വൃക്കകളില്‍ മൂത്രം കെട്ടി നില്ക്കുമ്പോള് ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല. അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ (Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. പണ്ടുകാലത്ത് കുഞ്ഞുങ്ങളില്‍ മൂത്ര തടസം ഉണ്ടായി വൃക്ക തകരാറില്‍ ആവുകയോ, മൂത്രക്കല്ല് ഉണ്ടായി അണുബാധയിലേക്ക് നയിക്കുമ്പോഴോ ഒക്കെയാണ് ഈ അവസ്ഥ തിരിച്ചറിയാന്‍ സാധിക്കുന്നത്. ആ സമയത്ത് ഒന്നും ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തുന്നു. എന്നാല്‍ ഇന്ന്, ആരോഗ്യപരിപാലന രംഗത്തെ പുരോഗതി മൂലം നേരത്തെ രോഗനിര്‍ണയം സാധിക്കുകയും അതുവഴി കൃത്യമായി ചികിത്സ കൃത്യസമയത്ത് നല്‍കാനുമാകുന്നു. വയറുവേദന ഏതെങ്കിലും ഒരു ഘട്ടത്തില്‍ വലുപ്പം പെട്ടെന്നു കൂടുകയോ, കുഞ്ഞിന് വയറുവേദനയോ മറ്റോ അനുഭവപ്പെടുകയാണെങ്കില്‍ ഉടനടി ചികിത്സിക്കേണ്ടതാണ്. ഈ സാഹചര്യത്തില്‍ അള്‍ട്രാസൗണ്ട് സ്കാനിനു ശേഷം ന്യൂക്ലിയര്‍ സ്കാന്‍ ചെയ്ത് തടസത്തിന്റെ തോത് മനസിലാക്കി…
Read MoreCategory: Health
ഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ
ഗർഭസ്ഥശിശുവിന്റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥസാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan) വൃക്കവീക്കം (Hydro nephrosis) എന്ന അവസ്ഥയുടെ നിര്‍ണയം സാധ്യമാണ്. ഹൈഡ്രോ നെഫ്രോസിസ് (Hydronephrosis)? മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഹൈഡ്രോനെഫ്രോസിസ് (Hydronephrosis). മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ 5 മാസത്തിനു ശേഷമുള്ള എല്ലാ സ്കാനിംഗിലും ഹൈഡ്രോനെഫ്രോസിസ് കണ്ടുപിടിക്കാന്‍ സാധി ക്കുന്നു. ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനനശേഷം നടത്തുന്ന തുടര്‍ച്ചയായ സ്കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു. സ്കാനിംഗ് തുടരണം ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടിവരുന്നത്. ജനിച്ച് ആദ്യ 3 ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3…
Read Moreമനസിനും ശരീരത്തിനും യോഗ
ഓരോ ദിവസവും കുറച്ചു മിനിറ്റുകള്‍ പോലും യോഗ ചെയ്യുന്നത് മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും രക്തത്തില്‍ പഞ്ചസാരയുടെ നിയന്ത്രണത്തിനും സഹായിക്കും. ഒരു ഭൂമി, ഒരു ആരോഗ്യം എന്ന പ്രമേയം നമ്മെ ഓര്‍മിപ്പിക്കുന്നത് നമ്മുടെ ക്ഷേമം പ്രപഞ്ചത്തിന്റെ ആരോഗ്യവുമായി പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നാണ്. യോഗ വെറും വ്യായാമമല്ല മനസ്, ശരീരം, പ്രകൃതി എന്നിവയെ ഒരുമിപ്പിക്കാന്‍ ശ്രമിക്കുന്ന യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഇന്നത്തെ യോഗ ദിനാചരണത്തിന്റെ ലക്ഷ്യം. മനസിന്റെയും ശരീരത്തിന്റെയും ചിന്തയുടെയും പ്രവൃത്തിയുടെയും ഐക്യത്തെ യോഗ ഉള്‍ക്കൊള്ളുന്നു. യോഗ വെറും വ്യായാമമല്ല, മറിച്ച് പ്രകൃതിയുമായി ഒരു ഐക്യബോധം കണ്ടെത്തുന്നതിനുള്ള മാര്‍ഗമാണ്. ജീവിതശൈലീരോഗങ്ങൾ കുറയ്ക്കാം ജീവിതശൈലീരോഗങ്ങള്‍ കുറയ്ക്കുന്നതിനും അതിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനും യോഗ നല്ലൊരുപാധിയാണ്. വിഷാദവും ഉത്കണ്ഠയും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു യോഗ അനിവാര്യമാണ്. മനസിന്റെയും ശരീരത്തിന്റെയും ശരിയായ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഒരാളുടെ ശാരീരികവും മാനസികാവുമായ…
