ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി 1987 മുതൽ ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്ന സമയമാണിത്. സ്തനാർബുദ ബോധവൽക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ, ഈ രോഗത്തെ പറ്റിയുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ നാം അറിഞ്ഞിരിക്കണം. ഗ്ലോബോകാൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ലോകത്ത് ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 6,85,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്. 100,000 സ്ത്രീകളിൽ 45.6 ശതമാനം പുതിയ കേസുകളും. മരണനിരക്ക് 1,00,000 സ്ത്രീകളിൽ ഏകദേശം 15.2 ഉം ആണെന്ന് പഠനങ്ങൾ. ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. സ്തനാർബുദം സ്തനാർബുദം സാധാരണയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം വരാറുണ്ട്. ഗ്ലോബോകാൻ കണക്കുകൾ അനുസരിച്ചു 2020 ൽ, ഏകദേശം 2.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളാണ് സ്ത്രീകളിൽ കണ്ടെത്തിയത്. അതേസമയം 41,000 പുതിയ കേസുകൾ പുരുഷന്മാരിൽ…
Read MoreCategory: Health
ഇക്കാര്യങ്ങളൊക്കെ ഒന്നു ശ്രദ്ധിച്ചോളൂ, ഇല്ലെങ്കിൽ ഹാർട്ട് പണിതരും..
ശരീരഭാരവും വണ്ണവും നിയന്ത്രിക്കണംശരീരത്തിനാവശ്യമായ അളവിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കാൻ വേണ്ട രീതിയിൽ ഹൃദയത്തിനു രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഉയർന്ന കൊളസ്ട്രോൾ അപകടംഉയർന്ന നിലയിലുള്ള കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം, നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം, ലഹരി വസ്തുക്കളുടെ ഉപയോഗം, നീണ്ടകാലം അനുഭവിക്കുന്ന മാനസിക സംഘർഷം, വൃക്കരോഗം എന്നിവയുള്ളവർ ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. എന്നാൽ, കാര്യമായ ആരോഗ്യ പ്രശ്നങ്ങളോ ദുശീലങ്ങളോ ഇല്ലാത്ത ചെറുപ്പക്കാർ പോലും ഹൃദയാഘാതം മൂലം വിട പറഞ്ഞ വാർത്തകൾ പലപ്പോഴും കേൾക്കാറുണ്ട്. ഹൃദയാരോഗ്യത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഭാഗമായി ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കൂടുതൽ പേരും ശ്രദ്ധിക്കാതെ പോകുന്നതും ഒരു പ്രശ്നമാണ്. മുന്നറിയിപ്പുകൾ അവഗണിക്കരുത്* ശ്വാസംമുട്ടി രാത്രി ഉറക്കത്തിൽ പെട്ടെന്ന് ഉണരുക * ശരീരത്തിൽ നീരുണ്ടാകുക,* തുടർച്ചയായി അനുഭവപ്പെടുന്ന കഫക്കെട്ട്,* കിതപ്പ് * ക്ഷീണം * തളർച്ച* വിശപ്പ് ഇല്ലാതാകുക *…
Read Moreഅറിയാതെ പോകരുത് മുട്ടയുടെ ഗുണങ്ങൾ
ഏറെ ആരോഗ്യ ഗുങ്ങളുള്ള ഭക്ഷണമാണ് മുട്ട. പലതരം പോഷകങ്ങളുടെ ശക്തികേന്ദ്രം എന്നാണ് മുട്ടയെ വിളിക്കുന്നത്. മുട്ടയിൽ വിറ്റാമിനുകൾ വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രധാന ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. നോണ്‍ വെജ് ആയും വെജ് ആയുമെല്ലാം മുട്ടയെ കണക്കാക്കാം. പ്രോട്ടീനുകളാൽ സമ്പന്നമാണ് മുട്ട. ദിവസവും ഓരോ മുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. വൈറ്റമിന്‍ സി, ഡി, വൈറ്റമിന്‍ ബി6 , കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങി നിരവധി ഘടകങ്ങളാൽ സമൃദ്ധമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യത്തിനു ഏറെ സഹായിക്കുന്ന ഒന്നാണ് മുട്ട. മുട്ടയുടെ പോഷണത്തിൽ കൂടുതലും പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയിരിക്കുന്നതിനാൽ മുട്ട കഴിക്കുന്നത് ശരീരത്തിലെ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുന്നതിനു മുട്ട സഹായിക്കും. മുട്ടയുടെ മഞ്ഞക്കരുവിൽ ആന്റിഓക് സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ മുട്ട കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനു സഹായിക്കും. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനു മുട്ട…
Read Moreനമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം
ശുദ്ധജലം ഉപയോഗിക്കാം, ജലജന്യരോഗങ്ങൾ തടയാം1. കുടിവെള്ള സ്രോതസുകളിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക, 2. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.3. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക. 4. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ക്ലോറിൻ ഗുളിക ഉപയോഗം20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്. ലിക്വിഡ് ക്ലോറിനേഷൻ1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവക ക്ലോറിൻ ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം വെള്ളം ഉപയോഗിക്കാം. നിർബന്ധമായും സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് എപ്പോഴെല്ലാം?1. ശുചിമുറി ഉപയോഗിച്ചതിനു ശേഷം.2.തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു…
Read Moreപനിപ്രതിരോധം; ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല
ഈഡിസ് വിഭാഗം കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുക. ▪️ഈഡിസ് കൊതുകുകള്‍ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയര്‍, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങള്‍, വെളളം കെട്ടിനില്‍ക്കാവുന്ന സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യുക. ▪️മഴക്കാലത്ത് ടെറസിനു മുകളിലും സണ്‍ഷേഡിലും വെളളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ▪️റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും നില്ക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ പൂര്‍ണമായും നീക്കം ചെയ്യണം. ▪️ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ▪️ഇവയിലെ വെളളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞ് ഉള്‍വശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക. ▪️മരപ്പൊത്തുകള്‍ മണ്ണിട്ട് മൂടുക.എലി,…
Read Moreഈ മൂന്ന് ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? വിഷാദം ഒരു രോഗമാണ്; ചികിത്സിച്ചാല്‍ ഭേദമാകും
കാവ്യാ ദേവദേവന് പുതുതലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് വിഷാദരോഗം അഥവാ ഡിപ്രഷന്. ആണ്‍പെണ്‍ വ്യത്യാസമില്ലാ തെ പ്രായഭേദമന്യേ എല്ലാവരിലും ഇത് കണ്ടുവരുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാകുന്ന പലതരം തിരിച്ചടികളും ഒറ്റപ്പെട്ടു പോകുന്ന സാഹചര്യവുമാണ് പലരെയും വിഷാദ രോഗ ത്തിലേക്ക് തള്ളിവിടുന്നത്. കൃത്യസമയത്ത് കണ്ടെത്തി മതിയായ ചികിത്സ നല്കിയാല് വിഷാദം എന്ന അവസ്ഥ പൂര്‍ണമായും മാറ്റാനാകും. നാഡി ഞരമ്പുകളിലെ ചില ദ്രാവകങ്ങള്‍ അഥവാ ന്യൂറോ ട്രാന്മിറ്ററുകള് കുറയുന്ന അവസ്ഥയാണ് വിഷാദ രോഗം എന്നു പറയുന്നത്. സെറട്ടോനിന്‍, ഡോപമിന്‍, നോര് എപിനഫ്രിന് എന്നീ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറിന്റെ ചില സ്ഥലങ്ങളില്‍ താഴ്ന്ന് പോകുന്ന സ്ഥിതി വരുമ്പോഴാണ് ഡിപ്രഷന് എന്ന അവസ്ഥ ഉണ്ടാകുന്നത്. ഈ മൂന്ന് ന്യൂറോ ട്രാന്‍സ്മിറ്ററുകളും എന്തുകൊണ്ട് താഴ്ന്നു പോകുന്നു എന്നതിനു വ്യക്തമായ ഒരു ഉത്തരം ഇതുവരെ ലഭ്യമായിട്ടില്ല. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ മൂലവും പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കഴിവ്…
Read Moreലോക ഹൃദയദിനം; സന്തോഷം കണ്ടെത്താം, ഹൃദയത്തിനു കാവലാകാം
സെപ്റ്റംബര്‍ 29: മറ്റൊരു ലോക ഹൃദയ ദിനം. വർഷം തോറും 18.6 ദശലക്ഷം ആളുകളുടെ ജീവനപഹരിച്ച് നമ്പര്‍ വൺ നിശബ്ദ കൊലയാളിയായി ഹൃദ്രോഗം തുടരുന്നു. ഇതില്‍ 80 ശതമാനത്തിലേറെയും തടയാനാകും എന്നതാണ് വസ്തുത. ‘ഹൃദ്യമായി ഹൃദയത്തെ മനസിലാക്കൂ’ എന്നാണ് ലോക ഹൃദയ സംഘടന 2023ല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. നമ്മുടെ ഹൃദയത്തെ അറിയാനും മനസിലാക്കാനുമുള്ള അവസരമാണ് ഹൃദയദിനം. ഹൃദയ സംരക്ഷണത്തെപ്പറ്റി അവബോധമുള്ള ഒരാള്‍ക്ക് മാത്രമേ ഹൃദയാരോഗ്യം പരിപാലിക്കാന്‍ സാധിക്കുകയുള്ളു. നമ്മള് ഓരോരുത്തരും കുടുംബം, അയല്‍ക്കാര്‍, കൂട്ടുകാര്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിങ്ങനെ നമുക്കുചുറ്റുമുള്ളവര്ക്ക് ഹൃദയ സംരക്ഷണത്തെക്കുറിച്ചുള്ള അറിവ് പങ്കുവയ്ക്കണം. പുകവലി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്താൽ നല്ലൊരു പരിധി വരെ ഹൃദ്രോഗം തടയാം. ആരോഗ്യകരമായ ജീവിതശൈലി എന്നാല്‍ പ്രധാനമായും ആരോഗ്യകരമായ ഭക്ഷണ രീതി, കൃത്യമായ വ്യായാമം, മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി യോഗ, ധ്യാനം, വിനോദം തുടങ്ങിയവ സ്വീകരിക്കുക എന്നതാണ്.…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ചെറിയ വീഴ്ചയിൽ പോലും എല്ലുകൾ ഒടിയുന്ന അവസ്ഥ
ഓസ്റ്റിയോ പൊറോസിസ് (സ്ത്രീകളുടെ വാതരോഗം) അസ്ഥികളുടെ സാന്ദ്രത കുറയുന്നതാണ് ഈ രോഗത്തിന്റെ അടിസ്ഥാന കാരണം. ചെറിയ വീഴ്ച ഉണ്ടായാൽ പോലും എല്ലുകൾ ഒടിയാൻ കാരണമാകും. ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിലാണ് ഇതിന്റെ സാധ്യത കൂടുതൽ. സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകൾ, നേരത്തേ ആർത്തവ വിരാമം സംഭവിക്കുന്നത്, ശരീരത്തിന്റെ ഉയരം കുറഞ്ഞിരിക്കുന്നത്, കാൻസർ ചികിത്സ, പാരമ്പര്യം എന്നിവയാണ് മറ്റു കാരണങ്ങൾ. * ഡോക്ടറിന്റെ നിർദേശപ്രകാരമുള്ള വ്യായാമം ചെയ്യണം. * എന്നും രാവിലെ ഒന്‍പത് മണിക്കുമുന്പ് അര മണിക്കൂർ വെയിൽ കൊള്ളണം. * കോഴിമുട്ട പുഴുങ്ങി അതിന്റെ വെള്ള പതിവായി കഴിക്കുന്നത് നല്ലതാണ്. റുമാറ്റോയ്ഡ് ആർത്രൈറ്റിസ് റുമാറ്റോയ്ഡ് ആർത്രൈറ്റിസിൽ സൈനോവിയൽ പാടയിൽ നീർക്കെട്ടും സന്ധികളിൽ വീക്കവും ഉണ്ടാകുന്നു. ശരീരത്തിലെ സ്വയംരോഗപ്രതിരോധ ശേഷിയിൽ വരുന്ന പ്രശ്നങ്ങൾ മൂലം സന്ധികളിലെ കോശങ്ങൾ സ്വയം നശിക്കാൻ ഇടയാകുന്നു. മുപ്പതിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇത്…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; മൂത്രാശയ അണുബാധ അവഗണിക്കരുത്
പ്രമേഹം പ്രമേഹം സ്ത്രീപുരുഷ ഭേദമെന്യേ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ്. പ്രമേഹം ഇന്ത്യയിലെ ജനങ്ങളിൽ ആശങ്കാജനകമായ രീതിയിൽ കൂടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്ന സത്യം ആയിരിക്കുന്നു. പ്രമേഹത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സങ്കീർണതകൾ പുരുഷന്മാരേക്കാൾ കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയും. കാഴ്ചയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, വൃക്കരോഗങ്ങൾ, വിഷാദം എന്നിവ വേറേയും. ഗർഭകാലത്ത് രക്തത്തിലെ പഞ്ചസാര ഉയർന്ന നിലയിൽ കാണുന്നവരിൽ ചില പ്രശ്നങ്ങൾ കാണാവുന്നതാണ്. അംഗവൈകല്യമുള്ള കുട്ടികൾ ജനിക്കുന്നതിനുള്ള സാധ്യതയാണ് അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്.ഡോക്ടറുടെ നിർദേശപ്രകാരം ആഹാരരീതിയിലെ ക്രമീകരണങ്ങൾ, വ്യായാമം, ദിവസവും രക്തത്തിലെ പഞ്ചസാരയുടെ നില പരിശോധിക്കുക, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിക്കുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. പ്രസവാനന്തര പ്രശ്നങ്ങൾരക്തത്തിലെ ഹീമോഗ്ലോബിന്റെ നില താഴ്ന്നതായിരിക്കുക, ഉയർന്ന രക്തസമ്മർദം എന്നിവ ഗർഭകാലത്ത് അനുഭവപ്പെടുന്നവരിൽ പ്രസവാനന്തരം ചില പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ ആയിരിക്കും. * സ്ത്രീകളിൽ ഗർഭാരംഭം മുതൽ ഈ…
Read Moreസ്ത്രീകളും ആരോഗ്യപ്രശ്നങ്ങളും; ഹൃദ്രോഗവും പക്ഷാഘാതവും സൂക്ഷിക്കുക
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പ്രത്യേകം ശ്രദ്ധിക്കാനും ചർച്ച ചെയ്യാനും ശരിയായ രീതിയിലുള്ള ബോധവൽക്കരണ പരിപാടികൾ നടത്താനും നമ്മുടെ കേരളത്തിൽ പോലും പ്രത്യേക പദ്ധതികൾ കുറവാണ്. ശരീരഘടനയിലും ശരീരത്തിനകത്തെ ജൈവരാസ പ്രക്രിയകളിലും പുരുഷന്മാരെ അപേക്ഷിച്ച് പല വ്യത്യാസങ്ങളും സ്ത്രീകളിലുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനു പിന്നിൽ ഈ വ്യത്യാസം സ്വാധീനം ചെലുത്താറുമുണ്ട്. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച്… ഹൃദ്രോഗം സ്ത്രീകളിൽ കുറേയേറെ പേരിൽ മരണത്തിന് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് ഹൃദ്രോഗം. ഹൃദ്രോഗത്തിൽ പ്രകടമാകുന്ന പ്രധാന ലക്ഷണങ്ങൾ നെഞ്ചുവേദന, ശ്വാസോച്ഛ്വാസത്തിനു പ്രയാസം, കൈകളിൽ തളർച്ച എന്നിവയാണ്. ചിലരിൽ മനംപുരട്ടലും ഛർദിയും കൂടി കാണുന്നതാണ്. സ്ത്രീകളിൽ പലപ്പോഴും ഹൃദ്രോഗ ലക്ഷണങ്ങൾ ‘ഗ്യാസ്’ ആയി തെറ്റിദ്ധരിക്കാറുണ്ട്. ആർത്തവവിരാമശേഷം സ്ത്രീകളിൽ രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുടെ നില ഉയരുന്നതിനും സ്ത്രൈണ ഹോർമോൺ ആയ ഈസ്ട്രജന്റെ നില താഴാനുമുള്ള സാധ്യതകൾ കൂടുതലായിരിക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഉത്കണ്ഠ, കടുത്ത…
Read More