രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ ശ​ല്യം; പൂ​വ​ച്ച​ലി​ൽ പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി

പൂ​വ​ച്ച​ൽ : പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​യ തെ​രു​വു​നാ​യ ശ​ല്യ​ത്തെ തു​ട​ർ​ന്ന് പ്ര​ത്യേ​ക സം​ഘം പേ​വി​ഷ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ സം​ഘം ആ​ദ്യ​ഘ​ട്ട​മാ​യി സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​ഞ്ഞി​രു​ന്ന നാ​യ​ക​ളെ പി​ടി​കൂ​ടി പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ വാ​ക്സി​നേ​ഷ​ൻ ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്കൂ​ൾ പ​രി​സ​ര​ങ്ങ​ളി​ലെ നാ​യ​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 25ല​ധി​കം ആ​ളു​ക​ൾ​ക്കാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം പ​ന്ത്ര​ണ്ടോ​ളം പേ​രെ​യാ​ണ് തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു​കീ​റി​യ​ത്. ഇ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തു​ക​യും കു​ത്തി​യി​രു​ന്ന് സ​മ​രം ചെ​യ്യു​ക​യും ചെ​യ്തു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ വാ​ക്സി​നേ​ഷ​ൻ മാ​ത്രം ന​ട​ത്തി നാ​യ​ക​ളെ തി​രി​ച്ചു​വി​ടു​ന്ന​ത് ശാ​ശ്വ​ത പ​രി​ഹാ​ര​മ​ല്ലെ​ന്ന വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. നാ​യ​ക​ളെ പി​ടി​കൂ​ടി വ​ന്ധ്യം​ക​ര​ണ​ത്തി​ന് വി​ധേ​യ​മാ​ക്കാ​ത്ത​തി​ൽ…

Read More

കൃ​ഷി ന​ശി​പ്പി​ച്ച് കാ​ട്ടാ​ന​ക​ൾ; ര​ക്ഷ​പ്പെ​ടാ​നാ​യി മ​ര​ത്തി​ൽ ക​യ​റി; ഭീ​തി​യി​ൽ നെ​യ്യാ​റി​ലെ ആ​ദി​വാ​സി​ക​ൾ

നെ​യ്യാ​ർ​ഡാം : ആ​ദി​വാ​സി​ക​ളി​ൽ ഭീ​തി പ​ട​ർ​ത്തി കാ​ട്ടാ​ന​കൂ​ട്ടം. മ​ഴ​ക്കെ​ടു​തി​യി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​കാ​തെ ക​ഴി​യു​ന്ന ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്താ​ലു​ള്ള കൃ​ഷി​നാ​ശ​വും ഇ​രു​ട്ട​ടി​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി അ​ഗ​സ്ത്യ​വ​ന​ത്തി​ലെ മ്ലാ​വി​ള സെ​റ്റി​ൽ​മെ​ന്‍റി​ലാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി ക്യ​ഷി​യി​ട​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്. വാ​ഴ​ക​ൾ മൂ​ടോ​ടെ ത​ക​ർ​ത്തു. അ​രു​വി​യാ​ൻ കാ​ണി​യു​ടെ പു​ര​യി​ട​ത്തി​ലെ കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ളാ​ണ് അ​ധി​ക​വും ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ എ​ത്തി​യ കാ​ട്ടാ​ന​ക​ൾ മ​ണി​ക്കൂ​റു​ക​ളോ​ളം പ്രദേശത്ത് തമ്പടിച്ച് അ​ക്ര​മം കാ​ട്ടി. ഭ​യ​ന്ന് ഇ​വ​ർ മ​ര​ത്തി​ലെ ഏ​റു​മാ​ട​ത്തി​ൽ ക​യ​റി​യി​രു​ന്നു. ആ​ന​ക​ൾ പോ​യ ശേ​ഷ​മാ​ണ് ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​ൻ​പ് അ​ണ​കാ​ൽ, ആ​മ​ല, പ്ലാ​ത്ത്, പാ​റ്റാം​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഊ​രു​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ നാ​ശ​മു​ണ്ടാ​ക്കി. നെ​യ്യാ​ർ, പേ​പ്പാ​റ വ​ന്യ​ജീ​വി​സ​ങ്കേ​ത​ങ്ങ​ൾ വ​രു​ന്ന ഇ​ട​മാ​ണ് ഈ ​ഊ​രു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. ക​ന​ത്ത മ​ഴ​യി​ൽ നെ​യ്യാ​റി​ൻ തീ​ര​ത്ത് കൂ​ട്ട​മാ​യാ​ണ് കാ​ട്ടാ​ന​ക​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​മ്പൈ​ക്കാ​ണി​യി​ലും ആ​ന​കൂ​ട്ട​മെ​ത്തി. കൂ​ട്ട​മാ​യി എ​ത്തി അ​വി​ടെ നി​ൽ​ക്കു​ന്ന ആ​ന​കൂ​ട്ടം ആ​ദി​വാ​സി​ക​ൾ​ക്ക്…

Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്നു ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു വി​ശ്വാ​സി​ക​ൾ​ക്ക് നേ​രേ ചു​മ​ത്തി​യ മു​ഴു​വ​ൻ കേ​സു​ക​ളും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആവ​ശ്യ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ര​ണ്ടു മ​ന്ത്രി​സ​ഭാ യോ​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞെ​ങ്കി​ലും സി​ബി​ഐ അ​ന്വ​ഷ​ണം സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം അ​ന​ന്ത​മാ​യി നീ​ളു​ക​യാ​ണെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ കു​റ്റ​പ്പെ​ടു​ത്തി. ആ​ചാ​ര​സം​ര​ക്ഷ​ണ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കെ​തി​രാ​യ കേ​സു​ക​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ഖ്യ​മ​ന്ത്രി​യോ​ട് ഉ​ന്ന​യി​ച്ച​താ​യി ബി​ജെ​പി എം​എ​ൽ​എ​മാ​രാ​യ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ ക​ത്തി​ൽ പ​റ​യു​ന്നു.

Read More

ശാ​സ്ത്രീ​യ ക​ല അ​ഭ്യ​സി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം: മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​വി​ൽ​നി​ന്നു കു​ട്ടി​ക​ൾ ശാ​സ്ത്രീ​യ​മാ​യി ക​ല അ​ഭ്യ​സി​ച്ചാ​ൽ മാ​ത്ര​മേ ഗു​രു-​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ പ​രി​പാ​വ​ന​മാ​യ സം​സ്കാ​രം ല​ഭി​ക്കൂ​വെ​ന്നു വി​ഖ്യാ​ത വാ​ദ്യ​ക​ലാ​കാ​ര​ൻ മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ​കു​ട്ടി.ക​ഥ​ക​ളി മേ​ളാ​ചാ​ര്യ​ൻ ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സി​ന്‍റെ അ​റു​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​യ കൃ​ഷ്ണാ​യ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൃ​ഷ്ണാ​യ​നം സം​ഘാ​ട​ക സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​ട്ട​യ്ക്ക​കം ശ്രീ ​കാ​ർ​ത്തി​ക തി​രു​നാ​ൾ തിയ​റ്റ​റി​ലാ​യി​രു​ന്നു ച​ട​ങ്ങ്. മ​ഹ​ത്താ​യ ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ന്‍റെ സം​സ്കാ​രം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ളെ ശാ​സ്ത്രീ​യ ക​ല​ക​ൾ അ​ഭ്യ​സി​പ്പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും മ​ട്ട​ന്നൂ​ർ പ​റ​ഞ്ഞു. ച​ല​ച്ചി​ത്ര ന​ട​ൻ ജ​യ​റാം, മ​ട്ട​ന്നൂ​ർ ശ​ങ്ക​ര​ൻ കു​ട്ടി​യു​ടെ ശി​ഷ്യ​ൻ എ​ന്നാ​ണ് പൊ​തു​വേ അ​റി​യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ ജ​യ​റാ​മി​നെ ആ​ദ്യം ചെ​ണ്ട​മേ​ളം പ​ഠി​പ്പി​ക്കു​ന്ന​ത് ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ​ദാ​സ് ആ​ണെ​ന്നും അ​തി​നു ശേ​ഷ​മാ​ണ് ത​ന്‍റെ കീ​ഴി​ൽ അ​ഭ്യ​സി​ച്ച​തെ​ന്നും മ​ട്ട​ന്നൂ​ർ വ്യ​ക്ത​മാ​ക്കി.ച​ട​ങ്ങി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​നും മാ​ർ​ഗി പ്ര​സി​ഡ​ന്‍റു​മാ​യ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​ക​ലാ​ധ​ര​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.…

Read More

വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത് 100 കി​ലോ​ഗ്രാം പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍; വീ​ട്ടി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യ​ത് 4000 കി​ലോ​യും

നെ​യ്യാ​റ്റി​ന്‍​ക​ര : വീ​ടി​നു​ള്ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന നാ​ലാ​യി​രം കി​ലോ​ഗ്രാ​മി​ൽ അ​ധി​ക​മു​ള്ള നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ എ​ക്സൈ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്തു. എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് ആ​ന്‍​ഡ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ​യും എ​ക്സൈ​സ് നെ​യ്യാ​റ്റി​ന്‍​ക​ര റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്ത​ത്. ഉ​ച്ച​ക്ക​ട ഭാ​ഗ​ത്തു നി​ന്നും ബീ​മാ​പ​ള്ളി സ്വ​ദേ​ശി അ​ല്‍ അ​മീ​ന്‍ (42) എ​ന്ന​യാ​ള്‍ എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ സ്കൂ​ട്ട​റി​ല്‍ 100 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. അ​ല്‍ അ​മീ​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് വെ​ള്ളാ​യ​ണി പു​ഞ്ച​ക്ക​രി ഭാ​ഗ​ത്ത് വാ​ട​ക വീ​ട്ടി​ല്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ശേ​ഖ​ര​ത്തെ കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്ന് എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. മു​റി​ക​ളി​ല്‍ ചാ​ക്കു​ക​ളി​ലും പ്ലാ​സ്റ്റി​ക് കി​റ്റു​ക​ളി​ലു​മാ​യി ഇ​വ നി​റ​ച്ചു​വ​ച്ചി​രു​ന്നു. പു​തി​യ അ​ധ്യ​യ​ന വ​ര്‍​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ക​ട​ക​ളി​ലേ​യ്ക്ക് വി​ത​ര​ണം ചെ​യ്യാ​ന്‍ സൂ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നാ​ണ് എ​ക്സൈ​സ് നി​ഗ​മ​നം. തൃ​ശൂ​രി​ല്‍ നി​ന്നാ​ണ് ഇ​വ കൊ​ണ്ടു​വ​ന്ന​തെ​ന്ന് അ​ല്‍…

Read More

വേ​ദ​ന​യി​ൽ പു​ള​ഞ്ഞ​ത് ര​ണ്ട് മാ​സം; ശ​സ്ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത​ത് മ​ര​ക്ക​ഷ്ണം

നെ​ടു​മ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ രോ​ഗി​യു​ടെ കാ​ലി​ൽ നി​ന്ന് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്തു. ഭ​ര​ത​ന്നൂ​ർ ക​രി​ങ്ക​ട മ​ഹേ​ഷ് ഭ​വ​നി​ൽ മ​ധു (57)വി​ന്‍റെ കാ​ലി​ൽ നി​ന്നാ​ണ് മ​ര​ക്ക​ഷ്ണം പു​റ​ത്തെ​ടു​ത്ത​ത്. മാ​ർ​ച്ച് 21ന് ​മ​ര​ത്തി​ൽ നി​ന്ന് വീ​ണ​തി​നെ തു​ട​ർ​ന്ന് മ​ധു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. ഇ​വി​ടെ പ​ത്തി​ല​ധി​കം തു​ന്ന​ലി​ട്ട ശേ​ഷം പാ​ലോ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ടു. മൂ​ന്ന് ദി​വ​സം പാ​ലോ​ട് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്ത​തി​ന് ശേ​ഷം വീ​ട്ടി​ൽ വി​ട്ടു. തു​ട​ർ​ന്ന് മ​ധു വീ​ട്ടി​ന് അ​ടു​ത്തു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി ഡ്ര​സിം​ഗ് ചെ​യ്തു. വീ​ണ്ടും മു​റി​വി​ൽ നി​ന്ന് പ​ഴു​പ്പ് വ​രു​ന്ന​തി​നെ തു​ട​ർ​ന്ന് ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്കാ​ൻ ഡോ​ക്ട​ർ അ​റി​യി​ച്ച​തോ​ടെ ആ​ണ് നെ​ടു​മ​ങ്ങാ​ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​ത്. ക​ഴി​ഞ്ഞ 14ന് ​നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി ക​ണ്ടു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ക​യും ഇ​ന്ന​ലെ അ​സ്ഥി​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ.​വി.​എ​സ്.​അ​ജി​ത് കു​മാ​ർ ശ​സ്ത്ര​ക്രി​യ ന​ട​ത്തി…

Read More

മു​ൻ​വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ യു​വാ​വി​നെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‌ പി​ടി​യി​ൽ

പേ​രൂ​ർ​ക്ക​ട: യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ മ​ണ്ണ​ന്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. മ​ണ്ണ​ന്ത​ല വി​റ​കു​വെ​ട്ടി​ക്കോ​ണം ആ​തി​ര നി​ല​യ​ത്തി​ൽ അ​ബി എ​ന്ന് വി​ളി​ക്കു​ന്ന അ​ഭി​ലാ​ഷ് (39), മ​ല​യി​ൻ​കീ​ഴ് അ​രു​വി​പ്പാ​റ തെ​ക്കേ​വി​ള വീ​ട്ടി​ൽ ചി​ക്കു എ​ന്ന് വി​ളി​ക്കു​ന്ന സു​ജി​ത്ത് (32), കാ​യം​കു​ളം വ​ള്ളി​കു​ന്നം ക​ടു​വി​നാ​ൽ സു​ഭാ​ഷ് ഭ​വ​നി​ൽ സ​രി​ത (37) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​മ്പാ​യം പു​ത്ത​ൻ​വി​ള സ്വ​ദേ​ശി ശ​ര​ത്ത് (37) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. അ​ഭി​ലാ​ഷി​ന്‍റെ ഭാ​ര്യ മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​റ​ച്ചു​നാ​ൾ മു​മ്പ് ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കു​ക​യു​ണ്ടാ​യി. ഇ​വ​ർ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ക്കാ​ൻ കാ​ര​ണം ശ​ര​ത്തി​ന്‍റെ ഇ​ട​പെ​ട​ൽ ആ​ണെ​ന്ന് ആ​രോ​പി​ച്ചാ​ണ് ആ​ക്ര​മ​ണം. യു​വാ​വു​മാ​യി സൗ​ഹൃ​ദം ന​ടി​ച്ച പ്ര​തി​ക​ൾ മ​രു​തൂ​രി​ൽ ഉ​ള്ള ഒ​രു ഫ്ലാ​റ്റി​ൽ 22 ന് ​ഇ​യാ​ളെ വി​ളി​ച്ചു വ​രു​ത്തി​യ ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഫ്ലാ​റ്റി​നു​ള്ളി​ൽ വ​ച്ച് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മ​ഴു​വി​ന്‍റെ പി​ൻ​ഭാ​ഗം കൊ​ണ്ട് ത​ല​യി​ൽ…

Read More

അ​മ്മ​യു​ടെ ദോ​ഷം മാ​റ്റാ​ൻ പൂ​ജ​യ്ക്കെ​ത്തി: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം; മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: കി​ളി​മാ​നൂ​രി​ൽ മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ ലൈം​ഗി​കാ​തി​ക്ര​മം. മ​ന്ത്ര​വാ​ദി അ​റ​സ്റ്റി​ൽ. ചി​ങ്ങേ​ലി സ്വ​ദേ​ശി ശ​ര​ത് ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. അ​മ്മ​യു​ടെ ദോ​ഷം മാ​റ്റാ​നെ​ന്ന പേ​രി​ലാ​യി​രു​ന്നു പീ​ഡ​നം.

Read More

നെ​യ്യാ​റി​ന്‍റെ ക​ര​യി​ടി​യു​ന്നു. ആ​ശ​ങ്ക​യും ഭീ​തി​യു​മാ​യി തീ​ര​നി​വാ​സി​ക​ൾ

നെ​യ്യാ​ർ​ഡാം : നെ​യ്യാ​റി​ന്‍റെ ക​ര​യി​ടി​യു​ന്നു. ആ​ശ​ങ്ക​യും ഭീ​തി​യു​മാ​യി നി​വാ​സി​ക​ളും. നെ​യ്യാ​റി​ന്‍റെ ക​ള്ളി​ക്കാ​ട്, കാ​ട്ടാ​ക്ക​ട ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ​ൻ തോ​തി​ൽ ക​ര​യി​ടി​യു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​മ്പു​ണ്ടാ​യ പേ​മാ​രി​യി​ലാ​ണ് ആ​ദ്യ​മാ​യി വ​ലി​യ തോ​തി​ൽ മ​ണ്ണി​ടി​ഞ്ഞ​ത്. പി​ന്നീ​ട് അ​തി​ന്‍റെ തു​ട​ർ​ച്ച​യു​ണ്ടാ​യി. നെ​യ്യാ​ർ ക​ട​ന്നു​പോ​കു​ന്ന​യി​വി​ടെ കൃ​ഷി​ഭൂ​മി​ക​ൾ ഇ​ടി​ഞ്ഞു താ​ഴു​ന്ന​ത് പ​തി​വാ​ണ്. അ​ടു​ത്തു​ള്ള വീ​ടു​ക​ളും അ​പ​ക​ട​ഭീ​ഷ​ണി നേ​രി​ടു​ക​യാ​ണ്. ഈ ​പ്ര​ദേ​ശ​ത്തെ 50 ഓ​ളം വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​ണ്. ക​ഴി​ഞ്ഞ മ​ഴ​യി​ൽ ഇ​ര​മ്പി​യാ​ർ​ത്തു​വ​ന്ന വെ​ള്ളം ഏ​താ​ണ്ട് ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ ക​ര​ക​ളെ വി​ഴു​ങ്ങി. തെ​ങ്ങു​ക​ളും ക​ര​യി​ൽ നി​ന്നി​രു​ന്ന മു​ള​ങ്കൂ​ട്ട​വും വെ​ള്ള​ത്തി​ൽ മു​ങ്ങു​ന്ന നി​ല​യാ​ണ്. മാ​ത്ര​മ​ല്ല ഇ​ടി​യാ​ൻ പാ​ക​ത്തി​ൽ നി​ൽ​ക്കു​ന്ന കൃ ​ഷി ഭൂ​മി​ക​ളും ഇ​വി​ടു​ള്ള​വ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ആ​റ്റി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ശോ​ഭ​ന​യു​ടെ 18 സെ​ന്‍റ് ഭൂ​മി​യി​ലെ 13 സെ​ന്‍റും ഇ​ടി​ഞ്ഞു നെ​യ്യാ​റി​ലേ​ക്കു പ​തി​ച്ച അ​വ​സ്ഥ​യാ​ണ്. ഇ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് നി​വാ​സി​ക​ളു​ടേ​തും. മ​ഴ ഒ​ന്നു ക​ന​ത്താ​ൽ മ​തി, ന​ദി ത​ങ്ങ​ളു​ടെ…

Read More

ഗ്രൗ​ണ്ടി​ൽ കു​ണ്ടും കു​ഴി​യും വെ​ള്ള​ക്കെ​ട്ടും; കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ല

കാ​ട്ടാ​ക്ക​ട: വ​ണ്ടി ഓ​ടി​ച്ച് പ​ഠി​ക്കേ​ണ്ട​ത് ചെ​ളി​ക്കു​ണ്ടി​ൽ, മ​ഴ​പെ​യ്‌​താ​ൽ ക​യ​റി നി​ൽ​ക്കാ​നി​ട​മി​ല്ല, കാ​ട്ടാ​ക്ക​ട​യി​ൽ കെ​എ​സ്‌​ആ​ർ​ടി​സി​യു​ടെ ഡ്രൈ​വിം​ഗ് സ്കൂ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്നു പ​രാ​തി ഉ​യ​രു​ന്നു. കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച പ​രി​ശീ​ല​നം ന​ൽ​കി ഡ്രൈ​വ​ർ​മാ​രെ വാ​ർ​ത്തെ​ടു​ക്കാ​ൻ ആ​രം​ഭി​ച്ച​താ​ണീ സ്കൂ​ൾ. ഉ​ദ്‌​ഘാ​ട​ന​ത്തി​നു പി​ന്നാ​ലെ വാ​ണി​ജ്യ​സ​മു​ച്ച​യ​ത്തി​ലെ മു​ക​ളി​ലെ നി​ല​യി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന ഹാ​ളി​ൽ മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ ഓ​ഫീ​സും പ​ഠ​ന​മു​റി​യു​മൊ​ക്കെ ഒ​രു​ക്കു​ക​യും ചെ​യ്തു. ഒ​പ്പം ഡി​പ്പോ​യ്ക്ക് പു​റ​കി​ൽ ഗാ​രേ​ജി​നു സ​മീ​പ​ത്താ​യി മൈ​താ​ന​ത്തി​ൽ “എ​ട്ടും’ “എ​ച്ചും’ ഉ​ൾ​പ്പെ​ടെ പ​ഠി​ക്കാ​ൻ താ​ത്‌​കാ​ലി​ക സൗ​ക​ര്യ​വും ഉ​ണ്ടാ​ക്കി. ഇ​തി​നോ​ടു ചേ​ർ​ന്നു ഷീ​റ്റ് മ​റ​ച്ചു​ള്ള ഒ​രു ഷെ​ഡ്ഡും ഉ​ണ്ടാ​ക്കി. എ​ന്നാ​ൽ മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഗ്രൗ​ണ്ട് കു​ഴി നി​റ​ഞ്ഞു ചെ​ളി​ക്കു​ള​മാ​യി മാ​റി. പ​രി​ശീ​ല​ക​രും പ​ഠി​ക്കാ​ൻ എ​ത്തു​ന്ന​വ​രും ഒ​രു​പോ​ലെ ഇ​പ്പോ​ൾ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ന്‍റെ യും ​ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഹെ​വി വാ​ഹ​ന​ത്തി​ന്‍റെ​യു​മൊ​ക്കെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തും ഇ​വി​ടെ​യാ​ണ്. എ​ട്ടെ​ടു​ക്കാ​നും എ​ച്ച് എ​ടു​ക്കാ​നും ടി ​എ​ടു​ക്കാ​നു​മൊ​ക്കെ ചെ​ളി​യി​ൽ ക​സ​ർ​ത്ത് കാ​ണി​ക്കേ​ണ്ട സ്ഥി​തി. അ​ട​ച്ച…

Read More