പൂന്തുറയിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാൾ മരിച്ചു; ഏഴുപേരെ രക്ഷപ്പെടുത്തി

 

തി​രു​വ​ന​ന്ത​പു​രം : പൂ​ന്തു​റ​യി​ൽനി​ന്ന് വി​വി​ധ വ​ള്ള​ത്തി​ൽ ക​ട​ലി​ൽ മീ​ൻ​പി​ടി​ക്കാ​ൻ പോ​യി കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു. പൂ​ന്തു​റ സ്വ​ദേ​ശി ഡേ​വി​ഡ്സ​ൻ ആ​ണ് മ​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ അ​ടി​മ​ല​ത്തു​റ​യി​ൽ നി​ന്നും ക​ണ്ടെ​ത്തി.

ഏ​ഴു പേ​രെ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടു​പേ​രെ കാ​ണാ​താ​യി. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള തെര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ഡാ​ർ​വി​ൻ, നെ​പ്പോ​ളി​യ​ൻ, തോ​മ, ജോ​സ്, പീ​റ്റ​ർ, രാ​ജു, ജോ​യ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് വി​വി​ധ വ​ള്ള​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​ത്.

വൈ​കു​ന്നേ​ര​ത്തു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ​പ്പെ​ട്ടു വ​ള്ള​ങ്ങ​ൾ ത​ക​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ മു​ത​ൽ നേ​വി​യും കോ​സ്റ്റ് ഗാ​ർ​ഡും മ​ത്സ്യ​ത്തൊഴി​ലാ​ളി​ക​ളും സം​യു​ക്ത​മായാ​ണ് തെര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

ഡേ​വി​ഡ്സ​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച റി​യി​ലേ​ക്ക് മാ​റ്റി. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വും സ​ജി ചെ​റി​യാ​നും വി​ഴി​ഞ്ഞ​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി തീ​ര​ര​ക്ഷ​സേ​ന അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. വേ​ണ്ട പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി​മാ​ർ ഉ​റ​പ്പ് ന​ൽ​കി.

 

Related posts

Leave a Comment