സുനിയുടെ സംഘാംഗത്തെ പൊക്കിയത് കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവ സംവിധായകന്റെ ഫ്ളാറ്റില്‍ നിന്ന്, സിനിമക്കാരുടെ ‘ഡ്രാഗണ്‍ ഹൗസ്’ ദുരൂഹതകളുടെ കേന്ദ്രം

യുവ സിനിമ നടിയെ അര്‍ധരാത്രി ആക്രമിച്ച സംഭവത്തിന്റെ മുഖ്യ സൂത്രധാരന്‍ പള്‍സര്‍ സുനിയുടെ കൂട്ടാളിയെ കാക്കനാട്ടെ യുവസംവിധായകന്റെ ഫഌറ്റില്‍ നിന്നു പൊക്കി. നടിയെ ആക്രമിക്കാന്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയെയല്ല മറിച്ച് സുനിക്കും കൂട്ടര്‍ക്കും സഹായം ചെയ്തു കൊടുത്തയാളാണ് പിടിയിലായത്. കൊച്ചിയില്‍ സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെ നിരീക്ഷിച്ചതില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. പിടികൂടിയ മണികണ്ഠന്‍ അടക്കമുളളവരുടെ വിവരങ്ങള്‍ പുറത്തുവിടുമ്പോഴും ഫഌറ്റില്‍ നിന്നും പിടികൂടിയ ആളുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല. കാക്കനാടുളള ഈ ഫഌറ്റ് സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ച് താമസിക്കുന്ന ഇടം കൂടിയാണ്. അതേസമയം, ഫഌറ്റിന്റെ ഉടമയായ യുവസംവിധായകന്‍ പ്രശസ്ത അമ്മ നടിയുടെ മകനാണ്. ഇവര്‍ സിപിഎമ്മുമായി അടുത്ത ബന്ധമുള്ള വ്യക്തിയുമാണ്. വിവാഹമോചിതനായശേഷം കാക്കനാട്ടെ ഫഌറ്റിലാണ് ഈ സംവിധായകന്റെ താമസം. സിനിമരംഗത്തെ മദ്യപാനികളുടെയും കഞ്ചാവ് വലിക്കാരുടെയും കേന്ദ്രമെന്നാണ് ഈ ഫഌറ്റ് അറിയപ്പെടുന്നതുതന്നെ. സിനിമക്കാര്‍ക്കിടയില്‍ ‘ഡ്രാഗണ്‍ ഹൗസ്’ എന്നു…

Read More

പ്രതീഷ് ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് മൂന്നുമാസം മുമ്പ്, ജിഷയെക്കുറിച്ച് സംശയം മുറുകിയതോടെ വീട്ടില്‍ വഴക്ക് സ്ഥിരമായി, കുന്നംകുളത്തെ നടുക്കി പാതിരാ കൊലപാതകം

കുന്നംകുളം ആനായ്ക്കലില്‍ ഒന്‍പതാംക്ലാസുകാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ആനായ്ക്കല്‍ പനങ്ങാട്ട് വീട്ടില്‍ പ്രതീഷിന്‍റെ ഭാര്യ ജിഷയാണ് (33) വെട്ടേറ്റ് മരിച്ചത്. ഭര്‍ത്താവ് പ്രതീഷ് (48) പിന്നീട് കുന്നംകുളം പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ചൊവ്വാഴ്ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.  ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയതു മുതല്‍ പ്രതീഷിന് ഭാര്യയെ സംശയമായിരുന്നു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ പലവട്ടം വഴക്കടിച്ചിട്ടുമുണ്ടെന്ന് അയല്‍ക്കാര്‍ പറയുന്നു. പലപ്പോഴും വഴക്ക് രാത്രി വൈകുംവരെ നീണ്ടിരുന്നു. സംശയരോഗവും വഴക്കുമാണ് ജിഷയെ വെട്ടിക്കൊല്ലാന്‍ പ്രതിയെ പ്രേരിപ്പിച്ചത്. പ്രതീഷ്, ഭാര്യ ജിഷ, ഏകമകള്‍ നേഹ, പ്രതീഷിന്റെ അമ്മ എന്നിവര്‍ മാത്രമാണ് വീട്ടിലുള്ളത്. വീടിനുള്ളിലെ ഹാളിലാണ് പ്രതീഷും ഭാര്യയും മകള്‍ നേഹയും കിടക്കാറുള്ളത്. അസുഖബാധിതയായ അമ്മ അകത്തെ ഒരു മുറിയിലാണ് കിടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ ബഹളം കേട്ട് ഉണര്‍ന്ന നേഹ കണ്ടത് അച്ഛന്‍ അമ്മയെ…

Read More

ഏഴാം വയസില്‍ ഞാന്‍ ലൈംഗികചൂഷണത്തിന് വിധേയനായി, ഇരയാക്കിയത് അടുത്തയാളുകള്‍, ലൈംഗിക വിദ്യാഭ്യാസം ആവശ്യം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീര വാസുദേവ്

തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് മീര വാസുദേവ് എന്ന മുംബൈക്കാരി. മലയാളി അല്ലാതിരുന്നിട്ടും മലയാള സിനിമയെ ചേര്‍ത്തുപിടിച്ച മീരയ്ക്ക് പിന്നീട് തിളങ്ങാനായില്ല. തന്മാത്രയ്ക്കുശേഷം രണ്ടാംനിര സിനിമകളിലേക്ക് ഒതുക്കപ്പെട്ടതോടെ അവര്‍ പതിയെ അന്യഭാഷകളിലേക്ക് ചേക്കേറി. എന്നാല്‍ മലയാളത്തോടുള്ള ഇഷ്ടം വിടാതിരുന്ന അവര്‍ വീണ്ടും തിരിച്ചെത്തി. രാഷ്ട്രദീപിക സിനിമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് അവര്‍. വ്യക്തിജീവിതത്തില്‍ നേരിടേണ്ടിവന്ന പല വിഷമഘട്ടത്തെക്കുറിച്ചും അഭിമുഖത്തിനിടെ മീര തുറന്നുപറഞ്ഞു. പീഡനകാലമായിരുന്ന ആദ്യ വിവാഹത്തെക്കുറിച്ചും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ജോണുമായുള്ള വേര്‍പിരിയലുമൊക്കെ. തന്റെ ചെറുപ്പകാലത്ത് താന്‍ നിരവധി തവണ ലൈംഗിക ചൂഷണത്തിനിരയായെന്നു പറഞ്ഞാണ് മീര ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.” ഏഴാം വയസിലാണ് എനിക്ക് ആദ്യമായി ലൈംഗിക ചൂഷണം നേരിടേണ്ടി വന്നത്. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ പഠിപ്പിച്ച വളരെ പ്രായമുള്ള മനുഷ്യന്‍, പ്ലേ സ്‌കൂളിലെ ടീച്ചറിന്റെ ഭര്‍ത്താവ്…

Read More

പള്‍സര്‍ സുനി ചില്ലറക്കാരനല്ല! നിരവധി കേസുകളിലെ പ്രതി, കൊച്ചിയിലെ സിനിമക്കാരുടെ അടുത്ത മിത്രം, സുനിയെ നടി ഒഴിവാക്കിയത് സുഹൃത്തിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന്

കൊച്ചിയില്‍ അര്‍ധരാത്രി സിനിമനടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തിലെ പ്രധാന പ്രതി പള്‍സര്‍ സുനിയുടെത് ക്രിമിനല്‍ പശ്ചാത്തലം. നിരവധി ക്വട്ടേഷന്‍ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. സുനിലിന്റെ പേരില്‍ കൊച്ചിയിലെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍. പെരുമ്പാവൂര്‍ സ്വദേശിയായ ഇയാളുടെ പേരില്‍ പിടിച്ചുപറി, മോഷണം, ക്വട്ടേഷന്‍ പ്രവര്‍ത്തനം തുടങ്ങി നിരവധി കേസുകളാണ് വിവിധ സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതൊന്നും അറിയാതെയായിരുന്നു ഇയാളെ നടി ജോലിക്കെടുത്തത്. പിന്നീട് സുനിയുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞതോടെ നടി ഇയാളെ ജോലിയില്‍നിന്നു പുറത്താക്കി. നടിയുടെ അടുത്ത കൂട്ടുകാരിയുടെ ഭര്‍ത്താവാണ് സുനിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചതെന്നാണ് സിനിമമേഖലയില്‍ നിന്നു ലഭിക്കുന്ന വിവരം. അപകടകാരിയായ സുനിയെ ഒപ്പം കൂട്ടുന്നത് വലിയ പ്രശ്‌നനങ്ങള്‍ക്ക് കാരണമാകുമെന്ന് ഇവരെ അറിയിക്കുകയായിരുന്നു. ഇതാണ് ആക്രമണത്തിന് സുനിലിനെ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ നിഗമനം. സംവിധായകന്‍ ലാലിന്റെ മകന്‍ ജൂണിയര്‍ ലാല്‍ സംവിധാനം…

Read More

ഞെട്ടിത്തരിച്ചു മസ്കറ്റ് മലയാളികള്‍! കൊല്ലപ്പെട്ടതു മൂന്നാമത്തെ മലയാളി യുവതി; കൊല്ലപ്പെട്ടതില്‍ സമാനത; ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടതു ആറു മലയാളികള്‍

മസ്കറ്റ്: തുടര്‍ച്ചയായി മലയാളി യുവതികള്‍ കൊല്ലപ്പെടുന്നതില്‍ ഞെട്ടിത്തരിച്ചു മസ്കറ്റിലെ മലയാളി സമൂഹം. സലാലയില്‍ ഏതാനും മാസങ്ങള്‍ക്കിടെ  മൂന്നാമത്തെ മലയാളി യുവതിയാണ് കൊല്ലപ്പെട്ടത്. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിനു സമീപത്തുള്ള ഫ്‌ളാറ്റിലാണ് നഴ്‌സ് ആയ ഷെബിന്‍റെ മൃതദേഹം കാണപ്പെട്ടത്. സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന ജീവന്‍ ആണ് ഷെബിന്‍റെ ഭര്‍ത്താവ്. രണ്ടാഴ്ച മുന്പ് ഒരു ഒരു മലയാളി യുവതി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറുംമുന്‌പേയാണ് മറ്റൊരു കൊലപാതക വാര്‍ത്ത പ്രവാസി സമൂഹത്തെ നടുക്കിയത്. ഈ മാസം മൂന്നിന് സലാല ഹില്‍ട്ടണ്‍ ഹോട്ടലിലെ ക്ലീനിംഗ് വിഭാഗിലെ ജോലിക്കാരി തിരുവനന്തപുരം ആര്യനാട് സ്വദേശിനി സിന്ധു (21) കൊല്ലപ്പെട്ടിരുന്നു.  സലാലയിലെ വീട്ടിലാണ് സിന്ധു കൊല്ലപ്പെട്ടത്. കവര്‍ച്ച തടയുന്നതിനിടെയാണ് കൊലപാതകമെന്നാണ് പോലീസ് പറഞ്ഞത്. ശരീരത്തില്‍ നിരവധി കുത്തുകളേറ്റിരുന്നു.  കഴിഞ്ഞ…

Read More

അശ്ലീല പേജുകളിലെ സന്ദര്‍ശകര്‍ സൂക്ഷിക്കുക; ചിലര്‍ ഇതെല്ലാം കാണുന്നുണ്ട്! അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

അരുണ്‍ സെബാസ്റ്റ്യന്‍ കൊച്ചി: അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും കയറി ഇറങ്ങുന്നവര്‍  സൂക്ഷിക്കുക. നിങ്ങള്‍ക്കുള്ള കെണി തയാര്‍. കേരള  സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘമാണ് അശ്ലീല സൈറ്റുകളിലെ പതിവ് സന്ദര്‍ശകരെ തുറന്നുകാട്ടാന്‍ രംഗത്തുള്ളത്. സ്വന്തം ഫോണിലോ ലാപ്‌ടോപ്പിലോ ആരുമറിയാതെയാണ് കാണുന്നതെന്നു കരുതി ആശ്വസിക്കേണ്ട, നിങ്ങളെ ചിലരൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. വ്യാജഅക്കൗണ്ടുമായി നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കയറി ഇത്തരം സൈറ്റുകളില്‍ പരതിയാലും കുടുക്കുനുള്ള വിദ്യ സൈബര്‍ വാരിയേഴ്‌സ് എന്ന സംഘത്തിന്‍റെ കൈയിലുണ്ട്. ആദ്യം മുന്നറിയിപ്പ്. അതു കണക്കിലെടുത്ത് ഇന്‍റര്‍നെറ്റിലെ അശ്ലീല സവാരി നിര്‍ത്തിയില്ലെങ്കില്‍  സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ പേരുവിവരങ്ങള്‍ വരും. വ്യാജ അക്കൗണ്ട് ഉണ്ടാക്കി കയറുന്നവരുടെ യഥാര്‍ഥ അക്കൗണ്ട് കണ്ടെത്തിയാണ്  വിവരം പുറത്തുവിടുന്നത്. കേരളാ സൈബര്‍ വാരിയേഴ്‌സ്  ഹാക്കര്‍മാരുടെ കൂട്ടായ്മയാണ്. ഇവര്‍ ഇതിനകംതന്നെ ഇത്തരത്തിലുള്ള നിരവധി പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. അശ്ലീല ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും സ്ഥിരമായി കയറിയിറങ്ങുന്നവരുടെ…

Read More

‘അഭിനവ ചാണക്യന്‍’ ;ആളുകള്‍ക്ക് എങ്ങനെ പണികൊടുക്കാം എന്നതിന്റെ പാഠപുസ്തകമായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ജീവിതത്തിലൂടെ…

സുബ്രഹ്മണ്യന്‍ സ്വാമി ഒരു പ്രസ്ഥാനമാണ്. തന്നെ വെട്ടിലാക്കാന്‍ നോക്കിയവരെയെല്ലാം കൂട്ടിലാക്കിയ തനി വേട്ടക്കാരന്‍. ഇതിനിടയില്‍ പല അഴിമതിക്കാരെയും കുടുക്കിയതിലൂടെ അഴിമതിവിരുദ്ധന്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കുവാനും സ്വാമിയ്ക്കു കഴിഞ്ഞു. ജയലളിത, ശശികല, എ.രാജ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി ഇങ്ങനെ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നാവിന്റെ മൂര്‍ച്ചയറിഞ്ഞവര്‍ ഏറെയാണ്. അനധികൃത സ്വത്തുസമ്പാദനത്തിലൂടെ ജയലളിതയെക്കുടുക്കിയപ്പോള്‍ സോണിയയും രാഹുലും കുടുങ്ങിയത് നാഷണല്‍ ഹെറാള്‍ഡ് കേസിലായിരുന്നു. ടുജി സ്‌പെക്ട്രക്കേസില്‍ ഡിഎംകെയെ ഒന്നടങ്കം പൂട്ടിയാണ് സ്വാമി താരമായത്. ധീരമായ നടപടികളിലൂടെ എതിര്‍ പാര്‍ട്ടിക്കാരുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ നേതാവ്. പതിറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ സത്യസന്ധനായ രാഷ്ട്രീയക്കാരന്‍ എന്ന പേര് നേടിയെടുക്കാന്‍ കഴിഞ്ഞതാണ് ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമിയുടെ നേട്ടം. ചെന്നൈയിലെ മൈലാപ്പൂരില്‍ 1939 സെപ്റ്റംബര്‍ 15നാണ് സ്വാമി ജനിച്ചത്. ഹാര്‍ഡ് വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ സ്വാമി അവിടെ പത്തു…

Read More

മന്നാര്‍ഗുഡിയിലെ ദരിദ്ര കുടുംബത്തില്‍ ജനനം, ഭര്‍ത്താവിന്റെ കാസറ്റ് കടയിലെ വില്പനക്കാരി, ജയലളിതയെ കണ്ടുമുട്ടിയത് വഴിത്തിരിവ്, ശശികലയുടെ നാടകീയ ജീവിതം ഇങ്ങനെ

കീര്‍ത്തി ജേക്കബ് 1957 ല്‍ മന്നാര്‍ഗുഡിയിലെ കര്‍ഷക ദമ്പതികളായ വിവേകാന്തന്‍, കൃഷ്ണവേണി ദമ്പതികളുടെ മകളായാണ് ശശികല ജനിച്ചത്. ഒരു സഹോദരിയടക്കം അഞ്ച് സഹോദരങ്ങളാണ് ശശികലയ്ക്കുള്ളത്. അധികം സാമ്പത്തികം ഉണ്ടായിരുന്നില്ലെങ്കിലും അധികാരവും സ്വാധീനവും ഉണ്ടായിരുന്ന കല്ലാര്‍ സമുദായത്തില്‍പ്പെടുന്ന കുടുംബമാണ് ഇവരുടേത്. ശശികലയെ ജയലളിതയുമായി പരിചയപ്പെടുത്തിയത് അവരുടെ ഭര്‍ത്താവ് നടരാജനാണ്. സര്‍ക്കാരില്‍ അസിസ്റ്റന്റ് പിആര്‍ഒ ആയിരുന്ന ഭര്‍ത്താവ് നടരാജന്റെ ജോലി അടിയന്തരാവസ്ഥക്കാലത്തു നഷ്ടമാവുകയുണ്ടായി. എണ്‍പതുകളുടെ തുടക്കത്തിലായിരുന്നു അത്. ആ സമയത്ത്  ശശികല തന്നെ മുന്‍കൈയെടുത്ത് ഒരു വീഡിയോ കാസറ്റ് കട തുടങ്ങി. ‘വിനോദ് വിഡിയോ വിഷന്‍’ എന്ന പേരില്‍ കടലൂര്‍ ജില്ലയിലെ ഒരു ഒറ്റമുറിയിലായിരുന്നു കട. ഭര്‍ത്താവിന്റെ ജോലി തിരിച്ചുകിട്ടുന്നതിനായി നിരവധി കേസുകളും നടത്തി. അതിനിടയിലും ഫോട്ടോഗ്രഫിയും വിഡിയോഗ്രഫിയും പഠിച്ചെടുത്തു. ആ സമയത്ത് ജയലളിത അണ്ണാ ഡിഎംകെ പ്രചാരണ സെക്രട്ടറിയായിരിന്നു. പൊതുപരിപാടികള്‍ റിക്കാര്‍ഡ് ചെയ്യാന്‍ അനുമതിയപേക്ഷിച്ചു ശശികല അവരെ സമീപിച്ചു.…

Read More

സാം എബ്രഹാമിന്റെ കൊലപാതകം, സോഫിയുടെയും കാമുകന്റെയും മേലുള്ള കുരുക്ക് മുറുകുന്നു, ഇരുവരുടെയും റിമാന്‍ഡ് നീട്ടി, മുഖംതിരിച്ച് ബന്ധുക്കള്‍

ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസ് മെല്‍ബണ്‍ കോടതയില്‍. ഭാര്യ സോഫിയും കാമുകന്‍ അരുണ്‍ കമലാസനനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്. മെല്‍ബണ്‍ കോടതി പരിഗണിച്ച കേസിലെ തെളിവുകള്‍ കോടതി ജൂണ്‍ മാസത്തില്‍ പരിശോധിക്കും. അതേസമയം സോഫിയുടെയും അരുണിന്റെയും റിമാന്‍ഡ് കാലാവധി മാര്‍ച്ച് 28 വരെ നീട്ടാനും മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. ജൂണിലായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസ് പരിഗണിച്ചപ്പോള്‍ സാമിന്റെ സുഹൃത്തുക്കളടക്കം നിരവധി മലയാളികള്‍ കോടതയിലെത്തിയിരുന്നു. തിങ്കളാഴ്ച്ച രാവിലെയാണ് സാം എബ്രഹാം വധക്കേസ് മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതി പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സാമിനെ വിദഗ്ധമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞത്. മാസങ്ങള്‍…

Read More

ലക്ഷ്യം മുഖ്യമന്ത്രിക്കസേര! ശശികല- ഒപിഎസ് പോരാട്ടത്തത്തിന്റെ നാള്‍വഴികളിലൂടെ

മുമ്പെങ്ങുമില്ലാത്ത സംഭവ വികാസങ്ങള്‍ക്കാണ് ജയലളിതയുടെ മരണത്തോടെ തമിഴ്‌നാട് സാക്ഷ്യം വഹിക്കുന്നത്. ചിന്നമ്മ എന്ന വിളിപ്പേരുള്ള ജയലളിതയുടെ തോഴി വി.കെ ശശികലയും ഇടക്കാല മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വവും ഭരണം പിടിച്ചെടുക്കാനായി പരസ്പരം പോരടിക്കുകയാണ്. ഒരേ പാര്‍ട്ടിയിലെ രണ്ടു നേതാക്കള്‍ മുഖ്യമന്ത്രിക്കസേര ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ ഒരു പക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിനു തന്നെ അപരിചിതമായിരിക്കും. എംഎല്‍എമാരെ വീട്ടുതടങ്കലിലാക്കുന്നതും ഗുണ്ടകളെ കാവല്‍ നിര്‍ത്തുന്നതും തമിഴ് രാഷ്ട്രീയത്തേക്ക് രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ തിരിക്കുകയാണ്. മാധ്യമങ്ങളെപ്പോലും കടത്തിവിടാത്ത ഏകാധിപത്യത്തിലേക്ക് ശശികല നീങ്ങുന്നെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. പനീര്‍ശെല്‍വം-ശശികല പോരാട്ടവീഥിയിലെ പ്രധാന സംഭവങ്ങളിലൂടെ… ശശികലയ്‌ക്കേറ്റ അപ്രതീക്ഷിത തിരിച്ചടി രണ്ട് പാര്‍ലമെന്റംഗങ്ങള്‍ പനീര്‍ശെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചത് ശശികലയ്‌ക്കേറ്റ വന്‍ തിരിച്ചടിയായിരുന്നു. കൃഷ്ണഗിരിയില്‍ നിന്നുമുള്ള അശോക് കുമാര്‍, നാമയ്ക്കലില്‍ നിന്നുള്ള സുന്ദരം എന്നീ എംപിമാര്‍ക്കു മുമ്പേ രാജ്യസഭാംഗം വി. മൈത്രേയനും പനീര്‍ശെല്‍വത്തിന്റെ ടീമില്‍ എത്തിയിരുന്നു. ശശികലയുടെ മുഖ്യമന്ത്രി സ്ഥാനാരോഹണം…

Read More