പെട്ട കേസിനാണു സജീവനും സഹോദരിക്കൊപ്പം സുനോജും എത്തിയത്. കോടതിയിൽ കേസിനായി കാത്തുനിൽക്കുന്നതിനിടെ സജീവൻ ഭാര്യയുടെ വക്കീലിനെ ഭീഷണിപ്പെടുത്തുകയും സഹോദരിയോടു രൂക്ഷമായി സംസാരിച്ചതുമാണു സുനോജിനെ ചൊടിപ്പിച്ചത്. സജീവനോട് ഇതു സുനോജ് ചോദ്യം ചെയ്തതാണ് അടിപിടിയിൽ കലാശിച്ചത്. പോലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു. സജീവനെതിരേ മർദിച്ചതിനും വക്കിലിനെ ഭീഷണിപ്പെടുത്തിയതിനും സുനോജിനെതിരേ മർദനത്തിനുമാണു കേസെടുത്തതെന്നു എസ്ഐ സുബിഷ് അറിയിച്ചു.
Read MoreCategory: Thrissur
ആരാണോ എന്തോ..! മെഡിക്കൽ കോളജ് ക്യാമ്പസില് മനുഷ്യന്റെ അസ്ഥികൂടം തെരുവുനായ്ക്കൾ കടിച്ചുവലിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
മുളങ്കുന്നത്ത്ക്കാവ്: മെഡിക്കൽ കോളജ് ക്യാമ്പസില് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി.വെളപ്പായ റോഡിൽ നിന്നും കോളജിന്റെ അലുമിനി ഹാൾ ആശുപത്രി എന്നി ഭാഗങ്ങളിലേക്ക് പോകുന്ന വഴിയരികിലാണ് അസ്ഥികൂടം തെരുവനായ്ക്കൾ ഭക്ഷിക്കാൻ ശ്രമിക്കുന്ന നിലയിൽ കണ്ടെത്തിയത്. സ്ത്രിയോണാ പുരുഷാനോണായെന്ന് പോസറ്റുമോട്ടത്തിനു ശേഷംമാത്രമേ തീർച്ചപെടുത്തുവാൻ സാധിക്കുകയുള്ളൂവെന്ന് മെഡിക്കൽ കോളജ് എസ്ഐ സേതുമാധവൻ പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾ പഴക്കമുള്ളതാണ് അസഥികൂടം. പുഴുവരിച്ച നിലയിൽ ദൂർഗന്ധം വമിച്ച് അവയവങ്ങൾ ചിതറിയ നിലയിലാണ് കാണപ്പെട്ടത്. മറ്റെവിടെ നിന്നോ കൊണ്ടു വന്നിട്ടതാണന്ന് സംശയിക്കുന്നു. അതേസമയം മെഡിക്കൽ കോളജിലെ വിദ്യാർത്ഥികൾ പഠനത്തിനു ശേഷം ഉപോക്ഷിച്ചതാണോയെന്നുമുള്ള സംശയത്തെ തുടർന്ന് പോലിസ് ആ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്. എന്നാൽ അത്തരം ഒരു സാഹചര്യം കോളജിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ ഇടയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അസ്ഥികൂടം പോസ്റ്റുമോർട്ടത്തിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് എസ്ഐ വ്യക്തമാക്കി. രണ്ടു വർഷം മുമ്പ് കാന്പസിലെ തോട്ടിൽ…
Read Moreമാറാത്തവരെ ഓർമപ്പെടുത്തി..! ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ സർവീസ് മേഖലയ്ക്ക് പുതിയമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കൊടകര: അഴിമതി ഇല്ലാതാക്കി സിവിൽ സർവീസ് മേഖല കാര്യക്ഷമമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2.20 കോടി രൂപ ചെലവിൽ കൊടകരയിൽ നിർമിച്ച മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നശേഷം സിവിൽ സർവീസ് മേഖല പുതിയ മുഖത്തോടെയാണു പ്രവർത്തിക്കുന്നത്. എന്നാൽ ചില ഉദ്യോഗസ്ഥർ പഴയ ശീലങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഇത്തരക്കാർ പുതിയ ശീലത്തിലേക്കെത്തുന്നതാണു നന്നാവുകയെന്നു മുഖ്യമന്ത്രി താക്കീതു നൽകി. ആവശ്യത്തിനു ഐഎഎസുകാർ സംസ്ഥാനത്തില്ല. പലരും ഡപ്യൂട്ടേഷനിലാണ്. ഇതുമൂലം ഐഎഎസുകാരുടെ ഭരണതന്ത്രം ആവശ്യത്തിന് ഉപയോഗപ്പെടുത്താനാവുന്നില്ല. ഈ പോരായ്മ പരിഹരിക്കാൻ എത്രയും പെട്ടെന്നു ലോകോത്തര നിലവാരത്തിലുള്ള പരിശീലനം ലഭ്യമാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ആരംഭിക്കും. കേരള മോഡൽ ശക്തിപ്പെടുത്തി കാലാനുസൃതമായി കേരളത്തിന്റെ മുഖഛായ മാറ്റിയെടുക്കും. സാധാരണക്കാർ ഓഫീസുകളിലെത്തുന്പോൾ അവരെ അനാവശ്യമായി നടത്തിക്കുന്ന പ്രവണത ചില ഉദ്യോഗസ്ഥർക്കുണ്ട്. തങ്ങൾ കൈപ്പറ്റുന്ന ശന്പളത്തിൽ സാധാരണക്കാരുടെ വിഹിതമുണ്ടെന്ന കാര്യം…
Read Moreപ്രായം അറിയിച്ച് ഡോക്ടർമാർ..!പുതിയ ബോണ്ട് വ്യവസ്ഥയ്ക്കെതിരെ സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക്
ഗാന്ധിനഗർ: സർക്കാർ മെഡിക്കൽ കോളജിലെ ജൂണിയർ ഡോക്ടർമാർ സംസ്ഥാനവ്യാപകമായി നാളെ സൂചനപണിമുടക്ക് നടത്തും. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ബോണ്ട് വ്യവസ്ഥയ്ക്കെതിരേയാണ് സൂചനാപണിമുടക്ക് നടത്തുന്നത്. യുജി കഴിയുന്നവർക്കു ഒരു വർഷവും പിജിയും സൂപ്പർസപെഷ്യാലിറ്റി കഴിയുന്നവർക്കു മൂന്നുവർഷം വീതവും ബോണ്ട് വ്യവ്സഥയിൽ ജോലി ചെയ്യണമെന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. ഇത് പാലിക്കപ്പെടുന്പോൾ പ്രായം കഴിഞ്ഞുപോകുന്നതിനാൽ പിഎസ്സി പരീക്ഷകളൊന്നും എഴുതാൻ കഴിയില്ലെന്ന് ജൂണിയർ ഡോക്ടർമാർ പറയുന്നു. ഇതിനെതിരെയാണ് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്തുന്നതെന്ന് പിജി അസോസിയേഷൻ ഭാരവാഹിയായ ക്രിസ്റ്റഫർ ഉദയൻ പറഞ്ഞു. അത്യാഹിത വിഭാഗം, ശസ്ത്രക്രീയ, തീവ്രപരിചരണവിഭാഗം, ലേബർ റൂം എന്നീവിഭാഗങ്ങളെ സമരത്തിൽ നിന്നും ഒഴിവാക്കിയതായി ഭാരവാഹികൾ അറിയിച്ചു.
Read Moreനിലയ്ക്കാത്ത മണിനാദം..! തെല്ലു തെക്കേപുറത്തെ മുറ്റത്ത് ആറടി മണ്ണിൽ ഉറങ്ങിയല്ലോ… കലാഭവൻ മണിയുടെ ഒാർമകൾക്കു മുമ്പിൽ..
ഋഷി കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വാട്സാപ്പിലും ഫേസ്ബുക്കിലുമെല്ലാം ആരൊക്കെയോ ചോദിക്കുന്നു… ഞങ്ങൾ ചാലക്കുടിക്ക് പോവുകയാണ്.. മണിച്ചേട്ടന്റെ വീട്ടിലേക്ക്.. നിങ്ങള് വരില്ലേ…നിങ്ങള് വരില്ലേ… കാസർകോടു നിന്നും കൊയിലാണ്ടിയിൽ നിന്നും ആലപ്പുഴയിൽ നിന്നും ഭരണങ്ങാനത്തുനിന്നും കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തുനിന്നുമെല്ലാം ഈ ചോദ്യം ആരെല്ലാമോ ചോദിച്ചുകൊണ്ടേയിരുന്നു… മണിച്ചേട്ടന്റെ ചാലക്കുടിക്ക് നിങ്ങളും വരില്ലേ… ആറാംതിയതി അവിടെ ചെന്ന് മണിച്ചേട്ടനെ ഒന്നുകൂടി കാണണ്ടേ… മണിച്ചേട്ടൻ മരിച്ചിട്ടില്ലെന്ന് ഇപ്പോഴും വിശ്വസിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരനുജന്റെ വരികൾ കണ്ണുനനയിക്കുന്നതായി…. ചാലക്കുടിക്ക് പോണം. നമ്മളൊക്കെ സങ്കടത്തോടെയാണ് ചെല്ലുന്നതെങ്കിലും മണിച്ചേട്ടന് സന്തോഷമായിരിക്കും. എല്ലാവരേം കാണുമ്പോൾ…ഹായ്.. ഇതാരക്യാ വരണേ… ഇങ്കട്ള്ള വഴി മറന്നിട്ടില്ല്യാല്ലേ ഗഡികളേ… എന്നും ചോദിച്ച് കാവിമുണ്ടും നല്ല കളർഫുൾ ഷർട്ടുമിട്ട് കുങ്കുമക്കുറിയുമണിഞ്ഞ് മണിച്ചേട്ടൻ അവിടെയുണ്ടാകും. ചേന്നത്തുനാട്ടിലെ ഇടവഴികളിലൂടെ ബൈക്കിൽ ചുറ്റിയടിച്ച് അപ്പുറത്തേം ഇപ്പുറത്തേം വീട്ടിൽ കയറി അവരിൽ ഒരാളായി തമാശ പറഞ്ഞ്, കാര്യങ്ങൾ തിരക്കി… നമുക്കാർക്കും കാണാൻ കഴിയാതെ…
Read Moreകുപ്പിവെള്ളം ആരോഗ്യത്തിന് ഹാനികരമോ? വേനൽ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികൾ പെരുകി; ഉപയോഗി ച്ച കുപ്പികൾ വീണ്ടും ഉപയോഗിക്കുന്നു
ഷൊർണൂർ: വേനൽ കനത്തതോടെ അനധികൃത കുപ്പിവെള്ള കമ്പനികൾ കൂണുപോലെ പെരുകി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്പന നടക്കുന്നത്. ആരോഗ്യവകുപ്പ് അധികൃതരും ഇതുകണ്ടില്ലെന്നു നടിക്കുകയാണ്.ശുദ്ധീകരിക്കാത്തതും മോശം അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നതുമായ കുപ്പിവെള്ള കമ്പനികളാണ് നിലവിൽ വിപണിയിലുള്ളതെന്നു പറയപ്പെടുന്നു. കുപ്പിവെള്ള വില്പനവഴി വൻലാഭമാണ് ഈ മേഖലയിലുള്ളവർ നേടുന്നത്. ലൈസൻസുപോലും ഇല്ലാതെയാണ് ഭൂരിഭാഗവും വിപണിയിൽ കുപ്പിവെള്ളം വില്ക്കുന്നത്. കത്തുന്ന വേനലിനെ മറയാക്കി ഇപ്പോഴത്തെ സാഹചര്യം മുതലെടുക്കാനാണ് കുപ്പിവെള്ള മാഫിയകളുടെ ശ്രമം. മതിയായ രീതിയിൽ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങൾക്ക് അനുസൃതമായി ശാസ്ത്രീയ പ്രക്രിയകൾ നടത്തേണ്ടതുമായ കാര്യങ്ങളൊന്നും ചെയ്യാതെയാണ് ഇത്തരക്കാർ പൊതുവിപണിയിൽ കുപ്പിവള്ളം വില്ക്കുന്നത്. ഏറ്റവും ലാഭകരമായതും കാര്യമായ മുതൽമുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്പന. പൊതുജനാരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ കുപ്പിവെളളമാണ് ഇപ്പോൾ വിപണിയലധികവും. ഈ സാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് റെയിൽവേയാണ്. ഇതുകൊണ്ടുതന്നെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പുറമേനിന്നുള്ള കുപ്പിവെള്ളവില്പന നിരോധിക്കുകയും ചെയ്തു.…
Read Moreഗുരുവായൂരിൽ കുടിവെള്ളമില്ല; ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ട് സമരത്തിനൊരുങ്ങി വ്യാപാരികൾ; സർക്കാരും നഗരസഭയും ഇടപെട്ട് അടിയന്തിരനടപടി സ്വീകരിക്കണം
ഗുരുവായൂർ: കുടിവെള്ളത്തിനായി ഗുരുവായൂരിൽ ഹോട്ടലുകളുടേയും ലോഡ്ജുകളുടേയും സമരം.ഉത്സവക്കാലവും വൈശാഖ സീസണും അടുത്തെത്തിയിട്ടും ഗുരുവായൂരിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നഗരസഭയും സർക്കാരും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഹോട്ടലുകളും ലോഡ്ജുകളും അടച്ചിട്ട് സമരം നടത്താൻ വ്യാപാരികളുടെ സംയുക്ത സംഘടനകൾ തീരുമാനിച്ചു. സമരത്തിന് മർച്ചന്റ്സ് അസോസിയേഷൻ, വ്യാപാരി വ്യവസായി സമിതി,ചേംബർ ഓഫ് കോമേഴ്സ് എന്നീ സംഘടകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.ഗുരുവായൂരിലെത്തുന്ന പതിനായിരക്കണക്കിന് തീർത്ഥാടകർ ആശ്രയിക്കുന്ന ഹോട്ടലുകളും ലോഡ്്ജുകളും കുടിവെള്ളക്ഷാമത്തെതുടർന്ന് അടച്ചു പൂട്ടൽ ഭീഷണിയിലാണ്.പല ഹോട്ടലുകളും ലോഡ്ജുകളും കുടിവെള്ള ക്ഷാമത്തെതുടർന്ന് പൂട്ടിയിട്ടിരിക്കുകയാണ്. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കേണ്ട സർക്കാരും നഗരസഭയും വിഷയത്തിൽ ഇടപെട്ട് പ്രശ്നം പരിഹരിക്കാത്തത് പ്രതിഷേധാർഹമാണ്.പ്രതിസന്ധി കണക്കിലെടുത്ത് സർക്കാരും നഗരസഭയും ഇടപെട്ട് ഭക്തജനങ്ങളുടേയും വ്യാപരികളുടേയും ആശങ്ക പരിഹരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ലോഡ്ജ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ.നാരായണൻ നന്പൂതിരി,കെ.എച്ച.ആർ.എ പ്രസിഡന്റ് ജി.കെ.പ്രകാശൻ,മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻര് ടി.എൻ.മുരളി,വ്യാപാരി വ്യവസായി സമിതി സെക്രട്ടറി…
Read Moreആത്മസുഹൃത്തിന്റെ ശില്പ സമർപ്പണം; കലാഭവൻ മണിയുടെ ഒന്നാം ചരമവാർഷികത്തിൽ എട്ടടി ഉയരമുള്ള ശില്പം തീർത്ത് ആത്മസുഹൃത്ത് ഡാവഞ്ചി സുരേഷ്
കൊടുങ്ങല്ലൂർ: കേരളത്തിലെ കലാ ആസ്വാദകരുടെ മനസുകളിൽ ഇനിയും ഉണങ്ങാത്ത മുറിവായ കലാഭവൻ മണിയുടെ സ്മരണയ്ക്കായി ആത്മസുഹൃത്തിന്റെ ശില്പ സമർപ്പണം. മണിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് മണിയുടെ വീടിനടുത്തുള്ള വായനശാലയ്ക്കു മുന്നിൽ സ്ഥാപിക്കുന്ന എട്ടടി ഉയരമുള്ള ശില്പം നാട്ടുകാർക്കു മണിയുടെ നേർകാഴ്ചയാകും. മണിയുടെ സുഹൃത്തും ശില്പകലാകാരനുമായ കൊടുങ്ങല്ലൂർ സ്വദേശി ഡാവിഞ്ചി സുരേഷാണ് ഫൈബറിൽ പൂർണകായ പ്രതിമ നിർമിച്ചിട്ടുള്ളത്. മണിയുമായി വർഷങ്ങളായുള്ള സൗഹൃദമാണ് പ്രതിമാനിർമാണത്തിനു പ്രേരണയായതെന്നു ഡാവിഞ്ചി സുരേഷ് പറഞ്ഞു. ചാലക്കുടിക്കാർക്കായി മണി സംഘടിപ്പിച്ചിട്ടുള്ള മിക്ക പരിപാടികളിലും സുരേഷിന്റെ സൃഷ്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വായനശാലയ്ക്കുമുന്പിൽ സ്ഥാപിക്കാൻ ശില്പനിർമാണ ആവശ്യവുമായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ സുരേഷിനെ സമീപിച്ചപ്പോൾ പ്രതിമയുടെ നിർമാണചെലവ് സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.വർഷങ്ങൾക്കുമുന്പ് മണിയുടെ മുഖത്തുനിന്നും അച്ചെടുത്തുവച്ചിരുന്നതു പ്രതിമാ നിർമാണത്തിനു സുരേഷിന് ഏറെ സഹായകമായി. നിരവധി ചലിക്കുന്ന ഭീമാകാരമായ ശില്പങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷിന്റെ കിംഗ്കോംഗ് ചെണ്ട കൊട്ടുന്ന വലിയ ശില്പത്തിനു മുന്നിൽ…
Read Moreമണ്ണുണ്ണികൾ..! മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ വന്ധീകരിച്ചു; സിപിഎം ബിജെപി നേതാക്കൾക്ക് കശാപ്പുകാരന്റെ മനോഭാവമാണു ള്ളതെന്ന് വി.എം സുധീരൻ
തൃശൂർ: മദ്യനയമല്ല, സ്ത്രീകൾക്കു സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയാത്ത അരക്ഷിതാവസ്ഥയാണ് കേരളത്തിൽ വിദേശസഞ്ചാരികളുടെ വരവിനെ ഇല്ലാതാക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. യുഡിഎഫ് മദ്യനയമാണ് വിദേശസഞ്ചാരികളുടെ വരവിൽ കുറവുണ്ടാക്കിയതെന്നാണ് സർക്കാർ പ്രചരിപ്പിക്കുന്നത്. യുഡിഎഫ് മദ്യനയം പ്രഖ്യാപിച്ച കാലത്തു വിദേശസഞ്ചാരികൾ വർധിച്ചിട്ടേയുള്ളൂ. ഇപ്പോൾ വരാൻ മടിക്കുന്നു എന്നുമാത്രമല്ല, രണ്ടുതവണ ആലോചിക്കേണ്ട അവസ്ഥയാണ്. സ്ത്രീസുരക്ഷയും സ്ത്രീശാക്തീകരണവും വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കു നേരിട്ട് നേതൃത്വം നല്കുകയാണെന്നും സുധീരൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ സ്ത്രീസുരക്ഷാ വീഴ്ചയ്ക്കെതിരേ തൃശൂർ കോർപറേഷൻ പരിസരത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശാപ്പുകാരന്റെ മനോഭാവമാണ് സിപിഎം ബിജെപി നേതാക്കൾക്ക്. കേരളം മനുഷ്യകശാപ്പുശാലയായി മാറുന്ന അതിഭീകരമായ കാഴ്ചയാണ് കാണുന്നത്. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലീസിനെ വന്ധീകരിച്ചിരിക്കുകയാണ്. തെളിവുകൾ ശേഖരിക്കുന്നതിനു പകരം പ്രാഥമിക ഘട്ടത്തിൽ തന്നെ തെളിവുകൾ നശിപ്പിക്കുന്നതിലും പ്രതിഷേധ…
Read Moreസൂര്യാഘാതം ഏൽക്കാതെ ശ്രദ്ധിക്കാം..! വെയിൽ നേരിട്ട് കൊള്ളാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക; കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം
തൃശൂർ: അന്തരീക്ഷ ഊഷ്മാവ് വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഏൽക്കാതിരിക്കാൻ എല്ലാവരും മുൻകരുതൽ സ്വീകരിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സുഹിത നിർദേശിച്ചു. 11 മുതൽ മൂന്നു വരെ നേരിട്ട് വെയിൽ കൊള്ളുന്നതു കഴിയുന്നതും ഒഴിവാക്കണം. പുറത്തുപോകേണ്ടിവന്നാൽ കുട ഉപയോഗിക്കണം. ധാരാളം പാനീയങ്ങൾ കുടിക്കുകയും, ഫലങ്ങളും സാലഡും കഴിക്കുകയും ചെയ്യുന്നതും ഗുണം ചെയ്യും. ക്ഷീണം, തലകറക്കം, രക്തസമ്മർദ്ദം താഴുക, തലവേദന, പേശീവേദന, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെകുറയുകയും, കടും മഞ്ഞനിറത്തിൽ ആവുകയും ചെയ്യുക, ദേഹത്ത് പൊള്ളലേറ്റപോലെ പാടുകൾ കാണപ്പെടുക, ബോധക്ഷയം മുതലായവയാണ് സൂര്യാഘാതം ഏൽക്കുന്നതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റവർക്കു കൃത്യമായി പരിചരണം ലഭിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. തലച്ചോറ്, ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയെ ബാധിച്ച് മരണത്തിനുപോലും ഇതു കാരണമാകാറുണ്ട്. സൂര്യാഘാതമേറ്റതായി സംശയം തോന്നിയാൽ തണൽ ഉള്ളിടത്തോ, എസിയിലോ വിശ്രമിക്കുകയും അനാവശ്യമായ വസ്ത്രങ്ങൾ നീക്കം…
Read More