വീ​ടി​നു​സ​മീ​പ​ത്തി​രു​ന്ന്  മദ്യപാനവും ബഹളവും;  ചോദ്യം ചെയ്ത പി​താ​വി​നെ​യും മ​ക്ക​ളെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

 


പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്ന് സ​മീ​പം പാ​തി​രി​പ്പ​ള്ളി​യി​ൽ പി​താ​വി​നെ​യും മ​ക്ക​ളെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘ​ത്തെ പേ​രൂ​ർ​ക്ക​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 10.30 ന് ​ഇ​ള​യ​മ്പ​ള്ളി സ്വ​ദേ​ശി ബാ​ബു​രാ​ജ്, മ​ക്ക​ളാ​യ ജ​യ​രാ​ജ്, അ​രു​ൺ​രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഇ​ള​യ​മ്പ​ള്ളി പാ​റ​വി​ള വീ​ട്ടി​ൽ പ്ര​മോ​ദ് (ബി​നു,27), സ​ഹോ​ദ​ര​ൻ പ്ര​ദീ​പ് (ദീ​പു,28), വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണി​ക​ണ്ഠേ​ശ്വ​രം കാ​വി​ൻ​പു​റം ച​ന്ദ്രാ ഭ​വ​നി​ൽ വി​ശാ​ഖ് (ചി​ക്കു, 27) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബാ​ബു​രാ​ജി​ന്‍റെ വീ​ടി​നു​സ​മീ​പ​ത്തി​രു​ന്ന് മ​ദ്യ​പി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പേ​രൂ​ർ​ക്ക​ട സി​ഐ സ​ജി​കു​മാ​ർ, എ​സ്ഐ​മാ​രാ​യ സ​ന്ദീ​പ്, ജ​യ​കു​മാ​ർ, സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് എ​സ്ഐ​മാ​രാ​യ യ​ശോ​ധ​ര​ൻ, അ​രു​ൺ​കു​മാ​ർ, എ​എ​സ്ഐ സാ​ബു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ വി​നോ​ദ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ം പി​ടി​കൂ​ടി​യ​ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment