ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ട; ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദം

  തൃ​ശൂ​ർ: ക​രു​വ​ന്നൂ​ർ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ ത​ള്ളി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഫ​ല​പ്ര​ദ​മാ​ണ്. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. പ്ര​തി​ക​ൾ ത​യാ​റാ​ക്കി​യ നി​ര​വ​ധി വ്യാ​ജ​രേ​ഖ​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. നൂ​റു​കോ​ടി​യോ​ളം രൂ​പ​യു​ടെ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്നും സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സി​പി​എം നേ​താ​ക്ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബാ​ങ്കി​ലെ ത​ട്ടി​പ്പ് സം​സ്ഥാ​ന പോ​ലീ​സ് അ​ന്വേ​ഷി​ച്ചാ​ൽ എ​ങ്ങു​മെ​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് മു​ൻ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഈ ​വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തെ എ​തി​ർ​ത്ത് കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. ഹ​ർ​ജി​ക്കാ​ര​ന് സ്ഥാ​പി​ത താ​ത്പ​ര്യ​ങ്ങ​ളു​ണ്ടെ​ന്നും അ​തി​നാ​ലാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നു​മാ​ണ് സ​ർ​ക്കാ​ർ വാ​ദം.

Read More

എത്തിയത് മന്ത്രിയായല്ല..! ക​ലാ​നി​ല​യം രാ​ഘ​വ​നാ​ശാ​ന്‍റെ പു​ര​സ്കാ​ര ല​ബ്ധി​യി​ൽ ആ​ഹ്ലാ​ദ​മ​റി​യി​ക്കാ​ൻ ശി​ഷ്യ​യു​ടെ സ​ന്ദ​ർ​ശ​നം

  ഇ​രി​ങ്ങാ​ല​ക്കു​ട: പ​ട്ടി​ക്കാം​തൊ​ടി സ്മാ​ര​ക പു​ര​സ്കാ​രം നേ​ടി​യ ക​ലാ​നി​ല​യം രാ​ഘ​വ​നാ​ശാ​നെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ആ​ശാ​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ഭി​ന​ന്ദി​ച്ചു. ആ​ശാ​ന്‍റെ മു​ൻ​കാ​ല ശി​ഷ്യ കൂ​ടി​യാ​ണ് മ​ന്ത്രി. ഗു​രു​വി​നു ല​ഭി​ച്ച ബ​ഹു​മ​തി​യി​ലു​ള്ള ത​ന്‍റെ അ​ഭി​മാ​ന​വും ആ​ഹ്ലാ​ദ​വും മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കി​ട്ടു. ഇ​രി​ങ്ങാ​ല​ക്കു​ട​യു​ടെ സാം​സ്കാ​രി​ക​മേ​ഖ​ല​യ്ക്കു മാ​റ്റു​കൂ​ട്ടി ഒ​ട്ടേ​റെ ശി​ഷ്യ​രെ ക​ഥ​ക​ളി​യി​ലേ​ക്കു പ്ര​ചോ​ദി​പ്പി​ച്ചാ​ന​യി​ച്ച ആ​ശാ​ൻ കേ​ര​ള​ത്തി​ലെ ക​ളി​യ​ര​ങ്ങി​ലെ സ​വി​ശേ​ഷ​സാ​ന്നി​ധ്യ​മാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ജീ​വി​ത​ഗ​ന്ധി​യാ​യ ത​ന​തു​ശൈ​ലി​യി​ൽ, നൈ​സ​ർ​ഗി​ക​മാ​യ അ​ഭി​ന​യ​ശേ​ഷി​യോ​ടെ ക​ഥ​ക​ളി​യ​ര​ങ്ങി​ന്‍റെ ചൈ​ത​ന്യ​മാ​യി ഒ​രു ജീ​വി​ത​കാ​ലം മു​ഴു​വ​ൻ ക​ല​യ്ക്കു വേ​ണ്ടി സ​മ​ർ​പ്പി​ത​ചേ​ത​സാ​യി പ്ര​വ​ർ​ത്തി​ച്ച ഗു​രു​നാ​ഥ​നാ​ണ് ആ​ശാ​നെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു പ​റ​ഞ്ഞു. ന​ള​ച​രി​ത​ത്തി​ലെ ഹം​സം, കാ​ട്ടാ​ള​ൻ, ല​വ​ണാ​സു​ര​വ​ധ​ത്തി​ലെ ഹ​നു​മാ​ൻ, കു​ചേ​ല​വൃ​ത്ത​ത്തി​ലെ കു​ചേ​ല​ൻ, സ​ന്താ​ന​ഗോ​പാ​ല​ത്തി​ലെ ബ്രാ​ഹ്മ​ണ​ൻ തു​ട​ങ്ങി​യ ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നു​പ​മ​മാ​യ ശൈ​ലി​യി​ൽ രാ​ഘ​വ​നാ​ശാ​ൻ അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ ആ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ ജീ​വ​ൻവച്ചു വ​രു​ന്ന​തുപോ​ലെ​യാ​ണ് തോ​ന്നു​ക​യെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

വ്യാജ സ്വർണം അനീഷ് നിർമിക്കും; സുഹൃത്തുക്കൾ ബാങ്കുകളിൽ പണയം വയ്ക്കും; തട്ടിയെടുത്തത്  7 ലക്ഷത്തോളം രൂപ; മൂ​ന്നുപേ​ർ അ​റ​സ്റ്റി​ൽ 

തൃ​ശൂ​ർ: മു​ക്കു​പ​ണ്ടം പ​ണ​യംവച്ച് 7,62,500 രൂ​പ കൈ​പ്പ​റ്റി​യ കേ​സി​ലെ പ്ര​തി​ക​ൾ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റുചെ​യ്തു. വ​ടൂ​ക്ക​ര എ​സ്എ​ൻ ന​ഗ​ർ പൊ​ന്നും​കു​ന്ന​ത്ത് റ​സാ​ക്ക് (43), നെ​ടു​പു​ഴ കൂ​ട​ല്ലൂ​ർ വീ​ട്ടി​ൽ അ​നീ​ഷ് (34), പ​ട​വ​രാ​ട് പ​ടി​ഞ്ഞാ​റെവീ​ട്ടി​ൽ വി​ജു (34) എ​ന്നി​വ​രെ​യാ​ണു തൃ​ശൂ​ർ ടൗ​ണ്‍ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മ​റ്റൊ​രു പ്ര​തി​യാ​യ പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഷ​ബീ​റി​നെ പി​ടി​കി​ട്ടാ​നു​ണ്ട്.2021 ജ​നു​വ​രിയിലാ​ണു പ്ര​തി​ക​ൾ വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി 230 ഗ്രാം ​വ്യാ​ജസ്വ​ർ​ണം കൂ​ർ​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ​ണ​യം വച്ച​ത്. ര​ണ്ടാംപ്ര​തി​യാ​യ അ​നീ​ഷാ​ണു വ്യാ​ജസ്വ​ർ​ണം നി​ർ​മി​ച്ചുന​ൽ​കി​യ​ത്. പ​ണ​യം​വ​ച്ച് ല​ഭി​ക്കു​ന്ന ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് 10,000 രൂ​പ​യാ​ണ് അ​നീ​ഷ് ക​മ്മീ​ഷ​നാ​യി വാ​ങ്ങി​യി​രു​ന്ന​ത്. ര​ണ്ടാംപ്ര​തി അ​നീ​ഷി​നെ​തി​രെ തൃ​ശൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും മൂ​ന്നാംപ്ര​തി വി​ജു​വി​നെ​തി​രെ ഒ​ല്ലൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ഒ ​പി.​ലാ​ൽ​കു​മാ​ർ, എ​സ്ഐ എ​സ്.​ഗീ​തു​മോ​ൾ, ഗോ​പി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ…

Read More

ട്രാ​ൻ​സ്‌​ഫോ​ർ​മറിലേക്ക് ടാങ്കർ ലോറി ഇടിച്ചു കയറി; അത്ഭുകരമായി രക്ഷപ്പെട്ട് ഡ്രൈവറും ക്ലീനറും

ആ​മ്പ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു. ഇ​ന്നു പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് ആ​മ്പ​ല്ലൂ​ർ സ​ൺ​റൈ​സ് പെ​യി​ന്‍റ്സി​നും മി​ൽ​മ​യ്ക്കും സ​മീ​പ​ത്തെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും റി​ഫൈ​ന​റി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ച​ത്. ആ​മ്പ​ല്ലൂ​ർ ക​വ​ല ക​ഴി​ഞ്ഞു​ള്ള വ​ള​വു​ക​ൾ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള​താ​ണ്. ആ​ദ്യ​ത്തെ വ​ള​വി​ൽ ഡ്രൈ​വ​റു​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ ദി​ശ​യി​ലു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ലേ​ക്കാ​ണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യി​ട്ടു​ള്ള​ത്. നി​ര​വ​ധി പ്ര​ഭാ​ത സ​വാ​രി​ക്കാ​രും സ​മീ​പ​ത്തെ ക്ഷീ​ര സ​ഹ​ക​ര​ണ സം​ഘ​ത്തി​ലേ​ക്കു​ള്ള​വ​രും സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ലോ​റി​യി​ൽ ഡ്രൈ​വ​റും ക്ലീ​ന​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ള​പാ​യ​മി​ല്ല. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും മു​ള​ന്തു​രു​ത്തി പോ​ലീ​സും ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More

വി​യ്യൂ​ര്‍ ജ​യി​ലി​ലെ വി​വി​ഐ​പി​ക​ളു​ടെ “സു​ഖ​വാ​സം’; വി​വാ​ദം അ​ന്വേ​ഷി​ക്കാ​ന്‍ ജ​യി​ല്‍ ഡി​ജി​പി നേ​രി​ട്ടെ​ത്തി​യേ​ക്കും; ര​ണ്ടു വ​ര്‍​ഷം മു​ന്പ​ത്തെ ഓ​ര്‍​മ്മ​യി​ല്‍ ക്ലീ​നിം​ഗ് തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ വി.​വി.​ഐ.​പി പ​രി​ര​ക്ഷ​യി​ല്‍ കൊ​ല​ക്കേ​സ് പ്ര​തി​ക​ള്‍ സു​ഖി​ച്ചു ക​ഴി​യു​ന്നു​വെ​ന്ന റി​പ്പോ​ര്‍​ട്ട് മു​ക്കി​യെ​ന്ന വി​വാ​ദം അ​ന്വേ​ഷി​ക്കാ​ന്‍ ജ​യി​ല്‍ ഡി.​ജി.​പി നേ​രി​ട്ടെ​ത്തി​യേ​ക്കും. ജ​യി​ല്‍ ഡി​ജി​പി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന​റി​ഞ്ഞ​തോ​ടെ ജ​യി​ലി​ന​ക​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ അ​നാ​വ​ശ്യ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​ടെ ക്ലീ​നിം​ഗ് തു​ട​ങ്ങി​യ​താ​യും സൂ​ച​ന​ക​ളു​ണ്ട്. ര​ണ്ടു വ​ര്‍​ഷം മു​ന്പ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു പു​ല​ര്‍​കാ​ല​ത്ത് ന​ട​ന്ന റെ​യ്ഡി​ന്റെ ഓ​ര്‍​മ​യും അ​നു​ഭ​വ​വും ഉ​ള്ള​തു​കൊ​ണ്ട് ഒ​ളി​പ്പി​ക്കാ​നു​ള്ള​തെ​ല്ലാം ഒ​ളി​പ്പി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് പ​ല​രു​മെ​ന്ന​റി​യു​ന്നു. ര​ണ്ടു വ​ര്‍​ഷം മു​ന്പ് 2019ല്‍ ​അ​ന്ന​ത്തെ തൃ​ശൂ​ര്‍ സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി​രു​ന്ന യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​യ്യൂ​ര്‍ ജ​യി​ലി​ല്‍ പു​ല​ര്‍​ച്ചെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ടി.​പി.​കേ​സ് പ്ര​തി​ക​ളു​ടെ സെ​ല്ലി​ല്‍ നി​ന്ന​ട​ക്കം വി​ല​കൂ​ടി​യ ആ​ധു​നി​ക രീ​തി​യി​ലു​ള്ള സ്മാ​ര്‍​ട്ട് ഫോ​ണ​ട​ക്ക​മു​ള്ള മൊ​ബൈ​ല്‍ ഫോ​ണു​ക​ളും മ​റ്റും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. പ്ര​തി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണും ചാ​ര്‍​ജ​റു​മെ​ല്ലാം എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ല്‍ ജ​യി​ലി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​ങ്കു​ണ്ടെ​ന്ന സൂ​ച​ന അ​ന്നും ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ല്‍ എ​തി​ര്‍​പ്പു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്…

Read More

ബൈ​ബി​ൾ പ​ക​ർ​ത്തി എ​ഴു​ത​ൽ ജീ​വി​ത​ച​ര്യ​യാ​ക്കി​ ഒരു കു​ടും​ബം

ആ​ന​ന്ദ​പു​രം: ആ​ന​ന്ദ​പു​രം ഇ​ട​വ​ക​യി​ലെ ഇ​ല്ലി​ക്ക​ൽ തോ​മ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ ലി​ല്ലി ബൈ​ബി​ളി​ലെ പ​ഴ​യ​നി​യ​മം ഒ​രു പ്രാ​വ​ശ്യ​വും പു​തി​യ​നി​യ​മം ര​ണ്ടു ത​വ​ണ​യും എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി.മ​ക​ൾ സി​ജി ഫെ​മി​യും മ​രു​മ​ക​ൾ ഹാ​പ്പി റോ​ജോ​യും പു​തി​യ നി​യ​മം എ​ഴു​തി പൂ​ർ​ത്തി​യാ​ക്കി. മൂ​ത്ത മ​രു​മ​ക​ൾ സൗ​മ്യ സീ​ജോ പു​തി​യ നി​യ​മം എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. 62 വ​യ​സി​ന്‍റെ നി​റ​വി​ലും ദൈ​വ​വ​ച​നം ഹൃ​ദി​സ്ഥ​മാ​ക്കു​വാ​നും ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തു​വാ​നും എ​ഴു​തു​വാ​നും ഈ ​വീ​ട്ട​മ്മ പു​ല​ർ​ത്തി​യ താ​ല്പ​ര്യം ഏ​റ്റ​വും മാ​തൃ​കാ​യോ​ഗ്യ​മാ​ണെ​ന്നു വി​കാ​രി റ​വ. ഡോ. ​ആന്‍റോ ക​രി​പ്പാ​യി പ​റ​ഞ്ഞു. നാ​ലു ഷീ​റ്റി​ൽ ര​ണ്ടു പു​റ​ത്തു​മാ​യി എ​ഴു​തി​യ ബൈ​ബി​ൾ ഏ​ഴു പു​സ്ത​ക​ങ്ങ​ളാ​യി​ട്ടാ​ണു ബൈ​ന്‍റ് ചെ​യ്തി​ട്ടു​ള്ള​ത്.പ​ഴ​യ​നി​യ​മം അ​ഞ്ചു പു​സ്ത​ക​ങ്ങ​ളാ​യും പു​തി​യ​നി​യ​മം ര​ണ്ടു പു​സ്ത​ക​ങ്ങ​ളാ​യും ബൈ​ന്‍റ് ചെ​യ്തി​രി​ക്കു​ന്നു. 300 പേ​ന ഇ​തി​നു​വേ​ണ്ടി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. വ​ലി​യ കൂ​ട്ടു​കു​ടും​ബ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നി​ട​യി​ലും സ​മ​യം ക​ണ്ടെ​ത്തി ബൈ​ബി​ൾ എ​ഴു​തു​വാ​ൻ കാ​ട്ടി​യ തീ​ക്ഷ്ണ​ത പ്ര​ത്യേ​കം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ആ​ന​ന്ദ​പു​രം പ​ള്ളി​യി​ൽ…

Read More

കു​ഞ്ഞു​ജീ​വ​ൻ ര​ക്ഷി​ച്ച ന​ഴ്സ് ശ്രീജയെ അ​ഭി​ന​ന്ദി​ച്ച് മ​ന്ത്രി വീ​ണാ ജോ​ർ​ജ്; ആ​രോ​ഗ്യ​നി​ല വീ​ണ്ടെ​ടു​ത്ത കു​ഞ്ഞ് സുഖമായിരിക്കുന്നു

പുതുക്കാട്: കോ​വി​ഡ് ബാ​ധി​ച്ചു ശ്വാ​സ​ത​ട​സം മൂ​ലം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ ര​ണ്ട​ര വ​യ​സു​കാ​രി​യെ കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി ര​ക്ഷി​ച്ച തൃ​ശൂ​ർ നെ​ന്മ​ണി​ക്ക​ര കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പാ​ലി​യേ​റ്റി​വ് ന​ഴ്സ് ശ്രീ​ജ പ്ര​മോ​ദി​നെ ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ് ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ കു​ഞ്ഞി​നു കൃ​ത്രി​മ​ശ്വാ​സം ന​ൽ​കി ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും തു​ട​ർ​ന്നു മാ​തൃ​കാ​പ​ര​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ പോ​കു​ക​യും ചെ​യ്ത ശ്രീ​ജ​യെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സ്വ​ന്തം ജീ​വ​ൻ പോ​ലും നോ​ക്കാ​തെ മ​റ്റു​ള്ള​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ രാ​പ്പ​ക​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​വ​രാ​ണ് ന​മ്മു​ടെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ. ഈ ​കോ​വി​ഡ് കാ​ല​ത്തു ന​മ്മ​ള​റി​യാ​ത്ത ഓ​രോ ക​ഥ​ക​ൾ ഓ​രോ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും പ​റ​യാ​നു​ണ്ടാ​കും. അ​വ​രു​ടെ ആ​ത്മാ​ർ​ഥ പ​രി​ശ്ര​മ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ക​രു​ത്തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.ഞാ​യ​റാ​ഴ്ച​യാ​ണ് ഛർ​ദി​ച്ച് അ​വ​ശ​യാ​യി ശ്വാ​സ​ത​ട​സം നേ​രി​ട്ട കു​ഞ്ഞു​മാ​യി അ​യ​ൽ​വാ​സി​യാ​യ യു​വ​തി ശ്രീ​ജ​യു​ടെ വീ​ട്ടി​ൽ ഓ​ടി​യെ​ത്തി​യ​ത്. കു​ഞ്ഞ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ​തി​നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​ൻ​പ് കൃ​ത്രി​മ​ശ്വാ​സം ന​ൽ​ക​ണ​മെ​ന്ന്…

Read More

തെ​രു​വു നാ​യ്ക്ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ച്ച് ഒരു അധ്യാപിക; മു​റി​വേ​റ്റ​തും, വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി നാ​യ​ക​ൾ​ക്ക് ആ​ശ്ര​യ​മായ ദീപ ടീച്ചറെക്കുറിച്ചറിയാം…

വ​ട​ക്കാ​ഞ്ചേ​രി: തെ​രു​വ് നാ​യ്ക്ക​ളെ സ്വ​ന്തം മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ക്കു​ന്ന പു​ന്നം​പ​റ​ന്പ് സ്വ​ദേ​ശി​നി​യും അ​ധ്യാ​പി​ക​യു​മാ​യ വ​ട്ടേ​ക്കാ​ട്ട് വീ​ട്ടി​ൽ ദീ​പ നാ​ടി​ന് മാ​തൃ​ക​യാ​കു​ന്നു. ദീ​പ​ക്ക് ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പി​ങ്കി എ​ന്ന് വി​ളി​ച്ചി​രു​ന്ന ഒ​രു പ​ട്ടി​ക്കു​ട്ടി​യു​ടെ വേ​ർ​പാ​ടോ​ടു​കൂ​ടി അ​വ​ൾ​ക്ക് വീ​ട്ടു​മു​റ്റ​ത്ത് ഒ​രു ക​ല്ല​റ പ​ണി​യു​ക​യും, തെ​രു​വോ​ര​ത്ത് അ​ല​ഞ്ഞു ന​ട​ക്കു​ന്ന​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ ഒ​രു​പാ​ട് നാ​യ​ക്കു​ട്ടി​ക​ൾ​ക്ക് തു​ണ​യാ​വു​ക​യു​മാ​യി രു​ന്നു. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ സ്കൂ​ളു​ക​ളി​ൽ ക്ലാ​സു​ക​ൾ ഇ​ല്ലാ​ത്ത​തും, ഓ​ണ്‍​ലൈ​ൻ പ​ഠ​ന​മാ​യ​തു​കൊ​ണ്ടും ധാ​രാ​ളം സ​മ​യം കി​ട്ടു​ന്നു​ണ്ട്. മു​റി​വേ​റ്റ​തും, ഒ​റ്റ​പ്പെ​ട്ട​തും, വീ​ട്ടു​കാ​ർ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ നി​ര​വ​ധി നാ​യ​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി. ഇ​പ്പോ​ഴും തെ​രു​വോ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന നാ​യ​ക​ൾ​ക്ക് ദി​വ​സ​വും മൂ​ന്ന് നേ​ര​വും ഭ​ക്ഷ​ണം എ​ത്തി​ക്കാ​ൻ ത​യാ​റാ​കു​ന്നു. മാ​ത്ര​മ​ല്ല മു​റി​വേ​റ്റു കി​ട​ക്കു​ന്ന ഒ​രു​പാ​ട് നാ​യ​ക​ളെ വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ച് ആ​വ​ശ്യ​മാ​യ ചി​കി​ത്സ ന​ൽ​കു​ക​യും ന​ൽ​കു​ന്നു​ണ്ട്. സ്വ​ന്തം മ​ക്ക​ളെ നോ​ക്കു​ന്ന​തു പോ​ലെ​ത​ന്നെ​യാ​ണ് അ​വ​യ്ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തെ​ന്ന് ദീ​പ പ​റ​ഞ്ഞു. താ​ൻ വ​ള​ർ​ത്തു​ന്ന നാ​യ്ക്ക​ളി​ൽ ഏ​റെ​യും പെ​ണ്‍​ഇ​ന​മാ​ണ്.…

Read More

ത​മി​ഴ്നാ​ട്ടി​ൽ തു​റ​ന്ന തിയ​റ്റ​റു​ക​ൾ അ​ട​യ്ക്കു​ന്നു ; കേ​ര​ള​ത്തി​ൽ തി​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത് വൈ​കും

  സ്വന്തം ലേഖകൻതൃ​ശൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ തു​റ​ന്ന തിയ​റ്റ​റു​ക​ൾ പു​തി​യ സി​നി​മ​ക​ളി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ട​യ്ക്കു​ന്നു. കേ​ര​ള​ത്തി​ലും തിയ​റ്റ​റു​ക​ൾ തു​റ​ന്നാ​ൽ നേ​രി​ടാ​ൻ പോ​കു​ന്ന പ്ര​തി​സ​ന്ധി പു​തി​യ സി​നി​മ​ക​ളു​ടെ റി​ലീ​സ് ഉ​ണ്ടാ​കി​ല്ല എ​ന്ന​തു ത​ന്നെ​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ കേ​ര​ള​ത്തി​ൽ തിയ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന​ത് ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചേ ഉ​ണ്ടാ​കൂ എ​ന്നാ​ണ് സൂ​ച​ന.ടി​പി​ആ​ർ നി​ര​ക്ക് കു​റ​യു​ന്ന​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് തീ​യ​റ്റ​റു​ക​ൾ തു​റ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക വ​കു​പ്പു മ​ന്ത്രി സ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ തിയ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ളു​ക​ളെ​ത്ത​ണ​മെ​ങ്കി​ൽ പു​തി​യ ചി​ത്ര​ങ്ങ​ൾ റി​ലീ​സ് ചെ​യ്യ​ണ​മെ​ന്നും ചെ​റി​യ ചി​ത്ര​ങ്ങ​ൾ​ക്കു പ​ക​രം ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ത​ന്നെ വ​ന്നാ​ൽ മാ​ത്ര​മേ കാ​ര്യ​മു​ള്ളു​വെ​ന്നും തീ​യ​റ്റ​റു​ട​മ​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ വ​ന്ന് ആ​ളു​ക​ൾ ക​യ​റി​യാ​ൽ മാ​ത്ര​മേ തി​യ​റ്റ​റു​ക​ൾ പ​ഴ​യ​രീ​തി​യി​ലേ​ക്ക് എ​ത്തു​ക​യു​ള്ളു​വെ​ന്നാ​ണ് പൊ​തു​വെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ല്ലാ പ്ര​തീ​ക്ഷ​യും മ​ര​യ്ക്കാ​റി​ൽകേ​ര​ള​ത്തി​ൽ തി​യ​റ്റ​റു​ക​ൾ തു​റ​ന്നാ​ൽ എ​ല്ലാ​വ​രും കാ​ത്തി​രി​ക്കു​ന്ന​ത് തിയ​റ്റ​ർ റി​ലീ​സാ​യി എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ​പ്രി​യ​ദ​ർ​ശ​ൻ ടീ​മി​ന്‍റെ മ​ര​യ്ക്കാ​ർ…

Read More

വരനും വധുവും ഫോട്ടോഗ്രാഫറും ഉൾപ്പെടെ പന്ത്രണ്ട്പേർമാത്രം; ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ തി​ര​ക്ക്; ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ തി​ര​ക്കേ​റു​ന്നു. ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ വി​വാ​ഹ​സം​ഘ​ങ്ങ​ൾ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഓ​രോ സം​ഘ​ത്തി​ലേ​യും 12 പേ​രെ​യാ​ണ് മ​ണ്ഡ​പ​ത്തി​ലേ​ക്ക് വി​ടു​ന്ന​ത്.​ പോ​ലീ​സ്, ദേ​വ​സ്വം സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ ക്ഷേ​ത്ര​ന​ട​യി​ലും ന​ട​പ​ന്ത​ലി​ലും വി​വാ​ഹ സം​ഘ​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ന​ട പ​ന്ത​ലി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്താ​ണ് വ​ധൂ​വ​രന്മാ​ർ ന​ട​പ​ന്ത​ലി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. വ​ധൂ​വ​രന്മാ​ർ​ക്ക് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ന​ട​പ്പ​ന്ത​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നും അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ​ണ്‍​വേ സം​വി​ധാ​ന​മാ​ണ്. ഇ​വി​ടെ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കു​ന്നി​ല്ല.വ​രു​ന്ന എ​ട്ടി​ന് 78 ഉം, ​ഒ​ന്പ​തി​ന് 89 വി​വാ​ഹ​ങ്ങ​ളും ശീ​ട്ടാ​ക്കി​യി​ട്ടു​ണ്ട്. ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ നി​ന്ന് തൊ​ഴു​ന്ന​തി​നും തി​ര​ക്കു​ണ്ട്.

Read More