മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ൾ​ക്ക് പി​ഴ; അം​ഗീ​ക​രി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ൽ മി​നി​മം ബാ​ല​ൻ​സ് ഇ​ല്ലെ​ങ്കി​ൽ പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ പി.​ടി. തോ​മ​സി​ന്‍റെ സ​ബ്മി​ഷ​നു മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് അ​മി​ത ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​ത് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി​യോ​ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts