വരനും വധുവും ഫോട്ടോഗ്രാഫറും ഉൾപ്പെടെ പന്ത്രണ്ട്പേർമാത്രം; ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ തി​ര​ക്ക്; ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ


ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ തി​ര​ക്കേ​റു​ന്നു. ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ വി​വാ​ഹ​സം​ഘ​ങ്ങ​ൾ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യി​രു​ന്നു.

കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഓ​രോ സം​ഘ​ത്തി​ലേ​യും 12 പേ​രെ​യാ​ണ് മ​ണ്ഡ​പ​ത്തി​ലേ​ക്ക് വി​ടു​ന്ന​ത്.​ പോ​ലീ​സ്, ദേ​വ​സ്വം സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ ക്ഷേ​ത്ര​ന​ട​യി​ലും ന​ട​പ​ന്ത​ലി​ലും വി​വാ​ഹ സം​ഘ​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

ക്ഷേ​ത്ര​ന​ട പ​ന്ത​ലി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്താ​ണ് വ​ധൂ​വ​രന്മാ​ർ ന​ട​പ​ന്ത​ലി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. വ​ധൂ​വ​രന്മാ​ർ​ക്ക് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ന​ട​പ്പ​ന്ത​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നും അ​നു​വ​ദി​ക്കു​ന്നി​ല്ല.

ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ​ണ്‍​വേ സം​വി​ധാ​ന​മാ​ണ്. ഇ​വി​ടെ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കു​ന്നി​ല്ല.വ​രു​ന്ന എ​ട്ടി​ന് 78 ഉം, ​ഒ​ന്പ​തി​ന് 89 വി​വാ​ഹ​ങ്ങ​ളും ശീ​ട്ടാ​ക്കി​യി​ട്ടു​ണ്ട്. ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ നി​ന്ന് തൊ​ഴു​ന്ന​തി​നും തി​ര​ക്കു​ണ്ട്.

Related posts

Leave a Comment