ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര സ്പെ​ഷ്യ​ൽ ഡ്രൈ​വുമായി പോലീസ്; കഞ്ചാവുമായി ഇരുപത്തിയഞ്ചുകാരൻ പിടിയിൽ


നെ​ടു​മ​ങ്ങാ​ട് : ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര​ത്തോ​ട​നു ബ​ന്ധി​ച്ചു​ള്ള സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് – പ​ന​വൂ​ർ കൊ​ല്ല ജ​ങ്ഷ​ന് സ​മീ​പം വ​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ യുവാവ് പിടിയിൽ.

ഹോ​ണ്ട ഡി​യോ സ്കൂ​ട്ട​റി​ൽ 55 ഗ്രാം ക​ഞ്ചാ​വ് സൂ​ക്ഷി​ച്ച് ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന​തി​ന് അ​നാ​ട് ത​ത്ത​ൻ​കോ​ട് പ​ള്ളി​വി​ളാ​ക​ത്തു പു​ത്ത​ൻ വീ​ട്ടി​ൽ ഷി​നു​ (25)  ആണ് അറസ്റ്റിലായത്

ഇ​യാ​ൾ മു​ൻ​പും ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ്. ക​ഞ്ചാ​വ് ക​ട​ത്താ​നു​പ​യോ​ഗി​ച്ച വാ​ഹ​ന​വും പോലീസ് പി​ടി​ച്ചെ​ടു​ത്തു.

നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യ ബി.ആ​ർ. സു​രൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​റാ​യ അ​നി​ൽ​കു​മാ​ർ, നാ​സ​റു​ദീ​ൻ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ന​ജി​മു​ദ്ദീ​ൻ, മു​ഹ​മ്മ​ദ്‌ മി​ലാ​ദ്, ഷ​ജിം, ശ്രീ​കാ​ന്ത് വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ര​ജി​ത, ഡ്രൈ​വ​ർ മു​നീ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment