ചാലക്കുടി: കലാഭവൻ മണി സ്മാരകം നിർമിക്കുന്ന സ്ഥലവും നിർദിഷ്ട ആധുനിക മത്സ്യ മാർക്കറ്റും ഫിഷറീസ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. ആധുനിക മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട നടപടികളുടെ ഭാഗമായിട്ടാണ് മന്ത്രി മാർക്കറ്റ് സന്ദർശിച്ചത്. ഫിഷറീസ്് വകുപ്പ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന മത്സ്യ മാർക്കറ്റിനായി നിശ്ചയിച്ച സ്ഥലം സന്ദർശിച്ച മന്ത്രി തീരദേശ വികസന കോർപറേഷൻ തയ്യാറാക്കിയ ഡിപിആർ പരിശോധിച്ചു. 2.98 കോടി രൂപ ഇതിനുവേണ്ടി അനുവദിച്ചതായി മന്ത്രി അറിയിച്ചു. നിലവിലുള്ള ഫിഷ് സ്റ്റാളുകളും മന്ത്രി സന്ദർശിച്ചു. രാവിലെ കലാഭവൻ മണി സ്മൃതി കുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മന്ത്രി മാർക്കറ്റിലെത്തിയത്. തുടർന്ന് കലാഭവൻ മണി സ്മാരകം നിർമാണത്തിനായി അനുമതി ലഭിച്ച സ്ഥലവും മന്ത്രി സന്ദർശിച്ചു. തുടർന്ന് പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ പദ്ധതികളെ സംബന്ധിച്ച് മന്ത്രി ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. കലാഭവൻ മണി സ്മാരകത്തിന്…
Read MoreCategory: Thrissur
മക്കളില്ലാത്ത ഞങ്ങൾക്ക് അവൻ മകനായിരുന്നു..! ചക്കരവാവയെ’ കാത്ത് വർക്കിയും ഭാര്യയും വിതുമ്പുന്നു; തിരിച്ചു നൽകുന്നവർക്ക് എന്തുപ്രതിഫലവും നൽകുമെന്ന് കാട്ടി നോട്ടീസ്
സ്വന്തം ലേഖകൻതൃശൂർ: ഇന്നു രാവിലെ ഒല്ലൂർ ഭാഗത്ത് വിതരണം ചെയ്ത പത്രങ്ങൾക്കൊപ്പം കിട്ടിയ നോട്ടീസ് കൗതുകവും വേദനയുമുണർത്തുന്നതായിരുന്നു. കൈവിട്ടു പറന്നുപോയ തങ്ങളുടെ പ്രിയപ്പെട്ട തത്തമ്മയെ ആർക്കെങ്കിലും കിട്ടിയാൽ തിരിച്ചുതരണേ എന്ന അഭ്യർത്ഥനയായിരുന്നു ആ നോട്ടീസ്. ഒല്ലൂർ പി.ആർ.ഫ്രാൻസിസ് സ്മാരക ആംബുലൻസിന്റെ ഡ്രൈവറായ എം.ഡി.വർക്കിയാണ് നിങ്ങൾക്ക് കഴിഞ്ഞ മാസം ഒരു തത്തമ്മയെ കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തോടെ നോട്ടീസ് ഇറക്കിയിരിക്കുന്നത്. മക്കളില്ലാത്ത വർക്കിയും ഭാര്യയും തങ്ങളുടെ മകനെ പോലെയാണ് ആസാം ഇനത്തിൽ പെട്ട ഒന്നര വയസുള്ള തത്തയെ ചക്കരവാവേ എന്നു വിളിച്ച് പൊന്നുപോലെ വളർത്തിക്കൊണ്ടിരുന്നത്. വീട്ടിനകത്തായിരുന്നു തത്തയെ താമസിപ്പിച്ചിരുന്നത്. കൂട്ടിലിട്ട് വളർത്തിയിരുന്നില്ല. ഒന്നൊന്നര വർഷം മുന്പ് വർക്കിയുടെ ഭാര്യയുടെ ബന്ധുവാണ് തത്തയെ ഇവർക്കു നൽകിയത്. മക്കളില്ലാത്ത ഇവർ ഈ തത്തമ്മയെ സ്വന്തം കുഞ്ഞിനെയെന്ന പോലെയാണ് വളർത്തിവന്നത്. കഴിഞ്ഞ മാസം വർക്കിയുടെ ഭാര്യ തോളിലിരുത്തി ചോറു കൊടുത്തുകൊണ്ടിരിക്കെ വീടിനു പുറത്തെ ഇലക്ട്രിക്…
Read Moreചെലവുകാശുതരാതെ ചീനവല; കഷ്ടം തീരാൻ തിരുത കിട്ടണം
അജിൽ നാരായണൻതൃശൂർ: മുനയ്ക്കൽ – മുസിരിസ് ബീച്ചിലേയ്ക്കു വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് ഇവിടെ തലയുയർത്തി നിൽക്കുന്ന ചീനവലകൾ. എന്നാൽ, പകലന്തിയോളം പണിയെടുത്തിട്ടും ചെലവുകാശുപോലും ലഭിക്കാത്തതിന്റെ കഥയാണ് ഈ ചീനവലകളിലെ തൊഴിലാളികൾക്കു പറയാനുള്ളത്. ദിവസം 30 കിലോവരെ മീൻ കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. ഇപ്പോൾ മൂന്നുകിലോ പോലും കിട്ടാത്ത അവസ്ഥയാണ്. ദിവസം ആയിരം മുതൽ രണ്ടായിരം രൂപ വരെ വരുമാനവുമുണ്ടായിരുന്നിടത്ത് ഇപ്പോൾ മുന്നൂറു രൂപയിൽ താഴെയായി. ഏറെ വരുമാനം തരുന്ന തിരുതയും കണന്പും സീസണിൽ ഇതുവരെ ലഭിച്ചു തുടങ്ങാത്തതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. തിരുത സമൃദ്ധമായി കിട്ടേണ്ട സമയമാണിത്. മുനയ്ക്കൽ – മുസിരിസ് ബീച്ചിൽ 13 ചീനവലകളുണ്ട്. എല്ലായിടത്തും നടന്നുനോക്കിയെങ്കിലും കാണാൻ വേണ്ടിയെങ്കിലും ഒരു തിരുത ആരുടെയും പക്കലുണ്ടായിരുന്നില്ല. തിരുത ലഭിച്ചു തുടങ്ങിയാൽ പ്രശ്നങ്ങൾക്കു താത്കാലിക പരിഹാരമാകുമെന്നു മത്സ്യത്തൊഴിലാളിയായ കുമാ രൻ തട്ടാൻപറന്പിൽ പറയുന്നു. 25 വർഷമായി…
Read Moreഅപൂർവ രോഗത്തിനിരയായ ഗോഡ്വിന്റെ കുടുംബത്തിന് കൈത്താങ്ങായി ക്ലബ് ഹൗസിലെ “കട്ടായം’
കൊരട്ടി: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ക്ലബ് ഹൗസിലെ “കട്ടായം’ നിരാശ്രയ കുടുബത്തിന് കൈത്താങ്ങായി. കൊരട്ടി ഗ്രാമപഞ്ചായത്ത് ആറ്റപ്പാടം വാർഡിൽ താമസിക്കുന്ന മണിയംപ്രായിൽ തോമസിന്റെയും ചൂളയ്ക്കൽ ജസീന്തയുടെയും മകൻ ഗോഡ് വിന് സഹായവുമായാണ് ക്ലബ് അംഗങ്ങൾ എത്തിയത്. മസ്കുലർ ഡിഎംഡി എന്ന അപൂർവ്വ രോഗത്താൽ വലയുന്ന കുട്ടിയുടെ ചികിത്സക്കും മറ്റുമായി2 ലക്ഷം രൂപയുടെ ചെക്കിനു പുറമെ 45000 രൂപ വിലവരുന്ന ഇലക്ട്രിക്ക് വീൽ ചെയറും ഇവർ വാങ്ങി നൽകി. സനീഷ് കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ അധ്യക്ഷയായി. മോഡറേറ്റർമാരായ അബ്ദുൾ സലാം, കെ.ജീവൻ, പ്രദീപ് കുമാർ, പ്രിൻസ്, ഷെഫിൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫിൻസോ തങ്കച്ചൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മനേഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
Read Moreകേരളാതീരം വിട്ട് ചാള, കിട്ടുന്നതാകട്ടെ വിലകുറവുള്ള അയല മാത്രം; ചെറുവള്ളങ്ങളുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ കഷ്ടപ്പാടിൽ
അജിൽ നാരായണൻതൃശൂർ: കടലിൽനിന്ന് മടങ്ങിയെത്തുന്ന വള്ളങ്ങളിൽ മീൻ തീരെയില്ല. കിട്ടുന്നതു താരതമ്യേന വില കുറഞ്ഞ അയല മാത്രവും. മത്സ്യലഭ്യത നന്നേ കുറഞ്ഞതോടെ കഷ്ടപ്പാടിലായിരിക്കുകയാണ് ചെറുവള്ളങ്ങളുമായി കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ. മുൻവർഷങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ മത്സ്യലഭ്യത 60 ശതമാനം കുറഞ്ഞതായി അഴീക്കോട് ഹാർബറിലെ തൊഴിലാളികൾ പറഞ്ഞു.ചാള(മത്തി), ആവോലി, അയല, ചൂരക്കണ്ണി എന്നിവയുമായി ബോട്ടുകൾ അടുത്തിരുന്ന ഹാർബറിൽ ഇപ്പോൾ കൂടുതലായും കിട്ടുന്നത് അയല മാത്രം. ചെറിയ അയല കിലോയ്ക്ക് 50-60 രൂപയാണ് ഇപ്പോൾ ലേലവില.അഴീക്കോട് ഹാർബറിൽനിന്ന് കടലിലിറങ്ങിയ 35 വള്ളങ്ങളിൽ ആറു വള്ളങ്ങൾക്കൊഴികെ ആർക്കും ചൊവ്വാഴ്ച മീൻ കിട്ടിയില്ല. കിട്ടിയതിൽതന്നെ ഒരു വള്ളമൊഴികെയുള്ളവർക്കെല്ലാം അയലയാണ് കിട്ടിയത്. അന്നു മാത്രമല്ല മുൻ ദിവസങ്ങളിലും സമാനമായിരുന്നു അവസ്ഥ. ഓണക്കാലത്തു ചതയ ദിവസം മാത്രമാണ് എല്ലാ വള്ളങ്ങൾക്കും മീൻ കിട്ടിയത്. ഒരു വള്ളത്തിനു മാത്രം ചൊവ്വാഴ്ച പരവയും(വെള്ളടു) പല്ലിക്കോരയും ലഭിച്ചു. കിലോ 250 രൂപയ്ക്കാണ് പരവ…
Read Moreആഞ്ജനേയ..! കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ
സ്വന്തം ലേഖകൻതിരുവില്വാമല: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ വായ്പാതട്ടിപ്പു കേസിലുൾപ്പെട്ട പ്രതികൾ തിരുവില്വാമല ശ്രീവില്വാദ്രിനാഥ ക്ഷേത്രം ഗസ്റ്റ് ഹൗസിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി സൂചന. ഇവർ ഇവിടെ കഴിഞ്ഞതായി സംശയിക്കുന്ന രേഖകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനെത്തിയ വനിത ഡെപ്യൂട്ടി കളക്ടർ ദേവസ്വത്തിന്റെ ആഞ്ജനേയ ഗസ്റ്റ് ഹൗസിലെടുത്ത മുറിയിൽ നിന്നു ചില രേഖകൾ കണ്ടെത്തിയതിനെ തുടർന്നാണു പ്രതികൾ ഇവിടെ താമസിച്ചിരുന്നതായ സംശയം ഉടലെടുത്തത്. മുറിയിലെ ഷെൽഫിൽ നിന്നു കരുവന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 2008 മുതൽക്കുള്ള ആധാരങ്ങളും റസീറ്റുമടക്കമുള്ളവയാണു കിട്ടിയത്.വിവരം പഴയന്നൂർ പോലീസിനെ അറിയിച്ചതിനെ തുടർന്നു പോലീസെത്തി റൂമിൽ പരിശോധന നടത്തി. നിർണായക രേഖകൾ ആയതിനാൽ ഡെപ്യൂട്ടി തഹസീൽദാർ റൂം പൂട്ടി താക്കോൽ കൈവശംവച്ചു. കരുവന്നൂർ കേസന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിമാരായ ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണസംഘവും ഇന്നലെ തിരുവില്വാമല ഗസ്റ്റ്…
Read Moreസൈക്കിളിൽ ഇടിച്ചതായി ഓർക്കുന്നില്ല, സൈൻ ബോർഡിൽ ഇടിച്ചതുമാത്രമാണ് ഓർമ്മ; 15കാരനെ ഇടിച്ചിട്ട സംഭവത്തിൽ കാർ ഉടമ കീഴടങ്ങി ഓർത്തു പറയുന്നതിങ്ങനെയൊക്കെ…
തൃശൂർ: വിയ്യൂർ പാലത്തിൽ രാത്രിയിൽ സൈക്കിൾ യാത്രികനായ 15കാരനെ ഇടിച്ചുവീഴ്ത്തി നിർത്താതെ പോയ ഇന്നോവ ക്രിസ്റ്റ വാഹന ഉടമ മണലാർക്കാവ് സ്വദേശി മിജോ കീഴടങ്ങി. ഇടിച്ചിട്ട കെഎൽ എട്ട് ബിഎൽ 1627 എന്ന നന്പറിലുള്ള ഇന്നോവ വാഹനവുമായാണ് ഇന്നലെ പകൽ വിയ്യൂർ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. വാഹനം കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേഖപ്പെടുത്താതെ വാഹന ഉടമയെ വിട്ടയച്ചു. കഴിഞ്ഞ 15നു രാവിലെ പത്തിനാണു സംഭവം. തൃശൂരിൽ നിന്നു വിയ്യൂരിലേക്കു വരികയായിരുന്ന കാർ വിയ്യൂർ പാലത്തിൽവച്ചു സൈക്കിളിനു പിന്നിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ടു സമീപത്തെ മുന്നറിയിപ്പു ബോർഡും ഹോട്ടലിന്റെ ബോർഡും തകർത്ത ശേഷമാണു വണ്ടി നിന്നത്. സമീപത്ത് ആശുപത്രി ഉണ്ടായിട്ടും കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചില്ല. സൈക്കിളിൽ ഇടിച്ചതായി ഓർക്കുന്നില്ലെന്നും സൈൻ ബോർഡിൽ ഇടിച്ചതുമാത്രമാണ് ഓർമയുള്ളതെന്നുമാണു മിജോ പോലീസിനോട് പറഞ്ഞത്. പോലീസ് അതത്ര വിശ്വാസത്തിലെടുത്തിട്ടില്ല. അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ…
Read Moreസന്ദർശക പ്രവാഹം! കുതിരാനിൽ വൻ ഗതാഗതകുരുക്ക്; ആന്പുലൻസും കുരുക്കിൽ
കുതിരാൻ: കുതിരാൻ തുരങ്കപാത കാണാനെത്തിയവരുടെ തിരക്കു മൂലം ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക്. ഇന്നലെ ഉച്ചയോടെ തുരങ്കപാതയിൽ ചെറിയതോതിൽ തിരക്കനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഈ സമയമെല്ലാം സുരക്ഷാജീവനക്കാർ നിയന്ത്രിച്ചാണു വാഹനങ്ങൾ കടന്നു പോയിരുന്നത്. വൈകീട്ട് അഞ്ച് ആയപ്പോഴേക്കും വാഹനങ്ങൾ തുരങ്കമുഖത്ത് നിർത്തി തുരങ്കം കാണാൻ അകത്തേക്കു നടന്നു പോകുന്നവരെ നിയന്ത്രിക്കാൻ സുരക്ഷാജീവനക്കാർ ഏറെ പാടുപ്പെട്ടു. രാത്രി ഏഴോടെ ഗതാഗത കുരുക്ക് രൂക്ഷമായി. ഇതിലൂടെ എത്തിയ ആന്പുലൻസും കുരുക്കിൽപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പീച്ചി പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. പീച്ചി സ്റ്റേഷനിലെ രണ്ട് പോലീസ് ജീപ്പ് എത്തിയാണു ഗതാഗതം നിയന്ത്രിച്ചു കുരുക്ക് ഒഴിവാക്കിയത്.
Read Moreതൃശൂരിൽ നാളെ ഒറ്റപ്പുലിയിറങ്ങും ! കഴിഞ്ഞ തവണത്തെപ്പോലെ മാസ്കും സാനിറ്റൈസറും പുലിക്കുണ്ടാകും
തൃശൂർ: നാലോണനാളിൽ പുലികളിറങ്ങി രൗദ്രമാവുന്ന സ്വരാജ് റൗണ്ടിൽ അതിന്റെ ഓർമ പുതുക്കാനും ചടങ്ങു നിർവഹിക്കാനും നാളെ ഒറ്റപ്പുലി ഇറങ്ങും. വിയ്യൂർ സെൻട്രൽ പുലിക്കളി സമിതിയുടെ സുശീൽ മണലാറുകാവാണ് പുലിവേഷം കെട്ടി റൗണ്ട് ചുറ്റുന്നത്. കോവിഡ് കാലമായതിനാൽ കഴിഞ്ഞ തവണത്തെപ്പോലെ മാസ്കും സാനിറ്റൈസറും പുലിക്കുണ്ടാകും. ശരീരത്തിൽ പുലിച്ചിത്രം വരയ്ക്കുന്ന വിയ്യൂർ നടുവിൽപുളിക്കൻ രാജന്റെ വീട്ടുപടിക്കൽനിന്ന് നാളെ ഉച്ചയ്ക്കു ശേഷം മൂന്നിന് ഇറങ്ങുന്ന പുള്ളിപ്പുലി സ്വരാജ് റൗണ്ട് വലംവച്ചശേഷം നടുവിലാലിൽ നാളികേരം ഉടയ്ക്കും. കോവിഡ് നിയന്ത്രണം ഉണ്ടായിരുന്നതിനാൽ കഴിഞ്ഞവർഷവും ഒറ്റപ്പുലിയായിരുന്നു. അന്നും സുശീൽ തന്നെയാണ് പുലിയായത്. പുലിക്കളി മുടങ്ങാതിരിക്കാൻ ചടങ്ങായാണ് ഇത്തവണയും ഒറ്റപ്പുലിക്കളി നടത്തുന്നതെന്നു വിയ്യൂർ സെൻട്രൽ പുലിക്കളി സമിതി രക്ഷാധികാരിയും കോർപറേഷൻ കൗണ്സിലറുമായ ജോണ് ഡാനിയൽ പറഞ്ഞു. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാവില്ല. ഓണ്ലൈൻ വഴി ലോകത്തുള്ള എല്ലാവർക്കും പുലിക്കളി കാണാമെന്നും ജോണ് ഡാനിയൽ പറഞ്ഞു.
Read Moreക്ഷീണിതരും ദുർബലരുമായി തൃശൂർ മൃഗശാലയിലെ വന്യമൃഗങ്ങൾ! ഗർജനവും മുരൾച്ചയും കൊണ്ടു കാഴ്ചക്കാരെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു…
അനില് തോമസ് തൃശൂർ: ഗർജനവും മുരൾച്ചയും കൊണ്ടു കാഴ്ചക്കാരെ ഭയപ്പെടുത്തിയിരുന്ന ഒരു പ്രതാപകാലമുണ്ടായിരുന്നു തൃശൂർ മൃഗശാലയിലെ വന്യമൃഗങ്ങൾക്ക്. ഇന്നവർ ക്ഷീണിതരും ദുർബലരുമാണ്. ആയുസിന്റെ അവസാനകാലത്ത് എത്തിനിൽക്കുന്ന ഇവയുടെ ഗർജനം ദീനരോദനമായി. മുരൾച്ച ദയനീയ ശബ്ദവും… തൃശൂർ മൃഗശാലയിലെ സിംഹത്തിനും കടുവയ്ക്കും പുള്ളിപ്പുലിക്കും വയസ് 15 പിന്നിട്ടു. വർഷങ്ങൾക്കു മുൻപു വിദേശത്തുനിന്ന് ഇവിടെ എത്തിക്കുന്പോൾ ആരെയും വിറപ്പിക്കുന്ന ശൗര്യക്കാരായിരുന്നു അവർ. കൗതുകത്തോടെ അടുത്തെത്തുന്നവരെ കന്പിവലയ്ക്കുള്ളിൽനിന്ന് ഇരുത്തംവന്ന മുരൾച്ചയോടെ പിന്നോട്ടു പായിക്കും. ഒച്ചവച്ചു ശല്യപ്പെടുത്തുന്നവരെ ഗർജനത്താൽ വിറപ്പിക്കും. കാട്ടിലായിരുന്നെങ്കിൽ 15 വർഷമെന്നതു വന്യമൃഗങ്ങളുടെ പരമാവധി ആയുസാണ്. ശരിയായ ചികിത്സയും കൃത്യമായ ഭക്ഷണവുമാണ് ആയുസ് കൂട്ടിയത്. മാത്രമല്ല കൂടിനുള്ളിലായതിനാൽ മറ്റു മൃഗങ്ങളുടെ വേട്ടയാടലുകളും ഉണ്ടാകുന്നില്ല. പുത്തൂർ സുവോളജിക്കൽ പാർക്ക് സജ്ജമാകുന്നതോടെ മൃഗങ്ങളെ അങ്ങോട്ടുമാറ്റും. വന്യമൃഗങ്ങളെ മാറ്റുകയെന്നത് ഏറെ വെല്ലുവിളിയാണെന്നു മൃഗശാലയുടെ സൂപ്രണ്ട് വി.രാജേഷ് പറഞ്ഞു. ഉപദ്രവകാരികളായ മൃഗങ്ങളെ മയക്കിയശേഷമേ മാറ്റാൻ സാധിക്കു.…
Read More