മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന രോഗങ്ങളില്‍ ഏറ്റവും മാരകം പേവിഷബാധയാണ്. മൃഗങ്ങളില്‍ നിന്നു മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമാണ് (Zoonosis) പേവിഷബാധ അഥവാ റാബീസ് (Rabies). പേവിഷബാധ ഉണ്ടാക്കുന്നത് ഒരു ആര്.എന്‍.എ. വൈറസാണ് ലിസ വൈറസ്. ഉഷ്ണരക്തമുള്ള എല്ലാ ജീവജാലങ്ങളെയും പേവിഷം ബാധിക്കും. പ്രകടമായ ലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ ഒരു വൈദ്യശാസ്ത്രത്തിനും ഒരാളെയും രക്ഷിക്കാന്‍ കഴിയില്ല. ഏതൊക്കെ മൃഗങ്ങളിൽ?നായകളിലും പൂച്ചകളിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. പന്നി, കഴുത, കുതിര, കുറുക്കന്, ചെന്നായ, കുരങ്ങന്, അണ്ണാന് എന്നീ മൃഗങ്ങളെയും പേവിഷം ബാധിക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെയും വന്യമൃഗങ്ങളെയും ഒരുപോലെ രോഗം ബാധിക്കും. രോഗപ്പകര്ച്ചരോഗം ബാധിച്ച മൃഗങ്ങള്‍ നക്കുമ്പോഴും മാന്തുമ്പോഴും കടിക്കുമ്പോഴും ഉമിനീരിലുള്ള രോഗാണുക്കള്‍ മുറിവുകള്‍ വഴി മൃഗങ്ങളുടെയും മനുഷ്യരുടെയും ശരീരത്തില്‍ പ്രവേശിക്കുന്നു. ഈ അണുക്കള്‍ നാഡികളിലൂടെ സഞ്ചരിച്ച് തലച്ചോറിലെത്തി രോഗമുണ്ടാക്കുന്നു. തലച്ചോറിലെത്തുന്ന വൈറസുകള്‍ അവിടെ പെരുകി ഉമിനീരിലൂടെ വിസര്‍ജിക്കപ്പെടുന്നു. നായ, പൂച്ച,…
Read MoreCategory: Health
സന്ധിവാതം; വേദനസംഹാരികൾ താത്കാലിക പരിഹാരം മാത്രം
രോഗനിര്‍ണയം എങ്ങനെ?ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. ചെറിയ കാര്യമായി അതിനെ അവഗണിക്കുന്നത് അപകടകരമാണ്. ഈ ലക്ഷണത്തിനു പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാനാവുന്നതേയുള്ളൂ. അതിന് ഒരു ഓര്‍ത്തോപീഡിക് വിദഗ്ധനെയോ റൂമാറ്റോയ്ഡ് സ്പെഷലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയിലൂടെയും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്. ആര്‍ത്രൈറ്റിസിനുള്ള ചികിത്സാരീതികള്അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നതു തടയാന്‍ ചികിത്സ കൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്താന്‍ ഫിസിയോ തെറാപ്പിയും വ്യായാമവും സഹായകരമാണ്. ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ താത്കാലിക പരിഹാരം മാത്രമാണ്. ഒരളവു വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്ട്ടിക്കോസ്റ്റിറോയ്ഡുകള് മുതല്‍ മോണോക്ലോണല്‍ ആന്റി ബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്. എന്നാല്‍, തുടര്‍ച്ചയായ വേദനയുണ്ടെങ്കില്‍ അത് രോഗിയുടെ പ്രവര്‍ത്തന നിലയെ ബാധിക്കുന്നുണ്ടെങ്കില്‍…
Read Moreസന്ധിവാതം; കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ?
സന്ധിവാതം കാണപ്പെടുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുണ്ടാകുന്ന പരിക്ക് (ഫ്രാക്ചര്‍, ലിഗമെന്റ് ടിയര്‍) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകുന്നു. കുട്ടികളില്‍ ആര്‍ത്രൈറ്റിസ് സാധ്യതയുണ്ടോ?രോഗപ്രതിരോധശേഷിയുടെ സംവിധാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ കൊണ്ട് ഉണ്ടായേക്കാവുന്ന ആര്‍ത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോള്‍ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നത് ജുവനൈല്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസാണ്. പാരമ്പര്യമായി കാണപ്പെടുന്ന രോഗമാണോ ആര്‍ത്രൈറ്റിസ്?പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകള്‍ കൊണ്ടും ആര്‍ത്രൈറ്റിസ് ഉണ്ടാകാം. അതില്‍ പ്രധാനമായത് എച്ച്എല്‍എ ജീനുമായി ബന്ധപ്പെട്ട ആര്‍ത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആര്‍ത്രൈറ്റിസുകള്‍ മാതാപിതാക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ ഉണ്ടെങ്കില്‍ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്. ഏതെല്ലാം സന്ധികളെയാണ് ആര്‍ത്രൈറ്റിസ് ബാധിക്കുന്നത്?കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണപ്പെടുന്നത്. റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് കൈകളിലെ സന്ധികള്‍ (വിരലുകളിലെ ആദ്യ രണ്ട് സന്ധികള്‍ – പ്രോക്സിമല്‍ ഇന്റര്‍ഫലാഞ്ച്യല്‍, മെറ്റാകാര്‍പോഫലാഞ്ച്യല്‍ എന്നിവ), കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ…
Read Moreസന്ധിവാതം; അറിയേണ്ടതെല്ലാം
നിത്യജീവിതത്തില്‍ ഇന്ന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആര്‍ത്രൈറ്റിസ്. ഇത് ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ്. സന്ധി വാതം ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ വര്‍ഷത്തെ ലോക സന്ധിവാത ദിനാചരണത്തിൽ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്ത വിഷയം ‘സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍’ എന്നതാണ്. എന്താണ് ആര്‍ത്രൈറ്റിസ്? സന്ധിവാതം(ആര്‍ത്രൈറ്റിസ്) എന്നത് സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള പൊതുവായ പദമാണ്. കാരണങ്ങൾ പലത് നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ആര്‍ത്രൈറ്റിസ് പല കാരണങ്ങളാലും ഉണ്ടാകാം. അതില്‍ ചിലതു ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്, ഇന്‍ഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആര്‍ത്രൈറ്റിസ്, ആന്‍കൈലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, സോറിയാറ്റിക് ആര്‍ത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആര്‍ത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്) എന്നിവയാണ്. രോഗലക്ഷണങ്ങള്‍ സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍ സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്. ഇത്…
Read Moreകഴുത്തിലും മടക്കുകളിലും കറുപ്പ്; രോഗകാരണം കണ്ടെത്തി ചികിത്സ തേടാം
കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന അവസ്ഥയാണ് അക്കന്തോസിസ് നിഗ്രിക്കാൻസ്(Acanthosis nigricans). പലഅസുഖങ്ങളുടെ ഭാഗമായും ഈ രോഗം പ്രത്യക്ഷമാവാം. ഓട്ടോ ഇമ്യൂൺ (Auto Immune) അസുഖങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ശരീരത്തോട് മല്ലിടുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളാണ് ഓട്ടോ ഇമ്യൂൺ രോഗങ്ങൾ. SLE, ഷോഗ്രിൻസ് (Sjogrens), സിസ്റ്റമിക് സ്ക്ളീറോസിസ് (Systemic Sclerosis) എന്നിങ്ങനെയുള്ള രോഗങ്ങളോടു കൂടെയും ഈ രോഗം പ്രത്യക്ഷപ്പെടാം. അർബുദംഅർബുദം (cancer) സംബന്ധിച്ചും അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം. ഓവറി, ഗർഭപാത്രം, ആമാശയം, കുടൽ, പ്രോസ്ട്രേറ്റ് കാൻസർ എന്നിവയോടൊപ്പം അക്കന്തോസിസ് നിഗ്രിക്കാൻസ് വരാം. അർബുദ രോഗികളിൽ ഈ രോഗം വരുമ്പോൾ പെട്ടെന്നാണ് കറുപ്പ് നിറത്തിൽ നിന്ന് അരിമ്പാറ പോലുള്ള കട്ടിയിലേക്ക് മാറുന്നത്. പല കാരണങ്ങളാൽ അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം എന്നതിനാൽ അതു കണ്ടുപിടിക്കപ്പെടുകയും ചികിത്സിക്കുകയും ചെയ്താൽ മാത്രമേ സുഖപ്പെടുത്താൻ കഴിയുകയുള്ളൂ. രോഗങ്ങളുടെ കൂടെ അല്ലാതെ പ്രത്യക്ഷപ്പെടുന്ന അക്കന്തോസിസ് നിഗ്രിക്കാൻസ്…
Read Moreകഴുത്തിലും മടക്കുകളിലും കറുപ്പ്; പാരമ്പര്യവുമായി ബന്ധമുണ്ടോ?
കഴുത്തിലും മടക്കുകളിലും കറുപ്പ് നിറം വരുത്തുന്ന അവസ്ഥയാണ് അക്കന്തോസിസ് നിഗ്രിക്കാൻസ്(Acanthosis nigricans). ഇതു സാധാരണയായി മധ്യവയസ്കരിലാണ് കണ്ടു തുടങ്ങുന്നത്. സ്ത്രീകളെയും പുരുഷന്മാരെയും ഒരേപോലെ ബാധിക്കുന്നു. മടക്കുകളിൽ മാത്രമല്ല…ഇരുണ്ട ചർമമുള്ളവരിൽ കൂടുതലായി കാണുന്നു. സാധാരണ കറുപ്പ് നിറത്തിൽ പ്രത്യക്ഷപ്പെട്ട് കാലക്രമേണ വെൽവെറ്റ് പോലെ കട്ടിയായിട്ടാണ് കാണുന്നത്. മടക്കുകളിൽ മാത്രമല്ല മുഖത്ത് നെറ്റിയിലും വശങ്ങളിലും മൂക്കിന്റെ ഇരുവശത്തും കൈമുട്ട്, വിരൽ മടക്കുകൾ, കാൽമുട്ട് എന്നിവിടങ്ങളിലും കാണാം. അക്കന്തോസിസ് നിഗ്രിക്കാൻസ് പല കാരണങ്ങൾ മൂലവും പ്രത്യക്ഷപ്പെടാം: പാരമ്പര്യംഅച്ഛനോ അമ്മയ്ക്കോ ഉണ്ടെങ്കിൽ കുട്ടികളും വരാം. ഇങ്ങനെയുള്ള സാഹചര്യത്തിൽ ജനിക്കുമ്പോൾ തന്നെയോ അല്ലെങ്കിൽ ചെറുപ്പത്തിലോ അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടുന്നു. അമിതഭാരം ഇതു കൂടുതലും മുതിർന്ന കുട്ടികളിലാണ് പ്രകടമാകുന്നത്. * ആഹാരം നിയന്ത്രിക്കുന്നതും വ്യായാമം ചെയ്യുന്നതും ഭാരം കുറയ്ക്കുന്നതും അക്കന്തോസിസ് നിഗ്രിക്കാൻസ് കുറയ്ക്കാൻ സഹായകം. മരുന്നുകളുടെ പാർശ്വഫലംമരുന്നുകളുടെ പാർശ്വഫലമായി അക്കന്തോസിസ് നിഗ്രിക്കാൻസ് പ്രത്യക്ഷപ്പെടാം. സ്റ്റിറോയ്ഡ്സ്, ഹോർമോൺ…
Read Moreസ്തനാർബുദ സാധ്യത കുറയ്ക്കാൻ എന്തുചെയ്യാം?
