സ്വന്തം ലേഖകൻ തൃശൂർ: ലോക് ഡൗണ് കാലത്ത് നേരംപോക്കിനു തുടങ്ങിയ അലങ്കാര പാത്രനിർമാണം ജീവിതമാർഗമാക്കാനൊരുങ്ങുകയാണ് ഒരു വീട്ടമ്മ. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ ട്രീസ പുഷ്പിയാണു കളിമണ് പാത്രങ്ങളിൽ കരകൗശല അലങ്കാരങ്ങൾ ചെയ്ത് ശ്രദ്ധേയയാകുന്നത്. വീട്ടുകാരും സുഹൃത്തുക്കളുമെല്ലാം മികച്ച അഭിപ്രായങ്ങളും പിന്തുണയും നൽകുന്പോൾ തന്റെ കലാസൃഷ്ടികൾ ബ്രാൻഡ് ചെയ്ത് മാർക്കറ്റ്ചെയ്യാനുള്ള ഒരുക്ക ത്തി ലാണ് ട്രീസയിപ്പോൾ. അബുദാബിയിൽ 15 വർഷം ബ്യൂട്ടി ഡിസൈനറായി ജോലി നോക്കിയ ട്രീസ എട്ടു വർഷം മുന്പാണു തിരിച്ചുവന്നത്. തുടർന്നു നാട്ടിൽതന്നെ ഒരു ബ്യൂട്ടിപാർലർ തുടങ്ങി. എന്നാൽ, കോവിഡ്് ലോക് ഡൗണിൽ വീട്ടിൽ മാത്രമായി ഒതുങ്ങിയപ്പോഴാണു കളിമണ്പാത്രങ്ങളിൽ കളിമണ്ണുകൊണ്ടുതന്നെ ഡിസൈനുകൾ ചെയ്യാൻ തുടങ്ങിയത്. ചെറുതും വലുതുമായ മുപ്പതോളം പാത്രങ്ങളിൽ ഇതുവരെ ഡിസൈനുകൾ ചെയ്തുകഴിഞ്ഞു. ബ്യൂട്ടീഷ്യൻ കോഴ്സ് പഠിച്ച് വിദേശത്തേക്കുപോയ ട്രീസ ചിത്രകലയോ, ക്ലേ മോഡലിംഗോ ഒന്നും അഭ്യസിച്ചിട്ടില്ല. മകളുടെ സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായാണ് ആദ്യമായി കളിമണ്ണ്…
Read MoreCategory: Thrissur
കെഎസ്ആർടിസി ബസിൽ വച്ച് വിദ്യാർഥിനിയോട് മോശം പെരുമാറ്റം; പെൺകുട്ടി ബഹളം വച്ചതോടെ പ്രതിയെ പിടിച്ചു വച്ച് യാത്രക്കാർ
കൊരട്ടി: ബസ് യാത്രക്കിടെ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ വിരുതനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇടപ്പിള്ളി കർത്തനാട്ട് വീട്ടിൽ സിംസണെ(40)യാണു കൊരട്ടി പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ചേർത്തലയിൽ നിന്നും തൃശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ആലുവയിൽ നിന്നും കയറിയ പ്രതി അങ്കമാലിയിൽ നിന്നും കയറിയ വിദ്യാർഥിനിയെ ശല്യപ്പെടുത്തുകയായിരുന്നു. ചിറങ്ങരയിൽവച്ച് ശല്യം രൂക്ഷമായതോടെ വിദ്യാർഥിനി ബഹളംവച്ചു. തുടർന്നു യാത്രക്കാർ പ്രതിയെ പിടിച്ചുവയ്ക്കുകയും കൊരട്ടി പോലീസിനു കൈമാറുകയുമായിരുന്നു.
Read Moreതുറക്കാനൊരുങ്ങി സ്കൂളുകൾ; വിപുലമായ തയാറെടുപ്പുകൾ
തൃശൂർ: നവംബർ ഒന്നിനു സ് കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ. കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ഒരു വിദ്യാലയത്തിന് ഒരു ആരോഗ്യപ്രവർത്തകന്റെ സേവനം ഉറപ്പുവരുത്താൻ ജി ല്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മുന്നൊരുക്ക യോഗത്തിൽ തീരുമാനിച്ചു. വിദ്യാലയത്തിലെ കുടിവെള്ളം അണുവിമുക്തമാക്കാനുള്ള ചുമതലയും അടുക്കളശുചീകരണം, ഭക്ഷണവിതരണം തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കുന്നതിൽ ആരോഗ്യം, ഭക്ഷ്യം, തദ്ദേശസ്വയംഭരണം, വനിതാ ശിശുക്ഷേമം തുടങ്ങിയ വകുപ്പുകൾ കൂടി സഹകരിക്കും. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ് എന്നിവ ലഭ്യമാക്കാൻ കെഎഎസ്സിഎല്ലുമായി ചർച്ച ചെയ്യാനും യോഗത്തിൽ ധാരണയായി. സ്കൂളുകളുടെ ഫിറ്റ്നസ് കർശനമാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗം ആവശ്യമെങ്കിൽ കൂടുതൽ പരിശോധന നടത്തും. വിദ്യാലയങ്ങളുടെ വാഹനപരിശോധന, തിരക്കേറിയ റോഡുകളിൽ അധികവാഹനങ്ങൾ മുതലായ കാര്യങ്ങളിൽ ഗതാഗത വകുപ്പുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കും. വിദ്യാലയം ശുചിയാക്കൽ നടപടികൾ 27നുള്ളിൽ പൂർത്തിയാകും. വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തൊഴിലാളി, വിദ്യാർഥി, യുവജന, അധ്യാപക…
Read Moreകനത്തമഴയിൽ മരണക്കുഴിയൊരുക്കി റോഡുകൾ; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്
ചാലക്കുടി: ദേശീയപാതയിൽ മുനിസിപ്പൽ/ സിഗ്നൽ ജംഗ്ഷനിൽ തകർന്ന റോഡിലെ പാതാളക്കുഴികൾ മൂലം വൻ ഗതാഗത സ്തംഭനം. ഏതാനും ആഴ്ചകളായി റോഡിൽ വലിയ കുഴികൾ രൂപാന്തരപ്പെട്ടിട്ട്. ഇതുമൂലം വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്. ഒപ്പം സിഗ്നൽ ജംഗ്ഷൻ കൂടിയായതിനാൽ വൻ വാഹനക്കുരുക്കിനും കുഴികൾ കാരണമാകുന്നു. പോട്ട സിഗ്നൽ ജംഗ്ഷൻ മുതൽ വാഹനങ്ങൾ നിരയായി കിടക്കേണ്ട അവസ്ഥയാണ്. കനത്ത മഴയും, കുരുക്കിനിടെ കുത്തിക്കയറി വരുന്ന വാഹനങ്ങളും കുരുക്ക് നാളാൻ കാരണമാകുന്നു.സിഗ്നൽ ജംഗ്ഷനും അടിപ്പാത നിർമാണ സ്ഥലത്തിനുമിടയ്ക്കാണ് റോഡിൽ വലിയ കുഴികളുള്ളത്. അടിപ്പാത നിർമാണം മൂലം ഈ ഭാഗത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഗതാഗത തടസത്തിനു പുറമേ ഈ മരണക്കുഴികൾ കൂടിയായപ്പോൾ ഇതുവഴി കടന്നുപോകുന്നതു വലിയ ദുരിതമായി മാറുകയായിരുന്നു. മഴ കനത്തതോടെ ദുരിതം ഇരട്ടിച്ചു. വാഹനങ്ങൾക്കു കടന്നുപോകാനുള്ള ബുദ്ധിമുട്ടുമൂലം സിഗ്നലിന്റെ ഇരുഭാഗത്തും വാഹനങ്ങൾ ഏറെ സമയം കാത്തുകിടക്കേണ്ട അവസ്ഥയാണ്. കൃത്യമായി ടോൾ പിരിക്കുന്ന ദേശീയപാത…
Read Moreഅനധികൃത മദ്യവിൽപനയ്ക്ക് യുവാവ് അറസ്റ്റിൽ; പ്രതിയുടെ മാതാവിന്റെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയുമായി സഹോദരൻ
തൃശൂർ: അനധികൃതമായി മദ്യം വിറ്റ കേസിൽ അറസ്റ്റിലായ പ്രതിക്കെതിരെ മാതാവിന്റെ ദൂരൂഹമരണത്തെക്കുറിച്ച് നേരത്തെ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നില്ലെന്നാരോപിച്ച് സഹോദരൻ രംഗത്തെത്തി. അനധികൃതമായി വിദേശമദ്യം സൂക്ഷിച്ച് ഇതരസംസ്ഥാന തൊഴിലാളികൾക്കു വില്പന നടത്തിയ കേസിൽ മുണ്ടൂരിൽനിന്നും അറസ്റ്റിലായ സത്യനെതിരെയാണ് സഹോദരൻ മുണ്ടൂർ മുച്ചിരിപ്പറന്പിൽ സുധീർ ആരോപണം ഉന്നയിച്ചത്. മാതാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നു സംശയിക്കുന്നതായും ആരോപിച്ച്, സത്യനെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുധീർ സിറ്റി പോലീസ് കമ്മീഷണർക്കു പരാതി നൽകിയിരുന്നു. കഴിഞ്ഞ മാർച്ച് 16നാണ് പരാതി നൽകിയത്. എന്നാൽ പോലീസ് ഒരന്വേഷണവും നടത്തിയില്ല.കഴിഞ്ഞദിവസം മദ്യവില് പന കേസിൽ അറസ്റ്റിലായിട്ടും ഇയാൾക്കെതിരെ പഴയ കേസ് അന്വേഷിക്കാൻ പോലീസ് തയാറാകുന്നില്ലെന്നു സുധീർ പറഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തിട്ടില്ല.സഹോദരൻമാർ തമ്മിലുള്ള സ്വത്തുതർക്കത്തെതുടർന്നുള്ള പരാതിയാണെന്നു ചൂണ്ടിക്കാട്ടി തള്ളുകയായിരുന്നു. മാതാവ് മരണപ്പെട്ടതിനെതുടർന്ന് തനിക്കെതിരെ വധശ്രമം ഉൾപ്പെടെ നടത്തിയതിനാലാണ് വീടുവിട്ടു പോരേണ്ടിവന്നതെന്നും സുധീർ…
Read Moreആറാട്ടിന് ആനയും ആളുമില്ല; താണിക്കുടം പുഴ കരകവിഞ്ഞ് ഒഴുകിയെത്തിയാൽ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്
സ്വന്തം ലേഖകൻവിയ്യൂർ: കനത്ത മഴയിൽ പുഴയൊഴുകിയെത്തി യപ്പോൾ താണിക്കുടത്തമ്മയ്ക്ക് ആറാട്ട്. ചൊവ്വാഴ്ച വൈകീട്ടോടെതന്നെ താണിക്കുടം ഭഗവതി ക്ഷേത്രത്തിലേക്കു വെള്ളം ഒഴുകി യെത്തിയിരുന്നു. രാത്രിയോടെ വെള്ളത്തിന്റെ ഒഴുക്ക് വർധിക്കുകയും ശ്രീകോവിലിനുള്ളിലേക്ക് വെള്ളം കയറുകയും ചെയ്തു. ക്ഷേത്രത്തിനെ ചുറ്റി ഒഴുകുന്ന താണിക്കുടം പുഴ കരകവിഞ്ഞു ക്ഷേത്രത്തിലേക്കൊഴുകി വിഗ്രഹം മൂടുന്പോഴാണ് ഇവിടെ ആറാട്ട് നടക്കുക. എല്ലാ വർഷവും മഴക്കാലങ്ങളിൽ താണിക്കുടത്തമ്മയ്ക്ക് ആറാട്ടു പതിവാണ്. ചില വർഷങ്ങളിൽ ഒന്നിലേറെ തവണ ആറാട്ടു നടക്കാറുണ്ട്. ഇക്കുറി ചൊവ്വാഴ്ച രാത്രി കയറിയ വെള്ളം ഇന്നലെ പുലർച്ചെയാകുന്പോഴേക്കും ഇറങ്ങിയിരുന്നു.രാവിലെ നടതുറക്കാനെത്തിയപ്പോഴാണു രാത്രി ആറാട്ടു നടന്നതായി മനസിലായത്. രാവിലെയായപ്പോഴേക്കും വെള്ളം നല്ല പോലെ ഇറങ്ങിയിരുന്നുവെങ്കിലും ആറാട്ടു നടന്നതറിഞ്ഞ് നിരവധി ഭക്തർ താണിക്കുടത്തെത്തിയിരുന്നു.
Read Moreനിർത്താതെ ഒറ്റയടിക്കു 120 വന്യമൃഗങ്ങളുടെ പേരുകൾ, അതും തെറ്റാതെ..! സാറയ്ക്ക് മൂന്നു റിക്കാർഡ്
സ്വന്തം ലേഖകൻ തൃശൂർ: നിർത്താതെ ഒറ്റയടിക്കു 120 വന്യമൃഗങ്ങളുടെ പേരുകൾ, അതും തെറ്റാതെ. ഒരു മിനിറ്റിനുള്ളിൽ 120 വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞ് റിക്കാർഡുകൾ നേടിയിരിക്കയാണ് ചിറ്റിലപ്പിള്ളി ഐഇഎസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനി സാറ റോസ്. ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും നാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിലും ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമാണ് സാറയുടെ നേട്ടം. വടക്കേ ഇന്ത്യയിലെ ഒരു കുട്ടിയുടെ റിക്കാർഡാണ് സാറ തിരുത്തിയത്. കണ്ണുകെട്ടി കംപ്യൂട്ടറിൽ വന്യമൃഗങ്ങളുടെ ചിത്രങ്ങൾ മാറ്റുന്നതിനനുസരിച്ചാണ് 120 പേരുകൾ തെറ്റുകൂടാതെ പറഞ്ഞത്. ശരിക്കും 55 സെക്കൻഡിനുള്ളിൽ മൃഗങ്ങളുടെ പേരുകൾ പറഞ്ഞിരുന്നു. പക്ഷേ, റിക്കാർഡിൽ ഒരു മിനിറ്റിനുള്ളിൽ എന്ന സർട്ടിഫിക്കറ്റേ ലഭിക്കൂ. എൻജിനിയറായ ചിറ്റിലപ്പിള്ളി തരകൻ വീട്ടിൽ ലിയോ പോൾ – ജിനി ദമ്പതികളുടെ മകളാണ് സാറ. ഓണ്ലൈൻ ക്ലാസായതിനാൽ ഒഴിവുസമയം ചെലവഴിക്കാനാണ് വന്യമൃഗങ്ങളുടെ പേരുകൾ പറഞ്ഞുപഠിപ്പിച്ചത്. മകൾ പെട്ടെന്നു മൃഗങ്ങളുടെ പേരുകൾ…
Read Moreമുൻഗണനാ റേഷൻ കാർഡ്: ഇനി സങ്കീർണതകളില്ല; 2016 ലെയും 2015 ലെയും ബിപിഎൽ സാക്ഷ്യപത്രം പരിഗണിക്കണം
സ്വന്തം ലേഖകൻതൃശൂർ: മുൻഗണന റേഷൻകാർഡുകൾ അർഹതപ്പെട്ടവർക്കു ലഭിക്കുന്നതിനുള്ള സങ്കീർണത ഇല്ലാതാകുന്നു. ബിപിഎൽ റേഷൻ കാർഡുകൾ ലഭിക്കുന്നതിലെ സങ്കീർണതകൾ ചൂണ്ടിക്കാട്ടി ഇ.ടി. ടൈസണ് മാസ്റ്റർ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചിരുന്നു. റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്കു മാറ്റുന്നതിന് ഒരു കുടുംബത്തിനു കുറഞ്ഞത് 30 പോയിന്റാണു ലഭിക്കേണ്ടത്. ഇതിൽ 20 പോയിന്റ് ലഭിക്കുക ഗ്രാമപഞ്ചായത്തിൽ നിന്നോ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നൽകുന്നതോ ആയ ബിപിഎൽ സാ ക്ഷ്യപത്രം ഹാജരാക്കുന്നവർക്കാണ്. 2009 ലെ ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കു മാത്രമാണ് ഈ 20 പോയിന്റ് ലഭിച്ചിരുന്നത്. പട്ടികയിൽ ഉൾപ്പെടാത്തവർക്കു താലൂക്ക് സപ്ലൈ ഓഫീസുകൾ ഈ ആനുകൂല്യം നൽകി യിരുന്നില്ല. 2009 ലെ ബിപിഎൽ പട്ടികയിൽ നിരവധി അപാകതകൾ ഉണ്ടെന്നു സർക്കാരിനു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അർഹരായവർക്കു ബിപിഎൽ സാക്ഷ്യപത്രം നൽകുന്നതിനുവേണ്ടി 2015 സെപ്റ്റംബറിലും 2016 ഒക്ടോബറിലും രണ്ട് ഉത്തരവുകൾ വീതം തദ്ദേശ സ്വയം ഭരണവകുപ്പ്…
Read Moreപെൻഷൻ വിതരണത്തിൽനിന്നു കരുവന്നൂർ ബാങ്കിനെ ഒഴിവാക്കണമെന്ന് കോണ്ഗ്രസ്
പൊറത്തിശേരി: തട്ടിപ്പിനെത്തുടർന്നു സാന്പത്തികസ്ഥിതി ബുദ്ധിമുട്ടിലായ കരുവന്നൂർ സഹകരണ ബാങ്കിനെ സാമൂഹികക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ പൊറത്തിശേരി മേഖലകളിൽ ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുന്നതു കരുവന്നൂർ ബാങ്കാണ്. എന്നാൽ, ബാങ്ക് അധികൃതർ നടത്തിയ കോടികളുടെ തട്ടിപ്പിനെത്തുടർന്ന് ഇടപാടുകാർക്ക് അവരുടെ നിക്ഷേപം തിരികെ കൊടുക്കുവാൻ പോലും പറ്റാത്ത അവസ്ഥയാണ്. അതിനാൽ ബാങ്ക് പൂർവ അവസ്ഥയിൽ ആകുന്നതുവരെ കരുവന്നൂർ ബാങ്ക് നടത്തിവന്ന പെൻഷൻ വിതരണം മുനിസിപ്പൽ പരിധിയിലുള്ള മറ്റേതെങ്കിലും സഹകരണബാങ്കിനെ ഏൽപ്പിക്കണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു. തളിയക്കോണം പഞ്ചായത്ത് കിണറിനു സമീപം ചേർന്ന സായാഹ്നധർണ മഹിളാ കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് രഞ്ജിനി ഉദ്ഘാടനം ചെയ്തു. സിന്ധു അജയൻ അധ്യക്ഷത വഹിച്ചു. ആന്റോ പെരുന്പുള്ളി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. പി.എൻ. സുരേഷ്, ശിവരാമൻനായർ, രഘുനാഥ് കണ്ണാട്ട്, സന്തോഷ് വില്ലടം, എം.എസ്. സന്തോഷ്, ഷാന്റോ പള്ളിത്തറ, സുബീഷ്…
Read Moreപുഴവക്കിൽ നിന്നയാളെ രണ്ടുദിവസമായി കാണാനില്ല; നാട്ടുകാരും ഫയർഫോഴ്സും തിരച്ചിലോട് തിരച്ചിൽ; പിന്നെ സംഭവിച്ചത്…
ചാലക്കുടി: പുഴയിൽ ചാടിയെന്നു കരുതിയയാൾ വീട്ടിൽ തിരിച്ചെത്തി. പേരാന്പ്ര സ്വദേശി പാലിയേക്കര ഡേവിസിന്റെ ബൈക്കും ചെരിപ്പുകളും ചാലക്കുടി പാലത്തിനരികിൽ രാത്രി കാണാനിടയായതാണു പുഴയിൽ ചാടിയതായി സംശയം ഉണ്ടായത്. ഫയർഫോഴ്സ് രണ്ടു ദിവസം പുഴയിൽ രാത്രിയും പകലും തിരച്ചിൽ നടത്തിയിരുന്നു. ശക്തമായ ഒഴുക്കുള്ളതിനാൽ ഒടുവിൽ തിരച്ചിൽ നിർത്തിവച്ചതായിരുന്നു. നാട്ടുകാരും വീട്ടുകാരും ഡേവിസിന് എന്തു സംഭവിച്ചുവെന്നറിയാതെ ആശങ്കയിൽ കഴിയുന്പോഴാണ് അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളോടൊപ്പം വിട്ടയച്ചു. സാന്പത്തിക പ്രശ്നത്തിന്റെ പേരിൽ നാട്ടിൽനിന്നും മാറി നിന്നതായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read More