പേരൂര്‍ക്കട: ഡിപ്പോയ്ക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി ബസ്സിനു മുകളില്‍ കൂറ്റന്‍ തണല്‍ മരം വീണു. ഇന്നു പുലര്‍ച്ചെ 5.30നായിരുന്നു അത്യാഹിതം. പേരൂര്‍ക്കട കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്കും പേരൂര്‍ക്കട മാതൃകാ ആശുപത്രിക്കും മദ്ധ്യേ നിന്ന മരമാണ് നിലം പൊത്തിയത്. കഴിഞ്ഞദിവസങ്ങളിലെ ശക്തമായ കാറ്റിലും മഴയിലും അപകടാവസ്ഥയില്‍ നിന്ന കൂറ്റന്‍ തണല്‍മരമാണ് കടപുഴകിയത്. മരം വീഴുന്ന ശബ്ദംകേട്ട് ഓടിമാറിയതിനാല്‍ വഴിയാത്രികര്‍ പരിക്കില്ലാതെ രക്ഷപ്പെടുകയായിരുന്നു. പേരൂര്‍ക്കട ഡിപ്പോയില്‍ നിന്ന് വഴയില വഴി പുള്ളിക്കോണത്തേക്ക് സര്‍വ്വീസ് നടത്താന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ബസ്. ബസ്സിനുള്ളില്‍ ഡ്രൈവറും കണ്ടക്ടറും ഉണ്ടായിരുന്നുവെങ്കിലും അവര്‍ പുറത്തേക്ക് ഇറങ്ങിയ സമയത്താണ് സംഭവമുണ്ടായത്. അല്‍പ്പസമയംകൂടി കഴിഞ്ഞിരുന്നുവെങ്കില്‍ യാത്രക്കാര്‍ കയറി വന്‍ അത്യാഹിതം ഉണ്ടാകുമായിരുന്നു. മരം വീണ് ബസ് ഏറെക്കുറെ തകര്‍ന്നു. അറ്റകുറ്റപ്പണിക്കായി ബസ് സംഭവസ്ഥലത്തുനിന്ന് നീക്കി. ചെങ്കല്‍ച്ചുള്ളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് ഒന്നരമണിക്കൂര്‍ പരിശ്രമിച്ചാണ് മരം മുറിച്ചുനീക്കിയത്.
Read MoreCategory: TVM
മഴക്കെടുതി: ഗവണർ സ്വാതന്ത്ര്യദിനസൽക്കാരം റദ്ദാക്കി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്യുമെന്ന് ഗവർണർ
തിരുവനന്തപുരം: സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് വൈകുന്നേരം 6.30ന് രാജ് ഭവനിൽ നടത്താനിരുന്ന സൽക്കാരപരിപാടിയായ അറ്റ് ഹോം ഗവർണറുടെ നിർദേശപ്രകാരം വേണ്ടന്നു വച്ചു. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേർ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ആഘോഷ പരിപാടി വേണ്ടെന്നു വച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ശന്പളത്തിൽ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവർണർ ജസ്റ്റിസ് പി. സദാശിവം തീരുമാനിച്ചു. മഴക്കെടുതിയിൽ ആശങ്കയറിയിച്ച ഗവർണർ രാജ്ഭവന്റെയും സർക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസനിധിയിലേയ്ക്ക് ഉദാരമായി സംഭാവന നൽകാനും അഭ്യർത്ഥിച്ചു. സർക്കാർ വകുപ്പുകളും ദുരന്തനിവാരണ ഏജൻസികളും നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് രക്ഷാപ്രവർത്തനങ്ങളുമായി സഹകരിക്കണമെന്നും അദ്ദേഹം ജനങ്ങളോടഭ്യർത്ഥിച്ചു. സർക്കാരിന്റെ രക്ഷാ- പുനരധിവാസ പ്രവർത്തനങ്ങളിൽ ഗവർണർ സംതൃപ്തി അറിയിച്ചു.
Read Moreഇ.പി. ജയരാജന് വ്യവസായം തന്നെ: സെക്രട്ടറിയേറ്റിൽ ധാരണ; ചൊവ്വാഴ്ച ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന്
തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിവരുന്നു. വ്യവസായ വകുപ്പ് ജയരാജന് നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ ധാരണയായി. ചൊവ്വാഴ്ച ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. നിലവിൽ വ്യവസായ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന എ.സി. മൊയ്തീന് തദ്ദേശ സ്വയം ഭരണം നൽകും. കെ.ടി. ജലീലിന് ഉന്നത വിദ്യാഭ്യാസവും സാമൂഹ്യ ക്ഷേമവകുപ്പും നൽകാനും സെക്രട്ടേറിയേറ്റിൽ ധാരണയായി. ജയരാജനെ മന്ത്രിയാക്കാനുള്ള സെക്രട്ടേറിയറ്റ് തീരുമാനം വൈകുന്നേരം മൂന്നിനു ചേരുന്ന സംസ്ഥാന സമിതിയിൽ റിപ്പോർട്ട് ചെയ്യും. കാര്യമായ ചർച്ചയൊന്നും കൂടാതെ തന്നെ സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിക്കാനാണു സാധ്യത. ഫോണ്‍കെണി കേസിൽ കുറ്റവിമുക്തനായ എ.കെ.ശശീന്ദ്രൻ മന്ത്രിസഭയിലേക്ക് തിരിച്ചുവന്നിട്ടും ജയരാജനെ മടക്കിക്കൊണ്ടു വരാത്തതിൽ പാർട്ടിയിൽ തന്നെ വിമർശനങ്ങളുണ്ടായിരുന്നു. ജയരാജൻ പ്രതിയായ ബന്ധുനിയമന കേസിൽ അദ്ദേഹത്തിന് വിജിലൻസ് ക്ലീൻചിറ്റ് നൽകിയ സാഹചര്യത്തിലാണ്…
Read Moreചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തിൽ ഉണ്ടായത്; മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കൃഷി മന്ത്രി
തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമാണ് കേരളത്തിൽ ഈ കാലവർഷത്തിൽ ഉണ്ടായിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ. കേരളത്തിലുണ്ടായ നാശനഷ്ടങ്ങൾ മഴക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. കൃഷി നഷ്ടപ്പെട്ട എല്ലാ കർഷകർക്കും സർക്കാർ സഹായം ഉറപ്പാക്കും. ഈ കാലവർഷം ഏറ്റവും അധികം ബാധിച്ചത് കർഷകരെയാണെന്നും വി.എസ്.സുനിൽകുമാർ പറഞ്ഞു.
Read Moreമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് ഇതുവരെ ചർച്ചയുണ്ടായിട്ടില്ല; പുനഃസംഘടന ഉണ്ടായാൽ സി.പി.ഐയുടെ മന്ത്രിസ്ഥാനം ആർക്കും വിട്ടു നൽകേണ്ട ആവശ്യമില്ലെന്ന് പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട്
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടായാൽ നിലവിലെ സി.പി.ഐ മന്ത്രിമാർ മാറില്ല. തത്കാലം വകുപ്പുകളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ രാഷ്ട്രദീപികയോട് പറഞ്ഞു. പുതിയ മന്ത്രിസ്ഥാനം പാർട്ടി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനെയെക്കുറിച്ച് ഇതുവരെ മുന്നണിയിൽ ചർച്ച ഉണ്ടായിട്ടില്ല. ഈ മാസം 13ന് രാവിലെ 11 മണിയ്ക്ക് എൽ.ഡി.എഫ് യോഗം ചേരുന്നുണ്ട്. അതിനു മുന്‍പ് മന്ത്രിസഭാ പുഃസംഘടനയുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് സി.പി.ഐയും സിപിഎമ്മും ചർച്ച നടത്തും. ഈ ചർച്ചയ്ക്ക് മുന്‍പ് സി.പി.ഐ നേതാക്കൾ തമ്മിൽ ആശയ വിനിമയം നടത്തും. അതിലായിരിക്കും സ്ഥാനമാനങ്ങളെക്കുറിച്ചുള്ള ചർച്ച നടക്കുക. മന്ത്രിസ്ഥാനം വേണമോ ചീഫ് വിപ്പ് സ്ഥാനം വേണമോ എന്നതിനെക്കുറിച്ചൊന്നും ഇതുവരെ ആലോചന ഉണ്ടായിട്ടില്ല. ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് വരുന്നതിനോട് സി.പി.ഐ എതിർപ്പ് ഉയർത്തേണ്ട കാര്യമില്ല. ഇതേക്കുറിച്ച് ചർച്ച വരുന്പോൾ കൃത്യമായ മറുപടി പാർട്ടി പറയും.…
Read Moreദുരിതാശ്വാസ പ്രവർത്തനത്തിന് ബിജെപി പ്രവർത്തകർ രംഗത്തു വരണമെന്ന് സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള
തിരുവനന്തപുരം: ദുരന്തമുഖത്ത് എല്ലാ ബിജെപി അംഗങ്ങളും അനുഭാവികളും സഹായവുമായി രംഗത്തെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ പി എസ് ശ്രീധരൻപിള്ള ആഹ്വാനം ചെയ്തു. സർക്കാർ ഏജൻസികളും സേവാഭാരതിയും നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാകണം. കേരളത്തിന് കൂടുതൽ സഹായം നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രിമാരുമായി കഴിഞ്ഞ ദിവസം ദില്ലിയിൽ ചർച്ച നടത്തിയിട്ടുണ്ട്. അനുഭാവപൂർവ്വം ഇക്കാര്യം പരിഗണിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read Moreപെയ്തുതോരാതെ കർക്കിടകക്കലി; സംസ്ഥാനത്ത് തുറന്നത് 24 അണക്കെട്ടുകൾ; തൃശൂരും പാലക്കാടും തുറന്നത് അഞ്ചു ഡാമുകൾ
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ജലനിരപ്പ് വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് 24 അണക്കെട്ടുകൾ തുറന്നു. ഇതിൽ 26 വർഷത്തിനുശേഷം തുറക്കുന്ന ചെറുതോണി അണക്കെട്ടും അഞ്ചുവർഷം കൂടി തുറക്കുന്ന ഇടമലയാർ അണക്കെട്ടും ഉൾപ്പെടും. ഇടുക്കി റിസർവോയറിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ട്രയൽ റണ്ണിനായി തുറന്നെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടി ജലനിരപ്പ് വർധിക്കുന്ന പശ്ചാത്തലത്തിൽ ഷട്ടർ തുറന്നുതന്നെ തുടരുകയാണ്. വെള്ളിയാഴ്ച രാവിലെ ആറിന് കൂടുതൽ ഷട്ടറുകൾ തുറക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. സംസ്ഥാനത്തു തുറന്ന ഡാമുകൾ തിരുവനന്തപുരം: പേപ്പാറ, അരുവിക്കര, നെയ്യാർ കൊല്ലം: തെൻമല പത്തനംതിട്ട: കക്കി ഇടുക്കി: ചെറുതോണി, മലങ്കര, കല്ലാർകുട്ടി, ലോവർ പെരിയാർ എറണാകുളം: ഇടമലയാർ, ഭൂതത്താൻകെട്ട് തൃശൂർ: പെരിങ്ങൽക്കുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി പാലക്കാട്: മലന്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരന്പുഴ, ശിരുവാണി കോഴിക്കോട്: കക്കയം. വയനാട്: ബാണാസുര സാഗർ, കാരാപ്പുഴ കണ്ണൂർ:…
Read Moreപെണ്‍കുട്ടികളെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് അറസ്റ്റില്‍; പീഡന വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിരുന്നതായി കുട്ടികൾ
പാലോട്: പെണ്‍കുട്ടികളെ പീഡിപ്പിച്ച ട്യൂഷന് അധ്യാപകന് പിടിയിൽ. കുട്ടികളെ ട്യൂഷനെടുക്കുന്ന വീട്ടില്‍ വച്ച് ഇയാൾ പിഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പലതവണ ഉപദ്രവിച്ചത്. ക്രൂരമായ പീഡനം സഹിക്കാനാകാതെ വന്നതോടെ കുട്ടികളിലൊരാള്‍ അമ്മയോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ വീട്ടുകാര്‍ സ്ക്കൂളുമായി ബന്ധപ്പെട്ടു. സ്ക്കൂള് അധികൃതര്‍ പാലോട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമപ്രകാരം ഇയാൾക്കെതിരേകേസെടുക്കുകയായിരുന്നു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലോട് സബ് ഇന്‍സ്പെക്ടര്‍ കെ.ബി.മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ അഷറഫ്, മധുപന്, ഭുവനചന്ദ്രന്, എഎസ്ഐമാരായ ഇര്‍ഷാദ്, അന്‍സാരി, സിപിഒമാരായ പ്രശാന്ത് കുമാര്‍, രാജേഷ്, ലജു, അമൃത എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Moreപരാതിയുമായി സ്റ്റേഷനിൽ എത്തിയ രമയ്ക്ക് പരിഹാരമായി നൽകിയത് സ്നേഹവീട്
എസ്.രാജേന്ദ്രകുമാർ വിഴിഞ്ഞം: ആരോരുമില്ലാതെ ദുരിതത്തിലായ രമയ്ക്കും ഒരു സ്നേഹവീടൊരുക്കി ജനകീയമായി കോവളം ജനമൈത്രി പോലീസ്. ക്രമസമാധാന പരിപാലനത്തിനൊപ്പം, ജീവകാരുണ്യത്തിലും അശരണർക്ക് കൈത്താങ്ങായി മാറുകയാണ് ഇവിടത്തെ ഒരു കൂട്ടം നിയമപാലകർ.അർപ്പണബോധനവും സുമനസുകളുടെ സഹായവും ഒത്തുചേർന്നപ്പോൾ പാച്ചല്ലൂർ പാറവിള മദ്രസയ്ക്കു സമീപം രമാഭവനിൽ രമയ്ക്ക് വീശിയടിക്കുന്ന കാറ്റിനെയും മഴയെയും പേടിക്കാതെ അന്തിയുറങ്ങാനൊരിടമായി. സഹജീവികളുടെ ജീവിത ദുരിതത്തിലും കൈത്താങ്ങായി മാറുകയെന്ന ദൗത്യം പൂർണമാക്കിയ ജനകീയ പോലീസിന്റെ മൂന്ന് മാസത്തിനുള്ളിലെ രണ്ടാമത്തെ സ്നേഹ ഭവന പദ്ധതിയാണിത്. അച്ഛൻ ദിവാകരനും അമ്മ കൗസല്യയും മരിക്കുകയും ഏക സഹോദരി വിവാഹത്തോടെ നെയ്യാറ്റിൻകരയിലേക്ക് താമസം മാറുകയും ചെയ്തതോടെ ജീവിതത്തിൽ രമ ഒറ്റപ്പെടുകയായിരുന്നു. 2010 ൽ നഗരസഭയിൽ നിന്നും രണ്ട് സെന്റ് വസ്തു സൗജന്യമായി ലഭിച്ചു. 2011ൽ വീട് വയ്ക്കുന്നതിന് കിട്ടിയ തുച്ഛമായ ധനസഹായം കൊണ്ട്കെട്ടിടം പണിയാരംഭിച്ചെങ്കിലും സാമ്പത്തിക പരാധീനത പൂർത്തീകരണത്തിന് തിരിച്ചടിയായി. ശക്തമായ മഴയിലും കാറ്റിലും വീട്…
Read Moreസംസ്ഥാനത്ത് അസാധാരണ സാഹചര്യം; കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 22 ഡാമുകൾ തുറക്കേണ്ടി വന്നെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് നടന്ന ഉന്നതതല യോഗത്തിന് ശേഷം വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ സംസ്ഥാനത്ത് 22 ഡാമുകൾ തുറക്കേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇത് അസാധാരണമായ സാഹചര്യമാണ്. മുൻപ് ഒരിക്കൽ പോലും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടില്ല. എല്ലാ വകുപ്പുകളും ഏകോപിപ്പിച്ച് വേണ്ട മുൻകരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രിമാർക്ക് ഓരോ ജില്ലകളുടെ ചുമതലകൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 26 വർഷത്തിന് ശേഷം ഇടുക്കി ഡാം തുറക്കേണ്ട സ്ഥിതിയെത്തിയിരിക്കുകയാണ്. ഡാം തുറക്കുന്നുവെന്ന് കേട്ട് പൊതുജനങ്ങൾ കാണാൻ വലിയതോതിൽ എത്തുന്ന സാഹചര്യം മുൻപുണ്ടായിട്ടുണ്ടെന്നും ഇതൊഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. രക്ഷാപ്രവർത്തനത്തിന് നിയോഗിക്കപ്പെട്ടവർ മാത്രമേ അപകട മേഖലകളിലേക്ക് പോകാവൂ. വിനോദ സഞ്ചാരികൾ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും ചേർന്നാണ്…
Read More