എസ്.രാ​ജേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കണം; രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: ദേ​വി​കു​ളം എം​എ​ൽ​എ എ​സ്.​രാ​ജേ​ന്ദ്ര​നെ​തി​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. രാ​ജേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് മു​ല്ല​പ്പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ ധാ​ർ​മി​ക​ത​യി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി സി​പി​എം മാ​റി​യെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.

ദേ​വി​കു​ളം സ​ബ് ക​ല​ക്ട​ർ ഡോ. ​രേ​ണു​രാ​ജി​നെ രാ​ജേ​ന്ദ്ര​ൻ അ​ധി​ക്ഷേ​പി​ച്ച് സം​സാ​രി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കെ​ട്ടി​ട​നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു അ​ധി​ക്ഷേ​പം. ഇ​തി​ൽ സി​പി​എം അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ൾ എം​എ​ൽ​എ​യെ ത​ള്ളി​പ്പ​റ​ഞ്ഞി​രു​ന്നു.

റ​വ​ന്യൂ വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​നി​ർ​മാ​ണം ന​ട​ത്തി​യ​തു നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേ​ശി​ച്ച സ​ബ്ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക​ളെ ശ​രി​വ​ച്ച് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ കെ.​ജീ​വ​ൻ​ബാ​ബു ചീ​ഫ് സെ​ക്ര​ട്ട​റി​ക്കു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts