കരൾരോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ആശങ്കാജനകമായ വിധത്തിലാണ് കടുതലായി വരുന്നത്. കരൾമാറ്റ ശസ്ത്രക്രിയ, ആശുപത്രി ചെലവുകൾ താങ്ങാനാവാതെ സാമ്പത്തിക സഹായത്തിനുള്ള കുറിപ്പുകൾ എന്നിവ പത്രങ്ങളിലും ഫ്ളക്സുകളിലും കാണുന്നതും കൂടി വരികയാണ്. കരൾരോഗങ്ങൾ ബാധിച്ച് അകാലത്തിൽ പോലും അന്ത്യശ്വാസം വലിക്കുന്നവരുടെ എണ്ണവും ഉയരങ്ങളിലേക്കാണ് പോകുന്നത്. എന്തിനാണ് കരൾ?മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരൾ ആണ്. അതിന്റെ ഭാരം ഏകദേശം 1000 – 1200 ഗ്രാം വരെ വരും. വയറിന്റെ വലതുവശത്ത് മുകളിലാണ് കരളിന്റെ സ്ഥാനം. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു വ്യവസായശാലയുടെ പ്രവത്തനങ്ങളുമായി കരളിന്റെ പ്രവർത്തനം താരതമ്യപ്പെടുത്താവുന്നതാണ്. പോഷകങ്ങളുടെ ആഗിരണംപല വിധത്തിലുള്ള മാംസ്യം, ദഹനരസങ്ങൾ, ചില രാസഘടകങ്ങൾ എന്നിവയെ സമന്വയിപ്പിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളിലൂടെയാണ്. കൂടുതൽ പോഷകാംശങ്ങളുടെയും ആഗിരണപ്രക്രിയ അങ്ങനെയാണ് നടക്കുന്നത്. ഗ്ളൈക്കോജൻ, ചില ജീവകങ്ങൾ, പ്രത്യേകിച്ച് ജീവകം എ, ജീവകം ഡി, ഇരുമ്പ്, മറ്റ് ചില ധാതുക്കൾ എന്നിവ ശേഖരിച്ചു…
Read MoreCategory: Health
മഞ്ഞുകാലം; ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ…
മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ എ, സി, ഇ, അയണ്‍, ആന്റിഓക്സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടുംനിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റി ഓക്സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ടമാണ്. വിറ്റാമിൻ സിവിറ്റാമിന് സി കൂടുതലടങ്ങിയ പഴങ്ങള്‍, ഓറഞ്ച്, സ്ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. കിഴങ്ങുകൾതണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗങ്ങള്‍. കുരുമുലക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങള്ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ്…
Read Moreകാലുപുകച്ചിൽ; കാരണം കണ്ടെത്തി ചികിത്സിക്കാം
മോർട്ടൺസ് ന്യൂറോമ ഇത് ഒരു തരം മുഴയാണ്. കാൽവിരലുകളുടെഅടിഭാഗത്തുള്ള അസ്ഥികൾക്കിടയിൽ സാധാരണയായി മൂന്നാമത്തെയും നാലാമത്തെയും വിരലുകളുടെ ഇടയില്‍ പ്ലാന്റാര്‍ നാഡീകലകൾ കട്ടിയാകുകയും വേദനയുണ്ടാക്കുകയും ചെയ്യും. വളരെ ഇറുകിയ ഷൂസ്, സ്പോർട്സ് പരിക്ക്, പാദങ്ങളുടെ അടിഭാഗത്തേക്ക് കൊഴുപ്പ് പാഡ് കുറയുന്നത് എന്നിവ ഇത്തരത്തിലുള്ള ന്യൂറോമയ്ക്ക് കാരണമാകാം. പാദത്തില്‍ തീവ്രമായ കത്തുന്ന വേദന ഇതുകൂടാതെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനമാന്ദ്യം (ഹൈപ്പോതൈറോയ്ഡിസം), കാല്‍പാദത്തിലെ ഫംഗസ് ബാധ (ടീനിയപെഡിസ്), കൃത്യമായ കാരണം അജ്ഞാതമായ എറിത്രോമെലാൽജിയഎന്ന അപൂർവ രോഗത്തിന്റെ ലക്ഷണമായും പാദത്തില്‍ തീവ്രമായ കത്തുന്ന വേദന, ചർമ്മത്തിന്റെ താപനില വർധിക്കൽ, കാൽവിരലുകളുടെയും പാദങ്ങളുടെയും ത്വക്കിന് ചുവപ്പ് നിറം എന്നിവ ഭവിക്കാം. ഷൂസ് അല്ലെങ്കിൽ സോക്സുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, തുകൽ ടാൻ ചെയ്യാൻ ഉപയോഗിക്കുന്ന ചായങ്ങളോ രാസവസ്തുക്കള്‍ എന്നിവ കൊണ്ട് കാല്ചർമത്തിലുണ്ടാകാവുന്ന അലര്‍ജിയും സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കാം. രോഗനിര്‍ണയം ബാഹ്യമായ പരിശോധനയിലൂടെ ഫംഗസ് ബാധയും…
Read Moreകാലു പുകച്ചിൽ നിസാരമാക്കേണ്ട
മധ്യവയസ്കരായ മിക്കവരും പറയുന്ന ഒരു പ്രശ്നമാണ് കാലു പുകച്ചില്‍. ബേണിംഗ് ഫൂട്ട് സിൻഡ്രോം (Burning feet syndrome)എന്ന് ഇംഗ്ലീഷില്പറയും. ഗ്രിര്സൺ-ഗോപാലൻ സിൻഡ്രോം (Grierson-Gopalan syndrome) എന്നു വൈദ്യശാസ്ത്ര ഭാഷയില്‍ ഞങ്ങള്‍ ഡോക്ടര്‍മാര്‍ കടുപ്പത്തിലും പറയും. ലക്ഷണങ്ങൾപാദങ്ങളില് അസുഖകരമായ ചൂടും വേദനയും തന്നെയാണ് പ്രധാന ലക്ഷണം. ഇത് രാത്രിയിൽ തീവ്രമാകാം, പകൽ സമയത്ത് കുറച്ച് ആശ്വാസം ലഭിക്കും. രോഗലക്ഷണങ്ങൾ ലളിതമായരീതിയിലോ ഗുരുതരമായ രീതിയിലോ കാണപ്പെടാം. പുകച്ചില്‍ പാദങ്ങളില്‍ മാത്രമാകണമെന്നില്ല. പാദങ്ങളുടെ മുകൾഭാഗത്തെയും കണങ്കാലിനെയും ബാധിച്ചേക്കാം. രോഗത്തിന്റെ ആദ്യഘട്ടങ്ങളില്‍ കാലുകളില്മരവിപ്പോ കുത്തുന്ന വേദനയോ പാദങ്ങളിൽ ഭാരമോ അനുഭവപ്പെടുന്നു. ചിലരില്‍ കാലിലെ ത്വക്കില്‍ നേരിയ ചുവപ്പും കാണാം. കാലില്‍ മരവിപ്പോ തരിപ്പോ ഇക്കിളിയാവുന്ന തോന്നലോ അനുഭവപ്പെട്ടേക്കാം. രോഗകാരണങ്ങള്മുറിവുകള് മൂലമോ മറ്റു കാരണങ്ങളാലോ ഉണ്ടാകുന്ന നാഡീക്ഷതം അല്ലെങ്കിൽ നാഡികളില്‍ അനുഭവപ്പെടുന്ന സമ്മര്‍ദം എന്നിവ കാരണം ഇത് അനുഭവപ്പെടാം. ചിലപ്പോഴത് നട്ടെല്ലിന്റെ തകരാറുകള്‍ കാരണവുമാകാം.…
Read Moreസെർവിക്കൽ കാൻസറിന് എച്ച്പിവി വാക്സിനേഷൻ
ഗർഭാശയമുഖത്തുണ്ടാകുന്ന കോശവ്യതിയാനങ്ങൾ സെർവിക്കൽ കാൻസർ ആകുന്നതിന്റെ മുൻപേയുള്ള ഘട്ടങ്ങളെയാണ് സിഐ എൻ എന്നുപറയുന്നത്. സിഐഎൻ കാൻസറായി മാറാൻ ഏകദേശം 10 വർഷമെങ്കിലും എടുക്കും. സി ഐഎൻ ലീഷൻ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ കണ്ടെത്തിയാൽ ലീപ്(LEEP), ക്രയോതെറാപ്പി(CRYOTHERAPY) തുടങ്ങിയ ലഘുവായ ചികിത്സാരീതികളിലൂടെ എളുപ്പത്തിൽ നിർമാർജനം ചെയ്യാൻ പറ്റും. ക്രയോതെറാപ്പി 10 മിനിറ്റ് കൊണ്ട് ചെയ്യാൻ പറ്റുന്ന ലഘുവായ ചികിത്സാരീതിയാണ്. സിഐഎൻ ബാധിച്ച ഭാഗത്തെ ലീപ് ഇലൺ കൊണ്ട് നിർമാർജനം ചെയ്യുന്ന രീതിയാണ് ലീപ് സർജറി. മുൻകൂട്ടി കണ്ടെത്തി ചികിത്സ അവലംബിക്കുന്നതിലൂടെയും എച്ച്പിവി കുത്തിവയ്പ് എല്ലാവർക്കും എത്തിക്കുന്നതിലൂടെയും ഗർഭാശയള കാൻസർ ഒരു പരിധി വരെ നമുക്ക് തടയാനാകും. എച്ച്പിവി വാക്സിനേഷൻ 80 ശതമാനം ഗർഭാശയഗള കാൻസറിന്റെയും പ്രധാന കാരണം HPV 16 &18 (Human Papilloma Virus)വൈറസുകൾ ആണ്. ഈ വൈറസിനെതിരെയുള്ള വാക്സിൻ ആണ് എച്ച്പിവി വാക്സിൻ. ആൺകുട്ടികളിലും പെൺകുട്ടികളിലും ഈ…
Read Moreസെർവിക്കൽ കാൻസർ -2: രോഗസാധ്യത നേരത്തേയറിയാൻ ടെസ്റ്റുകൾ
പാപ് സ്മിയർ ടെസ്റ്റ്30 -60 വയസ്സ് വരെയുള്ള സ്ത്രീകൾ 3 വർഷം കൂടുമ്പോൾ പാപ് സ്മിയർ ടെസ്റ്റ് ചെയ്യേണ്ടതാണ്. കാൻസറിന്റെ മുന്നോടിയായി ഗർഭാശയഗളത്തിൽ കോശവികാസങ്ങളോ വ്യതിയാനങ്ങളോ സംഭവിക്കാം. പാപ് ടെസ്റ്റിലൂടെ 10, 15 വർഷം മുമ്പുതന്നെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടെത്താം. ഗർഭാശയത്തിൽ നിന്ന് കൊഴിഞ്ഞു വീഴുന്ന കോശങ്ങൾ സ്പാച്ചുല എന്നൊരു ഉപകരണം കൊണ്ട് ശേഖരിച്ച് ഒരു ഗ്ലാസ് സ്ലൈഡിൽ പരത്തി കെമിക്കൽ റീ ഏജന്റുകൾ കൊണ്ട് നിറം നൽകി മൈക്രോസ്കോപ്പിലൂടെ പരിശോധിച്ച് മാറ്റങ്ങൾ കണ്ടു പിടിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയർ ടെസ്റ്റ്. വേദനാ രഹിതമായ ഈ ടെസ്റ്റ് ഒരു മിനിറ്റ് കൊണ്ട് കഴിയുന്നതും ചെലവുകുറഞ്ഞതുമാണ്. 10 വർഷം കഴിഞ്ഞ് കാൻസർ വരാൻ സാധ്യതയുണ്ടെങ്കിൽ ഇതിലൂടെ മനസിലാക്കി ചികിൽസ ലഭ്യമാക്കാം. പല ഗുഹ്യ രോഗങ്ങളും അണുക്കൾ പരത്തുന്ന രോഗങ്ങളും ട്യൂമറുകളും ഈ ടെസ്റ്റിലൂടെ കണ്ടുപിടിച്ചു ചികിത്സിക്കാൻ കഴിയും. എച്ച്പിവി…
Read Moreസെർവിക്കൽ കാൻസർ; നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ രോഗം തടയാം
ജനുവരി മാസം സെർവിക്കൽ കാൻസർ പ്രിവൻഷൻ മാസമായാണ് ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന നാലാമത്തെ കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. ഇത് സെർവിക്കൽ കാൻസർ എത്ര മാത്രം ഗുരുതരമായ രോഗമാണ് എന്നതിനെ കാണിക്കുന്നു. സെർവിക്കൽ കാൻസർ ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴത്തെ അറ്റമാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം. യോനിയെ ഗര്‍ഭാശയവുമായി ബന്ധിപ്പിക്കുന്നതാണ് സെര്‍വിക്സ്. ഈ സെര്‍വിക്സിൽ ഉണ്ടാകുന്ന കാൻസറാണ് സെർവിക്കൽ കാൻസർ. സ്ത്രീകളുടെ ഗർഭാശയഗളത്തിലാണ് ഇത് കണ്ടുവരുന്നത്. സെർവിക്കൽ കാൻസർ മൂലമുള്ള മരണ നിരക്ക് ഏറ്റവും കൂടുതൽ ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഈ രോഗം പൂർണമായും തടയാൻ സാധിക്കും. കാരണങ്ങൾ*പ്രധാന കാരണം എച്ച്പി വി (ഹ്യൂമൻ പാപ്പിലോമ വൈറസ്) തന്നെയാണ്.* നേരത്തെ തുടങ്ങുന്ന ലൈംഗിക ബന്ധം പ്രത്യേകിച്ച് 18 വയസിനു താഴെ* ഒന്നിലധികം പേരുമായുള്ള സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം*…
Read Moreഎന്നെ മാത്രം വിശ്വസിച്ചു വന്ന അവരെ സേഫ് ആയി അവരുടെ കുട്ടിയോടു കൂടി തിരിച്ചയയ്ക്കണമെന്ന് എനിക്ക് വാശി ആയിരുന്നു: പിന്നെ നടന്നത്…. വൈറലായി ഡോക്ടറുടെ കുറിപ്പ്
ഡോക്ടർമാർ രോഗികൾക്ക് ദൈവ തുല്യരാണ്. തങ്ങളുടെ മുന്നിലെത്തുന്ന രോഗികളെ കരുതലോടെ ചേർത്തു പിടിക്കുന്ന ഓരോ ഡോക്ടർമാർക്കും പറയാനേറെ അനുഭവ കഥകളുണ്ടാകും. അത്തരത്തിലൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കോട്ടയം കാരിത്താസ് ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റും ഫെർട്ടിലിറ്റി സ്പെഷ്യൽ ആൻഡ് ലാപ് സർജനുമായ ഡോ. റെജി ഡി. പങ്കുവച്ച അനുഭവ കഥയാണ് വൈറലാകുന്നത്. The human body is the most complex system ever created. The more we learn about it, the more appreciation we have about what a rich system it is.. what Bill gate said was absolutely right.. മനുഷ്യശരീരത്തിനേക്കാൾ സങ്കീർണമായ ഒന്ന് ഈ ഭൂമിയിൽ ഉണ്ടെന്നു തോന്നുന്നില്ല . ഒന്നാലോചിച്ചുനോക്കൂ. നമ്മുടെ ശരീരം ഉണ്ടാക്കിയിരിക്കുന്നത് കോടാനുകോടി സെല്ലുകൾ കൊണ്ടാണ്. ഈ സെല്ലുകൾ ചേർന്ന് റ്റിഷ്യുസും,…
Read Moreസോറിയാസിസ് പകരില്ല; അപകർഷ ബോധം വേണ്ട, രോഗം വരുന്നത് നിങ്ങളുടെ കുഴപ്പംകൊണ്ടല്ല
ഇപ്പോൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണു സോറിയാസിസ്. മാറാരോഗത്തിന്റെ വകുപ്പിലാണ് ആധുനിക വൈദ്യശാസ്ത്രം ഈ രോഗത്തെ പെടുത്തിയിരിക്കുന്നത്. രോഗം വരാനുള്ള യഥാർഥ കാരണം വ്യക്തമല്ല. ശരീരം സ്വയം ആക്രമിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമായി ഇതു കരുതപ്പെടുന്നു.( റുമാറ്റോയിഡ് ആർത്രൈറ്റിസ്, ലൂപ്പസ്, സീലിയാക് ഡിസീസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് എന്നിങ്ങനെ ധാരാളം രോഗങ്ങൾ ഈ വിഭാഗത്തിലുണ്ട്.) ചെതുന്പലുകൾ പോലെതണുപ്പു കാലാവസ്ഥയിലും മാനസിക സമ്മർദം കൊണ്ടും രോഗം വർധിക്കാറുണ്ട്. സാധാരണക്കാരിൽ നിന്നു വ്യത്യസ്തമായി ഇവരിൽ ത്വക്കിലെ കോശങ്ങൾ ധാരാളമായി പെരുകുന്നു. അവ ഒത്തു ചേർന്നു പാളികളായി, വെളുത്തു വെള്ളി നിറമുള്ള ചെതന്പലുകൾ പോലെ ഇളകിപ്പോകുന്നതാണു ബാഹ്യ ലക്ഷണം. ത്വക്കിലെ രോഗബാധിത ഭാഗത്തിനു ചുറ്റും ചുവപ്പു നിറം കാണാം. ചൊറിച്ചിലും പുകച്ചിലും അനുഭവപ്പെടാറുണ്ട്. തലയിൽ മാത്രം ബാധിക്കുന്നതും…സോറിയാസിസ് പലഭാഗത്തും ബാധിക്കാം. പലരൂപത്തിലും ഭാവത്തിലും വരാം. * സോറിയാസിസ് വൾഗാരിസ് എന്ന വ്യാപിക്കുന്ന രീതിയിലുള്ളവ,…
Read Moreപ്രമേഹ അനുബന്ധപ്രശ്നങ്ങൾ അവഗണിക്കരുത്
എണ്ണ, തേങ്ങ, ഉപ്പ് കുറയ്ക്കണം * തേങ്ങയുടേയും ഉപ്പിന്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. * കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. * ദിവസവും മൂന്നു നേരം വലിയ അളവിൽ കഴിക്കാതെ 5-6 നേരം കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക. വ്യായാമം * പ്രമേഹ രോഗികൾ ദിവസവും 30 മിനിറ്റ് എന്ന തോതിൽ ആഴ്ചയിൽ അഞ്ചു ദിവസം വ്യായാമം ചെയ്യണം. സൈക്കിൾ ഓടിക്കൽ, നൃത്തം, നീന്തൽ, ടെന്നീസ് കളി മുതലായവ ചെയ്യാവുന്നതാണ്. പ്രമേഹ അനുബന്ധ പ്രശ്നങ്ങൾ ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ പ്രധാന കാരണമാണ് പ്രമേഹം. വൃക്ക തകരാർ കാഴ്ചശക്തി നഷ്ടപ്പെടൽ, വൃക്കയ്ക്കുണ്ടാകുന്ന തകരാറ്, ഉദ്ധാരണശേഷി കുറവ്, യോനീവരൾച്ച, ഉണങ്ങാത്ത മുറിവുകൾ എന്നിവയും അനുബന്ധ പ്രശ്നങ്ങളായി ഉണ്ടാകാം. അസ്ഥിവേദന പ്രമേഹരോഗികളിൽ വിറ്റാമിൻ സി,ഡി എന്നിവയുടെ കുറവുമൂലം അസ്ഥിവേദനയും ഉണ്ടാകും.…
Read More