കല്ലന്പലം : നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പെടെ നാല് പോലീസുകാർക്ക് കുത്തേറ്റു. വർക്കല ആശാരിമുക്ക് മേലേകോട്ടയ്ക്കകം അനസ് ജാൻ എന്ന പ്രതിയെ പിടികൂടുന്നതിനിടെയാണ് കല്ലന്പലം പോലീസ് സ്റ്റേഷനിലെ എസ്ഐ ജയൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിനോദ്, ശ്രീജിത്ത്, ചന്തു എന്നിവർക്ക് കുത്തേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ ശ്രീജിത്ത്, ചന്തു എന്നിവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും വിനോദിനെ പാരിപ്പള്ളി മെഡിക്കൽ കോളജിലും,എസ്ഐ ജയനെ കടുവായിൽ പള്ളിയിലെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. പാരിപ്പള്ളിയിലെ ബാറിന് സമീപം പ്രതി അനസ് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം എത്തിയത്. പോലീസിനെ കണ്ടതോടെ പ്രതി കത്തിയുമായി ആക്രമണം നടത്തുകയായിരുന്നു. പ്രതി എസ്ഐ ജയനെ നെഞ്ചിൽ ഇടിച്ച് പരിക്കേൽപിച്ചത് തടയാൻ ശ്രമിച്ച ശ്രീജിത്തിന്റെ നട്ടെല്ലിന് സമീപമായി കുത്തേറ്റു. ഉടൻ…
Read MoreCategory: TVM
പരാതി അന്വേക്ഷിക്കാനെത്തിയ പോലീസിനുനേരെ ആക്രമണം; പോലീസുകാരന്റെ കണ്ണ് അടിച്ചു തകർത്തു; സഹോദരൻമാർ അറസ്റ്റിൽ
വിഴിഞ്ഞം: അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേക്ഷിക്കാനെത്തിയ വിഴിഞ്ഞം പോലീസിന് നേരെ ആക്രമണം. ഹെൽമറ്റ് കൊണ്ടുള്ള അടിയിൽ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു. സംഭവത്തിൽ സഹോദരങ്ങളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിഞ്ഞം വെണ്ണിയൂർ നെല്ലിവിള എസ്എൻഡിപി മന്ദിരത്തിന് സമീപം താമസിക്കുന്ന നിശാന്ത്(43) സഹോദരൻ അജിത് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. വെട്ടിമുറിച്ച മരങ്ങൾ വാഹനത്തിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയതായിരുന്നു പോലീസ്. പോലീസ് കാര്യങ്ങൾ തിരക്കുന്നതിനിടയിൽ പ്രകോപിതരായ ഒരു വിഭാഗം പോലീസ് വാഹനത്തെ തടഞ്ഞു. പ്രശ്നമുണ്ടാക്കിയ സംഘത്തിലെ നിശാന്തിനെയും അജിത്തിനെയും പോലീസ് ജീപ്പിൽ കയറ്റി. പ്രതികളെ സ്റ്റേഷനിൽ കൊണ്ടുവരാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടയിലായിരുന്നു ഡ്രൈവർക്ക് നേരെ ആക്രമണം. മറ്റ് പോലീസുകാർ വാഹനം തടഞ്ഞവരെ നിയന്ത്രിക്കുന്നതിനിടയിൽ ജീപ്പിലുണ്ടായിരുന്ന ഹെൽമറ്റ് കൊണ്ട് സംഘം ഡ്രൈവറുടെ മുഖത്തടിച്ചു. കണ്ണിന് പരിക്കേറ്റ ഡ്രൈവർ…
Read Moreവിമോദും എഡിസണും ചില്ലറക്കാരല്ല; മോഷ്ടിച്ച് ഒളിപ്പിച്ചത് പാർക്ക് ചെയ്തിരുന്ന സ്കൂൾ ബസ്; പ്രതികളെകുടുക്കിയത് പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം : സ്കൂൾ ബസ് മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശിനി പ്രതിഭാ മോഹന്റെ ഉടമസ്ഥതയിലുള്ള മേനംകുളത്ത് പ്രവർത്തിക്കുന്ന മോഹൻ മെമ്മോറിയൽ സ്കൂളിന്റെ ബസ് മോഷ്ടിച്ച കേസിൽ തുമ്പ പള്ളിത്തുറ ഹൗസ് നമ്പർ 136ൽ വിമോദ് (39), വലിയതുറ പുതുവൽ പുരയിടം റോസ് ലിൻ ഹൗസിൽ എഡിസൺ ജോസ് (42) എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടു വർഷമായി മേനംകുളം ഗെയിംസ് വില്ലേജിനു സമീപം പാർക്കു ചെയ്തിരുന്ന ബസിന്റെ ലോക്ക് പൊളിച്ച് പ്രതികൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷ്ടിച്ചെടുത്ത ബസ് പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സമാനമായ കൂടുതൽ മോഷണങ്ങൾ പ്രതികൾനടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് ഡപ്യൂട്ടി കമ്മീഷണർ…
Read Moreകശുമാവിൻ കൃഷിയെ കൈവിട്ട് തലസ്ഥാനത്തെ മലയോര കർഷകർ; കശുമാവുകൾ അപ്രത്യക്ഷമാകുന്നതിന്റെ പ്രധാന കാരണം ഇങ്ങനെ…
നെടുമങ്ങാട്: ജില്ലയിലെ മലയോര മേഖലയിൽ നിന്ന് കശുമാവിൻ കൃഷി അപ്രത്യക്ഷമാകുന്നു. കശുമാവുകൾ വെട്ടിമാറ്റി വ്യാപകമായി റബർ കൃഷി ആരംഭിച്ചതോടെ കശുമാവുകൾ അപ്രത്യക്ഷമാകാൻ കാരണമെന്ന് കർഷകർ പറയുന്നു. നെടുമങ്ങാട്,പാലോട് തുടങ്ങിയ സ്ഥലങ്ങളിലും തിരുവനന്തപുരം താലൂക്കിലെ പള്ളിപ്പുറം ഭാഗങ്ങളിലും കശുമാവ് കൃഷി വ്യാപകമായിരുന്നു.പള്ളിപ്പുറത്താണ് കൂടുതൽ കശുമാവ് തോട്ടങ്ങളുണ്ടായിരുന്നത്. ഇവിടുത്തെ സിആർപിഎഫ് ക്യാമ്പ്, സൈനിക സ്കൂൾ, ടെക്നോ സിറ്റി എന്നിവയ്ക്കായി സ്ഥലമെടുത്തത് കശുമാവ് തോട്ടങ്ങളായിരുന്നു. ജില്ലയിൽ 1980 നു മുമ്പ് 4000 ടൺവരെ കശുവണ്ടി ഉത്പാദിപ്പിച്ചിരുന്നു.എന്നാൽ ഇന്ന് 1750 ടണിലേക്ക് ഉത്പാദനം കുറഞ്ഞുവെന്നാണ് കണക്ക്. കേരളത്തിൽ കശുവണ്ടി ഉത്പാദനം നിലവിൽ 85000 ടൺ വരെയാണ്.മുമ്പ് ഇത് 35000 ടൺ ആയിരുന്നു.മറ്റ് ജില്ലകളിൽ ഉത്പാദനം ഇരട്ടിച്ചപ്പോൾ തിരുവനന്തപുരത്ത് ഉത്പാദനം പകുതിയിൽ താഴെയായി കുറഞ്ഞു. കശുവണ്ടി വികസന കോർപറേഷന്റെ പ്രവർത്തനങ്ങളാണ് കേരളത്തിൽ ഉത്പാദനം വർധിക്കാൻ ഇടയാക്കിയത്.കശുമാവ് കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന…
Read Moreസൂര്യയുടെ പോസ്റ്റർ വയ്ക്കുന്നതിനെ ചൊല്ലി തർക്കം; അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പൊൻമാൻ രാജും സഹോദരനും; നാട്ടുകാർ സംഘടിച്ചപ്പോൾ സംഭവിച്ചത് കണ്ടോ
വിഴിഞ്ഞം: കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നഗുണ്ട ജാമ്യത്തിലിറങ്ങി സഹോദരനുമായി ചേർന്ന് അയൽവാസിയെ വെട്ടിവീഴ്ത്തി. നാട്ടുകാർ സംഘടിച്ച് ഗുണ്ടയെയും പ്രശ്നക്കാരനായ അനുജനെയും വെട്ടി. പരിക്കേറ്റ മൂന്ന് പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ശനിയാഴ്ച രാത്രി പത്തോടെ വിഴിഞ്ഞം കോട്ടുകാൽ പുത്തളത്തായിരുന്നു സംഭവം. പുത്തളം അമ്പലത്തട്ട് വീട്ടിൽ രാഘുൽ രാജ്(പൊൻമാൻരാജ്-28), ഇയാളുടെ അനുജൻ ഷാഹുൽരാജ് (26) ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ പുത്തളം ഉത്രാടം വീട്ടിൽ വിധുക്കുട്ടൻ (50) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. ഇരുപത്തിരണ്ടോളം കേസിലെ പ്രതിയായ രാഘുൽ രാജ് കാഞ്ഞിരംകുളം പോലീസ് സ്റ്റേഷൽ ഗുണ്ടാലിസ്റ്റിൽപ്പെട്ട ആളാണ്. ഗുണ്ടാ നിയമപ്രകാരം ജയിലിൽ ആയിരുന്ന ഇയാൾ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. 2020ൽ സിനിമാ നടൻ സൂര്യയുടെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് വിധുക്കുട്ടന്റെ മകൻ അനന്ദുവിനെ രാഘുൽ രാജും സംഘവും ആക്രമിച്ചിരുന്നു. ഇവരുടെ അനുവാദമില്ലാതെ ഫ്ലക്സ് സ്ഥാപിച്ചെന്നാരോപിച്ചായിരുന്നു അന്നത്തെ സംഘർഷം.കഴിഞ്ഞ ദിവസം…
Read Moreഅപ്രതീക്ഷിതം..! ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തിയതിന് പിന്നിൽ രണ്ട് ഘടകങ്ങൾ
എം.പ്രേംകുമാർതിരുവനന്തപുരം : രണ്ടു ഘടകങ്ങളാണു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെത്താൻ ആനാവൂർ നാഗപ്പനു സഹായകമായത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ 13 മണ്ഡലങ്ങളിൽ ഇടതുമുന്നണിയ്ക്കു വിജയിക്കാനായതാണ് ഒരു ഘടകം. മറ്റൊന്നു എം.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ ഇവരിൽ ആരെ കൊള്ളണം ആരെ തള്ളണമെന്നതിലുള്ള പാർട്ടി നേതൃത്വത്തിലെ ആശയക്കുഴപ്പം. ഒടുവിൽ തിരുവനന്തപുരത്തെ പാർട്ടി നേതാക്കളെയും സമ്മേളന പ്രതിനിധികളെയും ആശ്ചര്യപ്പെടുത്തി ജില്ലാ സെക്രട്ടറി കൂടിയായ ആനാവുർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയതു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നയപരമായ ഇടപെടലിലൂടെയാണ്. പുതുമുഖത്തിന്റെ വരവിനെ മുഖ്യമന്ത്രി പിണറായി വിജയനും എതിർത്തില്ല.പ്രായപരിധിയിൽ സിപിഎം കർശനനിലപാട് എടുത്തതിനെ തുടർന്നു പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന ആനത്തലവട്ടം ആനന്ദന് ഒഴിയേണ്ടി വന്നു. നിലവിൽ സിഐടിയു സംസ്ഥാന പ്രസിഡന്റുകൂടിയാണു ആനത്തലവട്ടം. ജില്ലയിലെ മുതിർന്ന നേതാവും സ്പീക്കറും മന്ത്രിയുമായിരുന്ന എം.വിജയകുമാർ ഈ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പൊതുവെ പാർട്ടിയിലുണ്ടായിരുന്ന സംസാരം. കോടിയേരി ബാലകൃഷ്ണനുമായുള്ള വിജയകുമാറിന്റെ…
Read Moreവീട്ടുകാരറിയാതെ കടലിൽ ചാടി ജീവനൊടുക്കാൻ യുവതി എത്തി; പക്ഷേ…; സംഭവം വിഴിഞ്ഞം ആഴിമലയില്‍
വിഴിഞ്ഞം: വീട്ടുകാരറിയാതെ കടലിൽ ചാടി ജീവനൊടുക്കാൻ എത്തിയ യുവതിക്ക് ആഴിമല ക്ഷേത്ര ഭാരവാഹികളുടെ അവസരോചിതമായ ഇടപെടൽ പിന്തിരിപ്പിച്ചു. ഉദ്യമത്തിൽ നിന്ന് പിന്തിരിപ്പിച്ച ശേഷം യുവതിയെ പോലീസിന്റെ സഹായത്തോടെ ഭർത്താവിനൊപ്പം വിട്ടയച്ചു. ഇന്നലെ രാവിലെ ഏഴരയോടെ വിഴിഞ്ഞം ആഴിമലയിലാണ് സംഭവം. വട്ടപ്പാറ സ്വദേശിയായ യുവതിയാണ് കടലിൽ ചാടാനായി എത്തിയത്. ക്ഷേത്രത്തിന് സമീപത്ത് നിന്ന് അപകടം നിറഞ്ഞ പാറക്കൂട്ടങ്ങളിലേക്ക് പോകാനിറങ്ങിയ യുവതി തൊട്ടടുത്ത് കണ്ട ലോട്ടറി കച്ചവടക്കാരനോട് ഫോൺ വിളിക്കാനുള്ള സഹായം തേടി. ഫോൺസംസാരത്തിൽ പന്തികേട് തോന്നിയ കച്ചവടക്കാരൻ ഉടൻ തന്നെ ക്ഷേത്ര സെക്രട്ടറിയെ വിവരമറിയിച്ചു. ഓടിയെത്തിയ ക്ഷേത്ര ഭാരവാഹികൾ തീരത്തേക്ക് ഇറങ്ങിയ യുവതിയെ തടഞ്ഞ് നിർത്തി കാര്യമന്വേഷിച്ചു. ഏഴ് മാസങ്ങൾക്ക് മുൻപ് പ്രേമിച്ച് വിവാഹിതയായ യുവതി അഞ്ച് മാസം ഗർഭിണിയാണെന്നും വീടുവയ്പുമായുള്ള പ്രശ്നമാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നും സഹായിക്കാനെത്തിയവരെ അറിയിച്ചു. തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ച് സമാധാനപ്പെടുത്തിയ ശേഷം യുവതിയെ കമ്മിറ്റി ഓഫീസിൽ…
Read Moreകടലിൽ വീണ ഹാൻബാഗ് എടുക്കുന്നതിനിടെ തിരയടിയിൽപ്പെട്ട് ദമ്പതികൾ; രക്ഷകരായി ലൈഫ് ഗാർഡുകൾ
വിഴിഞ്ഞം: പൂവാർ പൊഴിക്കര ബീച്ചിൽ തിരയിൽപ്പട്ട ദമ്പതികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. രാജസ്ഥാൻ സ്വദേശികളായ ഹർഷൻ (28), ഹാന ബാല (26) എന്നിവരെയാണ് ലൈഫ് ഗാർഡുകളായ ജോർജ്, വിർജിൻ എന്നിവർ ചേർന്ന് രക്ഷപ്പെടുത്തിയത്. തിരയിൽപ്പെട്ട ഹാൻഡ് ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും ചുഴിയിൽ മുങ്ങിത്താഴുന്നത്.തുടർന്ന് ലൈഫ് ഗാർഡുകൾ കടലിൽ ചാടി ഇരുവരെയും കരയ്ക്കെത്തിക്കുകയായിരുന്നു. ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ ദമ്പതികൾ ലൈഫ് ഗാർഡുമാരോട് നന്ദി അറിയിച്ചാണ് മടങ്ങിയത്.
Read Moreപത്ത് വയസുകാരിയെ പീഡിപ്പിച്ച പ്രതി കുക്കുടു ജയന് പതിനഞ്ചു വർഷം കഠിനതടവും പിഴയും
ആറ്റിങ്ങൽ : വീട്ടിൽ അതിക്രമിച്ചു കയറി പത്ത് വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് പതിനഞ്ചു വർഷം കഠിനതടവും അൻപത്തിഅയ്യായിരം രൂപ പിഴയും. മുട്ടപ്പലം ( കുക്കുടു ജയൻ-30 ) ബാബുവാണ് കുറ്റക്കാരനായി കണ്ടെത്തി ആറ്റിങ്ങൽ അതിവേഗകോടതി (പോക്സോ) ജഡ്ജ് ടി.പി. പ്രഭാഷ് ലാൽ ശിക്ഷ വിധിച്ചത്. 2016 മേയ് 16നാണു കേസിനാസ്പദമായ സംഭവം. വോട്ടെടുപ്പ് ദിവസം ഉച്ചകഴിഞ്ഞു മാതാവ് വോട്ടുചെയ്യുവാൻ പോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. വീട്ടിൽ അതിക്രമിച്ചു കയറിയ കുറ്റത്തിന് അഞ്ചു വർഷം കഠിനതടവും അയ്യായിരം രൂപ പിഴയും, പിഴ തുക കെട്ടിവെക്കാത്ത സാഹചര്യത്തിൽ ആറ് മാസം കഠിനതടവും , കുറ്റകരമായ ഭീഷണിപ്പെടുത്താൽ നടത്തിയതിന് അഞ്ചു മാസം കഠിനതടവും, പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കുറ്റത്തിനു പത്തുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴ തുകയും ആണ്…
Read Moreസാമൂഹ്യ വിരുദ്ധരുടെ ക്രൂരത മിണ്ടാപ്രാണികളോട്; വട്ടിയൂർക്കാവിൽ ബാങ്കിനു മുന്നില്‍ പൂച്ചകളുടെ ജഡം; പ്രതിഷേധിച്ചു നാട്ടുകാർ
പേരൂര്‍ക്കട: ബാങ്കിനു മുന്നില്‍ പൂച്ചകളുടെ ജഡം കൊണ്ടിട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാർ. ഇന്നലെ രാവിലെയാണ് വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ ഫെഡറല്‍ ബാങ്കിനു മുന്നില്‍ പൂച്ചകളുടെ ജഡം കണ്ടത്. വട്ടിയൂര്‍ക്കാവ് പോലീസ് അന്വേഷണം ആരംഭിച്ചു. മുമ്പും ബാങ്കിനു സമീപം സാമൂഹിക വിരുദ്ധര്‍ പൂച്ചയുടെ ജഡം കൊണ്ടിട്ടിട്ടുണ്ടെന്നു ജീവനക്കാര്‍ പറയുന്നു. സാധാരണ ബാങ്ക് അവധി ദിവസങ്ങളിലാണ് ജഡങ്ങള്‍ കാണാറുള്ളതെന്നും ബാങ്ക് തുറക്കുന്നദിവസം ജീവനക്കാര്‍ എത്തുമ്പോഴാണ് വിവരം അറിയുന്നതെന്നുമാണ് ഇവര്‍ പറയുന്നത്. അതിനിടെ പൂച്ചകളുടെ ജഡം കണ്ടതോടെ ബാങ്കിലെത്തിയവരും പ്രദേശവാസികളും പ്രതിഷേധിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് തീരുമാനമെന്ന് വട്ടിയൂര്‍ക്കാവ് പോലീസ് അറിയിച്ചു.
Read More