ഭാ​ര്യ​യെ മ​ർ​ദി​ച്ചശേ​ഷം പി​ഞ്ചുകു​ഞ്ഞി​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു; യുവാവ് അറസ്റ്റിൽ


വെ​ഞ്ഞാ​റ​മൂ​ട്: ഭാ​ര്യ​യെ മ​ർ​ദി​ച്ച ശേ​ഷം യു​വാ​വ് പി​ഞ്ചു കു​ഞ്ഞി​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.

വെ​ഞ്ഞാ​റ​മൂ​ട് അ​മ്പ​ലം​മു​ക്കി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​മി​ഴ്‍​നാ​ട് സ്വ​ദേ​ശി മു​രു​ക​നാ​ണ് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​

ഇന്നലെ രാ​ത്രി ഒന്പതിനാണ് സം​ഭ​വം മ​ദ്യ​പി​ച്ചെ​ത്തി​യ മു​രു​ക​ൻ ഭാ​ര്യ​​യെ മ​ർ​ദി​ച്ച ശേ​ഷം പി​ഞ്ചു കു​ഞ്ഞി​നെ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു​വെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞ​ത്.

സം​ഭ​വം അ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.കു​ഞ്ഞി​നെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ ഷൈ​ജു നാ​ഥി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം വെ​ഞ്ഞാ​റ​മൂ​ട് എ​സ്.​ഐ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment