രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ ശേ​ഷി​ച്ച തീ​ര​വും ക​ട​ൽ വി​ഴു​ങ്ങു​ന്നു; സ​ർ​വ​നാ​ശ​ത്തി​ന്‍റെ വ​ക്കി​ൽ ശം​ഖു​മു​ഖം

തി​രു​വ​ന​ന്ത​പു​രം: കാ​റ്റ് കൊണ്ടും ക​ട​ലു ക​ണ്ടും വൈ​കു​ന്നേ​ര​ങ്ങ​ൾ ആ​ന​ന്ദ​ക​ര​മാ​ക്കാ​ൻ കാ​ഴ്ച​ക്കാ​രെ​ത്തി​യി​രു​ന്ന ശം​ഖു​മു​ഖം തീ​രം അ​തി​രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക്. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ പ്ര​ഭാ​വ​ത്താ​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ തി​ര​യേ​റ്റ​ത്തി​ൽ കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മാ​ണം ആ​രം​ഭി​ച്ച ശം​ഖു​മു​ഖം റോ​ഡ് കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്കു നീ​ങ്ങു​ക​യാ​ണ്. റോ​ഡും ബീ​ച്ചും മു​ഴു​വ​നാ​യി ക​ട​ലെ​ടു​ക്കു​ന്ന ത​ര​ത്തി​ൽ രൂ​ക്ഷ​മാ​ണ് നി​ല​വി​ലെ സ്ഥി​തി. ഇ​തോ​ടെ തീ​ര​ദേ​ശ​വാ​സി​ക​ൾ ആ​കെ പ​രി​ഭ്രാ​ന്തി​യി​ലു​മാ​ണ്. ഓ​ഖി ചു​ഴ​ലി​ക്കാ​റ്റാ​ണ് ശം​ഖു​മു​ഖ​ത്തെ ത​ക​ർ​ത്തു തു​ട​ങ്ങി​യ​ത്. ഇ​തി​നു പി​ന്നാ​ലെ​യു​ണ്ടാ​യ അ​തി​രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​ങ്ങ​ൾ ബീ​ച്ചും റോ​ഡും എ​ല്ലാം ത​ക​ർ​ത്തെ​റി​ഞ്ഞു.ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ക​ട​ലേ​റ്റം ശ​ക്ത​മാ​യ​തോ​ടെ സ​ഞ്ചാ​രി​ക​ൾ വൈ​കു​ന്നേ​ര​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചി​രു​ന്ന മ​നോ​ഹ​ര തീ​രം പൂ​ർ​ണ​മാ​യി ക​ട​ലെ​ടു​ത്തു. സ​ഞ്ചാ​രി​ക​ൾ​ക്കാ​യി പ​ണി​തു​യ​ർ​ത്തി​യ ഇ​രി​പ്പി​ട​ങ്ങ​ളും തി​ര​യേ​റ്റം ത​ട​യാ​ൻ നി​ർ​മി​ച്ച ക​ട​ൽ​ഭി​ത്തി​യു​മെ​ല്ലാം ത​ക​ർ​ന്ന​ടി​ഞ്ഞു. തീ​രദേശ റോ​ഡി​ന്‍റെ പ​കു​തി​യോ​ളം ക​ട​ലേ​റ്റ​ത്തി​ൽ ത​ക​ർ​ന്നു. ഇ​ന്നി​പ്പോ​ൾ റോ​ഡി​ന്‍റെ മ​ധ്യ​ത്തി​ൽ സ്ഥാ​പി​ച്ച ക​ന്പി​വേ​ലി​ക്കെ​ട്ടി​ന​പ്പു​റ​ത്ത് തി​ര​യ​ടി​ക്കു​ന്ന ക​ട​ല​ല്ലാ​തെ, തീര​മി​ല്ല. ശേ​ഷി​ച്ച റോ​ഡി​ന്‍റെ…

Read More

ഇനി ടാങ്കര്‍ പറക്കും, ‘ആനവണ്ടി’ പോലെ..! ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തി​ക്കാ​നു​ള്ള പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​മാ​ർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജീവന്‍രക്ഷാ മരുന്നുകളും ഓക്‌സിജന്‍ സിലണ്ടറുകള്‍ അടക്കമുള്ള ക്യാപ്‌സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തെരഞ്ഞെടുത്ത കെഎസ്ആര്‍ടിസി െ്രെഡവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. ആദ്യ ബാച്ചില്‍ പാലക്കാട് ജില്ലയിലെ 37 പേരും, എറണാകുളം ജില്ലയിലെ 25 പേരുമാണു പരിശീലനം പൂര്‍ത്തിയായത്. ഇതില്‍ എറണാകുളത്ത് നിന്നുള്ള എട്ടു െ്രെഡവര്‍മാര്‍ ബംഗാളില്‍ നിന്ന് ഓക്‌സിന്‍ എത്തിക്കുന്നതിനുള്ള ടാങ്കറുമായി ബംഗാളിലേക്ക് തിരിക്കും.

Read More

വീ​ടു​ക​ൾ ക​ട​ലെ​ടു​ത്തു, അ​വ​ർ നി​ല​വി​ളി​ക്കു​ന്നു; ച​ങ്കു ത​ക​ർ​ക്കു​ന്ന നി​ല​വി​ളി​ക​ൾ..! വ​ലി​യ​തു​റ​യി​ലെ കാ​ഴ്ച​ക​ൾ

തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ പ്ര​ദേ​ശ​മാ​യ വ​ലി​യ​തു​റ​യി​ലേ​ക്കു ഇ​ന്നു ക​ട​ന്നു ചെ​ല്ലു​ന്ന ആ​രെ​യും കാ​ത്തി​രി​ക്കു​ന്ന​തു നി​ല​വി​ളി​ക​ളാ​ണ്, ച​ങ്കു ത​ക​ർ​ക്കു​ന്ന നി​ല​വി​ളി​ക​ൾ. ന്യൂ​ന​മ​ർ​ദ​ത്തെ​ത്തു​ട​ർ​ന്നു ക​ലി​ക​യ​റി​യ ക​ട​ൽ തീ​ര​ത്തേ​ക്കു ക​ട​ന്നു​ക​യ​റി​യ​തോ​ടെ നാ​ലു വീ​ടു​ക​ളാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത്. മേ​ൽ​ക്കൂ​ര​യും ഭി​ത്തി​യു​മ​ട​ക്കം വീ​ടു​ക​ൾ ത​ക​ർ​ന്ന​ടി​ഞ്ഞു. ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വീ​ടു​ക​ളു​ടെ മു​ന്നി​ലി​രു​ന്നു വി​ല​പി​ക്കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ ദൃ​ശ്യം ആ​രു​ടെ​യും ക​ര​ള​ലി​യി​ക്കും. നി​ർ​മി​ച്ചി​ട്ട് ഒ​രു വ​ർ​ഷം​പോ​ലും തി​ക​യാ​ത്ത വീ​ടു​ക​ളും ത​ക​ർ​ന്നു​വീ​ണു. ക​ന​ത്ത മ​ഴ​യി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലും വ​ലി​യ​തു​റ കൊ​ച്ചു തോ​പ്പ് മേ​ഖ​ല​യി​ലാ​ണ് ക​ട​ൽ ക​ട​ന്നു​ക​യ​റി​യ​ത്. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യാ​ണ് ക​ട​ൽ​ക്ഷോ​ഭം തീ​ര​ത്തു നാ​ശം വി​ത​ച്ച​ത്. ഇ​ന്നു രാ​വി​ലെ യു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പി​ലെ ഫ്രെ​ഡി​യു​ടെ വീ​ട് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. വീ​ടു ന​ഷ്ട​പ്പെ​ട്ട​വ​രെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി ഇ​നി​യും ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നു ഫ്രെ​ഡി ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. ജോ​ർ​ജി​ന, ലി​ന്‍റ, ബേ​ബി എ​ന്നി​വ​രു​ടെ വീ​ടു​ക​ളും ത​ക​ർ​ന്നു. ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങു​ക​ളും ക​ട​പു​ഴ​കി വീ​ണി​ട്ടു​ണ്ട്. മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ നി​ല​യി​ലാ​ണ്.…

Read More

മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് ശോഭയും  മുൻ പോലീസ് ഉദ്യോഗസ്ഥനുമായ ഭർത്താവും കോവിഡ് ബാധിച്ചു മരിച്ചു

കാ​ട്ടാ​ക്ക​ട : ഭാ​ര്യ​യും ഭ​ർ​ത്താ​വും കോ​വി​ഡ് ബാധിച്ച് മരിച്ചു . മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​എ​ൽ.​ശോ​ഭ ( 50 )ഭ​ർ​ത്താ​വ് റി​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും കോ​ൺ​ഗ്ര​സ് സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ സോ​മ​ൻ ( 61 )എ​ന്നി​വ​രാ​ണ് കോ​വി​ഡ് ബാധിച്ച് മരിച്ചത്. കൊ​ല്ല​ത്ത് മ​ക​ളു​ടെ വീ​ട്ടി​ൽ ചി​കി​ത്സാ​ർഥം പോ​യ ശോ​ഭ കോ​വി​ഡ് ബാ​ധി​ത​യാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ വൈ​കുന്നേരം മരിക്കുന്നത്. ഭ​ർ​ത്താ​വ് ന​ടു​ക്കാ​ടു​ള്ള വീ​ട്ടി​ൽ കോ​വി​ഡ് ബാ​ധി​ച്ച് നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു.​അ​സു​ഖം മൂ​ർ​ച്ഛി​ച്ച് ശ്വാ​സ ത​ട​സം നേ​രി​ട്ട് പു​ല​ർ​ച്ചെ സോ​മ​നും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Read More

സംസ്ഥാനത്ത് മദ്യം കിട്ടാനില്ലാത്ത സാഹചര്യം;  ചാരായവും കോടയും ഒഴുകുന്നു ; പരിശോധന ശക്തമാക്കി എക്സൈസ്

നെ​ടു​മ​ങ്ങാ​ട് : എ​ക്സൈ​സ് വ​കു​പ്പ് വ്യാ​പ​ക​മാ​യി നടത്തിയ റെ​യ്‌​ഡിൽ 7200 ലി​റ്റ​ർ ചാ​രാ​യ​വും 510 ലി​റ്റ​ർ കോ​ട​യും ക​ണ്ടെ​ടു​ത്തു. കോ​വി​ഡ് 19 വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ലോ​ക്ക്ഡൗ​ണി​ന്‍റെ ഭാ​ഗ​മാ​യി വി​ദേ​ശ​മ​ദ്യ​ഷോ​പ്പു​ക​ൾ, ബാ​റു​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം അ​ട​ഞ്ഞു​കി​ട​ക്കു​ന്നതിനാൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ് ചാരായവും കോടയും കണ്ടെടുത്തത്. ഭ​ര​ത​ന്നൂ​രി​ൽ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി 40 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ച കു​റ്റ​ത്തി​ന് ഭ​ര​ത​ന്നൂ​ർ ശ​ര​ണ്യ നി​വാ​സി​ൽ ശി​വ​പ്ര​സാ​ദ് (51)നേയും മൈ​ല​മൂ​ട് ചെ​ട്ടി​യെ​ക്കൊ​ന്ന​ക​യം സി​നി ഭ​വ​നി​ൽ ചാ​രാ​യം വാ​റ്റു​ന്ന​തി​നാ​യി 30 ലി​റ്റ​ർ കോ​ട സൂ​ക്ഷി​ച്ച കു​റ്റ​ത്തി​ന് സി​നി​മോ​നെയും പോലീസ് അറസ്റ്റ് ചെയ്തു. അ​രി​പ്പ ഫോ​റ​സ്റ്റ് ട്രെ​യി​നി​ംഗ് കോ​ളേ​ജി​നു​ള്ളി​ലെ ഉ​ൾ​വ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 7.200 ലി​റ്റ​ർ ചാ​രാ​യ​വും 440 ലി​റ്റ​ർ കോ​ട​യും ഏ​ക​ദേ​ശം അ​ൻ​പ​തി​നാ​യി​രം രൂ​പ വി​ല​വ​രു​ന്ന വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ക​ണ്ടെ​ടു​ത്ത് കൊ​ല്ലം…

Read More

കടകുത്തിത്തുറന്നെങ്കിലും പണപ്പെട്ടി തുറക്കാനായില്ല; ഓറഞ്ചും മുന്തിരിയും, പിസ്തയും കശുവണ്ടിയുമടക്കം ഏഴായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ

കാ​ട്ടാ​ക്ക​ട : ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വി​ള​പ്പി​ൽ​ശാ​ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ തേ​ജ​സ് ഫ്രൂ​ട്‌​സ് & സ്റ്റോ​റി​ലാ​ണ് രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.​ക​ട​യു​ടെ മു​ൻ​വാ​തി​ലിന്‍റെ പു​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് കി​ലോ ക​ണ​ക്കി​ന് ആ​പ്പി​ൾ, മു​ന്തി​രി, ഓ​റ​ഞ്ച്, പാ​യ്ക്ക​റ്റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ല​ത​രം പ​ല​ഹാ​ര​ങ്ങ​ൾ, വി​ല​കൂ​ടി​യ മി​ഠാ​യി​ക​ൾ, ഇ​രു​പ​തോ​ളം പാ​യ്ക്ക​റ്റ് പി​സ്ത, പ​ത്ത് പാ​യ്ക്ക​റ്റ് ക​ശു​വ​ണ്ടി പ​രി​പ്പ് എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്. പ​ണ​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ള്ളി​ലെ ഷ​ട്ട​റി​ന്‍റെ പു​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഏ​ക​ദേ​ശം ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു. ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​സ​തീ​ഷ് കു​മാ​ർ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.ഉ​ട​ൻ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. സി ​ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.പോലീസ് സ​മീ​പ ​ക​ട​ക​ളി​ലെ സി​സി റ്റി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

Read More

ശ​ക്ത​മാ​യ മ​ഴ​,ഗം​ഗ​യാ​ർ തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കി! മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം വെ​ള്ള​ത്തി​ൽ മു​ങ്ങി; മറ്റ് സംഭവങ്ങള്‍ ഇങ്ങനെ…

വി​ഴി​ഞ്ഞം: ശ​ക്ത​മാ​യ മ​ഴ​യി​ൽ വി​ഴി​ഞ്ഞം ഗം​ഗ​യാ​ർ തോ​ട് ക​ര ക​വി​ഞ്ഞൊ​ഴു​കി മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ മേ​ഖ​ല വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യ​തോ​ടെ ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ക​ര​യി​ൽ ക​യ​റ്റി വ​ച്ചി​രു​ന്ന നി​ര​വ​ധി വ​ള്ള​ങ്ങ​ൾ​ക്കും എ​ൻ​ജി​നു​ക​ൾ​ക്കും ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. മ​ണ്ണി​ടി​ച്ചി​ലി​ൽ തു​റ​മു​ഖ​ത്ത് വ​ലി​യ ഗ​ർ​ത്ത​വും രൂ​പ​പ്പെ​ട്ടു.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്തി​റ​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ​യാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദു​രി​ത​മാ​യ​ത്. ഒ​ഴു​കി​യെ​ത്തി​യ മാ​ലി​ന്യ​ങ്ങ​ളും കു​ള​വാ​ഴ​ക​ളും തോ​ട് ക​ട​ലി​ൽ പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് അ​ടി​ഞ്ഞ് കൂ​ടി​യ​ത് ഒ​ഴു​ക്ക് നി​ല​ക്കാ​ൻ കാ​ര​ണ​മാ​യി. രാ​ത്രി​യി​ൽ ശ​ക്ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ മ​ഴ​വെ​ള്ളം ക​ര​ക​വി​ഞ്ഞ് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് ഇ​ര​ച്ച് ക​യ​റി. തീ​ര​ദേ​ശ റോ​ഡും മ​ത്സ്യ​ലേ​ല​ഷെ​ഡും സ​മീ​പ​ത്തെ ക​ട​ക​ളും പോ​ലീ​സി​ന്‍റെ പി​ക്ക​റ്റ് പോ​സ്റ്റും എ​ല്ലാം വെ​ള്ള​ത്തി​ലാ​യി.​ ക​ട​ലി​ൽ പോ​ക​രു​തെ​ന്ന അ​ധി​കൃ​ത​രു​ടെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​ലി​ച്ച് ക​യ​റ്റി​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ഴു​കി​യെ​ത്തി​യ മ​ഴ​വെ​ള്ളം വ​ള്ള​ങ്ങ​ൾ​ക്കും…

Read More

ന്യൂന മർദം രൂപപ്പെടുന്നു, മ​ഴ ശ​ക്ത​മാ​കും; കൂടെ കാ​റ്റും മി​ന്ന​ലും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ ഇ​ന്നു രാ​വി​ലെ​യും പ​ല മേ​ഖ​ല​ക​ളി​ലും തു​ട​രു​ന്നു. തെ​ക്ക​ൻ കേ​ര​ള​ത്തി​ലും വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. തെ​ക്ക് കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ മേ​യ് 14 നോ​ട് കൂ​ടി ഒ​രു ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഇ​തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​ക്കു​ള്ള സാ​ദ്ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും ക​ട​ലാ​ക്ര​മ​ണ​ത്തി​നും സാ​ധ്യ​ത​യു​ണ്ട്. ന്യൂ​ന​മ​ർ​ദം ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ളെ​മു​ത​ൽ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഇ​ന്ന് മു​ത​ൽ വെ​ള്ളി​യാ​ഴ്ച്ച വ​രെ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഇ​ടു​ക്കി​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. വെ​ള്ളി​യാ​ഴ്ച്ച തി​രു​വ​ന​ന്ത​പു​രം,…

Read More

ചു​വ​ന്ന ചെ​വി​യ​ൻ ആ​മ ‘പിടിയിൽ’; ഇവന്‍ ആള് ചില്ലറക്കാരനല്ല….

ക​യ്പ​മം​ഗ​ലം: ആ​ക്ര​മ​ണ​കാ​രി​യാ​യ ചു​വ​ന്ന ചെ​വി​യു​ള്ള സ്ലൈ​ഡ​ർ ആ​മ​യെ മ​തി​ല​ക​ത്ത് ക​ണ്ടെ​ത്തി. മ​തി​ല​കം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു പു​റ​കി​ലു​ള്ള കു​ള​ത്തി​നു സ​മീ​പ​മാ​ണ് നാ​ട്ടു​കാ​ർ ചു​വ​ന്ന ചെ​വി​യ​ൻ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​മ​യെ ക​ണ്ട​ത്. ആ​മ​യെ ഫോ​റ​സ്റ്റ് വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ ഹ​രി ഇ​പ്പോ​ൾ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ശാ​സ്ത്രീ​യ​മാ​യി ട്രാ​ക്കെ​മി​സ് സ്ക്രി​പ്റ്റ എ​ലി​ഗ​ൻ​സ്’ എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ചു​വ​ന്ന ചെ​വി​യു​ള്ള ഈ ​സ്ലൈ​ഡ​ർ ആ​മ ജ​ല​ത്തി​ലെ സ​സ്യ ജീ​വി​ക​ളെ​യും നാ​ട​ൻ ആ​മ​ക​ളെ​യും ഇ​ല്ലാ​താ​ക്കു​ക​യും ആ​വാ​സ വ്യ​വ​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. കു​ട്ടി​ക​ൾ​ക്ക് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും പ​റ​യു​ന്നു. അ​മേ​രി​ക്ക ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ൾ ഇ​ത്ത​രം ആ​മ വം​ശ​ത്തി​ന്‍റെ വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ല. വേ​ഗ​ത്തി​ൽ വ​ള​രു​ക​യും കൂ​ടു​ത​ൽ കു​ഞ്ഞു​ങ്ങ​ളെ ഉ​ത്പാ​ദി​പ്പി​ക്കു​ക​യും ചെ​യ്യും. സ​സ്യ​ങ്ങ​ളും മ​ത്സ്യ​വും അ​പൂ​ർ​വ ഇ​നം ത​വ​ള​ക​ളു​ൾ​പ്പ​ടെ വി​വി​ധ​ത​രം ജ​ല​ജീ​വി​ക​ളെ ഇ​വ ഭ​ക്ഷ​ണ​മാ​ക്കും. ഓ​സ്ട്രേ​ലി​യ, യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ തു​ട​ങ്ങി​യ പ​ല സ്ഥ​ല​ങ്ങ​ളി​ലും ഈ ​ആ​മ​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​യ​മ​വി​രു​ദ്ധ​മാ​ണ്. ഈ…

Read More

അ​ക്കാ​ല​ത്തും ഈ ​മ​ജി​സ്ട്രേ​റ്റി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ വ​ന്നി​രു​ന്നു..! എ​എ​സ്ഐ​യെ ഫോ​ണി​ലൂ​ടെ ശ​കാ​രി​ച്ചു; വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​യ ആ​ളെ ക​ണ്ടെ​ത്തി​യ​തി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ ഫോ​ണി​ൽ വി​ളി​ച്ച് മു​ൻ​കൂ​ർ അ​നു​മ​തി തേ​ടി​യ എ​എ​സ്ഐ​യെ ശ​കാ​രി​ച്ച വ​നി​താ മ​ജി​സ്ട്രേ​റ്റി​ന് സ്ഥാ​ന ച​ല​നം. നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റ് തി​യാ​ര റോ​സ് മേ​രി​യെ​യാ​ണ് നെ​യ്യാ​റ്റി​ൻ​ക​ര മു​ൻ​സി​ഫ് കോ​ട​തി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത്. അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി മ​ജി​സ്ട്രേ​റ്റ് ബി. ​ശാ​ലി​നി​യെ നെ​യ്യാ​റ്റി​ൻ​ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ്ക്ലാ​സ്-​വ​ണ്‍ കോ​ട​തി മ​ജി​സ്ട്രേ​റ്റാ​യി പ​ക​രം നി​യ​മി​ക്കു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ര​ജി​സ്ട്ര​റു​ടെ ഉ​ത്ത​ര​വും ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി. ഈ ​വ​നി​താ മ​ജി​സ്ട്രേ​റ്റ് ആ​ദ്യം ജോ​ലി ചെ​യ്തി​രു​ന്ന​ത് കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​യി​ലാ​യി​രു​ന്നു. അ​ക്കാ​ല​ത്തും ഈ ​മ​ജി​സ്ട്രേ​റ്റി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലേ​ക്ക് വ​ന്നി​രു​ന്നു. അ​ന്ന് വ​നി​താ മ​ജി​സ്ട്രേ​റ്റി​നെ കാ​ട്ടാ​ക്ക​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ നി​ന്നും സ്ഥ​ലം മാ​റ്റി നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​യ​മി​ക്കു​ക​യാ​യി​രു​ന്നു.

Read More