നിയാസ് മുസ്തഫ കോട്ടയം: സൂപ്പര്‍താരം മോഹന്‍ലാലിനെ നായകനാക്കി സിബിമലയില്‍ സംവിധാനം ചെയ്ത ഭരതം സിനിമയുടെ കഥ തന്റേതാണെന്ന അവകാശവാദവുമായി രംഗത്തുവന്ന സൈനു പള്ളിത്താഴത്തിനു സിബി മലയിലിന്റെ മറുപടി. എന്റെ തന്നെ കുടുംബത്തില്‍ നടന്ന, എനിക്കു വളരെ അടു ത്തറിയാവുന്ന ഒരു സംഭവത്തില്‍നിന്ന് പ്രചോദനം ഉള്ക്കൊ ണ്ട് രൂപപ്പെടുത്തിയ കഥയാണ് ഭരതം പറയുന്നത്. 1991ല്‍ പ്രദര്‍ശനത്തിനെത്തിയതാണ് ഭരതം. വാണിജ്യപരമായും കലാപരമായും മികച്ചൊരു ചിത്രമായിരുന്നു അത്. മോഹന്‍ലാലിനു ഭരത് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രം. ലോഹിത ദാസ് മനോഹരമായി തിരക്കഥ യെഴുതിയ ചിത്രം. ചിത്രം പ്രദര്‍ശനത്തിനെത്തി 26 വര്‍ഷമായി. ഇതുവരെ സൈനു പള്ളിത്താഴത്ത് എവിടെയായിരുന്നു? എനിക്കറിയാവുന്ന സംഭവത്തെ അടിസ്ഥാനമാക്കിയൊരു ക്കിയ ചിത്രത്തിന്റെ കഥ എങ്ങനെ സൈനുവിന്റേതാകും? സിനിമ പുറത്തിറങ്ങി ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ഭരത ത്തിന്റെ കഥ തന്റേതാണെന്നു പറഞ്ഞ് ഒരാള്‍ രംഗത്തു വന്നതിനു പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമാണ്.…
Read MoreCategory: Editor’s Pick
ചിന്നമ്മയെ വെട്ടിലാക്കി 30 എംഎല്‍എമാര്‍ ഉപവാസത്തില്‍; എംഎല്‍എമാര്‍ എവിടെയെന്ന് കോടതി
ചെന്നൈ: അധികാരത്തിനു വേണ്ടിയുള്ള വടംവലി തമിഴ്നാട്ടില്‍ മുറുകുമ്പോള്‍ ശശികലയുടെ ക്യാമ്പില്‍ ഭിന്നത. ഒറ്റപ്പെട്ട കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര് ഉപവാസം ആരംഭിച്ചതായാണ് വിവരം. തങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. എംഎല്‍എമാര്‍ എവിടെയാണെന്ന് അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഡിഎംകെയില്‍ ചേരുമെന്ന് സൂചന നല്കിയ എംഎല്‍എമാരാണ് ഇപ്പോള്‍ ഉപവാസത്തിലേര്പ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ പുറത്തുവിട്ട സെല്‍ഫികളിലൂടെയാണ് ഉപവാസസമരത്തേക്കുറിച്ച് പുറം ലോകത്തിന് അറിവുകിട്ടിയത്. ചെന്നൈ കല്പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണു താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.മൂന്നു ബസുകളിലായാണ് എംഎല്‍എമാരെ ഇവിടെ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ രണ്ടു കിലോമീറ്റര്‍ അകലെവച്ചു തന്നെ തടയുകയാണ്. എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഒ.പനീര്‍സെല്‍വം നേരത്തേ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചതാണെന്നു ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ടാല്‍ മുഴുവന്‍ എംഎല്‍എമാരോടും നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെടാനിടയുണ്ട്. ഇങ്ങനെവന്നാല്‍ ശശികലയ്്ക്ക്…
Read Moreപാവപ്പെട്ടവര്‍ക്കായി കാന്റീന് തുടങ്ങി പെരിയകുളത്തുകാരുടെ കണ്ണിലുണ്ണിയായി, ജയയുടെ മനസാക്ഷി സൂക്ഷിപ്പുകാരനില്‍നിന്ന് വളര്‍ന്ന പനീര്‍ശെല്‍വത്തിന്റെ കഥ
തമിഴ്നാടിന്റെ മുഖ്യമന്ത്രിയും തമിഴ്ജനതയുടെ അമ്മയുമായിരുന്ന ജെ ജയലളിതയുടെ മരണശേഷവും അതിന് മുമ്പ് അവരുടെ അസാന്നിധ്യങ്ങളിലും മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ ഭാഗ്യം ലഭിച്ച ആളാണ് ഒപിഎസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഒ പനീര്‍ശെല്‍വം. ജയലളിതയുടെ അസാന്നിധ്യം നികത്താന്‍ ഏറ്റവും യോഗ്യന്‍ പനീര്‍ശെല്‍വമാണ് എന്ന് തീരുമാനിക്കാന്‍ എഐഡിഎംകെയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. അമ്മയുടെ വിശ്വസ്തനാകാനും അതുവഴി തമിഴ്ജനതയുടെ പ്രീതി നേടാനും ഇദ്ദേഹത്തിനെങ്ങനെ സാധിച്ചു എന്നത് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്. ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ പനീര്സെല്വത്തേക്കുറിച്ചറിയാം… തമിഴ്നാട്ടിലെ തേനി ജില്ലയിലെ പെരിയകുളത്താണ് പനീര്‍ശെല്‍വം ജനിച്ചതും വളര്‍ന്നതും. പാര്‍ട്ടിയില്‍ ദീര്‍ഘകാലത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ചുരുക്കം ആളുകളില്‍ ഒരാളാണ് പനീര്‍ശെല്‍വം. എംജിആറിന്റെ കരുത്തനായ ആശ്രിതനും പിന്‍ഗാമിയുമായിരുന്ന ഒപിഎസിന് പെരിയകുളം മുന്‍സിപ്പാലിറ്റി ചെയര്‍മാനാവുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. 1996 ല്‍ ആ ആഗ്രഹം സാക്ഷാത്കരിച്ചു. പിന്നീട് എംഎല്‍എ, മന്ത്രി, അവസാനം മുഖ്യമന്ത്രി സ്ഥാനം വരം കൈയ്യെത്തിപ്പിടിക്കാന്‍ അദ്ദേഹത്തിനായി.…
Read Moreഅവാര്‍ഡ് കമ്മറ്റികള്‍ തഴഞ്ഞു! അഭിനയ മികവിന് അപൂര്‍വ്വ പുരസ്കാരം പ്രേക്ഷകര്വക; ഫേസ്ബുക്കിലൂടെ നന്ദിയര്‍പ്പിച്ച് വിനായകന്
മികച്ച അഭിനയത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, അത് സംസ്ഥാന തലത്തിലായാലും ദേശീയ തലത്തിലായാലും, വിവാദങ്ങള്‍ ഉടലെടുക്കും എന്നത് സ്വാഭാവികമാണ്. ഇത്തരത്തില്‍ ഇന്ന് കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന വിഷയമാണ് സംസ്ഥാനത്തെ ഏതാനും അവാര്‍ഡ് ദായകര്‍ ഈ വര്‍ഷം മികച്ച അഭിനയം കാഴ്ച വച്ച അഭിനേതാക്കളെ തഴഞ്ഞു എന്നുള്ളത്. അക്കൂട്ടത്തിലൊരാളാണ് കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ച വിനായകന്. സിനിമ ഇറങ്ങിയത് മുതല്‍ വിനായകന്റെ അഭിനയത്തെ പുകഴ്ത്തിക്കൊണ്ടുള്ള പോസ്റ്റുകളും ഇറങ്ങാന്‍ തുടങ്ങി. ഫേസ്ബുക്ക് ട്രോളന്മാരും വിനായകന് പിന്തുണയും അഭിനന്ദനവുമായി സജീവമായിരുന്നു. 2016 ലെ മികച്ച നടനെന്ന് മലയാളി പ്രേക്ഷകര്‍ വിലയിരുത്തുകയും വിധിയെഴുതുകയും ചെയ്തിട്ടും മിക്ക അവാര്‍ഡ് കമ്മറ്റികളും കയ്യൊഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഹൃദയത്തിന്റെ വോട്ട് നിങ്ങള്‍ക്കാണെന്ന് ഉറക്കെ പ്രഖ്യാപിച്ച കൂറ്റനാട്ടെ ജനതയോടുള്ള നന്ദിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിനായകന് പ്രകടിപ്പിച്ചത്. ഫേസബുക്ക് അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രവും കവര്‍ ചിത്രവും കൂറ്റനാട്…
Read Moreജയലളിതയെ വസതിയില്‍ വച്ച് ആരോ തള്ളിയിട്ടു! പോയസ് ഗാര്‍ഡനില്‍ നടന്നത് വന്‍ വാക്കുതര്‍ക്കം നടന്നു, ജയയുടെ പഴയ വിശ്വസ്തന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ ദുരൂഹതയേറുന്നു. ജയലളിതയുടെ മരണത്തിനു മുമ്പ് പോയസ് ഗാര്‍ഡനില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ആരോ ജയലളിതയെ അവിടെ വച്ച് തള്ളിയിട്ടെന്നും എഐഎഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പി.എച്ച് പാണ്ഡ്യന് ആരോപിച്ചു. ഈ സമയങ്ങളില്‍ ജയലളിത കടുത്ത മാനസിക സംഘര്‍ഷങ്ങളിലായിരുന്നെന്നും പാണ്ഡ്യന് പറയുന്നു. ഈ പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെത്തുടര്‍ന്നാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും പാണ്ഡ്യന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജയലളിതയുടെ ചികിത്സാവിവരങ്ങള്‍ ആരെയും അറിയിക്കാത്തതിലും പാണ്ഡ്യന് ദുരൂഹത ആരോപിക്കുന്നു. ജയലളിതയുടെ മൃതദേഹം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ ശശികലയുടെ കുടുംബാംഗങ്ങളുടെ പെരുമാറ്റവും സംശയമുണര്‍ത്തുന്നുവെന്ന് പാണ്ഡ്യന് പറയുന്നു. ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായപ്പോള്‍ ശശികലയുടെയും കൂട്ടരുടെയും പെരുമാറ്റം താന്‍ നേരിട്ടു കണ്ടതാണെന്നും പാണ്ഡ്യന് വ്യക്തമാക്കുന്നു. രാജാജി ഹാളില്‍ ശശികലയുടെ കുടുംബാംഗങ്ങള്‍ മൃതദേഹത്തെ വളഞ്ഞിരിക്കുന്നതു കണ്ട് തങ്ങള്‍ ഞെട്ടിപ്പോയെന്നും പാണ്ഡ്യന് പറഞ്ഞു. ജയലളിതയുടെ മരണം സംഭവിച്ച ഡിസംബര്‍ അഞ്ച് രാത്രിയില്‍…