Read Moreക്ഷയം ഏത് അവയവത്തെയും ബാധിക്കാം
മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങിയവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ വിട്ടുമാറാത്ത പനി് വിശപ്പില്ലായ്മ ഭാരക്കുറവ് രക്തമയം കലർന്ന കഫം ശ്വാസകോശേതരക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…
Read Moreഡിമെൻഷ്യ; രോഗത്തെപ്പറ്റി കൃത്യമായ ബോധവത്കരണം
ഡിമെന്‍ഷ്യ പൂര്‍ണമായും ചികിത്സിച്ചുഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കൃത്യമായ മരുന്നുകള്‍ ഉപയോഗിച്ചു രോഗലക്ഷണങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. ആന്റിഡിപ്രസന്റ്, ആന്റി സൈക്കോട്ടിക്ക്, അന്സിയോലൈറ്റിക് മരുന്നുകളാണ് ഡോക്ടറുടെ നിര്‍ദേശപ്രകാരം സാധാരണയായി നല്‍കുന്നത്. മരുന്നുകള്‍ ഇല്ലാതെ ചികിത്സ സാധ്യമോ?മരുന്നുകളോടൊപ്പമാണ് മാനസികാരോഗ്യ വിദഗ്്ധന്‍ മറ്റു ചികിത്സാരീതികള്‍ പാലിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ കൊഗ്നി റ്റീവ് ബിഹേവിയറൽ തെറാപ്പി, തുടര്‍ന്ന് വിഷാദം, ഉത്കണ്ഠ എന്നിവ ഉണ്ടായാല്‍ reminiscence therapy, റിയാലിറ്റി ഓറിയന്റേഷൻ തെറാപ്പി എന്നിവയാണ് മരുന്നിനോടൊപ്പം രോഗനിയന്ത്രണത്തിന് പ്രയോജനപ്രദമാകുന്നത്. രോഗികളെ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക, (സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുക, പാട്ട് കേള്‍ക്കുക, ചെടിക്ക് വെള്ളം ഒഴിക്കുക, തുടങ്ങിയവ) വ്യായാമം ശീലിക്കുക എന്നിവ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ വളരെയധികം സഹായകമാണ്. രോഗിയെ പരിചരിക്കുന്നവരില്‍ ബോധവത്കരണം രോഗിയെ പരിചരിക്കുന്നവരെ മാനസികമായി പിന്തുണയ്ക്കേണ്ടത് അനിവാര്യമാണ്. പരിചരണം നല്കുമ്പോള് സ്വയം സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ പ്രാപ്തരായിരിക്കണം. അതിനായി രോഗത്തെപ്പറ്റിയുള്ള…
Read Moreഓർമക്കുറവ് മാത്രമല്ല ഡിമെൻഷ്യ
ഡിമെന്‍ഷ്യ/മേധാക്ഷയം എന്നത് വര്‍ധിച്ചുവരുന്ന ഒരു നാഡീവ്യവസ്ഥാരോഗമാണ്. സ്വാഭാവിക ഓര്‍മക്കുറവില്‍ നിന്നു വളരെയധികം വിഭിന്നമാണ് ഡിമെന്‍ഷ്യ എന്ന അവസ്ഥ. രോഗിക്ക് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് പ്രാരംഭഘട്ടത്തില്‍ പ്രകടമാകുന്നത്. രോഗം വർധിക്കുന്ന അവസ്ഥയില്‍ ഓര്മ, യുക്തി, പെരുമാറ്റം എന്നിവയെ ഡിമെന്‍ഷ്യ സാരമായി ബാധിക്കുന്നു. ഡിമെന്‍ഷ്യ / മേധാക്ഷയം ഗണത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ് ആൽസ്്ഹൈമേഴ്സ്. പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ ഇത് വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്കും കാര്യമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. ഇതു കൂടാതെ സ്വതസിദ്ധമായ പെരുമാറ്റത്തിലും സ്വഭാവത്തിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാം. മേധാക്ഷയത്തില്‍ സാധാരണയായി കേട്ടുവരാറുള്ള സ്മൃതിനാശം / ഓര്‍മക്കുറവ് മാത്രമായിരിക്കില്ല, മറിച്ച് (Attention / Concentration Difficulties) ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യാനുള്ള ബുദ്ധിമുട്ട്, ഭാഷാസംബന്ധമായ ബുദ്ധിമുട്ടുകള്‍, സ്ഥലവും കാലവും തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, ചിന്തകളിലെ വ്യതിയാനങ്ങള്‍, സാഹചര്യത്തിനൊത്തവണ്ണം തീരുമാനങ്ങള്‍…
Read Moreഎത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം?
സ്ത്രീദാതാക്കൾക്ക് രക്തം ദാനംചെയ്യാൻ കഴിയാത്ത സാഹചര്യങ്ങൾ – ഗർഭകാലത്ത് – പ്രസവശേഷം 6 മാസം മുതൽ 1 വർഷം വരെ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച്. – മുലയൂട്ടുന്ന സമയത്ത് – ആർത്തവ സമയത്ത്, സുഖമില്ലെങ്കിൽ രക്തം ദാനം ചെയ്യുന്നതിന് മുമ്പുള്ള നിർദേശങ്ങൾ – രക്തദാനത്തിന് മുമ്പ് നല്ല വിശ്രമം/ഉറക്കം അനിവാര്യമാണ്. – രക്തദാനത്തിനുമുമ്പ് നല്ലഭക്ഷണം കഴിക്കുകയുംധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. – മാനസികമായി തയാറാകുക. – രക്തം ദാനംചെയ്യുന്നതിന് 24 മണിക്കൂർ മുമ്പ് മദ്യപാനം ഒഴിവാക്കുക. എത്ര ഇടവേളയിൽ രക്തം ദാനം ചെയ്യാം? – അടുത്ത 24 മണിക്കൂർ ധാരാളംവെള്ളം അല്ലെങ്കിൽ ജ്യൂസുകൾ കുടിക്കുക. – കുറച്ച് മണിക്കൂർ പുകവലി ഒഴിവാക്കുക. – ഭക്ഷണം കഴിക്കുന്നതുവരെ മദ്യം ഒഴിവാക്കുക. – രക്തദാനത്തിനുശേഷം ഉടൻ ഡ്രൈവ് ചെയ്യരുത്. – വളരെ കഠിനമായ വ്യായാമങ്ങളും ഗെയിമുകളും ഒരു ദിവസത്തേക്ക് ഒഴിവാക്കുക.…
Read Moreരക്തദാനം: രക്തദാനം സാധ്യമല്ലാത്തത് ആർക്കെല്ലാം?
രക്തം, രക്ത ഉൽപന്നങ്ങൾ ( Plasma, Platelet transfusion) എന്നിവ വളരെ അത്യാവശ്യമാണ്. ഓരോ രക്തദാനത്തിലൂടെയും 3-4 വ്യക്തികൾക്ക് പ്രയോജനം ലഭിക്കുന്നതായതിനാൽ ഇത് ജീവൻ രക്ഷാമാ൪ഗമാണ്. അതിനാൽ കൂടുതൽ ആരോഗ്യമുള്ള പ്രായപൂർത്തിയായവ൪ രക്തദാനത്തിനായി മുന്നോട്ടുവരേണ്ടത് വളരെ പ്രധാനമാണ്. രക്തദാനത്തെക്കുറിച്ചുള്ള പൊതുവായ വസ്തുതകളും രക്തദാനത്തിനുള്ള മുൻവ്യവസ്ഥകളും: 1. രക്തവും രക്ത ഉൽപന്നങ്ങളും ആവശ്യമുള്ള ആളുകൾ ആരൊക്കെയാണ്? – അപകടാനന്തര രോഗികൾ– കാൻസർ രോഗികൾ– ബ്ലഡ് ഡിസോർഡർ രോഗികൾ– ശസ്ത്രക്രിയ രോഗികൾ– പ്രീ ടേം കുഞ്ഞുങ്ങൾ 2. ആർക്കാണ് രക്തം ദാനംചെയ്യാൻ കഴിയുക? – നല്ല ആരോഗ്യമുള്ള വ്യക്തികൾ– പ്രായം: 18 – 60 വയസിനു ഇടയിലുള്ളവർ– ശരീരഭാരം:> 50 കിലോ– ഹീമോഗ്ലോബിൻ ലെവൽ:പുരുഷന്മാർക്ക് 12 g/dLസ്ത്രീകൾക്ക് 12.5 g/dL 3. എപ്രകാരമുള്ള ആളുകൾക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല?– അസാധാരണമായ രക്തസ്രാവം– ഹൃദയം, വൃക്ക, കരൾ തകരാറ്– തൈറോയ്ഡ്…
Read Moreഫാറ്റിലിവർ സാധ്യത എങ്ങനെ കുറയ്ക്കാം?മദ്യപാനം ശീലമുള്ളവരിൽ ഉണ്ടാകുന്ന
രോഗമാണു കരൾരോഗങ്ങൾ എന്ന വിശ്വാസം മുന്പുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മദ്യപാനശീലം ഇല്ലാത്തവരിലാണ് കരൾരോഗങ്ങൾ കൂടുതൽ കണ്ടുവരുന്നത് എന്നതാണു വാസ്തവം. വർഷങ്ങൾക്കുമുന്‍പ് കരൾരോഗങ്ങളിലെ ഗുരുതരാവസ്ഥയായ “ലിവർ സിറോസിസ്’ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങൾ കൂടിയ അളവിലുള്ള മദ്യപാനവും ചില അണുബാധകളും ആണ് എന്നായിരുന്നു വിശ്വസിച്ചിരുന്നത്. കാലം മാറി, കഥയും മാറി. ലിവർ സിറോസിസ് ഉണ്ടാകുന്നതിന് ഇപ്പോൾ കൂടുതൽ പേരിലും കാരണമായി കാണുന്നതു ഫാറ്റി ലിവറാണ്. കൊഴുപ്പ് കരളിൽ കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതാണ് ഫാറ്റി ലിവർ. സാധാരണയായി അഞ്ച് ശതമാനത്തിൽ കുറഞ്ഞ നിലയിൽ കരളിൽ കൊഴുപ്പ് ഉണ്ടായിരിക്കും. ഇതിന്റെ നില അഞ്ച് ശതമാനത്തിൽ നിന്ന് ഉയരുമ്പോഴാണ് ഫാറ്റി ലിവർ ആകുന്നത്. ആ അവസ്ഥ സാധാരണയായി മുഴുവൻ പേരിലും എന്നുതന്നെ പറയാം, മനസിലാക്കാൻ കഴിയാറില്ല. അതിന്റെ മുന്നറിയിപ്പുകളായി അസ്വസ്ഥതകൾ ഒന്നും തന്നെ ഉണ്ടാവുകയില്ല എന്നതാണ് അതിന്റെ കാരണം. മാത്രമല്ല, ഈ കൊഴുപ്പുശേഖരം 30 ശതമാനം ആകുമ്പോൾ മാത്രമാണ്…
Read Moreമഴക്കാലത്തെ ആരോഗ്യപ്രശ്നങ്ങൾ; മഴക്കാലരോഗങ്ങൾ അകറ്റിനിർത്താം
മഴക്കാലത്താണ് വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം എന്നിവ പടർന്നുപിടിക്കാറുള്ളത്. പലരും ഈ പ്രശ്നങ്ങൾ നിസാരമായാണ് കൈകാര്യം ചെയ്യാറുള്ളത്. അതിന്റെ ഭാഗമായി മരുന്നുകടയിൽ പോയി രോഗവിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണു ചെയ്യാറുള്ളത്. ഈ സ്വഭാവമാണ് പലപ്പോഴും രോഗങ്ങൾ സങ്കീർണമാകാനും ഗുരുതരാവസ്ഥയിൽ എത്തിയ ശേഷം ചികിത്സ തേടാനും കാരണമായി മാറാറുള്ളത്.ശ്വാസകോശ രോഗങ്ങളും സന്ധിവാത രോഗങ്ങളും ഉള്ളവരിൽ പലർക്കും മഴക്കാലം ദുരിതങ്ങൾ നിറഞ്ഞതായിരിക്കും. മുൻകരുതൽ… അൽപം ശ്രദ്ധിക്കുകയാണെങ്കിൽ മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും. മഴക്കാല രോഗങ്ങളില്‍ മുന്നില്‍ നില്ക്കുന്ന വൈറല്‍ പനികളില്‍ ചികിത്സാനന്തര ദൂഷ്യഫലങ്ങളുണ്ടാക്കുന്ന മരുന്നുകള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. ആഹാരക്രമീകരണം, ലളിതവും സുരക്ഷിതവുമായ മരുന്നുകള്‍, വിശ്രമം എന്നിവയിലൂടെ തന്നെ ഇതൊക്കെ സുഖപ്പെടുത്താന്‍ കഴിയുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. • കുടിവെള്ളം നന്നായി തിളപ്പിച്ചതായിരിക്കണം. ഇഞ്ചിയോ മഞ്ഞളോ ചതച്ചിട്ട് തിളപ്പിച്ച വെള്ളമായിരിക്കും ഗുണപ്രദം. • ആഹാരവും വെള്ളവും ചൂടോടെ മാത്രം കഴിക്കണം •…
Read More