കോഴിക്കോട്: സംസ്ഥാന അധ്യക്ഷപദവി തേടിയെത്തുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സുരേഷ് ഗോപി എംപി നാളെ ഡല്‍ഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. അതേസമയം ഇതു നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണെന്നും മറ്റ് അഭ്യൂഹങ്ങള്ക്കൊന്നും അടിസ്ഥാനമില്ലെന്നും അദ്ദേഹം പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെയാണ് ബിജെപി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. എന്നാല്‍ കെ.സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുന്നകാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ബിജെപി കേന്ദ്രനേതൃത്വം ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത് വരാനിരിക്കുന്ന യുപി തെരഞ്ഞെടുപ്പിലാണ്. അത് കഴിഞ്ഞശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം.
Read MoreCategory: Loud Speaker
സീതത്തോട് ബാങ്ക് പ്രശ്നം! സമ്മേളനങ്ങളില്‍ ചര്‍ച്ചയാകരുതെന്ന് സിപിഎം നിര്‍ദേശം; പാര്‍ട്ടി അന്വേഷണ കമ്മീഷന് പരിഗണനയില്‍
പത്തനംതിട്ട: സീതത്തോട് സര്‍വീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്ന സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച് സിപിഎം സമ്മേളനങ്ങളില്‍ ചര്‍ച്ച വേണ്ടെന്ന നിലപാടുമായി പാര്‍ട്ടി. സിപിഎം ഭരിക്കുന്ന ബാങ്കിലെ ക്രമക്കേടുകള്‍ സംബന്ധിച്ചു അന്വേഷണ കമ്മീഷനെ നിയോഗിക്കുന്നതു ജില്ലാ സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിരുന്നു. സമ്മേളനകാലയളവായതിനാല് ഇപ്പോള്‍ വിഷയം സജീവമാക്കേണ്ടതില്ലെന്നും അതിനുശേഷം അന്വേഷണമാകാമെന്നുമുള്ള നിലപാടാണ് സെക്രട്ടേറിയറ്റംഗങ്ങളില്‍ ഭൂരിഭാഗത്തിനുമുള്ളത്. സഹകരണ വകുപ്പ് പത്തനംതിട്ട ജോയിന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്നു കെ.യു. ജോസിനെതിരെ നടപടികള്‍ സ്വീകരിച്ചതെന്നും അദ്ദേഹം ഉന്നയിക്കുന്ന വാദഗതികള്‍ നിലനില്പിനുവേണ്ടിയുള്ളതാണെന്നുമാണ് സിപിഎം വിലയിരുത്തല്‍. നിലവില്‍ സഹകരണ നിയമം 65 -ാം ചട്ടപ്രകാരമുള്ള അന്വേഷണമാണ് നടന്നിട്ടുള്ളത്. ചട്ടം 68 പ്രകാരം മറ്റൊരു അന്വേഷണവും നടക്കുന്നുണ്ട്. നടപടിക്കു വിധേയനായ മുന്‍ സെക്രട്ടറി സിപിഎമ്മിന്റെ പ്രാദേശിക നേതാവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ടുയര്‍ന്നിട്ടുള്ള ആരോപണങ്ങളില്‍ ഉള്പ്പെട്ടവരിലധികവും പാര്‍ട്ടി സജീവ നേതൃനിരയിലുള്ളവരാണ്. സ്ഥലം…
Read Moreകായംകുളം ജ്വല്ലറിയിൽ ഭിത്തി തുരന്ന് കവർച്ച! മോഷ്ടാക്കളെ കുടുക്കിയത് സിസി ടിവി കാമറകൾ; നിരീക്ഷണ കാമറകളിലെ രഹസ്യം ഇങ്ങനെ…
കായംകുളം : ജ്വല്ലറിയുടെ ഭിത്തിതുരന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളെ പോലീസ് പിടികൂടിയത് സിസിടി വി കാമറകളിൽ നിന്നു ലഭിച്ച നിർണായക തെളിവുകൾ പിന്തുടർന്ന് നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ. തമിഴ്നാട് കടലൂർ സ്വദേശി കണ്ണൻ, കായംകുളം കായംകുളം കീരിക്കാട് മാടവന കിഴക്കേതിൽ ആടു കിളി എന്ന് വിളിക്കുന്ന നൗഷാദ്(45 ) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 10ന് രാത്രിയിലായിരുന്നു കായംകുളം സാധുപുരം ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയത്. തമിഴ്നാട് സ്വദേശി കണ്ണൻ നിരവധി മോഷണക്കേസുകളിലും കൊലപാതകക്കേസിലും പ്രതിയാണ്. തിരുവനന്തപുരം കല്ലറയിൽ ജ്വല്ലറി മോഷണത്തിനിടെ സെക്യൂരിറ്റി ജീവനക്കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസിലെ പ്രതിയാണ് കണ്ണനെന്ന് പോലീസ് പറഞ്ഞു. ഈ കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു പരോളിൽ ഇറങ്ങിയ ശേഷമാണ് ഇയാൾ കായംകുളത്ത്മോഷണം നടത്തിയത്. കായംകുളം സ്വദേശി ആടുകിളി നൗഷാദ് വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ…
Read Moreപാലായിൽ ജനങ്ങളുടെ പൾസ് മനസിലാക്കാൻ സാധിച്ചില്ല; സിപിഎം അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നാളെ ജില്ലാ കമ്മറ്റിയിൽ; കടുത്തുരുത്തിയിൽ മികച്ച സ്ഥാനാർഥിയെ നിർത്താമായിരുന്നു
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ ജനങ്ങളുടെ പൾസ് മനസിലാക്കാൻ സിപിഎം പ്രാദേശിക നേതൃത്വത്തിനു കഴിഞ്ഞില്ലെന്ന് സിപിഎം അന്വേഷണ റിപ്പോർട്ട്.എൽഡിഎഫ് സ്ഥാനാർഥിക്ക് പരാജയം സംഭവിക്കുമെന്നത് മുൻകൂട്ടി മനസിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മറ്റിക്ക് കഴിഞ്ഞില്ല. കേരള കോണ്‍ഗ്രസ് എം എൽഡിഎഫിൽ എത്തിയതോടെ വോട്ടുകൾ വൻതോതിൽ എത്തുമെന്ന് മിഥ്യാ പ്രതീക്ഷ നേതാക്കൾ വച്ചു പുലർത്തി. എൽഡിഎഫിലേക്ക് കേരള കോണ്‍ഗ്രസ് എം എത്തിയെങ്കിലും നേതാക്കൾ മാത്രമാണ് എത്തിയതെന്നും കാലാകാലങ്ങളായി കേരള കോണ്‍ഗ്രസ് എമ്മിനു വോട്ടു രേഖപ്പെടുത്തിയവർ ഇത്തവണയും യുഡിഎഫിനൊപ്പമായിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി. ഉപതെരഞ്ഞെടുപ്പിൽ മിന്നും വിജയം നേടിയ മാണി സി. കാപ്പനെ ഒന്നര വർഷത്തിനുശേഷം ഒഴിവാക്കിയ നടപടിയെ ജനം സ്വീകരിച്ചില്ലെന്നും ഇത് ഒഴിവാക്കാമായിരുന്നതാണെന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ വരെ കമ്മീഷനു മുന്‍പാകെ എഴുതി നൽകി. പാലാ, കടുത്തുരുത്തി മണ്ഡലങ്ങളിലെ പരാജയം പഠിക്കാൻ സിപിഎം നിയോഗിച്ച കമ്മീഷനുകളുടെ റിപ്പോർട്ട് 25നു നടക്കുന്ന ജില്ലാ…
Read Moreലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും പാസഞ്ചര്‍ ട്രെയിനുകൾ ഓടിത്തുടങ്ങിയില്ല; യാത്രികർ ദുരിതത്തില്‍
തിരുവല്ല: സംസ്ഥാനമൊട്ടാകെ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നിട്ടും ട്രെയിന്‍ സര്‍വീസുകളുടെ കാര്യത്തില്‍ മാറ്റത്തിനൊരുങ്ങാതെ റെയില്‍വേ. പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിക്കാത്തതും എക്സ്പ്രസ് സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകള്‍ സ്പെഷല്‍ സര്വീസുകളാക്കുകയും ടിക്കറ്റ് നിരക്ക് കൂട്ടുകയും ചെയ്തതോടെ ജില്ലയില്‍ ട്രെയിന്‍ യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ലാതായി. കൊല്ലം – കോട്ടയം പാസഞ്ചര്‍, സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്. നിലവില്‍ മെമുവിന് മാത്രമാണ് സീസണ് ടിക്കറ്റ് ആരംഭിച്ചത്. മെമു ട്രെയിനുകളില്‍ ഈടാക്കുന്നത് എക്സ്പ്രസ് ട്രെയിനിന്റെ നിരക്കാണ്. മെമു സ്പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചെങ്കിലും ഹാള്‍ട് സ്റ്റേഷനുകള്‍ പാടെ അവഗണിച്ചു. പരാതിപ്പെട്ടിട്ടും…ട്രെയിന്‍ യാത്രക്കാരുടെ സംഘടന പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും യാതൊരു അനുകൂല നിലപാടുകളും റെയില്‍വേ സ്വീകരിച്ചിട്ടില്ല. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 24 മുതല്‍ നിര്‍ത്തിവച്ച സര്വീസുകളിലധികവും പുനരാരംഭിച്ചെങ്കിലും പാസഞ്ചര്‍, മെമു സര്‍വീസുകള്‍, സീസണ് ടിക്കറ്റ് കൗണ്ടറില്‍ നിന്ന്…
Read Moreകെഎസ്ആർടിസി വിവാദ സ്ഥലം മാറ്റ ഉത്തരവിന് പിന്നാലെ അസിസ്റ്റന്റ് എഞ്ചിനീയർമാർക്കും സ്ഥലം മാറ്റം
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ് ആർ ടി സി യിലെ കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റിയ ഉത്തരവ് വിവാദമായതിന് പിന്നാലെ മെക്കാനിക്കൽ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർമാരെയും സ്ഥലം മാറ്റി കൊണ്ട് ഇന്നലെ ഉത്തരവുണ്ടായി. ഭരണ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് അൻസാരിയുടെ ഉത്തരവിൽ 74 അസിസ്റ്റന്റ്എഞ്ചിനീയർമാരെയാണ് മാറ്റി നിയമിച്ചിരിക്കുന്നത്.പൊതു സ്ഥലം മാറ്റത്തിന്റെയും ഡ്രൈവർ, കണ്ടക്ടർ അനുപാതം ക്രമീകരിക്കുന്നതിന്റെയും ഭാഗമായി കണ്ടക്ടർമാരെയും ഡ്രൈവർമാരെയും സ്ഥലം മാറ്റിയിരുന്നു. ഇത് വലിയ ആക്ഷേപങ്ങൾക്ക് പരാതികൾക്കും ഇടയാക്കുകയും ജീവനക്കാർ കോടതിയെ സമീപിക്കുകയും ചെയ്തി രുന്നു. മൂന്ന് മാസത്തിനകം പരാതികൾ പരിഹരിച്ച് സ്ഥലം മാറ്റം നടപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു.അതേ തുടർന്ന് ഈ മാസം 4-ന് ഡ്രൈവർമാരെയും 9-ന് കണ്ടക്ടർമാരെയും സ്ഥലം മാറ്റി കൊണ്ട് പുതിയ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ആദ്യ ഉത്തരവിനെക്കാൾ വലിയ ആക്ഷേപങ്ങൾക്കും പരാതികൾക്കും ഇടയാക്കി. 745 പരാതികളാണ് കോർപ്പറേഷന് കിട്ടിയത്. കോടതി…
Read Moreരോഹിണി കോടതിയിലെ വെടിവയ്പ്പ് ആസൂത്രിതമെന്ന് ഡൽഹി പോലീസ്; കേസ് ക്രൈംബ്രാഞ്ചിന്കൈമാറി
ന്യൂഡൽഹി: ഡല്‍ഹി രോഹിണിയിലെ കോടതിയിലുണ്ടായ വെടിവയ്പ്പ് ആസൂത്രിതമെന്ന് പോലീസ്. ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും അദ്ദേഹം അറിയിച്ചു. വെള്ളിയാഴ്ചയാണ് വടക്കൻ ഡൽഹിയിലെ രോഹിണി കോടതി സമുച്ചയത്തിൽ രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്. അക്രമികൾ അഭിഭാഷകരുടെ വേഷത്തിലാണ് കോടതിയിൽ കടന്നത്. വെടിവയ്പ്പിൽ ഗുണ്ടാത്തലവൻ ജിതേന്ദ്ര ഗോഗി ഉൾപ്പടെ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തിഹാർ ജയിലിലായിരുന്ന ഗോഗിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് വെടിവയ്പ്പുണ്ടായത്. അക്രമികളായ രണ്ടുപേരെ പോലീസ് വെടിവച്ചു കൊലപ്പെടുത്തി. നിരവധി പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റു. സംഭവത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.
Read Moreഇന്ത്യ-അമേരിക്ക വ്യാപാരബന്ധം സംതുലിതമാകണം; ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈറ്റ്ഹൗസിലെ കൂടിക്കാഴ്ചയിലാണ് മോദി ബൈഡനെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. ഇന്ത്യയിലേക്ക് ക്ഷണിച്ചതിന് ബൈഡൻ നന്ദി പറഞ്ഞതായി വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗല പറഞ്ഞു. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശനം തങ്ങൾ തീർച്ചയായും പ്രതീക്ഷിക്കുന്നുവെന്നും ഹർഷ് വർധൻ കൂട്ടിച്ചേർത്തു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, വൈവിധ്യങ്ങളോടുള്ള കൂട്ടായ പ്രതിബദ്ധത, അഹിംസയെയും സഹിഷ്ണുതയെയും ബഹുമാനിക്കൽ എന്നിവ എക്കാലത്തേക്കാളും ഇന്ന് പ്രസക്തമാണെന്ന് ജോ ബൈഡൻ പറഞ്ഞിരുന്നു. കാലാവസ്ഥാ വെല്ലുവിളി, കോവിഡിനെതിരായ യുദ്ധം എന്നിവയിൽ കൂടുതൽ എന്തു ചെയ്യാനാകുമെന്ന് അന്വേഷിക്കണമെന്നും സുരക്ഷിതമായ ഇന്ത്യോ-പസഫിക് മേഖലയ്ക്കായി പ്രവർത്തിക്കണമെന്നും ബൈഡൻ പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാകാനാണ് ലക്ഷ്യമിടുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ വിപുലമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു. ഈ ദശകം…
Read Moreഡ്രൈവിംഗ് ലൈസൻസ്, വാഹന പെർമിറ്റ് കാലാവധി ആറുമാസംകൂടി ദീർഘിപ്പിക്കണമെന്ന് കേരളം
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീർഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു സംസ്ഥാന ഗതാഗതമന്ത്രി ആന്റണി രാജു, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തു നൽകി. ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധി ദീർഘിപ്പിച്ചു നൽകണമെന്നാണ് ആവശ്യപ്പെട്ടത്. കോവിഡ് മഹാമാരി കണക്കിലെടുത്ത് മുൻപ് ദീർഘിപ്പിച്ച കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും.കോവിഡ് പ്രശ്നങ്ങൾ തുടരുന്നതിനാൽ ജനങ്ങൾക്ക് വാഹന സംബന്ധമായ രേഖകൾ പുതുക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് കേന്ദ്രത്തെ സമീപിച്ചതെന്നു മന്ത്രി പറഞ്ഞു.
Read Moreകെഎസ്ആര്‍ടിസിയിലെ ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിക്കല്‍; വിടുതല്‍ ഉത്തരവ് കൈപ്പറ്റിയവര്‍ ത്രിശങ്കുവില്‍
സ്വന്തം ലേഖകന്‍കൊച്ചി: വേണ്ടത്ര ആലോചനയില്ലാതെ ഉത്തരവുകള്‍ ഇറക്കുന്നതും, ചോരുന്നതും മരവിപ്പിക്കുന്നതും പിന്വലിക്കുന്നതുമൊന്നും പുതുമയല്ലാത്ത കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍(കെഎസ്ആര്‍ടിസി) അടുത്തിടെ ഇറക്കിയ പൊതുസ്ഥലംമാറ്റ ഉത്തരവും വിവാദച്ചുഴിയില്‍. മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം മരവിപ്പിച്ചപ്പോള്‍ നൂറുകണക്കിന് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും വഴിയാധാരമായി.നിലവില്‍ ജോലി ചെയ്യുന്ന ഡിപ്പോകളില്‍നിന്ന് പലരും വിടുതല്‍ വാങ്ങിപ്പോയശേഷമാണ് ട്രാന്‍സ്ഫര്‍ ലിസ്റ്റ് മരവിപ്പിച്ച വിവരം അറിയുന്നത്. വിടുതല്‍ ഉത്തരവ് കൈപ്പറ്റി കുടുംബസമേതം ജില്ലവിട്ട് വിദൂരങ്ങളിലേക്ക് പോയവര്‍ പോലുമുണ്ട്. പഴയ ജോലിസ്ഥലം വിട്ടിട്ടും പുതിയ സ്ഥലത്ത് ജോലിക്ക് കയറാനായിട്ടില്ല എന്നതാണ് ഇവരെ പ്രതിസന്ധിയിലാക്കുന്നത്. മരവിപ്പിച്ച ഉത്തരവിനു പകരം പുതിയ ഉത്തരവിറങ്ങുന്നതുവരെ ഇവര്‍ കാത്തിരിക്കേണ്ടതായിവരും. അതല്ലെങ്കില്‍ പഴയസ്ഥലങ്ങളിലേക്ക് വീണ്ടും മടങ്ങേണ്ടതായിവരും. വീട്ടുസാമഗ്രകളുമായി ഇതിനകം ഷിഫ്ട് ചെയ്തവര്‍ക്ക് മടങ്ങിപ്പോക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. എംഡിയുടെ ഒപ്പില്ലാതെ ലിസ്റ്റ് ആദ്യം വാട്സാപ്പില്ഡ്രൈവര്മാരും കണ്ടക്ടര്‍മാരുമടക്കം മൂവായിരത്തോളം പേരുടെ സ്ഥലംമാറ്റ ഉത്തരവാണ് ഇറങ്ങി മണിക്കൂറുകള്‍ക്കകം…
Read More