ഇമ്മ്യൂണോതെറാപ്പികാൻസർ കോശങ്ങളെ ചെറുക്കുന്നതിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ ഇമ്മ്യൂണോതെറാപ്പി ഉപയോഗപ്പെടുത്തുന്നു. ആരോഗ്യം പരിപാലിക്കാം,രോഗസാധ്യത കുറയ്ക്കാംനിത്യജീവിതത്തിൽ പല ഘടകങ്ങളും സ്തനാർബുദ സാധ്യതയെ സ്വാധീനിക്കും. പ്രായമാകൽ അല്ലെങ്കിൽ പാരമ്പര്യ ഘടകങ്ങൾ എന്നിവ മാറ്റാൻ നമുക്ക് കഴിയില്ല, എന്നാൽ ഇനിപ്പറയുന്ന വഴികളിലൂടെ നിങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലൂടെ സ്തനാർബുദ സാധ്യത കുറയ്ക്കാൻ സാധിക്കും. *ആരോഗ്യകരമായ ഭാരംനിലനിർത്തുക.* ശാരീരികമായി സജീവമായിരിക്കുക.* മദ്യവും പുകവലിയും ഒഴിവാക്കുക.* ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി അല്ലെങ്കിൽ ഓവർ ദി കൗണ്ടർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കുക.* നിങ്ങൾക്ക് സ്തനാർബുദത്തിന്റെ ഫാമിലി ഹിസ്റ്ററിയോ BRCA1, BRCA2 ജീനുകളിൽപാരമ്പര്യമായ മാറ്റങ്ങളോ ഉണ്ടെങ്കിൽ, നിങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനുള്ളമറ്റു വഴികളെക്കുറിച്ച് ഡോക്ടറോട് സംസാരിക്കുക.* ആരോഗ്യത്തോടെ ചിട്ടയായുള്ള ജീവിതം കാൻസർ വരാനുള്ള സാധ്യത കുറയ്ക്കും. അഥവാ കാൻസർ വന്നാലും അത് എളുപ്പത്തിൽ അതിജീവിക്കാൻ ചിട്ടയായ ജീവിതക്രമം സഹായിക്കും. അതിജീവനത്തിനു ശേഷംസ്തനാർബുദത്തെ അതിജീവിച്ചവർക്കായി ലോകമെമ്പാടും നിരവധി കൂട്ടായ്മകൾ ഉണ്ട്.…
Read Moreസ്തനാർബുദം; ചികിത്സ നിശ്ചയിക്കുന്നത് ട്രിപ്പിൾ അസസ്മെന്റിലൂടെ
ബ്രെസ്റ്റ് മാഗ്നറ്റിക് റെസണൻസ് ഇമേജിംഗ് (എംആർഐ) ബ്രെസ്റ്റ് എംആർഐ- കാന്തങ്ങളും റേഡിയോ തരംഗങ്ങളും ഉപയോഗിച്ച് സ്തനത്തിന്റെ ചിത്രങ്ങൾ എടുക്കുന്നു. സ്തനാർബുദസാധ്യത കൂടുതലുള്ള സ്ത്രീകളെ പരിശോധിക്കാൻ മാമോഗ്രാമിനൊപ്പം ബ്രെസ്റ്റ് എംആർഐയും ഉപയോഗിക്കുന്നു സമഗ്ര വിലയിരുത്തൽ മാമോഗ്രാഫിയിലൂടെയോ ക്ലിനിക്കൽ ബ്രെസ്റ്റ് പരിശോധനയിലൂടെയോ ഒരു അസ്വാഭാവികത തിരിച്ചറിയപ്പെടുമ്പോൾ, ഡോക്ടർ പലപ്പോഴും ട്രിപ്പിൾ അസസ്മെന്റ് സമീപനം ഉപയോഗിക്കുന്നു. ഈ സമഗ്രമായ വിലയിരുത്തലിൽ മാമോഗ്രഫി, അൾട്രാസൗണ്ട്, ബയോപ്സി എന്നിവ ഉൾപ്പെടുന്നു. ഇങ്ങനെ ചെയ്താണ് ചികിത്സാ രീതികൾ തീരുമാനിക്കുന്നത് . ചികിത്സാരീതികൾ സ്തനാർബുദത്തിനുള്ള ചികിത്സ സങ്കീർണമാണ്. രോഗത്തിന്റെ ഘട്ടം, രോഗിയുടെ പ്രായം, മൊത്തത്തിലുള്ള ആരോഗ്യം, വ്യക്തിഗത മുൻഗണനകൾ തുടങ്ങിയ ഘടകങ്ങളാൽ രൂപപ്പെട്ടതാണ് ചികിത്സാ രീതികൾ. ശസ്ത്രക്രിയ ശസ്ത്രക്രിയയാണ് ഏറ്റവും സാധാരണമായ സ്തനാർബുദ ചികിത്സ. മുഴുവൻ സ്തനവും നീക്കം ചെയ്യൽ (മാസ്റ്റെക്ടമി) അല്ലെങ്കിൽ ട്യൂമർ (ലംപെക്ടമി) എന്നിവ ഇതിൽ ഉൾപ്പെടാം. റേഡിയേഷൻ തെറാപ്പി കാൻസർ കോശങ്ങളെ ഉന്മൂലനം…
