ഒരു ഓട്ടോ ഡ്രൈവറുടെയും സ്കൂൾ കുട്ടിയുടെയും വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഈ വീഡിയോയ്ക്ക് കരുതലിന്റെ സ്പർശനമുണ്ട്. സഹായത്തിന്റെ കരങ്ങളുണ്ട്. അതിനാൽത്തന്നെ ഈ വീഡിയോ വളരെ പെട്ടെന്ന് ആളുകളുടെ ശ്രദ്ധയാകർഷിച്ചു.
ഒരു കുട്ടി തന്റെ അനുജത്തിയെ സ്കൂളിലേക്ക് വിടാൻ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതാണ് വീഡിയോയുടെ തുടക്കം. അവന്റെ സഹോദരി പഠിക്കുന്ന അതേ സ്കൂളിലെ മറ്റൊരു പെൺകുട്ടിയും ഇവർക്കൊപ്പം ഓട്ടോയിലുണ്ട്. മൂന്ന്പേരും ഓട്ടോയുടെ പിൻസീറ്റിലാണ് ഇരിക്കുന്നത്.
സ്കൂളിലെത്തിയപ്പോൾ പെൺകുട്ടികൾ രണ്ടാളും വേഗത്തിൽ ഇറങ്ങി സ്കൂളിലേക്ക് നടന്നു. എന്നാൽ, ആൺകുട്ടി എല്ലാവരുടെയും ഓട്ടോ്കകൂലി നൽകാനായി അവിടെത്തന്നെ നിന്നു. അവൻ പണമെടുക്കാൻ തുടങ്ങിയപ്പോൾ, രണ്ട് പെൺകുട്ടികളും അവന്റെ സഹോദരിമാരാണോ എന്ന് ഓട്ടോ ഡ്രൈവർ ചോദിച്ചു.
അതിൽ ഒരാൾ മാത്രമാണ് തന്റെ അനുജത്തിയെന്നും മറ്റേ പെൺകുട്ടിക്ക് സ്കൂളിൽ പോകാൻ വൈകുന്നത് കണ്ടതുകൊണ്ട് ഒപ്പം കൂട്ടിയതാണെന്നും ആൺകുട്ടി പറഞ്ഞു.
ആൺകുട്ടി പറഞ്ഞത് കേട്ട് ഓട്ടോ ഡ്രൈവർക്ക് സന്തോഷം തോന്നി. അവന്റ ഉത്തരംകേടപ്പോൾ യാത്രാക്കൂലി വാങ്ങേണ്ടതില്ലെന്ന് അദ്ദേഹം തീരുമാനിച്ചു. കുട്ടി നൽകിയ പണം തിരിച്ചുകൊടുക്കുകയും സന്തോഷത്തോടെയിരിക്കൂ എന്നും തനിക്ക് നൽകിയ പണം കൊണ്ട് അനിയത്തിക്ക് എന്തെങ്കിലും വാങ്ങി നൽകണമെന്നും അവനോടും അത് കഴിക്കണമെന്നും ഓട്ടോക്കാരൻ ആവശ്യപ്പെട്ടു.
ഹൃദയാഹാരിയായ ഈ വീഡിയോ നിരവധി ആളുകളുടെ മനസ് ഉലച്ചു. എല്ലാവരും ഓട്ടോക്കാരന്റെ നല്ല മനസിനെ അഭിനന്ദിച്ചു.
