പേരൂർക്കട: കുഴിയിൽ വീണ ആനയെ ഫയർഫോഴ്സ് സംഘം എത്തി രക്ഷപ്പെടുത്തി. പരിക്കില്ലാത്ത രക്ഷപ്പെട്ട ആനയ്ക്ക് പ്രാഥമിക ശുശ്രൂഷകൾ നൽകി. ഇന്ന് രാവിലെ 8ന് വലിയശാലയിലാണ് സംഭവം. കാന്തള്ളൂർ മഹാദേവക്ഷേത്രത്തിലെ ശിവകുമാർ എന്ന 60 വയസ് പ്രായമുള്ള ആനയാണ് കുഴിയിൽ അകപ്പെട്ടത്. ക്ഷേത്രംവക കോമ്പൗണ്ടിൽ തളച്ചിരുന്ന ആന അബദ്ധത്തിൽ സമീപത്തുണ്ടായിരുന്ന കുഴിയിൽ അകപ്പെടുകയായിരുന്നു. തലയുടെ ഭാഗം കുഴിയിൽ അകപ്പെട്ടതോടെ എഴുന്നേൽക്കാനാവാത്ത അവസ്ഥയിലായി ആന. ദേവസ്വം അധികൃതർ വിവരമറിയിച്ച് തിരുവനന്തപുരം ഫയർ സ്റ്റേഷൻ ഓഫീസിൽ നിന്ന് എഎസ്ടിഒ വിജയന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫി, ഫയർ ഓഫീസർമാരായ അഭിലാഷ്, അൻഷാദ്, എം.വി അനീഷ്, സാജൻ സൈമൺ, നൂറുദ്ദീൻ, ജസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് ആനയെ കുഴിയിൽ നിന്ന് കരയ്ക്കു കയറ്റിയത്. ഇതിനുവേണ്ടി പ്രധാനമായും ന്യൂമാറ്റിക് ബാഗ് ആണ് ഉപയോഗിച്ചത്. ബാഗിനുള്ളിൽ എയർ നിറച്ച…
Read MoreCategory: TVM
ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവുമായി പോലീസ്; കഞ്ചാവുമായി ഇരുപത്തിയഞ്ചുകാരൻ പിടിയിൽ
നെടുമങ്ങാട് : ക്രിസ്മസ്-പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നെടുമങ്ങാട് – പനവൂർ കൊല്ല ജങ്ഷന് സമീപം വച്ച് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിൽ. ഹോണ്ട ഡിയോ സ്കൂട്ടറിൽ 55 ഗ്രാം കഞ്ചാവ് സൂക്ഷിച്ച് കടത്തിക്കൊണ്ട് വന്നതിന് അനാട് തത്തൻകോട് പള്ളിവിളാകത്തു പുത്തൻ വീട്ടിൽ ഷിനു (25) ആണ് അറസ്റ്റിലായത് ഇയാൾ മുൻപും കഞ്ചാവ് കേസിലെ പ്രതിയാണ്. കഞ്ചാവ് കടത്താനുപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായ ബി.ആർ. സുരൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസറായ അനിൽകുമാർ, നാസറുദീൻ സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, മുഹമ്മദ് മിലാദ്, ഷജിം, ശ്രീകാന്ത് വനിതാ സിവിൽ എക്സൈസ് ഓഫീസർ രജിത, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഫീസ് നൽകാത്തതിന്റെ പേരിൽ വിദ്യാർഥിനിക്ക് സ്കൂൾ ബസ് പ്രവേശനം നിഷേധിച്ചു; ചോദ്യം ചെയ്ത പിതാവിന് ഡ്രൈവറുടെ ക്രൂരമർദനം
തിരുവനന്തപുരം: വിദ്യാർത്ഥിയെ സ്കൂൾ ബസിൽ കയറ്റാത്തത് ചോദ്യം ചെയ്തതിന് പിതാവിനെ ബസ് ജീവനക്കാർ മർദിച്ചെന്ന് പരാതി. അതേ സമയം തങ്ങളേയും മർദിച്ചെന്ന് ബസ് ജീവനക്കാർ പരാതിപ്പെട്ടതിനെത്തുടർന്ന് ഇരു കൂട്ടർക്കുമെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. കുട്ടിയുടെ പിതാവ് മരുതൻകുഴി സ്വദേശിയായ സുമേഷിന്റെ കൈക്ക് പൊട്ടലുണ്ട്. മരുതൻകുഴിയിലെ പ്രമുഖ സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയ്ക്ക് സ്കൂൾ ബസിൽ പ്രവേശനം നിഷേധിച്ചത് ചോദ്യം ചെയ്തതിനാണ് മർദിച്ചതെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു. ഫീസ് കൊടുക്കാൻ വൈകിയതിന്റെ പേരിൽ സ്കൂൾ ബസിൽ പ്രവേശനം നിഷേധിച്ചെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്ത് സ്കൂളിലെത്തിയ രക്ഷകർത്താവിനെ സ്കൂൾ ബസിലെ ഡ്രൈവർമാരായ വിഷ്ണു, രതീഷ് എന്നിവർ ചേർന്ന് ആക്രമിച്ചെന്നാണ് സുമേഷ് പൂജപ്പുര പോലീസിൽ നൽകിയ പരാതി. സുമേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർമാർക്കെതിരെ പൂജപ്പുര പോലീസ് കേസെടുത്തു. ഡ്രൈവർമാരെ സുമേഷ് ആക്രമിച്ചെന്ന പരാതിയിൽ സുമേഷിനെതിരെയും പോലീസ്…
Read Moreഡിവൈഎഫ്ഐ നേതാവ് പ്രതിയായ പീഡനക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം; പ്രതികളുടെ സാന്നിധ്യത്തിൽ മൊബൈൽ ഫോണുകൾ പരിശോധിക്കും
കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവർ പിടിയിലായ കേസ് അന്വേഷിക്കുന്നതിന് പോലീസിന്റെ പ്രത്യേക സംഘത്തെ റൂറൽ എസ്പി നിയോഗിച്ചു. കാട്ടാക്കട ഡിവൈഎസ്പി ശബരിമല ഡ്യൂട്ടിയിലായതിനാൽ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലറാണ് നേതൃത്വം നൽകുന്നത്. അതേസമയം, മലയിൻകീഴ് ഇൻസ്പെക്ടർ കെ.ജി.പ്രതാപ ചന്ദ്രന് പകരം വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിനെ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയേക്കും. പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ 6 പ്രതികളെ പോക്സോ കോടതി 3 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡിവൈഎഫ്ഐ നേതാവായ വിളവൂർക്കൽ മലയം ജിനേഷ് ഭവനിൽ ജിനേഷ് ജയൻ (29), മലയം ചിത്തിര വീട്ടിൽ അരുൺ (മണികണ്ഠൻ27)പൂഴിക്കുന്ന് പൊറ്റവിള വീട്ടിൽ വിഷ്ണു (20), പെരുകാവ് തൈവിള മുണ്ടുവിള തുറവൂർ വീട്ടിൽ സിബി (20), വിളവൂർക്കൽ പ്ലാങ്കോട്ടുമുകൾ ലക്ഷ്മി ഭവനിൽ അനന്തു (18), വിളവൂർക്കൽ വിഴവൂർ വഴുതോട്ടുവിള ഷാജി ഭവനിൽ അഭിജിത്ത്…
Read Moreമാനസികാരോഗ്യ കേന്ദ്രത്തിൽ യുവതിയുടെ മരണം: 12 ജീവനക്കാരുടേയും മൊഴിയിൽ വൈരുദ്ധ്യം; ഫോൺ കോളുകൾ പരിശോധിക്കുന്നു
പേരൂർക്കട: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട കൊല്ലം സ്വദേശിനി സ്മിതകുമാരി മരിച്ച സംഭവത്തിൽ പോലീസ് ജീവനക്കാരുടെ ഫോൺ കോളുകൾ പരിശോധിക്കും. ഇതുവരെ മാനസികാരോഗ്യ കേന്ദ്രത്തിലെ 12 ജീവനക്കാരെയാണ് ചോദ്യം ചെയ്തത്. ഇവരുടെ മൊഴിയിൽ വൈരുദ്ധ്യം ഉള്ളതായി കണ്ടെത്താൻ സാധിച്ചതായി പേരൂർക്കട പോലീസ് പറയുന്നു. അതുകൊണ്ടുതന്നെ ഇവരുടെ ഫോൺകോളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടവർ ലൊക്കേഷനും പരിശോധിക്കും. നവംബർ 26 മുതൽ 29 വരെ മാനസികാരോഗ്യ കേന്ദ്രത്തിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായി എന്നാണ് പറയുന്നത്. ഇതിൻറെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് എടുത്തിരിക്കുകയാണ്. ഫോറൻസിക് ഡോക്ടർ ഇന്ന് മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചേക്കും.ഇന്നലെ ആശുപത്രി സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അത് ഉണ്ടായില്ല. സ്മിതകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് മറ്റൊരു രോഗിയുമായി ഏറ്റുമുട്ടൽ ഉണ്ടായതായി അന്വേഷണത്തിൽ അറിയാൻ സാധിച്ചുവെന്ന് പോലീസ് പറയുന്നു. പിന്നീടാണ് ഇവരെ മറ്റൊരു സെല്ലിലേക്ക് മാറ്റിയത്. മൊഴികളിൽ അവ്യക്തതയും വൈരുദ്ധ്യവുമുള്ള…
Read More“എക്സ്” മാറി “വൈ’ വരുമ്പോൾ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡം; പുനസംഘടന ഗ്രൂപ്പിന് അതീതമായിരിക്കുമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പിന് അതീതമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കെ. മുരളീധരൻ എംപി. പാർട്ടിയുടെ താഴേത്തട്ടിൽ പുനഃസംഘടന പൂർണമായി നടപ്പിലാക്കുമെന്നും അദേഹം അറിയിച്ചു. ബൂത്ത് തലം മുതൽ മുകളിലേക്ക് പൂർണമായ നേതൃമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞ മുരളീധരൻ, യോഗ്യതയുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. “എക്സ്’ മാറി “വൈ’ വരുമ്പോൾ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Read Moreമാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ച സംഭവം: ക്രൂരമായ മർദനം നേരിടേണ്ടിവന്നോ? ഫോറൻസിക് ഡോക്ടർ ആശുപത്രി സന്ദർശിക്കും
പേരൂർക്കട: മാനസികാരോഗ്യ കേന്ദ്രത്തിൽ കൊല്ലം ശാസ്താംകോട്ട സ്വദേശിനി സ്മിതകുമാരി മരിച്ച സംഭവത്തിൽ ഫോറൻസിക് ഡോക്ടർ ഇന്ന് ആശുപത്രി സന്ദർശിക്കും. വിശദമായ പരിശോധനകൾക്ക് സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് ഫോറൻസിക് പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതിന്റെ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല. അതേസമയം യുവതി മരിച്ചത് സംബന്ധിച്ച് പോലീസിന്റെ അന്വേഷണം ഊർജിതമായി നടന്നുവരികയാണ്. മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഭാഗത്തുനിന്ന് മർദനം ഉണ്ടായിട്ടുണ്ടോ എന്നുള്ളതാണ് പ്രധാനമായുള്ള അന്വേഷണം. അതേസമയം ഏതെങ്കിലും വിധത്തിൽ മറിഞ്ഞുവീണു യുവതിയുടെ ശരീരത്തിൽ ക്ഷേത്രമേൽക്കാമെന്നതും പോലീസ് തള്ളിക്കളയുന്നില്ല. അസ്വാഭാവികമായ രീതിയിൽ മാനസികാരോഗ്യ കേന്ദ്രത്തിന് ഉള്ളിലേക്ക് ആരെങ്കിലും പ്രവേശിച്ചോ എന്നുള്ള കാര്യം സിസിടിവി ദൃശ്യങ്ങളിൽനിന്ന് അറിയാൻ സാധിക്കും. ഇതിനു വേണ്ടിയാണ് ഹാർഡ് ഡിസ്ക് പരിശോധനയ്ക്ക് എടുത്തിരിക്കുന്നത്. യുവതിയുടെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ടെന്നും ഞരമ്പുകൾക്ക് മുറിവുണ്ടായിട്ടുണ്ടെന്നും കാലിലെയും കൈകളിലെയും എല്ലുകൾക്ക് ഒടിവുണ്ടായിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
Read Moreബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപ്പോലെയായെന്ന പരിഹാസവുമായി മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ. ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.
Read Moreസിൽവർ ലൈൻ; ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ല; കേന്ദ്രാനുമതി കിട്ടുന്ന മുറക്ക് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ഭൂമി സംബന്ധമായ നടപടികൾ പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പദ്ധതിക്കെതിരെ സമരം നടത്തിയവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളൊന്നും പിൻവലിക്കില്ലെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. കേന്ദ്രഅനുമതി കിട്ടുന്ന മുറക്ക് സിൽവർ ലൈനുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രസർക്കാരിന് അനുമതി നൽകേണ്ട വരുമെന്നും അദ്ദേഹം ആവർത്തിച്ചു. കൊച്ചി മെട്രോ നെടുന്പാശേരി വരെ നീട്ടുന്ന കാര്യം പരിഗണനയിൽഅതേസമയം കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്സിയെ സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. 1016 കോടി രൂപ വായ്പയെടുക്കാന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
Read Moreകഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് പതിനഞ്ചുകാരന് മർദനം; കുട്ടിയുടെ മൊഴിപ്രകാരമല്ല എഫ്ഐആറെന്ന ആക്ഷേപവുമായി കുടുംബം
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് വലിക്കാൻ വിസമ്മതിച്ചതിന് പതിനഞ്ചുകാരനെ മർദിച്ച സംഭവം വീട്ടിനകത്ത് വച്ചെന്ന് കുട്ടിയുടെ പിതാവ്. കുട്ടിയുടെ മൊഴി പ്രകാരമല്ല എഫ്ഐആറെന്ന് കുടുംബം ആരോപിച്ചു. കുട്ടിയെ പുറത്ത് വച്ചാണ് മർദ്ദിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. എന്നാൽ വീട്ടിനകത്ത് വച്ചാണ് മർദനമെന്ന വിവരം പോലീസ് എഫ്ഐആറിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ബന്ധുക്കളുടെ പരാതി. എഫ്ഐആറിലെ പിഴവ് പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും തിരുത്തൽ വരുത്തിയിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അയിരൂർ പോലീസാണ് കേസെടുത്തത്. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. പ്രദേശത്ത് ലഹരിമാഫിയ പിടിമുറുക്കിയിട്ടും പോലീസ് ഉണർന്ന് പ്രവർത്തിക്കുന്നില്ലെന്നാണ് നാട്ടുകാർ വ്യക്തമാക്കുന്നത്.
Read More