കാട്ടാക്കട : മൽസ്യം വാങ്ങാനെന്ന വ്യാജേന ബൈക്കിലെത്തിയ യുവാവ് മൽസ്യ വിൽപനകാരിയെ തള്ളി താഴെയിട്ടു പണവുമായി കടന്നു. വിഴിഞ്ഞം മുല്ലൂർ സ്വദേശിനി നിർമല(45)യുടെ പണമാണു നഷ്ടമായത്. ജംക്ഷനു സമീപം കഴിഞ്ഞ നാലു വർഷമായി ഇവർ മൽസ്യ വിൽപന നടത്തുന്നു. ഇന്നലെ വൈകിട്ട് ബൈക്കിലെത്തിയ യുവാവ് മൽസ്യം വാങ്ങി. അഞ്ഞൂറ് രൂപ നൽകി. ചില്ലറ നൽകാൻ പണം സൂക്ഷിച്ച തുണിസഞ്ചി തപ്പുന്നതിനിടെ നിർമലയെ തള്ളിയിട്ടു പണമടങ്ങിയ തുണി സഞ്ചിയുമായി ബൈക്കിൽ കടക്കുകയായിരുന്നു. ആറായിരത്തോളം രൂപ ഉണ്ടായിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവാണു പണം തട്ടി കടന്നത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ആളെ തിരിച്ചറിയാനായില്ല. കാട്ടാക്കട പോലീസ് അന്വേഷണം തുടങ്ങി.
Read MoreCategory: TVM
റിട്ടയേർഡ് അസിസ്റ്റന്റ് കമന്‍ഡാന്റിന്റെ വീട്ടില്‍ മോഷണം; 16 പവന് സ്വർണം കവർന്നു; മുറിയിൽ ലാപ്ടോപ്പും വിലപിടിപ്പുള്ള മൊബൈല്‍ഫോണുകളും ഉണ്ടായിരുന്നെന്ന് വീട്ടുകാർ
പേരൂര്‍ക്കട: റിട്ട. അസി. കമന്‍ഡാന്റിന്റെ വീട്ടില്‍ മോഷണം. മോഷ്ടാക്കള്‍ 16 പവന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. ഇന്നലെ രാത്രി 11 മണിയോടെ വട്ടിയൂര്‍ക്കാവ് നെട്ടയം സി.പി.ടിക്ക് എതിര്‍വശം അശ്വതിയില്‍ രവീന്ദ്രന് നായരുടെ വീട്ടിലായിരുന്നു മോഷണം. ഇരുനില വീട്ടില്‍ രവീന്ദ്രന് നായരും ഭാര്യയും മക്കളുമാണ് താമസിച്ചു വരുന്നത്. ഭക്ഷണം കഴിക്കുന്നതിന് എല്ലാപേരും ഒന്നിച്ച് മുകളിലത്തെ നിലയില്‍ കഴിയുമ്പോഴാണ് മോഷണമെന്നാണു സൂചന. താഴത്തെ നിലയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ലാപ്ടോപ്പും വിലപിടിപ്പുള്ള മൊബൈല്‍ഫോണുകളും ഇതിനു സമീപമുണ്ടായിരുന്നുവെങ്കിലും അവയൊന്നും മോഷണം പോയിട്ടില്ല. താഴത്തെ നിലയിലുള്ള അടുക്കളവാതിൽ അടച്ചിരുന്നില്ല. ഇതുവഴിയാകാം മോഷ്ടാക്കൾ അകത്തു കടന്നതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വട്ടിയൂര്‍ക്കാവ് എസ്.ഐ മുരളീകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സംഭവസ്ഥലത്തെത്തി തെളിവെടുത്തു.
Read Moreവണ്ണപ്പുറം കൂട്ടക്കൊലപാതകം: തിരുവനന്തപുരത്ത് ഒരാൾ കസ്റ്റഡിയിൽ; പാങ്ങോട് സ്വദേശി ഷിബുവിനെ പോലീസ് ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വണ്ണപ്പുറത്ത് നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. പാങ്ങോട് സ്വദേശി ഷിബു എന്നയാളാണ് പിടിയിലായിരിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. നേരത്തെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ ഇടുക്കിയിലെ പൈനാവ് പോലീസ് ക്യാന്പിൽ ചോദ്യം ചെയ്തു വരികയായിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
Read Moreഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ല; കീഴാറ്റൂർ ബൈപാസിൽ കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് സുധാകരൻ
തിരുവനന്തപുരം: കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരൻ. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സർക്കാരിന് ഉത്തരവാദിത്വമില്ല. നിലപാട് തിരുത്താൻ കേന്ദ്രം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കീഴാറ്റൂർ ബൈപാസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കുമെന്ന് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ വിദഗ്ധ സമിതി എന്ന് വരുമെന്നോ, എന്നു പഠന റിപ്പോർട്ട് നൽകുമെന്നോ കേന്ദ്ര സർക്കാർ വ്യക്തമാക്കിയില്ല. കീഴാറ്റൂർ നിർദിഷ്ട ബൈപാസിനെതിരേ സമരം നടത്തുന്ന വയൽക്കിളികൾ അടക്കമുള്ളവരും ബിജെപി നേതാക്കളുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
Read Moreഡാൻസ് പ്രോഗ്രാമിന്റെ മറവിൽ പതിനാലുകാരിയെ വശീകരിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: പതിനാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഉച്ചക്കട പയറ്റുവിള കുഴിയൻ വിള വീട്ടിൽ ആനന്ദ് ഷാജി (20) യെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റു ചെയ്തത്. ഏതാനും നാളുകൾക്ക് മുമ്പ് ഡാൻസ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ പെൺകുട്ടിയെ വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. ഇയാൾ നടത്തുന്ന ഡാൻസ് ട്രൂപ്പിലെ ചിലർക്കും സംഭവവുമായി ബന്ധമുണ്ടൊയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreകീറിയ നോട്ടുകൾ മാറാൻ റിസർവ് ബാങ്ക് സൗകര്യമൊരുക്കണം;നോട്ടു നിരോധനം സാധാരണക്കാരന്റെ ജീവിതം ദുഃസഹമാക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കാതെയെന്ന്
തിരുവനന്തപുരം: കീറിയ നോട്ടുകൾ മാറിക്കൊടുക്കാൻ റിസർവ് ബാങ്ക് സൗകര്യമൊരുക്കണമെന്ന് ബാങ്ക് എംപ്ലോയിസ് കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ജീവിതം ദുഃസഹമാക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കാതെയാണ് കേന്ദ്രസർക്കാർ നോട്ടു നിരോധനം ഏർപ്പെടുത്തിയത്. നടപ്പാക്കി 21 മാസം കഴിഞ്ഞിട്ടും കേടുവന്ന നോട്ടുകൾ മാറ്റി നൽകാനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. എടിഎമ്മുകളിൽപോലും കീറിയ നോട്ടുകൾ ലഭിക്കുന്ന സാഹചര്യമാണുള്ളത്. പുതിയ നോട്ടുകളുമായി ബന്ധപ്പെട്ട് നോട്ട് റീഫണ്ട് റൂൾസ് റിസർവ് ബാങ്ക് തയാറാക്കിയിട്ടില്ല. കീറിയതും മുഷിഞ്ഞതുമായ നോട്ടുകൾ മാറ്റി നൽകാൻ വാണിജ്യ ബാങ്കുകളിൽ കൗണ്ടർ തുറക്കണമെന്ന് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുള്ളതും ഉപേക്ഷിച്ചിരിക്കുകയാണ്. പുതിയ നൂറുരൂപ നോട്ടുവരുന്നതോടെ ജനങ്ങൾക്കുണ്ടാകുന്ന വൈഷമ്യങ്ങൾ പരിഹരിക്കാൻ നടപടിയുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു.
Read Moreവിദേശ വനിത കൊല്ലപ്പെട്ട കേസ്: സിബിഐ അന്വേഷണം വേണ്ട; മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
കൊച്ചി: തിരുവനന്തപുരത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മരിച്ച വിദേശ വനിതയുടെ ആണ്‍സുഹൃത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കേസിൽ സിബിഐ അന്വേഷണത്തെ സംസ്ഥാന സർക്കാരും എതിർത്തിരുന്നു. അന്വേഷണം കാര്യക്ഷമമായാണ് മുന്നോട്ടുപോകുന്നതെന്നും ഈ സാഹചര്യത്തിൽ സിബിഐ അന്വേഷണം എന്ന ആവശ്യം പ്രസക്തമല്ലെന്നുമായിരുന്നു സർക്കാരിന്റെ വാദം. കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം ഹൈക്കോടതി ആണ്‍സുഹൃത്തിന്റെ ഹർജി തള്ളുകയായിരുന്നു.
Read Moreസംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷന് കോഡുകള്‍ കൂടി കെഎൽ 74 മുതൽ കെഎൽ 79
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് വാഹന രജിസ്ട്രേഷൻ കോഡുകൾ കൂടി തുടങ്ങി. പുതുയതായി രൂപീകരിച്ച ആറു സബ് ആർടി ഓഫീസുകൾക്കായി കെഎൽ 74 മുതൽ കെഎൽ 79 വരെയാണ് അനുവദിച്ചത്.കാട്ടാക്കട 74, തൃപ്പയാർ 75, നന്മണ്ട 76, പേരാമ്പ്ര 77, ഇരിട്ടി 78, വെള്ളരിക്കുണ്ട് 79 എന്നിങ്ങനെയാണു പുതിയ കോഡുകൾ. ഇവിടങ്ങളിൽ സബ് ആർടി ഓഫീസുകൾ തുടങ്ങാൻ ഫെബ്രുവരിയിൽ സർക്കാർ തീരുമാനിച്ചിരുന്നു.
Read Moreജി.എസ്.ടി, ഫെസ്ബുക്ക്, ഇൻസ്റ്റാഗ്രാം… ഓണം കൊഴുപ്പിക്കാൻ പുതിയ പേരുകളിൽ വാറ്റു ചാരായം
കാട്ടാക്കട: ഓണം മുന്നിൽ കണ്ട് പുതിയ അടവുകളുമായി വാറ്റുചാരായ ലോബി. ഇക്കുറി ഓണം കൊഴുപ്പിക്കാൻ മുന്തിയ ഇനമെന്ന് പറഞ്ഞ് വാറ്റ് ചാരായം വിപണിയിൽ എത്തിക്കാൻ ശ്രമം തുടങ്ങി. ജി.എസ്.ടി, ഫെസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ദേ മാവേലി കൊമ്പത്ത് തുടങ്ങി വിവിധ പേരുകളിൽ ചാരായം നിർമ്മിക്കുന്ന സംഘമാണ് ഇപ്പോൾ ഓണം കൊഴുപ്പിക്കാൻ എത്തുന്നത്. പെരുച്ചാഴി എന്ന പേരിൽ വിളിക്കുന്ന വാറ്റൻ പലേടത്തും റെഡിയായി കഴിഞ്ഞു. വനവും നാടും അതിരിടുന്ന സ്ഥലങ്ങളിലാണ് വാറ്റു ചാരായം നിർമിക്കുന്നത്. വനത്തിലെ ചില കേന്ദ്രങ്ങളിൽ ഉറയിടുന്ന വാറ്റ് അവിടെ നിന്നും പുറത്ത് എത്തിച്ചാണ് അത് ചാരായമാക്കി വാറ്റുന്നത്. ഇതിൽ ഏലക്കാ, ഓറഞ്ച്, പൈനാപ്പിൾ എന്നിവയുടെ കൃത്രിമ എസൻസും പിന്നെ കടത്തികൊണ്ടുവരുന്ന സ്പിരിറ്റും ചേർത്ത് വിൽക്കും. അതാണ് പെരുച്ചാഴി എന്ന പേരിൽ വിൽക്കുന്നത്. കഴിച്ചാൽ പെരുച്ചാഴിയെപോലെ വീര്യം കിട്ടുമെന്നാണ് പരസ്യം. വാറ്റുകാർ ഇക്കുറി എസ്.എം.എസ് സംവിധാനവുമായാണ് വിപണിപിടിക്കാനിറങ്ങിയിരിക്കുന്നത്.…
Read Moreസംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജലനിരപ്പ് 2,398 അടിയിലെത്തിയാൽ ഡാം തുറക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം മഴ ശക്തമായിരുന്ന മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറായി കാര്യമായ മഴ പെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ജലാശയങ്ങളിൽ എല്ലാം വെള്ളം നിറഞ്ഞൊഴുകുകയാണ്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാൽ മാത്രമേ ജലാശയങ്ങളിലെ വെള്ളം കുറയുകയുള്ളൂ. ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 2,396 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ശേഷം മഴ കുറഞ്ഞത് ആശങ്ക കുറച്ചിട്ടുണ്ട്. ജലനിരപ്പ് 2,398 അടിയിലെത്തിയാൽ ഡാം തുറക്കാൻ തന്നെയാണ് തീരുമാനമെന്ന് ഇടുക്കിയിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം വൈദ്യുതി മന്ത്രി എം.എം.മണി വ്യക്തമാക്കിയിരുന്നു.
Read More