തൃശൂർ: സ്വർണാഭരണ നിർമാണ തൊഴിലാളികളെ ദേഹപരിശോധന നടത്തിയ ജിഎസ്ടി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കടകളടച്ച് പ്രതിഷേധിച്ചു. പുത്തൻപള്ളി പരിസരങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന സ്വർണപ്പണിക്കാരെ തെരഞ്ഞുപിടിച്ചു സ്വർണം കണ്ടെത്താനായി ദേഹപരിശോധന നടത്തിയതിനെതിരേയാണു പ്രതിഷേധം. ജിഎസ്ടി പിരിക്കലിനെതിരല്ല അതു പിരിക്കപ്പെടേണ്ടിടത്തല്ല പരിശോധനകൾ നടത്തുന്നതെന്നതാണു തൊഴിലാളികളുടെ പരാതി. ഒരു സ്വർണാഭരണ തൊഴിലാളി ഏതൊക്കെ രേഖകൾ കൈവശം വയ്ക്കണമെന്ന് കൃത്യമായി ജിഎസ്ടി ഉദ്യോഗസ്ഥർക്ക് പറയാൻ സാധിക്കുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. ജിഎസ്ടി ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടൽ തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തൊഴിലാളികളുടെ തീരുമാനം. നിർമാണശാലകളും മറ്റു അനുബദ്ധ ശാലകളും, മൊത്ത വിതരണ റീട്ടേയിൽ വ്യാപാരികളും കടകളടച്ച് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തു. സ്വർണാഭരണ നിർമാണസ്ഥാപനങ്ങൾ അടച്ചിട്ടുതൃശൂർ: ജിഎസ്ടി ഉദ്യോഗസ്ഥർ സ്വർണാഭരണ നിർമാണസ്ഥാപനങ്ങളിൽ മിന്നൽ പരിശോധനയ്ക്കെത്തിയതു തൊഴിലാളികളും സ്ഥാപന ഉടമകളും ചേർന്നു തടഞ്ഞതു സംഘർഷത്തിനു കാരണമായി. അന്യായമായി…
Read MoreCategory: Thrissur
നെൽപാടങ്ങൾ നികത്തിയുള്ള മാസ്റ്റർ പ്ലാൻ; അരണാട്ടുകര വില്ലേജിലെ രേഖകൾ മുക്കി; അന്വേഷിക്കാൻ ഉത്തരവിട്ടു മന്ത്രി
സ്വന്തംലേഖകൻതൃശൂർ: നെൽപാടങ്ങൾ വ്യാപകമായി നികത്തി എലഗന്റ് സിറ്റിയടക്കം നിർമിക്കാൻ പദ്ധതിയിട്ടിരിക്കുന്ന മാസ്റ്റർ പ്ലാനിനുവേണ്ടി അരണാട്ടുകര വില്ലേജിലെ ബേസിക് ടാക്സ് രജിസ്റ്റർ(ബിടിആർ) രേഖകൾ മുക്കിയതായി സൂചന. ഈ പ്രദേശത്ത് വീടുകൾക്ക് അനുമതി തേടി വില്ലേജിലെത്തിയവരോട് ബിടിആർ രേഖകൾ കാണാനില്ലെന്ന് പറഞ്ഞ് മടക്കിയതോടെയാണു കോർപറേഷനിലെ ഉന്നതരുടെ നിർദേശത്തിൽ ബിടിആർ രേഖകൾ മുക്കിയതായി പരാതി ഉയർന്നിരിക്കുന്നത്. റവന്യു മന്ത്രി കെ. രാജനോടു പലരും പരാതി പറഞ്ഞതിനെ തുടർന്ന് രഹസ്യമായി അന്വേഷിക്കാൻ നിർദേശിച്ചിരിക്കയാണ്.വീടിന്റെ അനുമതി വാങ്ങുന്നതിനുമുന്പ് സ്ഥലം തണ്ണീർത്തടമാണോ കര ഭൂമിയാണോ എന്നറിയാൻ ബിടിആർ പരിശോധിക്കണം. എന്നാൽ ഈ രേഖകൾ വില്ലേജ് ഓഫീസിലില്ലെന്നാണ് ജീവനക്കാരുടെ മറുപടി. വർഷങ്ങൾ പഴക്കമുള്ളതിനാൽ രേഖകൾ നശിച്ചു പോയിരിക്കാമെന്നും പറയുന്നുണ്ട്. പക്ഷേ, എത്ര വർഷം പഴക്കമുള്ളവയാണെങ്കിലും രേഖകൾ കാണാതെ വരില്ലെന്നു പ്രദേശ വാസികളും പറയുന്നു. മാസ്റ്റർ പ്ലാൻ പദ്ധതിയുടെ പേരിൽ അരണാട്ടുകര വില്ലേജിലാണ് ഏറ്റവും കൂടുതൽ വീടുകൾ പോകുന്നതും…
Read Moreമലവെള്ളപ്പാച്ചിൽ, കുഞ്ഞിന്റെ കരച്ചിൽ കേട്ട് നോക്കിയപ്പോള്‍…! രക്ഷപ്പെടാൻ മാർഗമില്ല, 28 ദിവസം മാത്രമായ കുഞ്ഞിനെനെയും അമ്മയേയും രക്ഷിച്ചു
ചാലക്കുടി: വെള്ളം കയറിയ വീടിനകത്ത് ഒറ്റപ്പെട്ടുപോയ അമ്മയ്ക്കും കൈക്കുഞ്ഞിനും രക്ഷകരായി പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും. കൂർക്കമറ്റം വെളുത്തായി ബാബുവിന്റെ മകൾ ബിനിതയേയും പ്രസവിച്ച് 28 ദിവസം മാത്രമായ കുഞ്ഞിനെയുമാണു പരിയാരം പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും പഞ്ചായത്തംഗങ്ങളും രക്ഷിച്ചത്. പ്രസവത്തിനു സ്വന്തം വീട്ടിൽ വന്നതായിരുന്നു ബിനിത. പുലർച്ചെ വീടിനകത്തേക്കു പെട്ടെന്നു വെള്ളം ഇരച്ചുകയറിയപ്പോൾ കുഞ്ഞിനെയും കൊണ്ട് ടെറസിന്റെ കോണിമുറിയിൽ കയറി രക്ഷപ്പെട്ടു. പുറത്തുപോയി രക്ഷപ്പെടാൻ മാർഗമുണ്ടായിരുന്നില്ല. രാവിലെ ഇവിടെയെത്തിയ പഞ്ചായത്ത് പ്രസിഡന്റ് മായ ശിവദാസനും വൈസ് പ്രസിഡന്റ് ഡെസ്റ്റിൻ താക്കോൽക്കാരനും കുഞ്ഞിന്റെ കരച്ചിൽ കേട്ട് തെരച്ചിൽനടത്തുകയായിരുന്നു. അമ്മയേയും കുഞ്ഞിനെയും സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
Read Moreആശുപത്രി ജീവനക്കാർ ഡോക്ടറെ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ല! പ്രസവത്തിനിടെ യുവതി മരിച്ചു, ചികിത്സ നൽകിയില്ലെന്ന് ആക്ഷേപം
കുന്നംകുളം: താലൂക്കാശുപത്രിയിൽ പ്രസവിച്ചശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ചൂണ്ടൽ വെള്ളാടന്പിൽ വിനോദ് ഭാര്യ ശ്രീജ (32) യാണ് മരിച്ചത്. മൂന്നാമത്തെ പ്രസവത്തിനായാണ് യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. വെള്ളിയാഴ്ച്ച രാവിലെ ആറുമണിക്കാണ് യുവതി പ്രസവിച്ചത്. പ്രസവത്തിനുശേഷം രക്തസ്രാവം നില്‍ക്കാതിരുന്ന സാഹചര്യത്തിൽ ചാർജുണ്ടായിരുന്ന ഡോക്ടറെ ആശുപത്രി ജീവനക്കാർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം ഫോണ്‍ എടുത്തില്ലെന്നു ജീവനക്കാരും യുവതിയുടെ ബന്ധുക്കളും പരാതിപ്പെട്ടിരുന്നു. പിന്നീട് മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ഗുരുതരാവസ്ഥയിലായ യുവതിയെ ആബുലൻസിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നതിനു മുന്‍പ് തന്നെ യുവതി മരിച്ചതായാണ് പറയുന്നത്. രാവിലെ ആറിനു തന്നെ ഡോക്ടറെ ഫോണിൽ വിളിച്ചിട്ടും ഡോക്ടറെ ലഭിക്കാത്ത വിവരം ആശുപത്രി ജീവനക്കാർ യുവതിയുടെ ബന്ധുക്കളെയും അറിയിച്ചിരുന്നു. എന്നാൽ ഒരു രോഗിക്കു നൽകാവുന്ന മുഴുവൻ ചികിത്സ നൽകിയതായും പിന്നീട് രക്തസ്രാവം…
Read Moreവടക്കനിലേയും തെക്കനിലേയും ഭാവങ്ങൾ അരങ്ങിലെത്തിക്കാൻ സ്ത്രീകളും; കലാമണ്ഡലം കഥകളി വേഷം വിഭാഗങ്ങളിൽ പെണ്‍കുട്ടികൾക്കു പ്രവേശനം നല്കി
ചെറുതുരുത്തി: കേരള കലാമണ്ഡലം ആർട്ട് ഹൈസ്കൂളിലെ എട്ടാം ക്ലാസിലേക്കു നടത്തിയ അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആറു പെണ്‍കുട്ടികൾക്കും കഥകളി തെക്കൻ വിഭാഗത്തിൽ മൂന്നു പെണ്‍കുട്ടികൾക്കും പ്രവേശനം നല്കി. വടക്കൻ വിഭാഗത്തിൽ വൈദേഹി (കൊല്ലം), ദുർഗ്ഗ രമേഷ് (ഇടുക്കി), ആര്യ കെ.എസ് (മലപ്പുറം), ശ്വേത ലക്ഷ്മി (കോഴിക്കോട്), ത്രയംബക (കോഴിക്കോട്), അക്ഷയ (കറുകപുത്തൂർ) എന്നിവർക്കാണ് പ്രവേശനം കൊടുത്തത്. കഥകളി തെക്കൻ വിഭാഗത്തിൽ ദേവനന്ദ (കൊല്ലം), വൈഷ്ണവി (പത്തനംതിട്ട) , കൃഷ്ണപ്രിയ (ആലപ്പുഴ) എന്നിവരുമാണ് ചേർന്നത്. ഇതോടെ 2021-22 അധ്യയനവർഷത്തിൽ കഥകളി വടക്കൻ വിഭാഗത്തിൽ ആകെ ഏഴു കുട്ടികളും തെക്കൻ വിഭാഗത്തിൽ അഞ്ചു കുട്ടികളും പഠനം നടത്തും. ഔപചാരിക വിദ്യാഭ്യാസ രീതിയിൽ ഇത് ആദ്യമായാണ് പെണ്‍കുട്ടികൾക്ക് കഥകളിയിൽ പ്രവേശനം നല്‍കിയത്.
Read Moreപതിനഞ്ചുകാരിയെ പീഡിപ്പിച്ചു മുങ്ങിയത് 23 കാരൻ; പിടിയിലായപ്പോൾ എല്ലാം നിഷേധിച്ച് യുവാവ്; പോലീസിന്റെ ശാസ്ത്രീയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് ഡാനിയൽ
ചാലക്കുടി: നവമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് പീഡനത്തിനിരയാക്കി ഒളിവിൽ പോയ യുവാവിനെ ചാലക്കുടി ഡിവൈഎസ് പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിൽ ബാംഗളൂരുവിലെ കോറമംഗലയിൽ നിന്നും പിടികൂടി. പരിയാരം കൊന്നക്കുഴി കൂനൻ വീട്ടിൽ ഡാനിയൽ (23 ) ആണു പിടിയിലായത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ ഡാനിയൽ വളരെ മാന്യവും സ്നേഹപൂർണവുമായ സംസാരത്തിലൂടെയും പെരുമാറ്റത്തിലൂടെയും സൗഹൃദം ദൃഢമാക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് മാതാപിതാക്കളില്ലാത്തതക്കം നോക്കി കൊന്നക്കുഴിയിലെ വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയും പിന്നീട് ആന്ധ്രാപ്രദേശിലേക്കു കടക്കുകയുമായിരുന്നു. ഡാനിയേൽ ചതിച്ചതാണെന്നു മനസിലാക്കിയ പെണ്‍കുട്ടി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയതിനെ തുടർന്ന് പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണു യുവാവിനെ പിടികൂടിയത്. ചാലക്കുടി സിഐ കെ.എസ്. സന്ദീപ്, അഡീഷണൽ എസ്ഐ സജി വർഗീസ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ,…
Read Moreതെരുവിൽ അലഞ്ഞ ഒരമ്മയെ വീട്ടിലെത്തിച്ച് എസ്ഐ; കാക്കിക്കുള്ളിലെ നന്മ വറ്റാത്ത എസ്ഐക്ക് നൽകാം ബിഗ് സല്യൂട്ട്..!
കെ.കെ. അർജുനൻമുളങ്കുന്നത്തുകാവ്: മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആരുമറിയാതെ ഇറങ്ങിപ്പോയ ഒരമ്മയെ കണ്ടെത്തി വീട്ടിലെത്തിച്ച പോലീസുകാരന്റെ കഥയാണിത്. മെഡിക്കൽ കോളജ് എസ്ഐ പി.പി. ബാബുവാണ് ഡ്യൂട്ടിക്കൊപ്പം മനുഷ്യത്വവും ചേർത്തുവച്ച് കേരള പോലീസിന് അഭിമാനമായത്. വാടാനപ്പിള്ളി ഇടശേരി സ്വദേശിനിയായ വീട്ടമ്മയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആകെയുള്ള മകൾ പനി ബാധിച്ച് ചാവക്കാട് ആശുപത്രിയിലുമായിരുന്നു. കൂടെയാരുമില്ലാത്തതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും ആ അമ്മ ആരുമറിയാതെ കടന്നുകളഞ്ഞു. എന്നാൽ, വീട്ടിലേക്കു പോകാനുള്ള വഴിയറിയാതെയും മകളെ വിളിക്കാൻ ഫോണ്‍ നന്പർ അറിയാതെയും അവർ പെട്ടുപോയി.അപ്പോഴാണു മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനിലേക്കു കില സ്റ്റോപ്പിനടുത്ത് ഒരു സ്ത്രീ ഇരിക്കുന്നുണ്ടെന്നും ഓർമയില്ലാത്തതു പോലെയാണ് അവർ പെരുമാറുന്നതെന്നും പറഞ്ഞൊരു ഫോണ്‍ വന്നത്. ഉടൻ എസ്ഐ പി.പി. ബാബു അവിടെയെത്തി ഇവരോടു കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടിയൊന്നുമുണ്ടായില്ല. വാടാനപ്പിള്ളി ഇടശേരിയാണ് സ്ഥലമെന്നു മാത്രം…
Read Moreപ്രതിസന്ധികളോട് പൊരുതി ജയിച്ച അമ്മയ്ക്കും മകനും അഭിനന്ദനവുമായി വിദ്യാഭ്യാസ മന്ത്രി
തൃശൂർ: പ്രതിസന്ധികളെ പൊരുതി തോല്പിച്ച് ഹയർസെക്കൻഡറി പരീക്ഷയിൽ വിജയം നേടിയ 68 കാരി ലില്ലി ആന്റണിക്കും മകൻ 39കാരൻ മനോജിനും അഭിനന്ദനം അറിയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഏറെ പ്രതിസന്ധികളെ നേരിട്ടാണ് തൃശൂർ ജില്ലയിലെ മുല്ലശേരി അന്നകര വടുക്കൂട്ട് വീട്ടിൽ ലില്ലി ആന്റണി സാക്ഷരതാ മിഷൻ ഹയർസെക്കൻഡറി രണ്ടാംവർഷ തുല്യതാ പരീക്ഷയും, മകൻ മനോജ് ഒന്നാം വർഷ തുല്യതാ പരീക്ഷയും എഴുതി പാസായത്. മുല്ലശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ സാക്ഷരത തുല്യതാ പഠന കേന്ദ്രത്തിലെ പഠിതാക്കളാണ് ഇരുവരും.ശാരീരിക അവശതകൾമൂലം ഏഴാം ക്ലാസിൽ പഠനം നിർത്തിയതാണ് മനോജ്. അമ്മ ലില്ലിയുടെ പ്രോത്സാഹനത്തെതുടർന്ന് സാക്ഷരതാ മിഷൻ തുല്യതാ പഠനത്തിലൂടെ തന്നെ ഏഴാംതരവും പത്താംതരവും വിജയിച്ചു. മകൻ പ്ലസ് വണ്ണിനു ചേർന്നതോടെ, 1972-ൽ ഉയർന്ന മാർക്കോടെ എസ്എസ്എൽസി പാസായ ലില്ലിയും തുടർപഠനത്തിനു തയാറാകുകയായിരുന്നു. ഇരുവരും നിരവധി പേർക്കു പ്രചോദനമാണെന്ന്…
Read Moreമോഷ്ടിച്ച ബൈക്കിൽ കറങ്ങി നടന്ന് മാല പൊട്ടിക്കലും മോഷണവും; ഒടുവിൽ ചാലക്കുടി പോലീസിന്റെ വലയിൽ
വെള്ളിക്കുളങ്ങര: മോഷ്ടിച്ച ബൈക്കിൾ കവർച്ച നടത്തിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. കുറ്റിച്ചിറ അംബേദ്കർ കോളനി കുന്പളത്താൻ വീട്ടിൽ നിബീഷിനെയാണ് ( 23) ചാലക്കുടി ഡിവൈഎസ്പി സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ ചെന്പൻകുന്ന് സ്വദേശി അരുൺ നേരത്തെ കാലടി പോലീസിന്റെ പിടിയിലായിരുന്നു. ഇക്കഴിഞ്ഞ 14നാണു കേസിനാസ്പദമായ സംഭവം. മാരാംകോട് സ്വദേശിയായ യുവാവിന്റെ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ചാണു നിബീഷും കൂട്ടാളിയും കവർച്ചയ്ക്കായി ഇറങ്ങിയത്. വെള്ളിക്കുളങ്ങര, വരന്തരപ്പിള്ളി, ചാലക്കുടി എന്നീ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകം, വധശ്രമം, അടിപിടി കേസുകളിൽ പ്രതിയാണു നിബീഷ്. രാമപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ത്രീയുടെ 25,000 രൂപയും ഫോണുകളും അടങ്ങിയ ബാഗ് ബൈക്കിലെത്തി മോഷണം നടത്തിയതിനും കാലടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ഹോട്ടലിൽ അടിപിടി ഉണ്ടാക്കിയതിനും കേസ് ഉണ്ട്. അന്വേഷണ…
Read Moreകൊല്ലത്തിന് അഭിമാനമായി തൃശൂരിന്റെ ഡോക്ടര്‍; പരമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാതിയില്ലാതെ നിറപു ഞ്ചിരിയോടെ രോഗീശുശ്രൂഷ ചെയ്ത് ലിന്റോ ഡോക്ടർ…
തൃശൂര്‍: കോവിഡ് അതിന്റെ എല്ലാ രൗദ്രഭാവവും കാട്ടി കേരളത്തെ “ക്വാറന്റൈനി’ലാക്കിയ സമയം നിര്‍ഭയമായി രോഗികളെ പരിചരിച്ച് ആരോഗ്യമേഖലയ്ക്ക് അഭിമാനമായി മാറിയ ഒരു ഡോക്ടറുണ്ട് കൊല്ല ത്ത്. പരമിതമായ സൗകര്യങ്ങള്‍ക്കിടയിലും പരാതിയില്ലാതെ നിറപു ഞ്ചിരിയോടെ രോഗീശുശ്രൂഷചെയ്ത വടക്കാഞ്ചേരി കോട്ടപ്പുറം പുത്തൂര്‍വീട്ടില്‍ ഡോ. ലിന്റോ പയസ്. 34-ാം ജന്മദിനാഘോഷ വേളയി ലും ശൂരനാട് കളിക്കത്തറ ജംഗ്ഷനിലെ ഡൊമസ്റ്റിക് കെയര്‍ സെന്ററില്‍ പാവപ്പെട്ട കോവിഡ് രോഗികളെ ചികിത്സിയ്ക്കുന്ന തിരക്കിലായിരുന്നു ഈ യുവ ഡോക്ടർ. ഓക്സിജന്‍ സിലിൻഡറോ, പ്രഷറും ഷുഗറും പരിശോധിക്കുന്ന ഉപകരണങ്ങളോ ഒന്നും ഇവിടെ ഉണ്ടായിരുന്നില്ല. എങ്കിലും രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ലഭ്യമാക്കി. കോവിഡ് നെഗറ്റീവ് ആകുംവരെ അവര്‍ക്കൊപ്പം നിന്നു. നല്ല വാക്കുകളോടെ ആശ്വസിപ്പിച്ചു. നല്ല കൗണ്‍സിലിംഗ് നല്കി. രോഗികള്‍ക്കു സഹോദരനും സുഹൃത്തുമൊക്കെയായി. അതിരൂപതയിലെ പുതുരുത്തി ഇടവകാംഗമായ ലിന്റോ രണ്ടര വര്‍ഷമായി ശൂരനാട് ഡിസിസിയില്‍ സേവനമനുഷ്ടിച്ചു വരികയാണ്. കോവിഡ് ശമിച്ചു…
Read More