Read Moreകാഴ്ച്ചയില്ലാത്ത മൂസ മുസലിയാരെ പള്ളിയിലെത്തിക്കാന്‍ മുരളി എന്നും ഓടിയെത്തും, മുക്കത്തു നിന്നുള്ള നന്മയുടെ ഈ വാര്‍ത്ത വായിക്കാതെ പോകരുത്
മുക്കം: മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ മനുഷ്യർ തമ്മിൽ അകലുകയും കൊലവിളിക്കുകയും ഈ കാലഘട്ടത്തിൽ മതസൗഹാർദത്തിന്റെ പുത്തൻ മാതൃകയാവുകയാണ് മുരളിയും മൂസ മുസ്ലിയാരും. പൗരപ്രമുഖനും പണ്ഡിതനും കണിയാർ കണ്ടം ജുമുഅത്ത് പള്ളി വൈസ് പ്രസിന്റുമായ കണിയാർ കണ്ടം പാലക്കൽ പി. മൂസ മുസ്ലിയാർക്ക് പ്രമേഹ രോഗം ബാധിച്ച് വർഷങ്ങൾക്ക് മുന്‍പ് രണ്ട് കണ്ണിന്റെയും കാഴ്ച്ച നഷ്ടപ്പെട്ടതാണ്. പരസഹായം കൂടാതെ നടക്കാനോ ആളുകളെ തിരിച്ചറിയാനോ കഴിയാത്ത അവസ്ഥയാണുള്ളത്. പക്ഷേ അഞ്ചുനേരവും നമസ്കാരത്തിനും പള്ളിയിൽ എത്തണമെന്നത് മൂസ മുസ്ലിയാർക്ക് നിർബന്ധവുമാണ്. മൂസ മുസ്ലിയാരെ എല്ലാ ദിവസവും കൈപിടിച്ച് പള്ളിയിലേക്ക് കൊണ്ടു പോകുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതുമാവട്ടെ ഹൈന്ദവ സഹോദരനായ കൊയിലാട്ട് മുരളിയാണ്. ഇത് കണിയാർ കണ്ടം അങ്ങാടിയിലെ നിത്യ കാഴ്ചയാണ്. കണിയാർകണ്ടം അങ്ങാടിയിലെ ഒരു പീടി മുറിയിൽ ബെഡ് നിർമാണവുമായി കഴിയുന്ന മുരളി ഇത് വലിയ ഒരു പുണ്യകർമ്മമായാണ് കാണുന്നത്. കണിയാർ കണ്ടം…
Read Moreലോ അക്കാദമി ഭരിക്കുന്നത് എന്റെ മരുമകളല്ല, കിട്ടിക്കൊണ്ടിരിക്കുന്നത് കിട്ടാതായപ്പോഴുള്ള ചൊരുക്കാണ് ചിലര്‍ക്ക് ലക്ഷ്മിനായര്‍ മനസു തുറക്കുന്നു
മകന്റെ കാമുകിയായ വിദ്യാര്‍ഥിനിയാണ് ലോ അക്കാദമി ഭരിക്കുന്നതെന്ന ആരോപണത്തിന് ശക്തമായ മറുപടിയുമായി തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍. ഒരു ദിനപത്രത്തിനു നല്കിയ അഭിമുഖത്തിലാണ് വിവാദ വിഷയങ്ങളില്‍ ലക്ഷ്മി നായര്‍ തുറന്നടിച്ചത്. കോളജിനുള്ളില്‍ പരസ്യമായ പ്രണയം വിലക്കിയതാണ് തനിക്കെതിരേ വിദ്യാര്‍ഥികളില്‍ ചിലരെ തിരിചച്ചതെന്നാണ് ലക്ഷ്മിയുടെ അവകാശവാദം. കുട്ടികളുടെ നന്മയെക്കരുതിയാണ് താന്‍ പല നടപടികളും കൈക്കൊണ്ടത്. കള്ളപ്പണം നിക്ഷേപത്തിന് ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്നവെന്നത് വസ്തുതാ വിരുദ്ധമായ ആരോപണമാണ്. കോളജിന്റെ സുവര്‍ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട സഹകരണ ബാങ്കില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. ആ അക്കൗണ്ടില്‍ 80 ലക്ഷമാണ് നിക്ഷേപിച്ചിട്ടുള്ളത്. അത് വിദ്യാര്‍ത്ഥികളുടെ ഫീസില്‍ നിന്ന് ലഭിച്ചതാണ്. കോളജ് നിയന്ത്രിക്കുന്നത് ഭരണസമിതിയും താനും ചേര്‍ന്നാണ്. ലോ അക്കാഡമി വിഷയത്തില്‍ നിയോഗിക്കപ്പെട്ട സിന്‍ഡിക്കേറ്റ് സമിതിയില്‍ തന്നെ എനിക്കെതിരേ ചരടുവലി നടക്കുന്നുണ്ട്. സരിതാ നായരുമായി താരതമ്യം ചെയ്ത് സോഷ്യല്‍മീഡിയയില്‍ അപകീര്ത്തിപ്പെടുത്തുന്നതിനെതിരേയും…
Read Moreസജിയുടെ രണ്ടാമൂഴം! ഷോക്കേറ്റ് കത്തിക്കരിഞ്ഞ ശരീരത്തില്‍നിന്ന് വീണ്ടുമൊരു ജീവിതം
ഇത് സജി തോമസ്. എരുമേലി മുക്കുട്ടുതറ മുകളേൽ തോമസിന്റെയും മറിയക്കുട്ടിയുടെയും രണ്ടു മക്കളിൽ ഇളയവൻ. തൊടുപുഴ മണക്കാട് താമസിക്കുന്നു. 2013 ഒക്ടോബർ ഒന്ന് ചൊവ്വാഴ്ച. സജിയെ തേടി ദുരന്തം എത്തിയ ദിനം. സുഹൃത്തുമായി ചേർന്ന് ഒരു 407 ലോറിയെടുത്തു ശീതളപാനീയ കന്പനിക്കുവേണ്ടി ഓടുന്ന സമയം. ആനക്കയം തലയനാടാണ് ജോഷി കുര്യന്റെ നേതൃത്വത്തിലുള്ള മൈമൂണ്‍ ശീതളപാനീയകന്പനി. അന്നൊരു ചൊവ്വാഴ്ച. ലോറിക്ക് ഓട്ടമില്ലാതിരുന്നതിനാൽ തിരക്കില്ല. കന്പനിയുടെ കോന്പൗണ്ടിലുള്ള റബർ മരത്തി െന്റ ചില്ലകൾ ഉണങ്ങി നില്ക്കുന്നു. വെറുതെയിരിക്കുന്നസ്വഭാവം സജിക്കില്ല. ഉണങ്ങിയ കന്പുകൾ ഒടിച്ചാൽ വണ്ടിയിൽ വീട്ടിൽ കൊണ്ടു പോകാം. വെറുതെ എന്തിനു സമയം കളയുന്നു. റബർമരത്തിൽ കയറി. സഹജീവനക്കാരിൽ ചിലർ താഴെയുണ്ട്്. ജോഷി കുര്യൻ സ്ഥാപനത്തിലാണ്. ഉണങ്ങിയ ശിഖരം തള്ളിതാഴെയിടണം. നീളമുള്ള ഇരുന്പ് പൈപ്പും കൊണ്ട് അഞ്ചാൾ പൊക്കത്തിൽ ഒരു മരത്തിൽ സുരക്ഷിതമായി ഇരുന്നു. ഉണങ്ങിയ ശിഖരം പൈപ്പ് ഉപയോഗിച്ചു…
Read Moreസംശയരോഗം! യുവതിയെ കാമുകന് കൊന്ന് സിമന്റ് കല്ലാക്കി; ഇരുവരും പരിചയപ്പെടുന്നത് ഓര്‍ക്കൂട്ടിലൂടെ; നാടുനടുങ്ങിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു
ഭോപ്പാല്‍: യുവതിയെ കാമുകന് കഴുത്ത് ഞെരിച്ച് കൊന്നത് സംശയത്തെത്തുടര്‍ന്നെന്ന് പ്രതിയുടെ മൊഴി. കഴിഞ്ഞ ദിവസമാണ് പശ്ചിമ ബംഗാളുകാരിയായ ആകാംക്ഷ ശര്‍മ്മ(27)യെ കാമുകന് കൊന്ന് വീടിനകത്ത് സിമന്റൊഴിച്ച് കല്ലാക്കി ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായ മകളെ കുറിച്ച് വീട്ടുകാര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് കൊലപാതകവാര്‍ത്തയുടെ ചുരുളഴിയുന്നത്. പശ്ചിമ ബംഗാളുകാരിയായ ആകാംക്ഷ ശര്‍മ്മയെ 32കാരനായ ഉദ്യാന്‍ ദാസ് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്. ആകാംക്ഷ സ്കൂളില്‍ പഠിക്കുന്പോള്‍ ഓര്‍ക്കൂട്ടിലൂടെയാണ് ഇവര്‍ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഫേസ്ബുക്കിലൂടെയും ഇവര്‍ ബന്ധം തുടര്‍ന്നു. യുഎസില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്. ഭോപ്പാലില്‍ നിന്ന് വീഡിയോ കാള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുന്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്. വീട്ടുകാരുമായി നിരന്തരം ഓണ്‍ലൈനില്‍ ബന്ധപ്പെട്ടിരുന്ന ആകാംഷയുടെ വിവരം കുറച്ചു നാളായി ഇല്ലായിരുന്നു. രണ്ടു മാസമായി ആകാംഷ വീഡിയോ കാള്‍…
Read Moreറീചാര്‍ജ് ഷോപ്പുകളില്‍ പെണ്‍കുട്ടികളുടെ നമ്പര്‍ വില്‍പ്പനയ്ക്ക്! ലുക്ക് അടിസ്ഥാനമാക്കി പണം ഈടാക്കും; പോലീസ് സ്റ്റേഷനില്‍ പരാതി പ്രവാഹം
ചിന്തിക്കാന്‍ പോലുമാകാത്ത രീതിയിലുള്ള ചൂഷണരീതികളാണ് ഇപ്പോള്‍ സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പെണ്‍കുട്ടികളുടെ നമ്പറുകള്‍ വില്‍ക്കുന്ന ബിസിനസാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ മൊബൈല്‍ റീചാര്‍ജിങ് ഷോപ്പുകളില്‍ പൊടിപൊടിക്കുന്നത്. അജ്ഞാതരില്‍ നിന്നും ഫോണ്‍ കോളുകള്‍ വരുന്നുവെന്ന പരാതിയില്‍ സ്ത്രീകള്‍ കൂട്ടത്തോടെ പോലീസ്് ഹെല്പ്പ്ലൈനില് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ നമ്പര്‍ വില്‍ക്കുന്ന റാക്കറ്റുകളുടെ വിവരം പുറത്തുവന്നത്. നാല് വര്‍ഷത്തിനിടെ 6.6 ലക്ഷത്തിലധികം പരാതികളാണ് പോലീസിനെ തേടിയെത്തിയത്. ഇതില്‍ 90 ശതമാനം പരാതികളും(5.8 ലക്ഷം) ഫോണ്‍ വഴിയുള്ള ഉപദ്രവങ്ങളെ സംബന്ധിച്ചായിരുന്നു. സുഹൃത്താകാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖവരയോടെ ആണ് ഭൂരിഭാഗം പുരുഷന്മാരും ഫോണ്‍ വിളിക്കാറുള്ളത്. പെണ്‍കുട്ടികള്‍ മൊബൈല്‍ റീചാര്‍ജിനായി സമീപിക്കുന്ന ഷോപ്പുകളില്‍ നിന്നാണ് പുരുഷന്മാര് നമ്പറുകള്‍ വാങ്ങുന്നതെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘സ്ഥിരമായി അജ്ഞാത നമ്പറില്‍ നിന്നും കോള്‍ വരുന്നത് കണ്ട് പോലീസില്‍ പരാതി നല്കി. പരാതി നല്‍കിയെന്ന് മനസ്സിലാക്കിയതോടെ അയാള്‍ തന്ത്രം മാറ്റി.…
Read More