വി​ഷുകൈ​നീ​ട്ടം രാ​ഷ്‌ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​വ​ർ  പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​ക​ളെന്ന് സു​രേ​ഷ് ഗോ​പി

ശ്രീ​കാ​ര്യം : കു​ഞ്ഞു​ങ്ങ​ൾ​ക്ക് വി​ഷു കൈ​നീ​ട്ടം ന​ൽ​കു​ന്ന​ത് പോ​ലും രാ​ഷ്‌ട്രീയ​വ​ത്ക​രി​ക്കു​ന്ന​വ​ർ പൊ​ട്ട​ക്കി​ണ​റ്റി​ലെ ത​വ​ള​ക​ളാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സു​രേ​ഷ് ഗോ​പി.

ബി​ജെ​പി ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ങ്ങ​ളി​ലെ ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഗ​മ​ത്തി​ൽ വി​ഷു കൈ​നീ​ട്ടം ന​ൽ​കി പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സുരേഷ് ഗോപി എം പി വാഹനത്തിലിരുന്ന് വിഷു കൈ നീട്ടം കൊടുത്തതും  വാങ്ങിയവർ അദ്ദേഹത്തിന്‍റെ കാൽ വന്ദിച്ചതും വിവാദമായിരുന്നു. വാഹനത്തിലിരുന്ന് തന്നെ കൈനീട്ടം നല്കിയതാണ് വിവാദമായത്

ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബി.​ജി.​വി​ഷ്ണു അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി. രാ​ജേ​ഷ്, ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment