കുളത്തുപ്പുഴ: കുളത്തുപ്പുഴ റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന പൊന്മുടി വനഭാഗത്ത് മ്ലാവിനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഗ്രേഡ് എസ്ഐ ഉള്‍പ്പടെ മൂന്നുപേരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ് ഐ അയൂബ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ ഒളിവിലാണ്. ഇവരുടെ സഹായിയായ പോസ്റ്റ്മാൻ മനുവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് പൊന്മുടി വനമേഖലയില്‍ അയൂബ് ഉള്‍പ്പടെ ഏഴംഗ സംഘം മൂന്നു തോക്കുകള്‍ ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയത്. വെടിവച്ചുകൊന്ന മ്ലാവിനെ വനം വകുപ്പ് ചെക്ക്പോസ്റ്റ് വഴി പോലീസ് വാഹനത്തില്‍ തന്നെ പുറത്തെത്തിച്ചു പങ്കുവച്ചെടുത്തു. കേസില്‍ കുളത്തുപ്പുഴ മൈലമൂട് സ്വദേശികളായ സജീര്‍, സമീര്‍, വിതുര സ്വദേശി നിഷാദ് എന്നിവരെ വനപാലകര്‍ പിടികൂടി. ഇവര്‍ എസ്ഐ അയൂബിന്റെ ബന്ധുക്കളാണ്. മടത്തറ കൊല്ലായില്‍ പോസ്റ്റ് മാസ്റ്റര്‍ മനു എന്നയാളാണ് പോലീസ്…
Read MoreCategory: TVM
ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്
തിരുവനന്തപുരം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ നിന്നും പുറത്തുപോയ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക് എത്തുന്നു. ഇത് സംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം തീരുമാനമെടുത്തു കഴിഞ്ഞു. ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തി. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ജയരാജന്‍റെ മടങ്ങിവരവിന് അനുവാദം നൽകും. തിങ്കളാഴ്ച എൽഡിഎഫ് യോഗം ചേരുന്നുണ്ട്. ഈ യോഗത്തിൽ സിപിഎം ഇക്കാര്യം മുന്നണിയിലെ മറ്റ് പാർട്ടികളെ അറിയിക്കും. മുൻപ് ജയരാജന്‍റെ മടങ്ങിവരവിന് കളമൊരുക്കിയപ്പോൾ സിപിഐ എതിർപ്പുന്നയിച്ച് രംഗത്തുവന്നിരുന്നു. ജയരാജനെ മടക്കിക്കൊണ്ടുവന്നാൽ ഒരു മന്ത്രികൂടി സിപിഎമ്മിന് അധികമാകും. അങ്ങനെയായാൽ തങ്ങൾക്കും ഒരു മന്ത്രിസ്ഥാനം കൂടി വേണമെന്ന് സിപിഐ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇത്തരമൊരു വാദഗതി സിപിഐ ഉയർത്തിയതിനാൽ തിങ്കളാഴ്ചത്തെ എൽഡിഎഫ് യോഗത്തിന് മുൻപ് അവരുമായി സിപിഎം പ്രത്യേക ചർച്ച നടത്തും. ജയരാജനെ മടക്കിക്കൊണ്ടു വരുന്നതിന്‍റെ…
Read Moreകുട്ടനാട് മേഖലയിലെ കാർഷിക കടങ്ങൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം; മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് സമയം അനുവദിച്ച് മന്ത്രിസഭായോഗം
തിരുവനന്തപുരം: കനത്ത മഴ ദുരിതം വിതച്ച കുട്ടനാട് മേഖലയിലെ കർഷകരുടെ കാർഷിക കടങ്ങൾക്ക് സർക്കാർ ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇതിനായി സംസ്ഥാന-ജില്ലാ തല ബാങ്കേഴ്സ് സമിതി ധനവകുപ്പ് വിളിച്ചുചേർത്ത് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മഴ കനത്ത നാശം വിതച്ച കുട്ടനാട് മേഖലയിലെ നടപടികൾ ഏകോപിപ്പിക്കാൻ ആലപ്പുഴ ജില്ലാ കളക്ടറെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. മഴയിൽ തകർന്ന പാലങ്ങളും റോഡുകളും ഉടനടി നവീകരിക്കും. കുട്ടനാട് മേഖലയിലെ ജനങ്ങൾക്ക് വൈദ്യുതി, വാട്ടർ കണക്ഷൻ ബില്ലുകൾ അടയ്ക്കുന്നതിന് അടുത്ത ജനുവരി വരെ സമയം അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Read Moreവിവാദങ്ങൾക്കൊടുവിൽ നടൻ മോഹൻലാൽ മുഖ്യാതിഥിയായുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണം ഇന്ന്
തിരുവനന്തപുരം: വിവാദങ്ങൾക്കും സംവാദങ്ങൾക്കും ഇടയാക്കിയ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകുന്നേരം ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും.സിനിമാ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ അധ്യക്ഷത വഹിക്കും. ചലച്ചിത്ര നടൻ മോഹൻലാൽ മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ വി.കെ.പ്രശാന്ത് എന്നിവരും ചങ്ങിൽ പങ്കെടുക്കും. മോഹൻലാലിനെ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുന്നതിനെതിരെ നേരത്തെ ചലച്ചിത്ര രംഗത്തെ ഒരു വിഭാഗം പ്രവർത്തകർ രംഗത്ത് വന്നിരുന്നു. മോഹൻലാലിനെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പ്രതിഷേധക്കാർ പിൻവാങ്ങുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് മോഹൻലാലിനെ മുഖ്യാതിഥിയായി ചടങ്ങിലേക്ക് ക്ഷണിച്ചത്.
Read Moreചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ പങ്കെടുക്കേണ്ടവർക്ക് പങ്കെടുക്കാമെന്ന് മന്ത്രി ബാലൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങ് ബുധനാഴ്ച നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സിനിമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാൽ മുഖ്യാതിഥിയാകുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ പങ്കെടുക്കേണ്ടവർക്ക് പരിപാടിയിൽ പങ്കെടുക്കാമെന്നാണ് മന്ത്രി മറുപടി നൽകിയത്. വിവാദങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബുധനാഴ്ച നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയാണ് വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. വാർത്താ സമ്മേളനത്തിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ കമലും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
Read Moreഅഖിവേന്ത്യ വാഹന പണിമുടക്ക്; സർവകലാശാലകൾ ചൊവ്വാഴ്ചത്തെ പരീക്ഷകൾ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം അഖിലേന്ത്യ തലത്തിൽ വിവിധ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടർന്ന് വിവിധ സർവകലാശാലകൾ ചൊവ്വാഴ്ച നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂർ, എംജി സർവകലാശാലകളാണ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലകൾ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച നടത്താനിരുന്ന ഹയർ സെക്കന്‍ററി ഒന്നാം വർഷ ഇംപ്രൂവ്മെന്‍റ്, സപ്ലിമെന്‍ററി പരീക്ഷകളും പരീക്ഷ ബോർഡ് മാറ്റിവച്ചിട്ടുണ്ട്.
Read Moreമഞ്ചേശ്വരം കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ക്രിമിനലുകളെന്ന് കോടിയേരി
തിരുവനന്തപുരം: കാസർഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് ക്രിമിനൽ സംഘമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരം സംഭവങ്ങൾക്കെതിരേ ശക്തമായ പ്രതിഷേധം ഉയർന്നു വരണം. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുകയായിരുന്ന അബ്ദുള്‍ സിദ്ദിഖി എന്ന യുവാവിനെ ബൈക്കിലെത്തിയ അക്രമിസംഘം കൊലപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ബിജെപി-ആര്‍എസ്എസ് സംഘം കൊലപ്പെടുത്തുന്ന പതിനേഴാമത്തെ സിപിഎം പ്രവർത്തകനാണ് അബ്ദുൾ സിദ്ദിഖ്. ഒരു ഭാഗത്ത് എസ്ഡിപിഐയും മറുഭാഗത്ത് ആര്‍എസ്എസും കൊലപാതകങ്ങള്‍ നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.
Read Moreമോട്ടോർ വാഹന പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; പണിമുടക്കിൽ കെഎസ്ആർടിസിയും
തിരുവനന്തപുരം: മോട്ടോർ വ്യവസായ സംരക്ഷണ സമിതി ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത 24 മണിക്കൂർ മോട്ടോർവാഹന പണിമുടക്ക് ഇന്ന് അർധരാത്രി തുടങ്ങും. സ്വകാര്യബസുകൾ, ചരക്ക് വാഹനങ്ങൾ, ഓട്ടോ, ടാക്സി തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കുക, ഇൻഷ്വറൻസ് പ്രീമിയം വർധന പിൻവലിക്കുക, പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. വർക്ഷോപ്പുകൾ, സർവീസ് സെന്ററുകൾ, ഡ്രൈവിംഗ് സ്കൂളുകൾ തുടങ്ങിയവയും പണിമുടക്കിന്റെ ഭാഗമാകും. പണിമുടക്കിൽ കെഎസ്ആർടിസിയും മാനേജ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാരും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് അർധരാത്രിമുതൽ 24 മണിക്കൂർ പണിമുടക്കും. സിഐടിയു,എഐടിയുസി, ഐ എൻടിയുസി, കെഎസ്ടിഡിയു തുടങ്ങിയ സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
Read Moreപേരൂർക്കടയിൽ അന്യസംസ്ഥാനക്കാർ പത്താംനിലയിൽ നിന്നും ചാടി മരിച്ചു; മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ
തിരുവനന്തപുരം: പേരൂര്‍ക്കടയിൽ ഫ്ലാറ്റിന്‍റെ 10-ാം നിലയില്‍ നിന്നു ചാടിയ ഇതര സംസ്ഥാനക്കാരനായ വയോധികന് മരിച്ചു. മുംബൈ സ്വദേശി മുന്നലാല്‍ ജലാന്‍ (68) ആണ് മരിച്ചത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. പുലർച്ചെ ഏഴിനായിരുന്നു സംഭവം. മുന്നലാലിന്റെ മകന് വേളി വിഎസ്എസ്സിയില് ജോലിക്കാരനാണ്. രണ്ടു വർഷമായി ഇവർ മുക്കോല-മരുതൂര്‍ റോഡിലെ ഫ്ലാറ്റിലായിരുന്നു താമസം. വീട്ടുകാരറിയാതെ ഫ്ലാറ്റിന്‍റെ 10-ാം നിലയിലെത്തിയ ഇയാൾ താഴേയ്ക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
Read Moreമീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണു നല്ലതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള
തിരുവനന്തപുരം: എസ്.ഹരീഷിന്റെ നോവൽ മീശയ്ക്കെതിരായ സംഘപരിവാർ പ്രതിഷേധത്തിൽ പ്രതികരണവുമായി പുതിയ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് നോവൽ ഉണ്ടാക്കിയ മുറിവിന് ആഴം കൂട്ടരുതെന്നും നോവലിനെതിരേ പ്രതിഷേധിക്കാൻ ബിജെപി നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. മീശ അധികം മുകളിലേക്ക് വളരാതിരിക്കുന്നതാണു നല്ലതെന്നും ബിജെപി അധ്യക്ഷൻ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിലുൾപ്പെടെയുള്ള ഭീഷണിയെ തുടർന്ന് മീശ എന്ന തന്റെ നോവൽ എസ്. ഹരീഷ് പിൻവലിച്ചിരുന്നു. നോവലിലെ പരാമർശങ്ങളുടെ പേരിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപമാനിക്കാനുള്ള നീക്കമുണ്ടായതിനെ തുടർന്നാണ് ഒരു മലയാള വാരികയിൽ പ്രസിദ്ധീകരിച്ചുവന്ന നോവൽ പിൻവലിക്കാൻ നിർബന്ധിതനായതെന്ന് കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുകൂടിയായ എസ്.ഹരീഷ് പറഞ്ഞു. മീശ എന്ന നോവലിലെ രണ്ടു കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗമാണ് വിവാദമായത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് സംഘപരിവാർ സംഘടനകൾ രംഗത്തു വന്നിരുന്നു. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ…
Read More