Read Moreമാമോഗ്രാം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. നേരത്തേ കണ്ടെത്താം* മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. * 40 വയസ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. സ്തനാർബുദ സാധ്യത കൂടുതലുള്ളവർസ്തനാർബുദ സാധ്യത കൂടുതലുള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിയ പ്രായത്തിനു 10 വർഷം മുമ്പ് മാമോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം) സ്ക്രീനിംഗ് മാമോഗ്രാം 40 നു ശേഷമേ ചെയ്യേണ്ടതുള്ളൂ. 40 വയസിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണോ എന്ന് തീരുമാനിക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്. മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്നീഷൻ നിങ്ങളുടെ സ്തനങ്ങൾ…
Read Moreസ്തനാർബുദ ലക്ഷണങ്ങൾ തിരിച്ചറിയാം
സ്തനാർബുദ ലക്ഷണങ്ങൾ പലരിലും വ്യത്യാസപ്പെടാം. ചിലർക്ക് ലക്ഷണങ്ങൾ ഒട്ടും കാണിക്കാതെയും വരാറുണ്ട്. ശ്രദ്ധ ആവശ്യപ്പെടുന്ന സൂക്ഷ്മമായ അടയാളങ്ങളോടെ സ്തനാർബുദം പലപ്പോഴും കാണപ്പെടാറുണ്ട്. സ്തന മുഴസ്തനത്തിൽ ഒരു മുഴ കണ്ടുപിടിക്കുന്നതാണ് ഏറ്റവും സാധാരണമായ ലക്ഷണം. ബ്രസ്റ്റ് രൂപത്തിൽ മാറ്റങ്ങൾ സ്തനത്തിന്റെ വലുപ്പം, ആകൃതി, അല്ലെങ്കിൽ ഘടന എന്നിവയിലെ മാറ്റങ്ങൾ ശ്രദ്ധിക്കുക. -സ്തനത്തിന്റെ ഒരു ഭാഗം കട്ടിയാവുകയോ വീർക്കുകയോ ചെയ്യുക. · സ്തനങ്ങളുടെ ചർമത്തിൽ ഏതെങ്കിലും രീതിയിലുള്ള മാറ്റം. · മുലക്കണ്ണിന്റെ ഭാഗത്തോ സ്തനത്തിലോ ചുമപ്പ് നിറമോ അടർന്നു പോവുന്ന രീതിയിലുള്ളതോ ആയ ചർമം. · മുലക്കണ്ണ് വലിയുക അല്ലെങ്കിൽ മുലക്കണ്ണി ന്റെ ഭാഗത്തുള്ള വേദന · മുലപ്പാൽ ഒഴികെ മുലക്കണ്ണിൽ നിന്ന് രക്തം ഉൾപ്പെടെയുള്ള ഡിസ്ചാർജ്.·സ്തനത്തിന്റെ വലുപ്പത്തിലോ ആകൃതിയിലോ എന്തെങ്കിലും മാറ്റം.· സ്തനത്തിന്റെ ഏതെങ്കിലും ഭാഗത്ത് വേദന. ഇതെല്ലാം കാൻസറിന്റെ ലക്ഷണങ്ങൾ ആവണമെന്ന് നിർബന്ധമില്ല. കാൻസർ അല്ലാത്ത മറ്റു…
Read More